page

Monday, 4 March 2019

ശിർക്കിൻ്റെ മാനദണ്ഡം ?

അല്ലാഹുവിൻ്റെ അനുവാദംകൂടാതെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമേ വരുത്താൻ സൃഷ്ടികൾക്ക് കഴിയും
മെന്ന വിശ്വാസമാണ് ശിർക്ക്
അവൻ്റെ അനുവാദ പ്രകാരമെങ്കിൽ ശിർക്കല്ല!
اني اعلم انك حجر لاتضر ولاتنفع ( البخاري ١٤٩٤)
നിശ്ചയം നീ ഉപകാരമോ ഉപദ്രവമേ ചെയ്യാത്ത കല്ലാണെന്ന് എനിക്ക് അറിയാം
 (ബുഖാരി1494 )
ഈ ഹദീസ് വിശദീകരിച്ച് ഇമാം ഇബ്നു ഹജർ(റ ) പറഞ്ഞു
قوله (لاتضر ولا تنفع)اي باذن الله
(فتح الباري٥/٢٥٥)
അല്ലാഹു വിൻ്റെ അനുവാദമില്ലാതെ നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ലന്നാണ് മേൽ വാക്ക് വിവക്ഷിക്കുന്നത്
( ഫത്ഹുൽ ബാരി5/255)
പിന്നെ എന്തിനാണ് ഉമർ (റ) ഇങ്ങിനെ പറഞ്ഞതന്ന് മഹാനവർകൾ തന്നെ വിവരിക്കുന്നു
انما قال ذلك عمر لان الناس كانوا حديثي عهد بعبادة الأصنام فخشي عمر أن يظن الجهال أن استلام الحجر من باب تعظيم بعض الأحجار كما كانت العرب تفعل في الجاهلية فأراد عمر أن يعلم الناس أن استلامه اتباع لفعل رسول الله صلى الله عليه وسلم لا لأن الحجر ينفع ويضر بذاته كما كانت الجاهلية تعتقده في الأوثان
(فتح الباري ٥/٢٥٥)
വിഗ്രഹാരാധന കൊണ്ട് കാലമടുത്ത ജനങ്ങ ളയതിനാലാണ് ഉമർ(റ) അപ്രകാരം പ്രസ്താവിച്ചത് അപ്പോൾ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് ചില കല്ലുകല്ലുകളെ ആദരിക്കുന്നതിൻ്റെ ഇനത്തിൽ പെട്ടതാണെന്ന് വിവരമില്ലാത്തവർ ധരിച്ചു പോകുമോ എന്ന് ഉമർ(റ) ഭയപ്പെട്ടു ജാഹിലിയ്യത്തിൽ അറബിക്കൾ അപ്രകാരം ചെയ്തിരുന്നുവല്ലോ അപ്പോൾ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് നബി(സ്വ)യോടുള്ള അനുധാവനത്തിൻ്റെ പേരിൽ മാത്രമാണെന്നും വിഗ്രഹങ്ങളെക്കുറിച്ച് ജാഹിലീ അറബികൾ വിശ്വസിച്ചിരുന്നതു പോലെ അത് സ്വയം ഉപകാരമോ ഉപദ്രവമോ വരുത്തുന്നതിൻ്റെ പേരിലല്ലെന്നും ജനങ്ങളെ പഠിപ്പിക്കാൻ ഉമർ(റ) ഉദ്ധശിച്ചു (ഫത്ഹുൽ ബാരി5/255)
ആകയാൽ അല്ലാഹുവിൻ്റെ അനുമതി മുഖേന സൃഷ്ടികൾ ഉപകാരംചെയ്യുമെന്ന വിശ്വാസം ശിർക്കല്ല മറിച്ച് അവൻ്റെ അനുമതി ഇല്ലാതെ സ്വയം ഉപകാരം ചെയ്യുമെന്ന് വിശ്വാസമാണ് ശിർക്ക്
അല്ലാഹുവിൻ്റെ അനുമതിയില്ലാതെ തങ്ങളുടെ ദൈവങ്ങൾ സഹായിക്കും എന്ന വിശ്വാസമായിരുന്നു മക്കയിലെ മുശ്രിക്കുകൾക്ക് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് അല്ലാഹുവല്ലാത്തവരോടുള്ള അവരുടെ സഹായാർത്ഥന ശിർക്കായ തന്നും പ്രാമാണികമായി തന്നെ നമുക്ക് വ്യക്തമായി!
 എന്നാൽ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അല്ലാഹുവിനെ അനുമതിയില്ലാതെ ഒരു വസ്തുവിനും ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്നതാണ് അപ്പോൾ അല്ലാഹുവിനെ അനുമതിപ്രകാരം അവൻ്റെ ഇഷ്ടദാസന്മാർ സഹായിക്കുമെന്ന് നിലക്ക് അവരോട് സഹായം ആവശ്യപ്പെടുന്നത് ഒരിക്കലും ശിർക്കല്ലെന്നും സ്പഷ്ടമായി!