page

Saturday, 4 July 2020

ആത്മാവ് മരണശേഷം എങ്ങിനെ ?

ആത്മാവ് ശരീരം എന്നിങ്ങനെ രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്ന ജീവനുള്ള ഏതുവസ്തുവിന്നും മരണം സംഭവിക്കും.മരണമെന്നത് ഇല്ലായ്മയല്ല മറിച്ച് ഭൗതിക ശരീരവുമായി ആത്മാവിൻ്റ വേർപെടൽ മാത്രമാണ്.
ഇമാം ഗസ്സാലി (റ) പറയുന്നു.
الذي تشهد له طرق الاعتبار وتنطق به الآيات والأخبار أن الموت معناه تغير حال فقط وأن الروح باقية بعد مفارقة الجسد إما معذبة وإما منعمة
(احياء علوم الدين ٤/٣٣٢)
ഖുർആനും ഹദീസും പറയുന്നതും ഗവേഷണ വഴികൾ സാക്ഷ്യപ്പെടുത്തുന്നതും മരണമെന്നാൽ ഒരു സ്ഥിതി മാറ്റം മാത്രമാണെന്നും ആത്മാവ് ശരീരവുമായി പിരിഞ്ഞശേഷം ശിക്ഷയിലോ അനുഗ്രഹത്തിലോ അവശേഷിക്കുന്നതാണ്.
( ഇഹ്‌യാ ഉലൂമുദ്ധീൻ 4/332)

മരണശേഷവും നശിക്കാത്ത ആത്മാവിനെ കുറിച്ച് ഇമാം തഫ്താസാനി(റ)
രേഖപ്പെടുത്തുന്നു.
فإن للنفس بعد المفارقة تعلقا ما بالبدن والتربة التي
دفنت فيها (شرح المقاصد ٣/٣٧٣)
പ്രസ്തുത ആത്മാവ് ശരീരമായോ
മറവുചെയ്ത മണ്ണുമായോ ബന്ധം കാണിക്കും
(ശർഹുൽ മഖാസ്വിദ് 3/373)

ശരീരം  ജീർണിച്ചാലും ഇല്ലെങ്കിലും  യഥാർത്ഥത്തിൽ സഹായാർത്ഥന  നടത്തുന്നത് ആത്മാവിനോടാണ്.

മരണ ശേഷവും പ്രവർത്തനം നിലക്കാത്ത ആത്മാവിനെക്കുറിച്ച് ഇമാം റാസി(റ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്
أن هذه الأرواح البشرية من جنس الملائكة فكلما كان اشتغالها بمعرفة الله تعالى ومحبته والانجذاب الي عالم الروحانيات أشد كانت مشاكلتها للملائكة اتم فكانت اقوي علي التصرف في أجساد هذا العالم
( التفسير الكبير ٢٤/١٤٧)
മനുഷ്യരുടെ ആത്മാക്കൾ മലക്കുകളുടെ വർഗ്ഗത്തിൽ പ്പെട്ടവയാണ് അതിനാൽ അല്ലാഹുവിനെ അറിയൽ അവനെ പ്രിയം വെക്കൽ ആത്മീയ ലോകത്തേക്ക് ആകൃഷ്ടമാവൽ എന്നിവയിൽ അവ  വ്യാപൃതമായാൽ മലക്കുകളുമായുള്ള അവയുടെ സാദൃശ്യം പരി പൂർണ്ണമാകുന്നതും ശാരീരിക ലോകത്ത് ക്രയവിക്രയം ചെയ്യാൻ അവ കൂടുതൽ ശക്തിയാർജ്ജിക്കുന്നതുമാണ്
(തഫ്സീറുറാസി 24/147)

ആത്മാക്കൾക്ക്
സഹായിക്കാൻ കഴിയുമെന്ന്
നാസിആത് സൂറത്തിലെ 1-5 ആയത്തുകൾ വിശദീകരിച്ച് കൊണ്ടും
പണ്ഡിത പ്രസ്താവനയുടെ അടിസ്ഥാനത്തിലും ഇമാം റാസി(റ)തന്നെ വിശാലമായിത്തന്നെ സമർത്ഥിക്കുന്നുണ്ട്
( തഫ്സീറുറാസി 30/31)

മൂസാ നബി(അ)യെ ഖബറിൽ നിന്ന് നസ്കരിക്കുന്നതായി ഞാൻ കണ്ടെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഹദീസും (6157) പിന്നീട് അമ്പത് വഖ്ത് നിസ്കാരം അഞ്ച് വഖ്താക്കി ചുരുക്കാൻ ആറാനാകാശത്ത് മൂസാ നബി(അ) തന്നെ സഹായിച്ച ഹദീസും 
(മുസ്ലിം 411) വ്യക്തമാക്കുന്നത്
മരിച്ചവരുടെ ആത്മാവ് നിമിഷങ്ങൾ കൊണ്ട് ജീവിച്ചിരിക്കുന്നവർക്ക് പോലും സാധിക്കാത്ത രൂപത്തിലുള്ള ഇടപെടൽ നടത്തുമെന്നും സഹായിക്കുമെന്നുമാണ്.

ഈ യാഥാർത്ഥ്യം ഉൽപതിഷ്ണുക്കളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യപോലും ശരിയാവണ്ണം വിവരിച്ചതായി കാണാം
وأما كونه رأي موسي قائما يصلي في قبره وراه في السماء أيضا فهذا لامنافةبينهما فان أمر الأرواح من جنس الملائكة في اللحظة الواحدة تصعد و تهبط كالملك ليست في ذلك كالبدن وقد بسطت الكلام علي أحكام الأرواح بعد مفارقة الأبدان في غير هذا الموضع وذكرت بعض ما في ذلك من الأحاديث والآثار والدلائل
( مجموعة الفتاوي ٣٦٦/١ )
മൂസ നബി(അ) ഖബറിൽ വെച്ച് നിസ് കരിക്കുന്നതായും പിന്നീട്‌ ആകാശത്തുവെച്ചും മുഹമ്മദ് നബി (സ്വ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിൻ്റെ വർഗ്ഗത്തിൽ പെട്ടതാണ് മലക്കിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും ഈ വിഷയത്തിൽ ശരീരത്തിൻ്റെ സ്വഭാവമല്ല ആത്മാവിനുള്ളത് ശരീരവുമായി വേർപിരിഞ്ഞതിനു ശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട് ചില ഹദീസുകളും ആ സാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്
 (മജ്മൂഅത്തു ഫതാവാ 1/366)

ആത്മാക്കൾക്ക് ശാരീരിക ലോകത്ത് പലവിധത്തിലുള്ള ക്രയവിക്രയങ്ങൾ നടത്താനുള്ള കഴിവ് വർധിക്കുമെന്ന് പ്രമാണ സഹിതം നമുക്ക് ബോധ്യമായി
എന്നാൽ അത് അവയോട് ആവശ്യപ്പെടാനും നബി(സ്വ) നിർദ്ദേശിച്ചിട്ടുണ്ട്
إذا نزل أحد كم منزلا فليقل أعوذ بكلمات الله التامات من شر ما خلق فإنه لا يضره شيء حتي يرتحل منه
(صحيح مسلم ٤٨٨٢)
നിങ്ങളിലെരാൾ ഒരു സ്ഥലത്തിറങ്ങിയാൽ അല്ലാഹു വിൻ്റെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിൻ്റ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു എന്നവൻ പറയട്ടെ എന്നാൽ ആ സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല.
 (സ്വഹീഹു മുസ്‌ലിം 4882)

ഈ ഹദീസിൽ പരാമർശിച്ച കലിമത്തുല്ലാഹിയുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു
و ايضا ثبت في علم المعقولات أن عالم الأرواح مستوى علي عالم الأجساد  وانما هي المدبرات لأمور هذا العام كما قال الله تعالى فالمدبرات أمرا فقوله أعوذ بكلمات الله التامات  استعاذة من الأرواح البشرية بالارواح العالية الأرواح المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات تلك العالية الطاهرة
(التفسير الكبير ٧٢/١)
ആത്മീയ ലോകം ശാരീരിക ലോകത്തിൻ്റെ മേൽ ആധിപത്യം പുലർത്തുന്നതാണെന്നും നിശ്ചയം ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയ ലോകമാണെന്നും ആത്മ തത്വശാസ്ത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് കാര്യം നിയന്ത്രിക്കുന്ന അവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ് അതിനാൽ (أعوذ بكلمات الله التامات) നമ്പൂർണ്ണമായ അല്ലാഹു വിൻ്റെ കലിമത്തുകളോട് ഞാൻ കാവൽതേടുന്നു എന്ന വാചകം മോശ മായ ആത്മാക്കളുടെ ശല്യം തടുക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവൽതേട്ടമാണ് അതിനാൽ കലിമാത്തുല്ലാഹിയുടെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു
(തഫ്സീറുറാസി  1/72)
ചുരുക്കത്തിൽ വഫാത്തിനുശേഷം ,അല്ലാഹുവിന്റെ അടിമകളായ മഹത്തുക്കൾക്ക് അല്ലാഹു കൊടുക്കുന്ന  കഴിവുകൾ [കറാമത്ത്, മുഅജിസത്ത്] വർധിക്കുമെന്നും ,അവരോട്  ,അല്ലാഹുവിന്റെ അനുഗ്രഹങ്ങളായ മുഅജിസത്ത്- കറാമത്ത് മുഖേന കാവലും സഹായവും ആവശ്യപ്പെടാമെന്നും ബോധ്യമായി.കറാമത്ത്- മുഅജിസത്ത് കൊടുക്കാൻ പടച്ചോനെയോ ,അത് ഉപയോഗപ്പെടുത്തി വിശ്വാസികളെ സഹായിക്കാൻ അമ്പിയാ- ഔലിയാക്കളെയോ ഞങ്ങൾ സമ്മതിക്കില്ലെന്നും ,അതിനുള്ള NOC ഞമ്മന്റെ ആപ്പീസിൽ നിന്ന് നൽകില്ലെന്നുമുള്ള വഹാബീ മൗദൂദീ ജൽപനത്തിന് ഇസ്ലാമിൽ യാതൊരു നിലനിൽപുമില്ലെന്ന് വ്യക്തം...