page

Saturday, 14 July 2018

ഖുതുബ-റുകുനുകൾ അറബി-ബാക്കി തിരിയുന്ന ഭാഷയിൽ!

ചോദ്യം 📝❓

ഖുതുബയിലെ അർകാനുകൾ മാത്രം അറബിയിലും തവാബിഹ് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലും ആക്കിക്കൂടെ ഇങ്ങനെ മുജായിദുകളുടെ വാദം ശരിയാണൊ ❓❓❓

📝📝📝📝🔶

ഉത്തരത്തിലേക്ക് കടക്കുന്നതിന്ന് മുംബ് ഒരു ചോദ്യം നബി സ്വ യുടെ മാത്ർഭാഷ അറബിയിലായത് കൊണ്ട് ഖുതുബ അറബിയിൽ നടത്തി അത് കൊണ്ട് നമ്മൾ നമ്മുടെ മാത്ർഭാഷയിൽ നടത്തുക എന്ന് പറഞ്ഞ് വരാറുണ്ടല്ലൊ കേരള   മുജായിദുകൾ ,  എന്നാൽ മുത്ത് നബി സ്വ യുടെ ഖുതുബയിൽ ഇങ്ങനെ അർകാനുകൾ അറബിയിലും ,തവാബിഹ് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലുമായി ഖുതുബ നടത്തിയതായി തെളിയിക്കാൻ സാധിക്കുമൊ  ??? കാരണം സ്വഹാബത്തിലും സൽമാനുൽ ഫാരിസ് റ വിനെ പോലെയുള്ള ഒട്ടനവധി അനറബികളായ സ്വഹാബത്തും  ഉണ്ടായിട്ടുണ്ടല്ലൊ????? എന്നിട്ട് നബി സ്വ ഇങ്ങനെ ചെയ്തൊ ?നബിയോ സഹാബത്തോ മതത്തിൽ ചെയ്യാത്തത് നാം ചെയ്യൽ ബിദ്അതല്ലേ...?... ബിദ്അത്ത് ചെയ്താൽ നരകത്തിൽ പോകില്ലേ...?... തിരിയണമെന്നത് ബിദ്അത്ത് ചെയ്യാനുള്ള ന്യായീകരണമാണെന്നേത് പ്രമാണമാണ് പഠിപ്പിച്ചത്...?...

ഉത്തരം...
......
🔶
ഖുതുബ എന്നത് ഒരു ആരാധനയാകുന്നു ആരാധനയിൽ സലഫിനോട് പിൻ പറ്റൽ നമുക്ക് നിർബന്ധമാകുന്നു
🔶
വിശ്വാസികളുടെ മാർഗം നാം പിൻപറ്റണം അല്ലാത്ത മാർഗ്ഗം പിന്തുടർന്നവൻ റ്റെ കേന്ദ്രം  നരഗത്തിലാണെന്ന് പരിശുദ്ധ ഖുർ ആനിൽ അല്ലാഹു നമ്മെ പടിപ്പിക്കുന്നു

[سورة النساء (٤) : آية ١١٥]
وَمَنْ يُشاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَساءَتْ مَصِيراً (١١٥)

ഇതിനെ വിഷദീകരിച്ച് കൊണ്ട് വിഷ്വാസികളുടേതല്ലാത്ത മാർഗം സ്വീകരിക്കൽ ഹറാമാണെന്നും  മുഫസ്സിരീങ്ങളും വ്യക്തമായി പടിപ്പിക്കുന്നു , ഖുതുബയെന്ന ആരാധന നാളിതുവരെ ചെയ്ത് പോന്നിരുന്ന വിഷ്വാസികളുടെ മാർഗ്ഗം നാം അവലംബിക്കണം അല്ലാത്തത് സ്വീകരിക്കൽ ഹറാമുമാണ്

فَثَبَتَ أَنَّ اتِّبَاعَ غَيْرِ سَبِيلِ الْمُؤْمِنِينَ حَرَامٌ

വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരൽ  ഹറാമാകുന്നു തഫ്സീർ റാസി.....

🔶
പിന്നെ ഖുതുബ എന്താണെന്ന് ആദ്യം  പടിക്കണം

وَهِيَ الْكَلَامُ الْمُفْتَتَحُ بِحَمْدِ اللَّهِ وَالسَّلَامِ عَلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - الْمُخْتَتَمِ بِالْوَصِيَّةِ وَالدُّعَاءِ

അല്ലാഹുവിനെ സ്തുതിച്ചും നബി സ്വയുടെ മേൽ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത് , ദുആഅ് , എന്നിവയാൽ അവസാനിക്കപ്പെടുന്ന സംസാരം….

ഷാഫിഈ ഇമാമിൻ റ്റെ അൽ ഉമ്മ് എന്ന ഗ്രന്ദത്തിലും താത്വികമായ വിശദീകരണം കാണാവുന്നതാണ് വാള്യ 1/179)....

ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഖുതുബ എന്നത്  അഞ്ച് ഘടകം ( റുക്നുകൾ)അടങ്ങിയതാകുന്നു , റുക്ൻ _ അർകാനുകൾ എന്ന് പറഞ്ഞാൽ ഖുതുബയുടെ അഭിവാജ്യ ഘടകം ഇതുണ്ടായാൽ മാത്രമെ ഖുതുബ സ്വഹീഹാവുകയുള്ളൂ , എന്നാൽ ഫിഖ് ഹിൻ റ്റെ ഉലമാക്കൾ അവരുടെ കിതാബുകളിൽ ഈ അഭിവാജ്യ ഘടകത്തിൻ റ്റെ പുറമെ എന്തെങ്കിലും അധികമായി വന്നാൽ അത് ഖുതുബയുടെ സ്വിഹ്ഹത്തിന്ന് ബാധകമാവുമോ , എന്ന ഒരു ചർച്ച കാണാം അത് എന്താണെന്നും , അങ്ങനെ എന്തിനാണെന്നും മനസ്സിലായാൽ  മുജായിദുകളുടെ ഈ അബദ്ധജഡില വാദത്തിൽ നിന്ന് രക്ഷപ്പെടാം...

  അഞ്ച്  റുക് നുകൾ (ഘടകം)  മാത്രമായുള്ളതാണ് ഖുതുബ , ഈ അഞ്ചെണ്ണത്തിൽ പെടാത്തത് അത് ഖുതുബയുമാവില്ല   , ഈ അഞ്ച് ഘടകമടങ്ങിയ  ഖുതുബ  പൂർണ്ണമായും  അറബിയിൽ തന്നെയാവണമെന്നത്  ഷർത്വാകുന്നു , പിന്നെ  ഖുതുബയുടെ അർകാനുകൾ മാത്രം അറബിയിൽ ആയാൽ മതിയെന്ന് ഇപ്പോഴത്തെ മുജായിദുകൾ വാദം ഉന്നയിക്കാറുണ്ട് പക്ഷെ ഈ റുക്നുകൾ അല്ലാത്തതടങ്ങിയ ഒരു ഖുതുബയുണ്ടൊ ???? റുക്നുകൾ അറബിയിൽ ആവണമെന്ന് മുജായിദുകൾ വാദിക്കുകയും   ഖുതുബയിലെ തന്നെ  ഖടകമായ( റുക്നായ)  വസ്വിയ്യത്ത് ( ഉപദേശം) അറബിയല്ലാത്ത ഭാഷയിൽ നടത്തുകയും ചെയ്യുന്നു  മുജായിദുകളുടെ ഈ തട്ടിപ്പ് എല്ലാവരും മനസ്സിലാക്കുക, മുജായിദുകൾ ഖുതുബ എന്ന് പറഞ്ഞ് മലയാളത്തിൽ വലിയ ഉപദേശം നടത്തുന്നുണ്ടല്ലൊ അത് യഥാർത്തത്തിൽ ഖുതുബയുടെ ഘടകമായ വസ്വിയ്യത്താകുന്നു , അർകാനുകൾ അറബിയിൽ തന്നെയാവണമെന്ന് വാദിച്ച് അർകാനുകൾ തന്നെ മലയാളത്തിൽ നടത്തുന്നു .... എന്നിട്ട് അർകാൻ, തവാബിഹ് എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് .........

ഖുതുബ എന്നത് അഞ്ച് റുക്നുകൾ മാത്രം  അടങ്ങിയ ഒരു ഇബാദത്താകുന്നു  അല്ലാത്തത് ഖുതുബയിൽ പെട്ടതല്ല ഇത് എല്ലാവരും ശരിക്കും മനസ്സിലാക്കുക ,  അത് പോലെ ഖുതുബയിൽ( അർകാനുകളിൽ)  പെടാത്ത  എന്തെങ്കിലും ജനങ്ങളിലേക്ക് ഇമാം ഉണർത്തിയാൽ അത് ഖുതുബയുടെ സ്വീകാര്യതക്ക് കോട്ടം വരുമോ, അത് എങ്ങനെ ഉണർത്തണം  എന്നതൊക്കെയുള്ള ചർച്ച ഫിഖ് ഹിൻ റ്റെ ഉലമാക്കൾ അവരുടെ കിതാബുകളിൽ നടത്തിയിട്ടുണ്ട് ഇതും പൊക്കിപ്പിടിച്ച് കൊണ്ട് മുജായിദുകൾ മുഹ്മിനീങ്ങളെ തെറ്റിധരിപ്പിക്കുകയാണ്

എന്നാൽ ഇവിടെ മുജായിദുകൾ തെറ്റിദ്ധരിപ്പിക്കുന്നത് ഖുതുബ നടത്തുന്നതിന്നിടയിൽ ഇമാമിന്ന് എന്തെങ്കിലുംജനങ്ങളോട് ഉണർത്താനുണ്ടെങ്കിൽ അത്  ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ നടത്തണം എന്ന് പറഞ്ഞ് കൊണ്ട് ഇമാം ശാഫിഈ റ യുടെ കിതാബുൽ ഉമ്മിലെ ഒരു ഉദ്ധരണിയാണ്  കൊണ്ടു വരാറുള്ളത്  പക്ഷെ ഈ """"ഖുതുബ നടത്തുന്നതിന്നിടയിൽ"""" എന്ന് പറഞ്ഞത് അഞ്ച് ഘടകങ്ങളിലും പെടാത്തതാകുന്നു അതായത്  ഖുതുബ നടത്തുന്നതിനിടയിൽ ജനങ്ങളോട് ഇമാമിന്ന് എന്തെങ്കിലും ഉണർത്താനുണ്ടെങ്കിൽ അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ആവാം എന്നതാകുന്നു പക്ഷെ ഇതിന്നും ഖുതുബയുടെ തുടർച്ച നഷ്ടപ്പെടാനും പാടില്ല ചുരുക്കി പെട്ടെന്ന് ഉണർത്തണം  എന്നർത്തം അല്ലാതെയായാൽ അത് സുന്നത്തിന്നെതിരെയാകും

ഇങ്ങനെയാണ്  കിതാബുൽ ഉമ്മിൽ ഉള്ളത് മുജായിദുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്  അതായത് നബി സ്വ ഖുതുബ നടത്തുന്നതിന്നിടയിൽ ഒരു സ്വഹാബി വര്യനോട് നിസ്കാരത്തിൻ റ്റെ കാര്യം ഉണർത്തുകയുണ്ടായി ഈ ഹദീസ് എടുത്തുദ്ധരിച്ച് കൊണ്ടാണ് ശാഫിഈ ഇമാം മസ് അല പറയുന്നത് , നബി സ്വ ആ സ്വഹാബിയെ ഉണർത്തിയത് ഖുതുബ എന്ന നിലക്കല്ല ഖുതുബ നടത്തുന്നതിന്നിടയിലാകുന്നു ഇത് പോലെ ആവാം അതും തുടർച്ച മുറിയാത്ത രൂപത്തിൽ  എന്നതാകുന്നു ഉമ്മിൽ പറഞ്ഞ ചർച്ച

ഇങ്ങനെ ഫിഖ് ഹിൻ റ്റെ ചില കിതാബുകളിൽ കാണാം പക്ഷെ ഇവിടെ പറഞ്ഞതെല്ലാം  അഞ്ച് ഘടകമടങ്ങിയ ഖുതുബ അറബയിൽ തന്നെ ആവണം , ഖുതുബ നടത്തുന്നതിന്നിടയിൽ എന്തെങ്കിലും ജനങ്ങളോട് ഖുതുബയുടെ തുടർച്ച നഷ്ടപ്പെടാത്ത രീതിയിൽ ഒരു കാര്യം ഉണർത്തുന്നത് ഖുതുബയുടെ സ്വിഹ്ഹത്തിന്ന് ( സ്വീകാര്യതക്ക് ) കോട്ടം സംഭവിക്കുമോ ഇല്ലയൊ എന്ന ചർച്ചയാണ് ഉലമാക്കൾ നടത്തിയത്

.എന്നാൽ ഇതും പൊക്കെപ്പിടിച്ച് കൊണ്ട് ഖുതുബ ജനങ്ങൾക്ക് തിരിയണ ഭാഷയിൽ നടത്താം എന്നല്ല

സത്യത്തിൽ മുജായിദുകൾ തന്നെ വാദിക്കുന്നു ഖുതുബയുടെ അർകാനുകൾ അറബിയിൽ നടത്തണം ബാക്കിയുള്ളത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലും ആവാം എന്ന് പക്ഷെ അർകാനുകൾ അടങ്ങിയത് മാത്രമെ ഖുതുബയാവുകയുള്ളൂ തവാബിഹ് എന്നത് ഖുതുബയല്ല എന്നിട്ടല്ലെ ബാക്കി

പിന്നെ ഖുതുബ നടത്തുന്നതിന്നിടയിൽ ഉണർത്തുക എന്ന് പറഞ്ഞാൽ ജനങ്ങളിലേക്ക് അത്യാവഷ്യമായ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന അപകടം മുതലായവ ആ സമയത്ത് ജനങ്ങളെ അവർക്ക് തിരിയുന്ന ഭാഷയിൽ ഖുതുബയുടെ തുടർച്ച മുറിഞ്ഞ് പോകാത്ത രീതിയിൽ നബി സ്വ ഉണർത്തിയത് പോലെ   ഉണർത്തുന്നത് കൊണ്ട് കുഴപ്പമില്ല എന്നേ ഉള്ളൂ അല്ലാതെ ഇങ്ങനെ ഉണർത്തണം എന്നത് ഒരു നിബന്ധനയല്ല,  പക്ഷെ ഇതൊരു നിബന്ധനയാക്കി കാര്യം മനസ്സിലാക്കാതെ മാത്ർഭാഷയിൽ ഖുതുബയും നടത്തി നിസ്ക്കാരത്തെ ബാത്വിലാക്കുകയാണ് കേരള മുജായിദുകൾ.....

ചുരുക്കിപ്പറഞ്ഞാൽ കേരള മുജായിദ് മൗലവിമാർ ഖുതുബ അറബിയിലാവണമെന്ന് വാദിക്കുകയും  ഖുതുബയിലെ ഒരു ഘടകമായ വസ്വിയ്യത്ത്  നീട്ടി വലിച്ച് പ്രസൻ ഗിച്ച് മുഴുവൻ സാധാരണ പാവപ്പെട്ട മുജായിദുകളുടെയും ജുമുഅ വെള്ളത്തിലാക്കുകയാണ് അല്ലാഹു കാക്കട്ടെ

എല്ലാവരും സത്യം മനസ്സിലാക്കുക ഇത്തരം പൗരോഹിത്യ വാദികൾ  നമ്മുടെ ഓരൊ ജുമുഅയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് , മുജായിദിസത്തിൽ കുടുങ്ങിപ്പോയവർ ചിന്തിക്കുക... നബിയോ സഹാബത്തോ ചെയ്യാത്ത ബിദ്അത്ത് മതത്തിൽ കടത്തിക്കൂട്ടി ആഴ്ചയിൽ ഒന്നും മാസത്തിൽ നാലും വർഷത്തിൽ 48 ഉം പ്രാവശ്യം നരകമിരന്നു വാങ്ങണോ എന്ന് ഒരു വേള ആലോചിക്കുന്നത് നന്നായിരിക്കും....!