page

Friday, 2 November 2018

നബിദിനവും മുജാഹിദ് തൗഹീദിന്റെ 48 ബിദ്അത്തും!

മുജാഹിദുകൾ ആരാധനയിലെ ബിദ്അത്തിലൂടെ 48 പ്രാവശ്യം നരകത്തിൽ...!

''നബിയുടെ കാലത്തില്ലാത്തതിനാണ് ബിദ്അത്ത് എന്ന് പറയുന്നത് '' ,എന്ന് സ്വന്തമായി നിർവചനമുക്കാക്കി- ''എല്ലാ ബിദ്അത്തും പിഴച്ചതാണ്- പിഴച്ചതെല്ലാം നരകത്തിലാണ് ''- എന്നത് ഒപ്പം ഫിറ്റ് ചെയ്ത് ലോക മുസ്ലിംകളെ നരകത്തിൽ തള്ളാനിറങ്ങിയ വഹാബികൾ യാഥാർത്ഥ്യങ്ങളുടെ മുന്നിൽ വിയർക്കുന്നു...!.... വിഷയം അനറബീ ഭാഷയിലുള്ള ജുമുഅ ഖുതുബ ...!... സ്വയം തട്ടിക്കൂട്ടിയ പ്രമാണങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയ മൗലവിമാർ പ്രതികരണം പോലും നഷ്ടപ്പെട്ട അവസ്ഥയിലായത് സ്വാഭാവികം മാത്രം...!.

മുസ്ലിംകളുടെ,ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅയിലെ- നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്യാത്ത '' അനറബി ഖുതുബ'' എന്ന ബിദ്അത് ചെയ്ത്, വർഷത്തിൽ 48 പ്രാവശ്യം നരകത്തിൽ പോകുന്ന വഹാബികൾ സ്വയം കുഴിച്ച കുഴിയിൽ ദയനീയമായി ഞരങ്ങുന്നു... അനറബീ ഖുതുബ നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്തിട്ടില്ലെന്ന സത്യം വ്യക്തമായ മൗലവിമാർ ,പിന്നീട് ഉരുളുന്ന ദൃശ്യങ്ങളാണെവിടെയും... 'മാതൃഭാഷയിലായിരുന്നു- മുന്നിലിരിക്കുന്നവർക്ക് തിരിയുന്ന ഭാഷയിലായിരുന്നു നബിയുടെ ഖുതുബ' എന്ന് ന്യായം പറയുന്നവരും-നബി തങ്ങൾ അനറബി ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല-അനറബി ഖുതുബ ബിദ്അത്താണ് എന്ന് പരോക്ഷമായി സമ്മതിക്കുന്നു എന്നതാണ് രസാവഹം...!... അതായത്- അനറബി ഖുതുബ നബിയോ സഹാബത്തോ താബിഉകളോ നടത്തിയിട്ടില്ലാത്തതിനാൽ ബിദ്അത്താണ് എന്നത് ശെരി തന്നെ. പക്ഷേ ഞങ്ങളാ ബിദ്അത്ത് ചെയ്യും... ന്യായം ഞങ്ങളുടെ ഭാഗത്താണ്... ഖുതുബ ജനങ്ങൾക്ക് തിരിയണം എന്നതാണ് ന്യായം...

ഈ ന്യായം ആര് പഠിപ്പിച്ചെന്ന് ചോദിച്ചാരും മൗലവിമാരെ എടങ്ങേറാക്കരുത്. സ്വന്തമായി തട്ടിക്കൂട്ടുന്ന ന്യായപ്രകാരം- ബിദ്അത്ത്, ആരാധനകളുടെ പേരിൽ എല്ലാ ജുമുഅക്കും ചെയ്യാമെന്നാണ് മുജാഹിദ് ഉസൂൽ.ആഴ്ചയിൽ ഒന്ന് മാസത്തിൽ നാല് എന്ന കണക്കിന് വർഷത്തിൽ മൊത്തം നാല്പത്തി എട്ട് ബിദ്അത്ത് ,വഹാബീ വക പാവപ്പെട്ട ജനങ്ങൾക്ക് സംഭാവന...!

മുസ്ലിംകളുടെ,ആഴ്ചയിലെ ഏറ്റവും വലിയ ആരാധനയായ ജുമുഅയിലെ- നബിയോ സഹാബത്തോ താബിഉകളോ ആരും ചെയ്യാത്ത '' അനറബി ഖുതുബ'' എന്ന ബിദ്അത് ചെയ്ത്, വർഷത്തിൽ 48 പ്രാവശ്യം നരകത്തിൽ പോകുന്ന മൗലവിമാരാണ്-വർഷത്തിൽ ഒരു പ്രാവശ്യം മാത്രമുള്ള  ''നബിദിന സന്തോഷത്തിന്റെ '' പേരിൽ മാത്രം കുരച്ച് ചാടി നരകം പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതാണേറ്റവും രസകരം...ബിദ് അത്ത് ചെയ്താൽ നരകത്തിൽ പോകുമെന്ന വിധി വഹാബികൾക്ക് ബാധകമല്ലെന്ന് മുസ്ലിംകളാരും അറിയാത്തത് മൗലവിമാരുടെ കുറ്റമല്ലല്ലോ... തിരിയണമെന്ന ന്യായം പറഞ്ഞ് റബീഉൽ അവ്വലിൽ ജുമുഅയിലെ ആരാധനയിൽ നാലാഴ്ചയും 4 ബിദ്അത്ത് ചെയ്യുന്ന വഹാബികൾ- അതേ ബിദ്അത്തിലൂടെ[വഹാബീ ഖുതുബ] കുഞ്ഞാടുകളോട് ഒച്ചവക്കുന്നതാകട്ടെ - നബി ജനിച്ചതിന്റെ പേരിൽ സന്തോഷിക്കുന്ന മുസ്ലിംകൾ നരകത്തിലാണെന്ന്... നല്ല ന്യായം... നല്ല നവോത്ഥാനം... ഒപ്പം വഹാബികൾക്ക് കൂട്ടായി ഇബ്ലീസിന്റെ സങ്കടവും...!..

ഇബ്ലീസ് കരഞ്ഞതും വഹാബികൾ സങ്കടപ്പെടുന്നതും തിരുപ്പിറവിയുടെ പേരിലായത് യാദൃശ്ചികമാണോ...?...
മുസ്ലിംകളെ നരകത്തിൽ തള്ളാൻ ബിദ്അത്തിന് സ്വന്തം വിശദീകരണവുമായി ഇറങ്ങി 48 പ്രാവശ്യം നരകത്തിൽ ചാടുന്ന വഹാബീ നേതാക്കളോടും മൗലവിമാരോടും ,ആദ്യം-''നബിയോ സഹാബത്തോ താബിഉകളോ നടത്താത്ത  അനറബി ഖുതുബ എന്ന ബിദ്അത്ത് അവസാനിപ്പിച്ച് നരകത്തിൽ നിന്ന് കരകയറിയിട്ട് പോരേ, നബി ജനനത്തിന്റെ പേരിൽ സന്തോഷിക്കുന്നത് ബിദ്അത്താണോ എന്ന് അന്വേഷിക്കൽ'' എന്ന ,സാധാ വഹാബീ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയാൻ ,സലഫീ ആസ്ഥാന മന്ദിരത്തിൽ ആസനമുറപ്പിച്ചിരിക്കുന്നവർക്ക് പോലും കഴിയുന്നില്ല എന്നതാണ് ,മുജാഹിദ് നവോത്ഥാനത്തിന്റെ പുതിയ ക്ളൈമാക്സ്...!