page

Tuesday, 26 February 2019

ബറേൽവികളും ജമാഅത്തെ ഇസ്ലാമിയുടെ കാദിയാനി ആരോപണവും !

ബറേൽവി, ദേവ്ബന്ദി, മൗദൂദി

സംഘടന വിരുദ്ധത, വസ്തുതകൾ മറച്ചുവെക്കുക മാത്രമല്ല ചിലപ്പോൾ അട്ടിമറിക്കുക കൂടി ചെയ്യാറുണ്ട്. അതിന്റെ ഉദാഹരണമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന പ്രബോധനം വാരിക( 2016 ആഗസ്ത് 5) യിലെ ബറേൽവികളുമായി ബന്ധപ്പെട്ട ഒരു ലേഖനം. ബറേൽവികളും ഖാദിയാനികളും ഒരുപോലെയാണെന്നു സമർഥിക്കുന്ന ലേഖനം തുടങ്ങുന്നതു തന്നെ ബറേൽവികളുടെ നേതാവ് അഹ്മദ്റസാഖാന്റെ ഗുരു, ഖാദിയാനി മതസ്ഥാപകൻ മിർസാ ഗുലാം അഹ്മദിന്റെ സഹോദരൻ മീർസാ ഗുലാം ഖാദിർ ബേഗ് ആണെന്നു  പറഞ്ഞാണ്.

സത്യത്തിൽ ഖാദിയാനിയുടെ സഹോദരൻമീർസാ ഗുലാം ഖാദിർ ബേഗ് അധ്യാപകൻ ആയിരുന്നില്ല. ഒരു പോലീസ് ഇൻസ്പെക്ടറായിരുന്നു. 1883 ൽ 55 മത് വയസ്സിൽ മരിച്ചു പോയി. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലായിരുന്നു അത്. റസാഖാന് ഉർദു, പേർഷ്യൻ ഭാഷ പഠിപ്പിച്ച ഗുലാം ഖാദിർ ബേഗ് ആവട്ടെ യു.പിയിലെ ബറേലിയിൽ തന്നെയായിരുന്നു ജീവിച്ചു മരിച്ചത്. അധ്യാപകനായിരുന്ന അദ്ദേഹം1917 ൽ  80 മത് വയസ്സിലാണ് മരിക്കുന്നത്. എന്നിട്ടും രണ്ടിനെയും കൂട്ടിക്കെട്ടി ഒന്നാക്കുകയാണ് പ്രബോധനം. ഖാദിയാനിയുടെ സഹോദരൻ മരണമടഞ്ഞ് 14 വർഷം കഴിഞ്ഞ്, ബറേലിയിലെ ഗുലാം ഖാദിർ ബേഗ് ഒരു പ്രശ്നം ഉന്നയിച്ചു കൊണ്ട് റസാഖാന് കത്തയക്കുന്നത് റസാഖാന്റെ 'ഫതാവാ റിസവിയ്യ'യിൽ കാണാം. എന്നിട്ടും പ്രബോധനത്തിന് രണ്ടും ഒരാൾ തന്നെ!

ഖാദിയാനിസത്തിനെതിരെ ഇന്ത്യയിൽ ഏറ്റവും നന്നായി പോരാടിയ പ്രമുഖനാണ് ഇമാം ബറേൽവി. അതിനു വേണ്ടി മാത്രം നിരവധി ഗ്രന്ഥങ്ങൾ അലാ ഹസ്റത്ത് എഴുതി. ഖത്തുമുന്നുബുവ്വത്ത്, അൽ മുബീൻ ഖത്മുന്നബിയ്യീൻ, ഖഹ്റുദ്ദിയാൻ.... എന്നിവ ഉദാഹരണം. എന്നിട്ടും അദ്ദേഹം പ്രബോധത്തിന് ഖാദിയാനി !

Ahmad Raza Khan was the disciple of Ghulam Qadir the brother of Ghulam Ahmad Qadiyani എന്ന്
സംഘടന വിരോധത്തിന്റെ പേരിൽ ദേവ് ബന്ദികൾ ഇറക്കിയ ഫത് വയിൽ പറയുന്നത് (Darul Ifta,Darul Uloom Deoband Fatwa: 861/867/N=1433) അപ്പടി വിഴുങ്ങുകമാത്രമല്ല, പൊടിപ്പും തൊങ്ങലും വെച്ച് കാച്ചു കയാണ് പ്രബോധനം. മുസ്ലിംകളിലെ അഭിപ്രായ വ്യത്യാസത്തിൽ കക്ഷി ചേരാത്ത 'ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ ജിഹ്വ'യുമാണ് പ്രബോധനം!

പണ്ട്, മൗദൂദി സാഹിബിനെതിരെ ഒരു വിമർശമുണ്ടായിരുന്നു, ഇസ്ലാം വിരുദ്ധ സാഹിത്യകാരൻ നിയാസ് ഫത്ഹ്പൂരിയുടെ ശിഷ്യനാണ് മൗദൂദിയെന്നും മൗദൂദിയുടെ പല വാദങ്ങളും ഫത്ഹ്പുരിയിൽ നിന്ന് കടം വാങ്ങിയതാണെന്നും. ആ ശിഷ്യത്വം നിഷേധിക്കാൻ സാധിച്ചില്ലെങ്കിലും, പ്രതിരോധത്തിനായി ഗാലൻ കണക്കിന് മഷി ചെലവിട്ടവരാണ് ജമാഅത്ത് പ്രസിദ്ധീകരണങ്ങൾ. അവരാണിപ്പോൾ, അടിസ്ഥാന രഹിത ആരോപണങ്ങൾ വെച്ച് ആർമാദിക്കുന്നത്!

ഇരുപതാം നൂറ്റാണ്ട് കണ്ട മഹാപ്രതിഭ അല്ലാമാ സൈനി ദഹ് ലാനെതിരെയും 'കക്ഷി വഴക്കിൽ പങ്കുചേരാത്ത' പ്രബോധനം ഇത്തരത്തിൽ അന്തമില്ലാതെ കുരക്കുന്നുണ്ട്... എന്ത് മണ്ടത്തരം കേട്ടാലും തൊള്ള തൊടാതെ വിഴുങ്ങാൻ ചില അന്തങ്കമ്മികളും...!