page

Friday, 2 November 2018

മുജാഹിദുകളുടെ കക്ഷം വടി കാമ്പയിൻ!




വഹാബീ നവോത്ഥാനം കക്ഷം വടി കാമ്പയിനിലൂടെ...
ഇക്കണക്കിനു മുന്നോട്ടു പോയാൽ വഹാബീ സമ്മേളനങ്ങൾ കവർ ചെയ്യാൻ അനിമൽ പ്ളാനറ്റിൽ നിന്നോ ഡിസ്കവറി ചാനലിൽ നിന്നോ ആളെ വിളിക്കേണ്ടി വരും...
ഇവരുടെ  നവോത്ഥാനം പിന്തിരിഞ്ഞോടുന്നത് ശിലായുഗത്തിലേക്ക്...

മുജാഹിദ് പിളർപ്പ് യാഥാർഥ്യമാകുന്നതിന്റെ തൊട്ടു മുൻപ് ഇത്തിഹാദു ശുബാനിൽ മുജാഹിദീൻ (ISM ) ന്റെ ചില  പ്രവർത്തകർ അന്നത്തെ നേതാവ് എ പി അബ്ദുൽ ഖാദർ മൗലവിയെ കണ്ടു നബിയുടെ സുന്നത്തായ "മരം നടൽ"  ഒരു കാമ്പയിനായി നടത്താം എന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഈ വന്ന പ്രവർത്തകർ സംഘടനയുടെ വിമത പ്രവർത്തനങ്ങളുടെ നേതൃത്വത്തിലുള്ളവരാണെന്നു അറിയാവുന്ന എ പി വളരെ പുച്ഛത്തോടെ അവരോടു പറഞ്ഞു "മരം നടൽ മാത്രമല്ല, കക്ഷം വടിക്കലും സുന്നത്താണ്, അതും ഒരു കാമ്പയിനായി നടത്തു" എന്ന്. അതിന് മറുപടിയായി ,കെ എൻ  എമ്മിന്റെ പേരിൽ അന്ന് നേതാക്കളുടെ അറിവോടെ പുറത്തിറക്കിയ  മുജാഹിദ് സർക്കുലർ താഴെ കൊടുക്കുന്നു...!

കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന കമ്മിറ്റി കോഴിക്കോട്. 3.

KNM ശാഖാ മണ്ഡലം പ്രധാന പ്രവർത്തകരോട്.

മാന്യരേ..!

അസ്സലാമു അലൈക്കും.

ഇസ് ലാഹി പ്രസ്ഥാനം ഏപി അബ്ദുൽഖാദർ മൗലവി മുതൽ അൻപത് വർഷം പിന്നിട്ടിരിക്കുകയാണെല്ലോ. സാമൂഹിക പരിവർത്തനത്തിൻറ മുന്നിൽ നടന്ന ഈ പ്രസ്ഥാനം പുതിയ കാൽവെപ്പുകൂടി നടത്തുകയാണ്.അൻപതാം വാർഷികത്തിൻറ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന കക്ഷം വടിക്കൽ കാമ്പയിൻ ഏവരേയും അമ്പരപ്പിക്കുന്ന രീതിയിൽ നടത്താൻ സംസ്ഥാന കമ്മിറ്റി ഉദ്ദേശിക്കുന്നു.
സംസ്ഥാന തല ഉൽഘാടനം പത്തപ്പിരിയത്ത് താഴെ പറയുന്ന അജണ്ട പ്രകാരം നടക്കും .
(ഇൻശാ അല്ലാഹ്)

ഇതിനോടനുബന്ധിച്ച് ശാഖാ മണ്ഡലം ജില്ലാ തലങ്ങളിൽ അതത് ഘടകങ്ങൾ പരിപാടി ആസൂത്രണം ചെയ്ത് നടത്തേണ്ടതാണ്.

നടത്തേണ്ടട വിധം:

1:അനുയോജ്യമായ ഒരു പൊതുസ്ഥലം തെരെഞ്ഞെടുക്കുക.

2:കഴിയുന്നത്ര ആളുകൾ കുപ്പായമഴിച്ച് നിരന്നു നിൽക്കുക.
(കാണികൾ ധാരാളം ആകർശിക്കപ്പെടും ഇതുമൂലം നമ്മുടെ ആശയം അവരിലെത്തിക്കാം. )

3:കഴിയുന്നതും പൊതുസമ്മതനായ ഒരാളെ ഉൽഘാടനത്തിന് ക്ഷണിക്കുക.
(എം എൻ കാരശ്ശേരിയെ ആയാൽ ബഹു കേമം)
തുടർന്ന് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിഎന്നിവർ കൈ കടയുന്നതിനനുസരിച്ച്  പ്രവർത്തകരുടെ കക്ഷം വടിച്ചുകൊടുക്കുക.
ഇവരിൽ ആരും ഒസ്സാൻമാർ അല്ലെങ്കിൽ അത്തരം സ്ഥലങ്ങളിലേക്ക് സംസ്ഥാന ജന: സെക്രട്ടറി ബഹു:ഏപി അബ്ദുൽ ഖാദർ മൗലവിതന്നെ വന്ന് വടിച്ചുകൊടുക്കുന്നതായിരിക്കും.
വിവരം മുൻകൂട്ടി അറിയിക്കണമെന്നുമാത്രം.
ഫോട്ടോയെടുത്തു പത്രങ്ങളിൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അല്ലാഹു നമ്മുടെ സൽകർമം സ്വീകരിക്കുമാറാകട്ടേ..ആമീൻ.

സംസ്ഥാന തല ഉൽഘാടനം: പ്രൊ:അബ്ദു.
(ചുളുവിൽ സെക്രട്ടറി ).

ഉൽഘാടനം:ഏപി അബ്ദുൽഖാദർ മൗലവി
(കക്ഷം വടി ഉപജ്ഞാതാവ് ).
വിഷയം:
 (കക്ഷംവടി ആഗോളതലത്തിൽ).

2:എം മുഹമ്മദ് മദനി
വിഷയം:
(കക്ഷം വടിയും പരലോകവും).

3:അബ്ദുർറഹ്മാൻ സലഫി.
വിഷയം:
(അഖ്സാമുതൗഹീദും കക്ഷം വടിയും.)

4:സുബൈർ മങ്കട.
വിഷയം:
(കക്ഷംവടിയിലെ വ്യതിയാനങ്ങളും അനന്തര ഫലങ്ങളും)

5: കെ കെ സകരിയ്യ സ്വലാഹി.
വിഷയം:
(
കക്ഷംവടി, താടിവെട്ട്,ചെങ്ങനേരിയിലെ ഓർമകളിൽ)

6: എം എം അക്ബർ.
വിഷയം:
(കക്ഷം വടി-ബൈബിളിൽ ഖുർആനിൽ-ഗീതയിൽ)

7: കെവി അബ്ദുല്ലതീഫ് മൗലവി.
വിഷയം:
(കക്ഷംവടി. പൂർവ്വകാല അറബിക് കോളജ് അനുഭവത്തിൽ.)

8 അബൂബക്കർ മാസ്റ്റർ.
വിഷയം:
(കക്ഷം വടിയിലെ പൗരോഹിത്യങ്ങൾ).
https://youtu.be/QpNEtTPi1ZQ