page

Friday, 11 May 2018

പ്രമാണം മദീനയാണെന്ന് മുജാഹിദുകൾ!

 കര്‍മ്മശാസ്ത്ര രംഗത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം വിശുദ്ധ മദീനയാനെന്നുള്ളതാണത് മുജാഹിദുകളുടെ കണ്ടെത്തൽ! 'കേരള നദ് വത്തുല്‍ മുജാഹിദീന്‍-ദ അ വാ വിംഗ്' പുറത്തിറക്കിയ 'അഹ് ലുസ്സുന്ന വല്‍ ജമാ അ' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'കര്‍മ്മ രംഗത്തുള്ള ഒരു കാര്യത്തെ പറ്റി ശ്രദ്ധിക്കുകയാണെങ്കില്‍ അന്ത്യപ്രവാചകന്റെ ആസ്ഥാനമായ മദീനയിലേക്കാണല്ലോ നോക്കേണ്ടത്, പാമ്പ് അതിന്റെ മാളത്തിലേക്കു ഒതുങ്ങുന്നതുപോലെ ഇസ് ലാം മദീനയിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു കാലം വരുമെന്ന പ്രവാചക വചനം കണക്കിലെടുത്ത് മദീനയിലെ സമ്പ്രദായമാണു പരിഗണിക്കേണ്ടത്'.(അഹ് ലുസ്സുന്ന വല്‍ ജമാ അ:പേജ്/7)(ദ അവാ വിംഗ്-കെ എന്‍ എം)