page

Saturday, 9 June 2018

സകാത്ത് കമ്മിറ്റി ഇസ്ലാമികമല്ലാത്തദെന്തു കൊണ്ട് ❓


❓സകാത്ത് കമ്മറ്റി എന്ന പേരിലറിയപ്പെടുന്ന സംഘടിതമായി സകാത്ത് ശേഖരിക്കുന്നവർക്ക് സകാത്ത് നൽകിയാൽ സകാത്ത് വീടുമോ ?

🔴🔵🔴🔵🔴🔵🔴
👉🏼 ഇല്ല, പല കാരണങ്ങളാൽ വീടുന്നതല്ല.

1⃣: സകാത്ത് വിതരണത്തിന് പരിശുദ്ധ ഇസ്ലാം മൂന്ന് മാർഗ്ഗങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. അവയിലേതെങ്കിലുമൊരു മാർഗ്ഗത്തിലൂടെ മാത്രമേ സകാത്ത് വിതരണം ചെയ്യാവൂ.
1.അവകാശികൾക്ക് ഉടമസ്ഥൻ സ്വന്തമായി വിതരണം ചെയ്യുക.
2. മുസ് ലിം ഭരണാധിപന് കൈമാറുക.
3. ഇമാമിലേക്കോ, അവകാശികളിലേക്കോ എത്തിക്കുന്നതിനായി മറ്റൊരാളെ വകാലത്താക്കുക.
🔺🔺🔺🔺🔺🔺🔺
 قال الإمام الرافعي: والأداء يفرض بثلاثة أوجه: أحدها: أن يباشر بنفسه. والثاني: أن يصرف إلى الامام. و الثالث: أن يوكل بالصرف إلى الإمام أو بالتفرقة على المستحقين
(ശറഹുൽ കബീർ: 3/ 3 - 4) ഇപ്രകാരം ( റൗള: 2/60 - 61) ലും കാണാം
🔹🔸🔹🔸🔹🔸🔹
ഇന്ന് നിലവിലുള്ള സകാത്ത് കമ്മറ്റികൾക്ക് സകാത്ത് നൽകുന്നത് ഈ മൂന്ന് ഇനത്തിലും പെടുന്നില്ല. കാരണം ഒന്നാമതായി പറഞ്ഞത് ഉടമസ്ഥൻ നേരിട്ട് അവകാശികൾക്ക് വിതരണം ചെയ്യുകയെന്നാണ്. കമ്മറ്റി അവകാശികളായ എട്ട് വിഭാഗത്തിൽ പെടാത്തതിനാൽ ഒന്നാമത്തെ മാർഗ്ഗം ഇവിടെ വരുന്നില്ല. രണ്ടാമതായി പറഞ്ഞത് മുസ് ലിം ഭരണാധിപനിലേക്ക് കൈമാറലാണ്. കമ്മറ്റി ഭരണാധിപനല്ലാത്തതിനാൽ രണ്ടാമത്തെ രൂപവും വരുന്നില്ല. . മൂന്നാമതായി പറഞ്ഞത് സകാത്ത് അവകാശികളിലേക്ക് എത്തിക്കുന്നതിനായി മറ്റൊരാളെ വകാലത്താക്കലാണ്. കമ്മറ്റിയെ ഏൽപ്പിക്കുമ്പോൾ വകാലത്തിന് പണ്ഡിത്മാർ പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടാത്തതിനാൽ ആ രൂപവും കമ്മറ്റിയെ ഏൽപ്പിക്കുമ്പോൾ ഉണ്ടാകുന്നില്ല.
🔹🔸🔹🔸🔹🔸🔹
 قال في التحفة: وشرط الوكيل تعيينه ( ٥/ ٢٩٨) وليس للوكيل أن يوكل بلا إذن (٥/ ٣٢٣ ) ويشترط من الموكل لفظ صريح أو كناية يقتضي رضاء كوكلتك في كذا أو فوضت إليك أو أنت وكيلي فيه
🔺🔺🔺🔺🔺🔺🔺
 ഇമാം ഇബ്നു ഹജർ പറയുന്നു:
♦ വകീൽ നിശ്ചിത ആളായിരിക്കണം (തുഹ്ഫ: 6 5/298)
♦ വകീലായി നിശ്ചയിക്കപ്പെടുന്ന വ്യക്തി തന്നെ ഏൽപ്പിച്ച വ്യക്തിയുടെ സമ്മതമില്ലാതെ പ്രസ്തുത കാര്യം മറ്റൊരാളെ ഏൽപ്പിക്കാൻ പാടില്ല. (തുഹ്ഫ: 5/323)
♦വകാലത്താക്കുന്ന വ്യക്തിയിൽ നിന്ന് വകാലത്തിനെ കുറിക്കുന്ന - ഞാൻ നിന്നെ എന്റെ സകാത്ത് വിതരണത്തിന് ഏൽപ്പിക്കുന്നു, നീ അതിൽ എന്റെ വകീലാകുന്നു, തുടങ്ങിയ - വ്യക്തമായതോ, ഉദ്ദേശ്യത്തോടെ അവ്യക്തമായതോ ആയ വാക്കുകൾ ഉണ്ടാകണം (തുഹ്ഫ: 5 /309)
🔹🔸🔹🔸🔹🔸🔹
ഈ നിബന്ധനകളൊന്നും കമ്മറ്റിയെ ഏൽപ്പിക്കുമ്പോൾ ഇന്ന് ഉണ്ടാവുനില്ലന്നത് ഏവർക്കും സുവ്യക്തമാണല്ലോ..... അത് പോലെ പല കാര്യങ്ങളും പാലിക്കപ്പെടാത്തതിനാൽ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞ മൂന്ന് രൂപത്തിലും സകാത്ത് കമ്മറ്റിക്ക് സകാത്ത് നൽകുന്നത് ഉൾപ്പെടില്ലെന്നത് വ്യക്തമായി മനസ്സിലാക്കാം.
🔷🔶🔷🔶🔷🔶🔷

2⃣: രണ്ടാമതായി ഇന്ന് കേരളത്തിൽ സ്വർണ്ണം, വെള്ളി, കറൻസി, കച്ചവടച്ചരക്ക് എന്നിവയുടെ സകാത്താണ് കൂടുതലും നൽകപ്പെടുന്നത്. ഇവയെല്ലാം പരോക്ഷ സ്വത്തുക്കളാണ്. കാരണം കർമ്മശാസ്ത്ര പണ്ഡിതന്മാർ സകാത്ത് നൽകേണ്ട സ്വത്തുക്കളെ പ്രത്യക്ഷ സ്വത്തുക്കൾ, പരോക്ഷ സ്വത്തുക്കൾ എന്നിങ്ങനെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. കൃഷി, പഴവർഗ്ഗങ്ങൾ, ഖനി, ആട്, മാട്, ഒട്ടകം എന്നിവ പ്രത്യക്ഷ സ്വത്തുക്കളും സ്വർണ്ണം, വെള്ളി, നിധി, കച്ചവടച്ചരക്ക്, ഫിത്വർ സകാത്ത് എന്നിവ പരോക്ഷ സ്വത്തുക്കളുമാണ്. പരോക്ഷ സ്വത്തുക്കളുടെ സകാത്ത് മുസ് ലിം ഭരണാധിപന് പോലും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാനുള്ള അവകാശമില്ല.
🔹🔸🔹🔸🔹🔸🔹
 قال ابن حجر رحمه الله: (وله) أي للمالك (أن يؤدي بنفسه زكاة المال الباطن) وليس للإمام أن يطلبها إجماعا
🔺🔺🔺🔺🔺🔺🔺
പരോക്ഷ സ്വത്തിന്റെ സകാത്ത് ഉടമസ്ഥൻ സ്വന്തമായി വിതരണം ചെയ്യണം, ഭരണാധിപന് അത് തന്നെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പിരിച്ചെടുക്കാൻ പാടില്ല. ഇത് പണ്ഡിത ലോകത്തിന്റെ ഏകാഭിപ്രായമാണ്. (തുഹ്ഫ: 3/344) ഇപ്രകാരം (നിഹായ: 3/136) ലും (മുഗ് നി: 1/413) ലും മറ്റു ഫിഖ്ഹിന്റെ ഗ്രന്ധങ്ങളിലെല്ലാം കാണാവുന്നതാണ്.
🔹🔸🔹🔸🔹🔸🔹
എന്നാൽ പരോക്ഷ സ്വത്തിന്റെ സകാത്ത് ഒരാൾ നൽകുന്നില്ലെങ്കിൽ അവനോട് അത് കൊടുക്കുവാനോ അല്ലെങ്കിൽ അവകാശികളിലേക്ക് എത്തിക്കുവാൻ എന്നെ ഏൽപ്പിക്കണമെന്നോ കൽപ്പിക്കൽ ഇമാമിന് നിർബന്ധമാണ്.
🔹🔸🔹🔸🔹🔸🔹
ഇമാം ഇബ്നു ഹജർ പറയുന്നു:
 نعم يلزمه إذا علم أو ظن أن المالك لا يزكي أن يقول له ما يأتي
🔺🔺🔺🔺🔺🔺🔺
ഉടമസ്ഥൻ പരോക്ഷ സ്വത്തിന്റെ സകാത്ത് നൽകുന്നില്ലെന്ന് ഭരണാധിപൻ അറിയുകയോ ബോധ്യപ്പെടുകയോ ചെയ്താൽ അവനോട് അത് നൽകണമെന്നോ, നൽകാൻ എന്നെ ഏൽപ്പിക്കണമെന്നോ പറയൽ ഭരണാധിപന് നിർബന്ധമാണ്. (തുഹ്ഫ: 3/344) ( നിഹായ: 3/136)
🔹🔸🔹🔸🔹🔸🔹
ശേഷം അലിയ്യുശ്ശിബ്റാമല്ലിസി എഴുതുന്നു:
 ومثل الإمام في ذلك الآحاد لكن في الأمر بالدفع لا في الطلب
🔺🔺🔺🔺🔺🔺🔺
ഇമാമിനെ പോലെ മറ്റുള്ളവർക്കും അവനോട് സകാത്ത് കൊടുക്കാൻ കൽപ്പിക്കാവുന്നതാണ്. പക്ഷെ, സകാത്ത് ഞങ്ങളെ ഏൽപ്പിക്കണമെന്ന് പറയാൻ അവർക്ക് അവകാശമില്ല. (ഹാശിയതു ന്നി ഹായ: 3/136)
🔹🔸🔹🔸🔹🔸🔹
ഇത്രയും പറഞ്ഞതിൽ നിന്ന് നമ്മൾ ഇന്ന് കൊടുക്കുന്ന സ്വർണ്ണം, വെള്ളി, കറൻസി, ഫിത്വർ സകാത്ത് എന്നീ പരോക്ഷ സ്വത്തുക്കളുടെ സകാത്ത് പിരിച്ചെടുക്കാൻ മുസ്ലിം ഭരണാധിപന് പോലും അവകാശമില്ലെന്നും സകാത്ത് കൊടുക്കാത്തവനാണെന്ന് ബോധ്യപ്പെട്ടാൽ അവനോട് അത് നൽകണമെന്ന് പറയാനല്ലാതെ പിരിച്ചെടുക്കാൻ മറ്റുള്ളവർക്കും അധികാരമില്ലെന്നും മനസ്സിലാക്കാമല്ലോ... അപ്പോൾ അങ്ങനെ പിരിച്ചെടുക്കുന്നവർക്ക് സകാത്ത് നൽകിയാൽ വീടുന്നതുമല്ല.
🔷🔶🔷🔶🔷🔶🔷

3⃣: മൂന്നാമതായി സകാത്ത് പിരിച്ചെടുക്കുന്ന കമ്മറ്റി ആർക്കാണ് അത് എത്തിച്ചു കൊടുക്കുന്നത് എന്ന് ഉടമസ്ഥൻ അറിയുന്നില്ല. ഒരാളെ സകാത്ത് കൊടുക്കാൻ ചുമതലപ്പെടുത്തിയാൽ എത്തിച്ചു കൊടുക്കേണ്ട അവകാശിയെ നിചപ്പെടുത്തി കൊടുക്കൽ ഉടമസ്ഥന് നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ: 177) (തുഹ്ഫ: 3/344)
🔺🔺🔺🔺🔺🔺🔺
സകാത്ത് കമ്മറ്റിക്ക് സകാത്ത് കൈമാറുമ്പോൾ അതുണ്ടാവുന്നില്ല എന്ന കാര്യം പറയേണ്ടതില്ലല്ലോ...
🔷🔶🔷🔶🔷🔶🔷

 4⃣: നാലാമതായി, പല സ്ഥലങ്ങളിലും സകാത്ത് കമ്മിറ്റി ജനങ്ങളിൽ നിന്ന് സകാത്ത് പിരിച്ചെടുത്ത് റോഡ് നിർമ്മാണം, വീടുകളിലേക്കുള്ള പൈപ്പ് ലൈൻ വാട്ടർ, വായന ശാല തുടങ്ങി ജനസേവനം എന്ന വ്യാജേന തിരിമറികൾ നടത്താറാണ് പതിവ്. ഇത് കാരണം സകാത്ത് യഥാർത്ഥ അവകാശികളിലേക്ക് എത്തുന്നില്ല. അതിനാൽ സകാത്ത് വീടുന്നില്ല.
🔷🔶🔷🔶🔷🔶🔷🔶

അതിലും പുറമെ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന സകാത്ത്, ബേങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗപ്പെടുത്തി ജനങ്ങൾളെ വഞ്ചിക്കുന്ന പല സംഭവങ്ങളെ കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതുമാണ്.  ആയതിനാൽ ഇത്തരം വഞ്ചകരായ പുത്തൻ ചിന്താകതക്കാരെ നാം കരുതിയിരിക്കണം. അല്ലാഹു നമ്മെ അവരുടെ ഫിത് നയിൽ നിന്ന് കാക്കുമാറാവട്ടെ... ആമീൻ
🔴🔵🔴🔵🔴🔵🔴
✍🏻സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ