page

Wednesday, 27 February 2019

നബിദിനം-അബൂലഹബിന്റെ കൂലി മൗലവിമാർ സമ്മതിക്കുന്നു !

*നബിദിനം-അബൂലഹബിന്റെ കൂലി മൗലവിമാർ സമ്മതിക്കുന്നു...❗*
👇👇👇👁️👁️👁️

✍️ അര നൂറ്റാണ്ടോളം നബിദിനമാഘോഷിച്ച  വഹാബികളിപ്പോൾ കട്ടക്കലിപ്പിലാണ്. എന്തേ കാരണം... നബി ജനനത്തിൽ സന്തോഷിച്ചാൽ നരകത്തിൽ പോകുമെന്ന്... ആര് പറഞ്ഞു... കുറച്ച് മുറി മൗലവിമാർ... അപ്പോളിക്കൂട്ടർ നബിദിനമാഘോഷിച്ചതോ...
ആ ചോദ്യത്തിന് മറുപടിയാണിന്നലെ ഒരു മൗലവി ഫോണിലൂടെ എനിക്ക് നൽകിയത്... ഒന്ന് കേൾക്കുക...

❗അതൊന്നും ഞമ്മക്കറിയണ്ട...

❓അക്കാലത്ത് മരിച്ച വഹാബികളുടെ അവസ്ഥ...?

❗എന്തവസ്ഥ... പോയോര് പോയി... അത്ര തന്നെ...

❓തിരു ജനനത്തിൽ സന്തോഷിച്ച അബൂലഹബിന് കൂലി കിട്ടിയതോ...?.

❗ആര് പറഞ്ഞു. അതൊക്കെ കെട്ടുകഥകളാണ്.

❓പി കെ മൂസ മൗലവി ആരാണ്... ?

❗അത് മ്മടെ നേതാവാണ്. മൂപ്പര് അമ്മ ജുസുഇന് ഖുർആൻ പരിഭാഷ ഇറക്കിയിട്ടുണ്ട്. അതൊക്കെ വായിച്ച് എത്ര ആളുകളാണ് സലഫിയായതെന്നറിയോ...?...

❓അതു ശെരി... അതിൽ അബൂലഹബിന് കൂലി കിട്ടിയ സംഭവം നിങ്ങൾ എഴുതി വച്ചിട്ടുണ്ടല്ലോ... ?

❗അത്... അത് പിന്നെ... ഹലോ...കേൾക്കുന്നില്ല... ഹലോ...

🌷ഫോൺ കട്ട് ചെയ്ത് വീണ്ടും വിളിച്ചു. ഇത്തവണ സ്വിച്ചോഫ്...!
മൗലവിമാരെഴുതിയ ഖുർആൻ പരിഭാഷയിലിങ്ങിനെ വായിക്കാം...
"നബി(സ്വ)യുടെ ജനനത്തില്‍ (അബൂ ലഹബ്) ആഹ്ലാദം കാണിച്ചത് കൊണ്ടും അവര്‍ക്ക് ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്".
[ഒഹാബീ നേതാവ് പി.കെ. മൂസ മൗലവി യുടെ (تفسيرالقرآن الحكيم) (പരിശുദ്ധ ഖുര്‍ ആന്‍ പരിഭാഷയും വ്യാഖ്യാനവും) (عــمّ جـــزء-പേജ്: 227]

              നബിദിനവുമായി ബന്ധപ്പെട്ട് വഹാബീ സുന്നഹദോസ് പുതിയ നിയമമിറക്കിയപ്പോൾ പലതും വിഴുങ്ങേണ്ടി വന്നു കുട്ടി മൗലവിമാർക്ക്...!.സ്വഹീഹുൽ ബുഖാരിയിൽ വന്ന അബൂലഹബിൻ്റെ  സംഭവം കെട്ടുകഥയാക്കി മാറ്റി[മൗലിദുന്നബി, പേജ് 29,30] പടച്ചോനെതിരെ പടക്കിറങ്ങിയതിനു പുറമെ ,പടച്ചോൻ കൂലി കൊടുത്താലും ഞമ്മള് സമ്മതിക്കില്ലെന്ന് പറഞ്ഞ് ,പടച്ചോന് ചെക്കും വച്ച് ,നബിദിന സന്തോഷത്തെ നരകത്തിലെത്തിക്കാൻ വഹാബികൾ പെടുന്ന പാട് ചില്ലറയല്ല... പാവങ്ങൾ...ല്ലേ...!
*ഖുദ്സി*
28-10-2020







നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിച്ചതു കൊണ്ട് അബൂ ലഹബിന്ന് നരകത്തില്‍ ശിക്ഷ ലഘൂകരിക്കപ്പെടുന്നു- പി കെ. മൂസ മൗലവി (ഒഹാബീ പൂര്‍ വ്വ നേതാവ്)
<<<<<<<<<<<<<<<>>>>>>>>>
"നബി(സ്വ)യുടെ ജനനത്തില്‍ (അബൂ ലഹബ്) ആഹ്ലാദം കാണിച്ചത് കൊണ്ടും അവര്‍ക്ക് ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്". 
ഒഹാബീ നേതാവ് പി.കെ. മൂസ മൗലവി യുടെ (تفسيرالقرآن الحكيم) (പരിശുദ്ധ ഖുര്‍ ആന്‍ പരിഭാഷയും വ്യാഖ്യാനവും) (عــمّ جـــزء-പേജ്: 227)
<<<<<<<<<<<<<<<<<<>>>>>>



പുളിക്കലുള്ള വഹാബികളുടെ സ്ഥാപനത്തിലെ വലിയ മൗലവിമാർ, അവരുടെ മദ്രസകളിൽ പഠിപ്പിക്കാനായി രചിച്ച "ഖുലാസ്വത്തു താരീഖിൽ ഇസ്‌ലാമി" എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം പേജ്/10 ലും ഈ സംഭവം പഠിപ്പിക്കുന്നുണ്ട്






*നബിദിന സന്തോഷം: ഇമാം ബുഖാരി[റ]ക്ക് ഖുർആൻ തിരിഞ്ഞില്ലെന്ന് വഹാബികൾ...❗*

👇👇👇👁️👁️👁️

https://youtu.be/dBJZtH2fYMk

✍️ നബിദിന സന്തോഷത്തിന് ബുഖാരിയിൽ ഹദീസുണ്ടെങ്കിലും വഹാബികളത് പരിഗണിക്കാത്തത് ഇമാം ബുഖാരിക്കും മുൻഗാമികൾക്കും ഖുർആൻ തിരിയാത്തതുകൊണ്ടെന്ന് പ്രമുഖ മുജാഹിദ് മൗലവി... വല്ലതും മനസിലായോ...❓.

പുന്നാര നബി ജനിച്ചതിൽ സന്തോഷിച്ചതു കാരണം അബൂലഹബിന് നരകത്തിലും ആശ്വാസം ലഭിക്കുന്നു.. പ്രമുഖ സലഫി നേതാവ് തെളിച്ച് പറയട്ടെ...

പുന്നാര നബി ജനിച്ച ദിവസം സന്തോഷിച്ചുകൊണ്ട് സുവൈബ എന്ന അടിമ സ്ത്രീയെ മോചിപ്പിച്ചത് കാരണം അബൂലഹബിന് നരക ശിക്ഷയിൽ ഇളവ് കിട്ടുന്നു....  കുടിക്കാൻ വെള്ളം കിട്ടുന്നു... .... സലഫീ പുരോഹിതന്റെ  ഹദീസ് വിശദീകരണം കൃത്യമായി കേട്ടോളൂ... അബൂലഹബിൻ്റെ ഈ സംഭവത്തിന് തെളിവ് സഹീഹുൽ ബുഖാരിയാണ്... പക്ഷേ വഹാബികളത് അംഗീകരിക്കില്ലത്രെ. എന്തേ കാരണം... അത് ഖുർആനിനെതിരാണെന്നാണ് വഹാബീ മുറി മൗലവിമാരുടെ കണ്ടെത്തൽ... അപ്പോൾ ഇമാം ബുഖാരി ആരായി... ആരാകാൻ... ഖുർആൻ തിരിയാത്ത ,ഖുർആനിനെതിര്  പ്രചരിപ്പിച്ച വ്യക്തിത്വം... അടിപൊളി... അപ്പോൾ സഹീഹുൽ ബുഖാരി വഹാബികൾ എങ്ങിനെ അംഗീകരിക്കും... ''ഖുർആൻ തിരിയാത്ത - ഖുർആനിനെതിര് പ്രചരിപ്പിച്ച ഇമാം ബുഖാരി''യെ ഞമ്മള് അംഗീകരിക്കില്ല. അപ്പോൾ നബിദിന സന്തോഷത്തിന് ഹദീസിൽ തെളിവ് ചോദിക്കുന്നതെന്തിനാണ്... ദാ ,ഇതു പോലെ ഇസ്ലാം പൊളിച്ചടുക്കി യുക്തിവാദത്തിലേക്കാളെക്കൂട്ടാൻ... അതെങ്ങിനെ... ദാ ,ഞമ്മള് പറയണത് കേട്ടില്ലേ... ഇക്കോലത്തിലാണ് ഇമാം ബുഖാരിയെന്ന്... ഇതോടെ ഹദീസിൻ്റെ കാര്യം തീരുമാനമായി... തൊട്ടുപിറകെ ഖുർആനിൻ്റെ കാര്യവും... പക്ഷേ ,ഇതൊന്നും തിരിച്ചറിയാനുള്ള പക്വത പാവം കുഞ്ഞാടുകൾക്കില്ല. അവരുടെ ചിന്താശേഷിയൊക്കെ ഇത്തരം മുറി മൗലവിമാരുടെ കക്ഷത്തിലാണ്... വഹാബിസം ജയിക്കണം... എങ്കിലേ യുക്തിവാദത്തിലേക്കാളുകളെത്തൂ... സകല നബിദിന വിരോധികൾക്കും അഭിനന്ദനങ്ങൾ നേരുന്നു...

*ഖുദ്സി*

19-10-2020