page

Saturday, 2 June 2018

ബദറിന്റെ സന്ദേശവുമായി വഹാബികൾ !

*ബദറിന്റെ സന്ദേശവുമായി വഹാബികൾ !*

*ബദർ ദിനവുമായി ബന്ധപ്പെട്ട് നുണ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും വഹാബികൾ മടുത്തു...!.... അവസാനം ,അറ്റകൈ പ്രയോഗം എന്ന പോലെ ബദർ ദിന സന്ദേശ പ്രചരണവുമായി- തികച്ചും ബിദ്അത്തും -നബിയോ സഹാബികളോ ചെയ്യാത്തതിനാൽ നരകത്തിലെത്തുന്നതുമായ- പുത്തൻകർമ്മവുമായി കേരളാ മുജായിദുകൾ രംഗത്ത്...!.... പല കുഞ്ഞാടുകളും മൂക്കത്ത് വിരൽ വച്ചു.... ചിലരാകട്ടെ കഷായം കഴിക്കുന്ന ബുദ്ധിമുട്ടോടെയാണ് സംഗതി വിഴുങ്ങിയത്.... ബദറിനെ അനുസ്മരിച്ച് വാഹന പ്രചരണ ജാഥ തന്നെ നടത്തി ,ആദർശ പരമായി മൗലവിമാർ മലക്കം മറിഞ്ഞപ്പോൾ - '''ഈ വിവരം പടച്ചോനെ നേരത്തേ അറിയിച്ചിരുന്നോ... നരകത്തിൽ പോകുന്ന ഇത്തരം ബിദഈ കർമ്മങ്ങളുമായി മുജായിദുകൾ ഭൂമിയിൽ തന്നെ   സ്വർഗം പണിയുമ്പോൾ - മൗലവിമാരുടെ വാക്ക് കേട്ട് - ബദർ അനുസ്മരണം നടത്തിയതിന്റെ പേരിൽ പടച്ചോൻ നരകത്തിലിട്ട  സുന്നികളുടെ കാര്യത്തിൽ വഹാബീ പാമര ഒലമാ സംഘം എമർജൻസി മീറ്റിംഗ് കൂടി എന്തെങ്കിലും തീരുമാനമെടുക്കുമോ'''... തുടങ്ങിയ കോമഡികളുമായി സോഷ്യൽ മീഡിയ സജീവമായി....!.... നബിയും സഹാബത്തും ചെയ്തോ- എന്ന ചോദ്യം ഇപ്പോൾ വഹാബികൾക്ക് പോലും ഒട്ടും ദഹിക്കുന്നില്ല..... മൗലവിമാരുടെ ചുവടുമാറ്റം അറിയാത്ത ,പുതിയ തൗഹീദിയൻ അപ്ഡേഷൻ എത്താത്ത ചില കുഞ്ഞാടുകൾ പഴയ തൗഹീദുമായി ചില സ്ഥലത്തെങ്കിലും ഊര് ചുറ്റുന്നത് ചിരിക്ക് വക നൽകുന്നുണ്ട്..... ചിലരെ പലപ്പോഴും പറ്റിക്കാനോ - പലരെയും ചിലപ്പോൾ പറ്റിക്കാനോ കഴിഞ്ഞേക്കാം ,എല്ലാവരേയും എല്ലാ എപ്പോഴും പറ്റിക്കാൻ കഴിയില്ലെന്ന് - വളരെ വൈകി ആണെങ്കിലും വഹാബികൾ തിരിച്ചറിഞ്ഞു തുടങ്ങി.....!!!*
                      ഖുദ്സി