page

Tuesday, 20 November 2018

ഫാക്കിഹാനി[റ]എപ്പോളാണ് വഹാബികൾക്ക് ഇമാമായത്?

ഒഹാബികൾക്ക്  എപ്പോഴാണു ഇമാം ഫാക്കിഹാനി(റ) ഇമാമായത് എന്നൊന്ന് വ്യക്തമാക്കിപ്പറയാമോ !! ??
…………………………………………………………………
സുന്നികളെ മൊത്തം മുശ്രിക്കാക്കുന്നത് സുന്നികള്‍ മഹാന്മാരോട് വിശിഷ്യാ നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യുന്നത് കൊണ്ടല്ലേ !! ''ആ ഇസ്തിഗാസ ലോകത്ത് ആദ്യമായി ചെയ്തത് ആദ്യ പിതാവ് ആദം നബി(അ) ആണെന്ന് നീ ഉറപ്പിച്ചു മനസ്സിലാക്കി വെച്ചോ'' എന്നാണ് ഇമാം ഫാക്കിഹാനി(റ) പ്രസിദ്ധമായ തന്റെ  സ്വന്തം കിത്താബായ ''അല്‍ ഫജ്റുല്‍ മുനീറിൽ'' പഠിപ്പിക്കുന്നത് !! അതിങ്ങനെ വായിക്കാം
إِعْلَمْ: أَنَّ أَوَّلَ مَنِ اسْتَغَاثَ بِنَبِـيِّنَا مُحَمَّدٍ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَبُونَا آدَمُ عَلَيْهِ السَّلَامْ، وَذَكَرَ شَيْخُ الْإِسْلاَمِ وَالْمُسْلِمِينَ أَبُو عَبْدِ اللهِ مُـحَمَّدُ الشِّهِيرِ بِابْنِ النُّعْمَانِ بِسَنَدِهِ فِي كِتَابِ [مِصْبَاحُ الظَّلاَمْ]-الخ. (اَلْفَجْرُ اْلمُنِيرِ فِي الصَّلاَة ِعلَىَ الْبَشِيرِ النَّذِيرْ:ص/ 263) للإمام تاج الدين الفاكهاني-734هــ، .
മഹാന്‍ പറയുന്നു: 'നിശ്ചയം ആദ്യമായി മഹാനായ നബി(സ്വ)യോട് ഇസ്തിഗാസ (സഹായ തേട്ടം) നടത്തിയത് നമ്മുടെ ആദ്യ പിതാവായ സയ്യിദുനാ ആദം നബി(അ) ആണെന്ന് നീ ഉറപ്പിച്ച് മനസ്സിലാക്കിക്കോ , അക്കാര്യം ശൈഖുല്‍ ഇസ് ലാം വല്‍ മുസ് ലിമീന്‍ ഇമാം അബൂ അബ്ദില്ലാഹി (റ) തന്റെ (മിസ്ബാഹുള്ളലാം) എന്ന കിത്താബിലും പറഞ്ഞിട്ടുണ്ട്........ ഇമാം ഫാക്കിഹാനി(റ)യുടെ (അല്‍ ഫജ് റുല്‍ മുനീര്‍ ഫിസ്സ്വലാത്തി അലല്‍ ബശീരിന്നദീര്‍: പേജ്/ 263)ല്‍ കാണാവുന്നതാണ്,
ഇതു പറഞ്ഞ ശേഷം നിരവധി  പേജുകളിലായി ഇസ്തിഗാസ നടത്തുകയും നടത്താന്‍ കല്പിക്കുകയും ചെയ്ത മഹത്തുക്കളെ പരിജയപ്പെടുത്തുകയും ചെയ്യുന്നുണ്ട്, മാത്രമോ ഡമസ്ക്കസിലെ മദ്റസത്തുല്‍ അശ് റഫിയ്യയില്‍ മഹാനായ നബി(സ്വ)യുടെ ന അലേ മുബാറക് ഉണ്ടെന്നറിഞ്ഞപ്പോള്‍ അതു കൊണ്ട് ബറക്കത്തെടുക്കാന്‍ ഉദ്ധേശിച്ച് യാത്ര പോകുകയും ആ നഅല്‍ മുബാറക് കണ്ടയുടന്‍ അതിലേക്ക് മുഖം കുത്തി വീഴുകയും തന്റെ മുഖം ആ നഅല്‍ മുബാറക്കില്‍ വെച്ചു ഉരസുകയും ബറക്കത്തെടുക്കുകയും അത് കൊണ്ട് ഇടതേട്ടം നടത്തുകയും ചെയ്ത മഹാനാ ണ് ഇമാം ഫാക്കിഹാനി(റ),  ഈ തരത്തിലുള്ള ഒഹാബീ മതക്കാരുടെ ഭാഷയിലെ പക്ക മുശ് രിക്ക് പക്ക ഖുറാഫി !!! ?? ആ ഖുറാഫിയെ നബിദിനം വരുമ്പോള്‍ ഇമാം ഫാക്കിഹാനി എന്നു പറഞ്ഞു കൊണ്ട് ഉദ്ധരിക്കാന്‍ നാണമില്ലേ ഒഹാബികളേ നിങ്ങള്ക്ക് !!! ????. പിന്നെ ചില ആളുകള്‍ നടത്തിയിരുന്ന മൗലിദാഘോഷത്തെ കുറിച്ച്  ഇമാം ഫാക്കിഹാനി എതിര്ത്തു  പറഞ്ഞെങ്കില്‍ അതിനു മറ്റു ഇമാമുകള്‍ മറുപടി പറയുകയും ചെയ്തിട്ടുണ്ട്, എന്നല്ല ഇമാം ഫാക്കിഹാനി(റ)യുടെ ശിഷ്യന്മാരില്‍ പെട്ട അല്‍ ഹാഫിളുല്‍ ഫഖീഹ് ഇബ്നു മര്‍സൂഖുത്തല്‍മിസാനി അല്‍ മാലിക്കി(റ) നബി(സ്വ) ജനിച്ച ആ ദിനത്തിനു വലിയ മഹത്വമുണ്ടെന്നും 21 തെളിവുകള്‍ നിരത്തി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ മഹത്വം നല്കപ്പെടേണ്ടതാണെന്നു സ്തിരീകരിച്ചു കൊണ്ടും (ജനല്‍ ജന്നതൈന്‍ ഫീ ശറഫില്ലൈലത്തൈന്‍) എന്ന പേരില്‍ ഒരു മൗലിദ് കിത്താബ് തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്. നേരെ മറിച്ച് ലോകത്ത് ആദ്യമായി നബി(സ്വ)യോട് ഇസ്തിഗാസ നടത്തിയത് ആദം നബി(അ) ആണെന്ന് ഇമാം ഫാക്കിഹാനി(റ) പറഞ്ഞിട്ട് ഏതെങ്കിലും ഒരു പണ്ഡിതന്‍ ,ആ പറഞ്ഞത് ശരിയല്ലെന്നോ മോശമായിപ്പോയെന്നോ പറഞ്ഞതായി ഏതെങ്കിലും ഒരു ഒഹാബിക്ക് തെളിയിക്കാന്‍ കഴിയുമോ !!, മറിച്ച് ,ലോകത്ത് ആദ്യമായി ഇസ്തിഗാസ എതിര്ത്ത  ഇബ്നു തൈമിയ്യ പോലും ആദം നബി(അ) നബി തങ്ങളെ കൊണ്ട് നടത്തിയ തവസ്സുല്‍ വിവരിക്കുന്ന സംഭവം സ്വീകാര്യ യോഗ്യമാണെന്ന് പഠിപ്പിക്കുകയല്ലേ ചെയ്തത് !! എന്നിട്ടും എന്തേ ഒഹാബികള്‍ ഇസ്തിഗാസ അംഗീകരിക്കാത്തത് ???. ഒഹാബീ മതക്കാരുടെ ഇരട്ടത്താപ്പ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുണ്ട് !!!
................................................................................................................
ABU YASEEN AHSANI - CHERUSHOLA