page

Wednesday, 6 June 2018

സൗർ ഗുഹയും സമുദ്രവും കപ്പലും കാന്തപുരവും


വഹാബിസം പ്രചരിപ്പിക്കാൻ നബി(സ)യുടെ മുഅജിസത്തിനെ പോലും പരിഹസിക്കുന്ന ബിദഇകൾ പുതിയൊരു വിവാദം ഇറക്കിയിട്ടുണ്ട്, കേട്ടപാതി കേൾക്കാത്ത പാതി വഹാബികൾ പ്രസ്തുത വിവാദം ഏറ്റെടുത്തു- പ്രചരിപ്പിച്ചു-സുന്നികൾക്കെതിരെ ഖുറാഫി വിളികളുമായി കളം നിറഞ്ഞു......!!!...... ഓരോ പുത്തൻ പ്രസ്ഥാനക്കാരനും പെട്ടു പോയ മണ്ടത്തരത്തിന്റെ തീവ്രതയാണിതൊക്കെ വിളിച്ചറിയിക്കുന്നത്..... സ്വന്തം യുക്തിക്ക് നിരക്കാത്തതും  കേൾക്കാത്തതും ഏത് വിധേനയുമെതിർക്കുന്ന മാനസിക വൈകല്യങ്ങളുടെ ഉടമകളാണിവരെന്നതിന്റെ ജീവിച്ചിരിക്കുന്ന നൂറ് കണക്കിന് ഉദാഹരണങ്ങളിലൊന്ന്......മുഖ്യധാരാ മുസ്ലിംകളെ ശത്രുക്കളായവതരിപ്പിച്ച്- ആ വൈകാരികതയിലൂടെ- എത്ര മണ്ടത്തരമായാലും മൗലവിമാർ പറയുന്നത് മാത്രം അംഗീകരിക്കുന്ന പ്രത്യേക പ്രവണതയിലേക്കെത്താൻ ഭാഗ്യം[?] കിട്ടിയവരാണിവർ...... സഹീഹ് ബുഖാരിയിൽ ളഈഫായ ഹദീസുകളുണ്ട്-നബിയെപ്പോലും ചോദ്യം ചെയ്യണം-സഹാബികൾ ദീനിൽ തെളിവല്ല-മൗലവിയുടെ കഷ്ടത്തിൽ പോലും തൗഹീദുണ്ട്......തുടങ്ങി എത്ര എത്ര സംഭവങ്ങൾ...... ഒരു പുനർവിചിന്തനത്തിന് പോലും കഴിയാത്ത വിധം വഴിപിഴച്ച ചിന്തകൾക്കിവർ അഡിറ്റായി മാറിയിരിക്കുന്നു....!.....

ആക്രികടയിൽ ഇരുന്നൊരുത്തൻ -ഉസ്താദ് കാന്തപുരം സൗർ ഗുഹ ചരിത്രം പറയുന്ന കൂട്ടത്തിൽ തങ്ങളുടെ രക്ഷക്കായി പിന്നിൽ സമുദ്രവും കപ്പലും അല്ലാഹു ഒരുക്കിയാതായി സിദ്ദീഖ്(റ) ന് തിരുനബി (സ)കാണിച്ചു കൊടുത്ത ചരിത്രം പറഞ്ഞത് ശരിയല്ല എന്നതാണ് രണ്ടു വീഡിയോകളുടെ ഇതിവൃത്തം, ഉസ്താദ് പറഞ്ഞ ആ ചരിത്രത്തിന് തെളിവാണ് ചുവടെ :-

           മുജാഹിദുകൾ ശൈഹുൽ ഇസ്‌ലാം ആയി വിളിപ്പേര് നൽകിയ ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നു കസീറിന്റെ കിതാബിലും ഈ സംഭവം പറയുന്നുണ്ട്.. മുൻകാല നേതാക്കളെ തള്ളിയ പാരമ്പര്യമാണ് നവ മുജാഹിലുകൾക്ക്........കാണുക

അൽ ബിദായതു വന്നിഹായയിൽ അല്ലാമ ഇബ്നു കസീർ ഈ സംഭവം വിവരിക്കുന്നുണ്ട്.

ﻗﺎﻝ ﺍﻹﻣﺎﻡ ﺃﺣﻤﺪ : ﺣﺪﺛﻨﺎ ﻋﻔﺎﻥ ، ﺛﻨﺎ ﻫﻤﺎﻡ ، ﺃﻧﺎ ﺛﺎﺑﺖ ، ﻋﻦ
ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ، ﺃﻥ ﺃﺑﺎ ﺑﻜﺮ ﺣﺪﺛﻪ ، ﻗﺎﻝ : ﻗﻠﺖ ﻟﻠﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻧﺤﻦ ﻓﻲ ﺍﻟﻐﺎﺭ : ﻟﻮ ﺃﻥ ﺃﺣﺪﻫﻢ ﻧﻈﺮ ﺇﻟﻰ ﻗﺪﻣﻴﻪ ﻷﺑﺼﺮﻧﺎ ﺗﺤﺖ ﻗﺪﻣﻴﻪ . ﻓﻘﺎﻝ : ﻳﺎ ﺃﺑﺎ ﺑﻜﺮ ، ﻣﺎ ﻇﻨﻚ ﺑﺎﺛﻨﻴﻦ ﺍﻟﻠﻪ ﺛﺎﻟﺜﻬﻤﺎ . ﻭﺃﺧﺮﺟﻪ ﺍﻟﺒﺨﺎﺭﻱ ﻭﻣﺴﻠﻢ ﻓﻲ " ﺻﺤﻴﺤﻴﻬﻤﺎ " ﻣﻦ ﺣﺪﻳﺚ ﻫﻤﺎﻡ ﺑﻪ . ﻭﻗﺪ ﺫﻛﺮ ﺑﻌﺾ ﺃﻫﻞ ﺍﻟﺴﻴﺮ ﺃﻥ ﺃﺑﺎ ﺑﻜﺮ ﻟﻤﺎ ﻗﺎﻝ ﺫﻟﻚ ، ﻗﺎﻝ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : " ﻟﻮ ﺟﺎﺀﻭﻧﺎ ﻣﻦ ﻫﺎﻫﻨﺎ ﻟﺬﻫﺒﻨﺎ ﻣﻦ ﻫﻨﺎ " . ﻓﻨﻈﺮ ﺍﻟﺼﺪﻳﻖ ﺇﻟﻰ ﺍﻟﻐﺎﺭ ﻗﺪ ﺍﻧﻔﺮﺝ ﻣﻦ ﺍﻟﺠﺎﻧﺐ ﺍﻵﺧﺮ ، ﻭﺇﺫﺍ ﺍﻟﺒﺤﺮ ﻗﺪ ﺍﺗﺼﻞ ﺑﻪ ، ﻭﺳﻔﻴﻨﺔ ﻣﺸﺪﻭﺩﺓ ﺇﻟﻰ ﺟﺎﻧﺒﻪ . ﻭﻫﺬﺍ ﻟﻴﺲ ﺑﻤﻨﻜﺮ ﻣﻦ ﺣﻴﺚ ﺍﻟﻘﺪﺭﺓ ﺍﻟﻌﻈﻴﻤﺔ ،
കൂടാതെ
ഈ സംഭവം (اذهما في الغار) എന്ന ആയത്തിന്റെ തഫ്സീറിൽ പ്രമുഖ മുഫസ്സിറായ ഇമാം ഇസ്മാഈലുൽഹിഖുൽ ബറൂസവീ (റ)  അവിടുത്തെ തഫ്സീറായ 'റൂഹുൽ ബയാനിൽ' ഉദ്ധരിച്ചിട്ടുണ്ട്.[3-435]


ﻭﻗﺪ ﺫﻛﺮ ﺑﻌﺾ ﺃﻫﻞ ﺍﻟﺴﻴﺮ ﺃﻥ ﺃﺑﺎ ﺑﻜﺮ ﻟﻤﺎ ﻗﺎﻝ ﺫﻟﻚ، ﻗﺎﻝ ﺍﻟﻨﺒﻲ ﷺ : ‏« ﻟﻮ ﺟﺎﺀﻧﺎ ﻣﻦ ﻫﻬﻨﺎ ﻟﺬﻫﺒﻨﺎ ﻣﻦ ﻫﻨﺎ ‏» .
ﻓﻨﻈﺮ ﺍﻟﺼﺪﻳﻖ ﺇﻟﻰ ﺍﻟﻐﺎﺭ ﻗﺪ ﺍﻧﻔﺮﺝ ﻣﻦ ﺍﻟﺠﺎﻧﺐ ﺍﻵﺧﺮ، ﻭﺇﺫﺍ ﺍﻟﺒﺤﺮ ﻗﺪ ﺍﺗﺼﻞ ﺑﻪ، ﻭﺳﻔﻴﻨﺔ ﻣﺸﺪﻭﺩﺓ ﺇﻟﻰ ﺟﺎﻧﺒﻪ

---

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് പോലെയാണ് ഇത്തരം വിവരദോഷികളെ പിന്തുണക്കുന്ന പൊട്ടൻമാരുടെ കഥ!

ഉസ്താദിനേ ഓത്തു പഠിപ്പിക്കാൻ നോക്കുന്ന ടീം! 😁
---
കാന്തപുരം പറയുന്നതും ഇബ്നു കസീർ പറയുന്നതും ചരിത്രമായാണ്,
ആ ചരിത്രം അല്ലാഹുവിന്റെ മഹാ  ഖുദ്റത് നോക്കുമ്പോൾ നിഷേധിക്കേണ്ടതില്ലന്ന് പഠിപ്പിക്കുന്നത് ഇബ്നു കസീർ തന്നെയാണ്..

അതൊരു ഹദീസ് ആയി പരിഗണിക്കാൻ പറ്റുമോ ഇല്ലയോ എന്നത് വേറെ കഥ

ഹദീസ് ആയി പരിഗണിക്കാൻ പറ്റില്ലാന്നു പറഞ്ഞ ഇബ്നു കസീർ തന്നെയാണ് ആ ചരിത്രം ചരിത്രമായി പറഞ്ഞ്- അല്ലാഹുവിന്റെ മഹാ  ഖുദ്റത് നോക്കുമ്പോൾ നിഷേധിക്കേണ്ടതില്ലെന്ന് പഠിപ്പിക്കുന്നത്.
----
ഇനി എനിക്കൊരു ചോദ്യമുണ്ട്, ഖുർആൻ, ഹദീസ് ഒക്കെയിലും അല്ലാഹു മൂന്നാമനായി കൂടെയുള്ളതിനാൽ ഭയക്കേണ്ടന്ന് നബി (സ) പറയുന്നു,
അപ്പോൾ മുജാഹിദ് ഒക്കെ പറയും പോലെ നബിയുടെ രക്ഷക്കായി അല്ലാഹു ആകാശത്തു നിന്ന് ഇറങ്ങി വന്നു ഇടത് കൈകൊണ്ടു എടുത്തു കൊണ്ട് പോകുമോ?

അതോ ഇടിയും മിന്നും കാറ്റും ഭക്ഷണവുമൊക്ക സെറ്റപ്പ് ചെയ്യാൻ അല്ലാഹു മലക്കുകളെയും മറ്റു സൃഷ്ടികളെയും ഇതിനൊക്കെ തയ്യാറാക്കി  മദ്ധ്യവർത്തികളാക്കിയപോലെയാണോ ഇവിടെയും ചെയ്യുക?
---

'പേടിക്കണ്ട അല്ലാഹുവുണ്ട്'

പക്ഷെ സഹായിക്കാൻ അല്ലാഹു ഇറങ്ങി വരുമോ? വരില്ല ....അവന്റെ സഹായം കപ്പലൊരിക്കിയുള്ള രക്ഷയാവാം -ഹദീസിൽ തന്നെയുള്ളപോലെ മലക്കുകൾ മുഖേനയാവാം -പ്രസിദ്ധ കീർത്തന കാവ്യം ബുർദ അടയാളപ്പെടുത്തിയ പോലെ ചിലന്തിയും പ്രാവുമാവാം, അല്ല ......ഇതെല്ലാം ഹബീബിന്റെ കാവലിനായി അല്ലാഹു ഒന്നിച്ചൊരുക്കി........

പണ്ഡിതൻ പറയുമ്പോൾ നാം കേൾക്കാത്തതും കാണാത്തതും പലതും കേൾക്കുന്നു ,ആഴത്തിൽ  പഠിക്കാൻ അവസരമുണ്ടാകുന്നു, അതാണ്‌ പണ്ഡിതൻ.
അതിനാൽ ചരിത്ര പണ്ഡിതൻമാർ പറഞ്ഞിട്ടുള്ളത്  അത് നമ്മൾ ചരിത്രമായി പറയും....
ആ ചരിത്രം ഖുർആൻ മുഫസ്സിറുകൾ കൂടി രേഖപ്പെടുത്തിയിട്ടുമുണ്ട്.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

👇👇👇👇
വഹാബികൾക്കുള്ള മറുപടി - വീഡിയോ
👇👇👇👇
*സൗർ ഗുഹയിലെ കടലും കപ്പലും കാന്തപുരത്തിന്റെ കെട്ടു കഥയോ?*
🔹🔹🔹
*വിവരദോഷികളായ വഹാബികൾക്ക് മറുപടി*
🎤 *ഹുസൈൻ കാമിൽ ഓമച്ചപ്പുഴ*
🔰🔰🔰🔰🔰
▪കേൾക്കു...
▪ഷെയർ ചെയ്യൂ...
Subscribe Channel
https://youtu.be/16V9JwB7VQ4