page

Thursday, 31 May 2018

കുഞ്ഞുങ്ങൾക്ക് ചുവട് തെറ്റിയതെവിടെ ?



*കുഞ്ഞുങ്ങൾക്ക് ചുവട് തെറ്റിയതെവിടെ ?*

🌷കുഞ്ഞുങ്ങളായാൽ
കുട്ടിത്തം വേണം.....
കണ്ണിൽ കുസൃതി വേണം.....
ചുണ്ടിൽ പുഞ്ചിരി വേണം
മൂക്കിൻ തുമ്പത്തിത്തിരി
ശുണ്ഠി വേണം....
നാവിൽ കൊഞ്ചൽ വേണം
വാക്കിൽ ഉല്ലാസം വേണം.....

നമ്മുടെ പൊന്നു മക്കൾക്കിതൊന്നുമില്ല!
അവരുടെ നോട്ടത്തിൽ
സ്നേഹമില്ല.....വാക്കിൽ
മൃദുത്വമില്ല .....
പെരുമാറ്റത്തിൽ
മിതത്വമില്ല .....
കുഞ്ഞിലേ വലുതായപോലെ!

അവർക്ക് അവകാശങ്ങളെപ്പറ്റി
ധീര ധീരം വാദിക്കാനറിയാം,
കടമകളെപ്പറ്റി മിണ്ടുകയേയില്ല .....
ആരോടും വഴക്കടിക്കാനറിയാം
മാപ്പു പറയാനറിയില്ല .....
തെറ്റു ചെയ്യാനറിയാം,
തിരുത്താനറിയില്ല .....
ചെറുത്തുനിൽക്കാനറിയാം
ചേർത്തു പിടിക്കാനറിയില്ല
പാട്ടിലാക്കാനറിയാം
കൂട്ടുകൂടാനറിയില്ല .....
എന്റേത് എന്നറിയാം
എല്ലാവരുടേതും എന്നറിയില്ല
തർക്കിക്കാനറിയാം
ഉൾക്കൊള്ളാനറിയില്ല......
സാഹോദര്യം അറിയുകയേയില്ല അത് ഒറ്റക്കുട്ടിക്കൂടാരങ്ങൾ തീർക്കുന്ന വലിയൊരു ദുരന്തം
ബുദ്ധി കൊണ്ട് കളിക്കാനറിയാം
വിവേകം കൊണ്ട് ജയിക്കാനറിയില്ല
തോൽക്കുവാനറിയുകയേയില്ല
പക്ഷെ തോൽപ്പിക്കാൻ
നന്നായറിയാം ......
യന്ത്രങ്ങളിൽ അമ്മാനമാടാനറിയാം ....... നന്നായിട്ടൊന്നൂഞ്ഞാലാടാനറിയില്ല
ആഗോള കാര്യങ്ങളൊക്കെയറിയാം.....
അടുത്തിരിക്കുന്നവന്റെ
കണ്ണു നിറഞ്ഞതെന്തിനെന്നറിയില്ല
വിട്ടുകൊടുക്കാനറിയില്ല
എല്ലാം വെട്ടിപ്പിടിക്കാൻ
നന്നായറിയാം......

ആരും അവരെ ഒന്നും
പറഞ്ഞും കൂടാ.......
കാരണം അവർക്കൊന്നും
തന്നെ സഹിക്കാനും കഴിയില്ല ......

ഇവരെങ്ങനെ നാളെ ജീവിക്കും
അതിനി പ്രത്യേകം പഠിപ്പിക്കണം
ഇവരെ ഇങ്ങനെ ആക്കിയതാര്...?...
കുട്ടികൾ ചിണുങ്ങുമ്പോൾ എളുപ്പ വഴിയായ്-
ടിവിയും മൊബൈലും ഗെയിമും കൊടുത്ത് ,
ഉത്തരവാദിത്വത്തിൽ നിന്നൊളിച്ചോടിയ
മാതാപിതാകൾക്കതിൽ മുഖ്യ പങ്കില്ലേ....
ആരോട് പറയാൻ...ആര് കേൾക്കാൻ....
മാറി മാറി വരുന്ന സീരിയലുകൾക്ക് മുന്നിൽ
ആരും കാണാതെ കണ്ണുനീർ തുടക്കുന്ന
നമുക്കെവിടെയാണ് മക്കളെ സ്നേഹിക്കാൻ സമയം........
ആരാകാനാണിഷ്ടമെന്ന ടീച്ചറുടെ ചോദ്യത്തിന്, ടിവി ആകാനാണിഷ്ടമെന്ന്
പറഞ്ഞ കുട്ടിയുടെ ഒറ്റപ്പെടലിന്റെ നൊമ്പരം
നാമെന്നാണിനി തിരിച്ചറിയുക.......!!!
ഒഴിവാക്കണമെന്ന് ഞാൻ പറയില്ല.
മനസ് തുറന്നൊന്ന് മിണ്ടാൻ സമയമില്ലാത്ത-
ഈ വീട്ടിലേക്കിനി ഇല്ലെന്ന് പറഞ്ഞ്
തിരിച്ച് പോയ സ്വന്തക്കാരും..... കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിനിമ്പമില്ലാത്തതിന്റെ
കാരണവും ,പരസ്പരം പൾസറിയാത്ത
ഭാര്യാഭർത്താക്കൻമാരും, ഒരിറ്റ് സ്നേഹത്തിനായി മിനിസ്‌ക്രീനിലെ അഭിനയ- അമ്മമാരെ നോക്കി കൊതിക്കുന്ന സ്വന്തം മക്കളും, നിസ്കാരവും സ്വലാത്തുകളുമില്ലാത്ത ഇരുൾ നേരവും.....
ഓർത്തെടുക്കാൻ നിനക്ക് ഭാഗ്യമുണ്ടായാൽ
നീ-അതൊഴിവാക്കുമെന്നുറപ്പാണ്...... ''അത്'' ഏതാണെന്ന് തിരിച്ചറിഞ്ഞെങ്കിൽ -മാറ്റത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കോളൂ......ഫിനിഷിംഗ് പോയിന്റിനെ ലക്ഷ്യമാക്കി......!!!.....

ബദർ ദിനവും വഹാബികളുടെ ചോദ്യങ്ങളും


*വഹാബി*-
'''ഇങ്ങനെ''' ബദർദിനം മുത്ത് നബി കഴിച്ചോ??!!സ്വഹാബത്ത് കഴിച്ചോ??!! ഉത്തമ നൂറ്റാണ്ടുകാർ കഴിച്ചോ??!!ഇല്ലെങ്കിൽ അത് ബിദ്അത്തല്ലേ??!!!

മറുപടി;-

*സുന്നി*-

'''ഇങ്ങനെ'''അവരീ ദിനം കഴിച്ചിട്ടില്ല എന്നത് കൊണ്ട് അത് ബിദ്അത്താകുന്നില്ല..കാരണം ബിദ്അത്ത് ശറഇനോട് എതിരാവാത്ത രൂപത്തിലെങ്കിൽ അത് സുകൃതം തന്നെയെന്നാണ് പണ്ഡിതർ ഞങ്ങളെ പഠിപ്പിച്ചിട്ടുളളത്..ഇമാം ശാഫി തങ്ങൾ പറയട്ടെ

ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺍﻟﻤﺤﺪﺙ ﺍﺕ ﻣﻦ ﺍﻻﻣﻮﺭ ﺿﺮﺑﺎﻥ ﺍﺣﺪﻫﻤﺎ ﻣﺎ ﺍﺣﺪﺙ ﻣﻤﺎ ﻳﺨﺎﻟﻒ ﻛﺘﺎﺑﺎ ﺍﻭ ﺳﻨﺔ ﺍﻭ ﺍﺛﺮﺍ ﺍﻭ ﺍﺟﻤﺎﻋﺎ ﻓﻬﺬﻩ ﺍﻟﺒﺪﻋﺔ ﺍﻟﻀﻼﻟﺔ ﻭﺍﻟﺜﺎﻧﻲ ﻣﺎ ﺍﺣﺪﺙ ﻣﻦ ﺍﻟﺨﻴﺮ ﻻ ﺧﻼﻑ ﻓﻴﻪ ﻟﻮﺍﺣﺪ ﻣﻦ ﻫﺬﺍ ﻭﻫﺬﻩ ﻣﺤﺪﺛﺔ ﻏﻴﺮ ﻣﺬﻣﻮﻣﺔ

ﻓﺘﺎﻭﻯ ﺍﻟﺴﻴﻮﻃﻲ 1/192

ഇമാം ശാഫി തങ്ങൾ പറയുന്നു..പുതുതായി ഉണ്ടാകുന്ന കാര്യങ്ങളെ രണ്ടായി വിഭജിക്കാം..ഒന്ന് കിതാബ്,സുന്നത്ത് അസർ ഇജ്മാഅ എന്നിവക്ക് നിരക്കാത്തത്..രണ്ട് ഈ പറഞ്ഞ രേഖകളിൽ ഒന്നിനും വിരുദ്ധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ..ഇവ ആക്ഷേപാർഹമല്ലാത്ത നല്ല ബിദ്അത്താകുന്നു

(ഫതാവാ സുയൂത്വി1/192)

ഇനി ഇബ്നു ഹജർ തങ്ങളും മൊഴിയട്ടെ

ﻭﻃﺮﻳﻖ ﻣﻌﺮﻓﺔ ﺫﻟﻚ ﺍﻥ ﺗﻌﺮﺽ ﺍﻟﺒﺪﻋﺔ ﻋﻠﻲ ﻗﻮﺍﻋﺪ ﺍﻟﺸﺮﻉ ﻓﺎﻱ ﺣﻜﻢ ﺩﺧﻠﺖ ﻓﻴﻪ ﻓﻬﻲ ﻣﻨﻪ ﻓﺘﺎﻭﻱ ﺍﻟﺤﺪﻳﺜﻴﺔ 109

ഇത്തരം ബിദ്അത്തിനെ ശറഇൻറെ ലക്ഷ്യങ്ങളുമൊയി തട്ടിച്ച് നോക്കുകയാണ് വേണ്ടത്..ഏതെങ്കിലും ലക്ഷ്യത്തിന് വിധേയമാണെങ്കിൽ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കിൽ ചീത്തയുമാകുന്നു(ഫതാവൽ ഹദീസിയ്യ109)

ഇനി സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ പറയട്ടെ..

ﺍﻣﺎ ﺍﻟﺒﺪﻋﺔ ﺍﻟﺸﺮﻋﻴﺔ ﻓﻜﻞ ﻣﺎ ﻳﺪﻝ ﻋﻠﻴﻪ ﺩﻟﻴﻞ ﺷﺮﻋﻲ ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ 255

ശറഇൻറെ വീക്ഷണത്തിൽ ബിദ്അത്തെന്നാൽ മതപരമായ ലക്ഷ്യങ്ങൾക്ക് നിരക്കാത്തത് എന്നാകുന്നു(ഇഖ്തിളാഅ് 255]

ഈ പണ്ഡിത ഉദ്ധരണികളും വഹാബീ അപ്പോസ്തലന്റ  മുജാഹിദ് പ്രമാണവുമൊക്കെ തെളിയിക്കുന്നത് മുത്ത് നബി ചെയ്തോ സ്വഹാബത്ത് ചെയ്തോ ഉത്തമ നൂറ്റാണ്ടുകാർ ചെയ്തോ ഇത്യാദി ചോദ്യങ്ങൾ തന്നെ പൊട്ടത്തരമാണ് എന്നാണ്.....അത് കൊണ്ട് എന്താണ് ബദർ ദിനത്തിലെ പ്രവർത്തനത്തിൽ ശറഇനോട് യോജിക്കാത്തത് എന്ന് വഹാബികൾ വ്യക്തമാക്കുക...!...

*വഹാബി*-
ബദ്രീങ്ങളെ അനുസ്മരിക്കലിനെന്താ തെളിവ്??!!!

*സുന്നി*-

അതിന് തെളിവേ ഉളളൂ..ഖുർആനും തിരുനബിയും അവരെ വാഴ്ത്തിയത് ഇന്നാ പിടിച്ചോ..അറബി അറിയുമെങ്കിൽ വായിക്കുക.. അറിയില്ലെങ്കിൽ  അറിവുളളവരെ പിന്തുടരുക

ﻓﻀﺎﺋﻞ ﺃﻫﻞ ﺑﺪﺭ : ﻭﻫﻢ ﻣﻦ ﺷﻬﺪﻭﺍ ﻣﻮﻗﻌﺔ ﺑﺪﺭ ﺍﻟﺘﻲ ﻛﺎﻧﺖ ﺑﻴﻦ ﺣﺰﺏ ﺍﻟﻠﻪ ﻭﺣﺰﺏ ﺍﻟﺸﻴﻄﺎﻥ، ﻓﻘﺪ ﻛﺎﻥ ﺣﺰﺏ ﺍﻟﻠﻪ ﻣﻦ ﺍﻟﻤﺆﻣﻨﻴﻦ ﻓﻲ ﻋﺪﺓ ﺛﻼﺛﻤﺎﺋﺔ ﻭﺗﺴﻌﺔ ﻋﺸﺮ ﺭﺟﻼ، ﻭﻋﺪﺓ ﺣﺰﺏ ﺍﻟﻜﻔﺎﺭ ﺃﻟﻔﺎ ﺃﻭ ﺗﺴﻌﻤﺎﺋﺔ ﻭﺧﻤﺴﻮﻥ ﺭﺟﻼ ﻋﻠﻰ ﺍﺧﺘﻼﻓﺎﺕ ﺍﻟﺮﻭﺍﻳﺎﺕ، ﻭﻛﺎﻥ ﺫﻟﻚ ﻓﻲ ﺍﻟﺴﻨﺔ ﺍﻟﺜﺎﻧﻴﺔ ﻣﻦ ﺍﻟﻬﺠﺮﺓ ﺍﻟﻨﺒﻮﻳﺔ، ﻭﻛﺘﺐ ﺍﻟﻠﻬﺘﻌﺎﻝ ﻟﺤﺰﺑﻪ ﺍﻟﻨﺼﺮ ﺍﻟﻤﺆﻳﺪ ﻭﻋﻠﻰ ﺣﺰﺏ ﺍﻟﺸﻴﻄﺎﻥ ﺍﻟﺨﻴﺒﺔ ﻭﺍﻟﺨﺴﺮﺍﻥ . ﻭﻟﻘﺪ ﻭﺭﺩ ﻓﻲ ﻓﻀﻞ ﻣﻦ ﺣﻀﺮ ﻫﺬﻩ ﺍﻟﻐﺰﻭﺓ ﻣﻦ ﺍﻟﺼﺤﺎﺑﺔ ﻧﺼﻮﺻﺎ ﻛﺜﻴﺮﺓ ﻧﻮﺭﺩ ﺑﻌﻀﻬﺎ ﻓﻴﻤﺎ ﻳﻠﻲ -1: ﻗﻮﻟﻪ ﺗﻌﺎﻟﻰ : { ﻗَﺪْ ﻛَﺎﻥَ ﻟَﻜُﻢْ ﺁﻳَﺔٌ ﻓِﻴﻔِﺌَﺘَﻴْﻦِ ﺍﻟْﺘَﻘَﺘَﺎ ﻓِﺌَﺔٌ ﺗُﻘَﺎﺗِﻞُ ﻓِﻲ ﺳَﺒِﻴﻞِ ﺍﻟﻠَّﻪِ ﻭَﺃُﺧْﺮَﻯ ﻛَﺎﻓِﺮَﺓٌ ﻳَﺮَﻭْﻧَﻬُﻢْ ﻣِﺜْﻠَﻴْﻬِﻢْ ﺭَﺃْﻱَ ﺍﻟْﻌَﻴْﻨِﻮَﺍﻟﻞُّﻩَ ﻳُﺆَﻳِّﺪُ ﺑِﻨَﺼْﺮِﻩِ ﻣَﻦْ ﻳَﺸَﺎﺀُ ﺇِﻥَّ ﻓِﻲ ﺫَﻟِﻜَﻠَﻌِﺒْﺮَﺓً ﻟِﺄُﻭﻟِﻲ ﺍﻷَﺑْﺼَﺎﺭِ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ /

13 ‏( . ﻗﺎﻝ ﻣﺠﺎﻫﺪ ﺭﺣﻤﻪ ﺍﻟﻠﻪ ﻓﻲ ﻫﺬﻩ ﺍﻵﻳﺔ : " ﺫﻟﻚ ﻳﻮﻡ ﺑﺪﺭ ﺍﻟﺘﻘﻰ ﺍﻟﻤﺴﻠﻤﻮﻥ ﻭﺍﻟﻜﻔﺎﺭ -2." ﻗﻮﻟﻪ ﺗﻌﺎﻟﻰ : { ﻫُﻮَ ﺍﻟَّﺬِﻱ ﺃَﻳَّﺪَﻙَ ﺑِﻨَﺼْﺮِﻫِﻮَﺑِﺎﻟْﻤُﺆَﻦﻴِﻨِﻣْ * ﻭَﺃَﻟَّﻒَ ﺑَﻴْﻦَ ﻗُﻠُﻮﺑِﻬِﻢْ ﻟَﻮْ ﺃَﻧْﻔَﻘْﺖَ ﻣَﺎ ﻓِﻲ ﺍﻟْﺄَﺭْﺽِ ﺟَﻤِﻴﻌﺎً ﻣَﺎ ﺃَﻟَّﻔْﺖَ ﺑَﻴْﻦَ ﻗُﻠُﻮﺑِﻬِﻢْ ﻭَﻟَﻜِﻦَّ ﺍﻟﻠَّﻪَ ﺃَﻟَّﻒَ ﺑَﻴْﻨَﻬُﻢْ ﺇِﻧَّﻪُ ﻋَﺰِﻳﺰٌ ﺣَﻜِﻴﻢٌ } ‏) ﺳﻮﺭﺓ ﺍﻷﻧﻔﺎﻝ ﺁﻳﺔ 63-62/ ‏( . ﻭﻗﺎﻝ ﻣﻘﺎﺗﻞ : ﻓﻲ ﺑﻴﺎﻥ ﻣﻌﻨﻰ ﺍﻵﻳﺔ { ﻫُﻮَ ﺍﻟَّﺬِﻱ ﺃَﻳَّﺪَﻙَ ﺑِﻨَﺼْﺮِﻩِ ﻭَﺑِﺎﻟْﻤُﺆْﻣِﻦِﻳﻦَ } ﻗﺎﻝ : ﻗﻮﺍﻙ ﺑﻨﺼﺮﻩ ﻭﺑﺎﻟﻤﺆﻣﻨﻴﻦ ﻣﻦ ﺍﻷﻧﺼﺎﺭ ﻳﻮﻡ ﺑﺪﺭ -3." ﻗﺎﻝ ﺗﻌﺎﻟﻰ { ﺇِﺫْ ﺗَﻘُﻮﻝُ ﻟِﻠْﻤُﺆْﻣِﻨِﻴﻦَ ﺃَﻟَﻦْ ﻳَﻜْﻔِﻴَﻜُﻢْ ﺃَﻥْ ﻳُﻤِﺪَّﻛُﻢْ ﺭَﺑُّﻜُﻢْ ﺑِﺜَﻼﺛَﺔِ ﺁﻻﻑٍ ﻣِﻦَ ﺍﻟْﻤَﻼﺋِﻜَﺔِ ﻣُﻨْﺰَﻟِﻴﻦَ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ /

124 ‏( -4. ﻭﻗﺎﻝ ﺗﻌﺎﻟﻰ : { ﺇِﺫْ ﻳُﻐَﺸِّﻴﻜُﻢُ ﺍﻟﻨُّﻌَﺎﺱَ ﺃَﻣَﻨَﺔً ﻣِﻨْﻪُ ﻭَﻳُﻨَﺰِّﻝُ ﻋَﻠَﻴْﻜُﻢْ ﻣِﻦَ ﺍﻟﺴَّﻤَﺎﺀِ ﻣَﺎﺀً ﻟِﻴُﻄَﻬِّﺮَﻛُﻢْ ﺑِﻪِ ﻭَﻳُﺬْﻫِﺐَ ﻋَﻨْﻜُﻢْ ﺭِﺟْﺰَ ﺍﻟﺸَّﻴْﻄَﺎﻥِ ﻭَﻟِﻴَﺮْﺑِﻂَ ﻋَﻠَﻰ ﻗُﻠُﻮﺑِﻜُﻢْ ﻭَﻳُﺜَﺒِّﺖَ ﺑِﻪِ ﺍﻟْﺄَﻗْﺪَﺍﻡَ * ﺇِﺫْ ﻳُﻮﺣِﻲ ﺭَﺑُّﻚَ ﺇِﻟَﻰ ﺍﻟْﻤَﻼﺋِﻜَﺔِ ﺃَﻧِّﻲ ﻣَﻌَﻜُﻢْ ﻓَﺜَﺒِّﺘُﻮﺍ ﺍﻟَّﺬِﻳﻦَ ﺁﻣَﻨُﻮﺍ ﺳَﺄُﻟْﻘِﻲ ﻓِﻲ ﻗُﻠُﻮﺏِ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺍﻟﺮُّﻋْﺐَ ﻓَﺎﺿْﺮِﺑُﻮﺍ ﻓَﻮْﻕَ ﺍﻷَﻋْﻨَﺎﻕِ ﻭَﺍﺿْﺮِﺑُﻮﺍ ﻣِﻨْﻬُﻢْ ﻛُﻞَّ ﺑَﻨَﺎﻥٍ} ‏) ﺳﻮﺭﺓ ﺍﻷﻧﻔﺎﻝ ﺁﻳﺔ 12-11/ ‏( . ﻭﺃﻣﺎ ﻣﺎﻭﺭﺩ ﻓﻲ ﺍﻟﺴﻨﺔ ﻣﻦ ﻓﻀﺎﺋﻠﻬﻢ ﻓﻤﻦ ﺫﻟﻚ -1: ﻣﺎ ﺃﺧﺮﺟﻪ ﺍﻟﺒﺨﺎﺭﻱ ﻋﻦ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﻓﻲ ﺣﺪﻳﺚ ﻃﻮﻳﻞ ﻭﻓﻴﻪ ﻗﺎﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : "" ﻟﻌﻞ ﺍﻟﻠﻪ ﺍﻃﻠﻊ ﻋﻠﻰ ﺃﻫﻞ ﺑﺪﺭ ﻓﻘﺎﻟﻮﺍ ﺍﻋﻤﻠﻮﺍ ﻣﺎ ﺷﺌﺘﻢ ﻓﻘﺪ ﻭﺟﺒﺖ ﻟﻜﻢ ﺍﻟﺠﻨﺔ، ﺃﻭ ﻓﻘﺪ ﻏﻔﺮﺕ ﻟﻜﻢ -2." ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺃﻥ ﻋﺒﺪﺍً ﻟﺤﺎﻃﺐ ﺟﺎﺀ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺸﻜﻮ ﺣﺎﻃﺒﺎً ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﻟﻴﺪﺧﻠﻦ ﺣﺎﻃﺐ ﺍﻟﻨﺎﺭ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : " ﻛﺬﺑﺖ ﻻ ﻳﺪﺧﻠﻬﺎ ﻓﺈﻧﻪ ﺷﻬﺪ ﺑﺪﺭﺍً ﻭﺍﻟﺤﺪﻳﺒﻴﺔ ." ﺃﺧﺮﺟﻪ ﻣﺴﻠﻢ -3. ﻋﻦ ﺭﻓﺎﻋﺔ ﺑﻦ ﺭﺍﻓﻊ ﺍﻟﺰﺭﻗﻲ ﻋﻦ ﺃﺑﻴﻪ ـ ﻭﻛﺎﻥ ﺃﺑﻮﻩ ﻣﻦ ﺃﻫﻞ ﺑﺪﺭ ﻗﺎﻝ : ﺟﺎﺀ ﺟﺒﺮﻳﻞ ﺇﻟﻰ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ﻣﺎ ﺗﻌﺪﻭﻥ ﺃﻫﻞ ﺑﺪﺭ ﻓﻴﻜﻢ ﻗﺎﻝ : " ﻣﻦ ﺃﻓﻀﻞ ﺍﻟﻤﺴﻠﻤﻴﻦ " - ﺃﻭ ﻛﻠﻤﺔ ﻧﺤﻮﻫﺎ - ﻗﺎﻝ : ﻭﻛﺬﻟﻚ ﻣﻦ ﺷﻬﺪ ﺑﺪﺭﺍً ﻣﻦ ﺍﻟﻤﻼﺋﻜﺔ ." ﺃﺧﺮﺟﻪ ﺍﻟﺒﺨﺎﺭﻳﻔﻀﺎﺋﻞ ﺃﻫﻞ ﺃﺣﺪ : ﻭﻫﻢ ﻣﻦ ﺷﻬﺪﻭﺍ ﺗﻠﻚ ﺍﻟﻐﺰﻭﺓ ﺍﻟﺘﻲ ﺃﺭﺍﺩﻫﺎ ﺍﻟﻤﺸﺮﻛﻮﻥ ﺍﻧﺘﻘﺎﻣﺎ ﻣﻤﺎ ﺣﺼﻞ ﻟﻬﻢ ﻓﻲ ﺑﺪﺭ، ﻭﻗﺪ ﻛﺎﻧﺖ ﻏﺰﻭﺓ ﺃﺣﺪ ﻓﻲ ﺷﻬﺮ ﺷﻮﺍﻝ ﻣﻦ ﺍﻟﺴﻨﺔ ﺍﻟﺜﺎﻟﺜﺔ ﻣﻦ ﺍﻟﻬﺠﺮﺓ . ﻭﻣﻤﺎ ﻭﺭﺩ ﻓﻲ ﻓﻀﻠﻬﻢ -1: ﻗﺎﻝ ﺗﻌﺎﻟﻰ : { ﻭَﺇِﺫْ ﻏَﺪَﻭْﺕَ ﻣِﻦْ ﺃَﻫْﻠِﻚَ ﺗُﺒَﻮِّﺉُ ﺍﻟْﻤُﺆْﻣِﻨِﻴﻦَ ﻣَﻘَﺎﻋِﺪَ ﻟِﻠْﻘِﺘَﺎﻝِ ﻭَﺍﻟﻠَّﻪُ ﺳَﻤِﻴﻌٌﻌَﻠِﻴﻢٌ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 121/ ‏( . ﻭﺍﻟﻤﺮﺍﺩ ﺑﺎﻵﻳﺔ ﻏﺰﻭﺓ ﺃﺣﺪ ﻛﻤﺎ ﻫﻮ ﻣﺬﻫﺐ ﺍﻟﺠﻤﻬﻮﺭ . ﻭﻳﻜﻔﻲ ﻓﻲ ﻓﻀﻠﻬﻢ ﺃﻥ ﻳﺸﻬﺪ ﻟﻬﻢ ﺭﺏ ﺍﻟﺴﻤﺎﻭﺍﺕ ﻭﺍﻷﺭﺽ ﺑﺼﺪﻕ ﺇﻳﻤﺎﻧﻬﻢ -2. ﻭﻗﺎﻝ ﺗﻌﺎﻟﻰ : { ﺇِﺫْ ﻫَﻤَّﺖْ ﻃَﺎﺋِﻔَﺘَﺎﻥِ ﻣِﻨْﻜُﻢْ ﺃَﻥْ ﺗَﻔْﺸَﻼ ﻭَﺍﻟﻠَّﻪُ ﻭَﻟِﻴُّﻬُﻤَﺎ ﻭَﻋَﻠَﻰ ﺍﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِﺍﻟْﻤُﺆْﻣِﻨُﻮﻥَ }

‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 122/ ‏( . ﻭﺍﻟﻄﺎﺋﻔﺘﺎﻥ ﺍﻟﺘﻲ ﻫﻤﺘﺎ ﺃﻥ ﺗﻔﺸﻼ ﻫﻢ ﺑﻨﻮ ﺣﺎﺭﺛﺔ ﻭﺑﻨﻮ ﺳﻠﻤﺔ، ﻫﻤﺘﺎ ﺑﺎﻻﻧﺼﺮﺍﻓﻤﻦ ﺍﻟﻘﺘﺎﻝ، ﻟﻜﻦ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﺗﻮﻻﻫﻢ ﻭﺛﺒﺘﻬﻢ ﻭﻗﻮﻯ ﻋﺰﺍﺋﻤﻬﻢ ﻭﻗﺎﺗﻠﻮﺍ ﻣﻊ ﺍﻟﻤﺆﻣﻨﻴﻦ -4. ﻭﻗﺎﻝ ﺗﻌﺎﻟﻰ : { ﻭَﻟَﻘَﺪْ ﺻَﺪَﻗَﻜُﻢُ ﺍﻟﻠَّﻪُ ﻭَﻋْﺪَﻩُ ﺇِﺫْ ﺗَﺤُﺴُّﻮﻧَﻬُﻢْ ﺑِﺈِﺫْﻧِﻪِ ﺣَﺘَّﻰ ﺇِﺫَﺍ ﻓَﺸِﻠْﺘُﻢْ ﻭَﺗَﻨَﺎﺯَﻋْﺘُﻢْ ﻓِﻲ ﺍﻟْﺄَﻣْﺮِ ﻭَﻋَﺼَﻴْﺘُﻢْ ﻣِﻦْ ﺑَﻌْﺪِ ﻣَﺎ ﺃَﺭَﺍﻛُﻢْ ﻣَﺎ ﺗُﺤِﺒُّﻮﻥَ ﻣِﻨْﻜُﻢْ ﻣَﻦْ ﻳُﺮِﻳﺪُ ﺍﻟﺪُّﻧْﻴَﺎ ﻭَﻣِﻨْﻜُﻢْ ﻣَﻦْ ﻳُﺮِﻳﺪُ ﺍﻟْﺂﺧِﺮَﺓَ ﺛُﻢَّ ﺻَﺮَﻓَﻜُﻢْ ﻋَﻨْﻬُﻢْ ﻟِﻴَﺒْﺘَﻠِﻴَﻜُﻢْ ﻭَﻟَﻘَﺪْ ﻋَﻔَﺎ ﻋَﻨْﻜُﻢْ ﻭَﺍﻟﻠَّﻪُ ﺫُﻭ ﻓَﻀْﻞٍ ﻋَﻠَﻰ ﺍﻟْﻤُﺆْﻣِﻨِﻴﻦَ } ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 152/ ‏( -4. ﻗﺎﻝ ﺗﻌﺎﻟﻰ : { ﺍﻟَّﺬِﻳﻦَ ﺍﺳْﺘَﺠَﺎﺑُﻮﺍ ﻟِﻠَّﻪِ ﻭَﺍﻟﺮَّﺳُﻮﻝِ ﻣِﻦْ ﺑَﻌْﺪِ ﻣَﺎ ﺃَﺻَﺎﺑَﻬُﻢُ ﺍﻟْﻘَﺮْﺡُ ﻟِﻠَّﺬِﻳﻦَ ﺃَﺣْﺴَﻨُﻮﺍ ﻣِﻨْﻬُﻢْ ﻭَﺍﺗَّﻘَﻮْﺍ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ * ﺍﻟَّﺬِﻳﻦَ ﻗَﺎﻟَﻠَﻬُﻢُ ﺍﻟﻨَّﺎﺱُ ﺇِﻥَّ ﺍﻟﻨَّﺎﺱَ ﻗَﺪْ ﺟَﻤَﻌُﻮﺍ ﻟَﻜُﻢْ ﻓَﺎﺧْﺸَﻮْﻫُﻢْ ﻓَﺰَﺍﺩَﻫُﻢْ ﺇِﻳﻤَﺎﻧﺎً ﻭَﻗَﺎﻟُﻮﺍ ﺣَﺴْﺒُﻨَﺎ ﺍﻟﻠَّﻪُ ﻭَﻧِﻌْﻢَ ﺍﻟْﻮَﻛِﻴﻞُ * ﻓَﺎﻧْﻘَﻠَﺒُﻮﺍ ﺑِﻨِﻌْﻤَﺔٍ ﻣِﻦَ ﺍﻟﻠَّﻪِ ﻭَﻓَﻀْﻞٍ ﻟَﻢْ ﻳَﻤْﺴَﺴْﻬُﻢْ ﺳُﻮﺀٌ ﻭَﺍﺗَّﺒَﻌُﻮﺍ ﺭِﺿْﻮَﺍﻥَ ﺍﻟﻠَّﻪِ ﻭَﺍﻟﻠَّﻪُ ﺫُﻭ ﻓَﻀْﻞٍ ﻋَﻈِﻴﻢٍ} ‏) ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ﺁﻳﺔ 174-172/ ‏( . ﺃﺧﺮﺝ ﺍﻟﺒﺨﺎﺭﻱ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎﻗﺎﻟﺖ ﻟﻌﺮﻭﺓ : " ﻳﺎ ﺍﺑﻦ ﺃﺧﺘﻲ ﻛﺎﻥ ﺃﺑﻮﺍﻙ ﻣﻨﻬﻢ : ـ ﺍﻟﺰﺑﻴﺮ ﻭﺃﺑﻮ ﺑﻜﺮ ـ ﻟﻤﺎ ﺃﺻﺎﺏ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺎ ﺃﺻﺎﺑﻴﻮﻡ ﺃﺣﺪ ﻭﺍﻧﺼﺮﻑ ﻋﻨﻪ ﺍﻟﻤﺸﺮﻛﻮﻥ ﺧﺎﻑ ﺃﻥ ﻳﺮﺟﻌﻮﺍ ﻗﺎﻝ : " ﻣﻦ ﻳﺬﻫﺐ ﻓﻲ ﺃﺛﺮﻫﻢ؟ " ﻓﺎﻧﺘﺪﺏ ﻣﻨﻬﻢ ﺳﺒﻌﻮﻥ ﺭﺟﻼً ﻗﺎﻝ : ﻛﺎﻥ ﻓﻴﻬﻢ ﺃﺑﻮ ﺑﻜﺮ ﻭﺍﻟﺰﺑﻴﺮ ."

*വഹാബി*-
ഇത് ഓകെ അവരുടെ പേരിൽ അറവ് നടത്തൽ എങ്ങനെ ശറഇനോട് യോജിക്കും??!!

*സുന്നി*-
അതിന്റെ മറുപടി സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം സ്വാവീ തങ്ങൾ പറയട്ടെ

ﺍﻥ ﺍﻟﺬﺑﺢ ﻟﻠﻪ ﻭﺛﻮﺍﺑﻪ ﻟﻠﻮﻟﻲ ﻓﻼ ﺑﺄﺱ ﺑﺬﻟﻚ

ﺍﻟﺼﺎﻭﻱ 1/266

അല്ലാഹുവിന് ബലി നൽകി അതിൻറെ പ്രതിഫലം വലിയ്യിന് നൽകുന്ന പരിപാടിക്ക് യാതൊരു കുഴപ്പവുമില്ല (സ്വാവീ1/266)

ഇത്തരം രീതി ചെയ്യുന്ന സുന്നികളെയും ഇതര ദൈവങ്ങൾക്ക് ബലിയർപ്പിക്കുന്ന മുശ് രികീങ്ങളെയും ഒന്നാക്കുന്ന നിങ്ങളുടെ കാര്യം മഹാകഷ്ടം... അവിടം മുതലാണ് നിങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. അതെങ്ങിനെയാണ്..... അബൂജഹലും കൂട്ടരും യഥാർത്ഥ അല്ലാഹുവിലാണ് വിശ്വസിച്ചിരുന്നതെന്ന് പറയുന്ന പോരിഷയുള്ള[?] നേതൃത്വമല്ലേ നിങ്ങൾക്കുള്ളത്....?.... അബൂജഹൽ വിശ്വസിച്ച അതേ അല്ലാഹുവിലാണോ നിങ്ങളും വിശ്വസിക്കുന്നതെന്ന് ചോദിച്ചാൽ മൗലവിമാർ ബബബ അടിക്കും.....!.... വിത്തുഗുണം പത്ത് ഗുണമെന്നല്ലേ- എങ്ങിനെ ചൊവ്വാകാൻ...?... ഏതായാലും ചെയ്യുന്ന ഈ പ്രവർത്തനവും ശറഇന് വിരുദ്ധമല്ലെന്ന് തെളിഞ്ഞല്ലോ..ഇനി പറയൂ പിന്നെ എന്തിനീ ബദ്ർ ദിനത്തെ വിമർശിക്കുന്നു.....
*വഹാബി*-

ബദ് രീങ്ങളെ ഇസ്തിഗാസ ചെയ്യലുണ്ടല്ലോ നിങ്ങളന്ന്!! അതിനെവിടെ തെളിവ്???

*സുന്നി*-
അന്ന് മാത്രമല്ല- ആവശ്യം വരുമ്പോളെല്ലാം ചെയ്യാറുണ്ട്.
അതിന് പ്രമാണങ്ങളുടെ നീണ്ട നിരതന്നെയുണ്ട്..ഒന്ന് പറയാം..ബദ് രീങ്ങളുടെ നേതാവാണല്ലോ മുത്ത് നബി തങ്ങൾ..ആ തങ്ങളോട് വഫാത്തിന്ന് ശേഷം സ്വഹാബിയായ ബിലാൽ തങ്ങൾ റൗളയിൽ വന്ന് ഇസ്തിഗാസ ചെയ്ത ഹദീസ് ഇതാ..അറബി അറിയുമെങ്കിൽ വായിച്ച് പഠിക്കുക..അറിയില്ലെങ്കിൽ ഇനിയും ശിർക്കാക്കി ആയുസ് പാഴാക്കാതെ അറിയുന്നവരോട് ചോദിച്ചു പഠിക്കുക....

ഇത് സ്വഹീഹല്ല എന്നും...

സ്വഹാബിയല്ല എന്നും...

സ്വപ്നമാണ് എന്നും...

തട്ടി വിടുന്നവർക്കിതിൽ ചുട്ട മറുപടിയുണ്ട്.

ﺗﺨﺮﻳﺞ ﺣﺪﻳﺚ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺍﻟﺬﻱ ﻓﻴﻪ ﺍﻻﺳﺘﺴﻘﺎﺀ ﺑﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻌﺪ ﻭﻓﺎﺗﻪ،ﻭﺑﻴﺎﻥ ﺃﻧﻪ ﻣﻦ ﺃﺻﺢ ﺍﻷﺳﺎﻧﻴﺪ،ﻭﺍﻟﺮﺩ ﻋﻠﻰ ﻣﻦ ﺿﻌﻔﻪ :.* ﺃﺧﺮﺝ ﺧﺮﺝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﻓﻲ ﺍﻟﻤﺼﻨّﻒ ‏) 12/31 32- ‏( ﻭﺍﻟﺒﺨﺎﺭﻱ ﻓﻲ ﺍﻟﺘﺎﺭﻳﺦ ﺍﻟﻜﺒﻴﺮ ‏) 7/304 ‏( ﻣﺨﺘﺼﺮﺍ ﻭﺍﻟﺒﻴﻬﻘﻲ ﻓﻲ ﺩﻻﺋﻞ ﺍﻟﻨﺒﻮّﺓ ‏) 7/47 ‏( ﻭﺍﻟﺨﻠﻴﻠﻲ ﻓﻲ ﺍﻹﺭﺷﺎﺩ ‏) /1

314 ‏( ﻛﻠﻬﻢ ﻣﻦ ﻃﺮﻳﻖ ﺃﺑﻲ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻻﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﻣﺎﻟﻚ ﺍﻟﺪّﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ ": ﺃﺻﺎﺏ ﺍﻟﻨّﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﻧﺒﻲ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﺍﻟﻠﻪ ﻷﻣّﺘﻚ ﻓﺮﺃﻯ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﺍﺋﺖ ﻋﻤﺮ، ﻓﺄﻗﺮﺋﻪ ﺍﻟﺴّﻼﻡ، ﻭﻗﻞ ﻟﻪ : ﺇﻧّﻜﻤﻤُﺴْﻘَﻮْﻥ، ﻓﻌﻠﻴﻚ ﺑﺎﻟﻜَﻴّﺲ، ﺍﻟﻜﻴّﺲ، ﻗﺎﻝ : ﻓﺒﻜﻰ ﻋﻤﺮ، ﻭﻗﺎﻝ : ﻳﺎ ﺭﺑّﻲ ﻣﺎ ﺁﻟﻮ ﺇﻻّ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ ." ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻔﺘﺢ ‏) 2/495 ‏( : ﺭﻭﺍﻩ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ، ﻭﻗﺎﻝ ﺍﺑﻦ ﻛﺜﻴﺮ ﻓﻲ ﺗﺎﺭﻳﺨﻪ ‏) ﺝ /ﺹ 105 /7 : ‏( ﺍﺳﻨﺎﺩﻩ ﺻﺤﻴﺢ . ﻗﻠﺖ : ﻭﻟﻪ ﻃﺮﻳﻖ ﺁﺧﺮ ﻣﻐﺎﻳﺮ ﺃﺧﺮﺟﻪ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﻓﻲ ﺍﻟﻤﺼﻨّﻒ ‏) /3

94-93 ‏( . ﻭﻭﺃﺧﺮﺟﻪ ﺍﻟﺘﻘﻲ ﺍﻟﺴﺒﻜﻲ ﻓﻲ " ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ " ﻭﻏﻴﺮﻩ، ﻣﻦ ﺣﺪﻳﺚ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻓﻲ ﺍﺳﺘﺴﻘﺎﺀ ﺑﻼﻝ ﺑﻦ ﺍﻟﺤﺎﺭﺙ ﺍﻟﻤﺰﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﻋﻬﺪ ﻋﻤﺮ ﺑﺎﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ . ﻭﺃﻣﺎ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺑﺎﻹﺿﺎﻓﺔ ﻓﻬﻮ ﻛﻤﺎ ﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻹﺻﺎﺑﺔ، ﺍﻟﺠﺰﺀ ﺍﻟﺴﺎﺩﺱ . >> ‏] ﺑﻘﻴﺔ ﺣﺮﻑ ﺍﻟﻤﻴﻢ ‏[ . >> ﺍﻟﻘﺴﻢ ﺍﻟﺜﺎﻟﺚ ﻣﻦ ﻛﺎﻥ ﻓﻲ ﻋﻬﺪ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻳﻤﻜﻨﻪ ﺃﻥ ﻳﺴﻤﻊ ﻣﻨﻪ ﻭﻟﻢ ﻳﻨﻘﻞ ﺃﻧﻪ ﺳﻤﻊ ﻣﻨﻪ ﺳﻮﺍﺀ ﻛﺎﻥ ﺭﺟﻼ ﺃﻭ ﻣﺮﺍﻫﻘﺎ ﺃﻭ ﻣﻤﻴﺰﺍ ‏] ﺹ 268: ‏[ . >> ﺍﻟﻤﻴﻢ ﺑﻌﺪﻫﺎ ﺍﻷﻟﻒ ": ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ ﻋﻮﻥ ﻭﻋﺒﺪﺍﻟﻠﻪ ﺍﺑﻨﺎ ﻣﺎﻟﻚ، ﻭﺃﺧﺮﺝ ﺍﻟﺒﺨﺎﺭﻱ ﻓﻲ ﺍﻟﺘﺎﺭﻳﺦ ﻣﻦ ﻃﺮﻳﻖ ﺃﺑﻲ ﺻﺎﻟﺢ ﺫﻛﻮﺍﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺃﻥ ﻋﻤﺮ ﻗﺎﻝ ﻓﻲ ﻗﺤﻮﻁ ﺍﻟﻤﻄﺮ ﻳﺎ ﺭﺏ ﻻ ﺀﺍﻟﻮ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ، ﻭﺃﺧﺮﺟﻪ ﺍﺑﻦ ﺃﺑﻲ ﺧﻴﺜﻤﺔ ﻣﻦ ﻫﺬﺍ ﺍﻟﻮﺟﻪ ﻣﻄﻮﻻ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﺍﻟﻠﻪ ﻷﻣﺘﻚ ﻓﺄﺗﺎﻩ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﺎﻝ ﻟﻪ ﺍﺋﺖ ﻋﻤﺮ ﻓﻘﻠﻠﻪ ﺇﻧﻜﻢ ﻣﺴﺘﺴﻘﻮﻥ ﻓﻌﻠﻴﻚ ﺍﻟﻜﻔﻴﻦ ﻗﺎﻝ ﻓﺒﻜﻰ ﻋﻤﺮ ﻭﻗﺎﻝ ﻳﺎ ﺭﺏ ﻣﺎ ﺀﺍﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ، ﻭﺭﻭﻳﻨﺎ ﻓﻲ ﻓﻮﺍﺋﺪ ﺩﺍﻭﺩ ﺑﻨﻌﻤﺮﻭ ﺍﻟﻀﺒﻲ ﺟﻤﻊ ﺍﻟﺒﻐﻮﻱ ﻣﻦ ﻃﺮﻳﻖ ﻋﺒﺪﺍﻟﺮﺣﻤﻦ ﺑﻦ ﺳﻌﻴﺪ ﺍﺑﻦ ﻳﺮﺑﻮﻉ ﺍﻟﻤﺨﺰﻭﻣﻲ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ ﺩﻋﺎﻧﻲ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻳﻮﻣﺎ ﻓﺈﺫﺍ ﻋﻨﺪﻩ ﺻﺮﺓ ﻣﻦ ﺫﻫﺐ ﻓﻴﻬﺎ ﺃﺭﺑﻌﻤﺎﺋﺔ ﺩﻳﻨﺎﺭ ﻓﻘﺎﻝ ﺍﺫﻫﺐ ﺑﻬﺬﻩ ﺇﻟﻰ ﺃﺑﻲ ﻋﺒﻴﺪﺓ ﻓﺬﻛﺮ ﻗﺼﺘﻪ، ﻭﺫﻛﺮﺍﺑﻦ ﺳﻌﺪ ﻓﻲ ﺍﻟﻄﺒﻘﺔ ﺍﻷﻭﻟﻰ ﻣﻦ ﺍﻟﺘﺎﺑﻌﻴﻦ ﻓﻲ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ﻗﺎﻝ : ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ، ﻭﻗﺎﻝ ﺃﺑﻮ ﻋﺒﻴﺪﺓ : ﻭﻻﻩ ﻋﻤﺮ ﻛﻴﻠﺔ ﻋﻴﺎﻝ ﻋﻤﺮ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻰ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻗﺎﻝ ﺇﺳﻤﺎﻋﻴﻞ ﺍﻟﻘﺎﺿﻲ ﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ " ﺍﻫـ . ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﻟﺨﻠﻴﻠﻲ ﻓﻲ ﻛﺘﺎﺏ ﺍﻹﺭﺷﺎﺩ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ": ﺗﺎﺑﻌﻲ ﻗﺪﻳﻢ ﻣﺘﻔﻖ ﻋﻠﻴﻪ ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ ." ﺍﻧﺘﻬﻯﻔﻬﺬﺍ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺛﻘﺔ ﻣﻌﺮﻭﻑ ﺭﻭﻯ ﻋﻨﻪ ﺃﺭﺑﻌﺔ ﺭﺟﺎﻝ ﻭﻫﻢ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺍﺑﻨﺎ ﻣﺎﻟﻚ ﻭﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﺳﻌﻴﺪ ﺑﻦ ﻳﺮﺑﻮﻉ ﺍﻟﻤﺨﺰﻭﻣﻲ . ﻭﻳﻜﻔﻲ ﻓﻲ ﺗﻌﺪﻳﻠﻪ ﺗﻮﻟﻴﺔ ﻋﻤﺮ ﻭﻋﺜﻤﺎﻥ ﻟﻪ ﺑﺄﻣﺮ ﺍﻟﻤﺎﻝ، ﻭﻣﻌﻨﻰ ﻗﻮﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻹﺻﺎﺑﺔ : " ﻟﻪ ﺇﺩﺭﺍﻙ ." ﺃﻱ ﺃﻧﻪ ﻣﺨﻀﺮﻡ ﻭﻗﺪ ﺍﺧﺘﻠﻒ ﻓﻲ ﻫﺬﻩ ﺍﻟﻄﺒﻘﺔ ﻫﻞ ﻫﻢ ﻣﻦ ﺍﻟﺼﺤﺎﺑﺔ ﺃﻡ ﺍﻟﺘﺎﺑﻌﻴﻦ؟ ﻭﺍﻟﺼﺤﻴﺢ ﺃﻧﻬﻢ ﻣﻦ ﻛﺒﺎﺭ ﺍﻟﺘﺎﺑﻌﻴﻦ ﻛﻤﺎ ﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺷﺮﺡ ﺍﻟﻨﺨﺒﺔ . ﺃﻣﺎ ﻣﻦ ﺿﻌﻒ ﺍﻟﺤﺪﻳﺚ ﺑﺤﺠﺔ ﺃﻥ ﺍﻷﻋﻤﺶ ﻣﺪﻟﺲ ﻭﻗﺪ ﻋﻨﻌﻦ، ﻓﻬﻮ ﺿﻌﻴﻒ ﺍﻟﺴﻨﺪ، ﻣﺮﺩﻭﺩ ﻋﻠﻰ ﻗﻮﺍﻋﺪ ﺍﻟﺠﺮﺡ ﻭﺍﻟﺘﻌﺪﻳﻞ،ﻷﻥ ﺍﻷﻋﻤﺶ ﻣﻤﻦ ﺍﺣﺘﻤﻞ ﺍﻟﺤﻔﺎﻅ ﺗﺪﻟﻴﺴﻪ ﻭﺍﺣﺘﺠﻮﺍ ﺑﻪ ﻭﺻﺤﺤﻮﺍ ﺣﺪﻳﺜﻪ ﻣﻊ ﺍﻟﻌﻨﻌﻨﺔ ﻓﻲ ﺑﻌﺾ ﺷﻴﻮﺧﻪ ﻣﻨﻬﻢ ﺫﻛﻮﺍﻥ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻛﻤﺎ ﻓﻲ ﺳﻨﺪ ﺣﺪﻳﺜﻨﺎ، ﻭﻣﻤﻦ ﺻﺤﺢ ﺣﺪﻳﺚ ﺍﻷﻋﻤﺶ ﻣﻌﻨﻌﻨﺎ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ،ﻭﻟﻢ ﻳﻮﺟﺪ ﻣﺼﺮﺣﺎ ﺍﻟﺒﺨﺎﺭﻱ ﻓﻲ ﺻﺤﻴﺤﻪ، ﻭﺑﺨﺎﺻﺔ ﺇﺫﺍ ﺭﻭﻯ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻛﻤﺎ ﻧﺺ ﻋﻠﻴﻪ ﺍﻟﺤﺎﻓﻆ ﺍﻟﺬﻫﺒﻲ ﻭﺧﺎﺗﻤﺔ ﺍﻟﺤﻔﺎﻅ ﺍﺑﻦ ﺣﺠﺮ . ﻗﺎﻝ ﺍﻟﺬﻫﺒﻰ ﻓﻰ ﺍﻟﻤﻴﺰﺍﻥ : ﻫﻮ ﻳﺪﻟﺲ ﻭﺭﺑﻤﺎ ﺩﻟﺲ ﻋﻦ ﺿﻌﻴﻒ ، ﻭﻻ ﻳﺪﺭﻯ ﺑﻪ ، ﻓﻤﺘﻰ ﻗﺎﻝ ﺣﺪﺛﻨﺎ ﻓﻼ ﻛﻼﻡ ، ﻭﻣﺘﻰ ﻗﺎﻝ " ﻋﻦ " ﺗﻄﺮﻕ ﺇﻟﻰ ﺍﺣﺘﻤﺎﻝ ﺍﻟﺘﺪﻟﻴﺲ ﺇﻻ ﻓﻲ ﺷﻴﻮﺥ ﻟﻪ ﺃﻛﺜﺮ ﻋﻨﻬﻢ : ﻛﺈﺑﺮﺍﻫﻴﻢ ، ﻭﺍﺑﻦ ﺃﺑﻰ ﻭﺍﺋﻞ ، ﻭﺃﺑﻰ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ، ﻓﺈﻥ ﺭﻭﺍﻳﺘﻪ ﻋﻦ ﻫﺬﺍ ﺍﻟﺼﻨﻒ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻟﻮﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﻣﻘﺪﻣﺔ ﺍﻟﻔﺘﺢ ﺃﺛﻨﺎﺀ ﺩﻓﺎﻋﻪ ﻋﻤﻦ ﺗﻜﻠﻢ ﻓﻴﻬﻢ ﻣﻦ ﺭﺟﺎﻝ ﺍﻟﺒﺨﺎﺭﻱ : ﺳﻠﻴﻤﺎﻥ ﺑﻦ ﻣﻬﺮﺍﻥ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﺫﻛﻮﺍﻥ ﺗﻜﺮﺭ ﻛﺜﻴﺮﺍ ﻓﻲ ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ ﻭﻫﻮ ﻣﻦ ﺃﺻﺢ ﺍﻷﺳﺎﻧﻴﺪ . ﺍﻧﺘﻬﻯﻮﻋﻠﻴﻪ،ﻓﺴﻨﺪ ﺣﺪﻳﺜﻨﺎ ﻣﻦ ﺃﺻﺢ ﺍﻷﺳﺎﻧﻴﺪ،ﻭﻣﻦ ﺗﺠﺮﺃ ﻋﻠﻰ ﺗﻀﻌﻴﻔﻪ ﻓﻬﻮ ﻳﺮﻳﺪ ﺃﻥ ﻳﻘﻠﺐ ﻗﻮﺍﻋﺪ ﺍﻟﺠﺮﺡ ﻭﺍﻟﺘﻌﺪﻳﻞ،ﻭﻳﻔﺘﺤﺎﻟﺒﺎﺏ ﻟﺘﻀﻌﻴﻒ ﻋﺸﺮﺍﺕ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﺍﻟﺼﺤﻴﺤﺔ ﻓﻲ ﺍﻟﺒﺨﺎﺭﻱ . ﻭﺍﻟﺤﺪﻳﺚ ﻧﺺ ﻋﻠﻰ ﻋﻤﻞ ﺍﻟﺼﺤﺎﺑﺔ ﻓﻲ ﺍﻻﺳﺘﺴﻘﺎﺀ ﺑﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻌﺪ ﻭﻓﺎﺗﻪ ﺣﻴﺚ ﻟﻢ ﻳﻨﻜﺮ ﻋﻠﻴﻪ ﺃﺣﺪ ﻣﻨﻬﻢ ﻣﻊ ﺑﻠﻮﻍ ﺍﻟﺨﺒﺮ ﺇﻟﻴﻬﻢ،

ഇത് സ്വഹീഹാക്കിയത് ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുളള അബൂശൈബ തങ്ങളാണ്...

അബ്ദു റസാഖ് തങ്ങളാണ്...

ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങളാണ്...

ഇമാം സുബ്കി തങ്ങളാണ്...

ഇമാം ഇബ്നു ഹജറുൽ ഹൈതമി തങ്ങളാണ്...

ഇമാം ഖലീലി തങ്ങളാണ്...

പോരാത്തതിന് നിങ്ങ ൾപോലും അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും...

മുത്ത് നബിയെ കണ്ടത് മാത്രമാണ് സ്വപ്നം..ഇസ്തിഗാസ ചെയ്തതും..ഉമർ തങ്ങളെ വിവമറിയിച്ചതും ഉണർവ്വിൽ തന്നെയാണ്

പിന്നെ ഇത് സ്വഹാബി തന്നെയാണെന്നാണ് രണ്ട് ഇബ്നു ഹജർ തങ്ങളും അടിവരയിടുന്നത്

ഇനി ഇതംഗീകരിച്ച ഉമർ തങ്ങൾ സ്വഹാബിയാണെന്നതിൽ തർക്കമില്ലല്ലോ..

ഇപ്പറഞ്ഞതിന് മുഴുവത്തിനും മുകളിലെ അറബി ടെക്സ്റ്റിൽ രേഖയുണ്ട്..വായിച്ച് പഠിക്ക്...

ഇവരേക്കാൾ അറിവുളളവരാണോ പത്ത് ഹദീസ് പോലും സനദടക്കമറിയാത്ത നിങ്ങളുടെ മൗലവിമാർ...?...

*ബദരീംഗൾ-വിശ്വാസവും വീക്ഷണങ്ങളും*

സാധാരണക്കാരോട് സഹായം തേടുമ്പോൾ - അല്ലാഹുവിനെക്കുറിച്ച് എന്ത് വിശ്വാസത്തോടെയാണോ നില കൊള്ളുന്നത്- അതേ വിശ്വാസത്തോടെ തന്നെയാണ് ബദ്രീംഗളോട് സഹായം തേടുന്നതും......!....സഹായം നൽകുന്നവൻ അല്ലാഹു മാത്രമാണ്.ഇത് വിശ്വസിക്കുന്ന നാം മറ്റ് പലരോടും സഹായം തേടാറുണ്ട്.പ്രസ്തുത തേട്ടം ,അല്ലാഹുവിന് കഴിവില്ലാത്തതു കൊണ്ടോ അല്ലാഹുവിൽ വിശ്വാസമില്ലാത്തതു കൊണ്ടോ ,അല്ലാഹുവിനോട് ചോദിച്ചാൽ കിട്ടാത്തതു കൊണ്ടോ ആണോ...?... മാത്രവുമല്ല- വഹാബികൾ, ഒരൊറ്റ സ്വർഗത്തിനായി 8 കോലത്തിൽ  തൗഹീദ് പറഞ്ഞ്- പല വിഷയങ്ങളിലായി [വഹാബീ വിശ്വാസ പ്രകാരം]8 കൂട്ടം മുശ്രിക്കുകളായി പൊട്ടിപ്പൊളിഞ്ഞ് നജ്ദിയൻ സഖാക്കളുടെ ഫ്രീസറിൽ വിശ്രമിക്കുന്ന ഈ കാലത്ത് - തേട്ടത്തിന്റെ റെയിഞ്ച് കൂടിക്കൊണ്ടിരിക്കുന്നു...!... ഇന്ന് ഭൂമിയുടെ അങ്ങേത്തലക്കലുള്ളവനോട് പോലും നാം സഹായം തേടുന്നു.... സൗദിയിലുള്ള അറബിയോട് സഹായം തേടുന്നതിന് പകരം,ചെരുപ്പിന്റെ വാറിനെക്കാൾ അടുത്തവനായ അല്ലാഹുവിനോട് ചോദിച്ചാൽ പോരേ...?....

*വഹാബി*- ഞങ്ങൾ തേടുന്നത് അവർക്ക് കഴിവുള്ള വിഷയങ്ങളിൽ മാത്രമാണ്.

*സുന്നി*- ബദ്രീംഗളോടും സാധാരണക്കാരോടും സഹായം തേടാറുള്ള  ഞങ്ങൾ വിശ്വസിക്കുന്നത് എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണെന്നാണ്. വഹാബികളാകട്ടെ സാധാരണക്കാർക്ക് കഴിവുകൾ വകവച്ചു കൊടുക്കുന്നു.....!..... ചക്കിനു വച്ചത് കൊക്കിന് കൊണ്ടെന്നു പറഞ്ഞതു പോലെ- ഇപ്പോൾ മുശ്രിക്ക് ആരാണ്.........

*വഹാബി*- അത് പിന്നെ .......പി.....

നിങ്ങൾ ബദ്രീംഗളെ വിളിക്കുമ്പോൾ ശിർക്ക് വന്നില്ലേ....?......

*സുന്നി*- അതെന്താണ്- വിളിക്കുമ്പോൾ വരുന്ന സാധനമാണോ ശിർക്ക്‌...?... അങ്ങിനെ എങ്കിൽ വഹാബി അറബീനെ വിളിക്കുമ്പോഴും ശിർക്ക് വരണ്ടേ....?...

*വഹാബി*- അറബി ജീവിച്ചിരിക്കുന്ന ആളാണ്...

*സുന്നി*-ശിർക്കാകാനുള്ള മാനദണ്ഡം ജീവിച്ചിരിക്കലും മരിക്കലുമാണോ ?അതാരാണ് പഠിപ്പിച്ചത്....?.... അങ്ങിനെ എങ്കിൽ മഴ തേടിയ സംഭവത്തിൽ ഉമർ[റ] ശിർക്കിന് പച്ചക്കൊടി കാണിച്ചു എന്ന് പറയേണ്ടി വരില്ലേ....?.... അതുദ്ധരിച്ച ആയിരക്കണക്കിനിമാമുകൾ ശിർക്കിനെ

 പ്രോത്സാഹിപ്പിച്ചെന്ന് പറയേണ്ടി വരില്ലേ - എന്ന ,മുജാഹിദ് മൗലവി ലബ്ബയുടെ ക്രൂയിസ് മിസൈൽ വഹാബീ ആലയങ്ങളെ തകർത്തത് താങ്കൾ മറന്നോ...?....

*വഹാബി*- അറബിയോട് ചോദിക്കുന്നത് കാര്യ കാരണ ബന്ധത്തിലതിഷ്ടിതമായിട്ടാണ്- അഥവാ മൊബൈൽ വഴിയാണ്....

*സുന്നി*- കാര്യകാരണ ബന്ധo പഠിപ്പിച്ചതാരാണ്..... മാത്രവുമല്ല അറബിയുടെ വിഷയത്തിൽ മൊബൈൽ വഴിയാണെങ്കിൽ ബദ്രീംരീംഗളുടെ വിഷയത്തിൽ കറാമത്ത് വഴിയാണ്...

*വഹാബി*-ബദ്രീംഗളോട് ചോദിക്കുമ്പോൾ-

എവിടെ നിന്നും എപ്പോൾ വിളിച്ചാലും കേൾക്കുക എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ പങ്ക് ചേർത്തില്ലേ ?... സുന്നി- എവിടെ നിന്നും എപ്പോൾ വിളിച്ചാലും കേൾക്കുക എന്ന സിഫത്ത് ഏതാണ്? അതിന് അങ്ങിനെ അർത്ഥം വച്ച പണ്ഡിതനാരാണ്....?.... മാത്രവുമല്ല- കേൾക്കാനുള്ള കഴിവ് അല്ലാഹുവിൽ നിന്ന്‌ കറാമത്തായി കിട്ടുന്ന കാരണത്താൽ കേൾക്കുമെന്നാണ്...... സാധാരണക്കാരായ നാം കേൾക്കുന്നതും കേൾക്കാനുള്ള  കഴിവ് അല്ലാഹുവിൽ നിന്ന്‌ കിട്ടിയിട്ടാണ്.ഈ കാര്യം പോലും താങ്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിന്  സുന്നികളെന്ത് ചെയ്യാനാണ്....!


*വഹാബി*-ബദ്രീംഗളോട് ചോദിച്ചാൽ കിട്ടുമോ...?

*സുന്നി*- ബദരീംഗളോടോ സാധാരണക്കാരോടോ എന്തിനേറെ അല്ലാഹുവിനോട് ചോദിച്ചാൽ പോലും ഉത്തരം കിട്ടുമോ എന്നത്- യജമാനനായ അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ്.....

*വഹാബി*- എന്നാൽ പിന്നെ ചോദിക്കുന്നതെന്തിനാണ്....?....

*സുന്നി*- അറബിയോട് സഹായം ചോദിക്കുന്നത് കിട്ടുമെന്നുറപ്പുണ്ടായിട്ടാണോ....?... അല്ലാഹുവിന്റെ തീരുമാനമുണ്ടെങ്കിൽ കിട്ടും ,ഇല്ലെങ്കിൽ കിട്ടില്ല എന്ന വിശ്വാസ പ്രകാരമല്ലേ....?... താങ്കൾ ചോദിച്ച രൂപത്തിൽ ഒരാളോടും ഒരു സഹായവും ചോദിക്കാനൊക്കില്ലല്ലോ.....?..... ഇക്കണക്കിനാണെങ്കിൽ മൗലവിമാർ കുടുങ്ങിയതു തന്നെ ...!!!

*വഹാബി*- അതു പിന്നെ ......പി......

ഇത്ര കഷ്ടപ്പെട്ട് ബദ്രീംഗളോട് ചോദിക്കേണ്ട കാര്യമുണ്ടോ- ബദ്രീംരീംഗളോട് ചോദിച്ചാലും ,അടിസ്ഥാന പരമായി തരുന്നത് അല്ലാഹു തന്നെയെങ്കിൽ ,ആ അല്ലാനോട് ചോദിച്ചാൽ പോരേ.....?......

*സുന്നി*- അറബിയോ അനറബിയോടോ മൗലവിയോടോ പോലീസുകാരോടോ ആരോട് സഹായം തേടിയാലും അടിസ്ഥാനപരമായി സഹായം തരുന്നത് അല്ലാഹു തന്നെയല്ലേ.....?.... എന്നു കരുതി ഇത്തരം സഹായം തേടലുകൾ ഉപേക്ഷിക്കാൻ ഏതെങ്കിലും വഹാബി തയ്യാറാകുമോ...?.....

*വഹാബി*- ഏ...... അതില്ല....!!!....

അല്ലാഹുവിനോട് ചോദിക്കുന്നതാണോ ബദ്രീംഗളോട് ചോദിക്കുന്നതാണോ ഏറ്റവും നല്ലത് ....?

*സുന്നി*-അറബിയോ അനറബിയോടോ മൗലവിയോടോ പോലീസുകാരോടോ സഹായം തേടലാണോ അല്ലാഹുവിനോട് സഹായം തേടലാണോ ഏറ്റവും നല്ലത്....?.....

*വഹാബി*-ഭൗതിക കാര്യങ്ങളിൽ ഇവരോടും അഭൗതിക കാര്യങ്ങളിൽ അല്ലാനോടും തേടണം....!!!....

*സുന്നി*- ഈ വേർതിരിവ് ആരാണ് പഠിപ്പിച്ചത്..?... ഭൗതിക കാര്യങ്ങളിൽ സഹായിക്കാൻ അല്ലാഹുവിന് കഴിയില്ലേ...?... അതോ ,വഹാബികൾക്ക് അല്ലാഹുവിന്റെ കഴിവിൽ വിശ്വാസമില്ലേ..?.. '''നിങ്ങൾ എന്നോട് ചോദിച്ചോളൂ... ഞാൻ തരാം''' എന്നല്ലേ അല്ലാഹു പഠിപ്പിച്ചത്...?... ബദ്രീംഗളുടെ നേതാവായ നബിയോട് സഹാബി ചോദിച്ചത് സ്വർഗത്തിലെ ഉന്നത സ്ഥാനമാണെങ്കിൽ- ചോദിച്ച സഹാബിക്കോ ചോദ്യം തടയാതിരുന്ന നബിക്കോ തിരിയാത്ത-ഭൗതികവും അഭൗതികവും തിരിച്ചുള്ള മതനിയമങ്ങൾ ,വഹാബികൾക്ക് മാത്രം തിരിഞ്ഞെന്നു വിശ്വസിക്കണോ....?...

*വഹാബി*- അ.... അത് പിന്നെ.....

അല്ലാഹുവിനോട് ചോദിക്കുന്നതെല്ലാം ഔലിയാക്കൻമാരോടും ബദ്രീംഗളോടും ചോദിക്കാമോ..?..

*സുന്നി*- ഖുർആനും സുന്നത്തും അനുസരിച്ചുള്ള  ചോദ്യങ്ങളുടെ ലിസ്റ്റ് തരൂ... എന്നിട്ട് പറയാം... സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ച് ,ഒരാളോട് വെറും ഒരു രൂപ ആവശ്യപ്പെട്ടാലും മുശ്രിരിക്കാകുമെന്ന മത നിയമം ഓർമ്മയിലിരിക്കട്ടെ....!!!


അത് കൊണ്ട്, നിങ്ങളുടെ യുക്തിക്ക് ദഹിക്കുന്നില്ല എന്നു കരുതി വിശ്വാസികളെ കൊഞ്ഞനം കുത്തുന്നത് ശെരിയല്ല....!.... കേവല യുക്തി കൊണ്ട് ചിന്തിച്ചാണ് ഒരുപാടാളുകൾ യുക്തിവാദ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്.....!.... വഹാബിസം മൂത്ത്, തലക്ക് പിടിച്ച ചേകന്നൂർ മൗലവിയുടെ ഇസം നജ്ദിയൻ അക്കൗണ്ടിൽ  വട്ടം കറങ്ങുന്നത് മറക്കരുത്...!!!... യുക്തിയെക്കാൾ പ്രമാണങ്ങൾക്ക് സ്ഥാനം കൊടുക്കുക .അതല്ലെങ്കിൽ-ശിർക്കാണെങ്കിൽ തെളിയിക്കണമെന്ന- ആയിരം പ്രാവശ്യത്തെ വെല്ലുവിളിക്ക് ഒരു പ്രാവശ്യമെങ്കിലും പ്രാമാണികമായി മറുപടി പറയാനുള്ള ചങ്കൂറ്റം കാണിക്കുക .
              ✍ *ഖുദ്സി*


വഹാബികൾക്ക് മാത്രം സുന്നത്തായതും നബിയും സഹാബികളും നടത്തിയതുമായ ബദർ സന്ദേശ വാഹന പ്രചരണ ജാഥ.....!!!

Wednesday, 30 May 2018

ബദർ യുദ്ധ സ്മരണകളിലൂടെ.......



എ.ഡി 624 ജനുവരിയില്‍, ഹിജ്റയുടെ പത്തൊമ്പതാം മാസം റമള്വാന്‍ പതിനേഴിന് ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്) സത്യവിശ്വാസികളുടെ ഭാഗത്ത് അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ ഭാഗത്ത് അണിചേര്‍ന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം.

ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാര്‍ഥമായ പ്രാര്‍ഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്. തങ്ങള്‍ ദു’ആ ചെയ്തു. “അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതുകൊണ്ട് നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ”.

ബദര്‍യുദ്ധം നടന്നത് പരിശുദ്ധ റമള്വാനിലായിരുന്നുവെന്ന് പറഞ്ഞല്ലോ. റമള്വാന്‍ വ്രതനിര്‍ബന്ധത്തിനു പിന്നാലെയാണ് യുദ്ധമുണ്ടായത്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) കുറിക്കുന്നത് കാണുക: “ബദര്‍ദിനം ഹിജ്റ രണ്ടാം വര്‍ഷം റമള്വാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്കാരാദി കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ ‘യാഹയ്യു യാ ഖയ്യൂം’ എന്ന ദിക്റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു”.

ബദ്റില്‍ നബിക്കും സ്വഹാബത്തിനും പൊരുതേണ്ടിവന്നത് സര്‍വ്വായുധ സജ്ജരായ ശത്രുസൈന്യത്തോടായിരുന്നു. ആര്‍ഭാടത്തോടെ, അതിലുപരി അഹങ്കാരത്തോടെ യുദ്ധസന്നദ്ധരായി വന്ന സൈന്യ ത്തെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ്വ്(റ) പറയുന്നു: “തൊള്ളായിരത്തി അന്‍പതില്‍ പരം യോദ്ധാക്കള്‍ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. ഇരുനൂറോളം കുതിരകള്‍ മുന്നില്‍ അണിനിരന്നിരുന്നു. സത്യവിശ്വാസികളെ അപഹസിച്ചും പരിഹസിച്ചും ദഫും മേളവും കൊണ്ട് മുഖരിതമായിരുന്നു ശത്രുസൈന്യവ്യൂഹം”.

സൈനിക സഹായവും ആയുധബലവും മാത്രമല്ല അത്യാവശ്യ ഭക്ഷണം പോലും മുസ്ലിംകള്‍ ക്കുണ്ടായിരുന്നില്ല. ഹുദലി(റ)യില്‍ നിന്നുദ്ധരിക്കുന്നത് കാണുക: “മുശ്രിക്കുകളുടെ പക്കല്‍ അറുനൂറില്‍പ്പരംഅങ്കികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം പക്ഷത്തു കേവലം രണ്ട് കുതിരയും അറുപത് അങ്കിയും മാത്രമാണുണ്ടായിരുന്നത്”.

അലി(റ) സ്മരിക്കുന്നു: “ബദര്‍ ദിനത്തില്‍ ഞങ്ങളുടെ കൂടെ ആകെ രണ്ട് കുതിരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് സുബൈറിനും മറ്റൊന്ന് മിഖ്വ്ദാദുബ്നു അസ്വദിനും”.

മുസ്ലിംകള്‍ക്കുണ്ടായിരുന്നത് ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേര്‍ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തില്‍ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാല്‍ സ്വഹാബത്ത് പറയും: “തിരുദൂതരേ, ഞങ്ങള്‍ നടന്നുകൊള്ളാം. അവിടുന്ന് ഒട്ടകപ്പറത്ത് യാത്ര ചെയ്യുക”. ഇതു കേള്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രതികരണം. “നിങ്ങള്‍ എന്നെക്കാള്‍ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കില്‍ നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല’. മുസ്ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരു ന്നു ബദര്‍.’ വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സര്‍വ്വായുധ വിഭൂഷിതരായ വന്‍ സൈന്യത്തോടാണ് പൊരുതി ജയിച്ചത്. ആള്‍ബലമല്ല ആത്മശക്തിയാണ് വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് തെളിയിക്കാന്‍ സ്വഹാബത്തിന് കഴിഞ്ഞു. ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്രീങ്ങളുടെ ശക്തിരഹസ്യം. നബി(സ്വ) പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരുടെ മനസ്സിന് ചാഞ്ചല്യമുണ്ടായിരുന്നില്ല. അന്‍സ്വാരികളായ സ്വഹാബികള്‍ നബി(സ്വ) യോട് പ്രഖ്യാപിച്ച വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു.

“നബിയേ, എന്തിനു ഭയക്കണം? യുദ്ധവേദിയൊരുങ്ങിയാല്‍ മൂസാ നബിയോട് തന്റെ ജനത പറഞ്ഞത് പോലെ ഞങ്ങളും പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ. അവര്‍ പറഞ്ഞത് “നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക” എന്നാണെങ്കില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അവിടത്തെ മുന്നിലും പിന്നിലും ഇടതും വലതുമെല്ലാം നിന്നു ഞങ്ങള്‍ പൊരുതും. അങ്ങയെ ദൂതനായി അയച്ച നാഥനെ തന്നെ സത്യം. ഞങ്ങള്‍ അവിടത്തെ ആജ്ഞകളെന്തും ശിരസ്സാവഹിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്നു”.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും അഭൌതിക സഹായവും മുസ്ലിംകള്‍ക്കു വന്നെത്തിയതിനു കാരണം അവര്‍ പ്രകടിപ്പിച്ച ഉത്സാഹമായിരുന്നു. മലകുകളുടെ അവതരണം കൊണ്ട് ബദ്റില്‍ അല്ലാഹു വിശ്വാസികള്‍ക്കു സഹായം പകര്‍ന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട്.

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഈ യുദ്ധത്തെ വിശ്വാസികള്‍ എന്നും സ്മരിക്കുന്നു. റമള്വാനില്‍ ബദ്ര്‍ ദിനാചരണവും ബദ്രീങ്ങളുടെ പ്രകീര്‍ത്തനവും നടത്തുന്നു. ബദ്രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ഭൌതികവും ആത്മീയവുമായ അര്‍ഥതലങ്ങള്‍ ഈ ആചാരത്തിനു പിന്നിലുണ്ട്. ഒന്നാമതായി ബദര്‍ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്. രണ്ടാമത്തെ നേട്ടം ആത്മീയമാണ്.

മു’ആദ്(റ) പറയുന്നു: “അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകള്‍ ആരാധനയുടെ ഭാഗമാണ്. മഹാത്മാക്കളെ സ്മരിക്കല്‍ പാപമുക്തിക്കു കാരണമാകുന്നു” (മസ്നദുല്‍ ഫിര്‍ദൌസ്). ബദ്രീങ്ങള്‍ മഹാത്മാക്കളാണെന്നതില്‍ പക്ഷാന്തരമില്ലല്ലോ. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. സര്‍വ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. പ്രസ്തുത അധ്യായത്തില്‍ ഇമാം ബുഖാരി(റ) ബദ്രീങ്ങളെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതുവന്നിഹായയില്‍ ബദ്രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലഭാഗങ്ങള്‍ കാണുക: “മു’ആദുബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്രീല്‍(അ) വന്നു ചോദിച്ചു. “ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?” നബി(സ്വ) മറുപടി പറഞ്ഞു: “മുസ്ലിംകളില്‍ സര്‍വ്വശ്രേഷ്ഠന്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്” അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: ‘ബദ്റില്‍ പങ്കെടുത്ത മലകുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത” (ബുഖാരി).

ഹാരിസ(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. “നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ ഗപ്രവേശിതനാണോ?’ പ്രവാചകന്‍ പറഞ്ഞു; ‘സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൌസുല്‍ അ’അ്ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു’(ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ഇബ്നുകസീര്‍(റ) പറയുന്നു.

“ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നല്‍കുന്നു. ബഹുമാനപ്പെട്ട ഹാരിസത് യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. എന്നിട്ടുപോലും സ്വര്‍ ഗത്തില്‍ അത്യുന്നതസ്ഥാനമായ ഫിര്‍ദൌസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. സ്വര്‍ഗത്തിലെ മുഴുവന്‍ നദികളും ഒഴുകുന്നത് ഫിര്‍ ദൌസില്‍ നിന്നാണ്. ആ സ്ഥാനം ആവശ്യപ്പെടാന്‍ നബി(സ്വ) നമ്മോട് പ്രത്യേകം ആജ്ഞാപിക്കുന്നുണ്ട്. ഇത്രുയം മഹത്തായ സ്ഥാനം പ്രാപിക്കാന്‍ ഹാരിസ(റ)വിനായെങ്കില്‍ മൂന്നിരട്ടിയിലധികം വരുന്ന സൈന്യത്തോട് പൊരുതിയവര്‍ക്കുള്ള മഹത്വവും പ്രതിഫലവും എത്രമാത്രമായിരിക്കും”.

ബദര്‍ രക്തസാക്ഷികള്‍ 14 പേര്‍ മാത്രമാണ്. എന്നാല്‍ യുദ്ധത്തില്‍ സംബന്ധിച്ചവരെല്ലാവരും വിശുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ബദര്‍ പോരാളികള്‍ക്ക് പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങള്‍ക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’ (സ്വഹീഹു മുസ്ലിം 4/1941 നമ്പര്‍ 2494, സ്വഹീഹുല്‍ ബുഖാരി 3/1095 നമ്പര്‍ 2845).

ബദ്റില്‍ പങ്കെടുത്തവര്‍ക്കു മതവിധിവിലക്കുകള്‍ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. ബദ്രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ബദ്റില്‍ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തില്‍ കടക്കുന്നതല്ല”(അഹ്മദ്). ഈ ഹദീസ് സ്വീകാര്യമായതാണെന്ന് ഇബ്നുഹജറില്‍ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ‘ഇന്‍ശാ അല്ലാഹ്, ബദ്റില്‍ പങ്കെടുത്ത ആരും തന്നെ നരകത്തില്‍ പ്രവേശിക്കുന്നതല്ലെന്നു ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു’ (ബസ്സാര്‍) എന്നു നബി(സ്വ) പറഞ്ഞതായി കാണാം. ബദ്റില്‍ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. റമള്വാന്‍ പതിനേഴിനു ബദര്‍ദിനം ആചരിക്കുന്നതിലൂടെ ആ ബാധ്യതയാണ് നാം നിറവേറ്റുന്നത്.

പോരാളികള്‍ ബദ്റിന് ശേഷം

അല്ലാഹുവിന്റെ സത്യമാര്‍ഗത്തെ സംരക്ഷിക്കുവാന്‍ തീരുമാനമെടുത്ത ബദര്‍ പോരാളികളെ സംരക്ഷിക്കാന്‍ അവനും തീരുമാനിച്ചു. ധര്‍മപോരാളികളുടെ പേരും പെരുമയും അന്ത്യനാള്‍ വരെ യഥോചിതം സംരക്ഷിക്കുവാന്‍ ആദര്‍ശബോധമുള്ള അവരുടെ പിന്‍ഗാമികളെ അല്ലാഹു തിരഞ്ഞെടുക്കുകയും ചെയ്തു.

ബദര്‍ പോരാളികളെ അളവറ്റ ആദരവോടെയാണ് ഈ സമുദായം പില്‍ക്കാലത്ത് സമീപിച്ചത്. ബദര്‍ പടക്കളത്തില്‍ സാക്ഷികളായ ഏക കാരണത്തില്‍ അവരെയെല്ലാവരെയും മരണം വരെ പ്രത്യേക പരിഗണന നല്‍കി ബഹുമാനിക്കുവാന്‍ നബിയും സ്വഹാബത്തും മറ്റു മുസ്ലിംകളും തയ്യാറായിരുന്നു. ഏതു രംഗത്തും എന്തെന്നില്ലാത്ത ആദരവും പ്രത്യേകതയും കല്‍പ്പിച്ചുകൊണ്ടാണ് ബദര്‍ പോരാളികള്‍ ഓര്‍മിക്കപ്പെട്ടത്. ബദര്‍ പോരാളികളില്‍ പലരും ബദര്‍ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകള്‍ ജീവിച്ചു. പോരാളികളില്‍ പ്രമുഖനായ കഅ്ബ് ബ്നു അംറ് അല്‍ ഖസ്റജി(റ) തന്റെ നൂറ്റി ഇരുപതാം വയസ്സില്‍ ഹിജ്റാ ബ്ദം 55-ാം വര്‍ഷമാണ് മൃതിയടഞ്ഞത്(അല്‍ തുഹ്ഫതുല്ലത്വീഫ 2/395). ഹിജ്റാബ്ദം 61ല്‍ തന്റെ തൊ ണ്ണൂറ്റി ഒന്നാം വയസ്സില്‍ നിര്യാതനായ ജബ്റുബ്നു അതീഖ്(റ) ആണ് ബദര്‍ പോരാളികളില്‍ നിന്ന് ഏ റ്റവും ഒടുവില്‍ മരണപ്പെട്ടതെന്ന് അഭിപ്രായമുണ്ട്(അല്‍ തുഹ്ഫതുല്ലത്വീഫ1/233). സുദീര്‍ഘമായ ഇക്കാലമത്രയും മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചിരുന്ന ബദര്‍ പോരാളികള്‍ സമുദായത്തിലെ ഒന്നാം നിരക്കാരും, സര്‍വാദരണീയരുമായാണ് കരുതപ്പെട്ടത്. ബദര്‍ പോരാളികള്‍ക്ക് ലഭിച്ച ബഹുമാനാദരവുകള്‍ക്കു സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നും നമുക്കുദ്ധരിക്കാം.

(1) ബദര്‍ പോരാളികളില്‍പ്പെട്ട മുഴുവനാളുകളുടെയും പേരുവിവരങ്ങള്‍ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു. ലോകചരിത്രവായനയില്‍ തന്നെ വല്ലാത്ത വിസ്മയം സൃ ഷ്ടിക്കുന്ന സംഗതിയാണിത്. ആയിരത്തി നാനൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്ത് അറേബ്യയില്‍ നടന്ന ഒരു പോരാട്ടത്തില്‍ പോരാളികളായി അണിനിരന്ന മുഴുവന്‍ സൈനികാംഗങ്ങളുടെയും പേരും പിതൃനാമവും കുടുംബപ്പേരും മറ്റും ഇന്നും കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്നത് ചരിത്രപരമായി നിസ്സാരകാര്യമല്ല. .നിരവധി ചരിത്രരേഖകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും 313 പേരുകള്‍ അതിസൂക്ഷ്മമായി രേഖപ്പെട്ടുകിടക്കുന്നു. പലരെക്കുറിച്ചും വിശദവിവരണങ്ങള്‍ തന്നെ ലഭ്യമാണ്. കുടുംബ നാമവും പിതൃനാമവും ലഭ്യമല്ലാത്തവരായി ആരും തന്നെയില്ല.(ബദര്‍ മൌലിദിലും മറ്റും പാരായണ സൌകര്യത്തിനുവേണ്ടിയാണ് ചുരുക്കപ്പേരുകള്‍ മാത്രം പരാമര്‍ശിച്ചത്). ക്രൈസ്തവ- ഹൈന്ദവ സമൂഹങ്ങളിലും മറ്റും ആയിരം വര്‍ഷം മുമ്പ് നടന്ന ഏതെങ്കിലുമൊരു ചരിത്ര സംഭവത്തില്‍ സംബന്ധിച്ച നൂറുപേരുടെ പോലും പേരുവിവരങ്ങള്‍ ഇന്ന് സൂക്ഷിക്കപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യത്തോട് താരതമ്യം ചെയ്യുമ്പോഴാണ് മുസ്ലിം പണ്ഢിതന്മാരുടെ ചരിത്രബോധവും പോരാളികളുടെ മഹത്വവും ബോധ്യപ്പെടുക.

ഹിജ്റ 266ല്‍ അന്തരിച്ച ഇമാം അഹ്മദുബ്നു മുഹമ്മദ് ബ്നു ഹമ്പല്‍((റ) എന്ന പണ്ഢിതന്‍ രചിച്ച മസാഇലുല്‍ ഇമാം അഹ്മദ്(റ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ബദ്ര്‍ പോരാളികളുടെ പേരുവിവരങ്ങള്‍ വിശദമായി കണ്ടെടുക്കാവുന്നതാണ്. ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി(റ)യുടെ അല്‍ഇസ്വാബ, ഇമാം ശംസുദ്ദീനുസ്സഖാവി(റ, മരണം 902)യുടെ അല്‍തുഹ്ഫതുല്ലത്വീഫ, ഇമാം അബ്ദുല്‍ ഹയ്യ് അല്‍കത്താനി(റ)യുടെ അല്‍തറാത്തീബുല്‍ ഇദാരിയ്യ മുതലായ ഗ്രന്ഥങ്ങളിലെല്ലാം ബദ്രീങ്ങളുടെ പേരുവിവരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോ. മുഹമ്മദ് അബ്ദുയമാനിയുടെ അല്‍ബദ്റുല്‍ കുബ്റാ എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ ബദ്രീങ്ങളുടെ പേരു വിവരങ്ങള്‍ മുഹാജിറുകളെയും അന്‍ സ്വാറുകളെയും മറ്റും വേര്‍തിരിച്ച് വിവരിച്ചിരിക്കുന്നു. ഇത്രയധികം വരുന്ന പോരാളികളു ടെ പേരുകള്‍ പൂര്‍വീകന്മാര്‍ മനഃപാഠമാക്കുകയും രേഖപ്പെടുത്തുകയും പിന്‍തലമുറക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തതില്‍ നിന്നും ബദ്ര്‍ പോരാളികളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാത്മാക്കളെ അനുസ്മരിക്കാതെ മുന്നോട്ടുപോകാന്‍ പ്രബുദ്ധതയുള്ള പിന്‍തലമുറക്ക് സാധ്യമല്ല.

അറബിഭാഷയും ചരിത്രവുമൊന്നും വശമില്ലാത്തവരെങ്കില്‍ പോലും 313 ബദര്‍ പടയാളികളുടെ വിശുദ്ധ നാമങ്ങള്‍ മനഃപാഠം സൂക്ഷിക്കുന്ന, പതിവ് തെറ്റാതെ ചൊല്ലി അനുസ്മരിക്കുന്ന വലിയൊരു ഭക്ത വിഭാഗം ഈ സമുദായത്തില്‍ ഇന്നും ജീവിക്കുന്നുണ്ട് എന്നത് ബദര്‍ പോരാളികളുടെ മഹത്വത്തിന്റെ അനശ്വരതയാണ് വ്യക്തമാക്കുന്നത്.

(2) പില്‍ക്കാല ജീവിതത്തിലുടനീളം തിരുനബി(സ്വ) ബദര്‍ പോരാളികള്‍ക്കു കല്‍പ്പിച്ചു നല്‍കിയ പരിഗണനകള്‍ സീമാതീതമായിരുന്നു. പ്രസിദ്ധമായ ഒരു സംഭവം ശ്രദ്ധിക്കുക. ഇമാം മുഖാതില്‍(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലര്‍ക്ക് ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അന്‍സ്വാറുകളുമായ ബദര്‍ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദര്‍ പോരാളികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലര്‍ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളില്‍പ്പെട്ടവര്‍ ക്ഷമാപൂര്‍വം കാ ത്തുനിന്നു. ഇരിക്കുന്നവര്‍ പോരാളികള്‍ക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതില്‍ തിരുനബിക്ക് വിഷമമുണ്ടായി. ഒടുവില്‍ മുമ്പേ വന്ന് ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട് പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേല്‍ക്കാനാവശ്യപ്പെട്ടു. പോരാളികളില്‍ നിന്നും നില്‍ക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തല്‍സ്ഥാനത്ത് പോരാളികളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവര്‍ക്ക് സദുപദേശം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ അല്‍മുജാദലയിലെ പതിനൊന്നാം വചനം അവതീര്‍ണമായത്(ഇമാം ഇബ്നുകസീര്‍. തഫ്സീര്‍ 4/325, ഇമാം ഖുര്‍ത്വുബി. തഫ്സീര്‍ 17/297). ഇബ്നുകസീര്‍(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ അവകാശത്തില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയത് പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ് തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്’ (തഫ്സീറു ഇബ്നുകസീര്‍ 4/326).

(3) ഒരിക്കല്‍ ഒരു പോരാളിയോട് ഉമര്‍(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം ചെയ്തു. അവരോട് ‘കളിച്ചാല്‍’ വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പിന്നീട് ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് കളിച്ചതുകൊണ്ടത്രെ’ (തഫ്സീറുത്വബ്രി 28/45).

(4) ഖലീഫാ ഉമര്‍(റ) തന്റെ ഭരണകാലത്ത് മുസ്ലിം പൌരന്മാരുടെ പട്ടിക തയ്യാറാക്കുവാന്‍ ഉത്തരവിട്ടു. ബഹുമാനം, ദാനം, പ്രവേശനാനുമതി മുതലായ കാര്യങ്ങളില്‍ പ്രസ് തുത പട്ടിക ക്രമമനുസരിച്ച് പരിഗണന നല്‍കാനും ഉമര്‍(റ) കല്‍പ്പിച്ചു. പ്രസ്തുത പട്ടികയില്‍ ആദ്യനിരയില്‍ സ്ഥാനം നേടിയവര്‍ ബദര്‍ പോരാളികളായിരുന്നു. ഒന്നാമത്തെ നാ മം അലി(റ)യുടെതായിരുന്നു(അല്‍തറാത്തീബുല്‍ ഇദാരിയ്യ 1/225).

(5) ഖലീഫാ ഉമറി(റ)ന്റെ ഭരണകാലത്ത് മുസ്ലിംകള്‍ക്കിടയില്‍ ധനവിതരണത്തിന്റെ പട്ടിക തയ്യാറാക്കി. അത്വാഅ്(റ)പറയുന്നു. ഓരോ ബദര്‍ പോരാളിക്കും(അക്കാലത്ത് ജീവിച്ചിരിപ്പുള്ളവര്‍ക്ക്) അയ്യായിരം വീതം നിശ്ചയിക്കുവാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. അദ്ദേഹം പ്ര ഖ്യാപിച്ചു: ‘ബദര്‍ പോരാളികളെ മറ്റുള്ളവരേക്കാള്‍ ഞാന്‍ പരിഗണിക്കുകതന്നെ ചെയ്യും (സ്വഹീഹുല്‍ ബുഖാരി 4/1475 നമ്പര്‍ 3797).

(6) ഉമര്‍(റ)ന്റെ ഭരണകാലത്ത് ധനസഹായത്തില്‍ ബദ്ര്‍ പോരാളികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതിനു പുറമെ അവരുടെ വിധവകള്‍ക്കും മക്കള്‍ക്കും പ്രത്യേക ധനസഹായം കൊടുക്കുന്ന സമ്പ്രദായവും നിലവില്‍വന്നു. ഇമാം ഇബ്നുസഅദ്(റ) രേഖപ്പെടുത്തുന്നു: ‘ഉമര്‍(റ) ബദ്ര്‍ പോരാളികളുടെ മക്കള്‍ക്ക് രണ്ടായിരം വീതം സഹായധനം പ്ര ഖ്യാപിച്ചു’(ത്വബഖാതുല്‍കുബ്റാ 3/296). ഇമാം ത്വബരി(റ) എഴുതുന്നു: ‘ഉമര്‍(റ) ബദര്‍ പോരാളികളുടെ സ്ത്രീകള്‍ക്ക് അഞ്ഞൂറ് നാണയം വിതം ധനസഹായം അനുവദിച്ചു’(താരീഖുത്വബരി 2/452).

(7) ഉമ്മുല്‍ഹകം(റ) പറയുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ സവിധത്തില്‍ കുറച്ച് ധനം എത്തിച്ചേര്‍ന്നു. ഞാനും എന്റെ സഹോദരിയും വിവരമറിഞ്ഞു ചെന്ന് സഹായം ആവശ്യപ്പെട്ടു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: ‘വന്ന പണമെല്ലാം ബദര്‍ പോരാളികളുടെ വിധവകള്‍ ക്കും അനാഥകള്‍ക്കുമായി വിതരണം ചെയ്തു കഴിഞ്ഞു’(ഇമാം അഹ്മദ് അബൂബക്ര്‍ ശൈബാനി, മരണം ഹി. 287, അല്‍ആഹാദു വല്‍ മസാനി 6/243).

(8) ബദര്‍ പോരാളികള്‍ക്ക് പ്രത്യേകമായി സ്വഹാബിമാര്‍ കല്‍പ്പിച്ചുനല്‍കിയ ആദരവിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ് അവരുടെ പേരിലുള്ള മയ്യിത്തു നിസ്കാരത്തില്‍ സ്വീകരിക്കപ്പെട്ട സവിശേഷ രീതി. ഇമാം ബുര്‍ഹാനുദ്ദീനുല്‍ ഹലബി(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ പേരിലുള്ള മയ്യിത്ത് നിസ്കാരത്തില്‍ സാധാരണ നിസ്കാരത്തേക്കാള്‍ ഒരു തക്ബീര്‍ കൂടി വര്‍ധിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടിരുന്നു. അവരുടെ പ്രത്യേക മഹത്വം പ്രകാശിപ്പിക്കുവാനായി അഞ്ചു തക്ബീറുകള്‍ ചൊല്ലിയാണ് മയ്യി ത്ത് നിസ്കരിച്ചിരുന്നത്’(സീറത്തുല്‍ ഹലബിയ്യ 2/470). ഇമാം ഇബ്നു സഅദ്  (റ) രേഖപ്പെടുത്തുന്നു: ‘ബദര്‍ പോരാളികളില്‍പ്പെട്ട സഹ്ലുബ്നു ഹുനൈഫ്(റ) വഫാത്തായപ്പോള്‍ അലി(റ)യാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം അഞ്ച് തക്ബീറുകള്‍ ചൊല്ലി. ആരോ ചോദിച്ചു: ‘ഒരു തക്ബീര്‍ അധികമായത് എന്തുകൊണ്ടാണ്? ‘അലി (റ) പറഞ്ഞു: ‘ഇത് സഹ് ലുബ്നു ഹുനൈഫി(റ)ന്റെ ജനാസയാണ്. ബദ്ര്‍ പോരാളിയാണദ്ദേഹം. പോരാളികള്‍ക്കെല്ലാം അവരെല്ലാത്തവരെക്കാള്‍ കൂടുതല്‍ മഹത്വമുണ്ട്. ബദര്‍ പോരാളികളുടെ വര്‍ധിച്ച പദവി നിങ്ങള്‍ക്കു പഠിപ്പിച്ചുതരുവാന്‍ വേണ്ടിയാണ് ഞാന്‍ ഒരു തക്ബീര്‍ വര്‍ധിപ്പിച്ചത്’ (ത്വബഖാതുല്‍ കുബ്റാ 3/472). ബദര്‍ പോരാളികള്‍ ജീവിച്ചിരുന്ന കാലമത്രയും സമകാലീന മുസ്ലിംകള്‍ അളവറ്റ ബഹുമാനവും ആദരവും നല്‍കി അവരുടെ സ്ഥാന മഹത്വങ്ങള്‍ പ്രകാശിപ്പിക്കുകയുണ്ടായി. നബി(സ്വ)യുടെ കാലശേഷം വന്ന മുസ്ലിംകളെല്ലാവരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തികളായി ബദര്‍ പോരാളികളെ പരിഗണിച്ചുപോന്നു. നിസ്കാരവേളകളില്‍ ബദര്‍ പോരാളികളില്‍പ്പെട്ട ഒരാള്‍ സ്ഥലത്തുണ്ടെങ്കില്‍ അവരെ മറികടന്ന് ഇമാമത്ത് പദവി സ്വീകരിക്കുവാന്‍ മറ്റാരും തയ്യാറായിരുന്നില്ല(ഇമാം മഹ്മൂദ് അല്‍ സമഖ്ശരി, മരണം ഹി. 538 അല്‍ ഫാഇഖ് 2/105). പണ്ഢിതയായ ആഇശ(റ)യുടെ മുമ്പില്‍ വെച്ച് ഒരു മാതാവ് സ്വന്തം മകനെ ശകാരിച്ചു. ഇതുകേട്ട ആഇശ(റ) കോപാകുലയായി ചോദിച്ചു. ‘എന്താണിത്. അദ്ദേഹം ബദര്‍ പോരാളിയല്ലെ. നിങ്ങളുടെ മകനാണെങ്കില്‍ പോലും ബദര്‍ പോരാളികളില്‍ അദ്ദേഹം ഉള്‍പ്പെട്ടുപോയിരിക്കുന്നു. ഇനിമേലില്‍ ഇത് പറയരുത്’ (ഇമാം സുയൂത്വി, തഫ്സീര്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ 6/148). പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുല്‍ വലീദ്(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ കുറിച്ച് നബി(സ്വ)യോട് പരാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: ‘ഓ ഖാലിദ്. ബദര്‍ പോരാളികളില്‍പ്പെട്ട ഒരു മാന്യനെ നീ വിഷമിപ്പിക്കുകയാണോ? നീ മനസ്സിലാക്കുക. ഉഹ്ദ് പര്‍വതത്തോളം സ്വര്‍ണം നീ വ്യയം ചെയ്താല്‍ പോലും അന്ന് ബദര്‍ പോരാളികള്‍ ചെയ്ത പു ണ്യം നിനക്കു ചെയ്തു തീര്‍ക്കാനാകില്ല’ (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ 15/565 നമ്പര്‍ 7091).

ഹജ്ജ് വേളകളിലൊന്നില്‍ തനിക്ക് അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാള്‍ കേള്‍പ്പിച്ചു. ആരാണിപ്പറഞ്ഞത്? ഇബ്നു ഉമര്‍(റ) ചോദിച്ചു. ‘അബൂഹബ്ബ(റ)യാണത്’ എന്ന മറുപടി കേട്ടപ്പോള്‍ ഇബ്നു ഉമര്‍ പ്രതികരിച്ചു: ‘അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും. അദ്ദേഹം ബദര്‍ പോരാ ളികളില്‍പ്പെട്ട വ്യക്തിയാണ്’(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297). മഹാത്മാ ക്കളായ ബദര്‍ പോരാളികളുടെ മഹത്വവും അത്യുന്നത പദവിയും പില്‍ക്കാല മുസ്ലിംകളും അര്‍ഹമായി മനസ്സിലാക്കുകയുണ്ടായി. ഈ സമുദായത്തിന്റെ കാവല്‍ഭടന്മാരായ മഹാപുരുഷന്മാരെ സ്നേഹിച്ചും ആദരിച്ചും അനുസ്മരിച്ചുമാണ് ഓരോ തലമുറയും കടന്നുപോന്നത്. അവരുടെ ചരിത്രം പറയുന്നതും പെരുമ പ്രചരിപ്പിക്കുന്നതും പുണ്യകര്‍മമായി ഈ സമുദായം ഗണിച്ചുവരുന്നു. അല്ലാഹു അനശ്വരത നല്‍കിയാദരിച്ച മഹദ് വ്യക്തികളാണവര്‍. തിരുനബി(സ്വ) യുടെ ഉറ്റ കൂട്ടുകാര്‍. അതിനിര്‍ണായക ഘട്ടത്തില്‍ ഈ സത്യമതത്തെ എല്ലാം സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിയവര്‍. അവരുടെ അപദാനങ്ങള്‍ പാടിപ്പറഞ്ഞു പുകഴ്ത്തുന്നത് സത്യവിശ്വാസികള്‍ക്ക് ഒഴിച്ചു നിര്‍ത്താനാകാത്തതാണ്. സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം: ‘തിരുനബി(സ്വ) മദീനയിലെ ഒരു വീട്ടില്‍ കല്യാണാഘോഷ ത്തിനെത്തുന്നു. അവിടെ ചില പെണ്‍കുട്ടികള്‍ അപദാന ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരി ക്കയാണ്. ബദര്‍ രക്തസാക്ഷികളെ പുകഴ്ത്തുന്ന ഗാനങ്ങളായിരുന്നു അത്. തിരുനബി(സ്വ) കടന്നുവന്നപ്പോള്‍ കുട്ടികളുടെ പ്രകീര്‍ത്തന ഗാന വിഷയം മാറി. സ്വാഭാവികമായും അവര്‍ തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചു പാടാന്‍ തുടങ്ങി. നബി(സ്വ) അവരോട് പറഞ്ഞു: ‘ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിക്കൊണ്ടിരുന്നതു തന്നെ പാടുവീന്‍’ (സ്വഹീഹുല്‍ ബുഖാരി 4/1496 നമ്പര്‍ 3779).

വിത്റിലെ ഖുനൂത്ത് നരകത്തിൽ നിന്ന് സ്വർഗത്തിലെത്തിച്ച് മുജാഹിദുകൾ



*വിത്റിലെ ഖുനൂത്ത് നരകത്തിൽ നിന്ന് സ്വർഗത്തിലെത്തിച്ച് മുജാഹിദുകൾ*


റമളാനിലെ പകുതിയിലെ വിത്റില്‍ ഖുനൂത്ത് അനാചാരമാണെന്ന് കൊട്ടിഘോഷിച്ചവരായിരുന്നു- മുമ്പ് കേരള വഹാബികള്‍. വിതറിലെ ഖുനൂതിന്റെ ഹദീസ് സ്വഹീഹല്ല, അത് തനിച്ച അനാചാരമാണെന്ന് ഫത്വ ഇറക്കിയവര്‍ തന്നെ ഇപ്പോള്‍ അതേ ഹദീസ് വെച്ച് വിത്റില്‍ ഖുനൂത്ത് സുന്നത്താണെന്ന് പഠിപ്പിക്കുന്നുണ്ട്.

വിത്റിലെ ഖുനൂത്ത് നിഷേധിച്ചുകൊണ്ട് മൗലവിമാര്‍ ആദ്യം പഠിപ്പിച്ചതിങ്ങനെയാണ്: നബി(സ്വ) വിത്റില്‍ ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സ്വഹീഹായ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല (മുസ്ലിംകളിലെ അനാചരങ്ങള്‍, കെഎന്‍എം, 173).

തുടര്‍ന്നു ഹസന്‍(റ)ന് നബി(സ്വ) ഖുനൂത്ത് പഠിപ്പിച്ച അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ദുര്‍ബലമാണ് എന്ന് വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ഹദീസ് തെളിവാക്കി ഖുനൂത്ത് പഠിപ്പിക്കുന്നത് നോക്കൂ: നബി(സ്വ) ഹസന്‍(റ)ന് വിത്റിലെ ഖുനൂത്ത് പഠിപ്പിച്ചു കൊടുത്തതായി ഹദീസികളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് (അല്‍ ഇസ്ലാഹ്, ജൂണ്‍ 2015, പേ 26).

അബൂദാവൂദിന്റെ ഖുനൂത്ത് പരാമര്‍ശിച്ച ഹദീസ് രേഖപ്പെടുത്തിയ ശേഷം എഴുതുന്നു: നബി(സ്വ) തന്റെ പേരമകന്‍ ഹസന്‍(റ)വിനു പഠിപ്പിച്ചു നല്‍കിയ (സുന്നികള്‍ ഇപ്പോള്‍ ചൊല്ലി വരുന്ന ഖുനൂത്ത്-ലേഖ) മേല്‍ കൊടുത്ത പ്രാര്‍ത്ഥനയാണ് ചൊല്ലാന്‍ കൂടുതല്‍ ഉത്തമം. ഉദ്ദേശിക്കുന്നുവെങ്കില്‍ ചില ദുആകള്‍ അവന് വര്‍ധിപ്പിക്കാം എന്ന് മാത്രം (അല്‍ ഇസ് ലാഹ്, 2015 ജൂണ്‍, പേ 2).

ഇതു സംബന്ധമായി സകരിയ്യ സ്വലാഹി എഴുതിയത് വായിക്കുമ്പോള്‍ മൗലവിയുടെ ഹദീസ് പരിജ്ഞാനം നമുക്കു ബോധ്യപ്പെടും: *'''യഥാര്‍ത്ഥത്തില്‍ വിത്റിലെ ഖുനൂതിന്റെ ഹദീസ് ളഈഫ് (ദുര്‍ബലം) ആണെന്ന ചില പണ്ഡിതന്മാരുടെ നിഗമനം സത്യമാണെന്ന് കരുതിയതു കൊണ്ടാണ് വിത്റില്‍ ഖുനൂതില്ലെന്ന് നമ്മുടെ പണ്ഡിതന്മാര്‍* *പലരും വിശ്വസിച്ചത്. എന്നാല്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ള സലഫികള്‍* *കരുതുന്നപോലെ ഈ വിഷയത്തിലുള്ള ഹദീസുകള്‍ സ്വഹീഹാണ്'''* (ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും, പേ 172).

*വിത്റിലെ ഖുനൂത്തിന്റെ ഹദീസ് ദുര്‍ബല മാണെന്ന് ഏതോ മൗലവി തട്ടിവിട്ടപ്പോള്‍ അത് ശരിയാണോ എന്നു പരിശോധിക്കാന്‍ പോലും കഴിയാത്ത ഇവരാണ് ഇമാമുകള്‍ക്ക് ഹദീസ് മനസ്സിലായില്ലെന്നും അവര്‍ക്ക് പിഴച്ചു എന്നും പറയുന്നത്*.

ഏതായാലും സുന്നികള്‍ മുമ്പേ ചെയ്തുവരുന്നതും മൗലവിമാര്‍ ബിദ്അത്താണ് എന്ന് പണ്ടേ ‘തെളിയിച്ച’തുമായ വിത്റിലെ ഖുനൂത്ത് സുന്നത്താണെന്ന് ഇപ്പോള്‍ [ മൗലവിമാർക്ക് ] സ്ഥിരപ്പെടുകയും മുജാഹിദ് മൗലവിമാരിലൂടെ തന്നെ ,ലോകമതറിയുകയും ചെയ്തു...!!!....


*വിത്റിലെ ഖുനൂതും വഹാബികളുടെ ചേരി തിരിഞ്ഞുള്ള വമ്പൻ ഫിത്നയും !*

കുറച്ച് മുജാഹിദുകൾ - മുജാഹിദ് വിശ്വാസ പ്രകാരം നരകത്തിൽ ! ദാണ്ടെ കെടക്കണു നവോത്ഥാനത്തിന്റെ വമ്പനൊരു തൂൺ ! ഒരു കൂട്ടർ നരകത്തിലും മറ്റൊരു കൂട്ടർ ,മൗലവിമാർക്ക് മാത്രം റിസർവ്വ് ചെയ്യപ്പെട്ട സ്വർഗത്തിലും! സുന്നികളെ മുശ്രിക്കാക്കാനും നരകത്തിലാക്കാനും സലഫീ ലാബിൽ പ്രത്യേകം തയ്യാർ ചെയ്തെടുത്ത ഉസൂൽ വഹാബികളെ തിരിഞ്ഞ് കുത്തുന്നു!.  ഈ സുന്നത്ത് 1920 കൾ മുതൽ രണ്ടായിരമാണ്ട് വരെ മൂടി വച്ചതെന്തിനാണ് മൗലവിമാരേ? വിത്റിലെ  ഖുനൂത്  ബിദ്അത്താണെന്നും ഓതുന്നവർ നരകത്തിലാണെന്നും വിശ്വസിച്ച് -ഒച്ചവച്ച് -സ്വ സ്വാധീന മേഖലകളിൽ തടഞ്ഞ് -മരിച്ചു പോയ വഹാബികളുടെ കാര്യം ആര് ഏറ്റെടുക്കും?  ഖുനൂത്തോതിയാലും ഓതിയില്ലെങ്കിലും നരകമെന്ന എലിക്കെണിയിലാണിന്ന് വഹാബികൾ !.ചക്കിന് വച്ചത് കൊക്കിന് കൊണ്ട പ്രതീതി! മുജാഹിദ് നേതാവ് സകരിയ്യ സലാഹി വിഷയത്തിന്റെ മർമം പറയട്ടെ! ബാക്കി നിങ്ങൾ സങ്കല്പിക്കുക!സ്വയം നിർമ്മിത പ്രസ്ഥാനങ്ങളുടെ ഗതികേടെന്നല്ലാതെന്ത് പറയാൻ!!!
                         ✍            *ഖുദ്സി*
👇👇👇👁👁👁

തറാവീഹ്-ബുഖാരി ഉയർത്തിക്കാട്ടിയ മൗലവിയെ പിടിച്ച് കെട്ടുന്നു

തറാവീഹ് - തർക്കം തീർക്കാൻ വന്ന് -ബുഖാരി ഉയർത്തിക്കാട്ടി ഹദീസ് ദുർവാഖ്യാനിക്കുന്ന മൗലവിയെ പിടിച്ച് കെട്ടുന്നു
  https://youtu.be/g7sIygwPWMc

തവസ്സുലിന്റെ ഇനത്തിനെ ശിർക്കിൽ നിന്നൊഴിവാക്കി ജമാഅത്തെ ഇസ്ലാമി!








*തവസ്സുലിന്റെ ഇനത്തിനെ ശിർക്കിൽ നിന്നൊഴിവാക്കി ജമാഅത്തെ ഇസ്ലാമി!*
*ബദ്* *രീങ്ങളെ* *ബറക്കത്തിനാൽ ശിഫയാക്കണേ*
 യാ *റബ്ബനാ*.......

* * * * * * * * * * * * * * * * * * * * * * * * * * * * *
" *അതേ സമയം മരിച്ച് പോയ മഹാന്മാരെ* 
*മുൻനിറുത്തി* *അല്ലാഹുവിനോട്* *പ്രാർത്ഥിക്കുകയെന്നത്* *തവസ്സുലിന്റെ ഒരിനമാണ്*

*ഹഖ് കൊണ്ടും* , *ജാഹ് കൊണ്ടും ബർക്കത് കൊണ്ടുമൊക്കെയുള്ള ദുആയാണ് ഇതിന്റെ രീതി*

  " *ബദ് രീങ്ങളെ* *ബറക്കത്തിനാൽ*
*ശിഫയാക്കണേ യാ റബ്ബനാ* "
*എന്ന* *ബദ്ർ ബൈത്തിലെ* *വരി ഉദാഹരണം* .
*തവസ്സുലിന്റെ* *ഈ ഇനം*
*ശിർക്കാണെന്ന്* *ആധികാരികരായ*
*പണ്ഡിതന്മാർക്ക് അഭിപ്രായമില്ല*.
*[പ്രബോധനം  1996 ആഗസ്ത് 17 ]*

Tuesday, 29 May 2018

തറാവീഹ് -കുന്നോളം വൈരുദ്ധ്യങ്ങളുമായി മുജാഹിദുകൾ!




🔹🔹
*തറാവീഹ്-കുന്നോളം വൈരുദ്ധ്യങ്ങളുമായി മൗലവിമാർ....!!!*
➖➖➖➖➖➖➖➖

വൈരുദ്ധ്യം നമ്പർ1⃣


മുമ്പ് ഹുസൈൻ മടവൂർ തറാവീഹ് 11 ഉം 20 ഉം ശ്രേഷ്ഠമാണ് എന്നെഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി 2002 ൽ ഇങ്ങനെ എഴുതി:

" തുടർന്നദ്ദേഹം (മടവൂർ മൗലവി) മുജാഹിദുകൾ സാധാരണ ഉദ്ദരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ 11 ആണ് ഉത്തമമെന്ന് കാണുന്നു എന്നെഴുതി. അവിടെ അദ്ദേഹം നിർത്തിയില്ല. ഉമറി(റ)ന്റെ കാലത്ത് 23 റക്അത്ത് നമസ്കരിച്ചതിനാൽ അതാണുത്തമമെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടത്രെ! അപ്പോൾ രണ്ടുത്തമമായി. മുജാഹിദുകൾക്ക് ആകെ തറാവീഹിൽ 11 മാത്രമെ ഉത്തമമായതുള്ളൂ. രണ്ടു തരം 'ഉത്തമം' മടവൂരിന്റെ വകയാണ്."

      ഗൾഫ് സലഫികളും
      കേരളത്തിലെ
      ഇസ്ലാഹി പ്രസ്ഥാനവും.
      പേജ്: 145
      സകരിയ്യ സ്വലാഹി

നോക്കൂ...
2008 ൽ 'രണ്ടുത്തമം' എന്നെഴുതിയ ഹുസൈൻ മടവൂരിനെ ശക്തമായി ഖണ്ഡിച്ച സകരിയ തന്നെ 2018ൽ 'രണ്ടുത്തമം' പഠിപ്പിക്കുന്നു..

സകരിയ സ്വലാഹി എഴുതുന്നു:

"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചത് പോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ ഇരുപത് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്."

    അൽ ഇസ്ലാഹ് മാസിക
    2018   മെയ്  പേ: 34.

നോക്കൂ... 2008 ൽ ഏതൊരു കാര്യത്തെയാണൊ സ്വലാഹി ഖണ്ഡിച്ചത് / മുജാഹിദാശയമല്ല എന്ന് പറഞ്ഞത്, അതേ വിഷയം  അങ്ങനെ തന്നെ 2018ൽ മുജാഹിദാശയമായി പഠിപ്പിച്ചു.

ഇനി, സകരിയ്യ സ്വലാഹി തന്നെ മുജാഹിദ് പ്രസ്ഥാനത്തിനു അവകാശപ്പെട്ട ഒരവകാശവാദമുണ്ട് അത് കൂടി വായിക്കുക:

"ഒന്നുകൂടി പറയട്ടെ മുജാഹിദുകൾക്ക് സമസ്തക്കാരെപ്പോലെ ഇടക്കിടെ വാദങ്ങൾ മാറ്റേണ്ടി വന്നിട്ടില്ല. എന്തെന്നാൽ, മുജാഹിദുകൾ വാദങ്ങൾ സ്വീകരിച്ചത്
പ്രമാണങ്ങളിൽ നിന്നാണ്. "
        ഇസ്ലാഹ് മാസിക
        2008 ജൂലായ് പേ: 20

😃😃😃😃😃😃😃😃
മൗലവി മാരുടെ പ്രമാണങ്ങൾക്ക് ഗ്യാരണ്ടി കുറവാണെന്ന് മാത്രം...
🤭🤭🤭🤭🤭🤭🤭🤭
അപ്പോൾ ഒരു കാര്യം ഉറപ്പായി, മൗലവിമാർ ദീൻ പറയുന്നത് പ്രമാണങ്ങളിൽ നിന്നല്ല,
അത് കൊണ്ട് തന്നെ ഇനിയും വൈരുദ്ധ്യങ്ങൾ വന്നു കൊണ്ടേയിരിക്കും.

➖➖➖➖➖➖➖➖

വൈരുദ്ധ്യം നമ്പർ2⃣


ഹുസൈൻ മടവൂരിന്റെ വിവാദ പുസ്തകത്തിൽ തറാവീഹ് 11 ഉം, 20 ഉത്തമമാണെന്നെഴുതിയതിനെ കുറിച്ച്  ' അത്, പണിതന്മാരുടെ അഭിപ്രായം എഴുതിയതാണെന്ന' വിശദീകരണത്തെ  വിമർ ശിച്ചു കൊണ്ട്  സകരിയ്യ സ്വലാഹി ഇങ്ങനെ എഴുതി:

"ഒന്നിലധികം ഉത്തമങ്ങൾ മടവൂർ പറയുന്നത് താൻ കണ്ടെത്തിയ സ്വഹീഹായ വല്ല ഹദീസിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ കെ.എൻ.എം ഇത്രയും നാൾ പറഞ്ഞത് തിരുത്താൻ മുജാഹിദുകൾ തയ്യാറാണ്. പക്ഷേ, അങ്ങനെ യാതൊന്നും മൂപ്പർ തെളിയിച്ചിട്ടില്ല."പല പണിതന്മാരും അഭിപ്രായപ്പെടുന്നു " എന്നല്ലേ മടവൂർ പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല; പണ്ഡിതന്മാരുടെ അഭിപ്രായം പറഞ്ഞതാണ്. അതിലെന്താണ് തെറ്റ്. അങ്ങനെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരില്ലേ "ചില വി.സികളുടെ ന്യായീകരണമാണിത്.

സ്വലാഹി തുടരുന്നു:

പണ്ഡിതാഭിപ്രായങ്ങൾ പ്രാമാണികവും നമുക്ക് അനുകൂലവുമാണെങ്കിൽ നമുക്ക് ഉദ്ദരിക്കാം. എന്തിനെന്നാൽ ഇത് ഞങ്ങൾ പുതുതായി പറയുന്നതല്ല;മുൻഗാമികളായ പണ്ഡിതന്മാർ പലരും പറഞ്ഞിട്ടുണ്ട്. എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അതിൽ ആർക്കും തർക്കമില്ല.എന്നാൽ നമുക്കെതിരായ പണ്ഡിതാഭിപ്രായമാണെങ്കിലോ? ഉദ്ദരിക്കാതിരിക്കുകയാണ് നമ്മുടെ രീതി"

      ഗൾഫ് സലഫികളും
      കേരളത്തിലെഇസ്ലാഹി
      പ്രസ്ഥാനവും.പേ .. 145
      സകരിയ സ്വലാഹി

പണ്ഡിത ഉദ്ദരണികൾ വെച്ച് തറാവീഹ് 11 ൽ കൂടുതലാണെന്ന് പറയരുത്, ആ തെളിവുകൾ മൂടിവെക്കണം എന്ന്
മടവൂർ മൗലവിയെ ഉപദേശിച്ച സ്വലാഹി തന്നെയാണ് ഇപ്പോൾ തറാവീഹ് 11 ൽ കൂടൽ തെറ്റെല്ല എന്നതിന്  പണ്ഡിതമ്മാരുടെ അഭിപ്രായങ്ങളെ രേഖയാക്കുന്നത്.
അൽ ഇസ് ലാഹ് മാസികയിൽ സ്വലാഹി എഴുതുന്നു:

" സൗദീ അറേബ്യയിലെ ഗ്രാൻറ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസ് ( ) യുടെ ഒരു സുപ്രധാന ഫത് വ ഇവിടെ ഉദ്ദരിക്കുന്നത് ഈ വിഷയത്തിലുള്ള ഭൂരിഭാഗം സലഫീ ഉലമാക്കളുടെയും നിലപാട് മനസിലാക്കാൻ ഉപകരിക്കും....... എത്ര റക്അത്തും നിസ്കരിക്കാമെന്നാണ് സലഫീ ഉലമാക്കളുടെ നിലപാട്....... ചുരുക്കത്തിൽ തറാവീഹിന്റെ റക്അത്തിന്റെ കാര്യത്തിൽ 11 എന്നോ 23 എന്നോ ഉള്ള കടുംപിടുത്തത്തിന് പ്രമാണങ്ങളുടെ പിൻബലമില്ലന്നും സലഫുകളുടെ മാതൃകക്കെതിരാണെന്നു മാണ് മേൽ പറഞ്ഞ ഉലമാക്കളെല്ലാം സമർത്ഥിക്കുന്നത്. "


       അൽ ഇസ് ലാഹ് മാസിക
       2018 മെയ്  പേജ് -34



➖➖➖➖➖➖➖➖

   വൈരുദ്ധ്യം നമ്പർ 3⃣


തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്ന പുതിയ വാദത്തിന്  സകരിയ സ്വലാഹിക്ക് തെളിവ് നബി (സ) രാത്രി നിസ്കാരം ഈരണ്ട് ഈരണ്ട്  നിസ്കരിച്ചു എന്ന ഹദീസാണ്.

സകരിയ എഴുതുന്നു:
"സ്വലാത്തുല്ലൈ ലി മഥ്നാ മഥ്നാ" (രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു) എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ല എന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്. മാത്രമല്ല, എണ്ണം ക്ലിപ്തമായിരുന്നെങ്കിൽ 'രാത്രി നിസ്കാരം എങ്ങിനെയാണ് ' എന്ന് ചോദിച്ച വ്യക്തിയോട് നബി(സ) കൃത്യമായ എണ്ണം പറയുമായിരുന്നു. ഒരു കാര്യം വിവരിക്കൽ അനിവാര്യമായ സന്ദർഭത്തിൽ ആയത് വിവരിക്കാതെ പിന്തിപ്പിക്കുന്നത് നബി(സ)ക്ക് യോജിച്ചതല്ല. അഥവാ അനുവദനീയമല്ല എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. പ്രത്യേകിച്ചും ജനങ്ങൾക്ക് മുമ്പാകെ വെച്ച് പരസ്യമായി മിമ്പറിൽ വെച്ച് നബി(സ) ഖുതുബ നടത്തിക്കൊണ്ടിരിക്കെ ചോദ്യം ചെയ്ത ഒരാളോട്. അത് കൊണ്ട് തന്നെ റക്അതുകൾ പരിമിതമല്ല എന്നതിന് തെളിവായി ഈ ഹദീസ് പല പണ്ഡിതന്മാരും ഉദ്ദരിച്ചിട്ടുണ്ട് ചില പണ്ഡിതോദ്ദരണികൾ കൂടി വിലയിരുത്താം.
1, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ( ) യുടെ മജ്മൂ ഉൽ ഫതാവ (22/272-273) ൽ ഇപ്രകാരം കാണാം...... "

   അൽ ഇസ്‌ലാഹ് മാസിക
      2018 മെയ് പേ: 33

ഇനി നിങ്ങൾ സകരിയ സ്വലാഹി തന്നെ ഈ ഹദീസ് തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്നതിന് രേഖയല്ല എന്നും അതിന് തെളിവാക്കിയ ഇബ്നുതൈമിയ്യ അടക്കമുള്ള അറബികൾക്ക് പിഴച്ചുവെന്നും എഴുതിയത് വായിക്കൂ...

സകരിയ സ്വലാഹി എഴുതുന്നു:

"യഥാർത്ഥത്തിൽ 'ഈരണ്ട് ഈരണ്ടായി എത്രയും നിസ്കരിക്കാം' എന്ന് ഈ ഹദീസിനെ ചിലർ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കാരണം റക്അതുകൾ എത്രയുമാവാമെന്നാണ് ഈ ഹദീസ് കൊണ്ട് റസൂൽ (സ) ഉദ്ദേശിച്ചതെങ്കിൽ അവിടുന്ന് ഒരിക്കൽ 15, മറ്റൊരിക്കൽ 17, മൂന്നാമതൊരിക്കൽ 21,.... എന്നിങ്ങനെ വിവിധ എണ്ണങ്ങൾ വിവിധ സന്ദർഭങ്ങളിൽ നമസ്കരിച്ച് കാണിക്കുമായിരുന്നു. പക്ഷേ, 11 ൽ കുറവായ റക്അത്തുകൾ ( 9,7,5,3) ഒക്കെ ചെയ്തു കാണിച്ച നബി(സ) 11 ലധികം നമസ്കരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല....... അപ്പോൾ രാത്രിനമസ്കാരം ഈരണ്ട് ഈരണ്ടാണ് എന്ന ഹദീസ് 11റക് അത്തിന്റെ രൂപം വിവരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ റക്അത്ത് എത്രയുമാവാമെന്ന് ധ്വനിപ്പിക്കുകയല്ല എന്ന് വ്യക്തം.ഇത് കൊണ്ടാണ് അറബികളുടെ  ( ഇബ്നുതൈമിയ്യ മുതൽ ഇബ്നു ബാസ് വരെയുള്ള ) വ്യാഖ്യാനം അബദ്ധമാണ് , പിഴവാണ് എന്ന് നാം ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്. അറബ് ലോകത്തെ ആധുനിക പണ്ഡിതന്മാരേക്കാൾ എത്രയോ ഉന്നതരായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ യെപ്പോലുള്ളവർ മേൽ പറഞ്ഞ വിധം വ്യാഖ്യാനിച്ചിട്ടും നാം ആ വ്യാഖ്യാനം സ്വീകരിക്കാതിരുന്നത് നബിചര്യയിൽ സ്ഥിരപ്പെട്ടത് സ്വീകരിക്കണം എന്ന നിലക്കായിരുന്നു .വ്യക്തികളല്ല; തെളിവുകളെയാണ് മുജാഹിദ് പ്രസ്ഥാനം എക്കാലത്തും നോക്കാറുള്ളത്. ഈയടുത്ത കാലം വരെ മുജാഹിദുകളിൽ ആർക്കും ഈ വിഷയത്തിൽ യാതൊരു വസ് വാസും അങ്കലാപ്പും ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മുജാഹിദുകളിൽ തന്നെ ചിലർ ഒരു വിഭാഗം അറബികളുടെ എത്രയുമാവാമെന്ന വാദത്തെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും തങ്ങളുടെ വ്യതിയാനങ്ങൾക്ക് മറപിടിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ പ്രശ്നം. "

    ഗൾഫ് സലഫികളും
   കേരളത്തിലെഇസ്‌ലാഹി
     പ്രസ്ഥാനവും പേ: 142
     സകരിയ്യ സ്വലാഹി

ഇതൊക്കെ എഴുതിവിട്ടത് ഒരു മൗലവി തന്നെയാണ്. അയാളാണെങ്കിൽ ചില്ലറക്കാരനല്ല. സംവാദ വേദികളിൽ മുജാഹിദ് പണ്ഡിതനിരയിലെ ഒന്നാമൻ. ആലോചിച്ചു നോക്കൂ , വിശുദ്ധ റമളാനിലെ പ്രധാനപ്പെട്ട ഒരു നിസ്കാരം എത്ര റക്അത്താണെന്ന്  അറിയാനോ, അനിയായികളെ പഠിപ്പിക്കാനോ ഒരു നൂറ്റാണ്ടായിട്ടും ഇവന്മാർക്ക് സാധിച്ചിട്ടില്ല!! ഇതിനിടെ മരണമടഞ്ഞ മൗലവിമാരടക്കം മുജാഹിദുകളുടെ അവസ്ഥ എന്തായിരിക്കും?

അല്ലാഹ്... നീ ഞങ്ങളെ കാത്തു. ഇനിയും നീ കാക്കണേ ഈ പുത്തൻ പ്രസ്ഥാനക്കാരുടെ ശർറിൽ നിന്ന്.


➖➖➖➖➖➖➖➖

വൈരുദ്ധ്യം നമ്പർ 4⃣


തറാവീഹ് 23 റക്അത് ഉത്തമമാണെന്ന് പണ്ഡിതന്മാർ പറഞ്ഞത് ഉമർ(റ) ന്റെ കാലത്ത് 23 നിസ്കരിച്ചുവെന്ന റിപ്പോർട്ടടിസ്ഥാനത്തിലാണെന്ന് ഹുസൈൻ മടവൂർ എഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി എഴുതുന്നു:

" ഉമർ (റ)ന്റെ കാലത്ത് 23 നമസ്കരിച്ചുവെന്ന് പറയുന്ന മുഴുവൻ റിപ്പോർട്ടുകളും തെളിവിന് കൊള്ളാത്ത ദുർബലങ്ങളാണ് എന്ന് അൽബാനി തന്റെ തറാവീഹ് നമസ്കാരം എന്ന കൃതിയിൽ ശക്തിയുക്തം സമർത്ഥിച്ചിട്ടുണ്ട്. മുജാഹിദുകൾ ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചതുമാണ്. അതിനാൽ ആ ദുർബ്ബല റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള പണ്ഡിതാഭിപ്രായം സലഫികൾക്ക് ഒട്ടും പ്രാമാണികമല്ല; മറിച്ച് ദുർബലമാണ് എന്ന് വ്യക്തം..... ഹുസൈൻ മൗലവി മുജാഹിദുകൾ
പഠിപ്പിച്ച ഇക്കാര്യം അറിയാതെ പോവുമോ? ഒരിക്കലുമില്ല. എന്നിട്ടും 23 ന്റെ ഹദീസ് ദുർബ്ബലമാണെന്ന് പറയാതെ അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതാഭിപ്രായത്തെ സാധാരണക്കാർ വായിക്കുന്ന പുസ്തകത്തിൽ യാതൊരെതിർപ്പും കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നു.!? ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ ശൈലി പ്രമാണങ്ങളെ സമീപിക്കുന്നതിൽ മുജാഹിദുകൾ സ്വീകരിച്ച നിലപാടിൽ നിന്നും (ഹുസൈൻ ) മടവൂർ വ്യതിചലിച്ചതിന്റെ വ്യക്തമായ തെളിവാണ്. "

     ഗൾഫ് സലഫികളും
     കേരളത്തിലെ ഇസ്ലാഹി
     പ്രസ്ഥാനവും പേ: 145.

എന്നാൽ ഇപ്പോൾ
തറാവീഹ് (വിത്റടക്കം)23 ഉം ആകാം എന്നതിന് സകരിയ്യ സ്വലാഹി തെളിവ് കാണിക്കുന്നത്  ഉമർ (റ)ന്റെ കൽപനപ്രകാരം സ്വഹാബികൾ 23 റക്അത്ത് നിസ്കരിച്ച റിപ്പോർട്ടാണ്. അതായത് മുമ്പ് ദുർബ്ബലം, തെളിവിനു കൊള്ളാത്തത്, സലഫികൾക്ക് ഒട്ടും പ്രമാണമല്ല, വ്യതിചലനം എന്നെല്ലാം പറഞ്ഞ് തള്ളിയ അതേ റിപ്പോർട്ട് അതേ ഹദീസ്.

സകരിയ്യ സ്വലാഹി തന്നെ എഴുതുന്നു:

" ഒരാൾ ഉമർ(റ)വും മറ്റു സ്വഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതു പോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല ഈ വിഷയം വിശാലമാണ്. ഉമർ(റ)വും സ്വഹാബികളും ആഇശ(റ)യുടെ ഹദീസിലുള്ളത് പോലെ 11റക്അത്ത് രാത്രി നിസ്കരിച്ചതും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഉമർ(റ) വിൽ നിന്ന് ഇത് രണ്ടും (11ഉം 23 ഉം) സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അദ്ദേഹം ഉമർ(റ) താൻ ഇമാമായി നിശ്ചയിച്ച വ്യക്തിയോട് 11 നിസ്കരിക്കാൻ കൽപിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സ്വഹാബികൾ ഉമർ(റ) വിന്റെ കൽപന പ്രകാരം തന്നെ 23 നിസ്കരിച്ചതായും അവരിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. "

     അൽ ഇസ്ലാഹ് മാസിക
      2018 മെയ്  31.

വൈരുദ്ധ്യം നമ്പർ 5


🌹     🌹     🌹    🌹    🌹
➖➖➖➖➖➖➖

തറാവീഹ് നിസ്കാരം 20 റക്അത്തുണ്ട് എന്നതിന് ഉമർ (റ)ന്റെ കാലത്ത് സ്വഹാബികൾ ജമാഅത്തായി 20 നിസ്കരിച്ച സംഭവം പണ്ഡിതന്മാർ രേഖയാക്കിയത് സുന്നികൾ എടുത്തുകാണിച്ചപ്പോൾ മൗലവിമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

" മുസ്ല്യാക്കന്മാർ പൊക്കിപ്പിടിക്കാറുള്ള ഒരു തുരുപ്പു ശീട്ട് ഉമർ(റ)വിന്റെ കാലത്തെ ജനങ്ങൾ 23 ( വിത്റടക്കം 20 + 3 ) റക്അത്ത് നമസ്കരിച്ചുവെന്നാണ്. ഇവിടെ ഉമർ (റ) ചെയ്തുവെന്ന് സ്ഥിരപ്പെട്ടാൽ പോലും അത് ഇസ്ലാമിൽ രേഖയാകുന്നില്ല, എന്നിട്ടല്ലേ അദ്ദേഹത്തിന്റെ കാലത്ത് നടന്നത് തെളിവാകുന്നത്?!"

     ഇസ്ലാഹ് മാസിക
     2007 സെപ്: പേ: 14
നോക്കൂ, ഉമർ(റ)വും മറ്റു സ്വഹാബികളും ചെയ്തത് മതത്തിൽ തെളിവല്ലപോൽ! 
അത് വെറും തുരുപ്പ് ശീട്ട്!!

എന്നാൽ ഇന്നിപ്പോൾ തറാവീഹ് ഇരുപതും നിസ്കരിക്കാം എന്നിടത്തേക്ക് വഹാബിസം എത്തിയപ്പോൾ അവർക്കതിന് രേഖ ഉമർ(റ)വും മറ്റു സ്വഹാബികളും 20 നിസ്കരിച്ചു എന്നത്.🤔
അതെ, പണ്ട് സുന്നികൾ പറഞ്ഞ ആ
 ' തുരുപ്പ് ശീട്ട് ' തന്നെ!
അന്ന് രേഖയല്ലന്ന് പറഞ്ഞ് മാറ്റിവെച്ചത് ഇന്ന് ഒന്നാം നമ്പർ രേഖയായി സ്വീകരിച്ചിരിക്കുന്നു.!!
അൽ ഇസ്ലാഹ് മാസികയിൽ
സകരിയ സ്വലാഹി എഴുതി:

" ഉമർ (റ) അവരെ ഉബയ്യുബ്നു കഅബിന്റെ ഇമാമത്തിന് കീഴിൽ ഒരുമിച്ച് കൂട്ടിയപ്പോൾ അദ്ദേഹം അവരെയും കൊണ്ട് ഇരുപത് റക്അത് നിസ്കരിക്കുകയും മൂന്ന് റക്അത് കൊണ്ട് വിത്റാക്കുകയും ചെയ്യുമായിരുന്നു."
      
     അൽ ഇസ്ലാഹ്
     2018 മെയ് പേ:33
" ഉമറുബ്നുൽ ഖത്താബ് (റ) ജനങ്ങളെ കൊണ്ട് 20 റക്അത് നിസ്കരിക്കാൻ ഒരാളോട് കൽപ്പിച്ചു......
ഉബയ്യുബ്നു കഅബ് റമദാനിൽ മദീനയിൽ വെച്ച് ജനങ്ങളെയും കൊണ്ട് 20 റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ചിരുന്നു.....
അവർ (സ്വഹാബികൾ) റമദാനിൽ 20 റക്അത്ത് നിസ്കരിച്ചിരുന്നു......
ഉമർ(റ)ന്റെ കാലത്ത് തന്നെ 23 റക്അതും സ്വഹാബികൾ നിസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.......
ഉമർ(റ)വും മറ്റു സ്വഹാബികളും ചില രാത്രികളിൽ വിത്റ് കൂടാതെ 20 റക്അത്ത് നിസ്കരിച്ചിട്ടുണ്ട്. "

     അൽ ഇസ്ലാഹ്
     2018 ജൂൺ പേ: 31,32.

🌹

തറാവീഹ് : വൈരുദ്ധ്യം6⃣


🌑🔘🌑🔘🌑🔘🌑🔘

മുജാഹിദ് തീവ്രവാദി ഗ്രൂപ്പ്
പേരോട് ഉസ്താദിനു
മുമ്പിൽ കീഴടങ്ങി.
➖➖➖➖➖➖➖➖


സ്വഹാബികൾ തറാവീഹ് നിസ്കരിച്ചിരുന്നത് 20 റക്അത്താണ്  എന്ന് പണ്ട് 1994 ൽ പൂങ്കാവനം മാസികയിലെ ഒരു അഭിമുഖത്തിൽ പേരോട് ഉസ്താദ് പറഞ്ഞിരുന്നു.

അത് ഉയർത്തിപ്പിടിച്ച്
പേരോട് കളവ് പറയുന്നു എന്ന് വലിയ നിലയിൽ  കൊട്ടിഘോഷിച്ചിരുന്നു തീവ്ര മൗലവിമാർ അവരുടെ പ്രസിദ്ധീകരണമായ
ഇസ്ലാഹ് മാസികയിൽ.

അതിലെ വരികൾ ഇങ്ങനെയാണ്:

" കളവ് III
സ്വഹാബികൾ തറാവീഹ് നമസ്കരിച്ചത് ഇരുപതാണെന്ന് സ്വീകാര്യമായ രേഖകളുണ്ട്....... ഇരുപത് റക്അത്ത് സ്വഹീഹായി വന്നിരിക്കുന്നു.
നബി(സ)യുടെ പേരിൽ കളവ് പറയുന്നവർക്ക് സ്വഹാബികളുടെ പേരിൽ കളവ് പറയാൻ മടിയുണ്ടാവുകയില്ലല്ലോ.
സ്വഹാബികൾ ഇരുപത് റക്അത്ത് നമസ്കരിച്ചതായി സ്വീകാര്യമായ ഒരു റിപ്പോർട്ടും ചൂണ്ടിക്കാണിക്കാൻ സാധ്യമല്ല."

       ഇസ്‌ലാഹ് മാസിക
       2005 ഒക്ടോ: പേ: 26

എന്നാലിപ്പോൾ ഈ തീവ്രവാദി മൗലവിമാർ തന്നെ അന്ന് പേരോട് ഉസ്താദ് പറഞ്ഞത് അങ്ങനെ തന്നെ അംഗീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല അതിന് തെളിവുകൾ ഹാജറാക്കുകയും ചെയ്തിരിക്കുന്നു. ഹാ എന്തൊരു മാറ്റം! പേരോട് വന്നാൽ മുജാഹിദ് വളരും എന്ന് ഇടക്കിടേ പറഞ്ഞ് സമാധാനിക്കുന്നവരും ഇത് 👇ശ്രദ്ധിച്ച് വായിക്കുക

പുതിയ ലക്കം
അൽ ഇസ്ലാഹ് മാസികയിൽ തീവ്ര ഗ്രൂപ്പ് നേതാവ്
സകരിയ സ്വലാഹി എഴുതുന്നു:

1⃣" ഉമർ (റ) അവരെ ഉബയ്യുബ്നു കഅബിന്റെ ഇമാമത്തിന് കീഴിൽ ഒരുമിച്ച് കൂട്ടിയപ്പോൾ അദ്ദേഹം അവരെയും കൊണ്ട് ഇരുപത് റക്അത് നിസ്കരിക്കുകയും മൂന്ന് റക്അത് കൊണ്ട് വിത്റാക്കുകയും ചെയ്യുമായിരുന്നു."
     
     അൽ ഇസ്ലാഹ്
     2018 മെയ് പേ:33

2⃣" ഉമറുബ്നുൽ ഖത്താബ് (റ) ജനങ്ങളെ കൊണ്ട് 20 റക്അത് നിസ്കരിക്കാൻ ഒരാളോട് കൽപ്പിച്ചു......
3⃣ഉബയ്യുബ്നു കഅബ് റമദാനിൽ മദീനയിൽ വെച്ച് ജനങ്ങളെയും കൊണ്ട് 20 റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ചിരുന്നു.....
3⃣അവർ (സ്വഹാബികൾ) റമദാനിൽ 20 റക്അത്ത് നിസ്കരിച്ചിരുന്നു......
4⃣ഉമർ(റ)ന്റെ കാലത്ത് തന്നെ 23 റക്അതും സ്വഹാബികൾ നിസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.......
5⃣ഉമർ(റ)വും മറ്റു സ്വഹാബികളും ചില രാത്രികളിൽ വിത്റ് കൂടാതെ 20 റക്അത്ത് നിസ്കരിച്ചിട്ടുണ്ട്. "

     അൽ ഇസ്ലാഹ്
     2018 ജൂൺ പേ: 31,32.

NB : ഇസ്ലാഹ് മാസികയും അൽഇസ്ലാഹ് മാസികയും ഒരേ ഗ്രൂപ്പിന്റെ ത് തന്നെയാണ്. കുറഞ്ഞ കാലം ' അൽ ' ഇല്ലാതെ പ്രസിദ്ധീകരിച്ചു എന്ന് മാത്രം.

   
   
🌑🌑🌑🌑🌑🌑🌑🌑
🌹🌹      🌹🌹      🌹🌹
തറാവീഹ്;
30 വർഷത്തോളം
ഞാൻ പറഞ്ഞതും എഴുതിയതും തെറ്റാണെന്ന്
സകരിയ്യാ സ്വലാഹി.
➖➖➖➖➖➖➖➖
സകരിയ സ്വലാഹി പ്രസംഗിക്കാൻ പഠിച്ച കാലം മുതൽ പറയാൻ തുടങ്ങിയതാണ് തറാവീഹ് എട്ടേ/ പതിനൊന്നേ ഉള്ളൂ അതിലപ്പുറം അനാചാരമാ ണ് എന്നത്. ഇത് സത്യമാണെന്ന് കരുതി കുറേ പാവങ്ങൾ റമളാൻ മാസത്തിലെ ഇബാദത്തും നഷ്ടപ്പെടുത്തി. പലരും മരിച്ചു പോയി. ഇപ്പോഴിതാ മൗലവി പറയുന്നു ഞാൻ പറഞ്ഞത് തെറ്റായിരുന്നുവെന്ന്.!

സകരിയ്യ സ്വലാഹി എഴുതുന്നു: " മുജാഹിദുകളോട് വിനയപൂർവ്വം !
മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബി ചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെക്കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ.ഗൾഫ്സലഫീ പണ്ഡിതന്മാരുടെയും ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യയുടെയും ഉദ്ധരണികൾ എടുത്ത് കൊണ്ട് തറാവീഹിന്റെ കാര്യത്തിൽ കേരള സലഫികളെ എതിരാളികൾ പരിഹസിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെയും നാം തെളിവിന്റെയും നബിചര്യയുടെയും പിന്തുണയുള്ളവരാണെന്ന സമാധാനത്തിൽ എതിർവാദങ്ങളെ പ്രതിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്ന് വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫീ നിലപാടിനൊപ്പമല്ല ന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്ന് പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ, തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലൊ സംസാരങ്ങളിലോ സലഫുകളുടെയും ലോക സലഫീ ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന
എന്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബ്ബലപ്പെടുത്തുകയാണ് "
 
    അൽ ഇസ് ലാഹ് മാസിക
     2018  ജൂൺ പേ:36
✍ Aboohabeeb payyoli
⏺⏺⏺⏺⏺⏺⏺⏺

അടുത്ത വൈരുദ്ധ്യം
അടുത്ത ദിവസം
🔹🔹🔹🔹🔹🔹🔹🔹

സംഘടിത സകാത്തിന് ബാങ്ക് പലിശയുമായി വഹാബികൾ !!!



*സംഘടിത സകാത്തിന് ബാങ്ക് പലിശയുമായി വഹാബികൾ !!!*

സകാത്ത് മുതൽ അർഹതപ്പെട്ടവർക്ക് കൊടുക്കാതെ ബാങ്കിൽ നിക്ഷേപിച്ചിട്ട്- അതിന്റെ പലിശയായി കിട്ടിയ 939 രൂപയുടെ ബർകത്തുള്ള-വഹാബികളുടെ കണക്ക് കണ്ടോളൂ.....

*KNM കാരാപ്പറമ്പ് ശാഖാ സകാത്ത് സെൽ 2005 ഒക്ടോബർ മുതൽ 2006 സെപ്തംബർ വരെയുള്ള വരവ് ചിലവ് കണക്ക്...!!!*
-
*മുൻവർഷത്തെ ബാക്കി*--- *41104.60*

- *മേൽ പറഞ്ഞ കാലയളവിൽ മൊത്തം വരവ്---265522*

- *ബാങ്ക്പലിശ ---939*

N:B-മുൻവർഷത്തെ ബാക്കി എന്നാൽ ,ആളുകളിൽ നിന്ന് സകാത്തിന്റെ സംഘടിത പിരിവ് നടത്തിയിട്ട് ചിലവഴിക്കാതെ ബാങ്കിലിട്ട തുക...!!!
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/05/blog-post_840.html
ബാങ്ക് പലിശ എന്നാൽ -ബാങ്കിൽ നിന്ന് സംഘടിത സകാത്ത് ഫണ്ടിലേക്ക് കിട്ടിയ സംഖ്യ അല്ല. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ ,അവന്റെ അവകാശമായി പ്രഖ്യാപിച്ച സകാത്ത് സംഖ്യ സംഘടിത സകാത്തെന്ന പേരിൽ പിരിച്ചിട്ട് ,ബാങ്കിലിട്ട വകയിൽ കിട്ടിയ പലിശയാണ്....!!!.... *അരച്ചാൺ വയറിന്റെ വിശപ്പടക്കാൻ കഴിയാതെ - പ്രായമായിട്ടും മംഗല്യ സൗഭാഗ്യമില്ലാതെ നാൽ ചുമരുകളോട് സങ്കടം പറഞ്ഞ് വിതുമ്പി വിതുമ്പി കുടിലുകളിൽ കഴിയുന്ന - പ്രാരാബ്ദങ്ങളും പ്രയാസങ്ങളുമായി ഒന്നുറക്കെ കരയാൻ പോലുമാകാതെ കാലം കഴിച്ചുകൂട്ടുന്ന - പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇസ്ലാം ആസൂത്രണം ചെയ്ത സകാത്തെന്ന പരിപാവന സംവിദാനത്തെ ചൂണ്ടിക്കാണിച്ച് ശേഖരിച്ച ഫണ്ട് ,ബാങ്കുകൾ 12 ഉം 15ഉം ശതമാനം പലിശക്ക് മറിച്ച് കൊടുക്കാൻ ഉതകുന്ന രൂപത്തിൽ ,ബാങ്കിൽ നിക്ഷേപിച്ച കൊടും ക്രൂരതയെ എങ്ങിനെയാണ് വാക്കുകളിൽ വരച്ചുകാട്ടുക.....!!!....* സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സകാത്ത് നൽകണമെന്ന അഭ്യർത്ഥനയുമായി പുരോഗമന മാസികകളുടെ പെട്ടിക്കോളങ്ങളിൽ നിറയുന്ന പരസ്യങ്ങൾ വേറെയും....!....സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകണ്ട എന്നല്ല പറഞ്ഞ് വരുന്നത്...... അത്തരം വിഷയങ്ങൾക്ക് സകാത്ത് മുതൽ നൽകാതെ  മറ്റ് മുതലുകൾ വിനിയോഗിക്കുക...... *സകാത്ത് മുതൽ സംഘടിത സക്കാത്തെന്ന കൊട്ടയിലേക്ക് വലിച്ചെറിയാതെ - എന്റെ സകാത്ത് കൊടുക്കാനായി ഞാൻ തന്നെ രംഗത്തിറക്കുക....* ലോകം മുഴുവൻ കൂരിരുട്ടിന്റെ കരിമ്പടം വാരിപ്പുതച്ചുറങ്ങുന്ന  പാതിരാ കഴിഞ്ഞ സമയത്തു പോലും - കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിസ്കാരപ്പായയിൽ മുഖമമർത്തിക്കരയുന്ന നൂറ് കണക്കിന് കണ്ണുകൾ ....... ഓരോ ഗ്രാമങ്ങളിലെയും നൂറ് കണക്കിന് വീടുകളിൽ കാത്തിരിക്കുന്നത്- *ഈ കുറിപ്പ് വായിക്കുന്ന നിങ്ങളെത്തന്നെയാണ്.....* തണുപ്പു തുപ്പുന്ന മുറികളിലെ കറങ്ങുന്ന കസേരകളിലിരുന്ന് ചെറുതോ വലുതോ ആയ സ്വന്തം സാമ്രാജ്യത്തിന്റെ ചെങ്കോലേന്തുന്നതിനിടയിൽ ഔദ്യോഗികതകളുടെ ഉടയാടകളഴിച്ച് വച്ച്- പാവങ്ങളുടെ ഇടയിലേക്ക് നിങ്ങൾക്കൊന്നിറങ്ങി ചെല്ലാനായാൽ ..... നിങ്ങൾ ലോകത്തിലെ മികച്ച ഭാഗ്യവാനായിരിക്കും.... *ആളും അഡ്രസുമില്ലാത്ത അനാഥ പ്രേതങ്ങളെപ്പോലെ പലിശയുടെ മേശവലിപ്പിലേക്ക് തല ചാക്കാനായി/ അതല്ലെങ്കിൽ ആരോ ആർക്കോ എപ്പോളോ എന്തിനോ കൊടുക്കുന്ന ഒരു അലങ്കാരമായി സ്വന്തം സക്കാത്ത് മുതൽ നൽകുന്നതിന് മുമ്പ്- എന്റെ സകാത്ത് മുതൽ ഞാൻ തന്നെ കൊടുത്തു കൊള്ളാമെന്ന് താങ്കൾക്കൊന്ന് തീരുമാനിച്ചു കൂടേ.......* താങ്കൾ പോകുമ്പോൾ സ്വന്തം മക്കളെക്കൂടി കൂടെ കൂട്ടുന്നത് നന്നായിരിക്കും... *ദാരിദ്രമെന്തെന്നറിയാത്ത മക്കൾ ,പാവങ്ങളുടെ റിയൽ സീനുകൾ കാണുന്നത് - വയസ് കാലത്ത് നിന്നെ പരിചരിക്കുന്നതിൽ നാഴികക്കല്ലാകുമെന്നത് സൈക്കോളജിക്കൽ തിയറിയാണ്....* അഞ്ചും ആറും ATM കാർഡുകളും ചുമന്ന്- പതിനായിരങ്ങൾ മുടക്കി ഒരായുസു മുഴുവനിടാനുള്ള ഡ്രസ് ഒറ്റപ്പെരുന്നാളിന് പൊടിച്ചു തീർക്കുമ്പോഴും night ഡ്രസുകളും, bathroom ഡ്രസുകളും ,വീടിനകത്തെ ഡ്രസുകളും, പുറത്തെ 
ഡ്രസുകളുമായി നീയും കുടുംബവും അരങ്ങ് തകർക്കുമ്പോൾ - *പിറ്റേന്ന് ധരിക്കാൻ ഷർട്ടില്ലാത്തതിനാൽ തലേ രാത്രി ഷർട്ട് ധരിക്കാതെ അർധ നഗ്നനായി കിടന്നുറങ്ങുന്ന അനാഥ ബാല്യങ്ങളെ നീ മറക്കരുത്.4ഉം5ഉം മോഡൽ ബിരിയാണികളുമായി മെഗാ ഭക്ഷ്യമേള തന്നെ നിന്റെ വീട്ടിലൊരുക്കുമ്പോൾ റേഷൻ കഞ്ഞിയും ചുട്ട പപ്പടവുമായി ആർത്തിയോടെ പാത്രത്തിലേക്ക് നീളുന്ന കൈകളുടെ ഉടമകളായി നൂറ് കണക്കിന് അനാഥകളും വിധവകളും ,അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി നമുക്ക് ചുറ്റുമുണ്ടെന്നത് നിന്റെ ഓർമ്മയിലുണ്ടാകട്ടെ...!ഡ്രസെടുക്കാൻ പോകുമ്പോൾ പാവപ്പെട്ട ഒരു കുട്ടിയെയെങ്കിലും കൂടെക്കൂട്ടാനോ-അവർക്കുള്ള ഡ്രസിന്റെ കാഷ് മാറ്റി വക്കാനോ- വീട്ടിലെ വലിയ ഭക്ഷണത്തിന്റെ പങ്കിലൊന്ന് അയൽവീട്ടിലേക്കായി മാറ്റി വക്കാനോ- സകാത്തിന്റെ മുതൽ നീയും മക്കളും കൂടി നേരിട്ടേല്പിക്കാനോ തയ്യാറാകുന്നതിന്റെ ഗുണമറിയണമെങ്കിൽ ,ഏറ്റ് വാങ്ങുന്ന അനാഥകളുടെ -അശരണരുടെ -ആലംബഹീനരുടെ -കുരുന്നു കുട്ടികളുടെ കണ്ണുകളിലുറവയെടുക്കുന്ന നീർത്തുള്ളികൾ കാണണം... ആ കണ്ണു നീർത്തുള്ളികളുടെ പിന്നിൽ നിന്റെ ഇരു ലോക വിജയമൊളിച്ചിരിക്കുന്നുണ്ടെന്ന് നീ അറിയണം.... ഒരിക്കൽ നീ മരിച്ചെന്നറിഞ്ഞാൽ കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയിൽ നിന്നെയുൾപ്പെടുത്താൻ ,സമ്പത്തിന്റെ അളവ് കോലിൽ നീ അണച്ച് കൂട്ടിയവരല്ല-പട്ടിണിപ്പാവങ്ങളേ ഉണ്ടാകൂ എന്നും നീ മനസിലാക്കണം....*

  തിരു നബിയുടെ കുടുംബത്തിന് സകാത്ത് അനുവദനീയമല്ലെന്നതും സകാത്ത് 

ഉൽപതിഷ്ണുക്കൾ പറയും പോലെ സംഘടിതമായി നൽകരുതെന്നതുമൊക്കെ

 പ്രമാണങ്ങളാണ്....... യുക്തിയാണ് ചിലർക്കിന്ന് മതത്തേക്കാൾ വലിയ പ്രമാണം....!.... *സകാത്ത് വിശപ്പു മാറ്റാനല്ലേ- പാവങ്ങളെ സഹായിക്കാനല്ലേ-സംഘടിത സകാത്തായി നൽകുമ്പോൾ പല ഗുണങ്ങളില്ലേ-  പുണ്യമല്ലേ--- എന്ന് തുടങ്ങി നീണ്ട് പോകുന്ന യുക്തി ന്യായങ്ങളാണ് പുത്തൻ ,പുരോഗമന പ്രസ്ഥാനക്കാർ നിരത്തുന്നത്..!!!... വിശപ്പ്  സഹിക്കവയ്യാതെ സകാത്ത് മുതൽ ഭക്ഷിക്കാൻ ഒരുങ്ങിയ പേരക്കുട്ടിയുടെ വായിൽ കയ്യിട്ട് ഭക്ഷണം പുറത്ത് കളയിച്ച പ്രവാചക തിരുമേനി ,ഇത്തരക്കാരുടെ ഒരു യുക്തിക്കും മതത്തിൽ സ്ഥാനമില്ലെന്ന്‌ പഠിപ്പിച്ചത് നാമാരും മറന്നിട്ടില്ല...........* സാന്ത്വനത്തിന്റെ തൂവൽസ്പർശമാകേണ്ട സകാത്ത് പോലും സംഘടിതമെന്ന പേര് പറഞ്ഞ് ബാങ്കിലിട്ട് പലിശ വാങ്ങി  ഐക്യത്തിന്റെ വക്താക്കളാകാൻ ശ്രമിച്ച വഹാബികൾ, കേരളത്തിൽ കാലുകുത്തിയത് ഐക്യസംഘമെന്ന പേരിലായത് യാദൃശ്ചികം മാത്രം.....!!!..... സകാത്ത് പോലുള്ള  അമലുകൾ ഇത്തരക്കാരെ എല്പിച്ച് നശിപ്പിക്കണോ അതോ മതം നിഷ്കർശിക്കുന്ന രൂപത്തിൽ നേരിട്ട് കൊടുക്കണോ എന്ന്  ഓരോ വിശ്വാസിയും ചിന്തിക്കട്ടെ...!!!

*മാത്രവുമല്ല-മുജാഹിദുകള്‍ ഈകാലം വരെയും സംഘടിത സകാത്ത് നടത്തിയിരുന്നത് പല ന്യായങ്ങളും പറഞ്ഞായിരിന്നു. ഇതിനെല്ലാം എതിരായി മുജാഹിദുകളുടെ തന്നെ അല്‍ഇസ്ലാഹ് മാസികയില്‍ അതിനെല്ലാം മറുപടി അവർ തന്നെ എഴുതിവെച്ചിരിക്കുന്നു ...!.. പോരാത്തതിന്, സംഘടനക്കാർ സകാത് ഒാഹരി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു എന്ന് വിശദമായി അല്‍ഇസ്ലാഹ് മാസികയിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു[അല്‍ഇസ്ലാഹ് മാസിക , ജൂൺ 2015]*

*സകാത്ത് പോലുള്ള ആരാധനകൾ സംഘടിത സകാത്തെന്ന പേരിൽ ഏതെങ്കിലും സംഘടനക്കാരെ ഏല്പിപിക്കണോ/സ്വയം നൽകണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക....!... സമ്പത്ത് നിങ്ങളുടേതാണ്... ഖബർ നിങ്ങളുടേതാണ്... മഹ്ഷറ നിങ്ങളുടേതാണ്... അവിടെ രക്ഷപ്പെടാനുതകുന്ന ചിന്തയും നിങ്ങളുടേതാകട്ടെ........!!!....*

നല്ലത് പറയാനും നല്ലതുൾക്കൊള്ളാനും നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ..
     *ഖുദ്സി*       

അല്‍ഇസ്ലാഹ് മാസിക  2015 ജൂൺ മാസത്തിലെ ഏതാനും പേജുകൾ താഴെ കൊടുക്കുന്നു. വ്യക്തമായി വായിക്കേണ്ടവർ ഇമേജിൽ ഒന്ന് തൊടുക...!!!








പോപ്പുലർ ഫ്രണ്ടിനെന്തിനാണ് സുന്നീ വിശ്വാസ വിമർശനം?

_*'മന്ഖൂസ് മൌലിദ് '*_
_*കോയാക്കയുടെ കുത്തും കൈവെട്ടുക്കാരുടെ തുള്ളലും..*_

   _ഫാഷിസ്റ്റ് വിരുദ്ധ സേന അഹലുസുന്നയുടെ അടിത്തറ മാന്തുന്ന പെരുച്ചാഴി ആവുന്ന  വിധം._

   മുമ്പ് പഠിക്കുന്ന കാലത്ത്, കോളേജ് കുതുബുഖാനയില് നിന്നും ഒരു പുസ്തകം കിട്ടി, എന്.ഡി.എഫ് എന്ത് കൊണ്ട് എതിര്ക്കപ്പെടുന്നു.., ഹമീദ് ഫൈസി  എഴുതിയതായിരുന്നു പ്രസ്തുത പുസ്തകം.

ബഹുസ്വര സമൂഹത്തില് എന്ഡിഎഫ് ഉയര്ത്തുന്ന രാഷ്ട്രീയ വെല്ലുവിളിയും അത് മത വിരുദ്ധമാവുന്നതിന്റെ രൂപവും വിശദമായി എഴുതിയ ശേഷം, ആദര്ശപരമായ അവരുടെ ദൌര്ബല്യം വിശദമായി ചര്ച്ചചെയ്യുന്നുണ്ട്...

അത് എന്ഡിഎഫിന്റെ ആദ്യ ദശയിലായിരുന്നു..,

മുജാഹിദല്ല, ജമാഅത്തല്ല, തബ്ലീഗല്ല, എന്നാല് എല്ലാ വളവുകളില് നിന്നും വഴി യെടുത്ത ഒരു ആദര്ശ രഹിത ആള്ക്കൂട്ടം..

സുന്നത്ത് ജമാഅത്തിന്റെ ആശയ ധാരയെ പരിഹസിച്ചും പാരപണിതും സംഘടനക്ക് സൈദ്ധാന്തിക അടിത്തറയൊരുക്കിയ ഒരു ബിദഈ സംഘടനയാണ് എന്ഡിഎഫ് എന്ന് ആ പുസതകം വായിച്ചാല് അറിയാം..

ഉദ്ദേശ്യം, എനഡിഎഫിന്റെ തുടക്കകാലത്താണ് സുന്നി സംഘടനകള് ശക്തമായ നിലപാട് സ്വീകരിച്ചത്.

അഹലുസുന്നയെ നിരാകരിക്കുന്ന യുക്തിവാദിക്കൂട്ടത്തിന്റെയും തലച്ചോറ് വില്പനക്കാരുടെയും ആവേശക്കൂട്ടമെന്ന് തുടക്കത്തില് തന്നെ വിമര്ശനം ഉയര്ന്നിട്ടും അവര് സുന്നി വിരുദ്ധ ആശയ പ്രഘോഷണത്തില് തെല്ലും പിന്നില് നിന്നില്ല.

ഫാഷിസത്തെ പ്രതരോധിക്കുക, ഇന്ത്യയെ രക്ഷിക്കുക, ഭയരഹിത രാഷ്ടം നിര്മിക്കുകക തുടങ്ങിയ ലക്ഷ്യ പൂര്ത്തീകരണത്തിന് എന്തിനാണ് സുന്നി വിമര്ശം...,

ജനാധിപത്യ സമൂഹത്തില് രാഷ്ട്രീയ പാര്ട്ടിയുടെ വളര്ച്ച്ക്ക് ആവശ്യം ജനസമ്മിതിയാണ്, കേരളം പോലെ മത-ആദര്ശ സാക്ഷരത ശക്തമായ പാരമ്പര്യ  മുസ്ലിംകള്ക്കിടയില് സ്വാധീനം ഉറപ്പിക്കുവാന് സുന്നി ആചാര വിരുദ്ധത തുലോം ഉപകരിക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും സുന്നി ആദര്ശ വിമര്ശവുമായി മുന്നോട്ട് പോവുന്നുവെങ്കില്

ഇവരുടെ ലക്ഷ്യം, ഭയരഹിത ഇന്ത്യല്ല, സംഘപരിവാര് ഉന്മൂലനമല്ല, ന്യൂനപക്ഷ ശാക്തീകരണമല്ല...

പാരമ്പര്യ സുന്നി ശ്രേണിയില് നിന്നും ആളുകളെ അടര്ത്തുക, രാഷ്ട്രീയ പരസ്യത്തിന്റെ ചിലവില് ബിദഅത്ത് മുളപ്പിക്കുക..

ചുരുക്കിപറഞ്ഞാല് മുജാഹിദും ജമാഅത്തും ജബ്രകളും എടുക്കുന്ന പണി നേരിട്ട് നടത്തുക.

ഒരു വേള മുജഹിദാകുന്നതിനേക്കാളും, ജമാഅത്തുകാരനാകുന്നതിലേക്കാളും അപകടം എന്ഡിഎഫ് ആകുന്നതാണ്

കാരണം എന്ഡിഎഫ് അവന്റെ ആദര്ശ ബോധത്തെയും രാഷ്ട്രീയ ബോധത്തെയും ഒരേ സമയം കൊല്ലുകയാണ്..

ബിദഅത്ത് വിളമ്പാന് സുന്നി വേശം കെട്ടിയ തലപ്പാവ് ധാരികളെ ഇറക്കി തങ്ങളുടെ സൈദ്ധാന്തിക തലത്തെ ശക്തിപ്പെടുത്തുവാന് ഗൂഢ് ശ്രമം നടത്തി, ഒരു വേളെ തിരിച്ചറിയുവാന് വൈകി,

അഫസല് ഖാസമിയെ പോലുള്ള ബിദഈ പ്രമോട്ടുകാര് പാരമ്പര്യ വേദികളില് പോലും ഇടം കിട്ടിയത് അങ്ങനെയാണ്.

വൈകിയാണെങ്കിലും പൊതുസമഹൂം തിരിച്ചറിഞ്ഞു, സുന്നി വേദികളീലൂടെ വഹാബീ ചിന്ത വിതറുവാനുള്ള വാതിലൂകള് അങ്ങനെ അടഞ്ഞുപോയി..

എന്നാല് ഇപ്പൊഴും വഴിമാറി സുന്നി വൈര്യം തീര്ക്കുകയാണ്.

അതിന്റെ ഭാഗമായിരുന്നു, സലാം സുല്ലമിയുടെ അനുശോചനയോഗത്തില് വെച്ച് സുന്നി സമൂഹത്തെ മുഴുവന് പിഴച്ചവരായും വഴികെട്ടവരുമായി ചിത്രീകരിക്കുന്ന #ഇ.അബൂബക്കറിന്റെ പ്രസംഗം...

എന്തിന് എപിയും ഇകെയും കളിക്കുന്നു, മുജാഹിദും സുന്നിയും വെട്ടുന്നു, നന്നായിക്കൂടെ, നന്നായിക്കൂടെയെന്ന് പേര്ത്തും പേര്ത്തും ഉപദേശം കെട്ടിയ സംഘടനയുടെ അമരക്കാരന് തന്നെ സുന്നി സമൂഹം പിഴച്ചവരാണെന്ന് വെളുക്കെ പറഞ്ഞു...

ഇന്നിതാ... സുന്നി സമൂഹത്തെ വിമര്ശിക്കുവാന് ജബ്രകളുടെയും യുക്തിവാദികളുടെയും ആശയ വഴിയേ പോവുകയാണ്. കൈവെട്ട് സൈദ്ധാന്തികന് കോയ മാഷ്.....

സുന്നികള് ഭക്യാദര പൂരവ്വം ആദരിക്കുന്ന മന്ഖൂസ് മൌലിദിനെയും തത് സംബന്ധമായ വിശ്വാസത്തെയും നിന്ദാപൂരവ്വം അപഹസിച്ചാണ് പുതിയ സംഘപരിവാര് പ്രതിരോധം...

വസൂരിയുടെ കാലത്ത്, അതിനെ പ്രതിരോധിക്കാനായിരുന്നുവത്രെ സൈനുദ്ദീന് മഖദൂം മൌലിദ് രചിക്കുന്നത്.. ഏതാണ്, അതേ കാലത്താണ് യൂറോപ്പില് കറുത്ത മരണമെന്ന പേരില് ദശലക്ഷകണക്കിനാളുള് മരിച്ചത്, മന്ഖൂസ് മൌലിദ് യൂറോപ്പിലെത്തിച്ച് അവിടെയും ആയിരങ്ങളെ രക്ഷിക്കാമായിരുന്നില്ലെയെന്നാണ് ഇമ്മിണി ബല്യ ബുദ്ധി ജീഫിയുടെ ഒത്തിരി ബല്യ ചോദ്യം......

ബിദഅത്തില് നിന്നും യുക്തിവാദത്തിലേക്കും, യുക്തിവാദത്തില് നിന്ന് നാസ്തികതയിലേക്കും വഴി മാറുന്ന കാഴചയാണിത്...

മനഖൂസ് മൌലിദില് പ്രാര്ത്ഥനയാണുള്ളത്, പ്രവാചകരുടെ പ്രീകീര്ത്തനങ്ങളാണുള്ളത്,  പ്രാര്ത്ഥന അല്ലാഹുവിനോടാണ്, ആ പ്രാര്ത്ഥനയെയാണ് അയാള് പരിഹസിക്കുന്നത്

മന്ഖൂസ് മൌലിദ് യൂറോപ്പിലെത്തിച്ചത് അവിടെ കൂടി പ്രതിരോധം തീര്ത്ത് കൂടായിരുന്നുവോ...

കോയ ഗവേഷണം കണ്ട് ലൈക്കടിച്ചും ഷയര് ചെയതും കൈവെട്ടുസംഘികള് ആത്മ നിരവൃതി കൊണ്ടു...

തലതിരിഞ്ഞ ഗവേഷണത്തിനിടയില് കോയ മാഷ് ഖുരആന് വായിച്ചിട്ടുണ്ടാവുമല്ലോ...

ഖുരആനില് ശിഫാഅ്, രോഗ ശമനമുണ്ടെന്ന സൂക്തമുണ്ട്, അല്ലാഹു പറയുന്നതാണ്...

കാസര്‍കോട് എന്റോസെല്ഫന് കാലത്ത് ഖുര്ആന് പരീകഷിക്കാമായിരുന്നില്ലെ..

സ്വദഖ വിപത്തുകളെ തടയുമെന്ന് തിരുവചനം

ആശാന്... ഇനി ഇങ്ങനെ ചോദിക്കുമോയെന്നറിയില്ല... അഫ്ഗാന് അധിനിവേശകാലത്ത് അവിടെയെവിടെയും ദാനമുണ്ടായിരുന്നീല്ലെ...

ഖുര്ആന് പ്രാര്ഥന കൊണ്ട് ഗുഹാമുഖം അടച്ച പാറക്കെട്ട് നീക്കിയ കഥ പറയുന്നുണ്ട്, പോസ്റ്റുമാന് ഇങ്ങനെയും ചോദിക്കാം, ഇനി മുതല് ജെസിബിയുടെ ആവശ്യമില്ലോ.

പാറയില് അടിച്ച് ജലം ഒഴുക്കിയ മൂസ നബിയുടെ കഥ വായിച്ച്, അതിനെയും പരിഹസിക്കുമോ..
വേനല് കാലത്ത്  എന്തിന് വെള്ളമില്ലാതെ. വിഷമിക്കും, വടി  എടുത്ത് പാറയില് അടിച്ചാല് പോരെ

 *സുഡാപ്പിയെ കരുതിയിരിക്കുക, അവന് നിന്റെ നാടിനെ മാത്രമല്ല ഈമാനിനെ തന്നെയും കുട്ടിച്ചോറാക്കും..‼*

പ്രൊഫസർ കോയ വിളിക്കുന്നു -വഹാബിസത്തിലേക്ക്..

പ്രൊഫസർ കോയ വിളിക്കുന്നു വഹാബിസത്തിലേക്ക്..
 സുഡാപ്പികളെ.... ചെല്ലുക ...അണി ചേരുക...
 ആദർശം ഇല്ലാത്ത ആൾ കൂട്ടത്തിൽ...
ഇതെല്ലാം മുൻപേ കണ്ടറിഞ്ഞാണ് ദീർഘ  വീക്ഷണമുള്ള ഇരു സമസ്തയിലെയും പണ്ഡിതന്മാർ ഈ സലഫിസ സംഘടനയെ അകറ്റി നിർത്തിയത്...
ഇനിയും നേരം വെളുക്കാത്തർ ഉണ്ടോ അതിൽ?
വെളിച്ചം കിട്ടാത്തവർക്ക് തെളിച്ചം കിട്ടില്ല..!!!
വഹാബിസത്തിന്റെ  ലേബലിൽ സമൂഹത്തിൽ അംഗീകാരം നേടാൻ കഴിയില്ല എന്ന് ബോധ്യമായ ഒരു കൂട്ടം കോയമരുടെ സംഘടനയാണ് സുഡാപ്പിസം എന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാ....

ഞങ്ങളിൽ സുന്നിയില്ല ,ഞങ്ങളിൽ മുജാഹിദ് ഇല്ല, സമുദായത്തെ ഒരു കുടക്കീഴിൽ നിർത്തലാണ് ലക്ഷ്യം എന്നും പറഞ്ഞ് സുന്നി യുവാക്കളെ കൂടെക്കൂട്ടി സംഘടനയുണ്ടാക്കിയവരുടെ തനിനിറം പുറത്തു വരാൻ തുടങ്ങി....

ഇനിയെങ്കിലും സുന്നിസത്തിൽ വിശ്വസിക്കുന്നവർ മനസ്സിലാക്കുക..
 സുഡാപ്പിസം ഒരു വഹാബി ഏജൻസി ആണെന്ന്...

92 ൽ ഞങ്ങൾ പറഞ്ഞതാണ്...
 ഇതു മൗദൂദി -വഹാബീ സങ്കര ഇനമാണെന്ന്...
അത് ഇതു പോലെ ഇടയ്ക്കിടെ പുറത്തുചാടിക്കൊണ്ടേയിരിക്കും..
കാവലാളുകളല്ല.. ഇവർ അഹ്‌ലുസ്സുന്നയുടെ ഘാതകരാണ്..

കേരളത്തിൽ മുജാഹിദ് സംഘടനകൾ ഒരു നൂറ്റാണ്ടു കാലം കിണഞ്ഞു ശ്രമിച്ചിട്ടും വിജയിക്കാതെ പോയ സലഫിവത്ക്കരണം വിജയിപ്പിച്ചെടുക്കാനുള്ള നീക്കമാണ് സലഫിസത്തിന്റെ അടുക്കളയിലെ അരിവെപ്പുകാരായി കഴിയുന്ന പോപ്പുലർ ഫ്രണ്ടിന്റെ കോയമാർ നടത്തി കൊണ്ടിരിക്കുന്നത്

Monday, 28 May 2018

ഹദ്ദാദ് റാത്തീബും ദിക്റുകളും പകർച്ച വ്യാധികളും നട്ടം തിരിയുന്ന മുജായിദുകളും

*ഹദ്ദാദ് റാത്തീബും ദിക്റുകളും പകർച്ച വ്യാധികളും നട്ടം തിരിയുന്ന "മുജായിദുകളും"*

ഓരോ കർമ്മങ്ങളും തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രവാചകൻ പഠിപ്പിച്ച ചില ദിക്റുകളുണ്ട്, ഉദാ:- യാത്രക്ക് മുമ്പ്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ, ഉറങ്ങുന്നതിനു മുമ്പ്, ഉറക്കിൽ നിന്നും ഉണർന്നു കഴിഞ്ഞാൽ, ബാത്റൂമിൽ പോകുന്നതിനു മുമ്പേ, ബാത്റൂമിൽ നിന്നും പുറത്തേക്കു വരുമ്പോൾ, തുടങ്ങി ഓരോ കാര്യങ്ങൾക്കും പ്രവാചകൻ പ്രത്യേകമായി ചൊല്ലാൻ നിർദ്ദേശിച്ച ദിക്റുകളുണ്ട്.

അതെ പോലെ പകർച്ചവ്യാധികളും രോഗങ്ങളും മറ്റുള്ള ബുദ്ദിമുട്ടുകളും അനുഭവിക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകളും, നിത്യ ജീവിതത്തിൽ പകർത്തേണ്ട ദിക്റുകളുമുണ്ട്. അങ്ങിനെയുള്ള ദിക്റുകളിൽ പ്രധാനപ്പെട്ട ദിക്റുകൾ ചേർത്ത് അബ്ദുല്ലാഹിബ്നുൽ ഹദ്ദാദ്‌ എന്ന മഹാൻ പ്രവാചക വചനങ്ങളെ ആസ്പദമാക്കി രചിച്ച ദിക്റുകളുടെ ക്രോഡീകരണമാണ് ഹദ്ദാദ്‌ റാത്തീബ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഓരോ ദിക്റുകളും ചുരുങ്ങിയത് മൂന്നു വട്ടം ഈ റാതീബിൽ ചൊല്ലുന്നുണ്ട്, അതിൽ പെട്ട ദിക്റുകളാണ് ഇവിടെ ഈ മൗലവി തൻറെ സ്വന്തം ഉപദേശമായി അനുയായികളെ ചൊല്ലാൻ ഉപദേശിക്കുന്നതും, എന്തെ നിങ്ങളൊന്നും ഇത് ചൊല്ലാത്തത് എന്തെ നിങ്ങൾക്കിതൊന്നും അറിയാത്തത് എന്ന് ചോദിക്കുന്നതും.

എന്നാൽ ഈ ചോദ്യം സുന്നീ വിശ്വാസികളുടെ അടുത്ത് മൗലവിക്ക് ചോദിക്കേണ്ടി വരില്ല .മൗലവി ഈ പറഞ്ഞ ദിക്റുകളും ചൊല്ലി ശേഷം ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസും മുഅവ്വദതൈനിയും ഓതി ദുആ ചെയ്യുന്നതിനെയാണ് ഹദ്ദാദ് റാത്തീബ് എന്ന് പറയുന്നത് എന്നത് ഹദ്ദാദ് റാത്തീബിനെ വിമർശിക്കുന്ന എത്ര ആളുകൾക്കറിയാം..?

സത്യത്തിൽ , അഞ്ഞനമെന്നത് ഞാനറിയും  മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന്  പറഞ്ഞത് പോലെ -വിമർശിക്കുന്നവർക്ക് ദിനേന ചൊല്ലേണ്ട ദിക്റുകളും അറിയില്ല, ഹദ്ദാദ് റാത്തീബ് എന്താണ് എന്നതും അറിയില്ല എന്നതല്ലേ വാസ്തവം...?.

മൗലവിക്കറിയാം തന്റെ അനുയായികൾക്ക് നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ദിക്റുകൾ അറിയില്ല എന്നത്..... പക്ഷെ അതിനു ഹദ്ദാദ് റാത്തീബ് പതിവാക്കിയാൽ മതി എന്ന് പറയാനും പറ്റില്ല, കാരണം അതിൽ "റാത്തീബ്" എന്ന പദം ഉണ്ടല്ലോ അതാണിവിടെ പ്രശ്നം. (അത് നമ്മൾക്ക് ശിർക്കും ബിദ്അത്തുമാണല്ലോ..)

എന്താണ് റാത്തീബ് എന്നോ എന്താണ് റാതീബിൻറെ അർത്ഥമെന്നോ അറിയാതെ വിമർശിക്കുന്നവർ, ഈ മൗലവി ഇവിടെ പറയുന്ന ദിക്‌റുകൾക്കൊപ്പം നിത്യ ജീവിതത്തിൽ പതിവാക്കേണ്ട മറ്റുള്ള ദിക്റുകളുമാണ് ഹദ്ദാദ് റാതീബിൽ ഉൾപ്പെടുന്ന ദിക്റുകളെന്ന് വിമർശകർക് മനസ്സിലാക്കാൻ വേണ്ടി ഇവിടെ കൊടുക്കാം.

لآإِلٰهَ إِلاَّ اللهُ وَحْدَه لاَشَرِيْكَ لَه لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِى وَيُمِيْتُ وَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ    ×3

سُبْحَانَ اللهِ وَالْحَمْدُ لِلهِ وَلآ إِلٰهَ إِلاَّ اللهُ وَاللهُ أَكْبَرُ … ×3

سُبْحَانَ اللهِ وَبِحَمْدِه سُبْحَانَ اللهِ الْعَظِيْمِ …. ×3

رَبَّنَااغْفِرْلَنَا وَتُبْ عَلَيْنَا إنَّكَ أَنْتَ التَّوَّابُ الرَّحِيْمُ … ×3

اَللّهُمَّ صَلِّ عَلٰى مُحَمَّدٍ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ .. ×3

أَعُوْذُ بِكَلِمَاتِ اللهِ التَّآمَّاتِ مِنْ شَرِّ مَاخَلَقَ .. ×3

بِسْمِ اللهِ الَّذِى لاَيَضُرُّ مَعَ اسْمِه شَئٌ فِى اْلأَرْضِ وَلاَ فِى السَّمَآءِ وَهُوَ السَّمِيْعُ الْعَلِيْمُ   ×3

رَضِينَا بِاللهِ رَبًّا وَبِاْلإِسْلاَمِ دِيْنًا وَبِمُحَمَّدٍ نَّبِيَّا .  ×3

بِسْمِ اللهِ وَالْحَمْدُ لِلهِ وَالْخَيْر. وَالشَّرُّ بِمَشِيئَةِ اللهِ  ..  ×3

آمَنَّا بِاللهِ وَالْيَومِ اْلآخِرِ. تُبْنَا إلَى اللهِ بَاطِنًا وَظَاهِرًا … ×3

يَارَبَّنَا وَاعْفُ عَنَّا وَامْحُ الَّذِيْ كَانَ مِنَّا . ×3

يَاذَا الْجَلاَلِ وَالإِكْرَامِ. أَمِتْنَا عَلى دِيْنِ الإِسْلاَمِ  ×7

يَاقَوِيُّ يَامَتِينُ إِكْفِ شَرَّ الظَّالِمِيْنَ .. ×3

أَصْلَحَ اللهُ أُمُوْرَ الْمُسْلِمِيْنَ. صَرَفَ اللهُ شَرَّ الْمُؤْذِيْنَ .. ×3

يَاعَلِىُّ يَاكَبِيْرُ  يَاعَلِيْمُ يَاقَدِيْرُ  يَاسَمِيْعُ يَابَصِيْرُ  يَالَطِيْفُ ياخَبِيْرُ…  ×3

يَافَارِجَ الْهَمِّ يَاكَاشِفَ الْغَمِّ يَامَنْ لِعَبْدِه يَغْفِرُ وَيَرْحَمُ …  ×3

أَسْتَغْفِرُ اللهَ رَبَّ الْبَرَايَا أَسْتَغْفِرُ اللهَ مِنَ الْخَطَايَا .. ×4

لآإِلٰهَ إِلاَّ اللهُ لآإِلٰهَ إِلاَّ اللهُ ..   × 25
സഹീഹായ ഹദീസുകളിൽ നിവേദനം ചെയ്യപ്പെട്ട ഈ ദിക്റുകൾ ക്രോഡീകരിച്ച മഹാനോടുള്ള വിദ്വേഷമോ അതല്ലെങ്കിൽ റാത്തീബ് എന്ന പേരോ കാരണം ഇതിനെ വിമാഷിക്കുന്നവർ ഇമാം ബുഖാരിയുടെയും മുസ്ലിമിൻറെയും ഹദീസുകൾ വരെ പലപ്പോഴും തള്ളിയവരാണ്. ഒരു പക്ഷെ യുക്തിക്കു യോജിക്കുന്നില്ല എന്ന കാരണത്താൽ പ്രവാചകൻറെ കാലശേഷം ഉണ്ടായതാണെന്ന് പറഞ്ഞു ബുഖാരിയും മുസ്ലിം മൊത്തമായി തള്ളിക്കളയുന്ന കാലവും അതി വിദൂരമല്ലാത്ത നാം കാണേണ്ടി വരും.

മേൽ പറഞ്ഞ ദിക്റുകളാണ് ഹദ്ദാദ് റാത്തീബ് എന്ന പേരിൽ പാരമ്പര്യ സുന്നീ പള്ളികളിൽ ഇശാ നിസ്കാരത്തിനു ശേഷം ചൊല്ലുന്നത് നാം കാണുന്നത്.    അതെ ദിക്റുകളിൽ പെട്ട വെറും രണ്ടു ദിക്റുകൾ മാത്രമാണ് മൗലവി ,അവസാനം നിപാ വൈറസ് ഭയത്താൽ തൻറെ അനുയായികളോട് ചൊല്ലാൻ നിർദ്ദേശിച്ചത്.

ഏതായാലും മഹാനായ അബ്ദുല്ലാഹിബ്നുൽ ഹദ്ദാദ്‌ (റ) ഹദീസുകളിൽ നിന്നും ക്രോഡീകരിച്ചു ദിനേന ചൊല്ലാൻ നിർദ്ദേശിച്ച ദിക്റുകൾ അംഗീകരിച്ചില്ലെങ്കിലും മുജാഹിദുകളിലെ ബെല്യ കൂട്ടത്തിലെ[?] [വിസ്‌ഡം] ഈ ബെല്യ മൗലവിയെ ആധുനീക ഇമാമും മുജ്തഹിദുമായി കാണുന്നവർ മൗലവിയുടെ വാക്കുകൾ സ്വഹീഹായ റിപ്പോർട്ടായി സ്വീകരിച്ചു മൗലവി പറഞ്ഞ രണ്ടു ദിക്റുകളെങ്കിലും അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു.  മൗലവിമാരുടെ വാക്ക് കേട്ട് ശിർക്കും ബിദ്അത്തുമാരോപിച്ച് സമുദായത്തെ നരകത്തിൽ തള്ളാനിറങ്ങിയവർ ഒന്നിരുത്തി ചിന്തിക്കുന്നത് നല്ലതാണ്....... ഒരു വയറസ് വന്നപ്പോഴാണ് 2 ദിക്റുകൾ തൗഹീദായ വിവരം മാലോകരറിയുന്നത്....!!!.... ഖബറിലും മഹ്റഷറയിലും മൗലവിമാർ കൂട്ടിനുണ്ടാകില്ലെന്ന ഓർമ്മ ഖബറിലെത്തുമ്പോളുണ്ടാകേണ്ടതല്ല..... അത്തരം തിരിച്ചറിവുകൾ ജീവിച്ചിരിക്കുമ്പോളുണ്ടാകണം....!!!

വഴി പിഴപ്പിക്കുന്ന എല്ലാ ശക്തികളിൽ നിന്നും അല്ലാഹു നമ്മെയും നമ്മുടെ വേണ്ടപ്പെട്ടവരെയും കാത്ത് രക്ഷിക്കട്ടെ..


*ദിക്റുകളും എണ്ണവും സമയവും  പോരിഷകളുമായി മുജാഹിദ് നേതാവ് ഹുസൈൻ സലഫി.....❗.ശിർക്കും ബിദ്അത്തും എക്സ്പെയറായോ❓ മുസ്ലിമിന്റെ രക്ഷാകവചമായ -സുരക്ഷാ ആയുധമായ- ഭൂമിയിൽ നിന്നും ആകാശത്തു നിന്നും ഒരുപദ്രവവും[ പകർച്ചവ്യാധി ,വയറസ്, പരീക്ഷണം, ബുദ്ധിമുട്ട്....etc]*
*ഏൽക്കാത്ത ദിക്റുകൾ മൗലവിമാരിൽ നിന്ന് തന്നെ നേരിട്ട് കേട്ടോളൂ*......❗❗❗
https://youtu.be/wdXE1WdpTmo