page

Sunday, 8 July 2018

ആണ്ട്-അനുസ്മരണം നടത്തുന്നെങ്കിൽ വഹാബികൾ നടത്തുമ്പോലെ നടത്തണം

#മരിച്ചവരെ #അനുസ്മരിക്കുക, #ആണ്ടു #നടത്തുക എന്നൊക്കെ പറഞ്ഞാൽ #മുജാഹിദുകൾ #നടത്തുമ്പോലെ തന്നെ നടത്തണം... ചിലത് ചരിത്ര സമ്മേളനമായി തന്നെ നടത്തണം... പ്രത്യേകം സുന്നത്തുള്ളതു കൊണ്ട് എടവണ്ണയിലായാൽ പോരിഷ കൂടും... പേടിക്കണ്ട... അത് എടവണ്ണ ഔലിയ ആയതു കൊണ്ടാണ്... കുഞ്ഞീദ് മദനിയുടെ ഭാഷയിൽ എല്ലാ വഹാബികളും ഔലിയ ആണല്ലോ.... മറ്റു  ചിലത് പാറപ്പുറത്ത് തന്നെ നടത്തണം... അത് പറപ്പൂരാണെങ്കിൽ ബഹു സുന്നത്ത്.... ഇവിടെയും പേടിക്കാനില്ല... പറപ്പൂർ ഔലിയയാണ്.... മറ്റൊന്ന് മ്മടെ സലാം സുല്ലമി ഔലിയ.... ഒരു ബലത്തിനവിടെ പുറം സപ്പോർട്ടുമുണ്ട്... ലൈറ്റും അറൈജ്മെന്റും കണ്ടാൽ ഒരു സുന്നിക്കും ഒപ്പമെത്താനൊക്കില്ല.... അടുത്തത് വക്കം മൗലവി... അനുസ്മരണവും ആണ്ടും ഇങ്ങിനെയാണ് നടത്തേണ്ടത്... സുന്നികൾ കണ്ട് പഠിക്ക്... എല്ലാം ഖുർആനിലും ഹദീസിലും പറഞ്ഞ പോലെ തന്നെ .... സജ്ജീകരണങ്ങൾ കിറുകൃത്യം.... സുന്നികളുടേതൊക്കെ ചീള് കേസ്... ഇതൊക്കെ ഹൈടെക്ക് സുന്നത്ത്... ചിലവ് എത്ര ലക്ഷം വരും എന്നോ ,ഈ പൈസക്ക് പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ച് വിട്ടു കൂടേന്നോ ആരും ചോദിക്കരുത് .... സുന്നത്ത് സുന്നത്ത് പോലെ- അതും ആർഭാടമായി - ചരിത്ര സമ്മേളനമായി നടക്കണം... നിങ്ങൾ സുന്നികൾ ഏതെങ്കിലും ആണ്ട് ചരിത്ര സമ്മേള നമായി നടത്തിയിട്ടുണ്ടോ...?...അങ്ങിനെയൊക്കെ നടത്തണമെങ്കിൽ മുജാഹിദുകളെപ്പോലെ സുന്നത്തിനോട് ഇത്തരത്തിൽ സ്നേഹം വേണം... ഇവരുടെ വാക്കു കേട്ട് സ്വന്തം വാപ്പാന്റെ പോലും അനുസ്മരണം നരകത്തിലാണെന്ന് പറഞ്ഞ് ചവിട്ടിക്കുലുക്കി സ്വന്തം വീടുകളിൽ നിന്നിറങ്ങിപ്പോന്ന വഹാബികളേ.... നിങ്ങളുടെ കാര്യം കഷ്ടം തന്നെ ....മൗലവിമാരിങ്ങനെ ,ഇത്തരം പരിപാടി നടത്തി സുന്നകളെ കവച്ചു വച്ച് നരകത്തിലേക്കിറങ്ങിയാൽ ,പാവം സ്വർഗം ആരുമില്ലാതെ തനിച്ചാകില്ലേ...



 ട