page

Wednesday, 23 May 2018

തറാവീഹും ആലുശൈഖിന്റെ അഡാർ കുടുക്കും വഹാബികളുടെ ന്യായീകരണങ്ങളും

തറാവീഹ് 20 റകഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സൗദി മുഫ്തി ആലുശൈഖിന്റേതായി  അൽ മദീന പത്രത്തിൽ വന്ന അഭിമുഖം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വഹാബികളുടെ ഉറക്കം നഷ്ടപ്പെടുത്തി എന്നത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വളരെ വ്യക്തം !.

സുന്നികൾ പ്രചരിപ്പിച്ച ടെക്സ്റ്റ് .ഇതിൽ - പ്രസ്തുത വിവരം മലയാളീകരിച്ച ബ്ളോഗിന്റെ ലിങ്കും അൽ മദീനാ ദിനപത്രം പേജ് 18 [ 27-9 -2006] എന്നും കൃത്യമായി കൊടുത്തിട്ടുണ്ട്.👇👇👇


പ്രസ്തുത ടെക്സ്റ്റ് നിലനിർത്തി വ്യാജ ലിങ്ക് [http://www.alriyadh.com/751520]
തിരുകിക്കയറ്റി ഇരുട്ടിന്റെ ശക്തികൾ സുന്നികളുടേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ടെക്സ്റ്റ്👇👇👇



പിന്നീട്-2006 ലെ അൽ മദീന പത്രം എന്നത് 2007 എന്നാക്കിയിട്ട്- 2007ലേത് സത്യസന്ധമാണോ എന്ന വെല്ലുവിളിയുമായി ഒന്നാം ടെക്സ്റ്റ് ....!👇👇👇




വ്യാജമായി തിരുകിക്കയറ്റിയ ലിങ്കിൽ പ്രസ്തുത വാർത്തയില്ലെന്ന് അഭിമാനത്തോടെ വിളിച്ച് പറയുന്ന - 2007 എന്നത് 2006 ലേക്ക് മാറ്റിയ - രണ്ടാം  ടെക്സ്റ്റ്👇👇👇

2006 ലെ അൽ മദീന പത്രത്തിന്റെ കോപ്പി കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് ഉരുളുന്നതാണ് രണ്ടാം ടെക്സ്റ്റിന്റെ ബാക്കി ഭാഗം.... വഹാബികൾ ഭരിക്കുന്നെന്ന് പെരുമ്പറ അടിക്കുന്ന രാജ്യത്ത് - പ്രമുഖ മായ അൽ മദീനാ പത്രത്തിന്റെ 18-ാം പേജ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ലോക കോമഡി ആരെയും ചിരിപ്പിക്കുന്ന രൂപത്തിലായത് സ്വാഭാവികം ...!... ലോകം മുഴുവൻ തിരഞ്ഞിട്ടും കുറച്ച് വെബ് സൈറ്റുകൾ മാത്രം കിട്ടിയുള്ളത്രെ....!....
രണ്ടാം ടെക്സ്റ്റെഴുതിയ വഹാബി തന്നെ ബാക്കി പറയട്ടെ....... അയാളുടെ കുറിപ്പ് തുടരുന്നു.👇👇👇[ നീല കളറിലുള്ളത് വഹാബിയുടെ ടെക്സ്റ്റ് .ബ്രാക്കറ്റിലുള്ളത് എന്റേതും ]


ഏതായാലും സംഗതി പരിശോധിച്ചപ്പോള്‍ അല്‍ മദീന പത്രത്തിന്‍റെ കോപ്പി കണ്ടെത്താന്‍ കഴിഞ്ഞില്ല..എന്നാല്‍ 2006 ഇല്‍ തന്നെ ഇതേ വിഷയം മറ്റു ചില വെബ്‌സൈറ്റുകളും കൊടുത്തിട്ടുണ്ട്..അതില്‍ ആകട്ടെ പൂര്‍ണമായും ഇങ്ങനെയൊരു വാര്ത്തയുമുണ്ട്..[ ഉണ്ടെന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യം!] അത് വായിച്ചപ്പോള്‍ ആണ് ഈ മെസ്സേജ് ഉണ്ടാക്കിയവന്‍ ഇടയില്‍ ഇട്ട പുള്ളികള്‍ വല്യ പുള്ളികള്‍ ആണ് എന്ന് മനസ്സിലായത്. അഥവാ വ്യക്തമായ തട്ടിപ്പ് ആണ് അയാള്‍ നടത്തിയത്. [തട്ടിപ്പ് നടത്തുന്നതാരാണെന്ന് താങ്കളുടെ പോസ്റ്റിൽ നിന്ന് തന്നെ മനസിലാകുന്നുണ്ട് വഹാബീ...]

മുഴുവന്‍ ആയി വായിക്കേണ്ടവര്‍ക്ക്  പ്രസ്തുത റിപ്പോര്‍ട്ടിന്റെ  ലിങ്ക് നല്‍കുന്നു.  [ ലിങ്ക് 1]
https://goo.gl/t1XfKg
[സുന്നികൾ  ഇട്ടത് ലിങ്കല്ല- ,പത്രത്തിലെ അഭിമുഖത്തിന്റെ ഉദ്ധരണിയാണെന്ന് ബോധപൂർവം മറച്ച് വക്കുന്നു!]

ശൈഖില്‍  നിന്നും പത്ര പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തത് വിശദമായ റിപ്പോര്‍ട്ട്‌ ആയതിനാല്‍ ഓരോ ഭാഗവും എടുത്ത് ഉദ്ധരിക്കുന്നില്ല [അപ്പോൾ- പരിശോധിക്കാൻ പോയ  വഹാബികൾക്കും കാര്യം  മനസിലായിത്തുടങ്ങി!] മാത്രവുമല്ല പത്ര പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഓരോ വരിയും കിതാബുകള്‍ പോലെ ശുദ്ധമാകും എന്നൊരു ധാരണ ആര്‍ക്കും ഉണ്ടാകില്ല[ കാര്യത്തോടടുക്കുമ്പോൾ ഉരുളണമല്ലോ.?.. 2006 ൽ ,പ്രമുഖ പത്രത്തിൽ ഇറങ്ങിയ അഭിമുഖം വഹാബിയുടെ സ്വന്തം ആലുശൈഖ്  വായിച്ച് - തെറ്റുണ്ടെങ്കിൽ തിരുത്തിച്ചില്ലെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല പൊതു ജനം !] മൊത്തത്തില്‍ ഈ റിപ്പോര്‍ട്ടില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. [ആലുശൈഖ് വഹാബികളുടെ സ്വന്തം ആളാണ്. അയാളുടെ വാക്ക് സുന്നികൾക്ക് തെളിവല്ല. പക്ഷേ വഹാബികളുടെ തന്നെ കുഞ്ചിക്ക് പിടിച്ചപ്പോൾ ചൂണ്ടിക്കാണിച്ചെന്ന് മാത്രം!. 
صلاة التراويح كما نعلم سُنَة سنها رسول الله صلى الله عليه وسلم بأن صَلَى بأصحابه ليلتين أو ثلاث 
തറാവീഹ് നമസ്കാരം റസൂൽ സഹാബികളെക്കൂട്ടി രണ്ടോ മൂന്നോ ദിവസം നിസ്കരിച്ചത് കൊണ്ട് , സുന്നത്താണെന്ന് വഹാബി ഇട്ട ഒന്നാം ലിങ്കിൽ ആലുശൈഖ് ...!... തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമേ ഇല്ലെന്ന് കേരളത്തിലെ മുറി മൗലവി ശൈഖുമാർ....!... നല്ല കോമ്പിനേഷൻ...!!!...വഹാബി താഴെ എണ്ണുന്നതിൽ ഏഴാമത്തെ കാര്യമാണ് നമ്മുടെ ചർച്ച എന്ന കാര്യം ഉരുണ്ടു കളികൊണ്ട് ഇല്ലാതാതില്ല....!..]

1. തറാവീഹ് എന്നത് എണ്ണം നിര്‍ണയിക്കപ്പെട്ട നമസ്കാരമല്ല. [എങ്കിൽ 8 നും 11 നും വേണ്ടി പിടിവലി കൂടി വിശ്വാസികളുടെ റമളാൻ മലീമസമാക്കുന്നതെന്തിന് ?]


2. നബിﷺ  അതിനെ കുറിച്ച് പറഞ്ഞത് രാത്രി നമസ്കാരം രണ്ടു രണ്ടു റകഅതുകള്‍ ആകുന്നു, ആരെങ്കിലും ഫജര്‍ ഭയപ്പെട്ടാല്‍ അവന്‍ ഒന്ന് നമസ്കരിച്ചു വിതിര്‍ ആക്കട്ടെ എന്നാണു..     

3. അതിനാല്‍ ആണ് സ്വഹാബികള്‍ 23 നമസ്കരിച്ചത്.[ എന്നാൽ പിന്നെ സഹാബികളെ പിൻ പറ്റി 23 നമസ്കരിച്ച് - 73 വിഭാഗത്തിലെ രക്ഷപെട്ട ഒരേ ഒരു കൂട്ടരിൽ നിങ്ങൾക്കും ചേർന്നു കൂടേ വഹാബികളേ...?..]

4. താബിഈങ്ങളുടെ കാലത്ത് തന്നെ 30,35,11, എന്നിങ്ങനെ ഉണ്ടായിട്ടുണ്ട്, അത് തെളിയിക്കുന്നത് അവരുടെ അടുക്കല്‍ അതിനു നിര്‍ണയിച്ച എണ്ണം ഇല്ലന്നാണ്‌. 

5. ഹറമുകളിലെ ഇരുപത് ബിദ്അതല്ല, അത് മുകളിലെ ഹദീസിനോട് യോജിച്ചതാണ്.

6. പതിനൊന്നു നമസ്കരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. 

7. എന്നാല്‍ ഇരുപതിനെ ബിദ്അതായി കാണുകയും അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് തെറ്റാണ്, അത് ഖുലഫാഉ റാഷിദീങ്ങളുടെ കാലം മുതല്‍ ഇന്ന് വരെ ഹറമില്‍ ഉള്ളതാണ്.അതിനെ എതിര്‍ക്കുന്നവര്‍" സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്എതിര്‍ പ്രവര്‍ത്തിക്കുകയും 
സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതാണ്" എന്ന ആയതില്‍ പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.
[അവരെ നരകത്തിൽ കടത്തുമെന്ന ഖുർആൻ വാക്യത്തിന്റെ ബാക്കി ഇല്ലേ മൗലവീ.... അതോ- നിങ്ങളതും മാറ്റിയോ...?... ഏഴാമത്തെ കാര്യമായി മൗലവി എണ്ണിയതിൽ- ഖുലഫാഉ റാഷിദുകളുടെ കാലം മുതലിന്നു വരെ ഹറമിൽ നടന്നുവരുന്ന തറാവീഹ് 20 നെ ബിദ്അത്തായി കാണുകയും ആക്ഷേപിക്കുകയും ചെയ്യുന്നവനെ-" 
സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്എതിര്‍ പ്രവര്‍ത്തിക്കുകയും 
സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതാണ്. ഞാനവനെ നരകത്തിൽ കടത്തും'' എന്ന ആയത്തിൽ പെടുമോ എന്ന് ഞാൻ ഭയക്കുന്നു- എന്ന് വഹാബികളുടെ ആലുശൈഖ് പറഞ്ഞു എന്ന് തന്നെയല്ലേ ഉള്ളത് മൗലവീ ....?...]

ഇത്രയുമാണ് റിപ്പോര്‍ട്ടിന്റെ ആകെത്തുക.[ ഏതായാലും കാര്യങ്ങൾ എല്ലാവർക്കും മനസിലായി. അൽ മദീന പത്രത്തിന്റെ ആപ്പീസിൽ പോയി 27-9 -2006 ലെ പത്രത്തിന്റെ 18 ആം പേജ് കൂടി ഇതു പോലെ വിശദീകരിച്ച് തന്നാൽ കാര്യങ്ങൾ റെഡിയാകും.]   

അപ്പോള്‍ ഇരുപത് നമസ്കരിക്കാത്തവര്‍ നരകത്തിലാണ് എന്ന വാദം അല്ല ഷെയ്ഖ്‌ പറഞ്ഞതായി പത്രത്തില്‍ വന്നത്. [ഉവ്വ്, താങ്കളുടെ സമാധാനത്തിന് വേണ്ടി അങ്ങിനെയും പറയാം ] ഇവയൊക്കെയും ഷെയ്ഖ്‌ നേര്‍ക്ക് നേരെ എഴുതിയതോ മറ്റോ അല്ല, അദ്ധേഹത്തില്‍ നിന്നും പത്ര പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്.[അതു തന്നെയാണ് സുന്നികൾ പറഞ്ഞതും !

ഇനി പത്ര വാര്‍ത്തകള്‍ ഒന്നും ഇല്ലാതെ തന്നെ ഈ വിഷയത്തില്‍  ശൈഖിന്‍റെ ഫത്വ അദ്ധേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍  തന്നെ നല്‍കിയിട്ടുണ്ട്. പത്ര വാര്‍ത്തകളേക്കാള്‍  ആധികാരികം അതാണ്‌. [ മഞ്ഞപ്പത്രമല്ലാത്തതു കൊണ്ടും തോന്നുമ്പോഴൊക്കെ ആരുമറിയാതെ തിരുത്താൻ പറ്റാത്തതുകൊണ്ടും അദ്ധേഹ മോ പത്രമോ ലേഖകനോ നിശേധിക്കാത്തതു കൊണ്ടും പൊതുജനങ്ങള സംബന്ധച്ച്, ആധികാരികത പ്രമുഖമയ അൽ മദീന  പത്രത്തിന് തന്നെയാണ്. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്ന ശൈലി [തറാവീഹ് 20-8-11- അങ്ങിനെ ഒരു പ്രത്യേക നിസ്കാരമില്ല....etc] കേരളത്തിൽ മാത്രമേയുള്ളു എന്ന് നമുക്ക് തത്കാലം കരുതാം.]

السؤال: 
كم عدد ركعات صلاة التراويح؟
الإجابة: 
ليس لها عدد ركعات معين، إن صلى إحدى عشرة ركعة أو صلى ثلاثا وعشرين ركعة كله جائز، وكله سنة
(ചോദ്യം : തറാവീഹ് നമസ്കരത്തിന്റെ എണ്ണം എത്രയാണ്. ?
ഉത്തരം : അതിനു പ്രത്യേകം എണ്ണമില്ല. ഒരാള്‍ പതിനൊന്നോ ഇരുപത്തി മൂന്നോ നമസ്കരിച്ചാല്‍ അവയെല്ലാം അനുവദനീയമാണ്. അവയെല്ലാം സുന്നതുമാണ്.)  
 https://goo.gl/dZopMg
[23 നിസ്കരിക്കുന്നത് ബിദ്അഅത്തും നരകവുമായിരുന്നത് മാറ്റിയ വിവരം പടച്ചോനെ അറിയിച്ചിരുന്നോ...?..]

ഇതാണ് ശൈഖിന്‍റെ നിലപാട്. അതും ഇപ്പോള്‍ കളവ് പ്രചരിപ്പിക്കുന്ന ആളുകള്‍ നടത്തുന്ന തെറ്റിധരിപ്പിക്കലും തമ്മില്‍ നല്ല വ്യത്യാസവുമുണ്ട്.[വ്യത്യാസം എല്ലാവർക്കും മനസിലായി ] അള്ളാഹു നന്നാക്കട്ടെ.. [ഹറമിൽ നിസ്കരിക്കുന്നതു പോലെ തറാവീഹ് 20 നിസ്കരിക്കാൻ വഹാബികൾക്ക് അള്ളാഹു ഭാഗ്യം നൽകട്ടെ!]

😁😁😁😁
.......ഏതായാലും പിടിച്ചതിലും വലുത് മാളത്തിൽ❗❗...... മേൽ പറഞ്ഞ വഹാബിയൻ ടെക്സ്റ്റ് - വോയിസാക്കി[ഏഴാം നമ്പർ വിഷയം സൗകര്യപൂർവം ഒഴിവാക്കി!!!] ,ചില മൗലവിയൻ ഓൺലൈൻ മുറി മുഫ്തിമാർ യൂ ടൂബിലും മറ്റും തല പൊക്കിയിട്ടുണ്ട്.'''20 റകഅത്ത് നിസ്കരിക്കൽ ബിദ്അത്തും -ബിദ്അത്ത് ചെയ്യുന്നവർ   നരകത്തിലുമാണെന്ന  - മൗലവിമാരുടെ വാദങ്ങൾ''' മറച്ചുവെക്കാൻ വേണ്ടി സമസ്തയുടെ പേരിൽ ,കടിച്ചാൽ പൊട്ടാത്ത നുണയുമായിട്ടാണ് തുടക്കം തന്നെ ....!.... '''തറാവീഹ് 20 ആണെന്ന വിശ്വാസത്തോടെ 08 നിസ്ക്കരിച്ചാൽ അതിന്റെ കൂലി കിട്ടില്ലെന്നും  ബിദ് അത്താണെന്നും''' ഏത് സമസ്തയുടെ പണ്ഡിതനാണ് പറഞ്ഞിട്ടുള്ളത് ❓ സോഷ്യൽ മീഡിയയിൽ കയറി ,എന്തെങ്കിലും പറഞ്ഞ് അണികളെ സമാധാനിപ്പിക്കാമെന്നല്ലാതെ-തെളിയിക്കാൻ  ഏതെങ്കിലും വഹാബികൾ തയ്യാറുണ്ടോ ❓ '''തറാവീഹ് നിസ്കാരം 20 റകഅത്താണ്. ഈ വിശ്വാസത്തോടെ 8 നിസ്കരിച്ചാലും 10 നിസ്കരിച്ചാലും നിസ്കരിച്ചതിന്റെ പ്രതിഫലം കിട്ടും.8 നിസ്കരിക്കൽ സുന്നത്തും 20 നിസ്കരിക്കൽ ബിദ്അത്തും അവർ നരകത്തിലുമാണെന്ന വാദക്കാർ പുത്തൻ വാദികളും പിഴച്ചവരുമാണെന്നാണ് സുന്നികൾ പറയുന്നത് '''.

23 [20+3] നിസ്കരിക്കലും പതിനൊന്ന് നിസ്കരിക്കലും സുന്നത്താണെന്ന്  പറഞ്ഞ്  ആലുശൈഖിനെ ഇവർ പുതുതായി എഴുന്നള്ളിക്കുമ്പോൾ വഹാബികളുടെ വാദമെവിടെപ്പോയി....?... 8 നും പതിനൊന്നിനും വേണ്ടി ,കഴിഞ്ഞ കാലങ്ങളിൽ  നോട്ടീസിറക്കിയും പ്രസംഗിച്ചും- കവലകളിൽ വിശുദ്ധ റമളാൻ മലീമസമാക്കിയത് സമുദായത്തിന് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല....!... സുന്നികൾ 20 നിസ്കരിക്കുന്നതിന്റെ പൊരുൾ[ഉമർ(റ)വിനെയും മറ്റു സഹാബികളെയും പിൻപറ്റി] മുജാഹിദ് നേതാവ് മ്മടെ സലാഹി തന്നെ '''ഭംഗിയായി കൈ കാര്യം ചെയ്യുന്നത് '''[?] വിവരമുള്ള ലോകത്തിന് ചിന്തിക്കാൻ ഒരുപാടുണ്ട് .....😁

കാര്യങ്ങൾ ഇത്ര നന്നായി വിശദീകരിച്ച സ്ഥിതിക്ക്- പൊതു ജനത്തിന്റെ വക ഒറ്റ ചോദ്യം മാത്രം..... ഇവർ പറഞ്ഞതനുസരിച്ച് - ആലുശൈഖ് പറയുന്നത് ശെരിയാണെങ്കിൽ വഹാബിസം പിരിച്ച് വിട്ട് മൗലവിമാരെ  പുനരധിവസിപ്പിക്കേണ്ടതല്ലേ❓😁😁😁                                                  ✍ ഖുദ്സി
കണ്ടില്ലെന്നു പറഞ്ഞ്- വഹാബികൾ മറച്ചു വച്ച മദീനാ ദിനപ്പത്രം👆👆👆