page

Thursday, 17 January 2019

പാപം പൊറുക്കാൻ മൂത്രം കുടി യജ്ഞവുമായി വഹാബീ നവോത്ഥാനം !


*പാപം പൊറുക്കാൻ മൂത്രം കുടി യജ്ഞവുമായി വഹാബീ നവോത്ഥാനം ❗*
സൗദിയിലെ ഖുബാപള്ളി ഇമാമും,വഹാബീ മുഫ്തിയുമായ സ്വാലിഹുൽ മആമിസിയുടെ ഫത്‌വ കാണൂ....''സിറിയയിലെ പട്ടാളക്കാരുടെ മൂത്രം കുടിച്ച് ദോഷത്തെ കഴുകിക്കളയണമത്രെ''...വഹാബീ നവോത്ഥാനത്തിന്റെ ലേറ്റസ്റ്റ് എഡിഷനാണിത്... സിറിയയും സലഫികളുമായി ബന്ധപ്പെട്ട് നാമാദ്യം കേട്ട വാർത്ത  കേരളത്തിൽ നിന്ന് യുവാക്കൾ ജിഹാദിനു പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു...ദമ്മാജിലേക്കുള്ള ആട് മേക്കാനുള്ള പോക്കും മറ്റുമായി ആ കോമഡി അങ്ങിനെ പോയി...വഹാബികളുടെ പുതിയ കണ്ടുപിടുത്തം  എല്ലാത്തിനെയും കടത്തിവെട്ടി.സിറിയൻ പട്ടാളക്കാരന്റെ പ്രത്യേകത  ഐശ്വര്യമായിട്ട് തുടങ്ങുന്നത് മൂത്രത്തിൽ നിന്നാണ്.വെറും പ്രത്യേകതയല്ല- ചെയ്തു പോയ ദോശം പൊറുക്കണമെങ്കിൽ സിറിയയിൽ ജിഹാദ് ചെയ്യുന്ന പട്ടാളക്കാരുടെ മൂത്രം കുടിച്ചാൽ മതി എന്ന യൂറിൻ സമവാക്യം...!...നബി തങ്ങളെപ്പോലും വരികൾക്കിടയിൽ സാധാരണക്കാരനായി അവതരിപ്പിച്ച പഴയ എടാകൂടത്തിൽ നിന്ന് തലയൂരാൻ വഹാബികൾക്കിത് വരെ കഴിഞ്ഞിട്ടില്ല... അതിനിടക്കാണ് സാധാരണക്കാരന്റെ മൂത്ര പോരിഷ... കേരളത്തിലെ വഹാബികൾ തല മൂത്ത മൗലവിയുടെ കാഷ്ടത്തിൽ തൗഹീദ് കണ്ടെത്തിയത് മാലോകരറിഞ്ഞിട്ട് അധിക കാലമായില്ല... തിരുനബിയുടെ ആസാറുകൾ മാത്രമേ വഹാബികൾക്കലർജിയുള്ളു.
പ്രവാചകന്റെ ശഅർ മുബാറകിന്റെ ബർകത്തിൽ വഹാബികൾ സുന്നികളുമായി ശിർക്ക് രാഗൽ തുടങ്ങിയിട്ട് കാലം കുറേ ആയി... സ്വഹാബത്ത് ബർകത്തെടുത്തിട്ടുണ്ടെന്ന് ബാലുശേരി മൗലവി വെട്ടിത്തുറന്ന് സമ്മതിച്ചതോടെ അഭൗതിക മാർഗത്തിലുള്ള വഹാബീ ലൈൻ സ്വന്തം ആലയത്തിലെ ശിർക്ക് ഡെഫനിഷനിൽ തട്ടി പെരുവഴിയിലുമായി... സുന്നികൾ മുത്ത് നബിയുടെ ആസാറുകൾക്ക് പ്രത്യേകതയും പുണ്യവും കാണുമ്പോൾ ,മുജാഹിദ് മൗലവിയുടെ  കാഷ്ടത്തിൽ നിന്ന്  തൗഹീദ് കണ്ടെത്തി കേരളാ വഹാബിയും സിറിയൻ പട്ടാളക്കാരന്റെ  മൂത്രത്തിൽ നിന്ന് പാപമോചനം കണ്ടെത്തി സൗദീ വഹാബിയും  ചരിത്രം രചിക്കുകയാണ്. തമിഴ്നാട്ടിൽ  രാമർ പിള്ള പച്ചിലയിൽ നിന്ന് പെട്രോൾ കണ്ടുപിടിച്ച് പണ്ടൊരിക്കൽ പ്രശസ്തനായെങ്കിലിവിടെ കഥയും തിരക്കഥയും വേറെയാണ്.മൂത്രത്തിൽ നിന്ന് പാപമോചന സൂത്രവാക്യവും കാഷ്ടത്തിൽ നിന്ന് തൗഹീദും കണ്ടു പിടിച്ചാണ് ഗവേഷകരെപ്പോലും ഞെട്ടിച്ചത്. നവോത്ഥാനത്തിന്റെ ഈ വഹാബീ പുരോഗമനത്തിൽ നമുക്കൊന്നിച്ച് സന്തോഷിക്കാം.വഹാബിപ്പുരോഗമനം തലതിരിഞ്ഞ് ഡാർക്കേജ് യുഗത്തിലേക്കാണ് തോണി തുഴയുന്നത്. പേരോ നവോത്ഥാനമെന്നും... ഉപ്പുപാത്രത്തിന്റെ പുറത്ത് പഞ്ചസാരയെന്നെഴുതിയാലത് തൊള്ളതൊടാതെ വിഴുങ്ങണമെന്ന് സാരം...
കേരളത്തിലെ ഭാവി തലമുറ നവോത്ഥാനമെന്ന വാക്കിനെ തലതിരിച്ച് മനസിലാക്കിയാലതിന്റെ ഉത്തരവാദി മൂത്രത്തിൽ നിന്ന് പാപമോചനവും കാഷ്ടത്തിൽ നിന്ന് തൗഹീദും കണ്ടു പിടിച്ച വഹാബികൾ മാത്രമായിരിക്കും...
                  ✍ *ഖുദ്സി*


*മുജാഹിദ് മൗലവിയുടെ കാഷ്ടത്തിൽ തൗഹീദ് !*
👇👇👇👁👁👁
https://youtu.be/6nY0gsPp6sE

സ്വാലിഹുൽ മആമിസിയുടെ ഫത് വ...
👇👇👇👁👁👁
http://m.gololy.com/2013/06/03/91539/%D8%B5%D8%A7%D9%84%D8%AD-%D8%A7%D9%84%D9%85%D8%BA%D8%A7%D9%85%D8%B3%D9%8A-%D9%81%D8%AA%D9%88%D9%89-%D8%B4%D8%B1%D8%A8-%D8%A8%D9%88%D9%84-%D9%85%D8%AC%D8%A7%D9%87%D8%AF%D9%8A-%D8%B3%D9%88%D8%B1%D9%8A.html