page

Monday, 25 February 2019

കാന്തപുരം ഒരു ലഘു പരിചയം

*കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ (ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ) ചെറിയ ഒരു വിവരണം*

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  ജനറൽ സെക്രട്ടറിയാണ്  കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ . അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്നും  വിളിക്കാറുണ്ട്. കോഴിക്കോട് ജില്ലയിൽ  കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിൽ  കുന്മംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയ്യ  ജനറൽ സെക്രട്ടറി  മുസ്ലിം പണ്ഡിതൻ, പ്രഭാഷകൻ , എഴുത്തുകാരൻ, സംഘാടകൻ  വിദ്യഭ്യാസ പ്രവർത്തകൻ  എന്നീ  നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ,, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,  കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകിവരുന്നു.

*കുട്ടിക്കാലം*
കോഴിക്കോട് ജില്ലയിലെ  താമരശ്ശേരിക്കടുത്ത ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പെട്ട ഉൾനാടൻ ഗ്രാമമായ കാന്തപുരം  എന്ന ഗ്രാമത്തിൽ മൌത്താരി  അഹമ്മദ്  ഹാജിയുടെയും  കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാർച്ച്-22 നാണ് ആലുങ്ങാപൊയിലിൽ അബൂബക്കർ മുസ്ലിയാർ ജനിച്ചത് .
പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു.  മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ  പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽനിന്നും  പ്രാഥമിക  പഠനം നേടി . പിന്നീട് ഹയർ  എലിസമന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്  ഖുർആൻ പാരായണ  ശാസ്ത്രത്തിൽ പ്രവീണ്യം നേടിയ  ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട്  കാന്തപുരം,വാവാട്, പൂനൂർ ,കോളിക്കൽ  തലക്കെടത്തൂർ ,ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയെടുത്തു.  1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ  ബാഖിയാത്തു സാലിഹാത്ത് അറബിക് കോളേജിൽ ചേർന്നു.

*നേതൃത്വത്തിലേക്ക്*       1962- ൽ തൻറെ ഇരുപത്തഞ്ചാം വയസ്സിലാണ് എളേറ്റിൽ മങ്ങാട് മസ്ജിദിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ദ്ർസ് (മത പഠന ക്ലാസ്) ആരംഭിക്കുന്ത്. 1970- ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം  സ്വന്തം നാടായ  കാന്തപുരം ജുമാ മസ്ജിദിൽ  ദ്ർസ് ചുമതലഏറ്റു.  സ്വന്തം  നാട്ടിലെത്തിയ അദ്ദേഹം  കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. 1981  മുതൽ അവിടെ സദ്ർ മുദരിസും  പ്രിൻസിപ്പിലുമായി.  അതിനിടയിൽ  1974 ഏപ്രിലിൽ   സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ  അംഗമായി. പിന്നീട് അതിന്റെ  ഓഫിസ് സെക്രട്ടറിയും  ജോയിൻ  സെക്രട്ടറിയും 1976  ൽ സംഘടന അഖിലേന്ത്യതലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി.
1975  മുതൽ 1989 വരെ  സമസ്ത കേരള  സുന്നി  യുവജന സംഘം ജനറൽ സെക്രട്ടറിയായി  പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ  ഇത് സംഘടനയുടെ പ്രസിഡണ്ട് ആയിരുന്നു 1987 - ൽ  കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ  കമ്മിറ്റി അധ്യക്ഷൻ എന്നീനിലകളിലും  പ്രവർത്തിച്ചിട്ടുണ്ട് 1989  മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു  1993 ൽ   അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിൻറെ  ജനറൽ സെക്രട്ടറിയായി. 1993 ൽ തന്നെ കോഴിക്കോട്  സംയുക്ത ഖാളിയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഇപ്പോൾ  സുന്നി യുവജനസംഘം  സുപ്രീം കൗൺസിൽ അധ്യക്ഷനാണ്. കൂടാതെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ട്രഷറർ, മർകസുസ്സഖാഫത്തിസ്സുന്നിയ്യ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

*ആഗോള  തലത്തിൽ* ജോർദാൻ   രാജാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന  റോയൽ  അൽ ബയ്ത്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് തുടങ്ങിയ  ലോക  സംഘടനകളിൽ  അംഗമാണ് അദ്ദേഹം.  ലോകത്തെ പ്രധാന   മുസ്ലിം നേതാക്കളല്ലാം  അംഗമായ ഇതേ  സംഘടനയുടെ  പ്രതിനിധി മെമ്പറുമാണ് കാന്തപുരം. സൗദി അറേബ്യ  ,യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ  തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക്  വ്യക്തിബന്ധമുണ്ട്. സൗദി  ഭരണകൂടം  നിതാഖാത് നിയമം നടപ്പിലാക്കിയപ്പോൾ  കാന്തപുരം മക്കയിലെ  ഗവർണറുമായി ചർച്ച നടത്തിയിരുന്നു.
ജോർദാനിലെ അമ്മാൻ ദി റോയൽ  ഇസ്ലാമിക് സ്ട്രാറ്റജിസ്    സ്റ്റഡീസ് സെന്റർ  പ്രസിദ്ധീകരിച്ച ലോകത്തെ  സ്വധീനിച്ച  അഞ്ഞൂർ മുസ്ലിം വ്യക്തികളിൽ  ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്   2010  മുതൽ 2015 വരെ  പുറത്തിറക്കിയ ഈ പട്ടികയിൽ അഞ്ചുവർഷവും കാന്തപുരം ഇടം  നേടിയിട്ടുണ്ട്. മുസ്ലിം സമുദായ  വികാസത്തിന് നൽകിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ്   ഈ പട്ടിക പുറത്തിറക്കുന്നത്.

*പ്രവർത്തനങ്ങൾ*

 *മതരംഗത്ത്*     മുസ്ലിംകൾ ഉൾപ്പെടയുള്ള   ദുർബല വിഭാഗങ്ങളുടെ  സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം  ലക്ഷ്യമാക്കിയാണ്  കോഴിക്കോട് ജില്ലയിൽ  കാരന്തൂർ പ്രദേശത്ത്‌ തന്റെ  പ്രവർത്തനങ്ങൾക്ക്  കാന്തപുരം തുടക്കമിട്ടത്.  അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ,ശരിഅത്ത്‌  , ഖുർആൻ പഠന കേന്ദ്രം, എന്ജിനീയറിംഗ് കോളേജ്, ലോ കോളേജ്,ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ   അന്തർ ദേശീയ  പാഠശാലകൾ , വനിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  ആശുപത്രികൾ ,വ്യാപാര സാമുച്ചയങ്ങൾ,  തുടങ്ങി  നിരവധി സ്ഥാപനങ്ങൾ ഉൾപെടുന്ന  മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ എന്ന  സ്ഥാപനത്തിന്റെ  സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം.
ആയിരക്കണക്കിന് പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മർകസിന് കീഴിൽ കേരളത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ  അനേകം  സ്ഥാപനങ്ങളുടെ  ഉപദേശകൻ ,ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.  ഒട്ടേറെ  സുന്നി  പോഷക സംഘടനകൾ, സുന്നി  പ്രിസിദ്ധീകരണങ്ങൾ ,സുന്നി  മുഖ പത്രമായ സിറാജ് ദിന പത്രം  തുടങ്ങിയ പ്രവർത്തങ്ങളും കാന്തപുരത്തിന്റെ   കീഴിലാണ്.
അനേകം മഹല്ലുകളിൽ  ഖാസിയാണ് കാന്തപുരം. കാന്തപുരത്തിന്റെ  പ്രവർത്തന മേഖല  ഇന്ത്യയുടെ  മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയും പള്ളികളും മദ്റസകളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  ഹരിയാനയിലും, ഡൽഹിയിലും ,യുപിയിലും, ബംഗാളിലും ഒറീസ്സയിലും കാന്തപുരത്തിനിക്ക്  സ്ഥപനങ്ങളും പ്രവർത്തന മേഖലകൾ  ഉണ്ട്.

*വിദ്യാഭ്യാസ രംഗത്ത്*   

 കാന്തപുരം ഏറ്റവും കൂടുതൽ  ശ്രദ്ധ ചെലുത്തുന്ന  പ്രവർത്തന  മണ്ഡലമാണ് വിദ്യാഭ്യാസ രംഗം, നിലവിൽ അദ്ദേഹത്തിന്റെ സ്ഥാപനമായ മർകസിൽ നിന്നും 75000 ലധികം  മത ഭൗതിക വിദ്യാഭ്യാസ പഠനം പൂർത്തിയാക്കി സമൂഹത്തിൽ സേവനം ചെയ്യുന്നു .വിദ്യാഭ്യാസ രംഗത്ത്  കാന്തപുരത്തിന്റെയും സുന്നി സമൂഹത്തിന്റെയും   സ്വാപ്ന പദ്ധതിയായ മർക്കസ് കനാളജ് സിറ്റി കോഴിക്കോട്   നിർമ്മാണത്തിന്  തുടക്കം കുറിച്ചിട്ടുണ്ട്.   40 കോടി  രൂപ ചിലവിൽ  ഇന്ത്യയിലെ  ഏറ്റവും വലിയ പള്ളി നിർമ്മിക്കാൻ 2012 ജനുവരി 30 ന് തറക്കല്ലിടൽ കർമം നടത്തി. നാൽപത്തി രണ്ടാം  മർകസ് വാർഷിക സമ്മേളനത്തിൽ പള്ളി ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കും.

*ജീവകാരുണ്യ രംഗത്ത്*     
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ  ദത്തെടുത്ത് വിദ്യാഭ്യാസവും  ഭക്ഷണം , താമസ സൗകര്യങ്ങളും   നൽകുന്നതിലും  അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു  കാന്തപുരത്തിന്റെ  കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  കാരന്തൂരിലെ  മർക്കസ്  കാമ്പസിൽ നിലകൊള്ളുന്ന  റൈഹാൻ  വാലി  അനാഥാലയത്തിൽ നൂറുകണക്കിന്  അനാഥകൾ സംരക്ഷിക്കപ്പെടുന്നു.  ഭൂകമ്പം നാശം  വിതച്ച ആന്തമാൻ നികക്കാബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ,  തുടങ്ങിങ്ങിയ സ്ഥലങ്ങളിലെ  അനാഥരും ദുർബലരുമായ വിദ്യാർത്ഥികൾക്ക് മർകസ്  പഠന സൗകര്യം  നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള   രാജ്യങ്ങളിലെക്ക്  അടുത്ത കാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്.  സംഘർഷങ്ങളുടെ  ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൗകര്യങ്ങൾ  നിഷേധിക്കുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ  മർക്കസിനു കീഴിൽ സംരക്ഷിച്ചു  വിദ്യാഭ്യാസം  നൽകുന്നുണ്ട്.
 വിദേശ രാഷ്ട്രങ്ങളിലും   വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം.

*സാമൂഹിക രംഗത്ത്*
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക രംഗത്തും കാന്തപുരം സേവനം ചെയ്യുന്നു.
 മതേതര  പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള  ഒരു മുസ്ലിം നേതാവ് ആണ്   കാന്തപുരം. ഇന്ത്യ
യിൽ പിന്നോക്കം  നിൽക്കുന്ന  വിവിധ മേഘലകളിൽ സേവന  ദൗത്യവുമായി അദേഹം  എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രപുരയിലും മെല്ലാം  ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക്   കടന്ന് വരികയും  അവരുടെ പ്രശ്നം  മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്ത്  കൊണ്ടിരിക്കുന്നു.

*യാത്രകൾ*

▶ മനുഷ്യമനസ്സുകളെ  കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര  നടത്തുകയുണ്ടായി.
▶  2012 ൽ കാസർഗോഡ്  നിന്നും  തിരുവനന്തപുരത്തെക്ക് "മാനവികതയെ  ഉണർത്തുക" എന്ന  മുദ്രവാക്യത്തിൽ രണ്ടാം   കേരള യാത്ര. 
▶ 2014 ൽ കർണാടക  യാത്ര  നടത്തി.
▶ ആസാം യാത്ര 
▶ കാശ്മീർ യാത്ര
▶ ദ്വീപ് യാത്ര

പല വിദേശ രാജ്യങ്ങളിലും കാന്തപുരം സന്ദർഷിച്ചു.

*പുരസ്കാരങ്ങൾ*

 ♦ മികച്ച വിദ്യാഭ്യാസ  സേവനങ്ങൾക്ക്  2016 ലെ  മലേഷ്യയിലെ  ക്വാലാലംപൂര് ആസ്ഥാനമായി  പ്രവർത്തിക്കുന്ന ഒ ഐ സി ടുഡോ  ഏർപ്പെടുത്തിയ  ദി  precious ജ്വൽസ് ഓഫ് മുസ്ലിം കവൾഡ് ബിസ് അവാര്ഡ് .

♦മികച്ച സാമൂഹിക പ്രവർത്തകൻ   1992 ൽ റാസൽ ഖൈമ   ഇസ്ലാമിക് അക്കാദ്മി അവാർഡ്.

♦ മികച്ച  വിദ്യാഭ്യാസ സാമൂഹിക സേവനങ്ങൾക്ക്  2000 ൽ ഇന്ത്യൻ  ഇസ്ലാമിക് സെന്റർ  അവാർഡ്.
♦ മികച്ച ഇസ്ലാമിക വിദ്യാഭ്യാസ  പ്രവർത്തനത്തിനും അനാഥകളുടെ  സംരക്ഷണത്തിനും 2005 ൽ ഹാമിൽ അൽ ഗൈത് ഇന്റർ നാഷണൽ ഹോളി ഖുർആൻ അവാർഡ്.

♦ 2006 നവംബറിൽ  മാക് യു.എ.ഇ ഇൻഡോ  അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാർഡ്.

♦ ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ  നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ് ,2009ൽ.
♦   അറബി ഭാഷക്ക് ചെയ്ത സംഭാവനകൾ  പരിഗണിച്ച് ഡോ. അബ്ദു യമാനി സ്മാരക അലിഫ് അവാർഡ് 2016 ൽ.

♦കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച  നേതാവ് എന്ന നിലയിൽ മഖ്ദൂം അവാർഡ് .

♦ കേരള പ്രവാസി  ഭാരതി അവാർഡ്.

♦ പ്രഥമ ഇസ്ലാമിക് ഹെറിറ്റജ് അവാര്ഡ് 

♦ മാക് യു.എ.ഇ ഇൻഡോ  അറബ് ഇസ്ലാമിക് പേഴസണാലിറ്റി അവാർഡ്.

*പ്രധാന സംവാദങ്ങൾ*
 ▪മണ്ണാർക്കാട് വാദപ്രതിവാദം
 ▪പൂടൂർ  വാദപ്രതിവാദം (പാലക്കാട് )
▪കൊട്ടപ്പുറം സംവാദം
 ▪നന്മണ്ട സംവാദം
 ▪പൂനൂർ സംവാദം
▪ആയിരൂർ സംവാദം
*മലയാളം പുസ്തകങ്ങൾ*
▪ഇസ്‌ലാമിലെ ആത്മീയ ദർശനം.
▪വിശുദ്ധ പ്രവാചകന്മാർ ഇത് (അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുണ്ട് )
▪സ്ത്രീ ജുമുഅ
▪കൂട്ടുപ്രാർഥന
▪ജുമുഅ ഖുതുബ
▪അൽ-ഹജ്ജ്
▪മൈന്റ് ഓഫ് ഇസലാം
▪അമേരിക്കൻ ഡയറി
▪ത്വരീഖത്ത് ഒരു പഠനം
▪ഇസ്ലാമും ഖാദിയാനിസവും
▪മുഹമ്മദ റസൂല് (സ)
▪ഇസ്ലാം പഠനത്തിനൊരാമുഖം

*അറബി ഗ്രന്ഥ് ങ്ങൾ*

▪عصمة الأنبياء عن الزلات والأخطاء
▪إظهار الفرح والسرور
▪التعايش السلمى بين الأديان المختلفة
▪الدعاء بعد الصلاة
▪فضيلة الجمع والجماعات
▪فيضان المسلسلة
▪وسيلة المسلسلة
▪وسيلة العباد
▪المورد الروي
▪السياسة الإسلامية وحقوق الرعاة والرعية
▪الوحدة الإسلامية ضد التحديات المعاصرة
▪تعظيم الأكابر وإحترام الشعائر
▪الاتباع والإبداع
▪النهضة الإسلامية في البلاد الهندية
▪الإسلام والإرهابية
▪الإسلام والقادياني
▪مبادي الإسلامي
▪الأجوية العجيبة
▪رياض الطالبين