page

Friday, 18 January 2019

പടച്ചോനെ ആകാശത്തിൽ കുടിയിരുത്തിയപ്പോൾ 1952 ലെ വഹാബികൾ മുശ്രിക്ക് !

*പടച്ചോനെ ആകാശത്തിൽ കുടിയിരുത്തിയപ്പോൾ 1952 ലെ വഹാബികൾ മുശ്രിക്ക്...*

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച്  പിന്നെയും മുന്നോട്ടെന്ന് കേട്ടിട്ടേയുള്ളു.വഹാബികൾ അതുക്കും മേലെയാണ്.അല്ലാഹു ആകാശത്തിലാണെന്ന് വിശ്വസിക്കുന്നവൻ കാഫിറാണെന്ന് - ഖുർആനും ഹദീസും മുന്നിൽ വച്ച്  1952 ലെ ജനുവരി ലക്കം അൽ മനാറിൽ എഴുതിയ വഹാബികൾ 57 വർഷം കഴിഞ്ഞപ്പോൾ തൗഹീദ് പൊളിച്ച് പണിതു. വഹാബീ സെന്ററിൽ നിന്നുള്ള വിദഗ്ദ സമിതിയുടെ പ്രത്യേക നിർദ്ധേശ പ്രകാരം പടച്ചോനെ ആകാശത്തിലേക്ക് മാറ്റി പ്രതിഷ്ടിച്ചു.അല്ലാഹു ആകാശത്തിലാണെന്ന് വിശ്വസിക്കാത്തവൻ കാഫിറാണെന്ന് -''അതേ'' ഖുർആനും ഹദീസും മുന്നിൽ വച്ച്  2009 ജൂൺ മാസത്തെ ''അതേ'' അൽ മനാറിൽ ഫത്വയുമിറക്കി.തല നരച്ച മൗലവിമാർ നവോത്ഥാനത്തിന്റെ പുതിയ കുതുകുലത്തിന് മുന്നിൽ പേടിച്ച് വിറച്ച് തട്ടിൻപുറത്ത് കയറി മിണ്ടാതിരുന്നു. നരക സ്വർഗങ്ങളുടെ പരിപൂർണ്ണ അധികാരം പടച്ചോനിൽ നിന്ന് ബലമായി പിടിച്ചെടുത്ത് അണികളെ ഏല്പിച്ചതവരായിരുന്നല്ലോ. കേരളത്തിൽ ഇവരല്ലാത്ത പാരമ്പര്യ മുസ്ലിംകളെ മുഴുവൻ ഓടിച്ച് നരകത്തിൽ ചാടിച്ചതും ഇവർ സ്വർഗത്തിൽ കയറി വാതിലടച്ചതും ആ പിടിച്ചെടുക്കൽ ബലത്തിലുമായിരുന്നല്ലോ. നരക സ്വർഗങ്ങളുടെ ആധാരം കയ്യിലുള്ള കുഞ്ഞാടുകളോട് കൊമ്പ് കോർത്ത് കുലം കുത്തിയെന്ന പേരുമായി നരകത്തിലെ വിറകാകാൻ തയ്യാറാകാതെ നവോത്ഥാനത്തിന് പരിപൂർണ്ണമായി കീഴടങ്ങിയതവരുടെ ബുദ്ധി...സ്വർഗത്തിന്റെയും നരകത്തിന്റെയും അവകാശം പരിപൂർണമായി വഹാബികളാൽ നഷ്ടപ്പെട്ട പാവം പടച്ചോൻ എതിർപ്പൊന്നും കൂടാതെ ആകാശത്ത് സ്ഥിരതാമസമാക്കി.ഏതായാലും കാര്യങ്ങളിത്രയുമായപ്പോൾ , 2009 ന് മുമ്പ് പരലോകം പുൽകിയ സകല വഹാബികളും കൂട്ടത്തോടെ നരകത്തിൽ...തല മൂത്ത മൗലവിമാരും താടി നീട്ടിയ വഹാബീ പുത്തി ജീവികളുമെല്ലാം പരലോകവും നഷ്ടപ്പെട്ട് ഊരാക്കുടുക്കിൽ...! ജീവിച്ചിരുന്ന ബാക്കിയുള്ള വഹാബികൾ നവോത്ഥാനക്കപ്പലിൽ രണ്ടും കല്പിച്ച് ചാടിക്കയറിയതു കൊണ്ട് രക്ഷപെട്ടു. പാവം പടച്ചോ െന്റ കാര്യമാണേറെ കഷ്ടം...വല്ലാത്ത പെടലല്ലേ മൂപ്പര്  പെട്ടത്.1952 ലെ വഹാബികളെ നരകത്തിലിടണോ അതോ 2009 ലെ ലേറ്റസ്റ്റ് വഹാബികളെ നരകത്തിലിടണോ എന്നറിയാതെ... എത്രയും പെട്ടെന്ന് വഹാബീ ഒലമാക്കമ്മറ്റി കൂടി ഒരു പരിഹാരം പറഞ്ഞ് കൊടുക്കൂ മൗലവിമാരേ... മ്മടെ ഉമർ മൗലവിയെ സ്വർഗത്തിലേക്ക് കുതിപ്പിച്ച വഴിയിലൂടെ പരിഹാര ദൂതുമായി പടച്ചോനെ സമീപിക്കുമ്പോൾ ഒരു മുൻകൂർ ജാമ്യം കൂടി എടുക്കാൻ മറക്കണ്ട. അടുത്ത വഹാബിത്തലമുറ നിങ്ങളെയും ഇതു പോലെ തൗഹീദ് മാറ്റി കാഫിറാക്കുമ്പോൾ- പടച്ചോനെ ആകാശത്ത് നിന്നും പാതാളത്തിലേക്കോ മറ്റോ പറപ്പിക്കുമ്പോൾ ഉപകാരപ്പെട്ടേക്കും.വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ പഴമൊഴി...അല്ലെങ്കിലും കുമ്പളം നട്ടാൽ വെള്ളരി മുളക്കില്ലല്ലോ...

 ✍ *ഖുദ്സി*
23-1-2019