page

Tuesday, 26 February 2019

സമസ്തയും കൊടിയും

വ്യാജനും അസ്സലും.

ചേളാരി സമസ്തക്കാരുടെ
മാന്തളിർ നിറത്തിൽ ചന്ദ്ര
ക്കലയും നക്ഷത്രവും 
ആലേഖനം ചെയ്ത പതാ
ക 1997-99 കാലത്ത് നടത്തിയ
അപനിർമിതിയാണ്. സമസ്തയുടെ
ചരിത്രത്തിലോ പാരസ്യത്തിലോ ഇ
ങ്ങനെ ഒരു 'മാന്തളിരൻ' ഇല്ല.

1997-99ൽ നടന്ന ഒരു മുശാവറയി
ലും രണ്ട് ജനറൽ ബോഡി യോഗ
ങ്ങളിലുമാണ് ഈ പുതിയ പതാക
ചർച്ച ചെയ്തു പാസാക്കി 6 ( L)
വകുപ്പിൽപ്പെടുത്തി അവരുടെ
സമസ്തയുടെ ഭരണഘടനയി
ൽ ചേർത്തത്.
ഇപ്പോഴത്തെ ജന.സെക്രട്ടറിയും
മറ്റൊരാളും ചേർന്നു അവതരി
പ്പിച്ച പ്രമേയത്തിലൂടെയാണു
പതാക അംഗീകരിച്ചത്.

ഇത്രയും വിവരങ്ങൾ 2012 ൽ
കൂരിയാട് സമ്മേളനത്തിൽ ഇവർ
ഇറക്കിയ സുവനീർ 443, 444
പേജുകളിലുള്ള വിശേഷമാണ്.
എന്നാൽ ഇവരീ പറയുന്ന മാന്ത
ളിരൻ പതാക സമസ്തയുടെ
ചരിത്രത്തിലെ ഒരു രേഖയിലു
മില്ല. - അതായത്, ഇത് 97 -99
ലെ അപനിർമിതിയാണ്. 

പഴയ കാലം മുതൽ ഉപയോഗിച്ചു
പോന്ന പാരമ്പര്യ പതാക 29-12-63 ൽ കാസർക്കോട്ടുചേർന്ന സമസ്ത
മുശാവറ യോഗമാണ് ഔദ്യോഗിക മായി അംഗീകരിച്ചത്.

 'ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തു
ൽ ഉലമയുടെ പതാക അതിലുള്ള
എഴുത്തില്ലാത്ത നിലയിൽ സമസ്ത
യുടെ പതാകയായി അംഗീകരിച്ചു'
എന്നു മാത്രമേ ആ തീരുമാനത്തിൽ
ഉള്ളു. മാന്തളിരും പൂന്തളിരും ഒന്നും
ആ തീരുമാനത്തിലില്ല.

അഅലാ ഹസ്റത്ത് മൗലാനാ
അഹ്മദ് രിളാ ഖാൻ ബറേൽവി(റ)
രൂപകൽപന ചെയ്ത പതാക
കേരളത്തിൽ നിന്നുള്ള മൗലാന
യുടെ ഏക ശിഷ്യൻ മൗലാനാ
അഹ്മദ് കോയ ശാലിയാത്തി(ന.മ)
ആണ് കേരളത്തിൽ കൊണ്ടുവന്നു
സമസ്തയുടെ പതാകയാക്കിയത്.
അഅലാ ഹസ്റത്തോ ശാലിയാ
ത്തിയോ ഈ പതാകയുടെ നിറം
എവിടെയും വിശദീകരിച്ചതായി
കണ്ടിട്ടില്ല. പാരമ്പര്യമായി ഉപയോഗി
ച്ചു വരുന്ന നിറം ഏതോ അതാണ്
യഥാർത്ഥ പതാകയുടെ നിറം.

1985 ൽ നടന്ന സമസ്തയുട ചരിത്ര
പ്രസിദ്ധമായ അറുപതാം വാർഷിക
സമ്മേളന സുവനീറിന്റെ പുറംചട്ടയി
ൽ കാണുന്ന പതാകയുടെ നിറം
മാന്തളിരല്ല, ചുകപ്പാണ്. ഈ സമ്മേ
ഇനം നടക്കുമ്പോൾ സമസ്തയുടെ
പ്രസിഡണ്ടും സെക്രട്ടറിയും കണ്ണിയ
ത്തുസ്താദ്യം ഇ കെ.ഉസ്താദുമാണ്.
സുവനീർ സമിതിയിൽ ബഹാഉദ്ദീൻ
കൂരിയാടും പുത്തുർ ഫൈസിയും
അബ്ദുറഹ്മാൻ ഒളവട്ടൂരും ഉണ്ട്.
പാരമ്പര്യം മാന്തളിരനാണെന്ന് ഇവർക്കാർക്കും അന്നു തോന്നിയിട്ടില്ല. 

'സമസ്ത വരക്കൽ മുല്ലക്കോയ ത
ങ്ങൾ മുതൽ ശംസുൽ ഉലമവരെ'  എന്ന പേരിൽ 1991 ൽ നന്തിക്കോളജ് സമസ്തയുടെ ഒരു ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പുറംചട്ടയിലും മാന്തളിരൻ ഇല്ല!
അതായത് - സ്വന്തമായി ഒരു സമസ്തയുണ്ടാക്കി വേറെ പോയി
രണ്ട് വർഷം കഴിഞ്ഞിട്ടും പതാക
മാന്തളിരൻ ആയിരുന്നില്ല.

ഈ കുറിപ്പിനൊപ്പം കാണുന്ന
'സത്യസരണിയുടെ ചരിത്രസാക്ഷ്യം'
എന്നെഴുതിയ കവർ ചിത്രത്തിൽ
കാണുന്ന പതാകയുടെ നിറവും പടച്ച തമ്പുരാനേ, മാന്തളിരനല്ല; 
ചുകപ്പാണ്.  ആശിഖീങ്ങളുടെ
ഖൽബുണർത്തുന്ന മദീനത്തെ
പച്ച ഖുബ്ബയാണതിൽ കാണുന്നത്.
ഇതാണ് ശരിയായ പതാക. 2012ൽ ചേളാരിസമസ്തക്കാർ കൂരിയാട്ടു നടത്തിയ സമ്മേളന സുവനീറിന്റെ പുറംചട്ടയാണിത്!!
ഇത് പ്രസിദ്ധീകരിക്കുമ്പോൾ ആ
മസ്തയുടെ പ്രസിഡണ്ടും സെക്രട്ടറി
യും കാളമ്പാടി ഉസ്താദും ചെറുശ്ശേ
രി ഉസ്താദുമായിരുന്നു.  സത്യം ഇവർക്കും അറിയാമായിരുന്നു
വെന്നർത്ഥം!!

ഇയ്യടുത്ത കാലം വരെയും 
മാന്തളിരനെ ആരും കണ്ടിട്ടില്ല,
ശരിക്കു പറഞ്ഞാൽ ആലപ്പുഴ
സമ്മേളനത്തോടെയാണ് ഈ
പുത്തനച്ചി നാണിച്ചു നാണിച്ചു
പുറത്തിറങ്ങിത്തുടങ്ങിയത്.

മുഅല്ലിം ഡേക്കു കട്ടികൾക്കു വിത
രണം ചെയ്ത ബാഡ്ജിൽ മുതൽ,
പോസ്റ്ററുകളിൽ, ആനുകാലികങ്ങ
ളിൽ, പുസ്തകങ്ങളിൽ, ആൽബ
ങ്ങളിൽ...  ഇങ്ങനെ ആയിരക്കണ
ക്കിന് ഒറിജിനലിന്റെ പഴയ സാക്ഷ്യ
ങ്ങൾ ഇപ്പോഴും ലഭ്യമാണ്.

കേരളത്തിൽ മാത്രമല്ല; ഉത്തരേ
ന്ത്യയിലെ അഹ് ലുസ്സുന്നയുടെ
പല കൂട്ടായ്മകളും ആഘോഷ
വേളകളിൽ അഅലാ ഹസ്റത്തി
ന്റെ സർവാദരണീയമായ പതാക
ഉപയോഗിക്കുന്നുണ്ട്,
അതിന്റെ ചിത്രങ്ങളും കാണാം.

ഹജ്ജ് വേളകളിൽ ചില രാജ്യ
ങ്ങളിൽ നിന്നുള്ള ഹാജിമാരുടെ
സംഘങ്ങൾ ഇതേ പതാകയുമേ
ന്തി വരുന്നത് കാണാമത്രെ!
മഹാനായ അഅലാ ഹസ്റത്തി
ന്റെ പതാക ആഗോള തലത്തി
ൽ അഹ് ലുസ്സുന്നയുടെ ചിഹ്നമായി
ട്ടുണ്ടെങ്കിൽ ഒട്ടും അത്ഭുതപ്പെടേ
ണ്ടതില്ല, മഹാനവർക്ക് അന്നു
മുസ്ലിം ലോകവുമായി ഉറ്റ ബന്ധ
മുണ്ടായിരുന്നു.

കേരളത്തിൽ സംഭവിച്ചത് -

1989 ലെ സംഭവ വികാസങ്ങൾ
ക്കിടയിൽ ആധാരക്കെട്ടും പണപ്പെട്ടിയും വാരിപ്പിടിച്ചു ഓടുന്നതിനിടയിൽ
ഒരു വിഭാഗത്തിന് രണ്ടു കാര്യങ്ങൾ
കൈവിട്ടു പോയി - 

I) ആദർശം.
2) പാരമ്പര്യത്തിന്റെ കണ്ണിയായ
     പതാക. 
ബോധം വന്നുതുടങ്ങിയപ്പോഴേക്കും ഇത് രണ്ടും അതിന്റെ ശരിയായ അവകാശികൾ കൊണ്ടുപോയി സ്വന്തമാക്കി കഴിഞ്ഞിരുന്നു!! 
അ അലാ ഹസ്റത്തിന്റെ
യും വരയ്ക്കൽ മുല്ലക്കോയ
തങ്ങളുടെയും പിൻഗാമികൾ!
മഹത്തായതു രണ്ടുംമുറുകെ
പ്പിടിച്ചതിനാൽ ആധാരക്കെട്ടുകളും പണപ്പെട്ടികളും കാലം അവരുടെ
കാൽക്കീഴിൽ കൊണ്ടുവച്ചു,
ചരിത്രം ഇതിനു സാക്ഷി.

വൈകിയുദിച്ച ബുദ്ധിയാണു
'മാന്തളിരൻ!'

OM ThARUVANA












#സമസ്തയുടെ_പതാക:#ഒറിജിനലും_ഡ്യൂപ്ലിക്കേറ്റും!

ബോധപൂർവം ആരും വ്യാജം പ്രചരിപ്പിക്കരുത്. സമസ്തയുടെ പതാക സംബന്ധിച്ചു വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഒരു വിഭാഗം ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു കള്ളപ്രചരണമുണ്ടായപ്പോൾ 2017ൽ ഇതേപേജിൽ സത്യാവസ്ഥ ഞാൻ ചൂണ്ടിക്കാണിച്ചതാണ്.

ഈ പോസ്റ്റിനൊപ്പം ചേർത്ത ഒന്നാമത്തെ ചിത്രത്തിൽ പറയുന്ന പലതും പച്ചക്കള്ളമാണ്. വരയ്ക്കൽ മുല്ലക്കോയ തങ്ങൾ സമസ്തക്ക് ഒരു പതാകയും കൈമാറിയിട്ടില്ല. 1930കളുടെ തുടക്കത്തിലാണ്  തങ്ങളുടെ വഫാത്,1940 കളുടെ ആദ്യത്തിലാണ് സമസ്തയുടെ പതാക നിലവിൽ വരുന്നത്. വിശ്വവിശ്രുതനായ അഹ്‌മദ്‌രിളാഖാൻബറേൽവി(റ.അ) രൂപകൽപന ചെയ്ത, അന്നത്തെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പതാകയാണ് 40കളിൽ സമസ്തയുടെ പതാകയായി ഉപയോഗിച്ചു തുടങ്ങിയത്. ബറേൽവിതങ്ങളുടെ ശിഷ്യൻ അഹ്‌മദ്കോയ ശാലിയാത്തി(ന.മ) ആണ് ഈ പതാക കേരളത്തിൽ കൊണ്ടുവന്നതെന്നു ചരിത്രം.

1963ൽ കാസർക്കോട് ചേർന്ന സമസ്ത മുശാവറ ഈ പതാകക്ക് ഔദ്യോഗിക അംഗീകാരം നൽകി.'അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പതാകയിൽനിന്നും അതിലെ എഴുത്ത് ഒഴിവാക്കിയനിലയിൽ സമസ്തയുടെ പതാകയായി അംഗീകരിച്ചു' എന്നായിരുന്നു 1963ലെ തീരുമാനം. ഈ പതാകയുടെയും അതിലെ ഖുബ്ബയുടെയും നിറം ബറേൽവി ശരീഫിൽ ഇപ്പോഴും ഉപയോഗിക്കുന്ന കൊടിയുടെ അതേ നിറമാണ്. അതാണു സമസ്തയുടെ ഔദ്യോഗികവും പാരമ്പര്യവുമായ പതാകയുടെ നിറം. മുന്നാമതു ചേർത്ത ചിത്രത്തിലെ കൊടിയുടെ നിറവും അതിലെ എഴുത്തും കാണുക, 40കളിൽ നാം ഉപയോഗിച്ചു തുടങ്ങിയ പതാക ഇതാണ്. ഉത്തരേന്ത്യയിലും ലോകത്തെ തന്നെയും പല സുന്നികൂട്ടായ്മകളും ഉപയോഗിക്കുന്ന ഇതേ കൊടിയുടെ ചിത്രങ്ങളാണ് കൂടെ ചേർത്തിരിക്കുന്നത്. ഇതാണ് സമസ്തയുടെ പാരമ്പര്യ പതാക.

ഇനി ഒരു വിഭാഗം ഒറിജിനൽ എന്നു പറഞ്ഞു  ജനങ്ങളെ കബളിപ്പിക്കുന്ന പുത്തൻപതാകയുടെ കഥ പറയാം:
1989ലെ സംഭവവികാസങ്ങൾക്കിടയിൽ പണപ്പെട്ടിയും ആധാരക്കെട്ടുകളും വാരിപ്പിടിച്ചു പാഞ്ഞപ്പോൾ ആ വിഭാഗത്തിനു സമസ്തയുടെ പാരമ്പര്യത്തിന്റെ ചിഹ്നമായ പതാക കൈവിട്ടു പോയി. സമ്പത്തും അധികാരവും കൈവശപ്പെടുത്തിയതിനു ശേഷമാണ് ആദർശവും അതിന്റെ ചിഹ്നമായ പതാകയും തപ്പിയിറങ്ങിയത്. അപ്പോഴേക്കും അതുരണ്ടും അതിന്റെ ശരിയായ അവകാശികൾ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. കാര്യങ്ങൾ പിടിവിട്ടുപോയിരിക്കുന്നു എന്ന് ഉറപ്പായപ്പോൾ 1999ൽ തട്ടിക്കൂട്ടിയതാണ് പുതിയ 'ഡാർക്ക് സഫറൂൺ' എന്ന മാന്തളിരൻ പതാക!

2012ൽ മലപ്പുറം കൂരിയാട്ട് ഇവർ നടത്തിയ 
85ാം വാർഷികത്തിന്റെ സുവനീർ പേജ്: 443,444ൽ ഈ പുതു നിർമിതിയുടെ കഥ സവിസ്തരം പറയുന്നുണ്ട്. 99ൽ പുതിയ പതാക രൂപകൽപന ചെയ്തു ഭരണഘടനയുടെ 6(L) വകുപ്പായി ചേർത്തുവെന്ന് ഇവരുടെ മുശാവറയുടെ മിനുട്സിലും കാണാം.

1999ൽ പുതിയ പതാക ഉണ്ടാക്കിയെങ്കിലും ഇയ്യടുത്തുവരെ ഒറിജിനൽ പതാകയാണ് ഇവരും ഉപയോഗിച്ചിരുന്നത്. കൃത്യമായി പറഞ്ഞാൽ ആലപ്പുഴ സമ്മേളനത്തോടെയാണ്  പാരമ്പര്യപതാക പൂർണമായും ഇവർ ഉപേക്ഷിച്ചതും പുത്തൻപതാക വ്യാപകമാക്കിയതും. സമസ്തയുടെ 85ലെ ചരിത്രപ്രസിദ്ധമായ അറുപതാം വാർഷിക സുവനീറിന്റെ പുറംചട്ടയിലും ഇവർ തന്നെ ഇറക്കിയ സമസ്തയുടെ ചരിത്ര പുസ്തകത്തിന്റെ ചട്ടയിലും പാരമ്പര്യ പതാകയാണ് കൊടുത്തിരിക്കുന്നത്. അതിശയകരമായ കാര്യം, പുത്തൻ പതാകയെക്കുറിച്ച് ഇവർ ആദ്യമായി പുറത്തു പറയുന്ന 2012ലെ സമ്മേളന സുവനീറിന്റെ പുറംചട്ടയിലും കാണുന്നത് ഒറിജിനൽ തന്നെ!

 സമസ്തയുടെ പതാകയിലെ ചുകപ്പിന് കമ്യൂണിസ്റ്റ് വ്യാഖ്യാനം നൽകിയാൽ അത് എവിടെയൊക്കെ ചെന്നുകൊള്ളുമെന്ന് ഞാൻ പറയുന്നില്ല. പാരമ്പര്യ പതാകയിലെ വിശുദ്ധ റൗളയുടെ പച്ചഖുബ്ബക്കു പകരം കറുത്തഖുബ്ബ തെരഞ്ഞെടുത്തത് ഏതിന്റെ സൂചകമാണെന്നും ഞാൻ പറയുന്നില്ല, അല്ലാഹുവിലഭയം.
       OM Tharuvanna