page

Monday, 30 September 2019

കൈ ചുംബിക്കൽ നാല് മദ്ഹബുകളിൽ !-

പണ്ഡിതന്മാർ,സയ്യിദന്മാർ തുടങ്ങിയ സ്വാലീഹീങ്ങളുടെ കൈ ചുംബിക്കൽ അനുവദനീയമാണെന്നതിൽ നാല് മദ്ഹബിലും ഏകോപനമാണ്. ചില മദ്ഹബിൽ സുന്നത്തുമാണ്.
സാധാരണക്കാരുടെ കൈ മുത്തൽ കൂടിവന്നാൽ കറാഹത്തുമാണ്.
ഇതിനായി കൈ നീട്ടിക്കൊടുക്കുകയുമാവാം. കാരണം ഇത്തരം സത് വൃത്തർക്ക് മനസ്സിൽ അഹങ്കാരമോ, അഹമഹിമയോ ഉണ്ടാവില്ല.
അങ്ങനെ വരുമെന്ന് പേടിക്കുന്നവർ സൂക്ഷ്മത പുലർത്താറുമുണ്ട്.
താഴെ പറയും വിധം ഇതിന് അർഹരെല്ലാത്തവർ കൈ ചുംബിക്കാൻ നീട്ടിക്കൊടുക്കരുത് എന്നത് പറയേണ്ടതില്ല.
നബി(സ) തങ്ങളുടെ കൈ സ്വഹാബത്ത് ചുംബിച്ച ധാരാളം ഹദീസുകളുണ്ട്.
സ്വഹാബികൾ തന്നെ പരസ്പരവും കൈ ചുംബിച്ചതായി രേഖകളുണ്ട്.
കൈ ചുംബിക്കുന്നതിന്റെ നാല് മദ്ഹബിലുമുള്ള വീക്ഷണം നമുക്ക് ഹൃസ്വമായി പരിശോധിക്കാം.
ശാഫിഈ മദ്ഹബ്
قال الإمام النووي: (تقبيل يد الرجل لزهده، وصلاحه وعلمه، أو شرفه، أو نحو ذلك من الأمور الدينية؛ لا يكره بل يستحب، فإن كان لغناه، أو شوكته، أو جاهه عند أهل الدنيا فمكروه شديد الكراهة) شرح البخاري للعسقلاني ج11/ص48.
ഇമാം നവവി(റ) പറയുന്നു: ശറഫ്,ഇൽമ്,നന്മ,പരിത്യാഗം തുടങ്ങിയ ദീനിയ്യായ കാരണങ്ങൾക്ക് വേണ്ടി കൈ ചുംബിക്കൽ കറാഹത്തില്ല,എന്നല്ല അത് സുന്നത്താണ്.
ലൗകികർക്കിടയിലെ അവന്റെ
സമ്പത്ത്,പ്രണയം,പദവി എന്നിവകൾക്ക് വേണ്ടി  കൈമുത്തൽ ശക്തിയേറിയ കറാഹത്താണ്.(ഫത്ഹുൽ ബാരി).
ഹനഫീ മദ്ഹബ്
ഇബ്നു ആബിദീൻ(റ) പറയുന്നു:
ولا بأس بتقبيل يد الرجل العالم والمتورع على سبيل التبرك، وقيل: سنة، قال الشرنبلالي: وعلمت أن مفاد الأحاديث سنيته أو ندبه كما أشار إليه العيني) - حاشية ابن عابدين. ج5/ص254.
പണ്ഡിതന്മാർ സൂക്ഷമശാലികൾ എന്നിവരുടെ കൈ ബറക്കത്തിന് വേണ്ടി ചുമ്പിക്കൽ തെറ്റല്ല. അത് സുന്നത്താണെന്ന് പറയപ്പെട്ടിരിക്കുന്നു. ശർനബിലാനി(റ) പറഞ്ഞു: ഐനി എന്നവർ സൂചിപ്പിച്ചത് പോലെ കൈ ചുംബിക്കൽ സുന്നത്താണ് എന്നാണ് ഹദീസുകളിൽ നിന്ന് എനിക്ക് മനസ്സിലായത്.(ഹാശിയ ഇബ്നി ആബിദീൻ പേ.254).
മാലിക്കീ മദ്ഹബ്
ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറയുന്നു:
قال الإمام مالك: (إن كانت - قُبلة يد الرجل - على وجه التكبر والتعظيم فمكروهة، وإن كانت على وجه القربة إلى الله لدينه أو لعلمه أو لشرفه فإن ذلك جائز). شرح البخاري لابن حجر العسقلاني ج11/ص48.
ഇമാം മാലിക്ക്(റ) പറഞ്ഞു: അഹങ്കാരം,  മഹത്വപ്പെടുത്തൽ എന്നിവക്ക് വേണ്ടി കൈ ചുംബിക്കൽ കറാഹത്താണ്.
ഇൽമ്,ശറഫ്,ദീന് എന്നിവക്ക് വേണ്ടി അല്ലാഹുവിലേക്കുള്ള സാമീപ്യമാണ് ലക്ഷ്യമെങ്കിൽ അനുവദനീയമാണ്.(ഫത്ഹുൽബാരി 11/48)
ഹമ്പലി മദ്ഹബ്
അല്ലാമാ സഫാറൈനി(റ) പറയുന്നു:
قال: (قال المرزوي: سألت أبا عبد الله - الإمام أحمد بن حنبل - رحمه الله عن قُبلة اليد، فقال: إن كان على طريق التدين فلا بأس، قَبَّلَ أبو عبيدة يد عمر بن الخطاب رضي الله عنهما، وإن كان على طريق الدنيا فلا). ج1/ص287.
മർസവി(റ) പറയുന്നു: കൈ ചുംബിക്കലിനെ കുറിച്ച് ഞാൻ ഇമാം അഹ്മദ്(റ) നോട് ചോദിച്ചപ്പോൾ അദ്ധേഹം പറഞ്ഞു: ദീനിന്റെ മാർഗത്തിലാണെങ്കിൽ പ്രശ്നമില്ല. കാരണം അബൂ ഉബൈദ(റ) ഉമർ(റ) ന്റെ കൈ ചുംബിച്ചിട്ടുണ്ട്. ദുൻയവിയ്യായ മാർഗത്തിലായാൽ കുഴപ്പമാണ്.(ഗദാഉൽ അൽബാബ് 1/287

Saturday, 28 September 2019

വഹാബീ നേതാക്കൾ ശിയാക്കളായിരുന്നെന്ന് സകരിയ്യ സ്വലാഹി !


വഹാബിസത്തിന്റെ നെടും തൂണുകൾ
ശിയാക്കളായിരുന്നെന്ന സത്യം സകരിയ്യ സ്വലാഹി തുറന്ന് സമ്മതിക്കുന്നു...!
https://youtu.be/seN0fEUJa8w
ഈ സത്യം അണികളിൽ നിന്ന് മറച്ച് പിടിക്കാനും അണികളെ പച്ചക്ക് പറ്റിക്കാനുമായിരുന്നു - ഇത്ര കാലവും മുസ്ലിംകൾക്ക് നേരെ ശിയാ ആരോപണമുയർത്തിയിരുന്നത്... എന്ത് ചെയ്യാനാണ് സാർ... കോഴി കട്ടവന്റെ തലയിൽ പപ്പുണ്ടാകുമല്ലോ ല്ലേ... ന്നാലും എന്തായിരുന്നു- മലപ്പുറം കത്തി ... മാങ്ങാത്തൊലി... മുജാഹിദ് നവോത്ഥാന നായകരായി KNM ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന പേരിൽ പൊത്തകമടിച്ച് വിതരണം ചെയ്ത് വിളമ്പരപ്പെടുത്തി പരിചയപ്പെടുത്തിയതാണ് ,വഹാബീ നവോത്ഥാന നായകരെ... മുഹമ്മദ് അബ്ദു...റഷീദ് രിള... നമ്പർ വൺ .... നമ്പർ ടു ...നമ്പർ ത്രീ... അതേ സാർ ,കേരളാ #മുജാഹിദുകളുടെ നവോത്ഥാന വെള്ളി നക്ഷത്രങ്ങളുടെ #തലകൾ ഓരോന്നോരോന്നായി ഉരുളുകയാണ്...#ശിയാക്കളുടെ_ശവക്കോട്ടകളിലൂടെ... ഇത് മാലോകരിൽ നിന്ന് മറച്ച് പിടിച്ച് രക്ഷപ്പെടാനാണ് ,മറ്റു മുസ്ലിംകളുടെ മേൽ ശിയാ ആരോപണങ്ങളുമായി കേരളാ മുജാഹിലുകൾ കളത്തിലിറങ്ങിയിരിക്കുന്നത്.ലക്ഷക്കണക്കിന് ഹദീസുകൾ മനപാoമുള്ള, മതത്തിന്റെ നെടുംതൂണുകളായ ഇമാമുകളെ തള്ളി- നരകത്തിൽ ചാടിച്ച് - മൗലവിമാരെ അന്ധമായനുകരിക്കുന്ന വഹാബീ കുഞ്ഞാടുകൾക്ക് ഇത് വല്ലതും വിഷയമാണോ... സുന്നികളെ ശിയാക്കളാക്കി മടുത്ത് ,അവസാനം യാഥാർത്ഥ്യം  ലോകത്തോടു വിളിച്ചു പറഞ്ഞ സകരിയ്യ സലാഹി മൗലവി... കേരളാ വഹാബികളുടെ ടോപ്പ് നേതാവ്... അണികൾ മൂപ്പരെ നിർത്തിപ്പൊരിച്ചത്രെ... സത്യം സ്വന്തം മൗലവിമാർ പറഞ്ഞാൽ പോലും ഉൾക്കൊള്ളാൻ കഴിയാത്ത യുക്തിവാദ മനോഗതിയിലേക്കാണ് മൗലവിമാർ മുജാഹില് അണികളെ കൊണ്ടു പോയി തളച്ചിട്ടത്... പക്ഷേ ,സത്യം വിളിച്ച് പറഞ്ഞ സ്വലാഹി ഇന്നെവിടെ...?... സ്വന്തം അണികളുടെ ഭീഷണി അദ്ധേഹം തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു.ഇനി ബാക്കിയെന്ത്...?... അദ്ധേഹത്തിന്റെ അപകട മരണത്തിന്റെ പേരിൽ സുന്നികളെ ക്രൂശിക്കാൻ വഹാബികൾ കൂട്ടമായിറങ്ങിയതിന്റെ പിന്നിൽ ,ചില ശ്രദ്ധ തിരിക്കലുകൾ ഉണ്ടോ... അപരനെ ചാരി സ്വയം നല്ല പിള്ള ചമയുന്ന പ്രവണത... സംശയങ്ങൾ മാത്രം ബാക്കി...!
     ഖുദ്സി                     

Thursday, 26 September 2019

സ്വലാത്തുൽ ഫാതിഹ്


اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
1. മുത്ത് നബിയുടെ മേൽ അല്ലാഹ് ചൊല്ലിയ സ്വലാത്ത് .ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും
2. അല്ലാഹുവിനും മുത്ത് നബിക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്
3. മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്
4. മുത്ത് നബിയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്.
5. ഒരറ്റതവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്
6. ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു അറിയിച്ച് കൊടുത്ത സ്വലാത്ത്
7. ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ,അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്
8. മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്
9. മുത്ത് നബിയെ ഉണർവിൽ തന്നെ കാണുന്നതിന് സഹായിക്കുന്ന സ്വലാത്ത്
10. ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്
11. മുത്ത് നബിയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്
12. വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്
13. മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്
14. സൂഫികളിലൊരാൾ പറയുകയുണ്ടായ് " എന്റെ മരണശേഷം ആരെങ്കിലും എനിക്ക്  ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്‌'യ ചൈതാൽ എനിക്ക് അത് മതിയാകും"
15. വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല
16. ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല
17. ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്
18 .മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്
19. ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്
20. അസ്മാഉൽ ഹുസനയുടെ സിർ റുകൾ സ്വലാത്തുൽ ഫാതി ഹിൽ അടങ്ങിയിരിക്കുന്നു
21. തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്
22. മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്
23. സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല (ഇ.അ)
24. രിസ്ഖിൽ ( ) വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക

اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩

Tuesday, 24 September 2019

നബിദിനമാഘോഷിച്ച, നബി ജനിച്ചതിന്റെ പേരിൽ സന്തോഷിച്ച അബൂ ലഹബിനു പോലും കൂലി കിട്ടിയെന്ന് വഹാബീ നേതാവ് ഖുർആൻ പരിഭാഷയിൽ !

🕳️-------------------------------🕳️
മുത്ത് നബി(സ്വ) ജനിച്ചതിൽ സന്തോഷിക്കുന്നത്
അവിശ്വാസിക്ക് പോലും വലിയ ഗുണമുണ്ടെങ്കിൽ
പിന്നെ വിശ്വാസിയുടെ കാര്യം പറയേണ്ടതുണ്ടോ??
ഇസ്‌ലാമിന്റെ ഒരു കഠിന ശത്രുവിനെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെ.
"അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌."
(Surah Al-Masad 1-3)
ഒരു സൂറ തന്നെ ഇറക്കി അല്ലാഹു ഇത്രമാത്രം മോശമാക്കിയ രണ്ടാമനില്ലെങ്കിലും മുത്ത് നബി(സ്വ) ജനിച്ചതിൽ സന്തോഷിച്ച ഒറ്റ കാരണം കൊണ്ട് നരക ശക്ഷയിൽ ഇയാൾക്ക് ഇളവ് നൽകപ്പെടുന്ന കാര്യം
മുജാഹിദ് നേതാവ്  P K മൂസ മൗലവി എഴുതുന്നു:
"നബി(സ്വ)യുടെ ജനനത്തില്‍ (അബൂ ലഹബ്) ആഹ്ലാദം കാണിച്ചത് കൊണ്ടും അവര്‍ക്ക് ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്"
                                   تفسيرالقرآن الحكيم
     പരിശുദ്ധ ഖുര്‍ ആന്‍
     പരിഭാഷയും വ്യാഖ്യാനവും പേജ് 227
                                      عــمّ جـــزء-




Monday, 23 September 2019

ഇമാം റാസി[റ] മുജദ്ധിദാണെന്ന് വഹാബികൾ !

റാസി ഇമാമിനെപ്പറ്റി മുജാഹിദുകൾ തന്നെ ഹിജ്റ ആറാം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് കെ എം മൗലവിയുടെ "ഖാദിയാനിപുറം" എന്ന പുസ്തകത്തിലെ 12 മത്തെ പേജിൽ പരിചയപ്പെടുത്തുന്നു

മൈലാഞ്ചി ഇടൽ

*🌹മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.🌹*

💥വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്
നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്
അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്
ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം
അകാരണമായി കൈകാലുകളിൽ പുരുഷന്- ഹറാം
ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം
ഇഹ്റാമിന് മുന്നോടിയായി വിവാഹിത-അവിവാഹിത സ്ത്രീകൾക്ക്- സുന്നത്ത്.

*❓ട്യൂബ് മൈലാഞ്ചി*

✅ഇന്ന് കടകളിന്ന് നിന്ന് വാഹ്ങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.

മാത്രമല്ല അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.

*❓സിങ്ക് പോലുള്ള ട്യൂബുകള്‍ ഉപയോഗിച്ച് മൈലാഞ്ചി ഇടാമോ? വുളു ശരിയാവുമോ?*

✅മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്

*❓പുരുഷൻ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?*

✅ചികിത്സ പോലുള്ള കാരണങ്ങളില്ലാതെ പുരുഷൻ കൈ കാലുകളിൽ മൈലാഞ്ചിയിടുന്നത് ഹറാമാണ്.

*( കുർദി 2/309, ശർവാനി 9/375, തുഹ്ഫ4/59, ഫത്ഹുൽമുഈൻ 319)*

*❓കൈകാലുകളില്‍ സ്ത്രീകള്‍ മൈലാഞ്ചി അണിയുന്നതിന്‍റെ വിധിയെന്ത്‌? അത് വുളുവിന്‍റെ വെള്ളത്തെ തടയുമോ?*

✅ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഭര്‍ത്താവില്ലാത്തവര്‍ക്ക് അനുവദനീയമാണ്. പുരുഷന് മൈലാഞ്ചി ഇടല്‍ ഹറാമാണെന്നാണ് പ്രബലാഭിപ്രായം. ശക്തമായ കറാഹതാണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്.

*❓നരച്ച മുടി, താടി ചുവക്കാന്‍ വേണ്ടി എന്ന ഉദ്ദേശത്തില്‍ മാത്രം (സുന്നത് എന്ന ലക്ഷ്യമില്ലാത) മൈലാഞ്ചി ഇട്ടാല്‍ ഹറാം ആകുമോ?*

✅നരച്ച മുടിക്ക് കറുത്ത ചായം കൊടുക്കലാണ് ഹറാം.അതേസമയം മൈലാഞ്ചി ഇട്ട് ചുവപ്പിക്കല്‍ സുന്നതാണ്. ഇത് ചെയ്യുമ്പോള്‍ സുന്നത് എടുക്കുന്നു എന്ന കരുത്ത് ഉണ്ടെങ്കില്‍ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും, ആ കരുത്തില്ലെങ്കില്‍ സുന്നതിന്‍റെ കൂലി ലഭിക്കില്ല, പക്ഷേ, അത് കൊണ്ട് മാത്രം അത് ഹറാം ആവുകയില്ല.

*❓കല്യാണം കഴിക്കാത്ത സ്ത്രീകള്ക്ക് മൈലാഞ്ചി ഇടാൻ പാടുണ്ടോ ?*

✅ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് അവരുടെ ഇണകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈകാലുകളില്‍ മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഹജ്ജിനു ഇഹ്റാം ചെയ്യുന്നതിനു മുമ്പായി ഇദ്ദയിലല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും മൈലാഞ്ചി ഇടല്‍ സുന്നതാണ്. അവര്‍ ഭര്‍തൃമതികളല്ലെങ്കിലും അവര്‍ യുവതികളാണെങ്കിലും ഇഹ്റാമിനു വേണ്ടി അവര്‍ക്കത് സുന്നത് തന്നെയാണ്. പക്ഷേ, ഇഹ്റാമിനു വേണ്ടി മൈലാഞ്ചി ഇടേണ്ടത് മുന്‍കൈ മണിബന്ധത്തോടൊപ്പം മുഴുവനായിട്ടാണ്. അതു പോലെ മുഖത്തും മൈലാഞ്ചി കൊണ്ട് ഛായം ചെയ്യല്‍ ഇഹ്റാം ചെയ്യുന്ന സ്ത്രീക്കു സുന്നതാണ്. എന്നാല്‍ ഇഹ്റാമിനു ശേഷം ഇങ്ങനെ ഛായം ചെയ്യല്‍ കറാഹത്താണ്. ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ ഇഹ്റാമിനല്ലാതെ മൈലാഞ്ചി കൊണ്ട് മേല്പറഞ്ഞ പ്രകാരം നിറം നല്‍കല്‍ കറാഹതാണ്. എന്നാല്‍ മൈലാഞ്ചി ഉപയോഗിച്ച് ചിത്രപണികള്‍ ചെയ്യുന്നതും നഖങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്നതും ഭാര്‍ത്താവില്ലാത്തവര്‍ക്കും ഭര്‍ത്താവിന്‍റെ സമ്മതം കിട്ടാത്തവര്‍ക്കും നിഷിദ്ധമാണ്. ഏതവസരത്തിലും ചികിത്സാര്‍ഥം മൈലാഞ്ചി ഉപയോഗിക്കുന്നത് കറാഹതോ ഹറാമോ അല്ല.

*❓വിവാഹ ദിവസം പുരുഷന്മാര്‍ മൈലാഞ്ചി ഉപയോഗിക്കല്‍ ഹറാം ആണോ?*

✅പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. വിവാഹ സുദിനത്തിലും മറ്റു ദിനങ്ങളിലുമൊക്കെ ഇതുതന്നെയാണ് വിധി. വിവാഹ ദിനം എന്നത് ഏറെ പവിത്രമാണെന്നും ആ ദിനത്തിലും ചടങ്ങിലും ഇത്തരം കാര്യങ്ങളൊന്നും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.

*❓മയ്യിത്തിന്റെ കൂടെ അത്തറിനൊപ്പം മൈലാഞ്ചിയും കഫന്‍ പുടവയില്‍ ഇടുന്നത് കാണുന്നുണ്ട് , ഇതിന്റെ ഇസ്ലാമിക അടിസ്ഥാനം എന്ത്?*

✅കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുന്നത് സുന്നതാണെന്ന് അറിയിക്കുന്ന ഹദീസുകളോ കിതാബിന്റെ ഉദ്ധരണികളോ ഇല്ല. കഫനില്‍ സുഗന്ധം പുരട്ടുന്നതും പുകപ്പിക്കുന്നതും പോലെ മയ്യിതില്‍ നിന്നുണ്ടായേക്കാവുന്ന ദുര്‍ഗന്ധം തടയാന്‍ മൈലാഞ്ചി സഹായകമാണെന്നത് കൊണ്ടാവാം കഫനില്‍ അത് വിതറുന്നത്. അങ്ങനെ സുഗന്ധത്തിന് പകരമായി മൈലാഞ്ചി മതിയാവുമെങ്കില്‍ കഫനില്‍ മൈലാഞ്ചി വിതറുന്നത് സുന്നത് തന്നെയാണ്. കാരണം കഫന്‍ ചെയ്യാനുപയോഗിക്കുന്ന ഓരോ തുണിയിലും ഹനൂത് വിതറല്‍ സുന്നതാണ്. ഹനൂത് എന്നാല്‍ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാമെന്ന് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്.
*ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه🌹*
*☆☆☆☆☆☆☆☆☆☆☆☆☆☆*

മൂക്ക് കുത്തൽ

📚 മൂക്ക് കുത്തൽ📚

❓ ചോദ്യം :
മൂക്കു  കുത്തുന്നതിൻറ്റെ  വിധിയെന്താണ്...?
കാതു കുത്തുന്നതു  പോലെ  തന്നെയാണോ...?

✅ഉത്തരം :
 മൂക്കു കുത്തൽ എങ്ങനെയും ഹറാമാണ്.
അതു കാതു കുത്തുന്നതു പോലെയല്ല.
കാതു കുത്തലും ആഭരണമണിയലും എല്ലാ നാടുകളിലും സ്ത്രീകൾക്കു ഭംഗിയും അലങ്കാരവുമാണ്.
മൂക്കു കുത്തൽ അങ്ങനെയല്ല.
ചുരുക്കം ചില വിഭാഗത്തിൻറ്റെ വീക്ഷണത്തിൽ മാത്രമേ അതൊരലങ്കാരമുള്ളൂ.

 തുഹ്ഫ  പേജ്  9-195,196. നോക്കുക.

🌹
وَيَظْهَرُ فِي خَرْقِ الْأَنْفِ بِحَلْقَةٍ تُعْمَلُ فِيهِ مِنْ فِضَّةٍ أَوْ ذَهَبٍ أَنَّهُ حَرَامٌ مُطْلَقًا؛ لِأَنَّهُ لَا زِينَةَ
فِي ذَلِكَ يُغْتَفَرُ لِأَجْلِهَا إلَّا عِنْدَ فِرْقَةٍ قَلِيلَةٍ وَلَا عِبْرَةَ بِهَا مَعَ الْعُرْفِ الْعَامِّ بِخِلَافِ مَا فِي الْآذَانِ فَإِنَّهُ زِينَةٌ لِلنِّسَاءِ فِي كُلِّ مَحَلٍّ
وَالْحَاصِلُ أَنَّ الَّذِي يَتَمَشَّى عَلَى الْقَوَاعِدِ حُرْمَةُ ذَلِكَ فِي الصَّبِيِّ مُطْلَقًا؛ لِأَنَّهُ لَا حَاجَةَ فِيهِ يُغْتَفَرُ لِأَجْلِهَا ذَلِكَ التَّعْذِيبُ، وَلَا نَظَرَ لِمَا يُتَوَهَّمُ أَنَّهُ زِينَةٌ فِي حَقِّهِ مَا دَامَ صَغِيرًا؛ لِأَنَّ الْحَقَّ أَنَّهُ لَا زِينَةَ فِيهِ بِالنِّسْبَةِ إلَيْهِ وَبِفَرْضِهِ هُوَ عُرْفٌ خَاصٌّ، وَهُوَ لَا يُعْتَدُّ بِهِ لَا فِي الصَّبِيَّةِ لِمَا عُرِفَ أَنَّهُ زِينَةٌ مَطْلُوبَةٌ فِي حَقِّهِنَّ قَدِيمًا وَحَدِيثًا، وَقَدْ جَوَّزَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - اللَّعِبَ لَهُنَّ لِلْمَصْلَحَةِ، فَكَذَا هَذَا، وَأَيْضًا جَوَّزَ الْأَئِمَّةُ لِوَلِيِّهَا صَرْفَ مَالِهَا فِيمَا يَتَعَلَّقُ بِزِينَتِهَا لُبْسًا وَغَيْرَهُ مِمَّا يَدْعُو الْأَزْوَاجَ إلَى خِطْبَتِهَا وَإِنْ تَرَتَّبَ عَلَيْهِ فَوَاتُ مَالٍ لَا فِي مُقَابِلٍ تَقْدِيمًا لِمَصْلَحَتِهَا الْمَذْكُورَةِ، فَكَذَا هُنَا يَنْبَغِي أَنْ يُغْتَفَرَ هَذَا التَّعْذِيبُ؛ لِأَجْلِ ذَلِكَ عَلَى أَنَّهُ تَعْذِيبٌ سَهْلٌ مُحْتَمَلٌ وَتَبْرَأُ مِنْهُ سَرِيعًا، فَلَمْ يَكُنْ فِي تَجْوِيزِهِ لِتِلْكَ الْمَصْلَحَةِ مَفْسَدَةٌ بِوَجْهٍ فَتَأَمَّلْ ذَلِكَ فَإِنَّهُ مُهِمٌّ

[,تحفة المحتاج في شرح المنهاج,9/196 ,9/195

🌹

Saturday, 21 September 2019

അല്ലാഹുവിനെ വെള്ളത്തിലാക്കി വഹാബികൾ !

🔵🔘🔵🔘🔵

*അല്ലാഹുവിന്റെ വിശേഷണം*
*അർശിനും വെള്ളത്തിനും;*
*മൗലവിമാർ കുഫ് രിയ്യത്തിലേക്ക്*

അല്ലാഹു വിന്റെ വിശേഷണങ്ങളിലൂടെയാണ്
നാം അവനെ അറിയുന്നത്. അവന്റെ വിശേഷ
ണങ്ങളൊന്നും ഒരു സൃഷ്ടിക്കും നൽകാവതല്ല.
ആദ്യമോ അന്ത്യമോയില്ല എന്നത് അവന്റെ 41
വിശേഷണങ്ങളിൽ  പ്രധാനപ്പെട്ടതാണ്.
ഈ വിശേഷണം അല്ലാഹു വിന്റെ സൃഷ്ടികളായ
അർശിനും വെള്ളത്തിനും നൽകിയിരിക്കുകയാണ്
കേരള വഹാബികൾ.

KNM പ്രസിദ്ധീകരിച്ച തൗഹീദും
നാമവിശേഷണങ്ങളും
എന്ന പുസ്തകത്തിൽ നിന്ന്....

🔷
*അല്ലാഹു ഏഴാനാകാശത്തിനു മീതെ;*
 *കാലിസ്ഥലത്ത്*

മൗലവി എഴുതുന്നു:
"അല്ലാഹുവിന്റെ അസ്തിത്വം അഥവാ അവന്റെ സത്ത
നിലകൊള്ളുന്നത് ആകാശത്താകുന്നു. എന്ന് പറഞ്ഞാൽ
അല്ലാഹു ഏഴ് ആകാശങ്ങളെ സൃഷ്ടിക്കുന്നതിന് മുമ്പ്
അല്ലാഹു എവിടെയായിരുന്നുവെന്ന് ആരെങ്കിലും ചോദി
ച്ചാൽ ആ ചോദ്യത്തിനു മുമ്പിൽ നാം ഉത്തരം മുട്ടിപ്പോകു
ന്ന പ്രശ്നമേയില്ല. വാസ്തവത്തിൽ ഏഴ് ആകാശങ്ങളുടെ
പരിധിയിലാണ് അല്ലാഹു വിന്റെ അർശ് (സിംഹാസനം)
എന്നല്ല നാം പറയുന്നത്.മറിച്ച് ഏഴ് ആകാശങ്ങൾക്കും
ഉപരിയായി - അതിന്നു മീതെ മറ്റൊന്നുമില്ല - അല്ലാഹു
 സ്ഥിതി ചെയ്യുന്നുവെന്നാണ് നാം വിശ്വസിക്കേണ്ടത്. "
         
       തൗഹീദും നാമ .....
       പേജ്: 40

(അല്ലാഹു ആകാശത്തിലാണ് എന്നു പറയുമ്പോൾ
അത് സൃഷ്ടിക്കും മുമ്പ് അല്ലാഹു എവിടെ എന്ന
ചോദ്യത്തിൽ നിന്നൊഴിഞ്ഞു മാറാനാണ്
ഏഴാനാകാശത്തിന് മീതെ മേലെ ഒന്നുമില്ലാത്ത
കാലിസ്ഥലത്താണന്ന് പറഞ്ഞത്. ആ സ്ഥലം
ആര് സൃഷ്ടിച്ചു അതിനു മുമ്പെവിടെ എന്ന ചോദ്യം
ഇതെഴുതിവിട്ട മൗലവി ചിന്തിച്ചിട്ടുണ്ടാവില്ല.)

🔷
*അർശ് അല്ലാഹുവിനെ പോലെ*

അർശ് ആര് സൃഷ്ടിച്ചു എന്നും അതിനു മുമ്പ്
അല്ലാഹു എവിടെ എന്ന ചോദ്യത്തിന് മറുപടി
പറയാൻ കഴിയാതെ കുടിങ്ങിയപ്പോഴാണ്
മൗലവിക്ക് അർശും അല്ലാഹുവെപ്പോലെ എന്നും
നിലനിൽക്കുന്നതെന്ന കുഫ് രിയത് പറയേണ്ടി വന്നത്.


മൗലവി തുടരുന്നു:

"അള്ളാഹു എന്നും ഉണ്ടായിരുന്നു. അവൻ ഇല്ലാതിരുന്ന
ഒരു കാലഘട്ടത്തെ നമുക്ക് സങ്കൽപ്പിക്കാനേ പാടുള്ളതല്ല.
അപ്രകാരം തന്നെ അവൻ എന്നും ഉണ്ടായിരിക്കുകയും
ചെയ്യും. അവൻ ഇല്ലാതിരിക്കുന്ന ഒരു കാലഘട്ടവും
ഉണ്ടാകാറില്ല. അവൻ എന്നും ഒരേ അവസ്ഥയിൽ
മരണമോ നാശമോ ഇല്ലാതെ നിലകൊള്ളുന്നവനാണ്.
ഇതായിരിക്കണം നമ്മുടെ വിശ്വാസം.
അപ്പോൾ അവന്റെ അർശും ( സിംഹാസനം)
എന്നുമെന്നും ഉണ്ടായിരിക്കണമല്ലോ."

  തൗഹീദും നാമ.....
  പേ: 42

🔷
*സിംഹാസനം വെള്ളത്തിൽ*

മൗലവി തുടരുന്നു:

"ആകാശഭൂമിക സൃഷ്ടിക്കുന്ന തിനു മുമ്പ് സിംഹാസനം
എവിടെയായിരുന്നു നിലകൊണ്ടിരുന്നത് ?
അവന്റെ സിംഹാസനം വെള്ളത്തിൽ മേലായിരുന്നു
എന്ന് പറഞ്ഞതിന് വിവക്ഷ എന്താണ്?
പരലോകത്ത് അവൻ ഏർപ്പെടുത്തിയ നമുക്ക്
അജ്ഞാതമായ ഒരു വെള്ളമായിരുന്നുവെന്ന്
വെക്കാനേ നിവൃത്തിയുള്ളൂ."

   തൗഹീദും നാമ...
    പേ: 42

🔷
*വെള്ളവും മുമ്പേ ഉണ്ട്*

മുമ്പേ ഉണ്ടായിരുന്ന സിംഹാസനം
സ്ഥിതിചെയ്യുന്നത് ഒരു അജ്ഞാത
വെള്ളത്തിലാണെങ്കിൽ ആ വെള്ളവും
മുമ്പേ ഉണ്ടായിരിക്കണ്ടേ ?

മൗലവി തുടരുന്നു :-

"വെള്ളം കൊണ്ട് ഇവിടെ വിവക്ഷ നമുക്ക്
സുപരിചിതമായ അർത്ഥത്തിലുള്ള വെള്ളം
ആയിരിക്കാൻ തരമില്ല. ഏതായാലും വെള്ളം എന്ന്
പറയാവുന്ന ഒരു വസ്തു ആകാശഭൂമികളെ
സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ ഉണ്ടായിരുന്നു
വെന്ന് തീർച്ച തന്നെ."

        തൗഹീദും നാമ.......
        പേജ്: 43

🔷
*അല്ലാഹു ആസനസ്ഥനായ*
*സിംഹാസനം മലക്കുകൾ*
*ചുമന്ന് നിൽക്കുന്നു.*

മൗലവി തുടരുന്നു:

"അല്ലാഹുവിന്റെ സിംഹാസനം ഉപരിലോകത്ത്
 എല്ലാറ്റിനും മീതെയായി സ്ഥിതിചെയ്യുന്നതോടൊപ്പം
 അത് മലക്കുകളാൽ വഹിക്കപ്പെട്ടിരിക്കുകയാണ് "

     തൗഹീദും നാമ.....
     പേ:45

🔷
*പുനർജന്മനാളിൽ*
*എട്ടു വിഭാഗം മലക്കുകൾ*
*അല്ലാഹുവിനെ വഹിക്കും*

മൗലവി തുടരുന്നു.:

"എന്നാൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ
ദൈവിക സിംഹാസനത്തെ എട്ടുവിഭാഗം
മലക്കുകൾ ആയിരിക്കും വഹിക്കുക "

    തൗഹീദും നാമ....
    പേജ്: 45

😢😢😢😢
ചിന്തിക്കുക,
മൗലവിമാർ വിശ്വാസികളുടെ
ഈമാൻ നശിപ്പിക്കാൻ
ഇറങ്ങിപ്പുറപ്പെട്ടവർ തന്നെ.


*✍Aboohabeeb Payyoli*
▪🔘▪🔘▪🔘▪🔘▪🔘▪🔘

Wednesday, 18 September 2019

ദീർഘായുസിന് വേണ്ടി ദുആ ചെയ്യരുതെന്ന് മുജാഹിദ് ഫത് വ !

🔵⏺🔵

*ദീർഘായുസ്സിന് വേണ്ടി*
*ദുആ ചെയ്യരുത് !!*
*മുജാഹിദ് മൗലവി.*

▪▪▪▪▪▪▪▪▪▪▪
ദീർഘായുസ്സിനു വേണ്ടി
അല്ലാഹുവോട് ദുആ ചെയ്യരുതെന്ന്
മുജാഹിദ് പണ്ഡിതന്റെ ഫത് വ !

വഹാബി പ്രസിദ്ധീകരണമായ
ശബാബ് വാരികയിൽ എഴുതുന്നു:
"ആയുസ്സ് ദീർഘിപ്പിച്ചു കിട്ടാനോ
മരിക്കാൻ വേണ്ടിയോ പ്രാർത്ഥിക്കരുതെന്നും
ഉള്ള ആയുസ്സിനിടയിൽ ജീവിതം നന്നാക്കി തീർക്കാനാണ്
പ്രാർത്ഥിക്കേണ്ടതെന്നും, ആയുസ്സ് അല്ലാഹു കൃത്യമായി
 നിശ്ചയിച്ചതാണെന്നും അത് യാസീൻ ഓതിയതുകൊണ്ട്
നീളുകയില്ലെന്നും വിശ്വാസികൾ മനസ്സിലാക്കണം."

      ശബാബ് വാരിക
      2013 ജൂൺ 21 പേ :30

മൗലവി യുടെ വാദത്തെ
ഇങ്ങനെ സംഗ്രഹിക്കാം.

1-അല്ലാഹു ആദ്യമേ ആയുസ്സ് കൃത്യമായി
നിശ്ചയിച്ചതാണെന്നതിനാൽ ദീർഘായുസ്സിനു
വേണ്ടി ദുആ ചെയ്യരുത്.
2- ആയുസ്സിനിടയിലെ ജീവിതം നന്നാകാൻ വേണ്ടി
പ്രാർത്ഥിക്കാം.
3 - ഒരാളുടെ ജീവിതം നന്നാവുമോ മോശമാകുമോ
എന്ന കാര്യത്തിൽ അല്ലാഹുവിന്  കൃത്യമായ നിശ്ചയം
ഇല്ല. (അത് കൊണ്ടാണല്ലോ ജീവിതം നന്നായി കിട്ടാൻ
പ്രാർത്ഥിക്കാമെന്ന് മൗലവി എഴുതിയത്.)

അപ്പോൾ മുജാഹിദ് വിശ്വാസ പ്രകാരം
ചില കാര്യങ്ങൾഅല്ലാഹു മുൻകുട്ടി നിശ്ചയിച്ചതും
ചില കാര്യങ്ങൾ അല്ലാഹു മുൻകൂട്ടി
നിശ്ചയിക്കാതെയും നടക്കുന്നുണ്ട്.
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യങ്ങളിലൊന്നും
ദുആ നടത്താൻ പാടില്ല.

അപ്പോൾ ഒരു സത്യ വിശ്വാസിക്ക്
ഒരു വിഷയത്തിനും ദുആ ചെയ്യാൻ
പറ്റില്ല. അല്ലാഹു മുൻകൂട്ടി നിശ്ചയിക്കാതെ
ഒന്നും ലോകത്ത് നടക്കുന്നില്ലല്ലോ.?!

*✍ Aboohabeeb Payyoli*
➖➖➖➖➖➖➖➖➖➖➖➖➖

Tuesday, 17 September 2019

ഓണാഘോഷം വഹാബീ തീരുമാനം വന്നു...!


ശബാബ് വാരികയിൽ
വന്ന മൗലവിയുടെ
കൗതുകകരമായ
തീരുമാനം ഇങ്ങനെയാണ്:

ഓണാഘോഷത്തിൽ
പങ്കെടുക്കാം അത്
ഭൗതികമാണ്.
നബിദിനാഘോഷത്തിൽ
പങ്കെടുക്കരുത് അത്
അഭൗതികമാണ് 🤭😁😁

ശബാബ് 2019
സപ്തം: 13 പേ: 37

Aboohabeeb

Tuesday, 10 September 2019

സ്ത്രീ ഹൈന്ദവ ദർശനങ്ങളിൽ !

ഭാരതത്തിൽ ഹൈന്ദവധർമ പ്രകാരവും സ്ത്രീ അവമതിക്കപ്പെട്ടു. “കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താ വിനാലും വാർധക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അർഹിക്കുന്നില്ലായെന്നാണ് മനുവിന്റെ നിലപാട്. ഒരു സ്ത്രീയും സ്വന്തമായി തന്ത്രം ജോലി ചെയ്യേണ്ടതില്ലാ എന്നാണ് മനു പറഞ്ഞത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഇത് ശരിയല്ല. ഇതിന് തൊട്ടുമുമ്പുള്ള ശ്ലോകത്തിൽ അത് കുറേ കൂടി വ്യക്തമാണ്.
“അസ്വാത്രന്താഃ സ്ത്രീയ കാര്യാൽ
പുരുഷർ സൈ്വർ ദിവാനിശം
വിഷയേഷു ച സജ്ജന്ത്യാ
സ്സംസ്ഥാപ്യാ ആത്മനോ വശേ(9/2).
(ഭർത്താവ് തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീക്ക് സ്വാതന്ത്യം കൊടുക്കരുത്. അവർ ദുർവിഷയികളായിരുന്നാൽ പോലും തങ്ങളുടെ അധീനതയിൽ വസിച്ചു കൊള്ളട്ടെ)
സ്ത്രീ വിശ്വസിക്കാൻ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളും ആണെന്നും അവളുമായി ചങ്ങാത്തം പാടില്ലായെന്നുമായിരുന്നു ഋഗ്വേദ കാലത്തുണ്ടായിരുന്ന വീക്ഷണം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരുരവസ്സിനോട് പറയുന്നതിങ്ങനെ: “പുരുരവസ്സ്, മരിക്കരുത്, ഓടിപ്പോകരുത്; ക്രോധം പൂണ്ട് ചെന്നായ്ക്കൾ നിങ്ങളെ കടിച്ചുകീറാതിരിക്കട്ടെ. സത്യമായും സ്ത്രീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണവരുടേത്. സ്ത്രീകളുമായി ചങ്ങാത്തമില്ല തന്നെ; വീട്ടിലേക്ക് മടങ്ങിപ്പോകൂ.”
സർവദോഷങ്ങളുടെയും പേടകവും നരകാഗ്നിയിലെ ഇന്ധനവുമായാണ് ഉപനിഷത് കാലഘട്ടത്തിൽ സ്ത്രീകളെ വില യിരുത്തപ്പെട്ടത്. യാജ്ഞവൽക്യോപനിഷത്തിലെ ചില ശ്ലോകങ്ങൾ ശ്രദ്ധിക്കുക:
ജ്വലനാ അതി ദുര്യോപീ
സരസാ അപി നീരസാ:
സ്ത്രീയോ ഹി നരകാഗ്നീനാ
മിണ്ഡനം ചാരു താരുണാം
(ഏറെ ദൂരത്തു വെച്ചു തന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോന്നുമെങ്കിലും രസഹീനയും നരകത്തീയിലെ ഇന്ധനവുമായ സ്ത്രീ സുന്ദരിയാണെങ്കിലും ഭയങ്കരിയാണ്- ശ്ലോകം-16).
സർവേഷാം ദോഷരത്നാനാം
സുസമുദ്ഗിക യാനയാ
ദുഃഖ ശൃംഖലയാ നിത്യമലമസ്ത
മ മസ്ത്രീയാ
ഭഗവദ്ഗീതയിൽ അർജുനനു ലഭിക്കുന്ന ഉപദേശത്തിൽ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ തുടങ്ങിയവർ പാപയോനിയിൽ ജനിച്ചവരാണ് എന്ന് പരിചയപ്പെടുത്തുന്നുണ്ട് (9/32).
(സർവദോഷങ്ങളുടെയും പ്രകടവും നിരന്തരമായ ദുഃഖത്തിന്റെ ശൃംഖലയുമായ സ്ത്രീയിൽ നിന്ന് നിന്നെ ഭഗവാൻ രക്ഷിക്കട്ടെ. ശ്ലോകം 19).
 ദേവി 
സ്ത്രീയെ ദേവിയായി പൂജിച്ചിരുന്നവർ പോലും അവളെ അപമാനിക്കുകയായിരുന്നു ഫലത്തിൽ ചെയ്തതെന്ന് പറഞ്ഞാൽ തെറ്റാവില്ല. വികലവും വികൃതവുമായ ലൈംഗിക വിഭ്രാമകങ്ങളിൽ നിന്നാണ് ദേവീപൂജയുടെ ആരംഭം.
“ദേവിയെ വിശേഷിപ്പിക്കാൻ സുഭഗാ, ഭഗാരാധ്യാ, ഭഗമാലിനി തുടങ്ങിയ നാമങ്ങൾ ഉപയോഗിക്കാറുണ്ട്. ഭഗത്തിന് യോനിയെന്നർത്ഥമുണ്ട്. മുകളിൽ പറഞ്ഞ വിശേഷണങ്ങളുടെ സാരം യഥാക്രമം ശോഭനമായ ഭഗത്തോടു കൂടിയവൾ, ഭഗത്തിൽ ആരാധിക്കപ്പെടുന്നവൾ, ഭഗത്തെ ധരിക്കുന്നൾ എന്നിങ്ങനെയാണ്. ലളിതസഹസ്രനാമത്തിൽ പ്രഗത്ഭാ, വിദഗ്ദാ തുടങ്ങിയ നാമങ്ങളും ദേവിയെ വിശേഷിപ്പിക്കാനുപയോഗിച്ചിട്ടുണ്ട്. “പ്രായപൂർത്തി വന്നവളും ഭർത്താവിനെ രമിപ്പിക്കുന്നവളും സംഭോഗകർമത്തിൽ അതിനിപുണയുമായവൾ” എന്നാണ് പ്രഗത്ഭക്കർത്ഥം. “കാമക്രീഡയിൽ തീരെയും ലജ്ജയില്ലാത്തവളും വിവിധ രീതിയിലുള്ള രതിക്രീഡയിൽ നൈപുണ്യം സിദ്ധിച്ചവളും” എന്നാണ് വിദഗ്ദയുടെ വിവക്ഷ. നിഖില സ്ത്രീരൂപത്വം ഹേതുവായി സ്വരമണൻമാരിൽ ക്രീഡയിൽ താൽപര്യമുള്ളവർ എന്ന അർത്ഥത്തിൽ രമണലമ്പടായെന്നും ഭക്തന്മാരെ രമിപ്പിക്കുന്നവൾ എന്ന അർത്ഥത്തിൽ രമണീയെന്നും ദേവി അറിയപ്പെടുന്നു” (വി. സി ശ്രീജൻ: യാ ദേവി സർവഭൂതേഷു. പേജ് 19).
സതിദേവി
ഹൈന്ദവ സമുദായത്തിൽ നിലനിന്നിരുന്ന സതി സമ്പ്രദായം എത്രമാത്രം ക്രൂരമായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? ഭർത്താവിന്റെ ചിതയിൽ എത്രയധികം തരുണികൾ ജീവിതം ഹോമിക്കേണ്ടി വന്നു! സതി സമ്പ്രദായം ആചരിക്കുന്നവരെ സതീദേവി എന്ന് വിളിച്ച് പ്രസ്തുത അനാചാരത്തെ നിലനിർത്തിപ്പോരാനാണ് പൗരോഹിത്യം എന്നും ശ്രമിച്ചത്. ഹൈന്ദവ സന്യാസികളുടെ അനിഷ്ടം സമ്പാദിക്കാൻ താൽപര്യമില്ലാതിരുന്ന ബ്രിട്ടീഷ് അധിനിവേശ സർക്കാർ പോലും നിയമ നടപടികൾക്ക് മുതിർന്നില്ല. രാജാറാം മോഹൻ റോയ് ആണ് ഈ നിർബന്ധിത “വിശുദ്ധ ആത്മഹത്യ’ക്കെതിരെ ശബ്ദമുയർത്തിയത്. സ്വന്തം സഹോദരൻ മരണപ്പെട്ടപ്പോൾ അയാളുടെ പത്നിയെ ചിതയിൽ ചാടിച്ച് കൊല്ലാനുള്ള ശ്രമം തടയുന്നത് പരാജയപ്പെട്ടപ്പോൾ മുതൽ അദ്ദേഹം ആരംഭിച്ച സതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1929ൽ വില്യം ബെന്റിക് പ്രഭുവാണ് സതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
സതി അനുഷ്ടിക്കാത്ത വിധവകളോട് ഏറ്റവും മോശമായ രീതിയിലാണ് ഹൈന്ദവ സമൂഹം പെരുമാറിയിരുന്നത്. അവർ തല മൊട്ടയടിച്ച് ഒറ്റപ്പെട്ട് കഴിയണമെന്നായിരുന്നു ശാസന. വ്യാപകമായിരുന്ന ശൈശവ വിവാഹം മൂലം വിധവകളായിരുന്ന ആറും ഏഴും വയസ്സുള്ള പെൺകിടാങ്ങൾ പോലും ജീവിതകാലം മുഴുവൻ തല മുണ്ഡനം ചെയ്ത് വെറും ഒരു നേരം മാത്രം അന്നം കഴിച്ച് ഭിക്ഷുണികളായി കഴിയേണ്ടി വന്നു. വാവു ദിവസങ്ങളിൽ രാപ്പകലുകൾ ഒരു തുള്ളി പച്ചവെള്ളം പോലും കുടിക്കാതെ ഉപവസിക്കാൻ നിർബന്ധിതരായി. വിധി ഭർത്താവിന്റെ ജീവനെടുത്തതിന്റെ പേരിൽ അകാരണമായി അടിച്ചേൽപ്പിക്കപ്പെടുന്ന ഈ അപമാനത്തേക്കാൾ നല്ലത് മരണമാണെന്ന് കരുതിയാണ് പലരും “സതീദേവി’കളായത് എന്ന് മറക്കരുത്.
വിധവാ വിവാഹം
വിധവാ വിവാഹത്തെ നിഷിദ്ധമായാണ് ഹൈന്ദവ ദർശ നങ്ങൾ ഇപ്പോഴും വിലയിരുത്തുന്നത്. മനുസ്മൃതി തന്നെ ഉദ്ധരിക്കാം:
ആ സീതാ മരണാൽ കാന്താ നിയതാ ബഹ്മചാരിണീ യോ ധർമ്മ ഏക പത്നി നാം കാംക്ഷന്തി നമനത്തമം
(ഭർത്താവു മരിച്ചാൽ പിന്നെ ജീവിതാവസാനം വരെ ഭാര്യ സഹനശീലയും വിശുദ്ധയും ബ്രഹ്മധ്യാനമുള്ളവളായും മദ്യം, മാംസം എന്നിവ ഭക്ഷിക്കാതെയും ഉത്കൃഷ്ടയായ ഒരു പതിവൃതയുടെ ധർമം കാംക്ഷിച്ചും ഇരിക്കേണ്ടതാകുന്നു).
ഇത്തരം അപക്വവീക്ഷണങ്ങളുടെ കൂടി ഉപോത്പന്നമായിരുന്നിരിക്കണം സതി സമ്പ്രദായം.
ദേവദാസി
മറ്റൊന്ന് ദേവദാസി സമ്പ്രദായം. അഥർവവേദ കാലഘട്ട ത്തിൽ തന്നെ ദേവദാസി സമ്പ്രദായം ആരംഭിച്ചിരുന്നു. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് വഴിപാടായി അർപ്പിക്കപ്പെട്ട ശൂദ്രസ്ത്രീകളാണ് “ദേവദാസികൾ”. സവർണജാതിക്കാർ ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികൾ ആയതുകൊണ്ട് അവരുടെ ഉപയോഗത്തിന് വേണ്ടിയാണ് ഈ സമ്പ്രദായം ഉണ്ടായത്.
ആർഷ ഭാരത സംസ്കൃതിയുടെ അവിഭാജ്യമായ ഘടകങ്ങളിലൊന്നായി ദേവദാസികൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. രാമായണ, മഹാഭാരത കഥകൾ പരിചയമുള്ളവർക്കൊക്കെ അതറിയാം. ആദർശപിതാവായ ദശരഥമഹാരാജൻ ശ്രീരാമനുവേണ്ടി തയാറാക്കിയ സൈന്യത്തിലും സൗന്ദര്യം വിറ്റിരുന്ന ദേവദാസികൾ കൂടി അംഗമായിരുന്നുവല്ലോ. പഞ്ചപാണ്ഡവരും കൗരവരും കുരുക്ഷേത്രയുദ്ധത്തിന് വരുമ്പോൾ ഇരുപക്ഷത്തും അകമ്പടി സേവിച്ചിരുന്നത് ദേവദാസികളെ കുത്തിനിറച്ച കുതിരവണ്ടികളായിരുന്നു. വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമനെ മുന്നിൽ നിന്ന് സ്വീകരിക്കുന്നവരിലും ദേവദാസികൾ ഉണ്ട്. തത്വജ്ഞാനിയായ ജനകവിദഹനെ സന്ദർശിക്കാൻ ചെന്നപ്പോൾ ശൂകനെ സ്വീകരിച്ചത് കണ്ടാൽ തന്നെ തൃഷ്ണയും പ്രസരിപ്പും തുളുമ്പുന്ന അമ്പത് തരുണികളായിരുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. ദീർഘവും കഠിനവുമായ സഹന പരീക്ഷണങ്ങൾക്കു ശേഷം തലസ്ഥാനത്ത് മടങ്ങിവന്ന കൗഷിക മഹാരാജാവിനെയും എതിരേറ്റത് ദേവദാസികൾ തന്നെ. അമ്പലങ്ങളിലെ വേശ്യകളായി സ്ത്രീകളെ വഴിപാട് നേരുന്ന ഈ ദുരാചാരം പരിഷ്കൃതമെന്നു പറയുന്ന ആധുനിക സമൂഹത്തിൽ പോലും ഉണ്ടെന്ന് പറയാൻ നാണക്കേടുണ്ട്.

സ്ത്രീ ക്രിസ്തു മതത്തിൽ !

എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.
ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).
ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.
പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.
യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).
“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).
മനുഷ്യന്റെ “ആദിപാപ’ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?’ എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils’ gateway! – On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!