page

Friday, 20 March 2020

കൊറോണയും ദജ്ജാലും !

*കൊറോണക്കൊപ്പം_ദജ്ജാലിറങ്ങിയോ...?*
👇👇👇👁👁👁👇👇👇
https://m.facebook.com/story.php?story_fbid=629464214294786&id=100016936382946
✍ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച മെസേജാണ് ഇന്ന് ദജ്ജാലിറങ്ങുമെന്നത്... ഈ പാവം ഞാനാണെങ്കിലോ ദജ്ജാലിനെ ഇതുവരെ കണ്ടിട്ടില്ല. ദജ്ജാലിനെ കണ്ട്- സംസാരിച്ച്- മൂപ്പരുടെ ആഗമന സമയം കൃത്യമായി അറിഞ്ഞ സോഷ്യൽ മീഡിയാ പണ്ഡിതർ കുറിപ്പട തയ്യാറാക്കിയപ്പോൾ ഉള്ളിന്റെയുള്ളിൽ ദജ്ജാലിനെക്കാണാൻ പൂതി തോന്നാതിരുന്നില്ല. ദജ്ജാലിന്റെ നമ്പർ വാങ്ങി ഡീറ്റെയിൽ കൃത്യമായറിയാമല്ലോ എന്ന് ചിന്തിച്ച് മെസേജ് നോക്കിയപ്പോൾ എഴുതിയ പണ്ഡിത കേസരിയുടെ പേരു പോലുമില്ല. ഊരും പേരുമില്ലാത്ത മെസേജ്... ഒട്ടും താമസിക്കാതെ ഷെയർ ചെയ്യണമെന്ന ഉപദേശം അടിയിൽ വെണ്ടക്കാ അക്ഷരത്തിലെഴുതിച്ചേർത്തിട്ടുണ്ട് .

                   അവസാന നാളിന്റെ അടയാളമാണ് ജുമുഅ മുടങ്ങലും ഉടനടി ദജ്ജാലിറങ്ങലും എന്നതാണ് ,പ്രമാണങ്ങളുടെ തലയും വാലും മുറിച്ച് സ്വന്തമായി വ്യാഖ്യാനിച്ച,  ആനത്തല വലിപ്പമുള്ള മെസേജിന്റെ ആകെത്തുക. ഇതൊക്കെ കുത്തിയിരുന്നെഴുതി കണ്ണും പൂട്ടി പ്രചരിപ്പിക്കുന്ന ''ദജ്ജാൽ ഫാൻസ് അസോസിയേഷനോട് ''ഒരു ചോദ്യം... രോഗ ഭീതി മൂലം ജുമുഅ മുടങ്ങുന്നത് ഖിയാമത്ത് നാളിന്റെ അടയാളമാണോ...?... അതോ ,ജുമുഅക്ക് പങ്കെടുക്കാൻ പോലും വിശ്വാസമില്ലാതായതു മൂലം ജുമുഅ മുടങ്ങലാണോ ഖിയാമത്ത് നാളിന്റെ അടയാളം...?... അതോ മറ്റു വല്ലതുമാണോ...?... പ്രാമാണികമായി എന്തെങ്കിലുമറിയുമോ ഈ വിഷയത്തെക്കുറിച്ച്...?...

                               പകർച്ച വ്യാധികൾ മൂലം പള്ളികൾ നിസ്കാരമില്ലാതെ അവശേഷിച്ചത്  ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല.മുമ്പും സംഭവിച്ചിട്ടുണ്ടങ്ങിനെ...1000 വർഷങ്ങൾ മുമ്പ് ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും(ഇന്നത്തെ സ്പെയിൻ,അൻഡോറ,പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاءൽ രേഖപ്പെടുത്തിയതായി കാണാം
في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).

"سير أعلام النبلاء" (18/ 311)

                        ജുമുഅ ജമാഅത്തുകൾ ആരാധനയാണ്. മനുഷ്യ ജീവിനെ ഇല്ലാതാക്കുന്ന മഹാമാരികൾ കണ്ണു തുറക്കുമ്പോൾ രോഗവ്യാപനം തടയാൻ ജുമുഅ ജമാഅത്തുകൾ ഒഴിവാക്കി അതിനെ അതിജീവിക്കലാണ് അപ്പോഴത്തെ ആരാധന. അത്തരം വിഷയങ്ങളെല്ലാം മത കർമ്മ ശാസ്ത്രം വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെ ഒരുമിച്ച് കൂടലുകൾ രോഗവ്യാപന - മരണങ്ങളിലേക്ക് വഴി തുറക്കുമെങ്കിൽ ആ ഒരുമിച്ചുകൂടൽ പോലും തെറ്റാണെന്നാണ് മതം പഠിപ്പിക്കുന്നത്.ഇതൊന്നുമറിയാതെ ,ജുമുഅ മുടങ്ങിയത് വിശ്വാസികളെ കളിയാക്കാനുള്ള ആയുധമാക്കാൻ വിഭല ശ്രമം  നടത്തുന്ന യുക്തിവാദികൾക്ക് വളമിട്ടു കൊടുക്കുന്ന ഇത്തരം ''നല്ലയിനം മണ്ടൻമാർ''...!... ഇവരുടെ വംശനാശം സംഭവിക്കാതിരിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ ഒർജിനൽ ദജ്ജാൽ വല്ലാതെ വിഷമിക്കേണ്ടി വരുമെന്നത് തീർച്ച...!                   

                        ഈ കുറിപ്പെഴുതുമ്പോൾ വെള്ളിയാഴ്ച അവസാനിക്കാറായി. ലെവൻ സമയം പറഞ്ഞ ദജ്ജാൽ ഇതുവരെ ഇറങ്ങിയില്ല. ഇനി - ജിന്നിനെ ബാക്ടീരിയയാക്കി പ്രഖ്യാപിച്ച വഹാബിസത്തെക്കൂട്ടു പിടിച്ച് ദജ്ജാലിനെയും ബാക്ടീരിയ ആക്കിയോ എന്തോ...!... അതോ - വഹാബികൾ യോഗം ചേർന്ന് അല്ലാഹുവിന് കയ്യും കാലും ഫിറ്റ് ചെയ്ത പോലെ ,ദജ്ജാൽ ഫാൻസുകാർ യോഗം ചേർന്ന് ദജ്ജാലിന്റെ വരവ് മാസ് എൻട്രിയാക്കി ആഘോഷിക്കാനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി വച്ചോ ആവോ... ഇത്തരം മണ്ടൻ ഫത് വകളുമായി കളത്തിലിറങ്ങുന്ന അഭിനവ ദജ്ജാലുകളെ നിയന്ത്രിക്കാൻ നമുക്കാകില്ല. മതത്തെ മനപൂർവ്വം വികൃതമാക്കാനും  അവഹേളിക്കാനും പ്രമാണങ്ങൾ വെട്ടിമുറിച്ച് കൂട്ടി ഒട്ടിക്കുന്ന വഹാബീ മൗദൂദാതികളെ ബാധിച്ച ശൈതാൻ വൈറസിന്റെ വാഹകരാണിവരും... .ചെറിയ കാറ്റ് വീശുമ്പോൾ പോലും  ദജജാലിനെയും ശിങ്കിടികളെയും കളത്തിലിറക്കുന്നതും, അല്ലാത്തതുമായ ഇത്തരം കോമഡികൾ ഇക്കൂട്ടരിനിയും തുടരും.അറിയാതെയാണെങ്കിലും ഷെയർ ചെയ്യാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കുക...

ഖുദ്സി
20-03-2020