page

Wednesday, 6 June 2018

തറാവീഹ് ഇമാം ബുഖാരി[റ]ക്കും 20 തന്നെ!

*തറാവീഹ് ഇമാം ബുഖാരി[റ]ക്കും 20 തന്നെ!*
-------------------------------
ഇനിയും തറാവീഹു എന്നും പറഞ്ഞു എട്ടു മാത്രം നിസ്കരിച്ചു തടിതപ്പുന്ന മടിയന്മാരായ മുജാഹിദുകളോടും അവരെ അണ്ണാക്ക് തൊടാതെ ശരിവച്ചു പോരുന്ന നാഷണല്‍ മുസ്ലിംസിനോടും ഒരപേക്ഷ.. ഇരുപതില്‍ കുറഞ്ഞ ഒരു തറാവീഹു ഒരു ഇമാമു പോലും സ്ഥിരപ്പെടുത്തിയിട്ടില്ല കേട്ടോ.. (വെറും ചച്ചയില്‍ കൊണ്ടുവരുന്ന ഭാഗിക ഇബാറത്തും പൊക്കി വരേണ്ട നിങ്ങള്‍ അത്തരുണത്തില്‍ പറയുന്ന ഇമാമീങ്ങളും തരാവീഹു ഇരുപതു റകഹത്താന് എന്ന് പലവുരു അവരുടെ ഗ്രന്ഥങ്ങളില്‍ രേഘപ്പെടുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ തന്നെ സമ്മതിക്കുന്ന കാര്യമായതിനാല്‍ അവ നിരത്താനല്ല ഈ കുറിപ്പ്)                       
സ്വഹാബയില്‍ നിന്നും താബിയില്നി ന്നും തബഉതബിയില്‍ നിന്നൊക്കെ നിരാക്ഷേപം ഇരുപതോ ഇരുപതില്‍ കൂടുതലോ അല്ലാതെ ഒരു റിപ്പോര്ട്ടി ന്റെ കഷ്ണം പോലും ഇന്നുവരെ കൊണ്ടുവരാന്‍ ഇരുപതു വിരുദ്ധ ചേരിക്കായിട്ടില്ല എന്ന് നാം എപ്പോഴും ഓര്ക്കു ക! പിന്നെ ഇവര്‍ കൊണ്ടുവരുന്ന റസൂല്‍ (ﷺ) “റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്ന് റക്അതില്‍ കൂടുതല്‍ നിസ്കരിച്ചിട്ടില്ലെ”ന്ന മഹതി ആഇശ (റ)യുടെ ഹദീസ് സ്വഹാബാക്കള്‍ താബിഉകള്‍ നാല് മദ്ഹബിന്റെ ഇമാമീങ്ങള്‍, മക്ക-മദീന യുടെ സ്വഹാബ മുതല്കുള്ള തറാവീഹു ചരിത്രം നമ്മോടു ഉറപ്പിച്ചു പറയുന്നതു അവിടുത്തെ പ്രസ്തുത നിസ്കാരം റമദാനിലും അല്ലാത്തപ്പോഴും നിലവിലുള്ള വിതറു തന്നെയായിരുന്നു എന്നാണു അതാണ്‌ മുഴുവന്‍ ഇമാമീങ്ങളും നമ്മോടു പറയുന്നതും, അതല്ലെങ്കില്‍ സ്വഹാബത്തു മുതല്‍ ഇന്നേ വരെ നിലനിന്നു പോരുന്ന മുസ്‌ലിം ഉമ്മത്തിന്റെ( തറാവീഹു നിസ്കാരം പതിനോന്നാവേണ്ടതായിരുന്നു. ഏറ്റവും കുറഞ്ഞത്‌ ഇരു ഹറമുകളിലെ പള്ളികളിലെങ്കിലും ഇന്ന് നാം പതിനൊന്നും തറാവീഹു നിസ്കരിക്കുന്നത് കാണേണ്ടതായിരുന്നു, പക്ഷെ അവിടുത്തെ സ്വഹാബ മുതല്‍ ഇന്നേവരെയുള്ള ചരിത്രം നേരെ തിരിച്ചാണ് നാം കാണുന്നത്.                   
ഇനി മുജാഹിദുകള്ക്ക്  വേണ്ടി, അല്ലെങ്കില്‍ ഇനിയും തറാവീഹു ഇരുപതു നിസ്കരിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നില്ക്കു ന്നവര്ക്ക്ക വേണ്ടി ഒരു അസര്‍ ഇവടെ നല്കു ന്നു. അതും ഇമാം ബുഖാരി (റ) റിപ്പോര്ട്ട്  ചെയ്തതാവുമ്പോള്‍ എല്ലാവര്ക്കും സ്വീകര്യമാവുമല്ലോ :
ഖുലഫാഉകളായ സിദ്ദിക് (റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ പ്രമുക സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല( سُوَيْدُ بْنُ غَفَلَةَ) (റ)യില്‍ (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫീല്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ചു) ൽ നിന്നും ഇമാം ബുഖാരി (റ) തന്റെ താരീഖുല്‍ കബീറില്‍ സ്വഹീഹായ പരമ്പരയോടുകൂടി ഉദ്ദരിക്കുന്ന കാണാം...;
)قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة(
അബല്‍ ഖളീബ് അല്ജഹ്ഫിയിൽ നിന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങള്ക്ക്. ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (ഇമാം ബുഖാരി - താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 234) സുനനുല്‍ കുബ്രയില്‍ ഇമാം ബൈഹഖി (റ) ഉം റിപ്പോര്ട്ട്ട ചെയ്യുന്നുണ്ട്. ആധുനിക സലഫീ പണ്ഡിതര്‍ പോലും ഇത് സ്വഹീഹാണ് എന്ന് രേഘപ്പെടുത്തിയതും കാണാം.. നമുക്ക് അല്ലാഹു സലഫുസ്സ്വാലിഹീങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ തൌഫീഖ് നല്ക ട്ടെ  - ആമീന്‍.
                       ✍സാലിം നാലപ്പാട്