page

Friday, 18 January 2019

തല മറക്കലിന്റെ വഹാബീ സുന്നത്തും തല മറച്ച വഹാബീ നേതാക്കളും !


*തല മറക്കലിന്റെ വഹാബീ സുന്നത്തും തല മറച്ച വഹാബീ നേതാക്കളും !*

തല മറക്കൽ എന്ന കർമ്മം 1950ൽ വഹാബികൾക്കും സുന്നത്ത് തന്നെയായിരുന്നു.മുജാഹിദ് മതക്കാരുടെ പുസ്തകമായ *അൽമനാർ* പഠിപ്പിക്കുന്നത് വായിക്കുക :
        "മുസ്ലിംങ്ങൾക്കു  തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തായിരുന്നാലും വേണ്ടില്ല അത് *സുന്നത്താണ്*
✅ അൽമനാർ
✅ 1950
✅ പേജ് 4
✅ സെപ്റ്റംബർ 20.
     മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിംകളിൽ  ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

തല  മറക്കൽ സുന്നത്തില്ലെന്ന് സലഫീ ആസ്ഥാനത്തെ വഹാബീ ചേംബറിൽ 1950 ന് ശേഷം ജിബ്രീൽ [അ] വഹ് യുമായെത്തിയപ്പോളാണ് മൗലവിമാർ യോഗം ചേർന്നതും മുൻകാല പ്രാബല്യമൊഴിവാക്കി-തല മറക്കൽ സുന്നത്തില്ലെന്ന ഓർഡിനൻസ് ഇറക്കിയതും...!...പഴയ സുന്നത്ത് മൻസൂഹായെന്ന് ചുരുക്കം.എപ്പോളാണ് വഹ് യ് ഇറങ്ങിയതെന്നോ ആരാണ് അതേറ്റു വാങ്ങിയ മൗലവിയെന്നോ ആരും ചോദിക്കരുത്.നിയമം മാറ്റിയതിന്റെ സനദ് ഒട്ടും ചോദിക്കരുത്.കാരണം, വഹാബീ മൗലവിമാരുടെ ഇത്തരം മണ്ടത്തരങ്ങൾ ചോദ്യം ചെയ്യൽ ഖുറാഫിസവും തൊള്ള തൊടാതെ വിഴുങ്ങൽ നവോത്ഥാനവുമെന്നതാണ് പുതിയ സ്റ്റൈറ്റൈൽ...❗❗❗
ഏതായാലും ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ .സുന്നത്തില്ലാത്തത് സുന്നത്താണെന്ന് വിശ്വസിക്കലും വിശ്വസിപ്പിക്കലും എഴുതി അച്ചടിച്ച് പ്രചരിപ്പിക്കലും നരകത്തിലേക്കാണല്ലോ...❗ ആകെ നാലെണ്ണവും   പതിനാറ് തൗഹീദും ഓരോന്ന് കുത്തിപ്പൊക്കുമ്പോൾ എല്ലാം കൂടി നരകത്തിലും...❗...ഏതായാലും ബല്ലാത്തൊരു നവോത്ഥാനം തന്നെ.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും മൗലവിമാർ ഒളിഞ്ഞും തെളിഞ്ഞുമീ സുന്നത്ത് കരസ്ഥമാക്കുന്നുണ്ടെന്നതാണ് വസ്തുത. അണികളെ പറഞ്ഞ് പറ്റിച്ച് തല മറക്കലെന്ന സുന്നത്തിൽ നിന്ന് അവരെ മാത്രം അകറ്റി നിർത്തി-വഹാബീ നേതാക്കളായ അബ്ദുൽ വഹാബ് ,ആശയ സ്റോതസ് ഇബ്നു തൈമിയ്യ മുതലിങ്ങോട് റഷീദു രിള ജമാലുദ്ധീൻ അഫ്ഗാഗാനി തുടങ്ങി ഹുസൈൻ മടവൂർ വരെ തല മറച്ച് സുന്നത്തെടുക്കുന്നു എന്നതാണ് വഹാബീ സൈദ്ധാന്തികത !. എന്തിനേറെ ഹുസൈൻ സലഫിയും അനസ് മൗലവിയും ഫൈസൽ മൗലവിയുമൊക്കെ തരം കിട്ടുമ്പോളെല്ലാം തല മറക്കുന്നു... വഹാബീ മൗലവിമാരെ അന്ധമായനുകരിക്കുന്ന പാവം അണികൾ മാത്രം ഒരു കർചീഫു കൊണ്ടു പോലും തല മറക്കാൻ കഴിയാതെ യുക്തിയെപ്പഴിച്ച് നാളുകൾ തള്ളി നീക്കുന്നു...നാളെ നാളെ...നീളെ നീളെ...
                ✍ *ഖുദ്സി*

റശീദു രിള

അനസ് മൗലവി 

ഹുസൈൻ സലഫി 

ഫൈസൽ മൗലവി 

കെ എം മൗലവി 


                   ജമാലുദ്ധീൻ അഫ്ഗാനി

വക്കം മൗലവി 

അൽ മനാർ 1950 സെപ്തംതംബർ 20 പേജ് 4



ഹുസൈൻ മടവൂർ

ഇ മൊയ്ദു മൗലവി

മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്

ഇബ്നു തൈമിയ്യ

കെ എം സീതി സാഹിബ് 


എം എം അക്ബർ


ഹുസൈൻ സലഫി

സാകിർ നായിക്ക്