page

Friday, 13 July 2018

പലിശയിൽ കഴിവു തെളിയിച്ച് വഹാബികൾ

സകാത്ത് മുതൽ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങിയ  KNM ഒരുഭാഗത്തും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പെരുവെമ്പ് ശാഖ 'ബർകത്തിനായി'ഉത്ഘാടനം #ചെയ്ത KNM  സംസ്ഥാന സെക്രട്ടറി പി പി ഉണ്ണീൻകുട്ടി മൗലവി മറുഭാഗത്തും സലഫീആചാര്യൻ KMമൗലവി മുകളിലും നിന്ന് കേരളീയ മുസ്ലിംകളെ സ്വർഗത്തിലേക്ക് ക്ഷണിക്കുമ്പോൾ നാമെന്തിന് ഭയപ്പെടണം...!...

'''ബേങ്ക് സ്ഥാപിച്ച് പലിശ ഏര്‍പ്പാട് നടത്തുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ എന്ന് കണ്ടുപിടിക്കാന്‍ ജനാബ് കെ എം മൗലവി മുതലായവരെ ഭരമേല്‍പ്പിച്ചുവെന്നാണ് ഇ മൊയ്തുമൗലവി എഴുതിയത്. ബേങ്കിംഗ് പലിശയില്‍ ഉള്‍പ്പെടില്ല എന്ന ഒരു മതവ്യാഖ്യാനം കണ്ടുപിടിക്കുകയും ഇതിന് ‘ഹീലത്തുര്‍റിബ’ (പലിശയുടെ കൗശലം)എന്ന് പേരിടുകയും ചെയ്തുവത്രേ ഏല്‍പ്പിക്കപ്പെട്ടവര്‍. മിതമായി പലിശ വാങ്ങുന്നതിന് വിരോധമില്ല എന്നവാദമാണ് ഇവര്‍ മുന്നോട്ട് വെച്ചതെന്ന് അനുഭവസ്ഥനായ മൊയ്തു മൗലവി ആത്മകഥയില്‍ അയവിറക്കുന്നുണ്ട്. ‘രിസാലത്തുന്‍ ഫില്‍ ബങ്കി’ എന്ന ഒരു ചെറു ഗ്രന്ഥം തന്നെ പലിശ ഏര്‍പ്പാടിനെ അനുകൂലിച്ചുകൊണ്ട് കെ എം മൗലവി പ്രസിദ്ധപ്പെടുത്തി'''

ഏതായാലും ഈ കൂട്ടായ്മയിൽ ധൈര്യമായി അണിചേർന്നോളൂ... സ്വർഗമുറപ്പാണ്... ഇനി മഹ്ശറയിലെത്തുമ്പോൾ പടച്ചോൻ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാൽ തന്നെ''ഈ പണ്ഡിതന്മാരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത് എന്ന് നിങ്ങള്‍ പറയുക. അതേറ്റെടുക്കാൻ‍ കേരള ജംഇയ്യത്തുല്‍ ഉലമ തയ്യാറായിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങള്‍ സംഘടനയെ അനുസരിക്കുക” എന്ന് ടി പി അബ്ദുല്ലക്കോയ മദനിയുടെ ഉറപ്പും കിട്ടിയിട്ടുണ്ട്...
KNM കാരാപ്പറമ്പ് ശാഖയുടെ പലിശയുടെ കണക്കിതാ ... നരകത്തെ പേടിക്കുന്നവരായതുകൊണ്ട് 60 പൈസയുടെ കണക്കു പോലും വിട്ടു കളഞ്ഞിട്ടില്ല.... കിറുകൃത്യമാണ്...
സകാത്ത് മുതൽ അർഹതപ്പെട്ടവർക്ക് കൊടുക്കാതെ ബാങ്കിൽ നിക്ഷേപിച്ചിട്ട്- അതിന്റെ പലിശയായി കിട്ടിയ 939 രൂപയുടെ ബർകത്തുള്ള-വഹാബികളുടെ കണക്ക് കണ്ടോളൂ.....
KNM കാരാപ്പറമ്പ് ശാഖാ സകാത്ത് സെൽ 2005 ഒക്ടോബർ മുതൽ 2006 സെപ്തംബർ വരെയുള്ള വരവ് ചിലവ് കണക്ക്...!!!
-മുൻവർഷത്തെ ബാക്കി--- 41104.60
- മേൽ പറഞ്ഞ കാലയളവിൽ മൊത്തം വരവ്---265522
- ബാങ്ക്പലിശ ---939
പാവപ്പെട്ടവന്റെ കണ്ണീരിന്റെ വില അവകാശികൾക്ക് വിട്ടുകൊടുക്കാതെ ബാങ്കിലിട്ടിട്ട്, അതിന്റെ കണക്കവതരണത്തിൽ -പലിശയും പലിശക്കാര്യം അച്ചടിക്കാൻ ഉപയോഗിച്ച ഫണ്ടും ... ആകെക്കൂടി അടിപൊളി തൗഹീദ്... ഇവരെ ഏല്പിക്കുന്ന സകാത്ത് മുതൽ അർഹതപ്പെട്ടവർക്ക് തന്നെ എത്തുന്നുണ്ടല്ലോന്നോർത്ത്-കൊടുത്തവർ സമാധാനിച്ചു കൊള്ളുക... ജനങ്ങളുടെ ധനം അന്യായമായി ഭക്ഷിക്കുന്നവരെന്ന പ്രമാണം നജ്ദിയൻ സഖാക്കൾക്കേതായാലും ശെരിക്കും ഫിറ്റാണ്... മുഖ്യധാരാ മുസ്ലിമീംഗളെ ഖുറാഫി വിളിക്കലാണോ സ്വർഗത്തിലെത്താനുള്ള മാനദണ്ഡമെന്ന്-ഇവരെ വീക്ഷിക്കുന്ന അന്യ മതസ്തർ വരെ ചോദിച്ചു തുടങ്ങി... സ്വർഗം കൊതിച്ച് ,ഇവരുടെ കൂട്ടത്തിലണി ചേർന്നവർ ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്...ഇടക്കെപ്പോഴെങ്കിലും നന്നാകണമെന്ന് തോന്നിയാൽ ഉപകാരപ്പെട്ടെങ്കിലോ....!....