page

Thursday, 28 November 2019

യാസീൻ സൂറത്തിന്റെ പ്രത്യേകതകൾ

സൂറത്തുയാസീന്‍: സവിശേഷതകളുടെ സംഗമം
വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു.

വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം
മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും അന്ത്യദിനത്തെയും മുന്‍നിര്‍ത്തി ഈ സൂറത്ത് പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. നിങ്ങളില്‍ നിന്ന് മരണാസന്നരായവരുടെയും മരിച്ചവരുടെ അടുക്കല്‍ വെച്ചും അതു നിങ്ങള്‍ പാരായണം ചെയ്യുക. (തഫ്‌സീറുല്‍ കബീര്‍/ഇമാം റാസി 1/49(മുഅ്ജമുല്‍ കബീര്‍/ത്വബ്‌റാനി 15/153 മുസ്‌നദ് അഹ്മദ് 41/250, നസാഈ, അബൂദാവൂദ് ഇത്ഖാന്‍/ഇമാം സുയൂത്വി 1/418).
ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ അല്ലാഹുതആല സൂറത്തുയാസീന്‍, സൂറത്തുത്വാഹാ എന്നീ സൂറത്തുകള്‍ മലക്കുകളെ കേള്‍പ്പിച്ചു. അതു കേട്ടു മലക്കുകള്‍ പറഞ്ഞു: ഈ സൂറത്തുകള്‍ അവതരിക്കുന്ന സമൂഹത്തിനാണ് സര്‍വ്വ സന്തോഷവും. ഈ സൂറത്തുകള്‍ സൂക്ഷിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക് സര്‍വ്വ ആഹ്ലാദവും ഇവ പാരായണം ചെയ്യപ്പെടുന്ന നാവുകള്‍ക്കാണ് എല്ലാ ചാരിതാര്‍ഥ്യവും. (ദാരിമി, മിശ്കാത്ത് 187).

ഖുര്‍ആന്‍ പത്ത് തവണ ഓതിയ പ്രതിഫലം
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരണം: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാണ്. (ബൈഹഖി 5/572, ദാരിമി 10/311, മുസ്‌നദുശിഹാബ് 4/89). യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിക്ക് വിശുദ്ധ ഖുര്‍ആന്‍ പത്ത് തവണ ആദ്യാന്ത്യം ഓതിയവന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
സൂറത്തുയാസീന്‍ മന:പാഠമാക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഹദീസ് കാണുക: ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടേയും ഹൃദയത്തില്‍ സൂറത്തുയാസീന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. (ഇബ്‌നുകസീര്‍- തഫ്‌സീറുല്‍ ഖുര്‍ആനില്‍ അള്വീം 3/571).

യാസീന്‍ ഐശ്വര്യത്തിന്റെ വാതില്‍ തുറക്കുന്നു
ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീന്‍ ആകുന്നു. രാത്രിയില്‍ ആ സൂറത്ത് പാരായണം ചെയ്യുന്നവനെ ആ രാത്രിയുടെ ഐശ്വര്യം നല്‍കപ്പെടും. പകല്‍ പാരായണം ചെയ്യുന്നവന് ആ പകല്‍ പ്രയാസങ്ങള്‍ ഉണ്ടാവുന്നതല്ല.
നബി(സ്വ) പറയുന്നു: രാത്രിയില്‍ സൂറത്തുയാസീന്‍ ഓതുന്നവന് പുലരുവോളം സന്തോഷം ലഭിക്കും. രാവിലെ പാരായണം ചെയ്യുന്നവനു വൈകുന്നേരം വരേയും.
നബി(സ്വ) പറഞ്ഞു: പ്രഭാത സമയത്ത് യാസീന്‍ ഓതുന്നവന് വൈകുന്നേരം വരേയും രാത്രിയുടെ ആരംഭത്തില്‍ അതു പാരായണം ചെയ്യുന്നവനു ഐശ്വര്യവും ജീവിത സൗകര്യവും ലഭിക്കും. (ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ ഇമാം ഖുര്‍ത്വുബി 15/4, തഫ്‌സീറുസ്വാവി 3/296).

യാസീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലില്‍ അകപ്പെടുന്നവര്‍ക്കു ആശ്വാസത്തിന്റെ സാന്ത്വനമാണെന്നു തിരുനബി(സ്വ)യുടെ നിരവധി ഹദീസുകള്‍ പഠിപ്പിക്കുന്നു.
നബി(സ്വ) പറഞ്ഞു: യാസീന്‍ ഏതൊരു കാര്യത്തിനു വേണ്ടി പാരായണം ചെയ്യുന്നുവോ അത് ആ കാര്യത്തിന് ഉള്ളതാണ്. നബി(സ്വ) പറഞ്ഞു: യാസീന്‍ എല്ലാ തിന്മകളെയും പ്രതിരോധിക്കുന്നു. സര്‍വ്വ ആവശ്യങ്ങളും സഫലീകരിക്കുന്നു. (സ്വാവി 3/296, 297).

ആഗ്രഹങ്ങളുടെ താക്കോല്‍
യാസീന്‍ സൂറത്ത് ആവശ്യങ്ങളുടെ താക്കോലാണ്. നിരവധി ആവശ്യങ്ങളും പ്രശ്‌നങ്ങളും യാസീന്‍ പാരായണം ചെയ്യുന്നതിന്റെ ഫലമായി സഫലമാകുമെന്ന് നിരവധി വചനങ്ങളില്‍ കാണാന്‍ സാധിക്കും. ചിലത് താഴെ ചേര്‍ക്കുന്നു.
$ വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും.
$ ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹം തീര്‍ത്തുതരും
$ വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും.
$ പേടിക്കുന്നവന്‍ ഓതിയാല്‍ പേടി മാറും.
$ ഏകാന്തതയില്‍ വിഷമിക്കുന്നവന്‍ ഓതിയാല്‍ കൂട്ടുകാരനെ ലഭിക്കും.
$ ദരിദ്രന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും.
$ തടവറയിലുള്ളവന്‍ ഓതിയാല്‍ മോചിതനാവും.
$ വഴിതെറ്റിയവന്‍ ഓതിയാല്‍ അല്ലാഹു വഴി കാണിച്ചുകൊടുക്കും.
$ കടം കയറി വിഷമിക്കുന്നവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടി റാഹത്താകും.
(റൂഹുല്‍ ബയാന്‍ ഇസ്മാഈല്‍ ഹിഖി 47/365, തഫ്‌സീറുന്നസഫി 2/187, കശ്ശാഫ് 5/452).
അല്‍ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നതു കാണുക: ചില മഹാരഥന്മാര്‍ ഉണര്‍ത്തുന്നു. പ്രയാസകരമായ ഏതൊരു കാര്യവും എളുപ്പമാക്കിത്തരാന്‍ വേണ്ടി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അല്ലാഹു അത് എളുപ്പമാക്കിക്കൊടുക്കുന്നതാണ്. മരണം ആസന്നമായവരുടെ അടുത്തിരുന്ന് ഇത് പാരായണം ചെയ്യുന്നത് അതിന്റെ അനുഗ്രഹവും ബറകത്തും ഇറങ്ങുന്നതിനും അവരില്‍ നിന്ന് ആത്മാവ് എളുപ്പത്തില്‍ പുറത്തുപോകാന്‍ വേണ്ടിയും ആകണം. (ഇബ്‌നുകസീര്‍ 3/524).
അത്വാഅ്(റ) പറയുന്നു: രാവിലെ യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്ന് നബി(സ്വ) തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. (ദാരിമി, മിശ്കാത്ത് 189).

യാസീന്‍: മരണമടഞ്ഞവര്‍ക്കും സാന്ത്വനമേകുന്നു
മരണാസന്നരുടേയും വിയോഗം പ്രാപിച്ചവരുടേയും പ്രയാസങ്ങളെ പരിഗണിച്ചുകൊണ്ട് മയ്യിത്തിന്റെ സമീപത്തും ഖബറിടങ്ങളിലും കൂടാതെ യാസീന്‍ സൂറത്ത് അവരുടെ പേരില്‍ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം ഇന്നും നമ്മുടെ നാടുകളില്‍ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്.
അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും സൂറത്തുയാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അതിനാല്‍ മരണം ആസന്നമായരുടെ സമീപത്തുവെച്ചും മരണമടഞ്ഞവരുടെ അടുത്തും നിങ്ങള്‍ അത് പാരായണം ചെയ്യുക. (ബൈഹഖി, മിശ്കാത്ത്)
മരണാസന്നരുടെ സമീപം യാസീന്‍ ഓതിയാല്‍ മരണം പ്രയാസരഹിതമായിരിക്കുമെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്.(മിര്‍ഖാത് 2/331).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്/മിശ്കാത്ത് 141).
നബി(സ്വ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ് 5/336, ഇആനത്ത് 2/223).
അബൂഹുറൈറ(റ) നിവേദനം: ആരെങ്കിലും ഖബറുകള്‍ക്കു സമീപത്തു പോയി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അതിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഖബറിനുള്ളിലെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതാണ്.” (ഖുര്‍ത്വുബി 15/…)
മരണത്തിന്റെ മലക്ക് വരുന്ന സമയം വിശ്വാസിയുടെ സമീപത്തുവെച്ച് യാസീന്‍ പാരായണം നടത്തിയാല്‍ ഓരോ അക്ഷരത്തിന്റെ എണ്ണമനുസരിച്ചും പത്തു വീതം റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങും. അവര്‍ അവന്റെ മുന്നില്‍ അതിനായി നില്‍ക്കും. അദ്ദേഹത്തിനുവേണ്ടി ദുആ നടത്തുകയും പാപമോചനത്തിനു മാപ്പിരക്കുകയും ചെയ്യും. കുളിപ്പിക്കുന്നതിനു സാക്ഷികളാകും. ജനാസയെ പിന്തുടരും. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കും. മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കാളിയാവും. (മുസ്‌നദ് ശിഹാസ് 4/91).

യാസീന്‍: ദാഹം തീര്‍ക്കുന്നു
മരണ വേദനയുടെ സമയത്ത് അവരുടെ ചാരത്തു നിന്ന് ഓതുന്ന യാസീന്‍ സൂറത്തിന്റെ ഫലമായി അവരുടെ റൂഹ് പിടിക്കുക റിള്‌വാന്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു പാനീയം കൊണ്ടുവന്നതിനുശേഷമാണ്. അത് മരണാസന്നന്‍ കുടിക്കുന്നതാണ്. റൂഹ് പിടിക്കുന്ന സമയത്ത് ദാഹം തീര്‍ന്ന നില കൈവരുന്നതും ഖബറിലും ദാഹം തീര്‍ന്ന അവസ്ഥ ഉണ്ടാവുന്നതുമാണ്. അമ്പിയാക്കളുടെ ഒരാളുടെ ഹൗളിലേക്കും ഈ മനുഷ്യന് ആവശ്യം വരുന്നതല്ല. ദാഹം തീര്‍ന്നവനായി സ്വര്‍ഗം പുല്‍കുന്നതാണ്. (തഫ്‌സീറുല്‍ ബൈളാവി 5).
മുസ്‌ലിംകളെ മറമാടപ്പെട്ട സ്ഥലത്തുവെച്ച് ആരെങ്കിലും യാസീന്‍ പാരായണം ചെയ്താല്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്കെല്ലാം ശിക്ഷ ലഘൂകരിക്കപ്പെടും. പാരായണക്കാരന് ഖബറാളികളുടെ എണ്ണം കണക്കേ പ്രതിഫലവും ലഭിക്കും. (റൂഹുല്‍ ബയാന്‍).
യാസീന്‍ പാപമോചനം തരുന്നു
നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ ഒരു സൂറത്തുണ്ട്. അത് ഓതുന്നവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യും. അത് ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കും. ഓതാനറിയാത്തവര്‍ക്കു കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കാന്‍ശ്രമിക്കുക. (സ്വാവി 3/296).
മറ്റൊരു ഹദീസ് കാണുക: രാത്രിയില്‍ സൂറത്തുയാസീന്‍ പാരായണം ചെയ്തവന്‍ പ്രഭാതമാവുമ്പോഴേക്കും പാപമോചിതനാവും. (ഇബ്‌നുകസീര്‍ 3/524, അബൂഹുറയ്‌റ (റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ വിചാരിച്ച് രാത്രിയില്‍ ഓതിയ വ്യക്തിക്ക് രാത്രി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ഖുര്‍ത്വുബി).

യാസീന്‍: അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും
രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും അടയുമ്പോള്‍ ഖുര്‍ആന്‍ പാരായണക്കാര്‍ക്കു വേണ്ടി ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുമെന്ന് നിരവധി ഹദീസുകളില്‍ കാണാന്‍ കഴിയും. ഖുര്‍ആന്റെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതും പാരായണക്കാര്‍ അതിലൂടെ രക്ഷ പ്രാപിക്കുന്നതുമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെ പാരത്രിക വിഷമങ്ങള്‍ അത് തടയും. അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരായത്ത് ഒരാള്‍ ശ്രദ്ധ കൊടുത്ത് കേട്ടാല്‍ അര്‍ശിന്റെ താഴ്ഭാഗം മുതല്‍ ഭൂമിയുടെ അറ്റം വരെയുള്ളവയില്‍ ഏറ്റവും ശ്രേഷ്ഠമായത് അവന് അവകാശപ്പെട്ടതാണ്. ഖുര്‍ആനില്‍ ‘അസീസ’ എന്നു പേരുള്ള ഒരു സൂറത്തുണ്ട്. അത് തന്റെ ആളുകള്‍ക്കു വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും. അതാണ് സൂറത്തുയാസീന്‍” (ഇമാം ഖുര്‍ത്വുബി ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ 15/13).

Wednesday, 27 November 2019

ശിർക്‌ വിശ്വാസപരമാണ്...

തൗഹീദ്‌ എന്നതിന്റെ വിപരീതമാണ്‌ ഇശ്‌റാക്‌. ഇതിനെ ചുരുക്കി പറയുന്നതാണ്‌ ശിർക്‌ എന്ന്. കൂറ്‌, പങ്ക്‌, ഷെയറ്‌, എന്നാണു ശിർക്‌ എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്‌ ഇശ്‌റാകിന്റെ അർത്ഥത്തിലാണ്‌. ശരീകിനെ സ്ഥാപിക്കുകയെന്നാണ്‌ ഇശ്‌റാകിന്റെ അർത്ഥം. ശരീക്‌ എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക്‌ ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്‌. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ്‌ ഇതിനർത്ഥം.

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത്‌ അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്‌. ഈ അർത്ഥത്തിൽ ശിർക്‌ എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്‌. തൗഹീദ്‌ വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക്‌ വരുന്ന പ്രശ്നമേയില്ല.

ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട്‌ അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.

അതായത്‌, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക്‌ എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ്‌ ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്‌) എന്ന കുഫ്‌റ്‌. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).

ശിർക്‌ അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്‌. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ്‌ ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്‌. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട്‌ വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്‌. പക്ഷേ, ഇതുകൊണ്ടു ശിർക്‌ വരുകയില്ല. ശിർക്‌ കുഫ്‌റിനേക്കാൾ പരിമിതമാണ്‌.

മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്‌) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്‌. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ്‌ കുഫ്‌റ്‌. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ്‌ ഇതിങ്ങനെ വിശദീകരിക്കുന്നത്‌.

ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്‌. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ്‌ ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്‌(ഖാസ്സ്‌). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ്‌ എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്‌.

(നജീബ്‌ ഉസ്താദ്‌ രചിച്ച 'ശിർക്ക്‌' എന്ന പുസ്തകത്തിൽ നിന്നും).

Tuesday, 26 November 2019

ലോകത്ത് ശിർക്കിന്റെ തുടക്കം ?

'*🌏 ലോകത്ത് ശി൪ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു❓ഖബറുകൾ മുഖേനയായിരുന്നോ❓*

*📖ഖുർആൻ പറയുന്നത് കാണാം*

ആദ്യ മനുഷ്യനായ ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറ തൌഹീദിലായി നിലനിന്നിരുന്നു.

كَانَ ٱلنَّاسُ أُمَّةً وَٰحِدَة
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു............. (ഖു൪ആന്‍ : 2/213)


ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറകള്‍ കഴിഞ്ഞാണ് ശി൪ക്ക് ലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്.
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً

മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. …...(ഖു൪ആന്‍ : 10/19)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്   ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ആദമിനും നൂഹിനും ഇടയില്‍  പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ശുദ്ധപ്രകൃതിയിലായിരുന്നു (തൌഹീദിലായിരുന്നു). പിന്നീടവ൪ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷ വാ൪ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായികൊണ്ട് നബിമാരെ നിയോഗിച്ചു. (ഹാകിം)


എങ്ങനെയാണ് അവിടെ ശി൪ക്ക് സംഭവിച്ചതെന്നുകൂടി നാം അറിഞ്ഞിരിക്കണം. 

മഹാന്മാർ അവരുടെ മുഅജിസത്തിന്റെയും കറാമത്ത്ന്റെ അടിസ്ഥാനത്തിൽ സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം തേടിയത് കൊേണ്ടാ അഭൗതികമായ നിലക്ക് സഹായിക്കുമെന്ന് വിശ്വാസത്തിൽ സഹായം ചോദിച്ചത് കൊണ്ടോ അല്ല  അവരിൽ ശിർക്ക് സംഭവിച്ചത് '

 അങ്ങനെ വിശുദ്ധ ഖുർആനിൽ ഒരിടത്തും പഠിപ്പിച്ചിട്ടില്ല . ഒരു ഹദീസും കാണുവാൻ സാധ്യമല്ല 'ഒരു പണ്ഡിതനും രേഖപ്പെടുത്തിയിട്ടുമില്ല. ഉണ്ടെന്ന് തെളിയിക്കാൻ ഒരു വഹാബിക്കും സാധ്യവുമല്ല

 ഒരിക്കലുമല്ല അല്ല മറിച്ച് അവയെ  ആരാധിച്ചത് കൊണ്ടായിരുന്നു'

   വിശുദ്ധ ഖുർആനിലെ ഒരു ആയത്ത് ഇങ്ങനെ കാണാം

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا
അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. (ഖു൪ആന്‍ : 71/23)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്   ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ... ഇവരെല്ലാം നൂഹ്‌നബിയുടെ(അ) സമുദായത്തില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍മാരായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ പിശാച്‌ ആ ജനതക്ക്‌ ദുര്‍ബോധനം നല്‍കി. ആ പുണ്യ പുരുഷന്‍മാര്‍- ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര്‌ നല്‍കിക്കൊണ്ട്‌ ചില പ്രതിഷ്‌ഠകള്‍ സ്ഥാപിക്കണമെന്ന്‌ പിശാച്‌ മന്ത്രിച്ചു. അവര്‍ അപ്രകാരം ചെയ്‌തു. അവര്‍ ആദ്യം അവരെ ആരാധിച്ചിരുന്നില്ല.’ ആ തലമുറ മരണെപ്പട്ടുപോയി. അത്‌ സംബന്ധിച്ചുള്ള അറിവ്‌ ഇല്ലാതാവുകയും ചെയ്‌തു. തുടര്‍ന്ന്‌ അവര്‍ ആരാധിക്കപ്പെട്ടു.(ബുഖാരി)

*മുഅജിസത്തിന്റെയും കറാമത്ത്ന്റെ അടിസ്ഥാനത്തിൽ സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം തേടിയത് കൊേണ്ടാ അഭൗതികമായ നിലക്ക് സഹായിക്കുമെന്ന് വിശ്വാസത്തിൽ സഹായം ചോദിച്ചത് കൊണ്ടോ അല്ല  അവരിൽ ശിർക്ക് സംഭവിച്ചത്
എന്ന് ഇബ്നു അബ്ബാസ് റ വിവരിക്കുന്നില്ല'*
 *മറിച്ച് അവയെ അവർ ആരാധന ചെയ്യുകയായിരുന്നു എന്നാണ് വിചാരിച്ചത് '*

*അല്ലാഹു അല്ലാത്തവർക്ക് ആരാധന ചെയ്യാൻ പാടില്ല എന്നത് ഇവിടെ ആർക്കും തർക്കവുമില്ല  ഇതോടെ വഹാബിസത്തിന്റെ ദുർവ്യാഖ്യാനം പൊളിഞ്ഞു തരിപ്പണമായി*

.*ഇബ്‌നുകസീര്‍ (റ) നല്‍കുന്ന റിപ്പോര്‍ട്ട്‌ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു:*


“ആദമിന്റെയും നൂഹിന്റെയും ഇടക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സജ്ജനങ്ങളായിരുന്നു ഇവര്‍. (വദ്ദ്‌, സുവാഅ്‌, യഗൂസ്‌, യഊക്വ്‌, നസ്‌ര്‍) അവരെ അംഗീകരിക്കുകയും ചെയ്യുന്ന ചില അനുയായികള്‍ അവര്‍ക്ക്‌ ഉണ്ടായിരുന്നു. ആ മഹാത്മാക്കള്‍ മരിച്ചപ്പോള്‍ പ്രസ്‌തുത അനുയായികള്‍ പറഞ്ഞു. ആ മഹാത്മാക്കളുടെ പ്രതിഷ്‌ഠകള്‍ നിര്‍മിച്ചുവെക്കാം. അവരെ അനുസ്‌മരിക്കുമ്പോള്‍ അത്‌ നമുക്ക്‌ അല്ലാഹുവെ ആരാധിക്കുന്നതിനു കൂടുതല്‍ പ്രചോദനം നല്‍കും. അങ്ങനെ കേവലം അനുസ്‌മരണത്തിനായി സ്ഥാപിക്കപ്പെട്ട പ്രതിമകള്‍- നിര്‍മിച്ച തലമുറ മരണപ്പെട്ടു. തുടര്‍ന്ന്‌ ഇബ്‌ലീസ്‌ പിന്‍തലമുറക്ക്‌ ദുര്‍ബോധനം നല്‍കി. നിങ്ങളുടെ പൂര്‍വീകര്‍ ഈ പ്രതിമകളെ ആരാധിച്ചിരുന്നു. അതുമുഖേന അവര്‍ക്ക്‌ മഴ ലഭിച്ചു. അങ്ങനെ അവര്‍ ആ വിഗ്രഹങ്ങളെ ആരാധിച്ചുതുടങ്ങി. (ഇബ്‌നുകസീര്‍: 8/305)
 
ഇവിടെയും ഇബ്ന് കസീർ

*മുഅജിസത്തിന്റെയും കറാമത്ത്ന്റെ അടിസ്ഥാനത്തിൽ സഹായിക്കും എന്ന വിശ്വാസത്തോടെ സഹായം തേടിയത് കൊേണ്ടാ അഭൗതികമായ നിലക്ക് സഹായിക്കുമെന്ന് വിശ്വാസത്തിൽ സഹായം ചോദിച്ചത് കൊണ്ടോ അല്ല  അവരിൽ ശിർക്ക് സംഭവിച്ചത് എന്ന് വിവരിക്കുന്നില്ല .
മറിച്ച് അവരെ ആരാധിച്ചത് കൊണ്ടാണെന്നാണ് വിവരിക്കുന്നത് ' ഇതോടെ വഹാബിസത്തെ ദുർവ്യാഖ്യാനം വീണ്ടും വ്യക്തമാക്കുന്നു

ഇമാം റാസി റ തഫ്സീറിലും ഇതേ വിവരണം നടത്തിയിട്ടുണ്ട്
الخامس : أنه ربما مات ملك عظيم ، أو شخص عظيم ، فكانوا يتخذون تمثالاً على صورته وينظرون إليه ، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء ، أو لعل هذه الأسماء الخمسة وهي : ود ، وسواع ، ويغوث ، ويعوق ، ونسر ، أسماء خمسة من أولاد آدم ، فلما ماتوا قال إبليس لمن بعدهم : لو صورتم صورهم ، فكنتم تنظرون إليهم ، ففعلوا فلما مات أولئك قال لمن بعدهم : إنهم كانوا يعبدونهم فعبدوهم ،ത ഫ്സീർ റാസി



അസ്ലം പരപ്പനങ്ങാടി

.

Saturday, 23 November 2019

വീട് പണിയുന്ന മലയാളിയുടെ 10 മണ്ടത്തരങ്ങൾ

ഒരു ശരാശരി മലയാളി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മൂന്നു കാര്യങ്ങൾക്കാണ്‌. വീട്, വിദ്യാഭ്യാസം, വിവാഹം. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് വീടിനായിരിക്കും. വീടുപണി അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ്. അനുഭവക്കുറവിൽ നിന്നും പല തെറ്റുകളുമുണ്ടാകാം. അതുകൊണ്ടാണ് രണ്ടാമതൊരു വീട് പണിയുകയാണെങ്കിൽ തകർത്തേനെ എന്ന് പലരും പറയുന്നത്. മലയാളികൾ കാലാകാലങ്ങളായി തുടർന്നുവരുന്ന വീടുപണിയിലെ തെറ്റുകളിൽ നിന്നും 10 എണ്ണം വായിക്കാം...

 1. സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക

കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകത. വീടുപണിയുമ്പോൾ വരാന്ത, നടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കും. അതേസമയം അടുക്കള, ബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യും. അടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുക. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.

2. മണ്ണു പരിശോധന നടത്താതിരിക്കുക

 വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവശ്യമായി വരുന്നത്. പാടങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയവ മണ്ണിട്ട് നികത്തിയെടുത്താൽ അറിയാൻ സാധിക്കണമെന്നില്ല. പലയിടത്തും രണ്ടുനില വീടുകൾ ‘ഇരുന്ന പോലത്തെ അവസ്ഥ വരുന്നത് ഇതുകൊണ്ടാണ്. ഭൂപ്രകൃതി അനുസരിച്ച് ഏതു ‘സോണിലാണ് വാങ്ങുന്ന പ്ലോട്ട് എന്നു മനസ്സിലാക്കുകയും വേണം. ‘ഗ്രീൻ സോൺ വാങ്ങിയാൽ പിന്നീട് കെട്ടിടം പണിയുന്നത് സാധ്യമല്ലാതാകും.

 3.ബജറ്റിൽ പെടാത്ത കണക്കുകൾ

ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.

 4. അടിത്തറ പൊട്ടുമെന്ന് പറഞ്ഞ് മരം മുറിക്കുക

 വേര് കയറി അടിത്തറ പൊട്ടുമെന്ന ന്യായം പറഞ്ഞ് വീടിനു ചുറ്റുമുള്ള മരമെല്ലാം മുറിക്കുന്നവരുണ്ട്. അടിത്തറയ്ക്കു ചുറ്റുമായി ഓരോ എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) ഷീറ്റ് കുഴിച്ചിട്ടാൽ വേര് അടിത്തറയിലേക്ക് കടക്കുന്നത് തടയാം. 400 മൈക്രോൺ കനമുള്ള എച്ച്ഡിപിഇ ഷീറ്റ് സ്ക്വയർഫീറ്റിന്10-15 രൂപ നിരക്കിൽ ലഭിക്കും.

 5. സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ

 ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. അടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുക. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കും. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.

 6. അശ്രദ്ധയോടെ മേൽക്കൂര വാർക്കൽ

കേരളത്തിലെ വീടുകൾക്ക് ചരിഞ്ഞ വാർക്കയാണ് നല്ലതെന്ന് നമുക്കറിയാം. എന്നാൽ, കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് നല്ലപോലെ വൈബ്രേറ്റ് ചെയ്യിച്ച് കുത്തിയിറക്കി ‘ജാം പാക്ക്ഡ് ആക്കിയില്ലെങ്കിൽ ചരിഞ്ഞ മേൽക്കൂരയിൽ ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. കോൺക്രീറ്റിങ്ങിന്റെ തിരക്കിനിടയിൽ പലരും ഇക്കാര്യം ഓർക്കണമെന്നില്ല. നല്ല ശ്രദ്ധ കൊടുത്തുവേണം കോൺക്രീറ്റിങ് ചെയ്യാൻ.

7. വീട് റോഡിൽ നിന്ന് താഴെ

 മുറ്റത്തിന് റോഡിനേക്കാൾ പൊക്കം കൊടുത്തുവേണം വീടു നിർമിക്കാൻ. അല്ലെങ്കിൽ റോഡ് ടാർ ചെയ്യുമ്പോൾ മുറ്റം താണിരിക്കും. മണ്ണിട്ട റോഡ് ആണെങ്കിൽ 45 സെന്റിമീറ്ററും ടാർ വഴിയാണെങ്കിൽ 30 സെന്റീമീറ്ററും എങ്കിലും പൊക്കത്തിലായിരിക്കണം മുറ്റം നിർമിക്കേണ്ടത്. അല്ലെങ്കിൽ റോഡിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്.

8. നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക

വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, നടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂ. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.

 9. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്

താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. അത് വീടിനകം വൃത്തികേടാക്കും. ലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നം. വിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമം. ആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.

10. ബാത്റൂമിന് പൊക്കക്കുറവ്

 മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻ. ബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണം. ടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കും. മാത്രമല്ല, ബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ ഈ ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.

ജമാഅത്തെ ഇസ്ലാമി- നാരികളുടെ പള്ളിക്കോലങ്ങൾ !

മതേതരത്വത്തിന് തൂക്കമൊപ്പിക്കാൻ മൗദൂദികൾ പെടുന്ന പാട് ചില്ലറയല്ല.



Thursday, 21 November 2019

ബിദ്അത്ത് ചെയ്യാത്തവർ കല്ലെറിയട്ടെ !

1. പള്ളിയുടെ മുകളിലോ താഴെയോ സ്ത്രീകൾക്ക് പ്രത്യേകം സ്ഥലം ഏർപ്പെടുത്തുന്ന രീതി നബിയോ സ്വഹാബത്തോ ചെയ്തിട്ടുണ്ടോ? അത് പിൽക്കാലത്താണ്ടായ ബിദ്അത്തല്ലേ?

2. ഇരു ഹറമുകളിലുൾപ്പെടെ റമള്വാൻ 27-ാം രാവിന് ഖതമുൽ ഖുർആനും പ്രത്യേക പ്രാർഥനയും നടത്തുന്ന ഏർപ്പാട് നബിയോ സ്വഹാബത്തോ ചെയ്തിട്ടുണ്ടോ? അത് പിൽക്കാലത്ത് ബിദ്അത്തല്ലേ?

3. മയ്യിത്ത് മറമാടുമ്പോൾ
اللهم ثبته عند السؤال اللهم الهمه الجواب اللهم جاف القبر جنبيه اللهم اغفر له وارحمه اللهم امنه من كل الفزع اللهم اغفر له وارحمه
എന്ന വാക്കുകൾ ഉപയോഗിച്ചു നബിയോ സ്വഹാബത്തോ തസ്ബീത്ത് ചൊല്ലിയിട്ടുണ്ടോ? ആ പദങ്ങൾ പിൽക്കാലത്തുണ്ടാക്കിയ ബിദ്അത്തല്ല?

4. ഇന്നു കാണുന്ന വിധത്തിലുള്ള 30 ജുസുകളുള്ള, ഹർക്കത്തുകളും പുള്ളികളുമുള്ള മുസ്ഹഫ് നബിയുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഉണ്ടോ? അപ്പോൾ, ഇബാദത്താണെന്ന ഉദ്ദേശ്യത്തോടെ അന്നില്ലാത്ത മുസ്ഹഫുകൾ ഉണ്ടാക്കുന്നതും അതിൽ നോക്കി ഓതുന്നതും ബിദ്അത്തല്ലേ?

5. പള്ളികൾക്ക് മിനാരം പണിയുന്ന ഏർപ്പാട് നബിയോ സ്വഹാബത്തോ ചെയ്തിട്ടുണ്ടോ? അപ്പോൾ പള്ളിക്ക് മിനാരം പണിതാൽ കൂലി കിട്ടും എന്നു കരുതിയോ അല്ലാതെയോ ചെയ്യുന്നത് ബിദ്അത്തല്ലേ?

6. വധൂ പിതാവിനും വരനും പുറമെ, നിക്കാഹിന് കാർമികത്വം വഹിക്കാൻ ഇടനിലക്കാരനായി ഒരു മൗലവിയെ വെക്കുന്ന ഏർപ്പാട്, അതിനു വേണ്ടി മഹല്ലുകളിൽ പ്രശ്നങ്ങൾ വരെ സൃഷടിക്കുന്ന ഏർപ്പാട് നബിയുടെയോ സ്വഹാബത്തിന്റെയോ കാലത്തുണ്ടോ? അത് ബിദ്അത്തല്ലേ?

7. അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കുന്ന ശൈലി നബി നിർവഹിച്ചിട്ടുണ്ടോ? ആഫ്രിക്ക, ചൈന, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ അനറബി നാടുകളിൽ ജീവിച്ചു മരിച്ച സ്വഹാബികൾ നിർവഹിച്ചിട്ടുണ്ടോ? അത് ബിദ്അത്തല്ലേ?

8. പ്രവാചകന്റെ ഹദീസുകൾ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെക്കാൻ നബി കൽപ്പിച്ചതിനു ഖണ്ഡിതമായ രേഖകളുണ്ടോ? സ്വഹാബികൾ ഉണ്ടാക്കിയ ഹദീസ് ഗ്രന്ഥങ്ങൾ ഏതെല്ലാം? നബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇല്ലാത്ത ബുഖാരി, മുസ് ലിം തുടങ്ങിയ ഗ്രന്ഥങ്ങൾ കൂലി കിട്ടുമെന്ന വിചാരത്തിൽ പാരായണം ചെയ്യലും അതിനെ പ്രമാണമായി കാണലും ബിദ്അത്തല്ലേ?

9. നബിയോ സ്വഹാബികളോ ദീനി ദഅവത്തിനു സംഘടനകൾ രൂപീകരിച്ചിട്ടുണ്ടോ? അന്നില്ലാത്ത വിധം സംഘടനകൾ ഉണ്ടാക്കുന്നത് ബിദ് അത്താണെന്ന 'സംഘടനയില്ലാ സംഘടന'ക്കാരുടെ വാദം ന്യായമല്ലേ?

10. ഖുർആനിൽ ശാസ്ത്രീയ രഹസ്യങ്ങളുണ്ടെന്നു തെളിക്കാൻ ആയത്തുകൾക്കു ശാസ്ത്രീയ വ്യാഖ്യാനം പറയുന്ന ശൈലി നബിയോ സ്വഹാബത്തോ സ്വീകരിച്ചിട്ടുണ്ടോ? അത് ബിദ്അത്തല്ലേ?

Tuesday, 19 November 2019

നബിയുടെ ഖബർ സിയാറത്ത് ചെയ്യൽ !

ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം നവവി(റ) പറഞ്ഞു: “ഹജ്ജും ഉംറയും കഴിഞ്ഞതിനുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്. ഏറ്റവും പുണ്യമായ ആരാധനയാണത്. ബസ്സാര്‍, ദാറുഖുത്നി, ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു, എന്റെ ഖബ്ര്‍ ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശഫാഅത്ത് അവന് നിര്‍ബന്ധമായി. നബിയുടെ ഖബ്ര്‍ ശരീഫിനടുത്ത് അവന്‍ ചെന്നു നില്‍ക്കണം. റൗളയുടെ ചുമരിന്നഭിമുഖമായി ഖിബ്ലക്ക് പിന്നിട്ടാണ് നില്‍ക്കേണ്ടത്. ഭൗതികമായ മുഴുവന്‍ വിചാരങ്ങളില്‍ നിന്നും മുക്തനായി കണ്ണടച്ച് തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില്‍ കൊണ്ടുവന്നുള്ള നില്‍പ്പ്. ശേഷം ശബ്ദം ഉയര്‍ത്താതെ സലാം പറയണം. ആരെങ്കിലും സലാം പറഞ്ഞേല്‍പ്പിച്ചതുണ്ടെങ്കില്‍ അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറയണം. അതിനു ശേഷം നബിയുടെ ഖബ്ര്‍ ശരീഫിന്നരികില്‍ തന്നെയെത്തി തിരുനബിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ വെച്ച് ഏറ്റവും നല്ലത് ഉതബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന പ്രാര്‍ത്ഥനയാണ്’’ (ഈളാഹ്/487513).
ഈ ആശയം ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് 8/272ലും പറയുന്നുണ്ട്. അദ്കാറില്‍ ഇമാം പറഞ്ഞു: സിയാറത്ത് വര്‍ധിപ്പിക്കുക, നന്മയും മഹത്ത്വവുമുള്ളവരുടെ ഖബ്റുകള്‍ക്ക് സമീപം ധാരാളം സമയം നില്‍ക്കലും സുന്നത്താണ്’’ (അദ്കാര്‍ 152).
ഹമ്പലീ പണ്ഡിതപ്രമുഖന്‍ അബ്ദുല്ലാഹിബ്നു ഖുദാമ പറയുന്നു: “നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ദാറുഖുത്നി ഉദ്ധരിക്കുന്ന ഹദീസ് അതിന് തെളിവാണ്. ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും ചെയ്താല്‍ അവന്‍ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെ പോലെയാണ്. ഇബ്നു ഖുദാമയും ഈ ചര്‍ച്ച അവസാനിപ്പിക്കുന്നത് ഉതബിയുടെ സംഭവവും പ്രസിദ്ധമായ ഈരടികളും ഉദ്ധരിച്ചുകൊണ്ടാണ്’’ (മുഗ്നി 3/56).
മറ്റൊരു ഹമ്പലി പണ്ഡിതന്‍ അബ്ദുറഹ്മാനുബ്നു ഖുദാമ: “ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റും സിയാറത്ത് ചെയ്യണം. സൂറതുന്നിസാഇലെ 64ാം ആയത്ത് ഉള്‍പ്പെടുത്തി സലാമും ദുആയും എടുത്തുദ്ധരിച്ച് കൊണ്ടാണ് ഇബ്നു ഖുദാമ സംസാരിക്കുന്നത്’’ (ശറഹുല്‍ കബീര്‍ 3/495).
ഇമാം മന്‍സൂറുല്‍ ബുഹൂതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് സുന്നത്താണ്’’ (കശ്ശാഫുല്‍ ഖിനാഅ് 2/598). ശൈഖ് മര്‍ആബ്നു യൂസുഫ്: “നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്’’ (ദലീലുത്വാലിബ് 3/523). അല്ലാമാ ശംസുദ്ദീന്‍ മഖ്ദൂസി: “നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലലും നബിയുടെ ഖബ്ര്‍ ശരീഫ്, സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണ്’’ (അല്‍ഫുറൂഅ് 3/523).
ഇമാം ഹാകിം മുസ്തദ്റകില്‍ അത്വാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: നബി(സ്വ)യെ ഉദ്ധരിച്ച് അബൂഹുറൈറ(റ) പറയുന്നു: ഈസാ(അ) എന്റെ ഖബ്റിന്നരികില്‍ വരും, എനിക്ക് സലാം പറയും, ഞാന്‍ സലാം മടക്കും’’ (മുസ്തദ്റക് 2/251).
ഇമാം ഹാകിമിന്ന് പുറമെ, ഹാഫിള് ദഹബിയും ഹദീസിനെ ബലപ്പെടുത്തുന്നുണ്ട്. ഈ ഹദീസ് അബൂയഅ്ലാ തന്റെ മുസ്നദില്‍ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. അതില്‍ ഇങ്ങനെ കൂടി കാണാം: “ഈസാ നബി(അ) എന്റെ ഖബ്റിന്നരികില്‍ വന്നുകൊണ്ട് യാ മുഹമ്മദ് എന്നു വിളിക്കും. ഞാന്‍ അതിനുത്തരം നല്‍കും’’ (മുസ്നദ് അബിയഅ്ലാ 11/462).
ഇബ്നുന്നജ്ജാര്‍ ഈ ഹദീസ് ചെറിയ വ്യത്യാസത്തോടെ ദുര്‍ത്തുസ്സമീന ഫീ താരീഖില്‍ മദീനയില്‍ ഉദ്ധരിക്കുന്നുണ്ട്. നബിയോട് നേരില്‍ സലാം പറയുന്ന പ്രാധാന്യത്തോടെ തന്നെ റൗളക്കരികിലെത്തി നബി(സ്വ)ക്ക് സലാം പറയുന്നതിലും ശുഷ്കാന്തി കാണിച്ചവരായിരുന്നു പൂര്‍വമഹത്തുക്കള്‍. ഖഫാജി പറയുന്നു: “നബി(സ്വ)ക്ക് സലാം പറഞ്ഞയക്കുക എന്നത് സലഫിന്റെ പതിവായിരുന്നു. ഇബ്നു ഉമര്‍(റ) അങ്ങനെ ചെയ്തിരിക്കുന്നു. എത്ര ദൂരെ നിന്ന് സലാം പറഞ്ഞാലും നബി(സ്വ) അത് കേള്‍ക്കുകയും മടക്കുകയും ചെയ്യുമെങ്കിലും സലാം പറഞ്ഞയക്കുന്നതിന് പ്രാധാന്യവും മഹത്ത്വവുമുണ്ട്’’ (നസീമുര്‍രിയാള് 3/516).
ഇമാം ബൈഹഖി(റ) ശുഅബില്‍ പറഞ്ഞു: ഉമറുബ്നു അബ്ദില്‍ അസീസ്(റ) മദീനയില്‍ പോകുന്നവരോട് നബി(സ്വ)യോട് സലാം പറഞ്ഞയക്കാറുണ്ടായിരുന്നു. ശാം ഭരണാധികാരിയായിരിക്കുമ്പോള്‍ യാസിറുബ്നു അബീ സഈദിനോട് പറഞ്ഞു: നിങ്ങള്‍ നബി(സ്വ)യുടെ ഖബ്ര്‍ ശരീഫിനടുത്തെത്തിയാല്‍ നബിക്ക് എന്റെ സലാം പറയണം.
ഹാഫിള് അല്‍ ഹലീമി നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് എഴുതി: “നബി(സ്വ)യെ സ്വഹാബത്ത് ആദരിച്ചു, ബഹുമാനിച്ചു. നബി(സ്വ)യെ നേരില്‍ കണ്ട സ്വഹാബത്തിന് അതിനു സാധിച്ചു. ഇന്നതിനുള്ള വഴി നബി(സ്വ)യെ സിയാറത്ത് ചെയ്യലാണ്. കാരണം, റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. എന്റെ വഫാത്തിനു ശേഷം എന്നെ സന്ദര്‍ശിക്കുന്നത് ജീവിതകാലത്ത് സന്ദര്‍ശിക്കുന്നത് പോലെയാണ് (ശുഅബുല്‍ ഈമാന്‍ 1/320).
നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രചോദനം എന്ന ശീര്‍ഷകത്തില്‍ തന്നെ ഹാഫിള് ഇബ്നു അസാകിര്‍ ഒരു രചന നടത്തി. അതില്‍ അദ്ദേഹം പറഞ്ഞു: “നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായ ഗ്രന്ഥമാണിത്. സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനമായാണ് ഇത് രചിച്ചിട്ടുള്ളത്. നബിയുടെ റൗള സിയാറത്ത് ഏറ്റവും മുഖ്യമായ ആരാധനയും അവിടുത്തെ സാന്നിധ്യത്തില്‍ അഭയം തേടുന്നത് ഏറ്റവും ശ്രദ്ധേയ പരിശ്രമവും പള്ളിയിലെത്തുന്നത് ഏറ്റവും പുണ്യമായ ബന്ധവുമാണ്. അവിടെയെത്താന്‍ വാഹനങ്ങള്‍ തയ്യാര്‍ ചെയ്യുക. ആ തിരുസവിധത്തില്‍ കുറ്റങ്ങള്‍ കൊഴിഞ്ഞുവീഴും’’ (ഇത്തിഹാഫുസ്സാഇര്‍/17).
സലഫി വീക്ഷണക്കാര്‍ ആദരിക്കുന്ന ശൗകാനി റൗള സിയാറത്തിനെ കുറിച്ചെഴുതി: “ഭൂരിഭാഗം പണ്ഡിതന്മാരും അതു സുന്നത്താണെന്ന പക്ഷക്കാരാണ്. മാലികി പണ്ഡിതരില്‍ ചിലര്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് ഹനഫീപക്ഷം. ഇബ്നുതീമിയ്യയും ചില ഹമ്പലി പണ്ഡിതന്മാരും മാത്രമാണ് അത് മതപരമല്ലെന്ന് അഭിപ്രായപ്പെട്ടത്. ശേഷം ഓരോരുത്തരുടെയും വാദവും ലക്ഷ്യങ്ങളും ശൗകാനി ഉദ്ധരിക്കുന്നുണ്ട് (നൈലുല്‍ അത്വാര്‍ 5/94,95).
പ്രമുഖ മാലികി പണ്ഡിതന്‍ ശൈഖ് ഹസന്‍ അല്‍ അദ്വി: നീ അറിയുക, നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് പ്രബലമായ ആരാധനയാണ്. ഉയര്‍ന്ന പദവികള്‍ സന്പാദിക്കാനുള്ള മാര്‍ഗവുമാണ്. സിയാറത്ത് ചെയ്യുന്നവന്‍ പരമാവധി ഭക്തരാവണം. ഖിബ്ലയുടെ ഭാഗത്തിലൂടെയാണ് ഖബ്ര്‍ ശരീഫിലേക്കെത്തേണ്ടത്. സിദ്ദീഖ്, ഉമര്‍(റ)ന്റെ കാല്‍ ഭാഗത്തിലൂടെ വരികയാണെങ്കില്‍ അതാണ് ഏറ്റവും നല്ല അദബ്. നബിയുമായി അഭിമുഖമായി അവന്‍ നില്‍ക്കണം. ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ മഹാനായ മാലിക്(റ)നോട് ചോദിച്ചു: നബിക്കഭിമുഖമായാണോ ഖിബ്ലക്കഭിമുഖമായാണോ ഞാന്‍ നിന്ന് ദുആ ചെയ്യേണ്ടത്? മാലിക്(റ) പറഞ്ഞു: നീ എന്തിനാണ് നബിയില്‍ നിന്ന് മുഖം തിരിക്കുന്നത്? നബി നിന്റെയും നിന്റെ പിതാവ് ആദം നബിയുടെയും അല്ലാഹുവിലേക്കുള്ള മധ്യവര്‍ത്തിയല്ലേ? ശേഷം നബിക്ക് സലാം പറയണം. ഏറ്റവും നല്ല മര്യാദയും ഭക്തിയും താഴ്മയും അവന്‍ പ്രകടിപ്പിക്കണം. നബിയുടെ ജീവിതകാലത്ത് ആ സന്നിധിയില്‍ നില്‍ക്കുന്നത് പോലെയാണ് നില്‍ക്കേണ്ടത്. കണ്ണടച്ച് മനസ്സാന്നിധ്യത്തോടെ ശബ്ദം താഴ്ത്തി ശരീരാവയവങ്ങള്‍ അടക്കിവെച്ച് കൊണ്ടാണ് സലാം പറയേണ്ടത്.’’
ഹസന്‍ ബസ്വരി(റ) രേഖപ്പെടുത്തി: ഹാതിമുല്‍ അസ്വമ്മ്(റ) പറഞ്ഞു, പടച്ചവനേ നിന്റെ നബി(സ്വ)യുടെ ഖബ്ര്‍ ഞങ്ങള്‍ സിയാറത്ത് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ തള്ളിക്കളയരുതേ… ഹാതിമുല്‍ അസ്വമ്മിന് ഉത്തരം ലഭിച്ചു. ഹാതിം, നിങ്ങള്‍ എന്റെ ഹബീബാണല്ലോ, തിരിച്ചുപോവുക. നിങ്ങളും സഹയാത്രികരും മഗ്ഫിറത്ത് ലഭിച്ചവരാണ് (മശാരിഖുല്‍ അന്‍വാര്‍).
ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി: നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫിനഭിമുഖമായി നിന്നുകൊണ്ട് നബിക്ക് സലാം പറയണം (ഗുന്‍യത്ത്).
ഇങ്ങനെ പണ്ഡിതലോകത്ത് ഏകോപിതമായ ചര്‍ച്ചയാണ് തിരുറൗള സിയാറത്ത് സംബന്ധമായി കാണാനാവുക. പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍, കര്‍മശാസ്ത്ര വിശാരദന്മാര്‍ തുടങ്ങി ആരും ഇതില്‍ നിന്നൊഴിവല്ല. അമൂല്യ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമ്മാനിച്ച മഹാശയരില്‍ ഭൂരിഭാഗവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥരചന നടത്തി. മറ്റു പലരും അവരുടെ ഗ്രന്ഥങ്ങളില്‍ സിയാറത്ത് സംബന്ധമായ അധ്യായങ്ങള്‍ ചേര്‍ത്തു. ഇമാം ബുഖാരി(റ) “കിതാബു ഫളാഇലില്‍ മദീനത്തില്‍ മുനവ്വറ’’ തന്റെ സ്വഹീഹില്‍ കൊണ്ടുവന്നു. ഇമാം മുസ്‌ലിം മദീനയുടെ ശ്രേഷ്ഠതകള്‍, മദീനക്ക് വേണ്ടി പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥന, മദീനയില്‍ താമസിക്കുന്നതിന്റെ പുണ്യം, മദീന മഹത്ത്വം, അവിടത്തെ പ്രയാസങ്ങള്‍ ക്ഷമിക്കുന്നതിലുള്ള കൂലി, അവിടേക്ക് യാത്ര ചെയ്യുന്നതിന്റെ മഹത്ത്വം തുടങ്ങിയവ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചു. ഇമാം ഹാഫിള് അബൂദാവൂദ്, ഇമാം ഹാഫിള് ഇബ്നു മാജ, ഇമാം ഹാഫിള് നസാഇ(റ) എന്നിവര്‍ അവരുടെ സുനനുകളില്‍ മദീനയുടെ മഹത്ത്വങ്ങള്‍ പ്രതിപാദിച്ച് അധ്യായങ്ങള്‍ എഴുതി. ഹാഫിള് ബൈഹഖി തന്റെ സുനനില്‍ ഹജ്ജിനെക്കുറിച്ച് പറയുന്നിടത്ത് നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതിവെച്ചു. ഹാഫിള് നൂറുദ്ദീനില്‍ ഹൈസമി മജ്മഉസ്സവാഇദില്‍ നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിന് പുറമെ, സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫില്‍ മുഖം വെക്കുന്നത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതി. ഹാഫിള് മുന്‍ദിരി അത്തര്‍ഗീബു വത്തര്‍ഹീബിലും സമാനമായ ശൈലി സ്വീകരിച്ചു.
ശാഫിഈ, ഹനഫി, ഹമ്പലി, മാലികി തുടങ്ങിയ പ്രസിദ്ധ മദ്ഹബുകളില്‍ ഗ്രന്ഥരചന നടത്തിയവരെല്ലാം സ്വീകരിച്ചതും മറ്റൊരു വഴിയല്ല. ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ മദീനയിലേക്ക് തിരിക്കണമെന്ന് ഇമാം നവവി(റ)യുടെ ഈളാഹിന്റെ വരികള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നുഹജറില്‍ ഹൈതമി(റ) എഴുതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിബന്ധന വെച്ചതിന്റെ താല്‍പര്യം അധിക ഹാജിമാരുടെയും സഞ്ചാരവഴി മദീനയിലൂടെയാവില്ല എന്ന നിലക്കാണ്. അവര്‍ ആദ്യം ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിക്കണം. ശേഷം ഹജ്ജ് ചെയ്യുന്നവന്റെ ശക്തമായ ബാധ്യതയാണ് മദീനയിലെത്തുക എന്നത്. കാരണം ഹജ്ജ് ചെയ്ത് എന്നെ സിയാറത്ത് ചെയ്യാത്തവന്‍ എന്നോട് പിണങ്ങിയവനാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. നബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുക എന്നത് പുണ്യകര്‍മമാണെന്നത് മുസ്‌ലിംകളുടെ ഏകോപിതാഭിപ്രായമാണ്. അത് നിര്‍ബന്ധമാണെന്ന് വരെ അഭിപ്രായമുള്ളവരുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്നവര്‍ മദീനയുടെ പരിസരങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ സിയാറത്തിന് വേണ്ടി ആദ്യം മദീനയിലെത്തുകയാണോ അതല്ല, ഹജ്ജിന് ശേഷം മതിയോ എന്നതില്‍ സലഫിന്നിടയില്‍ അഭിപ്രായാന്തരമുണ്ട്. ആദ്യം ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോവുകയാണ് നല്ലതെന്നാണ് പ്രബലാഭിപ്രായം. എങ്കിലും സമയം ലഭിക്കുകയും ഹജ്ജിന് ശേഷത്തേക്ക് പിന്തിച്ചാല്‍, അസൗകര്യമാവുകയുമാണെങ്കില്‍ ആദ്യം തന്നെ ഈ പുണ്യകര്‍മം ചെയ്യലാണ് നല്ലത് (ഹാശിയതുബ്നി ഹജര്‍ അലല്‍ ഈളാഹ്/488).
മാലികി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമാണ് “ഹിദായതുന്നാസികി അലാ തൗളീഹില്‍ മനാസിക്’’. അതില്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിച്ച ശേഷം സിയാറത്ത് സംബന്ധിയായി ഒരധ്യായം തന്നെ കാണാം. അതില്‍ വിവരിക്കുന്നു: “റൗളാ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണെന്ന് ഏകോപിച്ച അഭിപ്രായമാണ്. അത് കിതാബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ ആരാധനയാകുന്നു (പേ 170).
ഹനഫി മദ്ഹബിലെ പ്രശസ്ത രചനയാണ് ഇമാം സിന്‍ദിയുടെ ലുബാബുല്‍ മനാസികിന് ശൈഖ് മുല്ലാ അലിയ്യുല്‍ ഖാരി എഴുതിയ അല്‍ മസ്ലകുല്‍ മുതഖസ്സിത്. ഹനഫീ മദ്ഹബില്‍ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ ഇതില്‍ ഹജ്ജിന്റെ ചര്‍ച്ചകള്‍ക്ക് ശേഷം ബാബു സിയാറത്തി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഒരധ്യായമുണ്ട്. അതിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: മുഹമ്മദ് നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ പുണ്യകരമായ ആരാധനയാണ്. ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന സൗഭാഗ്യപാതയുമാണത്. അത് ഉപേക്ഷിക്കല്‍ ഗൗരവമുള്ള അശ്രദ്ധയും ശക്തമായ പിണക്കവുമാണ്. സിയാറത്തിന് തയ്യാറായാല്‍ ആത്മാര്‍ത്ഥമായി അത് നിര്‍വഹിക്കണം (പേ 334,335).
ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ അല്ലാമാ അശ്ശൈഖ് അബ്ദുല്ലാഹില്‍ ജംസിറി(റ)ന്റെ “മുഫീദുല്‍ അനാം’’ നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിക്കുന്ന രചനയാണ്.


അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്





*പ്രശ്നോത്തരം*

*സിയാറത്തിന്റെ നേട്ടങ്ങൾ*
*** *** ***
           പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_

_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._

     
             ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201.

     എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.

     ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും  നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ  അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.

     താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌  ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌  മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.

     ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ  ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.

     വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക.  മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ  ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 193-195)

നബിദിനം മുസ്ലിം ലോകത്തിന്റെ ഇജ്മാആയ ആഘോഷമെന്ന് വഹാബിയും ജമാഅത്തെ ഇസ്ലാമിയും !

*#നബിദിനാഘോഷം_മുസ്ലിം_ലോകത്തിന്റെ_ഇജ്മാ_ആയ_ആഘോഷമാണെന്ന്_KNM ...*
👇👇👇👁️👁️👁️

✍️ 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്വീഫ് മൌലവി ,പല പ്രാവശ്യം ആലോചിച്ച് കൃത്യമായി റഫർ ചെയ്ത് നടത്തിയ റേഡിയോ പ്രസംഗം അല്‍മനാറില്‍ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം...

‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ (അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952).

അക്കാലത്ത്, നദ്വത്തിന്റെ ജനറല്‍ സെക്രട്ടറി പോലും മാസവും ദിവസവും കണക്കാക്കി നബിദിനം കൊണ്ടാടുകയും ലോകം മുഴുവന്‍ കൊണ്ടാടുന്നതായി സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് സ്പഷ്ടമായല്ലോ...!

..............................................................

*റബീഉൽ അവ്വലിന് സ്വാഗതമോതി ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം എഴുതുന്നു...!*

റബീഉല്‍ അവ്വലിനു സ്വാഗതം - 

....................................

മുസ്ലിം ലോകം റബീഉല്‍ അവ്വലിന്റെ സമാഗമത്തെ സകൗതുകം കാത്തിരിക്കുന്നു. ആബാല വ്രദ്ധം ജനങ്ങള്‍ ആനന്ദതുന്ദിലരായി സാമോദം സ്വാഗം ചെയ്യാന്‍ സന്നദ്ധരായിരിക്കുന്നു. മുസ്ലിം ദേവാലയങ്ങളും ഭവനങ്ങളും വ്യാപാരസ്ഥലങ്ങളും വെള്ളവലിച്ചും മറ്റും അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു. കമ്പോളങ്ങള്‍ തോരണങ്ങളാല്‍ വിതാനിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലിംകളുടെ ഈ ആവേശത്തിനു എന്താണ് കാരണം ? അതു മറ്റൊന്നുമല്ല, ക്രിസ്താബ്ദം 571 ലെ ഒരു റബീഉല്‍ അവ്വലിന്റെ സ്മരണയെ നില നിര്‍ത്തുകയെ ന്നതാണ്. ............ ആ നബിവര്യന്റെ അനുയായികളായി ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 60. കോടിയില്‍ പരം ജനങ്ങള്‍ നിവസിച്ചു വരുന്നു. അവരെല്ലാം ഈ സന്തോഷ പ്രകടനങ്ങളില്‍ ഭാഗവാക്കുകളായിരിക്കും . റബീഉല്‍ അവ്വലിന്റെ പിറവി തൊട്ടു ഒടുവരെ ആ മഹാനുഭാവനെപ്പറ്റിയുള്ള ഗദ്യ പദ്യങ്ങളിലായുള്ള പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാം . ..........

 ജമാഅത്തേ ഇസ്ലാമിയുടെ മുഖപത്രം (പ്രബോധനം: പുതകം 18 , ലക്കം 4, 1960 നവമ്പര്‍-1).

*ജമാഅത്തെ ഇസ്ലാമിയും വളരെ ആഘോഷ പൂർവ്വം നബിദിനത്തെ സ്വാഗതം ചെയ്യുകയും മുസ്ലിം ലോകത്തിന്റെ ഇജ്മാആയ ആഘോഷമാണെന്ന് സമ്മതിക്കുയും ചെയ്തിരുന്നെന്ന് വളരെ വ്യക്തം...!*

..............................................................

*ഇബ്നുതൈമിയ്യ എന്ന വഹാബീ ആശയ സ്രോതസിന്റെ ഫത്-വ...! *

മുജായിദുകളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ കുറിച്ച് മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന്‌ പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം  , പേജ് : 8,9 )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഖുര്‍ആനും സുന്നത്തും അനുസരിച്ച് മാത്രം മതവിധികള്‍ പറഞ്ഞ മഹാനെന്ന് മുജാഹിദ്സെന്‍റര്‍ പരിചയപെടുത്തിയ ആളാണ് (ഇസ്ലാഹീ പ്രസ്ത്ഥാനചരിത്രത്തിനൊരാമുഖം:പേജ്:9-11- മുഹമ്മദ്കുട്ടശ്ശേരി.) ശൈഖുല്‍ ഇസ്ലാം എന്നപേരിലറിയപെട്ട ഇബ്നുതൈമിയ്യ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇബ്നു തീമിയ്യ പറയുന്നു. فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه اجر عظيم لحسن قصده وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاا الصراط المستقيم ٢٧٤) " നബി (സ) യുടെ ജന്മദിനത്തെ ആദരിക്കുന്നവർക്കും അതൊരു ആഘോഷ സുദിനമാക്കുന്നവർക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണ് .അവന്റെ ഉദ്ദേശ്യം നല്ലതായത്‌ കൊണ്ടും നബി (സ) യെ അവൻ ആദരിച്ചത് കൊണ്ടുമാണിത്‌ . ( ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീം പേജ് : 274 )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇബ്നു തീമിയ്യയുടെ വാക്ക് വിഷലിപ്തമെന്ന് പറയുന്നത്  വിശുദ്ധ ഖുർആൻ വിഷലിപ്തമെന്ന് പറയുന്നതും തുല്യമാണെന്ന് മുജാഹിദ് പ്രസിദ്ദീകരണമായ  വിചിന്തനത്തിൽ[2005 ഫെബ്രുവരി 25] പറയുന്നു.

അല്ല മൗലവിമാരേ...1960 കളിലുള്ള 60 കോടിയിലേറെയുള്ള - ഇന്നത്തെക്കണക്കനുസരിച്ച് 100 കോടിയിലേറെയുള്ള ലോക മുസ്ലിംകൾ മുഴുവനും തിരുനബിയുടെ ജൻമദിന സന്തോഷ പ്രകടനങ്ങളിൽ ഭാഗവാക്കാകുമ്പോൾ ,നവോത്ഥാനം തലക്ക് പിടിച്ച കുറച്ച് പുത്തിജീവി മൗലവിമാർ മാത്രം ഒറ്റപ്പെട്ട് മാറി നിന്ന് കൊഞ്ഞനം കുത്തുന്നതിന്റെ രഹസ്യമെന്താണാവോ...?... ലോകം മുഴുവൻ നബിദിനമാഘോഷിക്കുന്നുവെന്ന്  ലോകത്തോട് വിളിച്ച് പറഞ്ഞ നിങ്ങൾക്ക് എന്നുമുതലാണ് നബിദിന സന്തോഷം അനിസ്ലാമികമായത്...?... ലോക മുസ്ലിംകളിൽ നിന്ന് നിങ്ങൾക്ക് മാത്രമെങ്ങിനെയാണ് ഒറ്റപ്പെട്ട മസാല കിട്ടിയത്...?... നിങ്ങളിപ്പോൾ മുറുക്കിപ്പിടിക്കുന്ന ആശയം ലോക മുസ്ലിംകളുടെ ആശയത്തിനെതിരായിരുന്നെന്ന് നിങ്ങൾ തന്നെ- നബി ദിന സന്തോഷ വിരുദ്ധതയിലൂടെ തുറന്ന് സമ്മതിക്കുന്നു... കാരണമെന്താണ്...?... KNM സെക്രട്ടറി റേഡിയോ വഴി വിളിച്ച് പറഞ്ഞിട്ടും ജമാ അത്തെ ഇസ്ലാമിയുടെ പ്രബോധനം വിളിച്ച് പറഞ്ഞിട്ടും നിങ്ങളുൾപ്പെടെ ഒരു കുഞ്ഞു പോലും-എതിർക്കാതെ സന്തോഷം പങ്കിട്ട് ലോക മുസ്ലിംകൾക്കൊപ്പം കൂടിയതിന്റ കാരണമെന്താണ്...?... അന്നുണ്ടായിരുന്ന മത നിയമം എന്നു മുതലാണ് നിങ്ങൾക്ക് മാറ്റണമെന്നു തോന്നിയത്...?... ഇബ്നുതൈമിയ്യ ,നബിദിനാഘോഷത്തിന് അതിമഹത്തായ പ്രതിഫലം കിട്ടുമെന്ന് പറഞ്ഞിട്ടും നിങ്ങൾ കൊഞ്ഞനം കുത്തുന്നതാരെയാണ്...?... 

ഇന്ന് നടത്തപ്പെടുന്ന  നബിദിന സന്തോഷം/ആഘോഷം നല്ല ബിദ്അത്തിൽ പെട്ടതാണെന്നും തിരു ഹദീസിൽ നിന്ന്- നബി ദിനാഘോഷത്തിന് പ്രതിഫലം ലഭിക്കുമെന്നുള്ള- ഇസ്ലാമിലെ ചതുർ പ്രമാണങ്ങളിലൊന്നായ ഖിയാസ് അനുസരിച്ച് - ലോക പ്രസിദ്ധ ഇസ്ലാമിക മഹാത്മാവായ - മൂന്ന് ലക്ഷ൦ ഹദീസ് മനപ്പാoമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്  , ഖുർആനും ഹദീസും ശരിയായി പഠനം നടത്തിയ ബഹുമാനപ്പെട്ട ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ) യെപ്പോലുള്ള ലോക പ്രസിദ്ധ പണ്ഡിതർ ഉറപ്പിച്ച് പ്രഖ്യാപിച്ചിട്ടും ,ഇതേ രൂപത്തിൽ - ഇതേ ഭാവത്തിൽ-നബി ചെയ്തോ എന്ന് ചോദിച്ച് സ്വന്തം അണികളെത്തന്നെ പറ്റിക്കുന്നതെന്തിനാണ്...?...

ബഹുമാനപ്പെട്ട ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ) ബുഖാരി - മുസ്ലിം ഉദ്ധരിച്ച ഹദീസിൽ നിന്ന്ബി നദിനാഘോഷം  സമർത്ഥിക്കുന്നത് കാണുക...

وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ،

الكتاب: الحاوي للفتاوي📚👆🏻

*നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാക്കുന്നു .അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രകടിപ്പിച്ച് നോമ്പ് നോക്കുകയാണ്""*

*"" ഇതിൽ നിന്നും

ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു  ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.*

*അതിനാൽ നബി [സ ] യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം  ഏതുണ്ട്.    അതിനാൽ നബി [സ] ഈ ലോകത്തേക്ക് വന്ന  ദിവസമായ റബീഉൽ അവ്വൽ 12  നെത്തന്നെ പരിഗണിക്കേണ്ടതാണ്. 

ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ  നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്*...

 ഒരു കർമ്മം പ്രതിഫലാർഹമാണെങ്കിൽ നബി തങ്ങൾ തന്നെ അതു പോലെ ചെയ്തു കാണിക്കണമെന്ന വാദം നിങ്ങൾക്ക് ഉണ്ടായത് എന്നു മുതലാണ്...?... ഏതു പ്രമാണമാണതിന് പിന്നിലുള്ളത്...?... നബി ദിന സന്തോഷം നരകത്തിലാക്കാൻ നിങ്ങളുപയോഗിക്കുന്ന മണ്ടത്തരമനുസരിച്ച് വഹാബികൾ കൂട്ടമായി നരകത്തിൽ ചാടില്ലേ...?... ഓരോ വെള്ളിയാഴ്ചയും നിങ്ങൾ നടത്തുന്ന അനറബീ ഖുതുബ ഏത് നബിയാണ് പഠിപ്പിച്ചത്...?... എത് സഹാബിയാണ് പഠിപ്പിച്ചത്...?... 

നബിദിന വിരോധികളുടെ നേതാവ്കെ .എം. മൗലവി എഴുതുന്നതു കാണുക...

"സ്വഹാബികൾ, താബിഉകൾ എന്നീ സദ്വൃത്തരായ  മുൻഗാമികൾ മതപരമായ പ്രസംഗങ്ങൾ നിർവഹിക്കുമ്പോൾ 

റുക്നുകൾ അറബിയിൽ പറഞ്ഞു വിവർത്തനം ചെയ്യുകയും, തുടർന്നുള്ള ഭാഗങ്ങൾ നാട്ടുകാരുടെ ഭാഷയിൽ പറയുകയും  ചെയ്തിരുന്നുവെന്ന് ഏതെങ്കിലുമൊരു ഗ്രന്ഥത്തിൽ ഞാൻ കണ്ടിട്ടില്ല"

[ ജുമുഅ ഖുത്വുബ, പേജ്: 23 ]

വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടത്തുന്ന നബിദിനം നിങ്ങൾ നരകത്തിലാക്കുമ്പോൾ ,അതേ മാനദണ്ഡമനുസരിച്ച് ,ആഴ്ചയിലൊന്നും മാസത്തിൽ നാലും വർഷത്തിൽ നാല്പത്തി എട്ടും പ്രാവശ്യം നിങ്ങൾ നരകത്തിൽ പോകില്ലേ...?... പറയൂ മൗലവീസ് മറുപടി...

*ഈ ബിദ്അഅത്തുകളെല്ലാം നരകത്തിലാണോ വഹാബികളേ...?*

*സ്വിദ്ധീഖ്(റ) جمع القرآن നടത്തിയത് സുന്നത്തോ ബിദ്അത്തോ...?*

*ഉസ്മാൻ(റ) രണ്ടാം ബാങ്ക് നടപ്പിലാക്കിയത് സുന്നത്തോ ബിദ്അത്തോ....?*

*മുഹദ്ദിസുകൾ ഹദീസ് രണ്ട് ചട്ടക്കുള്ളിലാക്കിയത് സുന്നത്തോ ബിദ്അത്തോ...?*

*ഖുർആൻ കഴിഞ്ഞാൽ ആധികാരിക ഗ്രന്ഥമായി രണ്ടാം സ്ഥാനത്തുള്ളതെന്ന് വഹാബികളും വിശ്വസിക്കുന്ന സഹീഹ് ബുഖാരിയും പിന്നെ സഹീഹ് മുസ്ലിമും നബിയുടെ കാലത്തില്ല.വഹാബീ ഭാഷയിൽ അവ യഥാക്രമം MADE IN USBAKISTHAN,MADE IN IRAN ഉം ആണ്.ഇത് സുന്നത്തോ ബിദ്അത്തോ...?*

*സഹീഹ് ബുഖാരിയിലെ ഹദീസ് സനദ് നോക്കി അംഗീകരിച്ച് അമൽ ചെയ്യുന്ന സംസ്കാരം നബി പഠിപ്പിച്ചതല്ല.റാവിമാരെ ബുഖാരി ഇമാം[റ] സ്വന്തം വകയായി കയറ്റുമോ എന്നു പോലും ഒരു മൗലവിക്കും ഉറപ്പില്ല.വഹാബീ ഭാഷയിൽ അന്ധമായ വിശ്വാസം...തനി വ്യക്തി പൂജ...അന്ധമായ ഇത്തരം വിശ്വാസത്തോടെ സഹീഹ് ബുഖാരിയും മറ്റും അവർ രേഖപ്പെടുത്തിയ സനദ് നോക്കി അംഗീകരിച്ച് മതകാര്യത്തിലുൾപ്പെടുത്തൽ സുന്നത്താണോ ബിദ്അത്താണോ...?*

*ഉസ്വൂലുൽ ഫിഖ്ഹ് സുന്നത്തോ ബിദ്അത്തോ.....?*

*വിധികൾ حلال، كراهة، حرام، واجب، سنة ഇവ സുന്നത്തോ ബിദ്അത്തോ....?*

*സമയം നിശ്ചയിച്ച് മദ്രസ്സാ പഠനം സുന്നത്തോ ബിദ്അത്തോ.....?*

*നബി(സ) നടപ്പിൽ വരുത്താത്ത തറാവീഹ് ജമാഅത്ത് നടപ്പിൽ വരുത്തിക്കൊണ്ട് ഉമർ (റ) പറഞ്ഞു അത് ബിദ്അത്ത് ഹസനത്ത് ആണെന്നാണ്.അത് സുന്നത്തോ ബിദ്അത്തോ.....?*

*ഇന്ന് കാണുന്ന മുസ്ഹഫ് ഹർകത്തും പുള്ളിയും ചേർത്ത് 30 ജുസ്ആയി ക്രോഡീകരിക്കപ്പെട്ടത് നബി(സ)യുടെയോ സ്വഹാബത്തിന്റെയോ കാലത്തല്ല. അത് സുന്നത്തോ ബിദ്അത്തോ.....?*

*തറാവീഹ് നിസ്കാരത്തെ കുറിച്ചാണെന്നു മുജാഹിദുകൾ പറയുന്ന ആയിഷ ബീവിയെ തൊട്ടുള്ള ഹദീസിൽ നാല് വീതം റക്അത്ത്കളായി നബി(സ) നിസ്കരിച്ചു എന്ന് പറയുന്നു.. എന്നാൽ  മുജാഹിദുകൾ ഈരണ്ട് ഈരണ്ട് റക്അത്തുകളായി നിസ്കരിക്കുന്നു.അത് സുന്നത്തോ ബിദ്അത്തോ.....?*

*നബി(സ)യോ സ്വഹാബത്തോ താബിഉകളോ ആരും ചെയ്തിട്ടില്ലാത്ത,ഓരോ ആഴ്ചയിലേയും  പ്രധാന മുസ്ലിം ആരാധനയായ ജുമുഅയിലെ  അനറബീ ഖുതുബ എന്ന ബിദ്അത്ത് വഹാബികൾ ,പുണ്യം പ്രതീക്ഷിച്ച് വർഷത്തിൽ 48 തവണ ചെയ്യുന്നു. മൗലിദ് ആഘോഷം ഹിജ്റ 300 ന് ശേഷം വന്നതാ എന്ന് പറഞ്ഞു നരകത്തിലാക്കുന്ന വഹാബികൾ ഹിജ്റ 1000 ത്തിനു ശേഷം തുർക്കിയിലെ കമാൽ പാഷ രാജാവ് കൊണ്ടു വന്ന അനറബീ ഖുതുബ ഓരോ വർഷവും 48 തവണ വീതം ചെയ്ത് 48 പ്രാവശ്യവും നരകം വാങ്ങി , നജ്ദിയൻ നവോത്ഥാനത്തിന്റെ തേരിലേറി  അരങ്ങ് തകർക്കുന്നു...!*

നബിയും സ്വഹാബത്തും ചെയ്തത് മാത്രമേ പ്രമാണമാകൂ എന്ന നിയമം ഇസ്ലാമിൽ ഇല്ല.

പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ് അത്തെന്ന് പറയുമെങ്കിലും ഇസ്ലാമിക ചതുർ പ്രമാണങ്ങൾക്ക്(ഖുർആൻ,സുന്നത്ത്,ഇജ്മാഅ്,ഖിയാസ്) വിരുദ്ധമായ, പുതുതായി ദീനിൽ ഉണ്ടാക്കിയ അനാചാരങ്ങളാണ് ളലാലത്തായ ബിദ് അത്ത്. അല്ലാത്തവ നല്ല ബിദ് അത്തുകളാണ് . നല്ല ബിദ് അത്തുകൾ സ്വഹാബത്തിന്റെ ചര്യയിൽ തന്നെ ധാരാളം തന്നെയുണ്ട് കൂടാതെ നബി (സ്വ) അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിൽ ഒരമൽ ചെയ്യാനുള്ള മാനദണ്ഡം ചതുർ പ്രമാണങ്ങളിലേതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ തന്നെ മതി .അല്ലാതെ ഖിയാമത്ത് നാൾ വരെയുള്ള വരാനിരിക്കുന്നതുമായ എല്ലാ പുണ്യ പരമായ പുതുതായ കാര്യങ്ങളൊക്കെ നബി (സ്വ) യും , സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നില്ല !

പ്രധാനമായും പുതുതായി ഉണ്ടാക്കിയതൊക്കെ തള്ളപ്പെടണമെന്ന് പറയാൻ പ്രസ്തുത താഴെ കൊടുത്ത ഹദീസാണ് അർത്ഥം മാറ്റി ആരോപകർ കൊടുക്കാറുള്ളത് എന്നാൽ യാത്ഥാർത്ത്യം നോക്കാം

"من أحدث في أمرنا هذا ما ليس منه فهو رد"

"നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ 'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്" ( ബുഖാരി ). ഇതാണ് ശരിയായ അർത്ഥം !!!!!

അതായത് മതവിരുദ്ധമായതിനെ (ചതുർ പ്രമാണങ്ങൾക്കെതിരായത്) പുതുതായി കൊണ്ട് വരുക എന്നാണ് അപ്പോൾ മതത്തിൽ അടിസ്ഥാനം സ്ഥിരപ്പെട്ട കാര്യങ്ങൾ മതവിരുദ്ധമല്ലാത്ത രീതിയിൽ പുതുക്കാമെന്നും കൂടി ഈ ഹദീസിന്റെ മഫ് ഹൂം (മറുപുറം) കൊണ്ട് സ്ഥിരപ്പെടും"

ഉദാഹരണം : "മദ്രസ പഠനം". പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാര ബിദ്അത്തല്ല. അത് പോലെ ഹബീബായ (സ്വ) യെ കൊണ്ടുള്ള സ്നേഹ പ്രകടനം , സന്തോഷ പ്രകടനം , മദ് ഹ് ചെയ്യൽ ഇതൊക്കെ നബി (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നു ഇനി ഇതിനെ രാജകീയ പ്രൗഡിയോട് കൂടി മുളഫർ രാജാവ് പുതുക്കിയത് പോലെയോ അല്ലാതെയോ ശരീഅത്തിന്റെ വ്യാപ്തിയിൽ നമുക്കും പുതുക്കാം വിപുലീകരിക്കാം !

ഇബാദത്തിൽ വരെ നബി (സ്വ) കാണിച്ച് തരാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ തന്നെ സ്വഹാബത്ത് പുതുതായി കൊണ്ട് വരുകയും നബി (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് , അത് പോലെ പുതുതായി കൊണ്ട് വന്ന ഇബാദത്തിനെ പറ്റി സ്വഹാബാക്കളൊട് ചോദിച്ച സമയത്ത് ഇത് നല്ല ബിദ് അത്താണെന്ന് തന്നെ മറുപടി പറഞ്ഞിട്ടും ഉണ്ട് ! എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന് പറയുമ്പോൾ ആദ്യം അത് സ്വഹാബത്തിലേക്കായിരിക്കും മടങ്ങുക !!!!

ഇനിയുമുണ്ട് മതപരമായ ബിദ്അത്തുകൾ.... കണ്ണുപൊത്തിക്കളി ഒഴിവാക്കി ചിലത് മാത്രം എണ്ണിക്കോളൂ വഹാബികളേ...

🔽

*(01) :- ളുഹാ നമസ്ക്കാരം :-*

ബുഖാരി ഹദീസ് നമ്പർ - 1775

١٧٧٥ - حَدَّثَنَا قُتَيْبَةُ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ مُجَاهِدٍ، قَالَ: دَخَلْتُ أَنَا [ص: ٣] وَعُرْوَةُ بْنُ الزُّبَيْرِ المَسْجِدَ، فَإِذَا عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا، جَالِسٌ إِلَى حُجْرَةِ عَائِشَةَ، وَإِذَا نَاسٌ يُصَلُّونَ فِيالمَسْجِدِ صَلاَةَ الضُّحَى، قَالَ: فَسَأَلْنَاهُ عَنْ صَلاَتِهِمْ، فَقَالَ: بِدْعَةٌ "

"മുജാഹിദ് (റ) തൊട്ട് ഉദ്ധരിക്കുന്നു മഹാനവർകൾ പറഞ്ഞു ഞാനും ഉർവതു ബ്നു സുബൈർ (റ) പള്ളിയിൽ പ്രവേശിച്ച സമയത്ത് അബ്ദുള്ളാഹി ബ്നു ഉമർ (റ) ആയിഷാ ബീവി (റ) വിന്റെ റൂമിന്റ ഭാഗത്ത് ഇരിക്കുകയായിരുന്നു ,ആ സമയത്ത് ജനങ്ങൾ ളുഹാ നമസ്ക്കരിക്കുകയായിരുന്നു ഈ നിസ്ക്കാരത്തെ പ്പറ്റി അബ്ദുള്ളാഹി ബ്നു ഉമർ (റ) ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു അത് ബിദ് അത്താണ് " (നിഹ്മതായ ബിദ് അത്)

(ബുഖാരി ഹദീസ് നമ്പർ - 1775)

(قَوْلُهُ بَابُ صَلَاةِ الضُّحَى فِي السَّفَرِ)

പ്രസ്തുത ളുഹാ നമസ്ക്കാരത്തിന്റെ ബാബിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് ഹുൽ ബാരിയിൽ 3/52 ൽ നിന്നും വായിക്കാം

فَرَوَى سَعِيدُ بْنُ مَنْصُورٍ بِإِسْنَادٍ صَحِيحٍ عَنْ مُجَاهِدٍ عَن بن عُمَرَ أَنَّهُ قَالَ إِنَّهَا مُحْدَثَةٌ وَإِنَّهَا لَمِنْ أَحْسِنِ مَا أَحْدَثُوا

"സ്വഹീഹായ സനദോട് കൂടി സഈദ് ബിൻ മൻസ്വൂർ (റ) രിവായത് ചെയ്യുന്നു നിശ്ചയം ഇബ്നു ഉമർ (റ) പറഞ്ഞു " ളുഹാ നമസ്ക്കാരം പുതുതായി ഉണ്ടാക്കിയതാണ് , ഇതാകട്ടെ പുതുതായി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ലതുമാണ്"

وروى بن أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ عَنِ الْحَكَمِ بْنِ الْأَعْرَج عَن الْأَعْرَج قَالَ سَأَلت بن عُمَرَ عَنْ صَلَاةِ الضُّحَى فَقَالَ بِدْعَةٌ وَنِعْمَتِ الْبِدْعَةُ

"സ്വഹീഹായ സനദോട് കൂടി ഇബ്നു അബീ ശൈബ (റ) രിവായത്ത് ചെയ്യുന്നു " ളുഹാ നമസ്ക്കാരത്തെ പറ്റി ഇബ്നു ഉമർ (റ) വിനോട് ചോദിച്ചു മഹാനവർകൾ പറഞ്ഞു ഇത് ബിദ് അത്താണ് നിഹ്മത്തായ ബിദ് അത്ത്"

(ഫത് ഹുൽ ബാരി 3/52)

*(02 :- റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിലുള്ള തറാവീഹ് ജമാ അത്ത് :-*

(ബുഖാരി ഹദീസ് നമ്പർ 2010) - അബ്ദുറഹ്മാൻബ്നു ഖാരിഅ (റ) പറഞ്ഞു "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ  അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദൃഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ചു: " نعمت البدعة هذه " ഇത് നല്ല ബിദ്അത്താണ്. (ബുഖാരി 2010)

*(03) ഇഹ്തിദാലിൽ സ്വഹാബിവര്യന്റെ പ്രത്യേക ദുആഹ് -*

ഹദീസ് നമ്പർ 799 - ബുഖാരി

بَابُ فَضْلِ اللَّهُمَّ رَبَّنَا لَكَ الحَمْدُ -

عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ: " كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ "، قَالَ رَجُلٌ وَرَاءَهُ: رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ، قَالَ: «مَنِ المُتَكَلِّمُ» قَالَ: أَنَا، قَالَ: «رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا أَيُّهُمْ يَكْتُبُهَا أَوَّلُ»

"രിഫാ അത ബ്നി റാഫിഹി സ്സുറഖിയ്യ് (റ) പറഞ്ഞു ഒരു ദിവസം ഞങ്ങൾ നബി (സ്വ) യുടെ കൂടെ നിസ്ക്കരിക്കുകയായിരുന്നു റുകൂ ഇൽ നിന്ന് തല ഉയർത്തി ഇഹ്തിദാലിലേക്ക് വരുന്ന സമയത്ത് سَمِعَ اللَّهُ لِمَنْ حَمِدَهُ "، എന്ന് പറഞ്ഞു ആ സമയത്ത് പുറകിൽ നിന്നൊരാൾ

رَبَّنَا وَلَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،

എന്ന ദുആഹ് അധികമായി നടത്തി

നിസ്ക്കാര ശേഷം നബി (സ്വ) ചോദിച്ചു ആരാണ് അത് പറഞ്ഞത് ഞാനാണെന്ന് അദ്ദേഹം നബിതങ്ങളോട് പറഞ്ഞു ! അപ്പോൾ നബി (സ്വ) പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് (അധികമായി ചൊല്ലിയ ദിക്റ്) ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. (ബുഖാരി 757)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.

"നബി (സ്വ) യിൽ നിന്നും വന്നതല്ലാത്ത ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു "'(ഫത്ഹുൽ ബാരി 3/188)

*(04) എല്ലാ വുളൂഇന്ന് ശേഷവും ബിലാൽ (റ) വിന്റെ രണ്ട് റക് അത്ത് നമസ്ക്കാരം:-*

നല്ല ബിദ് അത്ത് പഠിപ്പിക്കുന്ന ബാബിൽ ഇമാം അബൂ ശാമ (റ) പഠിപ്പിക്കുന്നു

قلت وَمن هَذَا الْبَاب اقراره صلى الله عَلَيْهِ وَسلم بِلَالًا رضى الله عَنهُ على صلَاته رَكْعَتَيْنِ بعد كل وضوء وان كَانَ هُوَ صلى الله عَلَيْهِ وَسلم لم يشرع خُصُوصِيَّة ذَلِك بقول وَلَا فعل وَذَلِكَ لِأَن بَاب التَّطَوُّع بِالصَّلَاةِ مَفْتُوح إِلَّا فِي الْأَوْقَات المكروهه

എല്ലാ വുളൂഇന്ന് ശേഷം രണ്ട് റക് അത്ത് നമസ്ക്കാരം നബി (സ്വ) പ്രത്യേകമായി ഷറ ആക്കുകയോ, പ്രവർത്തിക്കുകയോ , പറയുകയോ ചെയ്യാത്ത ഒരു കാര്യമാണ് ബിലാൽ (റ) ചെയ്തത് . ഇതിന്ന് നബി (സ്വ) അംഗീകരം കൊടുക്കുകയും ചെയ്തു. ഈയടിസ്ഥാനത്തിൽ കറാഹത്തല്ലാത്ത സമയങ്ങളിലൊക്കെ സുന്നത്ത് നമസ്ക്കരിക്കാം എന്ന് സ്ഥിരപ്പെടുന്നു. (കിതാബുൽ ബാഇസ്)

*(05) :- നബി (സ്വ) തങ്ങൾ ചെയ്യാത്ത ഖുർ ആൻ ക്രോഡീകരണം:-*

നബി(സ്വ) ഖുര്‍ആന്‍ ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞപ്പോൾ സ്വിദ്ധീഖ് (റ) പറഞ്ഞ മറുപടി

«كَيْفَ أَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ?<<

"നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യും" ഇത് കേട്ട ഉമർ (റ) നൽകിയ മറുപടി

فَقَالَ عُمَرُ: هُوَ وَاللَّهِ خَيْرٌ

"അള്ളാഹുവാണെ സത്യം അത് (ക്രോഡീകരിക്കലാണ്) ഖൈറ്"

പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി.രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ് (റ) പറഞ്ഞത്?

: «كَيْفَ تَفْعَلاَنِ شَيْئًا لَمْ يَفْعَلْهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟»

"നബി (സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍ രണ്ടു പേരും എങ്ങനെയാണ് ചെയ്യുക?"

فَقَالَ أَبُو بَكْرٍ: هُوَ وَاللَّهِ خَيْرٌ،

ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ ഇന്ന് നമുക്ക് ഖുര്‍ആന്‍ ലഭിക്കുമായിരുന്നോ? ഇല്ല മറിച്ച് അബൂബക്കർ (റ) ആദ്യം ഉമർ (റ) പറഞ്ഞ പ്രകാരം "തീർചയായും അത് ഖൈറാണെന്ന് മറുപടി നൽകി" പുതിയ കാര്യം ചെയ്യുകയായിരുന്നു. (ബുഖാരി - 4679 - 6/81)

*(06) :- ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ "ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്ക്":-*

സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇഖാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരിഗണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

*(07) :- എല്ലാ റക് അത്തുകളിലും സൂറത് ഇഖ് ലാസ്വ്:-*

ബുഖാരി ഹദീസ് നമ്പർ - 7375

عَنْ عَائِشَةَ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ رَجُلًا عَلَى سَرِيَّةٍ، وَكَانَ يَقْرَأُ لِأَصْحَابِهِ فِيصَلاَتِهِمْ فَيَخْتِمُ بِقُلْ هُوَ اللَّهُ أَحَدٌ، فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟»، فَسَأَلُوهُ، فَقَالَ: لِأَنَّهَا صِفَةُ الرَّحْمَنِ، وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ

"എല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട് സ്വഹാബത്ത് നബി (സ്വ) യുടെ ശ്രദ്ധയിൽ പെടുത്തി ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമന്വേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്നും അതൊക്കെ "ബിദ് അത്ത്" എന്ന് പറഞ്ഞ് ഒഴിവാക്കുകയല്ലെന്നുമാണ് നബി (സ്വ) യുടെ അംഗീകാരത്തിൽ  നിന്ന് തന്നെ മനസ്സിലാകുന്നത്."

*(08) :-* നബി (സ്വ) റബീഉൽ അവ്വൽ 12 ന്ന് മദീനയിൽ ഹിജ്റ എത്തിയപ്പോൾ സ്വഹാബത്ത് ദഫ്ഫ് മുട്ടി മദ് ഹ് ഗാനം (ത്വല അൽ ബദ് റു അലൈനാ) പാടിയതും, രണ്ട് പെരുന്നാൾ ദിനത്തേക്കാൾ അവരന്ന് സന്തോഷിച്ചതും നബി (സ്വ) മുൻ കൂട്ടി പഠിപ്പിച്ച കാര്യങ്ങൾ ചെയ്ത് കൊണ്ടല്ല ! മറിച്ച് അവരുടെ തിരു നബി (സ്വ) യോടുള്ള സ്നേഹ പ്രകടനങ്ങൾ പ്രകടിപ്പിച്ചതാണ് ഈ പ്രകടനങ്ങൾ പുതുതായിട്ട് കൂടി (ബിദ് അത്ത്) ഹബീബ് (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയാണ് ചെയ്തത് , സ്വഹാബത്തിന്റെ സ്നേഹ പ്രകടനങ്ങൾ ശരീഅത്തിന്റെ കോലിൽ അളക്കാൻ സാധിക്കുമായിരുന്നില്ല!!!!

"സ്നേഹപ്രകടനം ഏത് രൂപമാണെങ്കിലും അത് പിഴച്ച ബിദ് അത്തല്ല ! അതിന്റെ രൂപം ശരീഅത്തിന്ന് വിരുദ്ധമാകാതിരുന്നാൽ മതി എന്നതാണ് !!"

*(09) - വധിക്കപ്പെടുന്നതിന്ന് മുമ്പുള്ള രണ്ട് റക് അത് നമസ്ക്കാരം :-*

فإن أول من سن هذه السنة هو الصحابي الجليل خبيب بن عدي رضي الله عنه ، لما في الصحيحين أن أبا هريرة رضي الله عنه قال: "إن خبيب بن عدي الصحابي رضي الله عنه ، حين أخرجه الكفار ليقتلوه في زمن النبي صلى الله عليه وسلم قال: دعوني أصلي ركعتين ، فكان أول من صلى الركعتين عند القتل".

والله أعلم.

കാഫിരീങ്ങൾ ഹുബൈബ് ബ്നു അദ് യ് (റ) വിനെ തൂക്കു മരത്തിലേറ്റുന്നതിന്ന് മുമ്പ് മഹാനവർകൾ ശത്രുക്കളോട് രണ്ട് റക് അത്ത് നിസ്ക്കരിക്കാനാവശ്യപ്പെട്ടു , ഈ നിസ്ക്കാരം സുന്നത്തിൽ ആദ്യമായി പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നത് മഹാനായ ഈ സ്വഹാബിവര്യനായിരന്നു..

ഇതൊക്കെ നരകത്തിലാക്കി തോട്ടിലെറിഞ്ഞാൽ എന്താകും വഹാബികളേ അവസ്ഥ...?... ലക്ഷക്കണക്കിന് ഹദീസ് മനപാഠമാക്കിയ ഹാഫിള് ഇബ്നു ഹജർ തങ്ങളെയൊക്കെത്തള്ളിക്കളഞ്ഞ് മുറി മൗലവിമാരുടെ പിന്നാലെ കൂടാൻ മാത്രം മണ്ടൻമാരല്ല മുസ്ലിംകൾ ...!

*അറിയുക- എല്ലാ ബിദ്അത്തും പിഴച്ചതാണ്.പിഴച്ചതെല്ലാം നരകത്തിലാണ്...!*

*വിവരമില്ലാ എന്ന വിവരം പോലുമില്ലാത്ത വഹാബി മൗലവി ,മതം പറഞ്ഞ് തുടങ്ങിയപ്പോൾ സ്വഹാബികളെയും താബിഉകളെയും തബഉത്താബിഉകളെയും സജ്ജനങ്ങളെയുമെല്ലാം പിൻതള്ളി, മൗലവിയും കെട്ട്യോളും കുട്ടികളും മാത്രമായിരുന്നു സ്വർഗാവകാശികൾ...!...അവസാന ക്ളൈമാക്സിലെത്തിയപ്പോൾ മൗലവിയും കെട്ട്യോളും കുട്ടികളും ഔട്ടായി-വഹാബീസ്വർഗം കാലിയായി...!*

*ഖുദ്സി*
15-10-2020

നബിദിന മഹത്വവും തിങ്കളാഴ്ച നോമ്പും

നബിദിന മഹത്വം
മുത്ത് നബി [ﷺ] തന്നെ പഠിപ്പിച്ചു.!!
🕳️▪️--------------------------▪️🕳️
തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ കുറിച്ച്
നബി [ﷺ] യോട് ചോദിക്കപ്പെട്ടു അവിടുന്ന് പറഞ്ഞു അത് ഞാൻ ജനിച്ചതും, പ്രവാചകനായി നിയോഗിക്കപ്പെട്ടതും, ഖുർആൻ അവതരിക്കപ്പെട്ടതും അന്നാണ്.
[സ്വഹീഹ് മുസ്‌ലിം: 1142  ]

തിങ്കളാഴ്ചയുടെ മൂന്ന് പ്രതേകതയിൽ ആദ്യം നബി[ﷺ] പറഞ്ഞത് അന്ന് എന്റെ ജന്മദിനമാണെന്നാണ്.

ഇസ്‌ലാമിൽ നബി [ﷺ] യുടെ ജന്മദിനത്തിന്   
മഹത്വം ഉണ്ടെനും അന്ന് നന്ദി പ്രകടനമായി
പ്രത്യേകം ആരാധന കർമ്മമായ വ്രതമനുഷ്ഠിക്കണമെന്നും
നമുക്ക് വ്യക്തമായി.

ഈ സൂചിത ഹദീസ് വ്യാഖ്യാനിച്ച്
ഇമാം ഇബ്നുൽ ഹാജ് [റ] പറഞ്ഞു.

"തിങ്കളാഴ്ച ദിവസത്തെ ശ്രേഷ്ഠത വരുത്തൽ അതുൾക്കൊള്ളുന്ന  മാസവും ഉൾപ്പെടും അതിനാൽ വർദ്ധിത പുണ്യകർമ്മങ്ങൾ കൊണ്ട്
അർഹിക്കുന്ന വിധം ഈ മാസത്തെ ബഹുമാനിക്കൽ നമുക്ക് അനിവാര്യമാണ് "
[ അൽ മദ്ഖൽ 2:3,4 ]

നബി [ﷺ] ജനിച്ച ഒരു തിങ്കളാഴ്ച നിമിത്തം   എല്ലാ തിങ്കളാഴ്ച കൾക്കും അതുൾക്കൊള്ളുന്ന റബീഉൽ അവ്വൽ മാസത്തിനും ശ്രേഷ്ഠത ലഭിക്കുന്നു.
വർഷത്തിലൊരിക്കൽ മത്രമുള്ള റബീഉൽ അവ്വൽ മാസത്തിൽ ഒതുക്കാതെ വർഷത്തിൽ ഉടനീളമുള്ള എല്ലാ തിങ്കളാഴ്ചകളിലും നബിദിന
സ്മരണാർത്ഥം നന്ദി സൂചകമായി നടത്തുന്ന
ആരാധനകളിൽ വ്യാപൃതരാവേണ്ടതുണ്ട്.

ഹദീസ് പ്രതിപാദിക്കുന്നത് നോമ്പ് അനുഷ്ടിക്കണം എന്നല്ലേ പിന്നെങ്ങനെ
നബി ജനിച്ച ദിവസം ഭക്ഷണ വിതരണവും മറ്റും നടത്തുക എന്ന ചോദ്യത്തിന്
വിശ്വവിഖ്യാത പണ്ഡിതൻ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി [റ] മറുപടി പറയുന്നുണ്ട്.

"നന്ദി പ്രകടനം നോമ്പ് ല്ലാത്ത പ്രകീർത്തനം,ഭക്ഷണം നൽകൽ, തുടങ്ങിയ സൽകർമ്മങ്ങൾ കൊണ്ടും കരസ്ഥമാക്കും".
  [അൽ ഹാവി 1:193]

ചുരുക്കത്തിൽ നബി [ﷺ] ജനിച്ച ദിവസത്തിനും അതുൾക്കൊള്ളുന്ന മാസത്തിനും ഇസ്‌ലാം പവിത്രതയും മഹത്വവും നൽകുന്നുണ്ടെന്നും
അന്ന് പ്രത്യേകം ആരാധനകൾ ഉണ്ടെന്നും
പണ്ഡിത മഹത്തുക്കൾ വിശദീകരിച്ച പ്രാമാണത്തിൽ നിന്ന് നമുക്ക് ബോധ്യമായി. ഇതിനപ്പുറം ഇനിയെന്ത് വേണം ഈ മൗലിദ് വിരോധികൾക്ക്  !?

✍️  റാഷിദ് സഖാഫി കൊടിഞ്ഞി

നബിദിനവും ലൈറ്റലങ്കാരങ്ങളും...!

*📝 ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?*
💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡
ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.

*🖌 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍💡💡*

ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''
ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.
ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.
( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )

*🖌 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍💡💡*

മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)

*🖌 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം 💡💡*

മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)

🔮എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?

*🖌 പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം💡💡*

ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.
[ تاريخ الخلفاء – الحافظ السيوطي ]

🔮 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.

*🖌 തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 💡💡*

ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)

🔮 മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..

*🖌 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 💡💡‍*

മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.

👍 മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.
( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )

*🖌 മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*

അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)

🔮 സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?

*🖌 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*

പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:

💡💡ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.
💡💡💡💡
☘ അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.

👍 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍.

അവരെന്തിന് പള്ളിയിൽ വരുന്നെന്ന് അൽ മനാർ !

ഹറമിനെ ഹോട്ടലാക്കരുതെന്ന് സുദൈസും !

Monday, 18 November 2019

മന്ത്രിക്കൽ- നൂൽ ,ഉറുക്ക്, ഏലസ്സ് !

  1. ഖുര്‍ആനു   സുന്നത്തും എന്ത് പറയുന്നു ?
        
      ഒരു കാര്യം   ആദ്യമേ സൂചിപ്പിക്കട്ടെ , ആദ്യ കാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു . ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ " റുക്കിയ്യ ശറഇയ്യ " എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു .
    വിഷയത്തിലോട്ട്‌ കടക്കാം , നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാല ഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...
    ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , ഒന്ന് വിശദമായി പഠിക്കാം .
    ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
    “ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284). ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).
    നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).
    ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” (ബുഖാരി വാ. 13, പേ. 118). ആഇശഃ(റ)യില്‍ നിന്നു നിവേദനം: “നബി(സ്വ)യുടെ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാ റുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതുകയും ശരീരം തടവുകയും ചെയ്തിരുന്നു” (ബുഖാരി 13/126, മുസ്ലിം 14/182).
    നബി(സ്വ)  തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. നബി (സ്വ) അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരണ്ട ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” (സാദുല്‍ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു”. ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക്കും മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫത്ഹുല്‍ ബാരി 13/121).
    ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433). അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).
    ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതിക്കെട്ടുന്നതി നാണ് ‘ഏലസ്സ്’ എന്നു പറയുന്നത്.  അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)
    ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
    “പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).
    ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).
    ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).
    മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കില്‍!
    പിഞ്ഞാണമെഴുത്തിന്‍റെ വിധി
    മന്ത്രം ഇസ്‍ലാമികമാണെന്നും ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകളും ചൊല്ലി നബി(സ) യും സ്വഹാബത്തും മന്ത്രിച്ചിട്ടുണ്ടെന്നും ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍ പിഞ്ഞാണമെഴുതി കുടിക്കുക പോലുള്ള ചികിത്സാ രീതികളെ കുറിച്ച് ഒന്നും കാണുന്നില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പിഞ്ഞാണം പോലുള്ള പാത്രങ്ങളില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇസ്‍ലാമില്‍ ഇങ്ങനെയൊരു ചികിത്സാ സന്പ്രദായം അനുദവിക്കപ്പെട്ടിട്ടുണ്ടോ? തെളിവുകള്‍ സഹിതം വ്യക്തമാക്കിലായും?
    = ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളില്‍ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകള്‍ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : 'ഖുര്‍ആന്‍ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ എഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം നേരിട്ട ഒരു സ്ത്രീക്കു ഖുര്‍ആന്‍ പിഞ്ഞാണത്തിലെഴുതിയത് കുടിപ്പിക്കാന്‍ ഇബ്നു അബ്ബാസ് (റ) കല്‍പിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അബൂഖിലാബ(റ) പിഞ്ഞാണമെഴുതി കുടിപ്പിക്കുന്നത് കണ്ടതായി അയ്യൂബ് പറഞ്ഞിരിക്കുന്നു. (സാദുല്‍ മആദ് 4/154)
    ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : 'ഒരു പാത്രത്തില്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്‍റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ഭക്ഷ്യവസ്തുവിന്‍റെ മേല്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീടതു ഭക്ഷിക്കുകയും ചെയ്താല്‍ അതിനും വിരോധമില്ലെന്നു ഇമാം ഖാസി ഹുസൈന്‍ , ബഗവി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.' (അല്‍ ഇത്ഖാന്‍ 2/212)
    നമ്മുടെ നാടുകളില്‍ നിലവിലുള്ള പിഞ്ഞാണം പോലുള്ളതില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി ഇസ്‍ലാമില്‍ അംഗീകരിക്കപ്പെട്ടതു തന്നെയാണെന്നു ഇവിടെ വ്യക്തം. 'സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിക്കുന്നു. (ഖുര്‍ആന്‍ 17/82) എന്ന ആയത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയില്‍ ഉറുക്കും മന്ത്രവും പിഞ്ഞാണമെഴുത്തുമെല്ലാം പെടുമെന്ന് ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക സലഫികളും ഉല്‍പതിഷ്ണുകളും ആധാരമാക്കാറുള്ള ഫതാവല്‍ ഇസ്‍ലാമിയ്യ 10/2567 ലും ഇത് അംഗീകരിച്ചിട്ടുണ്ട്.
    ഇസ്ലാമും മാന്ത്രിക ചികിത്സയും?
    മന്ത്രം, ഉറുക്ക്, ഏലസ്സ് മുതലായവകൊണ്ട് ചികിത്സിക്കുന്നതിനാണല്ലോ മാന്ത്രികചികിത്സ എന്നു പറയുന്നത്. അല്ലാഹുവിന്റെ പേരുകള്‍, ഖുര്‍ആന്‍ വചനങ്ങള്‍, നബി(സ)യുടെ വചനങ്ങള്‍, അദ്കാറുകള്‍ തുടങ്ങിയവ കൊണ്ട് ചികിത്സിക്കുമ്പോള്‍ അതിന് ഇസ്‌ലാമിക മാന്ത്രികചികിത്സ എന്നു പറയാം. ഇത് ഇസ്‌ലാം അംഗീകരിച്ചതും പ്രമാണങ്ങളിലും പണ്ഡിത വചനങ്ങളിലും തെളിവുള്ളതുമാണ്. ശിര്‍ക്കു വരുന്ന വചനങ്ങള്‍ കൊണ്ട് ചികിത്സിക്കുന്നതിനെയാണ് ഇസ്‌ലാം വിരോധിച്ചിട്ടുള്ളത്. ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും ദിക്‌റുകള്‍ കൊണ്ടും മന്ത്രിക്കുന്നത് സുന്നത്താണെന്നും അത് വിരോധിക്കപ്പെട്ടതല്ലെന്നും ഇമാം നവവി(റ) ശറഹ് മുസ്‌ലിം 2/219-ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
    നബി(സ) മന്ത്രിക്കുകയും ഊതുകയും ചെയ്തിരുന്നു വെന്നും അത് ചെയ്തിരുന്നവരെ അംഗീകരിച്ചിരുന്നുവെന്നും സ്വഹാബികളെ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഹദീസുകളില്‍നിന്നും മനസ്സിലാക്കാം.
    ആയിശ(റ) പറയുന്നു: ഉറങ്ങാന്‍ കിടക്കുമ്പോള്‍ നബി(സ) ഖുല്‍ഹുവല്ലാഹ് സൂറത്തും മുഅവ്വിദതൈനിയും ഓതുകയും രണ്ടു കയ്യിലും ഊതി മുഖത്തും കയ്യെത്തുന്ന ശരീരഭാഗങ്ങളിലും തടവുകയും ചെയ്യുമായിരുന്നു. തിരുമേനിക്ക് രോഗം വന്നപ്പോള്‍ അപ്രകാരം ചെയ്തുകൊടുക്കാന്‍ എന്നോട് കല്‍പ്പിക്കുകയുണ്ടായി. (ബുഖാരി: 2/855) ഇമാം സുഹ്‌രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇപ്രകാരം ചെയ്തതായി യൂനുസ്(റ) പറഞ്ഞതും ഇമാം ബുഖാരി(റ) ഉദ്ദരിച്ചിട്ടുണ്ട്.
    ആയിശ(റ) തന്നെ പറയുന്നു: തന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ നബി(സ) മുഅവ്വിദാത്ത് കൊണ്ട് മന്ത്രിക്കുമായിരുന്നു. തിരുമേനി വഫാത്തായ രോഗം വന്നപ്പോള്‍ ഞാന്‍ മന്ത്രിക്കുകയും തിരുമേനിയുടെ കൈകൊണ്ട് തന്നെ തടവിക്കൊടുക്കുകയും ചെയ്തു. എന്റെ കയ്യിനേക്കാള്‍ ബറകത്തുള്ളത് തിരുമേനിയുടെ കരത്തിനാണല്ലോ. (മുസ്‌ലിം 2/222) സ്ത്രീ പുരുഷനെ മന്ത്രിക്കുക എന്ന ഒരു അദ്ധ്യായം തന്നെ ബുഖാരിയിലുണ്ട്. മേല്‍സംഭവമാണ് അതില്‍ പ്രതിപാദിച്ചിട്ടുള്ളത്.
    നബി(സ) മന്ത്രിക്കുമ്പോള്‍ ‘തുര്‍ബതു അര്‍ളിനാ വരീഖതു ബഅ്‌ളിനാ യശ്ഫീ സഖീമനാ ബിഇദ്‌നി റബ്ബിനാ’ എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. ‘നബി(സ)യുടെ മന്ത്രം’ എന്ന അദ്ധ്യായത്തിലാണ് ഈ ഹദീസുള്ളത്. (2/856)
    മന്ത്രിക്കുമ്പോള്‍ തിരുമേനി ഊതിയിരുന്നു എന്ന് ഇബ്‌നുമാജ നിവേദനം ചെയ്തിട്ടുണ്ട് (പേ. 252). ഇതിന്റെ അര്‍ത്ഥം ഇബ്‌നുമാജയുടെ ഹാശിയയില്‍ ഇപ്രകാരം വിവരിക്കുന്നു: അതായത് തിരുമേനി മുഅവ്വിദാത്ത് ഓതുകയും രോഗിയുടെ മേല്‍ ഊതുകയും ചെയ്തിരുന്നു. (ഇന്‍ജാഹുല്‍ ഹാജ ഹാശിയാത്തു ഇബ്‌നുമാജ).
    സാഇബുബ്‌നു യസീദ്(റ) എന്ന സ്വഹാബി പറയുന്നു: എന്റെ മാതൃസഹോദരി എന്നെ നബി(സ)യുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ സഹോദരീ പുത്രന്‍ രോഗിയാണ്.’ തിരുമേനി എന്റെ തല തടവുകയും എനിക്ക് ബറക്കത്ത് കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് നബി(സ) വുളു ചെയ്യുകയും തിരുമേനിയുടെ ബാക്കി വെള്ളം ഞാന്‍ കുടിക്കുകയും ചെയ്തു. (ബുഖാരി: 1/31)
    അബൂമൂസാ(റ) എന്ന സ്വഹാബി പറയുന്നു: നബി തിരുമേനി ഒരു പാത്രം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. നബി(സ) രണ്ടു കയ്യും മുഖവും വെള്ളത്തില്‍ കഴുകി. ആ വെള്ളത്തിലേക്ക് തുപ്പുകയും ചെയ്തു. പിന്നീട് എന്നോടും ബിലാല്‍(റ)വിനോടും ആ വെള്ളം കുടിക്കാനും ഞങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കാനും പറഞ്ഞു. (ബുഖാരി: 1/31)
    ജാബിര്‍(റ) രോഗിയായപ്പോള്‍ നബി(സ) സന്ദര്‍ശിക്കാന്‍ ചെന്നു. അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. നബി(സ) വുളു ചെയ്യുകയും ബാക്കി വെള്ളം അദ്ദേഹത്തിനുമേല്‍ ഒഴിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് ബോധം തെളിയുകയും നബി(സ)യോട് അനന്തരാവകാശത്തെ കുറിച്ച് മസ്അല ചോദിക്കുകയും ചെയ്തു. (ബുഖാരി 1/32)
    ഉമ്മു സുലൈം(റ) നബി(സ)യുടെ വിയര്‍പ്പ് ശേഖരിച്ചിട്ട് കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന സംഭവം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തതാണ്. ഇതെന്താണെന്ന് തിരുമേനിയുടെ ചോദ്യത്തിന് സുഗന്ധമായി ഉപയോഗിക്കാനും കുട്ടികള്‍ക്ക് ബര്‍ക്കത്തിനും വേണ്ടി എന്നായിരുന്നു മഹതിയുടെ മറുപടി. ഈ മറുപടിക്ക് ‘അസ്വബ്തി’ ( നീ ശരി കണ്ടെത്തിയിരിക്കുന്നു) എന്നായിരുന്നു നബി(സ)യുടെ പ്രതികരണം.
    ഉമ്മു സലമ ബീവി(റ)യുടെ വശം നബി(സ)യുടെ ഒരു മുടി ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും കണ്ണേറോ  മറ്റു വല്ല രോഗമോ സംഭവിച്ചാല്‍ ഒരു പാത്രം വെള്ളവുമായി മഹതിയെ സമീപിക്കുകയും മുടി വെള്ളത്തില്‍മുക്കി കുടിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി)
    നബി(സ)യുടെ ഒരു കുപ്പായം ആയിശ(റ)യുടെ വശമുണ്ടായിരുന്നു. മഹതി വഫാതായപ്പോള്‍ അത് സഹോദരി അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ) ആണ് സൂക്ഷിച്ചിരുന്നത്. രോഗികള്‍ക്ക് ആ കുപ്പായം വെള്ളത്തിലിട്ട് കുടിക്കാന്‍ കൊടുത്ത് ചികിത്സിക്കാറുണ്ടായിരുന്നു. (മുസ്‌ലിം)
    ഹബീബുബ്‌നു യസാഫ്(റ) വിന് ബദ്ര്‍ യുദ്ധത്തില്‍ വെട്ടു കൊണ്ട് പരിക്കേറ്റു. നബി(സ) അദ്ദേഹത്തെ മന്ത്രിക്കുകയും സുഖപ്പെടുകയും ചെയ്തു. (ബൈഹഖി)
    ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ ഒരു കുട്ടിയുമായി നബി(സ)യെ സമീപിച്ചു. ആ കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുമേനി അല്പം വെള്ളം കൊണ്ടുവരികയും അതിലേക്ക് കുലുക്കുഴിഞ്ഞ് തുപ്പുകയും രണ്ട് കൈകളും ആ വെള്ളത്തില്‍ കഴുകുകയും ചെയ്തു. ആ വെള്ളം ആ സ്ത്രീക്ക് കൊടുത്ത് കുട്ടിക്ക് കുടിക്കാന്‍ കൊടുക്കാനും കുട്ടിയെ വെള്ളംകൊണ്ട് തടവാനും ആജ്ഞാപിച്ചു. കുട്ടി സുഖംപ്രാപിക്കുകയും മറ്റുള്ളവരേക്കാള്‍ ബുദ്ധിമാനാവുകയും ചെയ്തു. (ഇബ്‌നു അബീ ശൈബ)
    ആയിശ(റ) മുഅവ്വിദതൈനി ഓതി മന്ത്രിച്ച വെള്ളം രോഗികള്‍ക്ക് നല്‍കാറുണ്ടായിരുന്നു. (ഖുര്‍തുബി)
    ഉറക്കത്തില്‍ പേടിച്ചാല്‍ ‘അഊദു ബികലിമാത്തില്ലാഹി ത്താമ്മാത്തി…’ എന്നു തുടങ്ങുന്ന ഒരു പ്രാര്‍ത്ഥന ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ) എന്ന സ്വഹാബി തന്റെ പ്രായപൂര്‍ത്തി എത്തിയ മക്കള്‍ക്ക് ഈ പ്രാര്‍ത്ഥന പഠിപ്പിച്ചുകൊടുത്തു. ഇതൊരു കടലാസിലെഴുതി പ്രായപൂര്‍ത്തി എത്താത്ത മക്കളുടെ കഴുത്തില്‍ കെട്ടിക്കൊടുക്കുകയും ചെയ്തു. (അബൂദാവൂദ്, തുര്‍മുദി)
    ഖുര്‍ആന്‍ എഴുതിക്കെട്ടാന്‍ സഈദുബ്‌നു മുസയ്യബ് (റ) എന്ന സ്വഹാബി കല്‍പിച്ചിരുന്നതായി ബൈഹഖി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
    ‘സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ള ഖുര്‍ആനിനെ നാം അവതരിപ്പിക്കുന്നു. അധര്‍മകാരികള്‍ക്ക് അത് നഷ്ടത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല’ എന്ന ആശയമുള്ള ഖുര്‍ആന്‍ വചനത്തിന്റെ (ഇസ്‌റാഅ്/82) വ്യാഖ്യാനത്തില്‍, ഖുര്‍ആന്‍ ആത്മീയ രോഗത്തിന് ശമനമായത് പോലെ ശാരീരിക രോഗത്തിനും ശമനമാണെന്ന് റാസി റൂഹുല്‍ ബയാന്‍, ഖുര്‍തുബി, ഗറാഹിബുല്‍ ഖുര്‍ആന്‍ തുടങ്ങിയ തഫ്‌സീറുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കല്‍ കൊണ്ടും ഐക്കല്ല് കെട്ടല്‍ കൊണ്ടും മറ്റുമാണ് ഖുര്‍ആന്‍ ശാരീരിക രോഗത്തിന് ശമനമാവുക എന്നുകൂടി ഖുര്‍തുബി വിവരിച്ചിരിക്കുന്നു. ഈ ആയത്തുകള്‍ വൃത്തിയിലുള്ള പാത്രത്തില്‍ എഴുതി വൃത്തിയുള്ള വെള്ളം കൊണ്ട് മായ്ച് മൂന്നു മുറുക്കായി കുടിക്കണമെന്നുകൂടി ഖുര്‍തുബി നിര്‍ദേശിച്ചിരിക്കുന്നു.
    ജാബിര്‍(റ) പറയുന്നു: ഞങ്ങളില്‍പെട്ട ഒരാളെ ഒരിക്കല്‍ തേള്‍ കുത്തുകയുണ്ടായി. ഞങ്ങള്‍ നബി(സ)യോടൊപ്പം ഇരിക്കുകയായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലെ, ഞാന്‍ മന്ത്രിക്കട്ടെയോ.” ”സഹോദരന്ന് ഉപകാരംചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്തുകൊള്ളട്ടെ” എന്നായിരുന്നു തിരുമേനിയുടെ മറുപടി. (മുസ്‌ലിം 2/222)
    അബൂസഈദില്‍ ഖുദ്‌രി(റ)യില്‍ നിന്നും നിവേദനം: നബി(സ)യുടെ സ്വഹാബികളില്‍ പെട്ട ഒരു സംഘം ഒരു യാത്രപോയി. അവര്‍ ഒരു അറബി ഗോത്രക്കാര്‍ക്ക് സമീപം ഇറങ്ങി. അവരോട് സല്‍ക്കരിക്കാനാവശ്യപ്പെട്ടു. വിസമ്മതിക്കുകയാണവര്‍ ചെയ്തത്. ഗോത്രത്തലവന് തേള്‍ ധ്വംസനമേറ്റ് വിഷമേല്‍ക്കുകയുണ്ടായി. അവര്‍ പല ചികിത്സകളും നടത്തി. യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ അവര്‍ സ്വഹാബികളായ യാത്രക്കാരെ സമീപിച്ചുകൊണ്ട് പറഞ്ഞു: ”അല്ലയോ യാത്രാ സമൂഹമേ, ഞങ്ങളുടെ നേതാവിന് വിഷമേറ്റിരിക്കുന്നു. ഞങ്ങള്‍ പലതും ചെയ്തുനോക്കി. യാതൊരു ഫലവും ലഭിച്ചില്ല. നിങ്ങളുടെ വശം വല്ലതുമുണ്ടോ?” യാത്രക്കാരില്‍പെട്ട ഒരാള്‍ പറഞ്ഞു: ”ഞാന്‍ മന്ത്രിച്ച് വിഷമിറക്കാം. പക്ഷേ, ഞങ്ങള്‍ നിങ്ങളോട് ഞങ്ങളെ സല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ സല്‍ക്കരിച്ചില്ല. അതിനാല്‍ നല്ല പ്രതിഫലം ലഭിച്ചാല്‍ മാത്രമേ ഞാന്‍ മന്ത്രിക്കുകയുള്ളൂ.” ഒരുകൂട്ടം ആടുകളെ നല്‍കാമെന്നവര്‍ സമ്മതിച്ചു. അദ്ദേഹം ചെന്ന് ഫാതിഹ സൂറ ഓതി മന്ത്രിക്കുകയും വിഷമിറക്കുകയും ചെയ്തു. കിട്ടിയ ആടുകളെ അവര്‍ ഓഹരി വെക്കാന്‍ ആലോചിച്ചപ്പോള്‍ മന്ത്രിച്ച സ്വഹാബി പറഞ്ഞു: ”നാം നബി(സ)യുടെ അടുക്കല്‍ ചെന്ന് വിവരം പറഞ്ഞ് അവിടുന്ന് കല്‍പിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കാം.” നബി(സ) അവരെ അംഗീകരിക്കുകയും നബി(സ)ക്കു കൂടി ഒരു വിഹിതം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബു. മു.)
    രോഗചികിത്സക്കായി മന്ത്രപ്രയോഗം നബി(സ)യും സ്വഹാബത്തും ധാരാളമായി നടത്തിയിരുന്നു എന്ന് തെളിയിക്കാനാണ് ഇത്രയും വിവരിച്ചത്. മന്ത്രിക്കുന്നതില്‍ ഊതല്‍ അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ടെന്നും സ്വഹാബാക്കള്‍, താബിഉകള്‍, ശേഷമുള്ളവര്‍ എന്നിവരിലെ ഭൂരിപക്ഷവും അത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം നവവി(റ) ശറഹ് മുസ്‌ലിമില്‍ പ്രസ്താവിച്ചിരിക്കുന്നു. (2/222).
    ഊതുക എന്നതിന് ‘നഫസ’ എന്നാണ് ഹദീസുകളിലും മറ്റും പ്രയോഗിച്ചുകാണുന്നത്. ഉമിനീരോട് കൂടെ ഊതുക എന്നാണ് നഫസ എന്ന വാക്കിനര്‍ത്ഥം. ഇങ്ങനെ ഊതുന്നതിന്റെ പ്രയോജനം ശറഹുമുസ്‌ലിമില്‍ വിവരിക്കുന്നു. ആ നനവ് കൊണ്ടും വായു കൊണ്ടും മന്ത്രത്തോടു ചേര്‍ന്ന ശ്വാസം കൊണ്ടും ബറക്കത്ത് ലഭിക്കുകയെന്നാണ് ഊതുന്നതിന്റെ ഫാഇദ. ദിക്‌റുകള്‍, അസ്മാഉല്‍ ഹുസ്‌ന തുടങ്ങിയവ മായ്ച് വെള്ളം കൊണ്ട് ബറക്കത്തെടുക്കുന്നത് പൊലെയത്രെ അത്. ഇമാം മാലിക്(റ) സ്വന്തം ശരീരത്തില്‍ മന്ത്രിച്ച് ഊതാറുണ്ടായിരുന്നു.
    കെട്ടുകളില്‍ ഊതുന്നവരുടെ നാശത്തെ തൊട്ട് കാവല്‍ ചോദിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.. (സൂറത്തുല്‍ ഫലഖ്). ഇതിനെക്കുറിച്ച് ഇമാം റാസി പറയുന്നു: ശരീരത്തെയും ആത്മാവിനെയും വിഷമിപ്പിക്കുന്ന മാരണം (സിഹ്‌റ്) ആകുമ്പോഴാണ് കെട്ടുകളില്‍ ഊതുന്നത് ആക്ഷേപാര്‍ഹമാവുക. തടിയെയും റൂഹിനെയും ശരിപ്പെടുത്തി നന്നാക്കാനാണ് ഊതുന്നതെങ്കില്‍ അത് ഹറാമല്ലെന്ന് പറയല്‍ അനിവാര്യമാണ്. (തഫ്‌സീര്‍ റാസി 32/189)
    മൂന്ന് നിബന്ധനകള്‍ ഒത്തുവന്നാല്‍ മന്ത്രം അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന് മഹാനായ ഇബ്‌നുഹജര്‍ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു. നിബന്ധനകള്‍:
    (1) മന്ത്രിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങള്‍ കൊണ്ടോ അസ്മാഅ്-സ്വിഫാത്ത് കോണ്ടോ വചനങ്ങള്‍ കൊണ്ടോ ആവണം.
    (2) അറബി ഭാഷയിലോ അര്‍ത്ഥമറിയുന്ന മറ്റു ഭാഷകളിലോ ആയിരിക്കണം.
    (3) മന്ത്രം സ്വയം ഫലംചെയ്യുകയില്ലെന്നും അല്ലാഹുവാണ് ഫലമുണ്ടാക്കുന്നതെന്നും വിശ്വസിച്ചിരിക്കണം. (ഫത്ഹുറബ്ബാനി
    NB: ഇതിനെ എതിര്‍ക്കുന്നവരും , അക്ഷേപിക്കുന്നവരും , ശിര്‍ക്ക് ആണെന്നും വാദിക്കുന്നവര്‍ ഇനിയും പ്രത്യക്ഷപ്പെടാം , അവര്‍ പറയാനുള്ളത് പറഞ്ഞു കൊള്ളട്ടെ , നമുക്ക് ഹബീബ് (സ) യും , സഹാബത്തും , മുന്‍ കാല പണ്ടിതന്മാരുമാണ് തെളിവുകള്‍ ഉള്ളത് , ഇന്ഷ അല്ലാഹു ഇതെല്ലം അനുവധിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാന്‍ ഇതിനപ്പുറം തെളിവുകളുടെ ആവശ്യം ഇല്ല ..
    الله،أكبر،   الله أكبر،   الله أكبر    اأشهد أن لا إله إلا الله، أشهد أن لا إله إلا
    الله، أشهد أن محمدًا رسولُ الله،
           
Loading