page

Friday, 11 May 2018

തറാവീഹ് ഇരുപത് റക്അത്തെന്ന് ഇബ്നുതൈമിയ്യ !

*തറാവീഹ് ഇരുപതെന്ന് ഇബ്നുതൈമിയ്യ*!

*മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയ ഇരുപത് റകഅത്ത് തറാവീഹ് സ്വഹാബത്തിന്റെ ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ടതാണെന്നു ഇബ്നുതൈമിയ്യ* പറയുന്നത് വായിക്കുക അദ്ധേഹം പറയുന്നു:

فإنّه قد ثبت أنّ أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتر بثلاث. فرأى كثير من العلماء أنّ ذلك هوالسنة لأنّه أقامه بين المهاجرين والأنصار ولم ينكره منكر (مجموعة فتاوى ابن تيمية::23/68)

فلما جمعهم عمر على أبى بن كعب كان يصلى بهم عشرين ركعة ثم يوتر بثلاث .. (مجموعة الفتاوى: 22/272) لابن تيمية

'നിശ്ചയം ഉബയ്യുബ്നു കഅബ്(റ) ജനങ്ങളെ കൊണ്ട് ഇരുപത് റകഅത്ത് തറാവീഹും മൂന്ന് റക്അ ത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത് എന്ന്  സ്ഥിരപ്പെട്ട കാരുയമാണ്‍, ഇരുപത് റകഅത്താണു സുന്നത്തായ രീതിയെന്നാണു അധികപണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്, കാരണം മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാണു ഉബയ്യുബ്നു കഅബ്(റ) ഇരുപത് നിസ്കരിച്ചത്, സ്വഹാബത്തില്‍ ആരുംതന്നെ ഉബയ്യുബ്നു കഅബ്(റ)വിന്റെ ഈ നടപടിയെ വിമര്‍ശി ച്ചിട്ടില്ല. (ഫത്താവാ ഇബ്നുതൈമിയ്യ:23/68)(ഫത്താവാ:22/172) 20.റകഅത്ത് വിരോധികള്‍ക്ക് ഇതിലപ്പുറം തെളിവു വേണ്ടതില്ലല്ലോ .കാരണം മുമ്പ് വിവരിച്ച പോലെ മുജാഹിദ് ഭാഷയില്‍ ഇമാം ശാഫി ഈ (റ) യെയും ഇമാം അബൂഹനീഫ(റ)യെയും കവച്ചുവെക്കുന്ന വിജ്ഞാനത്തിന്റെ ഉടമയാണല്ലോ ഇബ്നുതൈമിയ്യ ! മാത്രമല്ല *ഇബ്നുതൈമിയ്യയുടെയും ഇബ്നു അബ്ദില്‍ വഹാബിന്റെയും ആശയങ്ങള്‍ വിഷലിപ്തമാണെന്നു പറയുന്നതും ഖുര്‍ആന്‍ വിഷലിപ്തമാണ് എന്നു പറയുന്നതും തുല്യമാണ്* എന്നാണ് മുജാഹിദുകളുടെ ഔദ്യോഗിക പത്രമായ (വിചിന്തനം:2005-ഫെബ്രുവരി:23-പേജ്/7)ല്‍ പറഞ്ഞിട്ടുള്ളത്
                  ✍ *ഖുദ്സി*