page

Monday, 23 July 2018

ജിന്ന് മുജാഹിദും വിസ്ഡം മുജാഹിദും തുറന്ന പോരാട്ടത്തിന്!

ജിന്ന് മുജാഹിദും
വിസ്ഡം മുജാഹിദും
തുറന്ന പോരാട്ടത്തിന്..
എല്ലാം മാന്തി പുറത്തിടുമെന്ന് ഒരു കൂട്ടം മൗലവിമാർ... നൂറ്റാണ്ടാഘോഷിച്ചിട്ടും തീരുമാനമാകാത്ത മുജാഹിദ് തൗഹീദ് ദജ്ജാലിറങ്ങുമ്പോളെങ്കിലും എന്തെങ്കിലുമാക്കുമോ ആവോ...!
➖➖➖⏺⏺➖➖➖

മുജാഹിദിലെ ജിന്ന് ഗ്രൂപ്പ്
രണ്ടായി പിളർന്നിരുന്നു...
വിസ്ഡം ഗ്രൂപ്പും  ജിന്ന് ഗ്രൂപ്പും...!

കേരള വഹാബികളുടെ ആദർശം പലതും ശരിയല്ല ,പലതും തിരുത്തേണ്ടതുണ്ട് എന്ന ചിന്താഗതിയോടെ ജിന്ന് ഗ്രൂപ്പ് യോഗം ചേർന്നു ഏഴ് ദിവസങ്ങളിലായി 200 വിഷയങ്ങൾ ചർച്ചക്കിട്ടു.പലതും തെറ്റാണെന്നു ബോധ്യപ്പെട്ടു.അത് തിരുത്താൻ തീരുമാനമാകുമ്പോൾ ജിന്ന് ഗ്രൂപ്പ് രണ്ടായത്രെ!
മുജാഹിദിന്റെ പഴയ ആദർശങ്ങൾ പലതും തിരുത്തണമെന്ന് ഒരുവിഭാഗം. തിരുത്തരുതെന്ന് മറ്റൊരു വിഭാഗവും.
ഒന്നാം വിഭാഗം ജിന്നായി അറിയപ്പെടുന്നു, സകരിയ സ്വലാഹിയാണ് നേതാവ്.
രണ്ടാം വിഭാഗം വിസ്ഡം ഗ്രൂപ്പ്.ഹുസൈൻസലഫിയും മുജാഹിദ് ബാലുശേരിയുമാണിതിന്റെ നേതാക്കൾ.
കാലങ്ങളായി ഇവർ പിരിഞ്ഞിട്ട്.പക്ഷേ ഒരു തുറന്ന പോരാട്ടത്തിനു് ഇതുവരെ തുനിഞ്ഞിട്ടില്ലായിരുന്നു.
ഇപ്പോൾ തറാവീഹ് 11 ൽ കൂടുതൽ അനാചാരമാണെന്ന മുജാഹിദ് ആശയം തെറ്റാണെന്ന് സ്വലാഹി പ്രഖ്യാപിച്ചതോടെ തുടക്കം കുറിച്ചു തുറന്ന പോരാട്ടത്തിന്.

ഇനി വായിക്കുക;
വിസ്ഡം ഗ്രൂപ്പിനെതിരെ
ജിന്ന് ഗ്രൂപ്പിന്റെ അൽ ഇസ്ലാഹ് മാസികയിൽ നിന്ന്
👇
" അന്തമില്ലാത്ത വിസ്ഡം അനുയായികളോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. തലയിരിക്കുമ്പോൾ വാലാടരുത്. ഇവ്വിഷയകമായി സ്വലാഹിക്കും അൽ ഇസ് ലാഹിനും അബദ്ധം പറ്റിയെങ്കിൽ അത് സലക്ഷ്യം വിവരിക്കാൻ നിങ്ങളുടെ ദാഇമാരോടും
പണ്ഡിതന്മാർ എന്ന് പറയുന്നവരോടും ആവശ്യപ്പെടുക. അവർ കളത്തിലിറങ്ങട്ടെ. കാര്യങ്ങൾ കൃത്യം കൃത്യമായി വിവരിക്കട്ടെ. അപ്പോൾ നോക്കാം ബാക്കി കാര്യം.ഒരു തറാവീഹ് വിഷയം മാത്രം ചർച്ചയാക്കിയപ്പോൾ തന്നെ നിങ്ങളിങ്ങനെ കോമരം തുള്ളാൻ തുടങ്ങിയാൽ നിങ്ങളിനി എത്ര നാൾ തുള്ളേണ്ടിവരും. സ്പാൻ ഹോട്ടലിലെ ചർച്ച ഞങ്ങൾ മറക്കില്ല. എല്ലാം മാന്തി പുറത്തിടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. കാത്തിരിക്കുക അക്ഷമരായി തന്നെ......
പഴയകാലം മുതൽ മുജാഹിദ് പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശങ്ങൾ പലതും സലഫീ ഉലമാക്കളുടെ പ്രാമാണിക നിലപാടുകളുമായി നേർക്കുനേരെ കൂട്ടിമുട്ടുന്നവയോ ഒരു നിലക്കും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതോ ആണെന്ന് തിരിച്ചറിവുള്ള പലരും വിസ്ഡം മുന്നണിയിൽ ഉണ്ട് അതെല്ലാം ധീരമായി തിരുത്തി പഴയ സംഘടനയുടെ കറ പുരണ്ട പ്ലാറ്റ്ഫോം പാടെ ഒഴിവാക്കി പ്ലെയിൻ പേപ്പറിൽ നിന്ന് തുടങ്ങാൻ എല്ലാ നിലക്കും അനുയോജ്യമായ ഒരു ചരിത്രപരമായ വഴിത്തിരിവിൽ എത്തിയ സമയത്ത് അത്തരം വിഷയങ്ങളെ വകതിരിച്ച് രേഖപ്പെടുത്തി സലഫീ ഉലമാക്കളുമായി ഇരുന്ന് നിലപാടുകൾ തീരുമാനിച്ച് സുതാര്യമായി മുന്നോട്ട് പോകാൻ കൂടിയാലോചിച്ചുറപ്പിച്ച ശേഷം പ്രസ്തുത രേഖകൾ ' മുക്കാൻ 'ഗൂഢാലോചന നടത്തിയവരാണ് ഇന്നത്തെ വിവാദങ്ങളിൽ അസ്വസ്ഥത കാണിക്കുന്നതും സ്റ്റേജിൽ കയറി പിച്ചും പേയും പറയുന്നതും....
കെ.എൻ.എമ്മിൽ നിന്നും പുറത്ത് പോന്ന സമയത്ത് കോഴിക്കോട് സ്പാൻ ഹോട്ടലിൽ അമ്പതോളം ദാഇമാർ ഏഴ് ദിവസത്തോളം ഒരോ ദിവസം പത്ത് മണിക്കൂർ വീതം കുടിയിരുന്ന് ഇരുനൂറോളം വിഷയങ്ങളിൽ ചർച്ച നടക്കുകയും പല വിഷയങ്ങളിലും നാം ലോക സലഫീ ഉലമാക്കളോട് ചർച്ച ചെയ്ത് നിലപാടുകളിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തീരുമാനിക്കുകയാണ് ചെയ്തത്.പ്രസ്തുത ചർച്ചയുടെ രേഖകൾ മുക്കിയതാരാണോ, അവരുടെ ഉദ്ദേശ്യമെന്തായിരുന്നോ അത് തന്നെയാണ് ഈ വിഷയത്തിൽ സ്വലാഹി ക്രൂശിക്കപ്പെടാൻ കാരണവും. ഇനി ഞങ്ങൾ പറയാൻ പോകുന്ന വിഷയങ്ങൾ എന്തൊക്കെയാണെന്ന് ആ രേഖ മുക്കിയ കുതന്ത്രക്കാർക്കറിയാം. അല്ലാഹു തൗഫീഖ് നൽകുകയാണെങ്കിൽ ഓരോന്നും ഞങ്ങൾ ചർച്ചക്കിടുക തന്നെ ചെയ്യും. " [അൽ ഇസ്ലാഹ്   2018 ജൂലൈ ]

എങ്ങിനെയുണ്ട് കാര്യങ്ങൾ... ഏതായാലും , അല്ലാഹു തൗഫീഖ്
ഏറ്റി ഏറ്റി നൽകട്ടെ എന്ന് ദുആ ചെയ്യാം... മൗലവിമാരേ...എല്ലാം മാന്തി നിങ്ങൾ പുറത്തിടുക... സ്വർഗത്തിലേക്ക് നേരിട്ടു പോകാനായി നിങ്ങളുടെ പിന്നിൽ കൂടിയ പാമര ജനങ്ങൾ ഇതൊക്കെ കാണട്ടെ...!
ബിദ്അത്താണെന്ന്
മുദ്രകുത്തി നിങ്ങൾ
മാറ്റി നിർത്തിയ കാര്യ
ങ്ങളെ കുറിച്ച് '''ഞങ്ങൾക്ക് അബദ്ധം പറ്റിയതാണ് അത് 'ലോക സലഫി 'കൾ പറഞ്ഞ പോലെ സുന്നത്താണ്''' എന്നുറക്കെ പറയാൻ അല്ലാഹു തആല നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ...
വിത്റിലെ ഖുനൂത് വെറും സാമ്പിൾ വെടിക്കെട്ട് മാത്രം...''പ്രസ്തുത ഖുനൂത്ത് ബിദ്അഅത്താണ് എന്ന് ഞങ്ങൾ പറഞ്ഞത് അബദ്ധമാണ് -അതിന്റെ ഹദീസ് സ്വഹീഹാണ് വിത്റിൽ ഖുനൂത് സുന്നത്താണ്''- എന്ന മുജാഹിദ് കുമ്പസാരം ആരും മറന്നിട്ടില്ല... എല്ലാം മാന്തി പുറത്തിടാൻ മൗലവിമാർക്ക് മുസ് ലിംകളുടെ സർവ്വ പിന്തുണയുമുണ്ട്...അത് കണ്ടിട്ടെങ്കിലും കുറച്ച് പാവങ്ങൾ സത്യം മനസിലാക്കി ,
 നിങ്ങളുടെ കെണി വലയിൽ നിന്ന് സുരക്ഷിതരാവട്ടെ ...