page

Friday, 11 May 2018

തറാവീഹ് റമളാനിലെ പ്രത്യേക നിസ്കാരമെന്ന് പ്രമാണങ്ങളും വഹാബീ നേതാക്കളും -അല്ലെന്ന് മൗലവിമാരും!

തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന് മൗലവിമാരും- ഉണ്ടെന്ന് പ്രമാണങ്ങളും, വഹാബീ നേതാക്കളും!


പക്ഷെ പല മാറ്റത്തിരുത്തലുകളും നടത്തി അവസാനം ഇന്ന് ഒഹാബീ പ്രസ്ഥാനം എത്തി നില്‍ക്കുന്നത് റമളാനില്‍ തറവീഹ് എന്ന് ഒരു പ്രത്യേക നിസ്കാരം തന്നെ ഇല്ല എന്ന നിലപാടിലാണ്‍, അക്കാര്യം മരണംവരെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി യായി പ്രവര്‍ത്തിച്ച എ പി. അബ്ദുല്‍ ഖാദിര്‍ മൗലവി തന്നെ ഫത് വ നല്‍കിയതായി കാണാം ആ ഫത് വ ഇങ്ങിനെ വായിക്കാം.
ചോദ്യം: തറാവീഹിന്റെ അതേ രൂപങ്ങളാണ്‍ തഹജ്ജുദില്‍ എന്നു പറയാറുണ്ടല്ലോ അത് ശരിയാണോ ? എങ്കില്‍ അതു ജമാഅത്തായി നിര്‍ വ്വഹിച്ചു കൂടേ ?. മറുപടി:തഹജ്ജുദ്-തറാവീഹ്-വിത്റ്, എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത് ഒരേനമസ്കാരം തന്നെയാണ്‍, ഇതിനു സ്വലാത്തു ല്ലൈല്‍-ഖിയാമുല്ലൈല്‍ എന്നിങ്ങനെ പേരുകളുണ്ട്, ഇശാ നമസ്കാരത്തിനു ശേഷം സുബ്ഹ് നമസ്കാര ത്തിനു മുമ്പ് നിര്‍ വ്വഹിക്കുന്ന സുന്നത്ത് നമസ്കാരമാണു മേല്‍പറഞ്ഞ പേരുകളില്‍  അറിയപ്പെ ടുന്നത്.(അല്‍മനാര്‍:1997, സെപ്തമ്പര്‍ ലക്കം, പേജ്/25)ല്‍ പറഞ്ഞതായി കാണാം. ചുരുക്കത്തില്‍ തറാവീഹും, വിത്റും, തഹജ്ജുദും ഒക്കെ ഒന്നു തന്നെയാണ്‍ എന്നാണ്‍ മൗലവി ഫത് വ കൊടുത്തിട്ടു ള്ളത്.  എന്നാല്‍ ഒഹാബികളുടെ ഈ വാദവും ശുദ്ധകളവാണ്‍ കാരണം റമളാനില്‍ പ്രത്യേകം സുന്നത്തായി നിസ്കാരം മഹാനായ നബി(സ്വ) കല്‍പിച്ചതായും ആ കല്പന തറാവീഹ് നിസ്കാരത്തെ കുറിച്ചാണെന്നും മുഹദ്ദിസുകളും കര്‍മ്മശാസ്ത്ര ഇമാമുകള്‍ നമ്മെ പഠിച്ചതഅയി കാണാവുന്നതാണ്‍ അതുകളൊക്കെ ചുരുക്കത്തില്‍ വിശദീകരിക്കാം.
ഇമാം ബുഖാരി(റ)യും ഇമാം മുസ് ലിം(റ)യും ഐക്യഖണ്ഡേന റിപ്പോറ്ട്ട് ചെയ്ത ഹദീസില്‍ നബി (സ്വ) പറയുന്നു:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:(من قام رمضان إيماناً واحتساباً غُفر له ما تقدم من ذنبه ) متفق عليه.(خلاصة الأحكام:1/574)للنووي.
മഹാനായ അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു:ആരെങ്കിലും വിശുദ്ദ റമളാനില്‍ വിശ്വസി ച്ചവനായ നിലക്കും, പ്രതിഫലം കാംക്ഷിക്കുന്നവനായും നിസ്കരിച്ചാല്‍ അവന്‍ മുന്തി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‍. ഈ ഹദീസ് ഇമാം നവവി(റ) തന്റെ (ഖുലാസ്വത്തുല്‍ അഹ് ക്കാം :1/574)ല്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.
ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:
قوله صلى الله عليه وسلم:(من قام رمضان إيمانا واحتسابا)والمرادبقيام رمضان صلاة التراويح واتفق العلماء على استحبابها.(شرح مسلم:6/39)للنووي.
ഈ ഹദീസില്‍ പറഞ്ഞ നിസ്കാരം നിര്‍ വ്വഹിക്കുകയെന്നത് കൊണ്ട് ഉദ്ദേശം തറാവീഹ് നിസ്കാര മാണ്‍, തറാവീഹ് നിസ്കാരം സുന്നത്താണെന്നതിന്റെ മേല്‍ പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്‍. ഇമാം നവവി(റ) തന്റെ (ശറഹു മുസ് ലിം:6/39)ല്‍ വിശദീകരിച്ചതായി കാണാവുന്നതാണ്‍.
റമളാനില്‍ പ്രത്യേക സുന്നത്ത് നിസ്കാരം ഇസ് ലാം കല്പിച്ചിട്ടുണ്ടെന്ന് ഇമാം ഇബ്നുമാജ(റ) നബി (സ്വ) പഠിപ്പിച്ചതായി തന്റെ 'സുനനി'ല്‍ റിപ്പോറ്ട്ട് ചെയ്തതായി മഹാനായ ഖാളില്‍ ഖുളാത്ത്  അല്‍ ഇമാം അസ്സുബ്ക്കി(റ) പഠിപ്പിക്കുന്നു:
وفي سنن ابن ماجه من حديث عبد الرحمن بن عوف عن النبي صلى الله عليه وسلم ذكر شهر رمضان فقال شهر كتب الله عليكم صيامه وسننت لكم قيامه ورواه الدارقطني في غرائب مالك من حديث أبي هريرة ورواته ثقات.(فتاوى السبكي:1/158)
അബ്ദുല്‍റഹ്മാനുബ്നു ഔഫ്(റ‌)വില്‍ നിന്നും ഇമാം ഇബ്നുമാജ(റ) തന്റെ സുനനില്‍ ഉദ്ധരിക്കുന്നു: റമളാനിനെ കുറിച്ച് സംസാരിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു, ഇത് നിങ്ങളുടെമേല്‍ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കുകയും നിങ്ങള്‍ക്ക് ഞാന്‍ നിസ്കാരം സുന്നത്താക്കുകയും ചെയ്ത മാസമാണ്‍,  ഇമാം ദറഖുത്വ് നി(റ) തന്റെ 'ഗ്വറാഇബുല്‍ ഇമാം മാലിക്' എന്ന കിത്താബിലും അബൂഹുറൈറ(റ)വില്‍ നിന്നും റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട് ഇതിന്റെ പരമ്പര സ്വീകാര്യവുമാണ്‍. ഇമാം സുബ്ക്കി(റ) തന്റെ (ഫത്താവാ:1/158)ല്‍ വിവരിച്ചതായി കാണാം.
എന്തിനേറെ പറയണം മുകളില്‍ പറഞ്ഞ പോലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ പറയുന്നത് കാണുക:
فأما صلاة التراويح فليست بدعة في الشريعة بل هي سنة بقول رسول الله صلى الله عليه وسلم وفعله فانه قال إن الله فرض عليكم صيام رمضان وسننت لكم قيامه.(إقتضاءالصراط المستقيم:ص/275)لابن تيمية.
അദ്ധേഹം പറയുന്നു: തറാവീഹ് നിസ്കാരം പുത്തനാചാരമല്ല, അത് പുണ്യകര്‍മ്മമാണ്‍,കാരണം നബി (സ്വ) പറഞ്ഞിട്ടുള്ളത് 'നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ റമളാനില്‍ അല്ലാഹു നോമ്പ് നിര്‍ബന്ധ മാക്കുകയും നിസ്കാരം ഞാന്‍ സുന്നത്താക്കുകയും ചെയ്തിട്ടുണ്ട്'. ഇബ്നുതൈമിയ്യ തന്റെ (ഇഖ്ത്തി ളാഉസ്സ്വിറാത്തില്‍ മുസ്തഖീം:പേജ്/275)ല്‍ ഉദ്ധരിച്ചതായി കാണാം. ഇനി ഒഹാബികളുടെ മറ്റൊരു നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ 'ശൗക്കാനി' തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക:
وعن عبد الرحمن بن عوف عن النبي صلى الله عليه وسلم ذكر شهر رمضان فقال شهر كتب الله عليكم صيامه وسننت لكم قيامه:-والحديث يدل على فضيلة قيام رمضان وتأكد استحبابه، لأنّ القيام المذكورفي الحديث المراد به صلاة التراويح كما تقدم عن النووي والكرماني، قال النووي:اتفق العلماء على استحبابها.(نيل الأوطار:3/516)للشوكاني.
മുകളില്‍ വിവരിച്ച അബ്ദുല്‍ റഹ്മാനുബ്നു ഔഫ്(റ)യുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് ശൗക്കാനി പറയുന്നു: 'ഈ ഹദീസ് റമളാനില്‍ നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടതയുടെ മേലിലും ആ സുന്നത്ത് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ളതാണെന്നതിന്റെ മേലിലും അറിയിക്കുന്നുണ്ട്. നിശ്ചയം ഹദീസി ല്‍ പറയപ്പെട്ട നിസ്കാരം കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് തറാവീഹ് നിസ്കാരമാണ്‍, അക്കാര്യം ഇമാം നവവി(റ)യും ഇമാംകിര്‍മാനി(റ)യും പറഞ്ഞത് മുമ്പ് വിവരിച്ചിട്ടുണ്ട്, ഈ നിസ്കാരം സുന്നത്താണെ ന്നതിന്റെ മേല്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്നാണ്‍ ഇമാം നവവി(റ) പറഞ്ഞിട്ടുള്ളത്. ശൗക്കാനിയുടെ (നൈലുല്‍ഔത്വാര്‍:3/516)ല്‍ വിശദീകരിച്ചതായി കാണാവുന്നതാണ്‍, അതോടൊപ്പം ശൗക്കാനിയുടെ 'നൈലുല്‍ഔത്വാര്‍' എന്ന ഗ്രന്ഥം മതവിധികള്‍ പഠിക്കാന്‍ ഏറ്റവും ആധികാരിക ഗ്രന്ഥമാണെന്ന് മുജാഹിദുകള്‍ ഇറക്കിയ മുകളില്‍ പറഞ്ഞ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ ശൗക്കാനിയെ പറയുന്ന സ്ഥലത്ത് പറയുന്നതായും കാണാവുന്നതാണ്‍, ചുരുക്കത്തില്‍ റമളാനില്‍ പ്രത്യേകം സുന്നത്ത് നിസ്കാരം ഉണ്ടെന്ന് നബി(സ്വ) തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നാണ്‍ ഇബ്നു തൈമിയ്യയും ശൗക്കാനിയും വരെ പഠിപ്പിക്കുന്നത്!.