page

Sunday, 30 August 2020

ഓണാഘോഷം ഇസ്ലാമിൽ !


എന്താണ് ഓണം?

തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം ആഘോഷിക്കപ്പെടുന്നത്.
ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്.

വിഷ്ണു പല വേഷങ്ങളില്‍ അവതരിക്കുമെന്ന് ഹൈന്ദവര്‍ കരുതുന്നു.
പ്രധാനപ്പെട്ട അവതാരങ്ങള്‍ പത്താണ്. അവരില്‍ അഞ്ചാമനാണ് മഹാബലിയെ വഞ്ചിച്ച വാമനന്‍. ധര്‍മത്തിനു ഹാനി വരുമ്പോള്‍, അധര്‍മത്തെ അടിച്ചമര്‍ത്താനാണ് അവതാരങ്ങളെന്ന് ഭഗവത്ഗീത(4:4,7) വ്യക്തമാക്കുന്നുണ്ടെങ്കിലും, നല്ലവനായ മഹാബലിയെ എന്തിനു ചവിട്ടിത്താഴ്ത്തിയെന്ന പ്രസക്തമായ ചോദ്യം ബാക്കിയാണ്.

മുസ്ലിംകൾക് ഓണമില്ല.

ഓണാഘോഷം മതപരമായി മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മതകീയ വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്.
 അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ നടത്താനുള്ള അവകാശവുമുണ്ട്.
 എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിന്നപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല.
 എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല. ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന വാദം ശരിയല്ല.
 ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്.
അതിനാൽ ഓണം ആഘോഷിക്കുന്നതും ഓണക്കളം വരച്ച് പൂവിടുന്നതും, ഓണാശംസ നേരുന്നതും അന്യമത ആചാരങ്ങളുടെ ഭാഗമായതിനാൽ മുസ്ലിംകൾ അതിൽ നിന്ന് മാറി നിൽക്കേണ്ടതാണ്.
കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ ഇത് മുമ്പ് വ്യക്തമാക്കിയതാണ്.





ഓണം ഒരു വിശ്വാസമാണ്...

“തിരുവോണം വിഷ്ണുവിന്‍റെ ജന്മ നാളായി വിശ്വസിച്ചു വരുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയെ വിഷ്ണു പാതാളത്തിലേക്കയച്ച പുരാവൃത്തമാണ് ഓണത്തിനനുബന്ധമായി പരക്കെ പറയാറുള്ളത്. ബ്രാഹ്മണരുടെ അനുസരണയില്ലായ്മ നിമിത്തം നാടുവിട്ട പരശുരാമന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ദിവസമായും പറയാറുണ്ട്... ദേവി ഭര്‍ത്താവിനെ കാണാന്‍ വരുമെന്ന് ഭദ്രകാളി പ്പാട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ ദേവിയുടെ വരവിനായി ഓണ പ്പൂക്കളമൊരുക്കി മനുഷ്യര്‍ കാത്തിരിക്കുന്നു.”

“..അത്തം പത്ത് ഓണമെന്ന്‌ പഴമൊഴി. ചിങ്ങത്തിലെ അത്തം സൂര്യ ദേവന്‍റെ ജന്മനാള്‍ ആകയാല്‍ അത്തത്തിന് പ്രാമുഖ്യവുമേറി...”

“പൂക്കളം മണ്ണ് കൊണ്ട് വൃത്താകൃതിയില്‍ തട്ടുകളായി നിര്‍മ്മിക്കണം. മുകളിലേക്ക് വരും വിധം പത്തു തട്ടുകളാണ്‌ വേണ്ടത്. ഓരോ തട്ടിലും ഓരോ ദേവതയുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നു. ഒന്നാം തട്ടില്‍ വിഷ്ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്ടദിക് പാലകര്‍, നാലാമത്തേതില്‍ ഗുരുക്കള്‍, അഞ്ചാമാത്തെതില്‍ പഞ്ച ഭൂതങ്ങള്‍, ആറാമത്തതില്‍ ഷണ്മുഖന്‍ (സുബ്രഹ്മണ്യന്‍), എഴാമാത്തതില്‍ ബ്രഹ്മാവ്‌, എട്ടാമത്തതില്‍ ശിവന്‍, ഒമ്പതാമത്തതില്‍ ദേവി, പത്താമത്തതില്‍ ഗണപതി എന്നിങ്ങനെയാണ് വിശ്വാസം. തട്ടുകളിലെ ദേവതാ സങ്കല്പങ്ങളില്‍ ചില വ്യത്യാസങ്ങളും പറയാറുണ്ട്... പൂക്കളത്തിനു സമീപം തൃക്കാക്കരയപ്പനെയും മാതാവരെയും പ്രതിഷ്ഠിക്കണം. ശിവാരാധനയില്‍ പ്രധാനമായ തുമ്പപ്പൂവ് ഓണപ്പൂക്കളത്തിലും പ്രധാനമാണ്... വൈഷ്ണവമെന്നു വിശേഷിപ്പിക്കുന്ന ഓണത്തില്‍ പ്രധാനം ശിവന് പ്രിയപ്പെട്ട തുമ്പപ്പൂവാണ്...

“..തിരുവനന്തപുരം ജില്ലയില്‍ അത്തപ്പൂക്കളത്തിന് സമീപം ഗണപതിയുടെ ശിരസ്സില്‍ മത്തപ്പൂ വേണം കുത്താന്‍... ചെമ്പരത്തി ഭദ്രകാളിക്ക് മുഖ്യമായ പുഷ്പമാകയാല്‍ ഓണവും കാളി സങ്കല്‍പവുമായി അടുപ്പം വരുന്നു. അതുപോലെ ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ അത്തപ്പൂക്കളത്തിന് നടുവില്‍ മണ്ണുകൊണ്ട് ശിവലിംഗം പോലെ ഉണ്ടാക്കി ഓണത്തപ്പനായി സങ്കല്‍പ്പിച്ച് അതിന് ചുറ്റും പൂക്കളമൊരുക്കും. ഇതും ഭദ്രകാളി ഭര്‍ത്താവിനെ കാണാനുള്ള വരവെന്ന ഓണസ്സങ്കല്‍പ്പത്തില്‍ പ്രധാനമാണ്. തിരുവോണത്തിന് അത്തമിളക്കുംപോള്‍ അടയുണ്ടാക്കി നിവേദിക്കുന്ന ചടങ്ങുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇത് നിര്‍ബന്ധമാണ്‌. അത് അമ്പെയ്ത് എടുക്കുകയാണ് രീതി. ദേവിക്കുള്ള നിവേദ്യമായി അടയെ മനസ്സിലാക്കുമ്പോള്‍ ഓണം ദേവിയുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു.. ഇപ്രകാരം ഭദ്രകാളി സങ്കല്‍പവുമായി ഓണത്തിനുള്ള ബന്ധം ശ്രദ്ധേയമാണ്..”

“മദ്ധ്യകേരളത്തില്‍...ഓണത്തപ്പനെ മൂടാനായി ശൈവരാധനയില്‍ പ്രധാനമായ തുമ്പക്കുടം വേണം...”

(ഡോ. എന്‍ അജിത്‌ കുമാര്‍/ കേരള സംസ്കാര പഠനങ്ങള്‍/ എഡി പ്രൊഫ പന്മന രാമചന്ദ്രന്‍ നായര്‍/ കറന്റ്‌ ബുക്സ്) 

Saturday, 29 August 2020

പ്രാർത്ഥനയിലെ ഉത്തരം മുട്ടിമതം വഹാബിസം !

ഉത്തരം മുട്ടികളുടെ വഹാബീ മതം ....

മൗലവി കത്തിക്കയറുകയായിരുന്നു. 'അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു. ഇങ്ങനെ ഓരോ നിസ്കാരത്തിലും ആവർത്തിച്ച് പറയാനാണ് അല്ലാഹു നമ്മോട് കല്പിക്കുന്നത്. ഖുർആനിൽ അല്ലാഹു ധാരാളം ദുആകൾ പഠിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ദുആ അല്ലാഹു അല്ലാത്തവരോട് ചെയ്യാനുള്ള ദുആ ഖുർആനിൽ നിന്നും കാണിച്ചു തരാമോ?'
മുന്നിൽ നിൽക്കുന്ന സുന്നി കൂസലില്ലാതെ പറഞ്ഞു: 'കാണിച്ചു തരാം' മൗലവി ഒന്ന് ഞെട്ടി .... smile emoticon

‘എവിടെയാണത്? എവിടെ? ഇപ്പം കാണിച്ചു തരണം !!! അല്ലാഹുവിന്റെ ദീൻ കൊണ്ടാണോ നിങ്ങളുടെ കളി? ഖുറാഫീ എവിടെയാണത്???’ മൗലവി നിന്നു തുള്ളുകയായിരുന്നു....

'അൽബഖറ'യിലെ അവസാന ഭാഗത്ത് നിന്ന് സുന്നി നീട്ടി ഓതി:

رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ

“ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ.” (മൗലവീ പരിഭാഷ)

'ഇത് അല്ലാഹു ഖുർആനിൽ പഠിപ്പിച്ച ദുആ അല്ലേ?'
'അതെ' മൗലവി സമ്മതിച്ചു....
'അപ്പോൾ ഇതോ?' - സുന്നി വീണ്ടും ഓതി, ഇത്തവണ 'അൽ കഹ്ഫിൽ' നിന്ന്:

قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا

“അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌” (മൗലവീ പരിഭാഷ)
അതേ പദം! അതേ വാചകം! അതേ അർഥന! മൗലവി ഒന്ന് തളർന്നു....
ഊക്ക് വീണ്ടെടുത്ത് മൗലവി മയത്തിൽ ചോദിച്ചു. 'അല്ല മുസ്.ലിയാരെ, അത് ജീവിച്ചിരിക്കുന്ന മൂസാനബി(അ) ജീവിച്ചിരിക്കുന്ന ഖിളർ(അ) അവർകളോട് പറഞ്ഞതല്ലേ? അതെങ്ങനെ എന്റെ ചോദ്യത്തിനു ഉത്തരമാവും?'
സുന്നിയും വിട്ടുകൊടുത്തില്ല.
'മൗലവിയുടെ ചോദ്യം എന്തായിരുന്നു? അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥന ഖുർആനിൽ ഉണ്ടോ എന്നായിരുന്നില്ലേ? ഇതെന്താ അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥന അല്ലേ? അതോ ഇവരൊക്കെ മൗലവിയുടെ ഇലാഹുകൾ ആണോ? ഇപ്പോൾ മൗലവി എന്താ മലക്കം മറിയുന്നത്? ഇപ്പോൾ മൗലവി പറയുന്നു. അവർ ജീവിച്ചിരിക്കുന്നവർ ആണെന്ന്. മൗലവി ആദ്യം പറഞ്ഞത് അങ്ങനെ അല്ലല്ലോ? അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക. അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുക എന്നൊക്കെയല്ലെ? ഇപ്പോൾ . ''അല്ലാഹുവിനോടും പ്രാർഥിക്കാം-സഹായം ചോദിക്കാം-ജീവിച്ചിരിക്കുന്നവരോടും പ്രാർഥിക്കാം-സഹായം ചോദിക്കാം '' -എന്നായോ? അതിലിടക്ക് ഞാൻ ഇവിടെ നിൽക്കുമ്പോൾ മൗലവിയുടെ അടുത്ത് തൗഹീദിൽ തിരുത്തുമായി ജിബ്.രീൽ വന്നോ?' smile emoticon
അല്ലാഹുവിൻ്റെ സഹായം അവൻ്റെ മഹത്തുക്കളിലൂടെ- കറാമത്തായും മുഅജിസത്തായും ലഭ്യമാകുമെന്ന വിശ്വാസത്തോടെ ''സഹായം തേടുന്നതിനെ'' ,  ''പ്രാർത്ഥന '' എന്ന മലയാള വാക്കിൽ ചുരുട്ടിക്കെട്ടി സ്വന്തം അണികളെപ്പോലും പറ്റിച്ച് രസിച്ച മൗലവിക്ക് ഉത്തരം മുട്ടി.... ഉത്തരം മുട്ടാൻ മാത്രമാണല്ലോ ഇവരുടെ വിധി ... അതിനു വേണ്ടി മാത്രമാണല്ലോ ആ മതം ... മുജാഹിദ് മതം!!!

നബിയുടെ ജീവിത കാലത്ത് ഇസ്ലാം കേരളത്തിലെത്തിയെന്ന് വഹാബികൾ


വഹാബികൾ തന്നെ എഴുതുന്നതു കാണുക: ‘പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക്ബ്‌നു ദീനാർ ഹബീബ് ബ്‌നു മാലിക് തുടങ്ങിയ ആദ്യകാല മിഷനറിമാരുടെ വിശുദ്ധ പാദമുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതുകൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്‌ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു’ (അന്നദ്‌വ: പേജ് 103. എടവണ്ണ ജാമിഅ പ്രസിദ്ധീകരണം)

ഹജ്ജും മൗലവിയും ബാലേട്ടനും വഹാബീ തൗഹീദും

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു മടങ്ങി വന്ന മൗലവിയും ക്ഷേത്ര സന്ദർശനം കഴിഞ്ഞു മടങ്ങുന്ന ബാലേട്ടനും കൂടി അങ്ങാടിമുക്ക് ബസ് സ്റ്റോപ്പിൽ വെച്ച് സന്ധിച്ചു. മൗലവിയുടെ യാത്ര സുഖകരമായിരുന്നു എന്നും കർമ്മങ്ങൾ എല്ലാം അനായാസം ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നും അറിഞ്ഞപ്പോൾ ബാലേട്ടൻ സന്തോഷം പങ്കു വെക്കാൻ മറന്നില്ല. വിവിധ ചാനലുകളുടെ വാർത്താ, സ്പെഷല് കവറേജ് പ്രോഗ്രാമുകളിലൂടെ ഹജ്ജ് കർമ്മങ്ങൾ ആവർത്തിച്ചാവർത്തിച്ച് കാണാൻ കഴിഞ്ഞ കാര്യവും ബാലേട്ടൻ അനുസ്മരിച്ചു. സംഭാഷണം ഇങ്ങനെ തുടർന്നു :

ബാലേട്ടൻ : പിന്നെ, മൗലവി സാഹിബേ .. കർമ്മങ്ങളൊക്കെ ടിവിയിൽ കണ്ടപ്പോഴാണ് മനസ്സിലായത്. നമ്മുടെ ആളുകളും നിങ്ങളുടെ ആളുകളും തമ്മിൽ വലിയ വിത്യാസം ഒന്നുമില്ലെന്ന്.

മൗലവി : അതെന്താ ബാലേട്ടാ അങ്ങനെ തോന്നാൻ കാരണം?

ബാലേട്ടൻ : ഒന്നൂല്ല, മ്മളെ അമ്പലത്തിലെ പ്രതിഷ്ഠയെ ഞങ്ങൾ പ്രദക്ഷിണം വെക്കുന്നു. നിങ്ങളും തിരുഗേഹത്തെ പ്രദക്ഷിണം വെക്കുന്നു. കർമ്മങ്ങളിൽ എന്തൊരു പൊരുത്തം !!

മൗലവി : അങ്ങനെയല്ല ബാലേട്ടാ .. നിങ്ങൾ നിങ്ങളുടെ അമ്പലത്തിലെ പ്രതിഷ്ഠയെ ആരാധിക്കുമ്പോൾ ഞങ്ങൾ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നു.

ബാലേട്ടൻ : അതൊക്കെ ശരിയായിരിക്കും. പക്ഷെ, ഞങ്ങൾ ഞങ്ങളുടെ പ്രതിഷ്ഠക്ക് മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ തിരുഗേഹത്തിനു മുന്നിൽ കൈ ഉയർത്തി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന അത് തന്നെയാണ് ആരാധന എന്നല്ലോ അന്ന് മൗലവി സാഹിബ് കവലയിൽ പ്രസംഗിക്കുമ്പോൾ പറഞ്ഞത്?

മൗലവി : ബാലേട്ടന് വിഷയം മനസ്സിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഏകദൈവ വിശ്വാസികൾ ആണല്ലോ? അഥവാ ഞങ്ങൾ ഒരേ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ.

ബാലേട്ടൻ : എന്നിട്ടാണോ ഈ പ്രദക്ഷിണവും ശിലാ പൂജയും ഒക്കെ?

മൗലവി : ശിലാ പൂജയോ? ബാലേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്?

ബാലേട്ടൻ : മൗലവി സാഹിബ് ഒന്നും വിചാരിക്കരുത് ട്ടോ ... മ്മളു ടിവിയിൽ കണ്ട കാര്യം പറഞ്ഞതാണേ. കറുത്ത ശിലക്കു ചുറ്റും വലിയ ആൾക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നു. ശിവ: ശിവ: ഇത് തന്നെയല്ലേ ശിലാ പൂജ? ന്നാലും വിത്യാസം ഉണ്ട്ട്ടോ. ഞങ്ങൾ പ്രതിഷ്ഠയെ തൊടാനൊന്നും പോകാറില്ല. മാറി നിന്ന് തൊഴുതു പോകാറാണ്. നിങ്ങളുടെ ആളുകൾ ആ കറുത്ത ശിലയെ ചുംബിക്കാൻ ഭയങ്കര തിക്കും തിരക്കും  ആണല്ലോ കാണിക്കുന്നത്?

മൗലവി : ബാലേട്ടാ. ഈ തിരുഗേഹവും കറുത്ത ശിലയും അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രമാണ്. ഞങ്ങൾ അവയെ ആരാധിക്കുന്നില്ല. മറിച്ച് ഏക ദൈവമായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്.

ബാലേട്ടൻ : ആരാധിക്കുന്നില്ല എന്ന് വെച്ചാൽ? എന്തൊരു ഭക്തിയാണ് ആ ആളുകളുടെ മുഖത്ത്. അവർ പ്രദക്ഷിണം വെക്കുമ്പോഴും ശിലയെ സമീപിക്കുമ്പോഴും ഒക്കെ എന്തൊരു ഭക്തി പാരവശ്യമാണ് അവരുടെ മുഖത്ത് കളിയാടുന്നത്? ഞങ്ങൾ പ്രദക്ഷിണം വെക്കുമ്പോൾ അത് ബഹുദൈവആരാധനയും പ്രതിഷ്ഠക്ക് മുന്നിൽ കൈ കൂപ്പുമ്പോൾ അത് ശിലാ പൂജയും ആവുകയും നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ അത് ഏക ദൈവ ആരാധനയും ആകുന്നത് എങ്ങനെ? ഈ ബാലേട്ടന് തീരെ മനസ്സിലാകൂണ്ല്ല ട്ടോ ...

മൗലവി: അത് ബാലേട്ടാ. തിരുഗേഹവും ശിലയും ഒന്നും ഞങ്ങൾക്ക് ദൈവമല്ല. ഞങ്ങൾ അവയെ ദൈവത്തിന്റെ സൃഷ്ടികൾ ആയാണ് കാണുന്നത്. ആരാധിക്കുന്നത് അല്ലാഹുവിനെ മാത്രം. പ്രാർത്ഥിക്കുന്നത് അവയെ മുൻ നിറുത്തി അല്ലാഹുവിനോട് മാത്രം.

ബാലേട്ടൻ: അപ്പൊ അന്ന് മൗലവി സാഹിബ് കവലയിൽ വെച്ച് പറഞ്ഞത്? അല്ലാഹുവിനോട് ആർക്കും എപ്പോഴും നേരിട്ട് പ്രാർത്ഥിക്കാം. ഒരു ഇടയാളനെയും ആവശ്യമില്ലെന്ന്? ഇവിടെ പ്രാർത്ഥിക്കാൻ എന്തിനാ ഒരു തിരുഗേഹം? ഒരു കല്ല്  ?

മൗലവി : അത്, ബാലേട്ടാ ... ബാലേട്ടന് ഞാൻ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നുന്നു.

ബാലേട്ടൻ : ഇല്ല, മനസ്സിലായില്ല. ആകെ കണ്ഫയൂഷനും ആയി. മ്മളെ വടക്കേലെ അബ്ദുല്ല ഹാജിയും അപ്പുറത്തെ കാസിം കാക്കയും മമ്പുറത്ത് പോയാൽ മൗലവി പറയും അവർ ബഹുദൈവ വിശ്വാസികൾ ആണെന്ന്. അവരും ഏക ദൈവത്തെ മാത്രമാണ് ആരാധിക്കുന്നത്. മമ്പുറത്തെ തങ്ങളുപ്പാപ്പ സൃഷ്ടി മാത്രമാണെന്നാ അവരും പറേണത്.

മൗലവി : ബാലേട്ടാ, ദർഗ്ഗകളിൽ പോകുന്നതും അമ്പലത്തിൽ പോകുന്നതും ഒക്കെ ബഹുദൈവ വിശ്വാസമാ. എന്നാൽ കഅബ ചുറ്റുന്നതോ ഞങ്ങളെ ഹജറുൽ അസ്.വദ് ചുംബിക്കുന്നതോ ഒന്നും ബഹുദൈവ വിശ്വാസമല്ല. ഞങ്ങൾ ഏക ദൈവമായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്.

ബാലേട്ടൻ : എന്താ ഇപ്പറേണത്. ഞങ്ങൾ അമ്പലത്തിൽ ചെയ്യുന്നത് തന്നെയല്ലേ നിങ്ങൾ മക്കയിലും അവർ ദർഗയിലും ചെയ്യുന്നതും?

മൗലവി : ബാലേട്ടാ .. ആളുകൾ ചെയ്യുന്നത് നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്.

ബാലേട്ടൻ : പിന്നെ?

മൗലവി : അവരുടെ വിശ്വാസം ആണ് മാനദണ്ഡം.

ബാലേട്ടൻ :  അപ്പോൾ പിന്നെ മമ്പുറത്ത് പോണോരെ വിശ്വാസം നോക്കാണ്ടാണല്ലോ നിങ്ങൾ കവലയിൽ പ്രസംഗിക്കാറ്‌. നിങ്ങൾ പറയുന്നു, കഅബയും ശിലയും സൃഷ്ടികൾ ആണെന്ന്. അവർ പറയുന്നു, മമ്പുറത്തെ തങ്ങളുപ്പാപ്പ സൃഷ്ടിയാണെന്ന്. അപ്പോൾ അവരും നിങ്ങളും ഒരേ വിശ്വാസക്കാരല്ലേ? ഞങ്ങൾക്ക് ഞങ്ങളുടെ പ്രതിഷ്ഠ ദൈവമാണ്. എന്നാൽ അവർക്ക് മമ്പുറത്തുള്ളത് ദൈവമല്ല. നിങ്ങൾക്കും തിരുഗേഹവും ശിലയും ദൈവമല്ല. പിന്നെന്തിനാ മൗലവി സാഹിബ് മമ്പുറത്ത് പോണോരെ ഇങ്ങനെ കുറ്റം പറയുന്നത്?

ബാലേട്ടന് ഒന്നും മനസ്സിലാവ്ണില്ലട്ടോ ...

മൗലവി : ബാലേട്ടാ, പുളിക്കലേക്ക് ബസ് വരാനായി   ... പിന്നെ കാണാം. 

N: B -എല്ലാം മനസ്സിലായ [!] വഹാബികൾ ,ശിർക്കിന്റെ കച്ചവടക്കുട്ട ഒരല്പനേരത്തേക്ക് ഇറക്കി വച്ച് - ഒരു പുനർ വിചിന്തനത്തിന് തയ്യാറാകട്ടെ!

Thursday, 27 August 2020

സിറാജ് ദിനപ്പത്രം


സിറാജ് അതിജീവനത്തിന്റെ വജ്രായുധം
----------------------------------------------------------------
ഒന്നുമില്ലായ്മയിൽനിന്നു നമ്മെ -സുന്നി പ്രസ്ഥാനത്തെ ഇന്നു കാണുന്ന പലതുമാക്കിയ അലാവുദ്ദീന്റെ അത്ഭുതവിളക്കാണു 'സിറാജ്.' ഇത് കേവലമൊരു പത്രമല്ല; ഭാഷാന്തരം പോലെ വെറുമൊരു വിളക്കുമല്ല; കാലത്തിന്റെ നെറുകയിൽ നാം സ്ഥാപിച്ച വിളക്കുമരമാണ്, ഒരു ജനതക്കു ദിശ നിർണയിച്ചുകൊടുത്ത 
വഴിവെളിച്ചം. നമ്മൾ ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. നമുക്കുകൂടി അവകാശപ്പെട്ടതെല്ലാം ഒരുകൂട്ടർ അന്യായമായി കൈയ്യടക്കി നിഷ്കരുണം നമ്മെ പുറന്തള്ളിയ കാലം. അന്നു നമുക്കു നഷ്ടപ്പെട്ടതെല്ലാം പിന്നീട്‌ നാം ഒറ്റയ്ക്കുനിന്നു പൊരുതി വീണ്ടെടുത്തു. ഈ വീണ്ടെടുപ്പിന്റെ ഊർജവും കരുത്തും പ്രകാശവും 'സിറാജാ'യിരുന്നു.

പത്രം ഒരു ജനതയുടെ നാക്കാണ്, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും തോക്കാണ്. നമ്മെ സംബന്ധിച്ചിടത്തോളം സിറാജ് ഇതു രണ്ടുമാണ്, ഇതിൽ കുറഞ്ഞ ഒന്നുമല്ല. 'സിറാജി'ല്ലായിരുന്നെങ്കിൽ നാമില്ല, ഇല്ല എന്നുപറഞ്ഞാൽ ഇല്ല എന്നുതന്നെ. കണ്ടു നടക്കുന്നവർക്കും കൊണ്ടു നടക്കുന്നവർക്കുതന്നെയും സിറാജിനെക്കുറിച്ചു പലതരം പരാതികളുണ്ട്, ഉവ്വ്;കുറ്റങ്ങളുണ്ട്, കുറവുകളുമുണ്ട്. എല്ലാം ശരിവച്ചുകൊണ്ടു പറയാം;കുറ്റങ്ങളും കുറവുകളുമെല്ലാമുള്ള 'സിറാജ്' നമ്മുടെ -സുന്നി പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ്. പ്രസ്ഥാനത്തിന്റെത് എന്നാൽ ഒരോ പ്രവർത്തകന്റെതും. 

നമ്മുടെ സംഘടനാ ഘടകങ്ങൾ, സ്ഥാപനങ്ങൾ, സേവന പ്രവർത്തനങ്ങൾ, പൊതു ഇടപെടലുകൾ, സമൂഹവുമായുള്ള വിനിമയങ്ങൾ... 'സിറാജി'ല്ലായിരുന്നെങ്കിൽ ഇതെല്ലാം തമസ്കരിക്കപ്പെട്ടു പോകുമായിരുന്നു, നമ്മുടെ മുന്നേറ്റങ്ങളെല്ലാം നമ്മിൽ തന്നെ അവസാനിച്ചുപോകുമായിരുന്നു. അന്നു സമുദായത്തിന് ഒരു പത്രമുണ്ടായിരുന്നു 
-പരസ്യക്കൂലി കൊടുത്തിട്ടും നമ്മുടെ വാർത്തകൾക്ക് ഇടം നൽകാൻ വിസമ്മതിച്ചവർ. ഒന്നു പറയാം; 'സിറാജി'ല്ലായിരുന്നെങ്കിൽ ശത്രുക്കൾ നമ്മെ പങ്കിട്ടെടുക്കുമായിരുന്നു, പട്ടണംപൊടി പോലെ മൂക്കിൽ വലിച്ചു കളയുമായിരുന്നു! സുന്നി അതിജീവനത്തിന്റെ വജ്രായുധമാണു 'സിറാജ്.'

മൂന്നരപ്പതിറ്റാണ്ടിനു ശേഷവും നിലനിൽകുന്നുവെന്നതാണ് 'സിറാജി'ന്റെ മഹത്വം. കോടികളുടെ ആസ്തിയുള്ള ദേശീയ രാഷ്ട്രീയപ്പാർട്ടികൾ മുതൽ പണച്ചാക്കുകളെ മുന്നിൽനിറുത്തി ചില വൻകിടക്കാർ ഇറക്കിയ ബിഗ്ബജറ്റ് പത്രങ്ങൾവരെ പൂട്ടിപ്പോയ നാടാണു കേരളം. പിടിച്ചുനിന്നു നമ്മൾ എല്ലാ കാറ്റിലും കോളിലും. ഒരോ പ്രവർത്തകനും അതിന്റെ ദണ്ഡം സഹിച്ചിട്ടുണ്ട്. മുപ്പത്തഞ്ചു വർഷം! കുറച്ചൊന്നുമല്ല നമ്മൾ സഹിച്ചത്. ഇപ്പോൾ സുന്നി പ്രസ്ഥാനത്തിന്റെ അഭിമാനാർഹമായ മുന്നേറ്റങ്ങൾ കാലവും സമൂഹവും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും തിളങ്ങുന്ന ആ ചരിത്രം കാലത്തിനു മുന്നിൽ തുറന്നുവച്ചത് 'സിറാജാ'ണ്. വക്രീകരിച്ചതും ചായം പിടിപ്പിച്ചതുമായ വാർത്താലോകത്ത് നേരിനൊപ്പം നിന്നു 'സിറാജ്.' കാലത്തിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് 'സിറാജ്' -മൂന്നരപ്പതിറ്റാണ്ട് അതിനു സാക്ഷി.

അതങ്ങനെയെ വരൂ. മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് വച്ച് 'സിറാജി'ന് തിരിതെളിയുമ്പോൾ കേരളംകണ്ട ഉന്നതശീർഷരായ പണ്ഡിതമഹത്തുക്കളും ആത്മീയ വ്യക്തിത്വങ്ങളുമായ നിരവധി പേർ അതിനു സാക്ഷിയായിരുന്നു. റഈസുൽ മുഹഖിഖീൻ മൗലാനാ കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ, ഉത്തരം ഉറപ്പിക്കാവുന്ന പ്രാർത്ഥനാ വചസ്സുകൾ കൊണ്ടാണ് ആ ചടങ്ങ് ആരംഭിച്ചത്. ശംസുൽ ഉലമാ ഇ.കെ ഉസ്താദായിരുന്നു അന്നത്തെ അധ്യക്ഷൻ, ശ്രദ്ധേയമായ പ്രകാശനച്ചടങ്ങിന്റെ ഉത്ഘാടകൻ ബഹുവന്ദ്യരായ കോട്ടുമല ഉസ്താദായിരുന്നു, വേദിയിലുള്ളതിലേറെ പണ്ഡിതന്മാരും സയ്യിദന്മാരും നേതാക്കളും സദസ്സിലുണ്ടായിരുന്നു. ഇത്രയേറെ ആത്മീയ വ്യക്തിത്വങ്ങൾ ഒത്തുചേർന്ന അനുഗൃഹീതമായ ആ വേദിയിൽ 'സിറാജ്' പ്രകാശനം എന്ന മഹത്തായ കർമത്തിനു വേണ്ടി എല്ലാവരും ചേർന്നു നിയോഗിച്ചത് കാലഘട്ടത്തിന്റെ ഇതിഹാസപുരുഷൻ താജുൽഉലമാ സയ്യിദ് അബ്ദുർറഹ്‌മാൻ അൽബുഖാരി അവർകളെയായിരുന്നു. ആ ഒറ്റ ചടങ്ങിൽനിന്നു തന്നെ നിലനിൽപിന്റെ ഊർജം 'സിറാജ്' നേടിക്കഴിഞ്ഞിരുന്നു.

വിളക്കണഞ്ഞാൽ പകരംവരുന്നത് ഇരുട്ടാണ്. അതുകൊണ്ട് ഈ പ്രകാശഗോപുരം 
കൺതുറന്നിരിക്കാൻ നമുക്ക് കാവൽക്കാരാകാം.
         omtharuvana Fb post -21-8-19

Wednesday, 26 August 2020

മരണപ്പെട്ടവർക്കുള്ള ഖുർആൻ പാരായണവും ശാഫി ഇമാമും ബിദഇകളുടെ കബളിപ്പിക്കലും

ഇമാം ശാഫിഈ(റ)യും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണവും, 
പുത്തന്‍വാദികളുടെ കബളിപ്പിക്കലും ഒരു ലഘു വിവരണം
================================================
മരണപ്പെട്ടവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ദാനം ചെയ്യുകയെന്നത് ലോകമുസ്,ലികളുടെ ചര്യയാണ്, പക്ഷെ തന്റെ സഹോദരന്ന് നന്മ ലഭിക്കു ന്നത്, സഹിക്കാത്ത കുടിലമനസ്ക്കരായ മുജാഹിദ് - ജമാഅത്തേ ഇസ്ലാമി പോലുള്ള വിഭാഗം ഇതിനെതിരില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്, അതിനായി അവര്‍ ഇമാമുകളുടെ കിത്താബുകളില്‍ നിന്നും അവര്‍ക്ക് അനു കൂലമാണെന്ന് അവരുടെ ചിന്തക്ക് തോന്നിയ വരികള്‍ എടുത്തുകാട്ടി കബളി ക്കാറാണ് പതിവ്, അങ്ങനെയുള്ള ഒന്നാണ്, മഹാനായ ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ പുത്തനാചാരമാ ണെന്ന് പറഞ്ഞിട്ടുണ്ട്, അങ്ങിനെ പാരായണം ചെയ്താല്‍ അത് മയ്യിത്തിലേ ക്ക് ചേരുകയോ മയ്യിത്തിനു ഉപകരിക്കുകയോ ചെയ്യുകയില്ലാ എന്നവാദം, അതിനായി എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു ഉദ്ധരണിയാണ്, ഹാഫിള് ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍(സൂറ:അന്നജ്മിലെ:39). സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്ന വരികള്‍, അഥവാ (وأن ليس للإنسان إلاّ ما سعى-النجم:39) “മനുഷ്യനിക്ക് അവന്‍ സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ ഒന്നല്ലാതെ ഉടമാവകാ ശമില്ല” എന്നര്‍ത്ഥം വരുന്ന ഒരു ആയത്താണത്, ആ ആയത്ത് തെളിവാക്കി ക്കൊണ്ട് ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായ ണം ചെയ്താല്‍ അവരിലേക്ക് അത് എത്തുകയില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്, അതു കൊണ്ട് അങ്ങിനെ ഖുര്‍ആന്‍ പാരായണം ചെയ്ത് ദാനം ചെയ്യല്‍ ബിദ്അ ത്താണെന്നും മയ്യിത്തിനു അതുകൊണ്ട് ഒരു ഉപകാരവും ലഭിക്കുകയില്ലെന്നു മാണ്, ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് പുത്തന്‍വാദികള്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്, എന്നാല്‍ എന്താണ് ഇമാം ശാഫിഈ(റ) പറഞ്ഞതിന്റെ ഉദ്ധേശം എന്നു നമുക്ക് പരിശോധിക്കാം. 
ഇമാം ശാഫിഈ(റ)യോ മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളോ മരണപ്പെ ട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ട വര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്നോ, അവര്‍ക്ക് ഫലം ചെയ്യുകയില്ലെന്നോ പറഞ്ഞിട്ടില്ല, മറിച്ച് മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം കൊണ്ട് മരണ പ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നു തന്നെയാണ് ശാഫിഈ ഇമാം പഠിപ്പിച്ചതും ശാഫിഈ മദ്ഹബും പഠിപ്പിക്കുന്നത്, പിന്നെ അവിടെയുള്ള വിഷയം കര്‍മ്മ ശാസ്ത്ര മദ്ഹബുകളിലെ വൈവിധ്യമായ വീക്ഷണ വ്യത്യാസമാണ്, നമുക്ക് പരിശോധിക്കാം. 
يقول الحافظ الإمام الـمفسّر قاضي القضاة تقي الدين السبكي رحمه الله: والمشهور عن الإمامين مالك والشافعي عدم وصول القرآن إلى الميت، وعن الإمام أبي حنيفة وأحمد رضي الله عنهم وصوله. (قضاء الأرب في أسئلة حلب:ص/457)للسبكي رحمه الله-756هــ، و(شرح الصدور بشرح حال الموتى والقبور:ص/310) و(الفوز العظيم في لقاء الكريم:ص/122) كلاهما للحافظ السيوطي-911هــ.  
മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ പ്രതിഫ ലം മരണപ്പെട്ടവരിലേക്ക് ചേരുന്ന വിഷയത്തില്‍ ഇസ്,ലാമിലെ നാലു മദ്ഹബുകള്‍ക്കിടയില്‍ രണ്ട് വീക്ഷണമാണുള്ളത്, ഒന്നാമത്തെ വീക്ഷണം ഒരു വ്യക്തി ഒരു മരണപ്പെട്ട വ്യക്തിയേയോ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന വ്യക്തി യേയോ ഉദ്ധേശിച്ച് താന്‍പാരായണം ചെയ്യുന്ന ഖുര്‍ആനിന്റെ പ്രതിഫല ത്തെ ദാനംചെയ്യലിനെ കരുതിക്കൊണ്ട് പാരായണം ചെയ്താല്‍ തന്നെ മയ്യി ത്തിലേക്ക് ആ പ്രതിഫലം ചേരും എന്നാണ്, ഈ അഭിപ്രായമാണ് ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്,മദ് ബ്നുഹമ്പല്‍(റ)യും പറഞ്ഞിട്ടുള്ളത്, എന്നാല്‍ ഇമാം ശാഫിഈ(റ)യും ഇമാം മാലിക്ക്(റ)യും പഠിപ്പിച്ചത് അങ്ങി നെ മരണപ്പെട്ടവരെ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരെ കരുതി പാരായണം ചെയ്തു എന്നതുകൊണ്ട് മരണപ്പെട്ടവരിലേക്ക് ചേരില്ല, എന്നുമാണ്. ഇക്കാ ര്യം മാഹാനായ അല്‍ഹാഫിള് അല്‍ഫഖീഹ് ഖാളില്‍ഖുളാത്ത് ഇമാം തഖി യ്യുദ്ദീന്‍ അസ്സുബ്ക്കി(റ) തന്റെ(ഖളാഉല്‍അറബി ഫീ അസ്ഇലത്തിഹലബ്: പേജ്/457)ലും മറ്റു ഇമാമുകള്‍ അവരുടെ കിത്താബുകളിലും വ്യക്ത മാക്കിയ തായി കാണാം.  ഹാഫിളുസ്സുയൂത്വീ(റ) പറഞ്ഞത്: സലഫുകളില്‍ ഭൂരിഭാഗ വും മൂന്ന് മദ്ഹബിന്റെ ഇമാമുകളും പറഞ്ഞിട്ടുള്ളത് മരണപ്പെട്ട വരി ലേക്ക് ഖുര്‍ആനിന്റെ പ്രതിഫലം ചേരും എന്നാണ്, ഇമാം ശാഫിഈ(റ) ചേരില്ലെന്നാണു  പറഞ്ഞിട്ടുള്ളത്. ഹാഫിളുസ്സുയൂത്വി(റ)യുടെ(ശറഹുസ്സ്വുദൂ ര്‍:പേജ്/310)ലും, തന്റെ(അല്‍ഫൗ സുല്‍അളീം ഫീലിഖാഇല്‍കരീം:പേജ്/122) ലും  പറയുന്നതായി കാണാം. അഥവാ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയും തര്‍ക്കവുമല്ല ഇവിടെയുള്ളത് മറിച്ച് പാരായണം ചെയ്യപ്പെ ടുന്ന ഖുര്‍ആന്റെ തുല്യമായ പ്രതിഫലം മയ്യിത്തിലേക്ക് ചേരണമെങ്കില്‍ ഉള്ള രൂപം എങ്ങിനെയാണെന്ന് പഠിപ്പിക്കുകയാണ് ഇമാമുകള്‍. ഇമാം ശാഫിഈ (റ)യും ഇമാം മാലിക്ക്(റ)യും പറഞ്ഞു: "മയ്യിത്തിനെ കരുതി പാരായണം ചെയ്തത് കൊണ്ട് മയ്യിത്തിലേക്ക് ചേരില്ല, കാരണം പാരായണം ചെയ്തതി ന്റെ പ്രതിഫലം പാരായണം ചെയ്ത വ്യക്തിക്കാണ്, അതാണ് വിശുദ്ദ ഖുര്‍ആനില്‍ "മനുഷ്യനു അവന്‍ ചെയ്തതല്ലാതെ ഇല്ല" എന്ന് പഠിപ്പിച്ചത്.  ഇമാം ശാഫിഈ(റ) പഠിപ്പിച്ച ആശയം തന്നെയാണു ശാഫിഈ മദ്ബും, ശാഫി ഈ മദ്ഹബിലെ പില്‍കാല ഇമാമുകളില്‍ ചിലര്‍ പാരായണം ചെയ്തു ദാനം ചെയ്താല്‍ തന്നെ മരണപ്പെട്ടവരിലേക്ക് ചേരും എന്നും പറഞ്ഞിട്ടുണ്ട്, ഏതാ യാലും ഖുര്‍ആന്‍ പാരായണം കൊണ്ട് ഉപകരിക്കുയില്ലെന്ന് ഇമാം ശാഫിഈ (റ)യോ ശാഫിഈ മദ്ഹബോ മറ്റു മദ്ഹബുകളോ പറഞ്ഞിട്ടില്ല, അക്കാര്യം മഹാനായ ഇമാം നവവി(റ)യടക്കമുള്ള ശാഫിഈ മദ്ഹബിലെ പൂര്‍,വ്വീകരാ യ ഇമാമുകള്‍ വിശദീകരിച്ചതായി കാണാം, അതോടൊപ്പം ഇമാമുകള്‍ ഒരു കാര്യവും കൂടി പഠിപ്പിച്ചിട്ടുണ്ട് അഥവാ പരായണം ചെയ്യപ്പെടുന്ന ഖുര്‍ആ നിന്റെ തുല്യമായ കൂലി മരണപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ വേണ്ടി തുല്യമായ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും അതു അല്ലാഹു സ്വീകരി ക്കാന്‍ വേണ്ടി ദുആചെയ്യുകയും ചെയ്യണം എന്നാണ്. മറിച്ച് ഹനഫീ മദ്ഹ ബിലും ഹമ്പലീ മദ്ഹബിലും മരണപ്പെട്ടവരെ കരുതി പാരായണം ചെയ്താ ല്‍ തന്നെ പ്രതിഫലം ലഭിക്കും എന്നാണു പഠിപ്പിച്ചിട്ടുള്ളത്, ആ ഒരു വ്യത്യാസ മാണ് ഈ വിഷയത്തില്‍ ഉള്ളത്, നമുക്ക് ഇമാമുകള്‍ പറഞ്ഞ ഉദ്ധരണികളി ലേക്കു കടക്കാം.
ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രമുഖ ഇമാമുകളില്‍പെട്ട ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ കിത്താബായ ശാഫിഈ മദ്ഹബിലെ പ്രമുഖ പ്രമാണമായ "തുഹ്ഫ" യില്‍ പറയുന്നത് കാണുക:
حَمَلَ جَمْعٌ عَدْمَ الْوُصُولِ الَّذِي قَالَ عَنْهُ الْمُصَنِّفُ فِي شَرَحِ مُسْلِمٍ أَنَّهُ مَشْهُورُ الْمَذْهَبِ عَلىَ مَا إِذَا قُرِأَ لاَ بِحَضْرَةِ الْمَيِّتِ وَلَمْ يَنْوِ الْقَارِئُ ثَوَابَ قِرَاءَتِهِ لَهُ أَوْ نَوَاهُ وَلَمْ يَدْعُ لَهُ. ... قَالَ ابْنُ الصَّلاَحِ رحمه الله: وَيَنْبَغِي الْجَزْمُ بِنَفْعِ أَللهم أَوْصِلْ ثَوَابَ مَا قَرَأْنَاهُ أَيْ مِثْلَهُ فَهُوَ الْمُرَادُ. (تُحْفَةُ الْمُحْتَاجِ بِشَرَحِ الْمِنْهَاجِ:3/101)وَ(تُحْفَةُ مَعَ حَاشِيَةِ الشَّرْوَانِي:7/74) لِابْنِ حَجَرِ الْهَيْتَمِيِّ رحمه الله 
മഹാനായ ഇമാം നവവി(റ) തന്റെ "ശറഹുമുസ്,ലിമി"ല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം മയ്യിത്തിലേക്ക് ചേരുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ വീക്ഷണം എന്ന് പറഞ്ഞത് മയ്യിത്തി ന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടാതിരിക്കുകയും, പാരായണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് വേണ്ടി കരുതാതിരിക്കുകയും, അല്ലെങ്കില്‍ കരുതി പക്ഷെ ദുആ ചെയ്യാതിരിക്കുകയും ചെയ്യുന്ന നിലക്കുള്ള ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ മേലിലാണ് ഒരു വിഭാഗം ഇമാമുക ള്‍ ചുമത്തിയത്, തുടര്‍ന്ന് ഇബ്നുഹജറ്(റ) പറയുന്നു: ഇമാം ഇബ്നുസ്സ്വലാ ഹ്(റ) പറഞ്ഞിട്ടുണ്ട്:അല്ലാഹുവേ ഞാന്‍ പാരായണം ചെയ്തതിന്റെ തുല്യ പ്രതിഫലത്തെ ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കേണമേ എന്ന് ദുആ ചെയ്താല്‍ തീര്‍ച്ചയായും അതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്നത് ഉറപ്പാണ്. ഇബ്നുഹജര്‍(റ) തന്റെ (തുഹ്ഫത്തുല്‍മുഹ്ത്താജ്:3/101)(തുഹ്ഫ ശര്‍,വാനിയടക്കം:7/74)ല്‍ വിവരിച്ചതായി കാണാം.
മഹാനായ ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ) പഠിപ്പിക്കുന്ന ഒരു ഉദ്ധര ണി കൂടി കാണുക:
[وَيَقْرَأُ] مَا تَيَسَّرَ [وَيَدْعُو] لَهُ عَقِبَ الْقِرَاءَةِ بَعْدَ تَوَجُّهِهِ لِلْقِبْلَةِ، لِأَنَّهُ أَرْجَى لِلْإِجَابَةِ وَيَكُونُ الْمَيِّتُ كَحَاضِرٍ تُرْجَى لَهُ الرَّحْمَةُ وَالْبَرَكَةٌُ بَلْ تَصِلُ لَهُ الْقِرَاءَةُ هُنَا وَفِيمَا إِذَا دَعَى لَهُ وَلَوْ بِعِيدًُا. (تحفة المحتاج:1/435) للإمام ابن حجر الهيتمي رحمه الله
ഖബ്,റ് സന്ദര്‍ശിക്കുന്നവര്‍ തനിക്ക് സാധിക്കുന്നരീതിയില്‍ ഖുര്‍ആന്‍ പാരായ ണം ചെയ്യുകയും ഖിബ്,ലക്കഭിമുഖമായി മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക യും ചെയ്യണം, നിശ്ചയം ഖുര്‍ആന്‍ പാരായണശേഷം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ്, ഖബ്റിന്നു സമീപം നില്‍ക്കു ന്നവനെപ്പോലെ ഖബ്റിലുള്ള മയ്യിത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബറക്കത്തും പ്രതീക്ഷിക്കപ്പെടുന്നതാണ്, എന്നല്ല ഖബ്റിന്ന് സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടുന്നതും വിദൂരത്ത്, വെച്ചാണെങ്കിലും പാരായാണ ശേഷം മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥനചെയ്യപ്പെടുന്നതുമായ ഖുര്‍ആന്‍ പാരായ ണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുന്നതാണ്, ഇബ്നുഹജര്‍(റ) തന്റെ(തുഹ്ഫത്തുല്‍മുഹ്ത്താജ്:1/435)ല്‍ പഠിപ്പിക്കുന്നതായി കാണാം. ഇങ്ങ നെ ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം തുല്യപ്രതിഫലത്തെ മയ്യിത്തിലേക്ക് എത്തിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും അത് ദാനംചെയ്യുകയും ചെയ്താല്‍ അത് ഖബ്റിന്നു സമീപത്ത് വെച്ചാണെങ്കിലും അല്ലെങ്കിലും മരണ പ്പെട്ടവര്‍ക്ക് ഉപകരിക്കും എന്ന് ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ)ക്ക് പുറമെ ശാഫിഈ മദ്ഹബിലെ നിരവധി ഇമാമുകള്‍ പഠിപ്പിക്കുന്നതായി കാണാം, രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന മഹാനായ ഇമാം നവവി(റ) തന്റെ(റൗളത്തുത്ത്വാലിബീന്‍:5/191)ലും, മഹാനായ ഹാഫിള്ഇബ്നുഹജരില്‍ അസ്ഖലാനി(റ)തന്റെ(ഫത്താവാ:പേജ്/30,39,40)ലും, ഇബ്നുഹജരില്‍ അസ്ഖ ലാനി(റ)യുടെ ഗുരുവര്യരായ ഇമാം നൂറുദ്ദീന്‍ ഇബ്നുല്‍ ഖത്ത്വാന്‍ അല്‍അസ്ഖലാനി(റ) തന്റെ(അല്‍ഖൗലു ബില്‍ഇഹ്സാനില്‍ അളീം:പേജ്/3,4) ലും, മഹാനായ ശൈഖുല്‍ ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാരി(റ) തന്റെ (ഫത്താവാ:പേജ്/150)ലും മറ്റു ഇമാമുകളും പഠിപ്പിച്ചതായി കാണാം.
ചുരുക്കത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന വിശുദ്ദ ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നു തന്നെയാണ് മഹാനായ ഇമാം ശാഫിഈ(റ) അടക്കമുള്ള ശാഫിഈ മദ്ഹബിലെ ഇമാമുക ള്‍ പഠിപ്പിച്ചിട്ടുള്ളത്, അത്കൊണ്ട് തന്നെയാനല്ലോ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുള്ളത്:-
وَأُحِبُّ لَوْ قُرِئَ عِنْدَ الْقَبْرِ وَدَعَا لِلْمَيِّتِ. (كِتَابُ الْأُمِّ:2/645)للإمام الشافعي رحمه الله. وَنَقَل عَنْهُ الْحَافِظُ الْبَيْهَقِيُّ فِي (مَعْرِفَةُ السُّنَنِ وَالْآثاَرِ:5/333) وَالْحَافِظُ السَّخَاوِيُّ فِي كِتَابِهِ: (قُرَّةُ اْلعَيْنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ:ص/110) وَغَيْرُهُمْ.
“ഖബ്റിന്നു സമീപത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യലിനേയും മയ്യി ത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തലിനേയും ഞാന്‍ ഇഷ്ടപ്പെടുന്നു", എന്നാണ് ഇമാം ശാഫിഈ(റ) തന്റെ പ്രസിദ്ധമായ(കിത്താബുല്‍ഉമ്മ്:2/645)ല്‍ പറഞ്ഞി ട്ടുള്ളത്, ഇക്കാര്യം ഇമാം ശാഫിഈ(റ)യില്‍ നിന്നും ഹാഫിള് അല്‍ബൈഹഖീ (റ) തന്റെ(മഅ്‌രിഫത്തുസ്സുനനി വല്‍ആസാര്‍:5/333)ലും ഹാഫിളുസ്സഖാവി (റ) തന്റെ(ഖുര്‍,റത്തുല്‍ഐന്‍:പേജ്/110)ലും മറ്റു ഇമാമുകളും ഉദ്ധരിച്ചതായി കാണാം. മാത്രമല്ല ഇമാം ശാഫിഈ(റ) പറഞ്ഞതായി ഇമാമുകള്‍ പഠിപ്പിക്കു ന്നു:
قاَلَ الْإِمَامُ الشَّافِعِيُّ رَحِمَهُ اللهِ: وَيُسْتَحَبُّ أَنْ يَقْرَأَ عِنْدَهُ شَيْئٌ مِنَ الْقُرْآنِ وَإِنْ خَتَمُوا الْقُرْآنَ عِنْدَهُ كَانَ حَسَنًا. (رِيَاضُ الصَّالِحِينْ:ص/370) لِلْإِمَامِ النَّوَوِيُّ، وَ(حَدَائِقُ الْأَوْلِيَاءِ:2/71) لِلْإِمَامْ اِبْنُ الْمُلَقِّنْ، وَ(شَرَحُ رِيَاضِ الصَّالِحِينْ:4/500) لِلْإِمَامِ اِبْنُ كَمَالْ بَاشَا الْحَنَفِي، وَ(دَلِيلُ الْفَالِحِينْ شَرَحُ رِيَاضِ الصَّالِحِينْ:6/103) لِلْعَلاَّمَةِ ابْنُ عَلاَّنِ الشَّافِعِيِّ رَحِمَهُمُ اللهِ
 ഇമാം നവവി(റ) പറയുന്നു: "ഇമാം ശാഫിഈ(റ) പറഞ്ഞു:മയ്യിത്തിന്റെ സമീപത്ത് വെച്ച് സാധിക്കുന്ന അത്ര ഖുര്‍ആന്‍ പാരായണം ചെയ്യല്‍ സുന്ന ത്താക്കപ്പെടും, ഖത്ത്മുചെയ്യുകയാനെങ്കില്‍ ഏറ്റവും നല്ലതാണ്" ഇമാം നവവി (റ) തന്റെ പ്രസിദ്ധമായ (രിയാളുസ്സ്വാലിഹീന്‍:പേജ്/370)ലും, ഇമാം ഇബ്നുല്‍ മുലഖ്ഖിന്‍(റ) തന്റെ(ഹദാഇഖുല്‍ഔലിയാഇ:2/71)ലും, ഇമാം ഇബ്നു കമാല്‍ ബാഷാ അല്‍ഹനഫീ(റ) തന്റെ(ശറഹു രിയാലുസ്സ്വാലിഹീ ന്‍:4/500)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ദലീലുല്‍ ഫാലി ഹീന്‍:6/103)ലും തുടങ്ങി ധാരാളം ഇമാമുകള്‍ ഉദ്ധരിച്ചതായി കാണാം.
ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാ ന്‍ കല്പിക്കുന്നു:-
ഇമാം ശാഫിഈ(റ)യില്‍ നിന്നും ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്യുന്നു:
قَدْ نَصَّ الشَّافِعِيُّ وَالْأَصْحَابُ عَلىَ أَنَّهُ يَقْرَأُ مَا تَيَسَّرَ مِنَ الْقُرْآنِ وَيَدْعُو لِلْمَيِّتِ عَقِيبَهَا، وَفِيهِ فَائِدَتَانِ: أَحَدُهُمَا أَنّ الدُّعَاءَ عَقِبَ الْقِرَاءَةِ أَقْرَبُ إِلَى الْإِجَابَةِ، وَالثَّانِي: يَنَالُ الْمَيِّتُ بَرَكَةَ الْقِرَاءَةِ، كَالْحَاضِرِ الْحَيِّ-الخ. (قَضَاءُ الْأَرَبِ فِي أَسْئِلَةِ حَلَبَ:ص/453-454)لِلإِمَامِ تَقِيُّ الدِّينِ السُّبْكِيّ-756هــ، وَ(شَرَحُ الْمُهَذَّبِ:5/260) وَ(رَوْضَةُ الطَّالِبِينْ :5/191)لِلْإِمَامِ النَّوَوِيِّ، وَ(الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ:ص/123)لِلْحَافِظِ السُّيُوطِيِّ وَ(قُرَّةُ الْعَيِنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ:ص/116)لِلْحَافِظِ السَّخَاوِيِّ، و(لوامع الأنوار في الأدعية والأذكار:ص/421) للإمام القسطلاني، وَ(تُحْفَةَ الْمُحْتَاجِ:4/100) لِخَاتِمَةِ الْمُحَقِّقِينْ ابْنُ حَجَرِ الْهَيْتَمِيِّ رَحِمَهُمُ اللهُ
മഹാനായ ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കി(റ) പറയുന്നു: "നിശ്ചയം ഇമാം ശാഫിഈ(റ) തന്റെ അനുചരന്മാരും മരണപ്പെട്ട വര്‍ക്കുവേണ്ടി സാധിക്കുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നും ശേഷം മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്, അങ്ങിനെ ചെയ്യുന്നതില്‍ രണ്ട് ഗുണമാണുള്ളത് ഒന്ന്:നിശ്ചയം ഖുര്‍ആന്‍ പാരായണം ചെയ്തശേഷം പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കപ്പെടുന്നതാണ്, രണ്ട്: ജീവിച്ചിരിക്കുവരെ പോലെതന്നെ മരണപ്പെട്ടവര്‍ക്കും ഖുര്‍ആന്‍ പാരാ യണം ചെയ്തതിന്റെ ബറക്കത്ത് ലഭിക്കുന്നതുമാണ്..... ഇമാം സുബ്ക്കി(റ) തന്റെ (ഖളാഉല്‍ അറബി ഫീഅസ്ഇലത്തിഹലബ്:പേജ്/453-454)ല്‍ വിവരിച്ച തായി കാണാം. ഇക്കാര്യം മഹാനായ ഇമാം നവവി(റ) തന്റെ (ശറഹുല്‍ മുഹദ്ദബ്:5/286)(റൗളത്തുത്ത്വാലിബീന്‍:5/191)ലും,ഹാഫിളുസ്സുയൂത്വി(റ) തന്റെ (അല്‍ഫൗസുല്‍അളീം ഫീലിഖാഇല്‍കരീം:പേജ്/123)ലും, ഹാഫിളുസ്സഖാവീ(റ) തന്റെ(ഖുര്‍,റത്തുല്‍ ഐന്‍:പേജ്/116)ലും, ഇമാം ഖസ്ത്വല്ലാനീ(റ) തന്റെ(ല വാമിഉല്‍അന്‍വാരിഫില്‍അദ്ഇയ്യത്തിവല്‍അദ്ക്കാര്‍:പേജ്/421)ലും,  ഖാത്തി മത്തുല്‍ മുഹഖിഖീന്‍ ഇബ്നുഹജരില്‍ഹൈത്തമി(റ) തന്റെ (തുഹ്ഫത്തു ല്‍മുഹ്ത്താജ്:4/100)ലും മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളും അവരുടെ കിത്താബുകളിലും പഠിപ്പിച്ചതായി കാണാം.
ഇമാം ശാഫിഈ(റ) ഖുര്‍ആന്‍ പാരായണത്തെ അംഗീകരിക്കുന്നു:-
അതേ പോലെ ഇമാം ശാഫിഈ(റ)യുടെ പ്രധാന ശിഷ്യനായ ഇമാം സഅ്‌ഫറാ നി (റ) പറയുന്നു:
وَعَنِ الزَّعْفَرَانِيِّ قَالَ: سَأَلْتُ الشَّافِعِيَّ رَضِيَ اللهُ عَنْهُ: عَنِ الْقِرَاءَةِ عِنْدَ الْقَبْرِ فَقَالَ: لاَ بَأْسَ بِه، وَهَذَا نَصٌّ غَرِيبٌ عَنِ الشَّافِعِيِّ وَالزَّعْفَرَانِيُّ مِنْ رُوَاةِ الْقَدِيمِ وَهُوَ ثِقَةٌ وَإِذَا لَمْ يِرِدْ فِي الْجَدِيدِ مَا يُخَالِفُ نُصُوصَ الْقَدِيمِ فَهُوَ مَعْمُولٌ بِهِ. (فَتَاوَى:ص/35-36) لِلْحَافِظِ الْعَسْقَلاَنِي، وَ(شَرَحُ الصُّدُورِ بِشَرَحِ حَالِ الْمَوْتَى وَالْقُبُورِ:ص/311) وَ(الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ:ص/122-123)لِلْحَافِظِ السُّيُوطِي، وَ(قُرَّةُ الْعَيْنِ:ص/108) لِلْحَافِظِ السَّخَاوِيِّ رحمهم الله.
ഖബ്റിന്നു സമീപത്ത്, വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ഇമാം ശാഫിഈ(റ)യോട് ചോദിച്ചു, അപ്പോള്‍ ഇമാം ശാഫിഈ(റ) പറഞ്ഞു:അത് തരക്കേടില്ല കുഴപ്പമില്ല", ഇതുദ്ധരിച്ചു കൊണ്ട് ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ) പറയുന്നു: ഈ പറഞ്ഞത് ഇമാം ശാഫിഈ (റ)യില്‍ നിന്നും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള ഖണ്ഡിതമായ തെളി വാണ്, ഇമാം സഅ്‌ഫറാനി(റ) ഇമാം ശാഫിഈ(റ)യുടെ ഖദീമായ അഭിപ്രായ ങ്ങള്‍ റിപ്പോറ്ട്ട് ചെയ്യുന്ന സ്വീകാര്യനായ ഇമാമാണ്, ജദീദായ അഭിപ്രായങ്ങ ളില്‍ ഈ പറഞ്ഞതിന്ന് വിരുദ്ധമായി വന്നിട്ടില്ലെങ്കില്‍ ഇതുകൊണ്ട് അമല്‍ ചെയ്യാവുന്നതാണ്" ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ (ഫത്താവാ:പേജ്/35-36)ലും, ഹാഫിളുസ്സുയൂത്വീ(റ) തന്റെ (ശറഹുസ്സ്വുദൂര്‍: പേജ്/311)ലും, തന്റെ(അല്‍ഫൗസുല്‍അളീം ഫീലിഖാഇല്‍കരീം:പേജ്/122-123) ലും  ഹാഫിളുസ്സഖാവി(റ) തന്റെ(ഖുര്‍,റത്തുല്‍ഐന്‍:പേജ്/108)ലും, പുത്തന്‍ വാദികള്‍ അവരുടെ പൂര്‍,വ്വകാല നേതാക്കളില്‍ രണ്ടാമനായി മുജാഹിദ് സെന്റര്‍ പുറത്തിറക്കിയ "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം അല്‍ജൗസിയ്യ തന്റെ (കിത്താ ബുര്‍,റൂഹ്:പേജ്/16)ലും മറ്റു നിരവധി ഇമാമുകളും പറയുന്നതായി കാണാം.
ഇമാം ശാഫിഈ(റ) തന്നെ ഖബ്റിന്നു സമീപം ഖുര്‍ആന്‍ പാരായണം ചെയ്ത് ലോകത്തെ പഠിപ്പിക്കുന്നു:-
മഹാനായ ഇമാം ശാഫിഈ(റ) തന്നെ വഫാത്തായ മഹത്തുക്കള്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തിയതായി ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചതാ യി കാണാം, മാലിക്കീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരില്‍ പെട്ട അശ്ശൈഖ് അലി സാലിം അല്‍ മനൂഫി(റ) പറയുന്നത് കാണുക:
وَنُقِلَ عَنِ الشَّافِعِيِّ اِنْتِفَاعَ الْمَيِّتِ بِالْقِرَاءَةِ عَلىَ قَبْرِهِ، وَتَوَاتَرَ أَنَّ الشَّافِعِيَّ زَارَ اللَّيْثَ بْنَ سَعْدٍ وَقَرَأَ عِنْدَهُ خَتْمَةً وَقَالَ أَرْجُو أَنْ تَدُومَ فَكاَنَ اْلأَمْرُ كَذَلِكَ. (ضَوْءُ الْبُدُورِ فِيمَا يَنْفَعُ الْأَحْيَاءُ وَأَهْلُ الْقُبُورِ:ص/51) لِلشَّيْخِ عَلِي سَالمِ الْمَنُوفِيِّ الْمَالِكِيِّ. وَ(إِتْحَافُ السَّادَةِ الْمُتَّقِينْ:10/369) لِلْعَلاَّمَةِ الزَّبِيدِي-1205هــ، وَ(مَغَانِي الْأَخْيَارِ فِي شَرَحِ أَسَامِي رِجَالِ مَعَانِي الْآثَارِ :2/505) لِلْإِمَامِ الْعَيْنِيِّ-855هــ، وَ(الْقَوْلُ بِاْلإِحْسَانِ الْعَمِيمِ فِي انْتِفَاعِ الْمَيِّتِ بِالْقُرْآنِ الْعَظِيمِ:ص/3) لِلْإِمَامِ ابْنِ الْقَطَّانِ الْعَسْقَلَانِيِّ-813هــ

ഖബ്റിന്നു സമീപത്ത് വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്ന് ഇമാം ശാഫിഈ(റ)യില്‍ നിന്ന് ഉദ്ധരിക്ക പ്പെട്ടിട്ടുണ്ട്, ഹിജ്റ:175.ല്‍ വഫാത്തായ ഹാഫിളും മുഹദ്ദിസും ഫഖീഹുമായ ശൈഖുല്‍ഇസ്,ലാം അബുല്‍ഹാരിസ് അല്ലൈസുബ്നു സഅ്ദ്(റ)യുടെ ഖബ്റ് ഇമാം ശാഫിഈ(റ) സിയാറത്ത് ചെയ്യുകയും അവിടെവെച്ച് വിശുദ്ദ ഖുര്‍ ആന്‍ ഖത്ത്മുചെയ്യുകയും മഹാന്റെ ഖബ്റിന്നു സമീപത്ത് ഖുര്‍ആന്‍ പാരാ യണം എക്കാലത്തും നിലനില്‍ക്കണമെന്നു ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു, അങ്ങിനെ അല്ലാമാ മനൂഫിയുടെ കാലത്തും അവരുടെ ഖബ്റിന്നു സമീപം ഖുര്‍ആന്‍ പാരായണം നടന്നുകൊണ്ടേയിരുന്നുവെന്ന് അല്ലാമാ അലി അല്‍മനൂഫി(റ) തന്റെ(ളൗഉല്‍ബുദൂര്‍ ഫീമായന്‍ഫഉല്‍അഹ്,യാഉ വഅഹ് , ലുല്‍ഖുബൂര്‍:പേജ്/51)ല്‍ വിവരിച്ചതായി കാണാം, അല്ലാമാ മനൂഫിക്കു മുമ്പ് അല്ലാമാ മുര്‍ത്തളാ അസ്സബീദീ(റ) തന്റെ(ഇത്ത്ഹാഫുസ്സാദത്തില്‍മുത്തഖീന്‍ :‌10/369)ലും, മഹാനവര്‍കള്‍ക്കു മുമ്പ് ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമും മുഹദ്ദിസുമായ ഇമാം ബദ്റുദ്ദീന്‍ അല്‍ഐനി(റ) തന്റേ(മഗ്വാനില്‍ അഖ്,യാ രി ഫീശറഹി അസാമീ രിജാലി മആനില്‍ആസാര്‍:2/505)ലും, മഹാനുമുമ്പ് ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം ഇബ്നു ല്‍ഖത്ത്വാന്‍ അല്‍അസ്ഖലാനി(റ) തന്റെ(അല്‍ഖൗലു ബില്‍ഇഹ്സാനില്‍ അമീം:പേജ്/3)ലും മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പഠിപ്പിക്കു ന്നതായി കാണാം‌.
    ഇവിടെ മഹാനായ ഇമാം ശാഫിഈ(റ) തന്നെ വഫാത്തായ മഹാന്റെ ഖബ്റിന്നരികില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു ലോകത്തെ പഠിപ്പിക്കുക യാണ്, 
ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാര്‍ ഇമാം ശാഫിഈ(റ)യുടെ ചാരത്ത് ഖുര്‍ആന്‍പാരായണം നടത്തുന്നു:-
മഹാനായ ഇമാം ശാഫിഈ(റ) വഫാത്തായി കിടക്കുമ്പോള്‍ തന്റെ ശിഷ്യ ന്മാര്‍ അവിടുത്തിന്റെ സമീപത്തു വിശുദ്ധ ഖുര്‍ആ നിലെ സൂറത്ത്: യാസീന്‍ പാരായണം ചെയ്ത കാര്യം ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തത് നമുക്കുദ്ധരി ക്കാം. ഹിജ്റ:363.ല്‍ വഫാത്തായ ഹാഫിളും പ്രസിദ്ധ ഹദീസ് പണ്ഡിതനും, ശൈഖുഅഇമ്മത്തില്‍ഹദീസ് എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടവരുമായ ഇമാം അബുല്‍ഹസന്‍ അല്‍ആബുര്‍,രീ(റ) ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാ രില്‍ നിന്ന് ഉദ്ധരിച്ചു പറയുന്നു:
عَنِ ابْنِ عَبْدِ الْحَكَمِ [وَسُئِلَ] عَنِ الْقِرَاءَةِ عِنْدَ رَأْسِ الْمَيِّتِ؟ فَقَالَ: كَانَ أَصْحَابُنَا مُجْتَمِعِينَ عِنْدَ رَأْسِ الشَّافِعِيِّ وَرَجُلٌ يَقْرَأُ سُورَةَ يَــسِــنْ فَلَمْ يُنْكِرْ ذَلِكَ عَلَيْهِ أَحَدٌُ مِنْهُمْ. (مَنَاقِبُ الْإِمَامِ الشَّافِعِيِّ:ص/137) لِلْحَافِظِ الْآبُرِّي-363هــ، وَ(مَنَاقِبُ الشَّافِعِيِّ:2/299) لِلْحَافِظِ الْبَيْهَقِيِّ-458هــ، وَ(مَعْدِنُ الْيَوَاقِيتِ الْمُلْتَمِعَةِ:ص/220) لِلْإِمَامِ ابْنُ حَجَرِ الْهَيْتَمِي-974هــ، وَ(تَبْصِيرُ بَصَائِرِ الْمُقَلِّدِينْ:ص/150) للعلامة الكرمي-1033هــ، وَغَيْرُهُمْ.
മഹാനായ ഇബ്നുഅബ്ദില്‍ഹക്കം(റ) നോട്: മയ്യിത്തിന്റെ തലഭാഗത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ പറ്റി ചോദിക്കപ്പെട്ടു? അപ്പോള്‍ അവര്‍ പറഞ്ഞു: "ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാരായ ഞങ്ങള്‍ വഫാത്താ യി കിടക്കുന്ന ഇമാം ശാഫിഈ(റ)യുടെ തലഭാഗത്തിരിക്കുകയും ഒരാള്‍  സൂറ:യാസീന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു, അവിടെ കൂടിയ ഒരു പണ്ഡിതനും ആപ്രവര്‍ത്തിയെ വിമര്‍ശിച്ചിട്ടില്ല". ഹാഫിള് അല്‍ആബുര്‍,രി (റ) തന്റെ(മനാഖിബുല്‍ ഇമാമിശ്ശാഫിഈ:പേജ്/137)ലും, ഹാഫിള് അല്‍ ബൈഹഖീ(റ) തന്റെ(മനാഖിബുശ്ശാഫിഈ:2/299)ലും, ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ(മഅ്‌ദിനുല്‍ യവാഖീത്തില്‍ മുല്‍ത്തമിഅ:പേജ്/220)ലും, അല്ലാമാ യൂസുഫ് അല്‍കറമി തന്റെ(തബ്സ്വീറു ബസ്വാഇരില്‍മുഖല്ലിദീന്‍ :പേജ്/150)ലും തുടങ്ങി നിരവധി ഇമാമുകള്‍ പഠിപ്പിച്ചതായി കാണാം, ഇവി ടെ നാം മനസ്സിലാക്കേണ്ടത് മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം പാടില്ലെന്നാണു ഇമാം ശാഫിഈ(റ) പഠിപ്പിച്ചിരുന്നതെങ്കില്‍ തന്റെ ശിഷ്യ ന്മാര്‍ മഹാന്‍ വഫാത്തായ സമയത്ത് തന്റെ തലഭാഗത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യില്ലായിരുന്നു, ഇനി അങ്ങിനെ ആരെങ്കിലും ഒരാള്‍ ചെയ്ത താണെന്നു വെച്ചാല്‍തന്നെ മറ്റു ശിഷ്യന്മാര്‍ അതിനെ വിമര്‍ശിക്കേണ്ടതായിരു ന്നു, മറിച്ച് ആരും വിമര്‍ശിക്കാതെ അംഗീകരിക്കുകയാണു ചെയ്തത്, ഈ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നത്, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കും എന്നു തന്നെയാണു മഹാനായ ഇമാം ശാഫിഈ(റ)‌ പഠിപ്പിച്ചിട്ടുള്ളത് എന്നാണ്, അപ്പോള്‍ പിന്നെ മയ്യിത്തിലേ ഖുര്‍ആന്റെ പ്രതിഫലം ചേരില്ലെന്ന് പറഞ്ഞത് മുമ്പ് നാം വിവരിച്ച രീതിയിലാണെന്ന് വ്യക്തമാകുന്നതാണ്.
ഇമാം ശാഫി ഈ(റ)യുടെ ഖബ്റിന്നടുത്ത്പോയി ഖുര്‍ആന്‍ ഖത്ത്മു ചെയ്യലിനെ കര്‍മ്മശാസ്ത്ര ഇമാമുകള്‍ നേര്‍ച്ചയാക്കുന്നു:-
ഹിജ്റ:472.ല്‍ വഫാത്തായ ഇമാം അബൂഅബ്ദില്ലാഹില്‍വര്‍,റാഖ്(റ) പറഞ്ഞ തായി ഇമാം ഇബ്നു ഹജരില്‍ ഹൈത്തമീ(റ) പഠിപ്പിക്കുന്നു:
وَقَالَ أَبُو عَبْدِ اللهِ الْحُسَيْنُ بْنُ جَعْفَرِ الْوَرَّاقِ: وَحَدَّثُوا أَنَّهُ قَوْلُ رَجُلٍ مِنْ أَهْلِ الْعِرَاقِ مِنْ أَجِلَّةِ الْفُقَهَاءِ نَذَرَ بِالْعِرَاقِ أَنْ يَخْرُجَ إِلَى مِصْرَ وَيَخْتِمَ عِنْدَ قَبْرِ الشَّافِعِيِّ أَرْبَعِينَ خَتْمَةً ثُمَّ يَرْجِعَ فَخَرَجَ إِلىَ مِصْرَ وَخَتَمَ عَلَى قَبْرِ الشَّافِعِيِّ أَرْبَعِينَ خَتْمَةً. (مَعْدِنُ اْليَوَاقِيتُ الْمُلْتَمِعَةِ:ص/223) لابن حجر الهيتمي-974هــ
ഇമാം അബൂഅബ്ദില്ലാഹി ഇബ്നു ജഅ്‌ഫരില്‍വര്‍,റാഖ്(റ) പറയുന്നു: "ഇറാഖിലെ പ്രമുഖകര്‍മ്മശാസ്ത്ര ഇമാമുകളില്‍പെട്ട ഒരാള്‍ ഈജിപ്തിലു ള്ള മഹാനായ ഇമാം ശാഫിഈ(റ)യുടെ ഖബ്റിങ്ങല്‍ പോയി നാല്‍പത് ഖത്ത്മു ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ നേര്‍ച്ചയാക്കുകയും അങ്ങിനെ ആ ഇമാം അവിടെ പോകുകയും നാല്‍പത് ഖത്ത്മു പാരായണം ചെയ്തു തിരിച്ചുവരികയും ചെയ്തു". ഇമാം ഇബ്നുഹജര്‍(റ) തന്റെ(മഅ്‌ദിനുല്‍ യവാഖീത്തില്‍ മുല്‍ത്തമിഅ:പേജ്/223)ല്‍ ഉദ്ധരിച്ചതായി കാണാം.
ഹാഫിള് ഇബ്നുകസീറിന്റെ വാദത്തെ തന്റെ സമകാലികന്‍ ഇബ്നുല്‍ ഖയ്യിം ഖണ്ഡിക്കുന്നു:-
ഇനി ഇമാം ശാഫിഈ(റ) മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ എത്തുകയില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞതായി ഇബ്നു കസീര്‍ തന്റെ തഫ്സീറില്‍ പറഞ്ഞതിനു ശേഷം ഇബ്നുകസീര്‍ പറയുന്ന ചിലവരികളുണ്ട് അഥവാ "നബി (സ്വ) സുന്നത്തായി കല്പിച്ചിട്ടില്ലെന്നും, നബി(സ്വ) പ്രേരിപ്പിച്ചിട്ടില്ലെന്നും, സ്വഹാബത്തില്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണം നടത്തിയിട്ടില്ലെന്നും... തുടങ്ങിയുള്ള ഇബ്നുകസീറിന്റെ പരാ മര്‍ശം" ഇബ്നുകസീര്‍ ഈ പറഞ്ഞതിന്ന് തന്റെ സമകാലികനും കൂറുകാര നും ഇബ്നുതൈമിയ്യയുടെ ശിഷ്യനും മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവു മായ ഇബ്നുല്‍ഖയ്യിം തന്റെ "കിത്താബുര്‍,റൂഹി"ല്‍ മറുപടി പറഞ്ഞതായി കാണാം അതിങ്ങനെ വായിക്കാം
وَأَمَّا قِرَاءَةُ الْقُرْآنِ وَإِهْدَائُهَا لَهُ تَطَوُّعًا بِغَيْرِ أُجْرَةٍ فَهَذَا يَصِلُ إِلَيْهِ كَمَا يَصِلُ ثَوَابُ الصَّوْمِ وَالْحَجِّ. فَإِنْ قِيلَ: فَهَذَا لَمْ يَكُنْ مَعْرُوفًا فِي السَّلَفِ وَلاَ يُمْكِنُ نَقْلُهُ عَنْ وَاحِدٍ مِنْهُمْ مَعَ شِدَّةِ حِرْصِهِمْ عَلىَ الْخَيْرِ، وَلاَ أَرْشَدَهُمُ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِلَيْهِ، وَقَدْ أَرْشَدَهُمْ إِلَى الدُّعَاءِ وَالْإِسْتِغْفَارِ وَالصَّدَقَةِ وَالْحَجِّ وَالصِّيَامِ، فَلَوْ كَانَ ثَوَابُ الْقِرَاءَةِ يَصِلُ لَأَرْشَدَهُمْ إِلَيْهِ وَلَكَانُوا يَفْعَلُونَهُ. [فَالْجَوَابُ] إِنَّ مُورِدَ هَذاَ السُّؤَالِ إِنْ كَانَ مُعْتَرِفًا بِوُصُولِ ثَوَابِ الْحَجِّ وَالصِّيَامِ وَالدُّعاَءِ وَاْلإِسْتِغْفَارِ قِيلَ لَهُ: مَا هَذِهِ الْخَاصِيَّةُ الَّتِي مُنِعَتْ وُصُولَ ثَوابِ الْقِرَاءَةِ وَاقْتَضَتْ وُصُولَ ثَوَابِ هَذِهِ الْأَعْمَالِ، وَهَلْ هَذَا إِلاَّ تَفْرِيقٌ بَيْنَ الْمُتَمَاثِلاَتِ ؟ ! وَإِنْ لَمْ يَعْتَرِفْ بِوُصُولِ تِلْكَ الْأَشْيَاءِ إِلىَ الْمَيِّتِ فَهُوَ مَحْجُوجٌ بِالْكِتَابِ وَالسُّنَّةِ وَالْإِجْمَاعِ وَقَوَاعِدِ الشَّرَعِ.
وَأَمَّا السَّبَبُ الَّذِي لِأَجَلِهِ لَمْ يَظْهَرْ ذَلِكَ فِي السَّلَفِ فَهُوَ أَنَّهُمْ لَمْ يَكُنْ لَهُمْ أَوْقَافٌ عَلىَ مَنْ يَقْرَأُ وَيَهْدِي إِلَى الْمَوْتَى، وَلاَ كَانُوا يَعْرِفُونَ ذَلِكَ الْبَتَّةَ، وَلاَ كَانُوا يَقْصُدُونَ الْقَبْرَ لِلْقِرَاءَةِ عِنْدَهُ كَمَا يَفْعَلُهُ النّاَسُ الْيَوْمَ، وَلَا كَانَ أَحَدٌ يَشْهَدُ مَنْ حَضَرَهُ مِنَ النَّاسِ عَلىَ أَنَّ ثَوَابَ هَذِهِ الْقِرَاءَةِ لِفُلاَنِ اْلمَيِّتِ؛ بَلْ وَلاَ ثَوَابَ هَذِهِ الصَّدَقَةِ وَالصَّوْمِ. ثُمَّ يُقَالُ لِهَذَا الْقَائِلِ: لَوْ كَلَّفْتَ أَنْ تَنْقُلَ عَنْ وَاحِدٍ مِنَ السَّلَفِ أَنَّهُ قَالَ: أَللهم ثَوَابَ هَذَا الصَّوْمِ لِفُلاَنٍ لَعَجَزْتَ، فَإِنَّ الْقَوْمَ كَانُوا أَحْرَصَ شَيْئٍ عَلىَ كَتْمَانِ أَعْماَلِ الْبِرِّ، فَلَمْ يَكُونُوا لَيَشْهَدُوا عَلى اللهِ بِإيصَال ثَوابِها إِلَى أَمْوَاتِهِمْ. فَإِنْ قِيلَ: فَرَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَرْشَدَهُمْ إِلَى الصَّوْمِ وَالصَّدَقَةِ وَالْحَجِّ دُونَ الْقِرَاءَةِ. قِيلَ: هُوَ صَلىَّ اللهُ عَلَيْهِ وَسَلَّمَ لَمْ يَبْتَدِئْهُمْ بِذَلِكَ، بَلْ خَرَجَ ذَلِكَ مِنْهُ مَخْرَجَ الْجَوَابِ لَهُمْ، فَهَذَا سَأَلَهُ عَنِ الْحَجِّ عَنْ مَيِّتِهِ فَأَذِنَ لَهُ فِيهِ، وَهَذَا سَأَلَهُ عَنِ الصِّيَامِ عَنْهُ فَأَذِنَ لَهُ، وَهَذَا سَأَلَهُ عَنِ الصَّدَقَةِ فَأَذِنَ لَهُ، وَلَمْ يَمْنَعْهُمْ مِمَّا سِوَى ذَلِكَ، وَأَيُّ فَرْقٍ بَيْنَ وُصُولِ ثَوابِ الصَّوْمِ الَّذِي هُوَ مُجَرَّدُ نِيَّةٍ وَإِمْسَاكٍ، وَبَيْنَ وُصُولِ ثَوَابِ الْقِرَاءَةِ وَالذِّكْرِ؟ وَالْقَائِلُ: إِنَّ أَحَدًا مِنَ السَّلَفِ لَمْ يَفْعَلْ ذَلِكَ قَائِلٌُ مَا لاَ عِلْمَ لَهُ بِهِ، فَإِنَّ هَذِهِ شَهَادَةٌ عَلىَ نَفْيِ مَا لَمْ يَعْلَمْهُ،........  وَسِرُّ الْمَسْأَلَةِ أَنَّ الثَّوَابَ مِلْكٌ لِلْعَامِلِ، فَإِذَا تَبَرَّعَ بِهِ وَأَهْدَاهُ إِلَى أَخِيهِ الْمُسْلِمِ أَوْصَلَهُ اللهُ إِلَيْهِ، فَمَا الَّذِي خُصَّ مِنْ هَذَا ثَوابَ قِرَاءَةِ الْقُرْآنِ وَحَجَرَ عَلىَ الْعَبْدِ أَنْ يُوصِلَهُ إِلىَ أَخِيهِ الْمُسْلِمِ؟ وَهَذاَ عَمَلُ سَائِرِ النَّاسِ حَتَّى الْمُنْكِرِينَ فِي سَائِرِ الْأَعْصَارِ وَالْأَمْصَارِ مِنْ غَيْرِ نَكِيرٍ مِنَ الْعُلَمَاءِ. (كِتَابُ الرُّوحِ:ص/172- 173) لِابْنِ الْقَيِّمِ الْجَوْزِيَّةِ.
ഇബ്നുതൈമിയ്യക്ക് ശേഷം ഇസ്ലാഹീപ്രസ്ഥാനത്തിന്റെ പതാകവാഹകനാ ണെന്ന് മുജാഹിദ് സെന്റര്‍ പുറത്തിറക്കിയ "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തി നൊരാമുഖം" എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം തന്റെ കൂട്ടുകാരനും സമകാലികനും ഇബ്നുതൈമിയ്യയുടെ തന്നെ പ്രധാന ശിഷ്യനുമായ ഇബ്നുല്‍ഖയ്യിം പറയുന്നു: "വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനെ കൂലിവാങ്ങാതെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യുകയും ചെയ്താല്‍ നോമ്പിന്റെയും ഹജ്ജിന്റെയും പ്രതിഫലം ലഭിക്കുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്ന താണ",
അപ്പോള്‍ ഈ പ്രവര്‍ത്തി സലഫുകളില്‍ അറിയപ്പെട്ടിട്ടില്ലെന്നും, സലഫു കളില്‍ ആരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നും, നബി(സ്വ) കല്പിച്ചിട്ടില്ലെ ന്നും പറയപ്പെട്ടാല്‍, നിശ്ചയം നബി(സ്വ) നോമ്പ് കൊണ്ടും സ്വദഖ കൊണ്ടും ഹജ്ജ് കൊണ്ടും ഇസ്തിഗ്ഫാറു കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും കല്പിച്ചിട്ടു മുണ്ട്, മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം എത്തുമായിരുന്നെങ്കില്‍ നബി(സ്വ) കല്പിക്കുകയും സ്വഹാബത്ത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമായിരുന്നു എന്നാണു പറയുന്നതെങ്കില്‍ അതിനുള്ള ഉത്തരം:ഇങ്ങനെയുള്ള ചോദ്യംചോദിക്കുന്നയാള്‍ ഹജ്ജിന്റേ യും നോമ്പിന്റേയും പ്രാര്‍ത്ഥനയുടേയും ഇസ്തിഗ്ഫാറിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് എത്തുമെന്നാണു പറയുന്നതെങ്കില്‍ അവരോട് ചോദിക്കാനുള്ളത് ഈ പറയപ്പെട്ട കര്‍മ്മങ്ങളുടെ പ്രതിഫലം മരണപ്പെട്ടവരി ലേക്ക് ചേരുകയും ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ടവരി ലേക്ക് ചേരുന്നതിനെ തടയുകയും ചെയ്യുന്ന ഒരു പ്രത്യേകകാര്യം എന്താണ്, ഇത് തുല്യമായ രണ്ട്കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിവു കാണിക്കലല്ലേ? !, ഇനി ഈ പറയപ്പെട്ട ഒരു കര്‍മ്മങ്ങലും മരണപ്പെട്ടവരിലേക്ക് ചേരുകയി ല്ലെന്നാണു പറയുന്നതെങ്കില്‍ അതുകള്‍ ചേരും എന്നത് ഖുര്‍ആന്‍ കൊണ്ടും സുന്നത്തു കൊണ്ടും ഇജ്മാഉ കൊണ്ടും ഇസ്,ലാമിക ശരീഅത്തിലെ നിയമ ങ്ങളെ കൊണ്ടും തെളിയിക്കപ്പെട്ടതാണ്.
ഈ പറയപ്പെട്ട കാരണത്തിനു വേണ്ടി സലഫുകള്‍ക്ക് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണത്തിനുള്ള വഖ്ഫോ, ദാനം ചെയ്യലോ, ഉണ്ടായിരുന്നില്ല, അങ്ങിനെ ഒരുകാര്യം അവര്‍ക്ക് അറിയുകപോലുമില്ല, സലഫുകള്‍ ഇന്നു ജനങ്ങള്‍ ചെയ്യുന്നതുപോലെ ഖുര്‍ആന്‍ പാരായണത്തിനു വേണ്ടി ഖബ്റു കള്‍ക്ക് സമീപത്തേക്ക് പോകാറുമില്ല, അവരില്‍ ഒരാളും പാരായണം ചെയ്യ പ്പെട്ട ഖുര്‍ആനിന്റെ പ്രതിഫലം ഇന്നാലിന്ന വ്യക്തിക്കാണെന്ന് സന്നിഹ്ത രായ ജനങ്ങളെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടില്ല, എന്നല്ല ഞാന്‍ ഈ ചെയ്ത സ്വദഖയുടെയും നോമ്പിന്റെയും പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നു എന്ന് പറഞ്ഞിട്ടില്ല,  ഇങ്ങനെ പറയുന്നവരോട് ചോദിക്കപ്പെടും: നോമ്പിന്റെ പ്രതിഫലം ഇന്നാലിന്ന വ്യക്തിക്ക് ഞാന്‍ ദാനം ചെയ്തു എന്ന കാര്യം സലഫുകളില്‍ ആരില്‍ നിന്നെങ്കിലും ഉദ്ധരിക്കാന്‍ നീ ശ്രമിച്ചാല്‍ ആശ്രമം പാഴ്,വേലയാകുന്നതാണ്, കാരണം സലഫുകള്‍ അവര്‍ ചെയ്ത സല്‍കര്‍മ്മങ്ങളെ മറച്ചുവെക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നവരായിരുന്നു, അവര്‍ അങ്ങിനെ ചെയ്യുന്നതൊന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താറി ല്ലായി രുന്നു, ഇനി നബി(സ്വ) നോമ്പ് കൊണ്ടും ഹജ്ജ് കൊണ്ടും സ്വദഖകൊണ്ടു മൊക്കെ കല്പിച്ചിട്ടുണ്ട്, ഖുര്‍ആന്‍ പാരായണം കൊണ്ട് കല്പിച്ചിട്ടില്ലാ എന്നാണു പറയുന്നതെങ്കില്‍ അവരോട് പറയാനുള്ള മറുപടി നോമ്പ് അനുഷ്ടിക്കാനും ധര്‍മ്മം ചെയ്യാനും ചെയ്യാനുമൊന്നും നബി(സ്വ) തുടങ്ങി പ്പറഞ്ഞതല്ല, മറിച്ച് സ്വഹാബാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞതാണ്, ചില സ്വഹാബികള്‍ നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ചും മറ്റു ചിലര്‍ സ്വദഖ ചെയ്യുന്നതിനെ പറ്റിയും, മറ്റു ചിലര്‍ ഹജ്ജ് ചെയ്യുന്നതിനെ പറ്റിയുമൊക്കെ ചോദിച്ചപ്പോഴാണ് അതുകളെ പറ്റി നബി(സ്വ) പറഞ്ഞിട്ടു ള്ളത്, അതുകളല്ലാത്ത സല്‍കര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് നബി(സ്വ) പറഞ്ഞിട്ടില്ല, പിന്നെ എന്ത് വ്യത്യാസമാണ്, സ്വദഖയും ഹജ്ജും നോമ്പും ചെയ്യുന്നതു കൊണ്ട് മരണപ്പെട്ടവര്‍ക്ക് എത്തുകയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് എത്താതിരിക്കുകയും ചെയ്യുന്നതില്‍?,  പിന്നെ സലഫുകളാരും അങ്ങിനെ ചെയ്തിട്ടില്ലെന്നു പറയുന്നത് അവര്‍ക്ക് അതേകുറിച്ച് അറിയാത്തതു കൊണ്ടാണ്, നിശ്ചയം അങ്ങിനെ പറയുന്നത് താന്‍ അറിയാത്ത ഒന്നിന്റെ മേല്‍ സാക്ഷ്യപ്പെടുത്തലാണ്, ..... എന്ന് തുടങ്ങി ഇബ്നുല്‍ഖയ്യിം അവസാനം പറയുന്നു: "ഈ വിഷയത്തിലെ രഹസ്യം: പ്രതിഫലം എന്നത് ഒരുകര്‍മ്മം ചെയ്തയാള്‍ക്ക് ഉടമപ്പെട്ടതാണ്, ആ ഉടമാവകാശത്തിലുള്ളതിനെ തന്റെ സഹോദരന്ന് ദാനം ചെയ്താല്‍ അല്ലാഹു അതിനെ ആ സഹോദരനിലേക്ക് എത്തിക്കുന്നതാണ്, കാര്യം ഇങ്ങനെയായിരിക്കെ ഖുര്‍ആന്‍ പാരായണം ചെയ്ത് ദാനംചെയ്യുന്നതു മാത്രം മരണപ്പെട്ടവരിലേക്ക് എത്തുകയില്ലെന്നതി നെ പ്രത്യേകമാക്കുന്ന എന്തൊരു കാരണമാണുള്ളത്?, ഖുര്‍ആന്‍ പാരായണ മാണങ്കിലോ എല്ലാ നാടുകളിലും എല്ലാ കാലത്തും ആരില്‍ നിന്നും ഒരു എതിര്‍പ്പും കൂടാതെ വിമര്‍ശകര്‍ പോലും അനുവര്‍ത്തിച്ചു വരുന്ന ഒരു കര്‍മ്മമാണ്". ഇബ്നുല്‍ഖയ്യിം തന്റെ (കിത്താബുര്‍,റൂഹ്:പേജ്/172-173)ല്‍ വിശദീകരിച്ചതായി കാണാം. ഇനി ഇബ്നുകസീര്‍ അടക്കമുള്ളവര്‍ പറഞ്ഞ സലഫുകളും സ്വഹാബത്തും ഖുര്‍ആന്‍ പാരായണം ചെയ്തിട്ടില്ലെന്ന വാദ ത്തെ ഇബ്നുല്‍ഖയ്യിമും മറ്റും ഇമാമുകളും തകര്‍ക്കുന്നത് കാണുക:
قَالَ الْخَلاَّلُ: عَنْ عَبْدِ الرَّحْمَنِ بْنِ الْعَلاَءِ ابْنِ اللَّجْلَاجِ عَنْ أَبِيهِ أَنَّهُ أَوْصَى إِذَا دُفِنَ أَنْ يَقْرَأَ عِنْدَ رَأْسِهِ بِفَاتِحَةِ الْبَقَرَةِ وَخَاتِمَتِهَا، وَقَالَ: سَمِعْتُ ابْنَ عُمَرَ يُوصِي بِذَلِكَ، ...
وَذَكَرَ الْخَلاَّلُ عَنِ الشَّعْبِيِّ قَالَ: كَانَتِ الْأَنْصَارُ إِذَا مَاتَ لَهُمُ الْمَيِّتُ إِخْتَلَفُوا إِلَى قَبْرِهِ يَقْرَؤُونَ عِنْدَهُ الْقُرْآنْ. (كِتَابُ الرُّوحْ:ص/16) لِابْنِ الْقَيِّمِ الْجَوْزِيَّةِ، هَكَذَا عَلَّمَنَا الْأَئِمَّة مِثْلَ الْإِمَامِ أَبُو بَكَرِ الْخَرَائِطِيِّ الْمُتَوَفَّى سَنَةَ:327هــ، فِي كِتَابِه (الْقُبُور:ص/138) وَالْحَافِظُ ابْنُ حَجَرِ الْعَسْقَلاَنِي، فِي(الْفَتَاوَى:ص/34)وَ(تَلْخِيصُ الْحَبِيرْ:4/246) وَفِي (طَبَعٍ:ص/214) وَالْحَافِظُ السَّخَاوِي فِي (قُرَّةِ الْعَيْنِ:ص/61) وَالْحَافِظُ السُّيُوطِيُّ، فِي(شَرَحِ الصُّدُورِ:ص/311) وَ(الْفَوْزُ الْعَظِيمِ فِي لِقَاء الْكَرِيمْ:ص/123) 
ഹിജ്റ:311.ല്‍ വഫാത്തായ ഇമാം അബൂബക്കര്‍ അല്‍ ഖല്ലാല്‍(റ) അബ്ദുല്‍ റഹ്,മാന്‍ അല്ലജ്,ലാജ്(റ) തന്റെ പിതാവില്‍ നിന്നും റിപ്പോറ്ട്ട് ചെയ്യുന്നു: തന്റെ പിതാവ് തന്നെ മറവു ചെയ്താല്‍ തന്റെ തലയുടെ ഭാഗത്തിരുന്ന് സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പരായണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തുകൊണ്ട് പറഞ്ഞത്, മഹാനായ മുത്തബി ഉസ്സുന്ന: ഇബ്നു ഉമര്‍(റ) അങ്ങിനെ പാരായണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ഇമാം ഖല്ലാല്‍ ഇമാം ശഅ്‌ബി(റ)യില്‍ നിന്നും ഉദ്ധരിച്ചു പറയുന്നു: "അന്‍സ്വാറുകളായ സ്വഹാബത്ത് അവരില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ധേ ഹത്തിന്റെ ഖബ്,റിന്ന് സമീപത്ത് വെച്ച് മാറി, മാറി ഖുര്‍ആന്‍ പാരായണം നടത്താറുണ്ടായിരുന്നു, ഇക്കാര്യം ഇബ്നുല്‍ഖയ്യിം തന്റെ(കിത്താബുര്‍,റൂഹ്:പേജ്/16)ല്‍ ഉദ്ധരിച്ചതായി കാണാം, അതേപോലെ ധാരാളം ഇമാമുകള്‍ ഉദ്ധരിച്ചു പഠിപ്പിച്ചതായി കാണാം, അവരില്‍ പെട്ടവരാണ്, ഹിജ്റ:327.ല്‍ വഫാത്തായ ഹാഫിള്‍ അബൂബക്കര്‍ അല്‍ഖറാഇത്വി(റ) തന്റെ (കിത്താബുല്‍ഖുബൂര്‍:പേജ്/138)ലും, ഹാഫിള്‌ ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ(ഫത്താവാ:പേജ്/34) (തല്‍ഖീസ്വുല്‍ഹബീര്‍:4/246)ലും, ഹാഫിളുസ്സഖാവി(റ) തന്റെ (ഖുര്‍,റത്തുല്‍ ഐന്‍:പേജ്/61)ലും, ഹാഫിളുസ്സുയൂത്വി(റ) തന്റെ (ശറഹുസ്സ്വുദൂര്‍:പേജ്/311) (അല്‍ഫൗസുല്‍അളീം:പേജ്/123)ലും, മറ്റു നിരവധി ഇമാമുകളും ഉദ്ധരിച്ചു പഠിപ്പിച്ചതായി കാണാം. ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് കേരളത്തിലെ പുത്തന്‍വാദികളും വിദേശത്തുള്ള സലഫികളും അവരുടെവാക്താവായി പരിചയപ്പെടുത്തിയ ''സ്വിദ്ദീഖ് ഖാന്‍ അല്‍ഖിന്നൂജി" പറയുന്നതുകൂടി വായി ക്കുക അദ്ധേഹം പറയുന്നു:
وَعَنِ ابْنِ عُمَرَ إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا. رَوَاهُ الْبَيْهَقِيُّ فِي سُنَنِهِ بِإِسْنَادٍ حَسَنٍ، قَالَ شَارِحُ الْعُدَّةِ وَهُوَ وَإِنْ كَانَ مِنْ قَوْلِهِ فَمِثْلُ ذَلِكَ لَا يُقَالُ مِنْ قِبَلِ الرَّأْيِ وَيُمْكِنُ أَنَّهُ لَمَّا عَلِمَ بِمَا وَرَدَ فِي فَضْلِ ذَلِكَ عَلىَ الْعُمُومِ إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ لِكَوْنِه ِفاَضلِاً رَجَاءَ أَنْ يَنْفَعَ الْمَيِّتُ بِتِلاَوَتِهِ. (نُزُلُ الْأَبْرَارِ بِالْعِلْمِ اْلمَأْثُورِ مِنَ الْأَدْعِيَّةِ وَالْأَذْكَارِ:ص/290) لِلْقِنُّوجِي
മഹാനായ ഇബ്നുഉമര്‍(റ) ഖബ്റിന്ന് സമീപം സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാനഭാഗവും പാരായണം ചെയ്യലിനെ സുന്നത്തായി കണ്ടിരുന്നു. ഇമാം ബൈഹഖി(റ) സ്വീകാര്യമായ പരമ്പരയിലൂടെ റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്, "ശാരിഹുല്‍ഉദ്ധ" പറയുന്നു: ഈപറഞ്ഞത് ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെങ്കിലും മഹാനെപോലുള്ളവര്‍ സ്വന്തം അഭിപ്രായമനു സരിച്ച് പറയുകയില്ല, നിശ്ചയം ആ സൂറത്തിന്റെ മൊത്തത്തിലുള്ള ശ്രേഷ്ടതയില്‍ ഹദീസുകള്‍ സ്ഥിരപ്പെട്ടതുകൊണ്ട് മയ്യിത്തിനു ഉപകാരം ലഭിക്ക ലിനെ ആഗ്രഹിച്ചുകൊണ്ടും ശ്രേഷ്ടമായതുകൊണ്ടും ഖബ്റിന്ന് സമീപം പാരായണം ചെയ്യലിനെ സുന്നത്തായി കണ്ടു". ഖിന്നൂജീ തന്റെ (നുസ്,ലുല്‍ അബ്റാര്‍:പേജ്/290)ല്‍ പറയുന്നതായി കാണാം.
മരണപ്പെട്ടവര്‍ക്ക് വേണ്ടി മുന്‍ഗാമികള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത സംഭവങ്ങള്‍ ഇബ്നുകസീര്‍ തന്നെ പഠിപ്പിക്കുന്നു:-
ഇനി ഇബ്നുല്‍ഖയ്യിം തന്റെ റൂഹില്‍ പറഞ്ഞതു പോലെ ഖുര്‍ആന്‍ പാരായ ണത്തെ വിമര്‍ശിച്ച ഇബ്നുകസീര്‍ തന്നെ മുന്‍ കഴിഞ്ഞ മഹത്തുക്കളില്‍ നിന്നും എന്നല്ല തന്റെ ഉസ്താദായ ഇബ്നുതൈമിയ്യയുടെ ഖബ്,റിന്ന് സമീപ ത്ത് പോലും ഖുര്‍ആന്‍ പാരായണം നടത്തപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിച്ച് പഠിപ്പിക്കുന്നതായി കാണാം. 
يَرْوِي الْحَافِظُ ابْنُ كَثِيرٍ عَنِ الْحَافِظِ الزَّاهِدِ أَبِي إِسْحَاقِ الْمُزَكِّي الْمُتَوَفَّى سَنَةَ:414هــ، عَنِ الْحَافِظِ مُحَمَّدِ بْنِ إِسْحَاقَ أَبِي الْعَبَّاسِ السِّرَاجِ النَّيْسَابُورِيِّ الْمُتَوَفَّى سَنَةَ:316هــ، أَنَّهُ قَالَ: سَمِعْتُهُ يَقُولُ: خَتَمْتُ عَنْ رَسُولِ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِثْنَيْ عَشَرَ أَلْفَ خَتْمَةً، وَضَحَّيْتُ عَنْهُ إِثْنَتَيْ عَشَرَ أَلْفَ أَضْحِيَةً. (طَبَقَاتُ الْفُقَهَاءِ الشَّافِعِيِّينْ:1/218) لِلْحَافِظِ اِبْنِ كَثِير.
ഹിജ്റ:316.ല്‍ വഫാത്തായ അല്‍ഹാഫിള്‌ അബുല്‍അബ്ബാസ് അസ്സിറാജ് അന്നൈസാബൂരീ(റ)യില്‍ നിന്നും, ഹിജ്റ:414.ല്‍ വഫാത്തായ അല്‍ഹാഫിള്‌ അസ്സാഹിദ് അബൂഇസ്,ഹാഖ് അല്‍മുസക്കീ(റ) റിപ്പോറ്ട്ട് ചെയ്തതായി ഹാഫിള്‌ ഇബ്നുകസീര്‍ ഉദ്ധരിച്ചു കൊണ്ട് പറയുന്നു; "അബൂ ഇസ്,ഹാഖുല്‍ മുസ്ക്കീ(റ) അബുല്‍ അബ്ബാസ് അസ്സിറാജ് അന്നൈസാബൂരീ(റ)പറയുന്നതായി കേട്ടു: അവര്‍ പറയുന്നു: ഞാന്‍ റസൂലുല്ലാഹി(സ്വ)യുടെ പേരില്‍ പന്ത്രണ്ടാ യിരം ഖത്ത്മ്‌ ഖുര്‍ആന്‍ പാരായണം ചെയ്യുകയും, നബി (സ്വ)യുടെ പേരില്‍ പന്ത്രണ്ടായിരം ഉളുഹിയ്യത്ത് അറുക്കുകയും ചെയ്തു". ഹാഫിള്‌ ഇബ്നു കസീര്‍ തന്റെ(ത്വബഖാത്തുശ്ശാഫിഇയ്യീന്‍:1/218)ല്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.  
يَقُولُ الْحَافِظُ ابْنُ كَثِيرٍ أَيْضًا فِي مَوْضِعِ ذِكْرِ تَرْجَمَةِ الْإِمَامِ الْحَافِظِ الْخَطِيبِ الْبَغْدَادِيِّ الْمُتَوَفَّى سَنَةَ:463هــ، وَدُفِنَ إِلَى جَانِبِ بِشْرِ الْحَافِي وَخُتِمَ عَلىَ قَبْرِهِ خَتْمَاتٍ. (طَبَقَاتُ الْفُقَهَاءِ الشَّافِعِيِّينْ:2/16) لِلْحَافِظِ ابْنِ كَثِيرْ
ഇബ്നുകസീര്‍ വീണ്ടും പറയുന്നു:-
ഹിജ്റ:463.ല്‍ വഫാത്തായ ഇമാം അല്‍ഖത്വീബ് അല്‍ബാഗ്ദാദീ(റ) വഫാത്താ കുകയും മഹാനായ ബിശ്റുല്‍ ഹാഫീ(റ)വിന്റെ ഖബ്റിന്നു സമീപം മഹാ നെ മറവുചെയ്യുകയും ചെയ്തു, അവരുടെ ഖബ്റിന്നു സമീപത്ത് വെച്ച് വിശുദ്ദ ഖുര്‍ആന്‍ ധാരാളം ഖത്ത്മുകള്‍ പാരായണം ചെയ്യപ്പെട്ടിരുന്നു" ഇബ്നുകസീര്‍ തന്റെ(ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യീന്‍:2/16)ല്‍ പറയു ന്നതായി കാണാം. ഇങ്ങനെ നിരവധി മഹത്തുക്കളുടെ ഖബ്റിന്നു സമീപത്ത് വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ട സംഭവങ്ങള്‍ ഇബ്നുകസീര്‍ തന്നെ തന്റെ കിത്താബുകളില്‍ രേഖപ്പെടുത്തിയതിന്നു പുറമെ ഇബ്നുകസീര്‍ തന്റെ ഉസ്താദും കേരളത്തിലെ മുജാഹിദ്പ്രസ്ഥാനക്കാരുടേയും ജമാഅത്തേ ഇസ്ലാമിക്കാരുടേയും ഏറ്റവും വലിയ നേതാവായി മുജാഹിദ്സെന്റര്‍, കോഴിക്കോട്-2.ല്‍ നിന്നു പുറത്തിറക്കിയ "ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തി നൊരാമുഖം" എന്ന പുസ്തകത്തിലും, ജമാഅത്തേ ഇസ്ലാമിയുടെ ഐ. പി. എച്ച് പുറത്തിറക്കിയ "ഇസ്ലാമിലെ നവോത്ഥാന പ്രസ്താനങ്ങള്‍" എന്ന പുസ്തകത്തിലും അവരുടെ നേതാവും ഏറ്റവും വലിയ പണ്ഡിതനുമായി പരിചയപ്പെടുത്തിയ "ഇബ്നുതൈമിയ്യ" മരണപ്പെട്ടപ്പോള്‍ അദ്ധേഹത്തിനു വേണ്ടി  നാടെങ്ങും ധാരാളം ഖത്ത്മുകള്‍ വിശുദ്ദ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടുവെന്ന് ഇബ്നുകസീര്‍ പറയുന്നതു കൂടി കാണുക:-
وَخُتِمَتْ لَهُ خَتْمَاتٍ كَثِيرَةٍ بِالصَّالِحِيَّةِ وَبِالْبَلَدِ. (اَلْبِدَايَةُ وَالنِّهَايَةِ:14/116) للحافظ ابن كثير. وَ(الْعُقُودُ الدُّرِّيَّةِ مِنْ مَنَاقِبِ ابْنِ تَيْمِيَّةِ:ص/293) لاِبْنِ عَبْدِ الْهَادِي، 
ഇബ്നുകസീര്‍ പറയുന്നു: "ഇബ്നുതൈമിയ്യ മരണപ്പെട്ട സമയത്ത് അദ്ധേഹ ത്തിനുവേണ്ടി അദ്ധേഹത്തിന്റെ നാട്ടിലും ഡമസ്ക്കസിലെ സ്വാലിഹിയ്യയി ലും ജനങ്ങള്‍ നിരവധി ഖത്ത്മുകള്‍ പാരായണം ചെയ്തിരുന്നു" ഇബ്നു കസീറിന്റെ(അല്‍ബിദായത്തു വന്നിഹായ:14/116)ലും, ഇബ്നു തൈമിയ്യുടെ പ്രധാന ശിഷ്യനും തന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കു കയും ചെയ്ത ഇബ്നുഅബ്ദില്‍ഹാദീ തന്റെ(അല്‍ ഉഖൂദു,ദ്ദുര്‍,രിയ്യ: പേജ് /293)ലും, പറയുന്നതായി കാണാം. ഇങ്ങനെ ഇബ്നു തൈമിയ്യയെ അംഗീകരി ക്കുന്നവരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തിയതായി കാണാം. 
ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം ഖുര്‍ആന്‍ പാരായണം കൊണ്ട് മരണ പ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെങ്കില്‍ ഇബ്നുതൈമിയ്യ അടക്കമുള്ള വര്‍ക്ക് വേണ്ടി എന്തിനായിരുന്നു ഖുര്‍ആന്‍ പാരായണം നടത്തപ്പെട്ടത്!?, ഇനി അവിടെ നടന്നത് പുത്തനാശയമാണെങ്കില്‍ ആ വിഷയം ഇബ്നുകസീറും മറ്റു ഇബ്നുതൈമിയ്യയുടെ ശിഷ്യന്മാരും ഇബ്നുതൈമിയ്യയടക്കമുള്ളവരുടെ മഹത്വം പറയുന്നിടത്ത് എന്തിനു ഉദ്ധരിച്ചു !!?, ഈ ചോദ്യത്തിനു ഉത്തരം പറയേണ്ടത് ഇബ്നുകസീറിന്റെ ചിലവരികള്‍ എടുത്തുദ്ധരിച്ചു കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന പുത്തന്‍വാദികളാണ്. 
പുത്തന്‍വാദികളുടെ നേതാക്കള്‍ തന്നെ പറയട്ടെ:- 
ഇനി കേരളത്തിലെ പുത്തനാശയക്കാരായ മുജാഹിദ്-ജമാഅത്തേ ഇസ്ലാമി ക്കാര്‍ അംഗീകരിക്കുന്ന അവരുടെ നേതാക്കളായി പരിചയപ്പെടുത്തിയ ആളു കള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെ കുറിച്ച് എന്താണു പറയുന്നതെന്നു നോക്കാം.
1-ഇബ്നുതൈമിയ്യ:-  അദ്ധേഹം പറയുന്നു:
لَيْسَ فِي الْآيَةِ وَلاَ فِي الْحَدِيثِ أَنَّ الْمَيِّتَ لاَ يَنْتَفِعُ بِدُعَاءِ الْخَلْقِ وَبِمَا يُعْمَلُ عَنْهُ مِنَ الْبِرِّ، بَلْ أَئِمَّةُ الْإِسْلَامِ مُتَّفِقُونَ عَلىَ انْتِفَاعِ الْمَيِّتِ بِذَلِكَ وَهَذاَ مِمَّا يُعْلَمُ بِالْإِضْطِرَارِ مِنْ دِينِ الْإِسْلَامِ وَقَدْ دَلَّ عَلَيْهِ الْكِتَابُ وَالسُّنَّةُ وَاْلإِجْمَاعُ  فَمَنْ خَالَفَ ذَلِكَ كَانَ مِنْ أَهْلِ الْبِدَعِ،  (مَجْمُوعُ الْفَتَاوَى:3/27)و(24/366) لِابْنِ تَيْمِيَّة.
മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ കൊണ്ടും പ്രാര്‍ത്ഥന കളെ കൊണ്ടും മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്ന് ഖുര്‍ആനി ലോ സുന്നത്തിലോ ഇല്ല, മറിച്ച് അതുകളെകൊണ്ടൊക്കെ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നതിന്റെമേല്‍ ഇസ്,ലാമിലെ ഇമാമുകള്‍ ഏകാഭിപ്രായക്കാ രാണ്, അക്കാര്യം പരിശുദ്ദ ഇസ്,ലാമില്‍ നിശേധിക്കാന്‍ പറ്റാത്ത നിലക്ക് സ്ഥിരപ്പെട്ടതാണ്, അങ്ങിനെ ഉപകരിക്കും എന്നതിന്റെ മേല്‍ വിശുദ്ദ ഖുര്‍ആ നും തിരുസുന്നത്തും ഇമാമുകളുടെ ഇജ്മാഉം അറിയിക്കുന്നുണ്ട്, ഇതിനെതി രില്‍ ആരെങ്കിലും പറഞ്ഞാല്‍ അവന്‍ പുത്തന്‍വാദിയാണ്". ഇബ്നുതൈമിയ്യ തന്റെ (ഫത്താവാ:3/27)ലും (24/366)ലും പറയുന്നതായി കാണാം
വീണ്ടും ഇബ്നുതൈമിയ്യ തന്നെ പറയുന്നു:-
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى (سورة النجم:39)
وَهَذَا حَقٌّ فَإِنَّهُ إِنَّمَا يَسْتَحِقُّ سَعْيَهُ فَهُوَ الَّذِي يَمْلِكُهُ وَيَسْتَحِقُّهُ كَمَا أَنَّهُ إِنَّمَا يَمْلِكُ مِنَ الْمَكَاسِبِ مَا اكْتَسَبَهُ هُوَ وَأَمَّا سَعْيُ غَيْرِهِ فَهُوَ حَقٌّ وَمِلْكٌ لِذَلِكَ الْغَيْرِ لاَ لَهُ لَكِنْ هَذَا لاَيَمْنَعُ أَنْ يَنْتَفِعَ بِسَعْيِ غَيْرِهِ كَمَا يَنْتَفِعُ الرَّجُلُ بِكَسْبِ غَيْرِهِ. اهـ (فَتَاوَى ابْنُ تَيْمِيَّة:3/31) (24/367)
മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചുണ്ടാക്കിയതല്ലാതെ ഇല്ല: എന്ന സൂറത്തുന്ന ജ്മിലെ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഇബ്നു തൈമിയ്യ പറയുന്നു: "ഈ പറഞ്ഞത് സത്യമാണ്, നിശ്ചയം ഒരാള്‍ സ്വന്തമാക്കുന്നതും ഉടമസ്ഥതയിലാ ക്കുന്നതും അവന്‍ അദ്വാനിച്ചുണ്ടാക്കിയതു തന്നെയാണ്, അപ്പോള്‍ മറ്റുള്ള വര്‍ ഉടമയാക്കുന്നത് അവര്‍ അദ്വാനിച്ചുണ്ടാക്കിയതും, അവരുടെ ഉടമസ്ഥത യിലുമുള്ളതാണ്, പക്ഷെ ഒരാള്‍ അദ്വാനിച്ചുണ്ടാക്കിയത് കൊണ്ട് മറ്റുള്ളവര്‍ ഉപകാരം സിദ്ധിക്കുന്നതിനെ ഈ പറഞ്ഞത് വിലക്കുന്നില്ല,  ഒരാള്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന വസ്തുക്കള്‍ കൊണ്ട് മറ്റുള്ളവര്‍ ഉപകാരമെടുക്കുന്ന തു പോലെ തന്നെ". ഇബ്നുതൈമിയ്യ തന്റെ(ഫത്താവാ:3/31)ലും, (24/367)ലും പഠിപ്പിച്ചതായി കാണാം. 

ഇബ്നുതൈമിയ്യ വീണ്ടും പറയുന്നു:
وَقَدْ صَحَّ عَنِ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّهُ أَمَرَ بِالصَّدَقَةِ عَلىَ الْمَيِّتِ وَبِهَذَا وَغَيْرِهِ إِحْتَجَّ مَنْ قَالَ مِنَ الْعُلَمَاءِ أَنَّهُ يَجُوزُ إِهْدَاءُ ثَوَابِ الْعِبَادَاتِ الْمَالِيَّةِ وَالْبَدَنِيَّةِ إِلَى الْمَوْتَى الْمُسْلِمِينَ كَمَا هُوَ مَذْهَبُ أَحْمَدَ وَأَبِي حَنِيفَةَ وَطَائِفَةٍ مِنْ أَصْحَابِ مَالِكٍ وَالشَّافِعِيِّ فَإِذَا أَهْدَى لْمَيِّتٍ ثَوَابَ صِيَامِ أَوْصَلاَةٍ أَوْقِرَاءَةٍ جَازَ ذَلِكَ. اهـ (فَتَاوَى ابْنُ تَيْمِيَّةَ:3/37-38(
നിശ്ചയം മരണപ്പെട്ടവര്‍ക്ക് വേണ്ടി ധര്‍മ്മം ചെയ്യലിനെ നബി(സ്വ) കല്പിച്ചത് ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്, അതു കൊണ്ട് തന്നെ, നിശ്ചയം ശാരീരികമായും സാമ്പത്തികമായും ഉള്ള കര്‍മ്മങ്ങളുടെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യല്‍ അനു വദനീയമാണെന്ന് തെളിവു പിടിച്ചവര്‍ പണ്ഡിതന്മാരില്‍ ഉണ്ട്. അബൂഹനീഫ ഇമാമിന്റെയും അഹ്,മദ്ബ്നു ഹമ്പല്‍(റ)യു ടേയും ഇമാം മാലിക്ക്(റ)യുടെയും ഇമാം ശാഫിഈ(റ)യുടേയു അസ്വ്,ഹാബില്‍ നിന്ന് ഒരു വിഭാഗത്തിന്റേയും വീക്ഷണവും ഇങ്ങനെ തന്നെയാണ്, അപ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണത്തിന്റേയോ നിസകാരത്തിന്റെയോ നോമ്പി ന്റെയോ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ അത് അനുവദനീയ മാണ്". ഇബ്നുതൈമിയ്യ തന്റെ(മജ്മൂഉല്‍ഫത്താവാ:3/37-38)ല്‍ വിവരിച്ച തായി കാണാം. 
ഇബ്നുതൈമിയ്യ തന്നെ ഇനിയും പറയട്ടെ:-
بَلِ النَّاسُ عَلىَ قَوْلَيْنِ: أَحَدُهُمَا أَنَّ ثَوَابَ الْعِبَادَةِ الْبَدَنِيَّةِ مِنَ الصَّلاَةِ وَالْقِرَاءَةِ وَغَيْرِهِمَا يَصِلُ إِلَى الْمَيِّتِ كَمَا يَصِلُ إِلَيْهِ ثَوَابُ الْعِبَادَاتِ الْمَالِيَّةِ بِالْإِجْمَاعِ وَهَذَا مَذْهَبُ أَبِي حَنِيفَةَ وَأَحْمَدَ وَغَيِرِهِمَا وَقَوْلُ طَائِفَةٍ مِنْ أَصْحَابِ الشَّافِعِيِّ وَمَالِكٍ وَهُوَ الصَّوَابُ لِأَدِلَّةٍ كَثِيرَةٍ ذَكَرْنَاهَا فِي غَيْرِ هَذَا الْمَوْضِعِ. اهــ،  (إِقْتِضَاءُ الصِّرَاطِ الْمُسْتَقِيمْ:ص/378) لِابْنِ تَيْمِيَّة
"മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന വിഷയത്തില്‍ ജനങ്ങള്‍ രണ്ട് അഭി പ്രായക്കാരാണ്: ഒന്ന്: ശരീരം കൊണ്ട് ചെയ്യപ്പെടുന്ന ഖുര്‍ആന്‍ പാരായണം നിസ്കാരം പോലോത്തതിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും  സാമ്പത്തികമായി ചെയ്യപ്പെടുന്ന കര്‍മ്മങ്ങള്‍ മരണപ്പെട്ടവരിലേക്ക് ചേരും എന്നത് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ടതുപോലെ തന്നെ, ഇമാം അബൂഹനീഫ (റ)യുടേ യും ഇമാം അഹ്,മദ്(റ)യുടേയും ഇവരല്ലാത്തവരുടേയും മദ്ഹബ് ഇതാണ്, ശാഫിഈ മദ്ഹബിലേയും മാലിക്കീ മദ്ഹബിലേയും ഒരു വിഭാഗം ഇമാമുകളുടേയും അഭിപ്രായവും ഇതുതന്നെയാണ്, അതുതന്നെയാണു നിര വധി തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യമായിട്ടുള്ളതും, അക്കാര്യം വേറെ സ്ഥലത്ത് നാം വ്യക്തമാക്കിയിട്ടുണ്ട്". ഇബ്നുതൈമിയ്യ തന്റെ (ഇഖ്ത്തിളാഉസ്സ്വി റാത്വില്‍ മുസ്ത്തഖീം:പേജ്/378)ല്‍ പറയുന്നതായി കാണാം. 
2-ഇബ്നുല്‍ഖയ്യിം:-
അദ്ധേഹം ഖുര്‍ആന്‍ പാരായണം മരണപ്പെട്ടവര്‍ക്ക് ലഭിക്കും എന്നു പറഞ്ഞ ത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട് ഇബ്നുല്‍ ഖയ്യിമിന്റെ (കിത്താബുര്‍,റൂഹ്:പേജ്/181-182)ലും മറ്റു പേജുകളിലും പറഞ്ഞതായി കാണാം. അതേപോലെ ഇബ്നുല്‍ ഖയ്യിമിന്റെ ആശയങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് "യുസ്,രി അസ്സയിദ് മുഹമ്മദ്" രചിച്ച(ജാമിഉല്‍ഫിഖ്ഹ്:2/517-520)പേജുകളിലും അക്കാര്യം വിശ ദീകരിച്ചതായി കാണാം.
3-ഇബ്നു അബ്ദില്‍വഹാബ്:‌-
മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂന്നാമത്തെനേതാവായി അവര്‍തന്നെ പരിചയ പ്പെടുത്തിയ ഇബ്നുഅബ്ദില്‍വഹാബ് പറയുന്നു:"
وَأَخْرَجَ سَعْدُ الزَّنْجَانِيُّ عَنْ أَبِي هُرَيْرَةَ مَرْفُوعاً:مَنْ دَخَلَ الْمَقَابِرَ ثُمَّ قَرَأَ فَاتِحَةَ الْكِتَابِ، وَقُلْ هُوَ اللهُ أَحَدٌ، وَأَلْهَاكُمُ التَّكَاثُرْ، ثُمَّ قَالَ: إِنِّي جَعَلْتُ ثَوَابَ مَا قَرَأْتُ مِنْ كَلاَمِكَ لِأَهْلِ الْمَقَابِرِ مِنَ الْمُؤْمِنِينَ وَاْلمُؤْمِنَاتِ، كاَنُوا شُفَعَاءَ لَهُ إِلىَ اللهِ تَعَالىَ" . 
وَأَخْرَجَ عَبْدُ الْعَزِيزِ صَاحِبُ الْخَلاَّلِ بِسَنَدِهِ عَنْ أَنَسٍ مَرْفُوعًا: مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ يَــسِنْ خَفَّفَ اللهُ عَنْهُمْ وَكاَنَ لَهُمْ بِعَدَدِ مَنْ فِيهَا حَسَنَاتٌ. (أَحْكاُمُ تَمَنِّي الْمَوْتِ:ص/75) لابن عبد الوهاب. 
അദ്ധേഹം പറയുന്നു: മഹാനായ അബൂഹുറൈറ(റ)വില്‍ നിന്നും ഇമാം അബൂസഅ്‌ദ് അസ്സന്‍,ജാനി(റ) ഉദ്ധരിക്കുന്നു: ആരെങ്കിലും മഖ്ബറകളില്‍ പ്രവേശിക്കുകയും അവിടെവെച്ച് സൂറത്തുല്‍ ഫാത്തിഹയും സൂറത്തുല്‍ ഇഖ്,ലാസ്വും, സൂറത്തുത്തക്കാസുറും പാരായണം ചെയ്യുകയും ശേഷം പാരായണം ചെയ്തതിന്റെ പ്രതിഫലം ആ മഖബ്റയില്‍ മറവുചെയ്യപ്പെട്ട സത്യ വിശ്വാസികളായ സ്ത്രീ,പുരുഷന്മാര്‍ക്ക് ദാനംചെയ്യുകയും ചെയ്താല്‍, പാരായണം ചെയ്തവര്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹുവിലേക്കുള്ള ശുപാര്‍ശ കരാവുന്നതാണ്,.. വീണ്ടും ഇബ്നു അബ്ദില്‍വഹാബ് പറയുന്നു:
"മഹാനായ അനസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ആരെങ്കിലും മഖ്ബ റയില്‍ പ്രവേശിക്കുകയും സൂറത്ത് യാസീന്‍ പാരായണം ചെയ്യുകയും ചെയ്താല്‍ ആ മഖ്ബറയില്‍ ഉള്ളവര്‍ക്ക് അല്ലാഹു ശിക്ഷ ലഖൂകരിക്കുക യും ആ മഖ്ബറയില്‍ മറവു ചെയ്യപ്പെട്ടവരുടെ കണക്കനുസരിച്ച് അവിടെ മറവുചെയ്യപ്പെട്ടവര്‍ക്ക് നന്മകള്‍ ലഭിക്കപ്പെടുന്നതുമാണ്" ഇബ്നു അബ്ദില്‍ വഹാബ് തന്റെ(അഹ്കാമു തമന്നില്‍മൗത്ത്:പേജ്/75)ല്‍ ഉദ്ധരിച്ചതായി കാ ണാം. ഇബ്നു അബ്ദില്‍വഹാബ് തന്നെ തല്‍ഖീന്‍ ചൊല്ലുന്നതിനെ കുറിച്ചു വന്ന ഹദീസ് തന്റെ (അഹ്ക്കാമു തമന്നില്‍മൗത്ത്:പേജ്/19)ലും റിപ്പോര്‍ട്ട് ചെയ്തു പഠിപ്പി ച്ചതായും കാണാം.
അതേപോലെ തന്നെ ഇബ്നു അബ്ദില്‍വഹാബ് വീണ്ടു പറയുന്നു:
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى: ........ فَبَيَّنَ أَنَّهُ لَمْ يَرِدْ أَنَّ الْإِنْسَانَ لَا يَنْتَفِعُ بِعَمَلِ غَيْرِهِ، وَهَذاَ أَحْسَنُ مَا قِيلَ، وَسَائِرُ الْأَقْوَالِ ضَعِيفَةٌ جِدًّا وَاللهُ سُبْحَانَهُ وَتَعَالَى يَرْحَمُ الْعِبَادَ بِغَيْرِ سَعْيِهِمْ أَكْثَرَ مِمَّا يَرْحَمُهُمْ بِسَعْيِهِمْ. (أَلْمَسَائِلُ الَّتِي لـَخَّصَهَا مُحَمَّدُ بْنُ عَبْدِ الْوَهَّابِ مِنْ فَتَاوَى ابْنُ تَيْمِيَّةَ:ص/67) لِابْنِ عَبْدِ الْوَهَّابِ.
മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചതല്ലാതെ ഇല്ല: എന്ന് പറയുന്ന ആയത്ത് ഉദ്ധരിച്ചു വിശ്ദീകരിച്ച ശേഷം അവസാനം ഇബ്നു അബ്ദില്‍ വഹാബ് പറയുന്നു: "അപ്പോല്‍ വ്യക്തമായി, നിശ്ചയം മറ്റുള്ളവര്‍ ചെയ്യുന്ന കര്‍മ്മ ങ്ങളെ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുകയില്ലാ എന്ന് ഖുര്‍ആനില്‍ വന്നിട്ടില്ല, ഇതാണ് ആ വിഷയത്തിലുള്ള നല്ല അഭിപ്രായം, ശേഷിക്കുന്ന വീക്ഷണങ്ങളൊക്കെ അങ്ങേയറ്റം ദുര്‍ബലങ്ങളാണ്, സ്വന്തം അദ്ധ്വാനങ്ങളെ കൊണ്ട് മനുഷ്യന്‍ ഉപകാരം സിദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരു ടെ അദ്ധ്വാനം കൊണ്ട് അല്ലാഹു അടിമകള്‍ക്ക് ഉപകാരവും അനുഗ്രഹവും ചെയ്യുന്നതാണ്". ഇബ്നു അബ്ദില്‍ വഹാബ് തന്റെ(അല്‍ മസാഇലുല്ലത്തീ ലഖ്ഖസ്വഹാ മുഹമ്മദുബ്നുഅബ്ദില്‍ വഹാബ്:പേജ്/67)ല്‍ വിശദീകരിച്ചതാ യി കാണാം.
അതേ പുസ്തകത്തില്‍ തന്നെ പത്ത് കാര്യങ്ങളെ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ശിക്ഷതടയപ്പെടും എന്ന് വിശദീകരിക്കുന്നിടത്ത് ആറാമതായി ഇബ്നു അബ്ദി ല്‍ വഹാബ് പറയുന്നത്
اَلسَّادِسُ: مَا يُهْدَى لِلْمَيِّتِ مِنَ الْعَمَلِ الصَّالِحِ (اَلْمَسَائِلْ:ص/184) لاِبْنِ عَبْدِ الْوَهَّابِ
ആറ്: മരണപ്പെട്ടവര്‍ക്ക് വേണ്ടി ദാനം ചെയ്യപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍" എന്നാ ണ് (അല്‍മസാഇല്‍:പേജ്/184) കാണുക.
4-പുത്തന്‍ വാദികള്‍ അംഗീകരിക്കുന്ന ഇബ്നുതൈമിയ്യയുടെ ശിഷ്യ നായ ഹാഫിളുദ്ദഹബി പറയുന്നത് കാണുക:-
إِذَا تَطَوَّعَ بِقُرْبَةٍ كَالصَّلاَةِ وَالصَّدَقَةِ وَالْقِرَاءَةِ وَجَعَلَ ثَوَابَهُ لِلْمَيِّتِ صَحَّ وَانْتَفَعَ بِهِ. (تنقيح التحقيق في أحاديث التعليق:1/323) للحافظ الذهبي، و(تنقيح التحقيق في أحاديث التعليق:2/683) لابن عبد الهادي. 
ദഹബി പറയുന്നു: "ഒരാള്‍ നിസ്കാരം ധര്‍മ്മം ഖുര്‍ആന്‍ പാരായണം തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുകയും അതിന്റെ പ്രതിഫലത്തെ മരണപ്പെട്ടവ നിക്ക് ദാനം ചെയ്യുകയും ചെയ്താല്‍ അത് സ്വീകാര്യവും മരണപ്പെട്ടവര്‍ക്ക് അത്കൊണ്ട് ഉപകാരം ലഭിക്കുന്നതുമാണ്" ഹാഫിളുദ്ദഹബി തന്റെ(തന്‍ഖീ ഹുത്തഹ്ഖീഖി ഫീഅഹാദീസിത്തഅ്‌ലീഖ്:1/323)ല്‍ പഠിപ്പിച്ചതായി കാണാം.
5-ഇബ്നു തൈമിയ്യയുടെ ശിഷ്യന്‍ ഇബ്നു അബ്ദില്‍ഹാദി:-
ഹാഫിളുദ്ദഹബിയുടെ മുകളില്‍ പറഞ്ഞ കിത്താബിന്റെ അതേനാമത്തില്‍ ഇബ്നുതൈമിയ്യയുടെ ശിഷ്യനും ഇബ്നുതൈമിയ്യയുടെ ആശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു കൊണ്ട് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ഇബ്നു അബ്ദി ല്‍ഹാദീ എന്ന പണ്ഡിതനും ദഹബി പറഞ്ഞ അതേ ഉദ്ധരണി പറഞ്ഞു കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം അടക്കമുള്ള സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിക്കുമെന്ന് പറയുന്നതായി കാണാം. ഇബ്നുഅബ്ദില്‍ഹാദി യുടെ (തന്‍ഖീഹുത്തഹ്ഖീഖ്:2/683) ലും പറയുന്നതായി കാണാം. 
6-ശൗക്കാനി:-
ഇനി മുജാഹിദ് വിഭാഗത്തിന്റെ പൂര്‍,വ്വനേതാക്കളില്‍ നാലാമനായി "ഇസ്ലാ ഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന പുസ്തകത്തില്‍ പരിചയപ്പെടു ത്തിയ ശൗക്കാനി പറയുന്നതു കൂടി വായിക്കുക:-
وَتُقْرَأُ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا-اَلْحَدِيثْ، أَخْرَجَهُ الْبَيْهَقِيُّ فِي السُّنَنِ كَمَا قَالَ الْمُصَنِّفُ رَحِمَهُ اللهُ وَهُوَ عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ: أَسْتَحِبُّ أَنْ يُقْرَأَ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا. وَحَسَّنَ النَّوَوِيُّ إِسْنَادَهُ، وَهُوَ وَإِنْ كاَنَ مِنْ قَوْلِهِ فَمِثْلُ ذَلِكَ لاَيُقَالُ مِنْ قِبَلِ الرَّأْيِ، وَيُمْكِنُ أَنَّهُ لَمَّا عَلِمَ بِمَا وَرَدَ فِي ذَلِكَ فَضْلٌ عَلَى الْعُمُومِ، إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ لِكَوْنِهِ فَاضِلاً رَجَاءَ أَنْ يَنْتَفِعَ الْمَيِّتُ بِتِلاَوَتِهِ. (تُحْفَةُ الذَّاكِرِينْ.ص/294) لِلشَّوْكَانِي.
ശൗക്കാനി പറയുന്നു: മയ്യിത്ത് മറവു ചെയ്തശേഷം ഖബ്റിന്നരികില്‍ വെച്ച് സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യപ്പെടണം, മുസ്വന്നിഫ് പറഞ്ഞതു പോലെ തന്നെ ഇമാം ബൈഹഖി(റ) തന്റെ "സുനനുല്‍കുബ്റാ" യിലും ഇതുഇബ്നുഉമര്‍(റ)വില്‍ നിന്നും റിപ്പോ റ്ട്ട് ചെയ്തിട്ടുണ്ട്, ഇബ്നുഉമര്‍(റ) പറയുന്നു:"മയ്യിത്ത് മറവുചെയ്ത ശേഷം ഖബ്റിന്നടുത്ത് വെച്ച് സൂറ:അല്‍ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗ വും പാരായണം ചെയ്യലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു" ഇത് സ്വീകാര്യമായ നില ക്ക് റിപ്പോറ്ട്ട് ചെയ്യപ്പെട്ടതാണെന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്, ഈ പറഞ്ഞത് മഹാനായ സ്വഹാബീവര്യന്‍ ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെ ങ്കിലും മഹാനെ പോലുള്ളവര്‍ സ്വന്തം അഭിപ്രായം അനുസരിച്ചു ഒന്നും പറയുകയില്ല, അതുകൊണ്ട് തന്നെ മൊത്തത്തിലുള്ള മഹത്വം പരിഗണിച്ചു കൊണ്ട് മയ്യിത്തിനു ഉപകാരം ലഭിക്കാന്‍ വേണ്ടി ഖബ്റിന്നടുത്ത് പാരായ ണം ചെയ്യലിനെ ഇബ്നുഉമര്‍(റ) സുന്നത്തായി കണ്ടു. ശൗക്കാനി തന്റെ (തുഹ്ഫത്തുദ്ദാകിരീന്‍:പേജ്/294)ല്‍ പഠിപ്പിച്ചതായി കാണാം. ശൗക്കാനി തന്നെ മരണപ്പെട്ടവര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തു കൊണ്ട് വീണ്ടും പറയുന്നു:
الدليل الثالث-ما أخرجه أبوداود وابن ماجة والنسائي وأحمد وابن حبان وصححه من حديث معقل بن يسار قال:قال رسول الله صلى الله عليه وسلم:إقرؤوا يــســن على موتاكم-ووجه الإستدلال به أنّ النبي صلى الله عليه وسلم لا يأمر إلاّ بما فيه نفعٌ للميت فلو كانت التلاوة غير نافعة له لكان الأمر ضائعا ولم يقيِّد ذلك بوقوع وصية من الميت، فدلّ على أنّه يلحق الميت ما يُقَرَّبُ إليه من القرآن من غير فرق بين أن يكون التالي ولدا أو غير ولد. وإذا نفع الميت تلاوة بعضٍ من القرآن نفعه تلاوة البعض الآخر ، والتنصيص على هذه الصورة إنّما هو لمزيد فضلها وشرفها.-الخ. (فتح الرباني من فتاوى محمد علي الشوكاني:ص/3171).
..........“മൂന്നാമത്തെ തെളിവ്: നബി(സ്വ)പറഞ്ഞു: നിങ്ങളില്‍ നിന്ന് മരണപ്പെട്ട വര്‍ക്കു വേണ്ടി നിങ്ങള്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുക" ഈ ഹദീസ് ഇമാം അഹ്മദ്(റ)യും ഇമാം അബൂദാവൂദ്(റ)യും ഇമാം ഇബ്നുമാജ(റ)യും, ഇമാം നസാഈ(റ)യും ഹാഫിള് ഇബ്നുഹിബ്ബാന്‍(റ)യും റിപ്പോറ്ട്ട് ചെയ്യു കയും സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസ് കൊണ്ട് തെളിവു പിടിക്കുന്ന രൂപം: നിശ്ചയം നബി(സ്വ) മരണപ്പെട്ടവര്‍ക്ക് ഉപകരി ക്കുന്ന ഒന്നു കൊണ്ടല്ലാതെ കല്പിക്കുകയില്ല, അപ്പോള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം മയ്യിത്തിനു ഉപകരിക്കുകയില്ലെങ്കില്‍ നബി(സ്വ)യുടെ യാസീന്‍ പാരായണം ചെയ്യാനുള്ള കല്പന പാഴ്,വേലയാകു  ന്നതാണ്, ഈ പാരായണം മയ്യിത്തിന്റെ വസ്വിയ്യത്തുണ്ടാവണമെന്ന് നിബ ന്ധനയൊന്നും നബി(സ്വ) വെച്ചിട്ടുമില്ല, ഇതറിയിക്കുന്നത് ഖുര്‍ആന്‍ പാരായ ണം ചെയ്യുന്നത് മയ്യിത്തിന്റെ മകന്‍, മക്കള്‍ അല്ലാത്തവര്‍ എന്ന വ്യത്യാസമി ല്ലാതെ ഖുര്‍ആന്‍ പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്ന റിയിക്കുന്നുണ്ട്, വിശുദ്ദ ഖുര്‍ആനില്‍ നിന്നുള്ള അല്പഭാഗം പാരായണം ചെയ്യല്‍കൊണ്ട് ഉപകരിക്കും എന്നുവന്നാല്‍ ബാക്കി ഭാഗങ്ങള്‍ പാരായണം ചെയ്താലും ഉപകാരം സിദ്ധിക്കുന്നതാണ്, അപ്പോള്‍പിന്നെ സൂറത്തു യാസീ ന്‍ പ്രത്യേകം എടുത്ത്പറഞ്ഞത് സൂറത്തുയാസീന്നു പ്രത്യേക മഹത്വവും ശ്രേഷ്ടതയും ഉള്ളതു കൊണ്ടാണ്"........ശൗക്കാനി വളരെവിശദമായി തന്റ് (അല്‍ ഫത്,ഹുര്‍,റബ്ബാനീ:പേ/3171) ല്‍ വിവരിച്ചതായി കാണാം. തുടര്‍ന്ന് ശൗക്കാനി പറയുന്നു: 
وَإِنَّمَا أَشَرْنَا إِلَى هَذَا لِأَنَّ مُخَالَفَةَ مَا أَطْبَقَ عَلَيْهِ السَّلَفُ وَالْخَلَفُ فِي كُلِّ عَصْرٍ وَكُلِّ قُطْرٍ مِنَ التَّقَرُّبِ بِالتِّلاَوَةِ إِلىَ أَرْوَاحِ الْمَوْتَى، حَتَّى صَارَ إِجْمَاعًا فِعْلِيًّا يَسْتَحْسِنُهُ جَمِيعُ الْمُسْلِمِينَ، ويرونه من أعظم القرب، لا ينبغي لعالم أن يجزم ببطلانه ....... قَالَ ابْنُ النَّحْوِيُّ فِي شَرَحِ الْمِنْهَاجِ: إِنَّهُ يَنْبَغِي الْجَزْمُ بِوُصُولِ ثَوَابِ الْقِرَاءَةِ الْمُهْدَاةِ إِلَى الْأَمْوَاتِ-الخ. (اَلْفَتْحُ الرَّبَّانِي مِنْ فَتَاوَى مُحَمَّدِ عَليّ الشَّوْكَانيِ:ص/3176).   
ശൗക്കാനി പറയുന്നു: മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന തിനെ കുറിച്ച് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്, നിശ്ചയം കാലകാലങ്ങളായി സലഫുകളും ഖലഫുകളുമായ മഹത്തുക്കള്‍ എല്ലാ നാടുകളിലും എല്ലാ പട്ടണങ്ങളിലും മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുകയെന്ന സല്‍കര്‍മ്മം, എത്രത്തോളം ആ കര്‍മ്മം എല്ലാ മുസ്,ലിംകളും നല്ലതാണെന്ന് കരുതി ചെയ്യുന്ന ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ട വലിയ മഹത്വമുള്ള സല്‍കര്‍മ്മമായി കാണുന്ന ഖുര്‍ആന്‍ പാരായണത്തിനെതിരില്‍ പറയുന്ന വാദം ബാത്വിലാണെന്ന് ഉറപ്പിക്കല്‍ ഓരോ പണ്ഡിതനും കൂടാതെ കഴിയാത്ത കാര്യമാണ്, ......തുടര്‍ന്ന് ശൗക്കാനി പറയുന്നു: "ഇമാം ഇബ്നുന്നഹ്,വി(റ) തന്റെ ശറഹുല്‍ മിന്‍ഹാജില്‍ പറയുന്നു: "മരണപ്പെട്ടവരിലേക്ക് ദാനം ചെയ്യ പ്പെടുന്ന ഖുര്‍ആന്‍പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക്,ചേരും എന്നത് ഉറച്ചുവിശ്വസിക്കല്‍ അത്യാവശ്യമാണ്".ശൗക്കാനിയുടെ(അല്‍ഫ ത്ഹുര്‍,റബ്ബാനി:പേജ്/3176)ല്‍ കാണാവുന്നതാണ്
7-മുഹമ്മദ് ഇസ്മാഈല്‍ അസ്സ്വന്‍ആനി:-
കേരളത്തിലെ മുജാഹിദ്പ്രസ്ഥാനക്കാര്‍ പ്രാമാണികനായി ഉദ്ധരിക്കാറുള്ള പണ്ഡിതനാണ് 1182.ല്‍ മരണപ്പെട്ട "ഇസ്മാഈല്‍ അസ്സ്വന്‍ആനി" പറയുന്നത് കാണുക:-
وَأَخْرَجَ أَبُو دَاوُدَ مِنْ حَدِيثِ مَعْقِلِ بْنِ يَسَارٍ عَنْهُ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِقْرَءُوا عَلَى مَوْتَاكُمْ سُورَةَ يَـسـن. وَهُوَ شَامِلٌ لِلْمَيِّتِ بَلْ هُوَ الْحَقِيقَةُ فِيهِ (سُبُلُ السَّلاَمِ شَرَحُ بُلُوغِ الْمَرَامْ :2/119) لمحمد إٍسماعيل الصنعاني-1182هــ
അദ്ധേഹം പറയുന്നു: മഅ്‌ഖിലുബ്നു യസാര്‍(റ)വില്‍ നിന്ന് ഇമാം അബൂ ദാവൂദ്(റ) ഉദ്ധരിക്കുന്നു: "നബി(സ്വ) പറഞ്ഞു: നിങ്ങള്‍ നിങ്ങളില്‍ നിന്ന് മരണ പ്പെട്ടവരുടെ മേല്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുക" ഈ പറഞ്ഞതില്‍ മരണപ്പെട്ടവരും ഉള്‍പ്പെടും എന്നല്ല യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടവരെ കുറി ച്ചാണ് ഈ ഹദീസില്‍ വന്നിട്ടുള്ളത്". ഇസ്മാഈല്‍ അസ്സ്വന്‍ആനീ തന്റെ (സുബുലുസ്സലാം:2/119)ല്‍ പഠിപ്പിക്കുന്നതായി കാണാം. 
7-മുഹമ്മദ് ഇബ്റാഹീം ആല്‍ശൈഖ്:-
ഹിജ്റ:1389.:ല്‍ മരണപ്പെട്ട സൗദിയിലെ ഗ്രാന്റ് മുഫ്ത്തിയായിരുന്ന മുഹമ്മദ് ഇബ്റാഹീം ആല്‍ ശൈഖ് പറയുന്നത്കൂടി കാണുക:
وُصُولُ الثَّوَابِ الْمُهْدَى مِنَ الْحَيِّ إِلىَ الْمَيِّتِ جِنْسُهُ مَعْرُوفٌ فِي الْأَدِلَّةِ، وَقَدَ ذَهَبَ بَعْضُ أَهْلِ الْعِلْمِ إِلَى أَنَّ ذَلِكَ فِي شَيْئٍ مَخُصُوصٍ، نَزْعًا مِنْهُ بِآيَةِ [وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى]، .... وَالَّذِي عَلَيْهِ الْجُمْهُورُ وَالْمُحَقِّقُونَ وُصُولَ ذَلِكَ إِلَى الْمَيِّتِ- الخ. (فَتَاوَى وَرَسَائِلْ:3/230) لآلِ الشَّيْخِ السَّلَفِيِّ-1389هــ  
ആലുശ്ശൈഖ് പറയുന്നു: "ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നതിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് എത്തും എന്നത് തെളിവു കള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്, ഇങ്ങനെ എത്തും എന്നു പറഞ്ഞ ചില പ്രത്യേ ക കര്‍മ്മങ്ങളാണെന്നു ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട് അതിനു അവര്‍ സൂറത്തുന്നജ്മിലെ "മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചതല്ലാതെ ഇല്ല" എന്ന ആയത്തു തെളിവാക്കിയണു അവര്‍ പറഞ്ഞിട്ടുള്ളത്, എന്നാല്‍ നിപുണന്മാ രായ ഭൂരിഭാഗം പണ്ഡിതന്മാരും മയ്യിലേക്ക് എത്തും എന്നു തന്നെയാണു പറഞ്ഞിട്ടുള്ളത്. ......ആലുശ്ശൈഖ് തന്റെ(ഫത്താവാ വറസാഇല്‍:3/239)ല്‍ പറയുന്നതായി കാണാം. 
8-ഇബ്നു അബില്‍ ഇസ്സ്:-
ഹിജ്റ:792.ല്‍ മരണപ്പെട്ട ഇബ്നു തൈമിയ്യയുടെ ആശയങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഗ്രന്ഥങ്ങള്‍ രചിച്ച എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു അബില്‍ഇസ്സ് പറയുന്നത് കാണുക:-
وَاخْتَلَفَتْ فِي الْعِبَادَاتِ الْبَدَنِيَّةِ كَالصَّوْمِ وَالصَّلاَةِ وَقِرَاءَةِ الْقُرْآنِ وَالذِّكْرِ فَذَهَبَ أَبُو حَنِيفَةَ وَأَحْمَدُ وَجُمْهُورُ السَّلَفِ إِلىَ وُصُولِهَا، وَاْلمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ وَمَالِكٍ عَدْمُ وُصُولِهَا. (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:2/664) لِابْنِ أَبِي الْعِزِّ-792هــ
ഇബ്നു അബില്‍ഇസ്സ് പറയുന്നു: നോമ്പ്, നിസ്കാരം, ഖുര്‍ആന്‍ പാരായണം ദിക്റ്, പോലെയുള്ള ശരീരംകൊണ്ട് ചെയ്യപ്പെടുന്ന കര്‍മ്മങ്ങളില്‍ ഇമാമുക ള്‍ക്ക് വ്യത്യസ്ത വീക്ഷണമാണുള്ളത്, ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്,മദ്(റ)യും സലഫുകളില്‍ ഭൂരിഭാഗം ഇമാമുകളും പറഞ്ഞിട്ടുള്ളത് കര്‍മ്മങ്ങളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നാണ്, ഇമാം മാലിക്ക്(റ)യും ഇമാം ശാഫിഈ(റ) യും പറഞ്ഞിട്ടുള്ളത് മരണപ്പെട്ടവരി ലേക്ക് ചേരില്ലാ എന്നുമാണ്,. ഇബ്നു അബില്‍ഇസ്സ് തന്റെ(ശറഹുല്‍ അഖീദ അത്ത്വഹാവിയ്യ:2/664)ല്‍ വിവരിച്ചതായി കാണാവുന്നതാണ്. 
ഇമാം ശാഫിഈ(റ)യും മറ്റും മയ്യിത്തിലേക്ക് ചേരില്ലെന്ന് പറഞ്ഞതിന്റെ ഉദ്ധേശം മുമ്പ് നാം വിവരിച്ചതാണ്. ഏതായാലും മരണപ്പെട്ടവര്‍ക്ക് ഖുര്‍ആ ന്‍ പാരായണമടക്കമുള്ള സല്‍കര്‍മ്മങ്ങള്‍ മരണപ്പെട്ടവരിലേക്ക് ചേരുകയും അവര്‍ക്ക് ഉപകരിക്കുകയും ചെയ്യുമെന്ന് പഠിപ്പിക്കുകയാണ് ഇവിടെ ഇബ്നു അബില്‍ ഇസ്സ് ചെയ്തിട്ടുള്ളത്. 
തുടര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്തുകൊണ്ട് പുത്തനാശയക്കാര്‍ മരണപ്പെട്ട വര്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ കൊണ്ട് ഉപകാരം ലഭിക്കില്ലെന്ന് പറയാനായി എപ്പോഴും തെളിവിദ്ദരിക്കാറുള്ള ഹദീസ് വിശദീകരിച്ചു കൊണ്ട് ഇബ്നു അബില്‍ ഇസ്സ് പറയുന്നു:
وَأَمَّا اسْتِدْلاَلُهُمْ بِقَوْلِهِ صَلىَّ اللهُ عَلَيْهِ وَسَلَّمِ: (إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ) اِسْتِدْلَالٌ سَاقِطٌ فَإِنَّه لَمْ يَقُلْ اِنْقَطَعَ انْتِفَاعُهُ، وَإِنَّمَا أَخْبَرَ عنِ انْقِطَاعِ عَمَلِهِ، وَأَمَّا عَمَلُ غَيْرِهِ فَهُوَ لِعَامِلِهِ فَإِنْ وَهَبَهُ لَهُ وَصَلَ إِلَيْهِ ثَوَابُ عَمَلِ اْلعَامِلِ، لاَ ثَوَابَ عَمَلِهِ هُوَ، وَهَذَا كَالدَّيْنِ يُوفِيهِ الْإِنْسَانُ عَنْ غَيْرِهِ- الخ. (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:2/671) لابن أبي العز.
അദ്ധേഹം പറയുന്നു: "മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍ മുറി ഞ്ഞുപോയി"  എന്ന നബി(സ്വ)യുടെ ഹദീസ് കൊണ്ട് മരണപ്പെട്ടവര്‍ക്ക് സല്‍ക ര്‍മ്മങ്ങളെ കൊണ്ട് ഉപകരിക്കുകയില്ലെന്ന് അവര്‍ തെളിവുപിടിച്ചത് ശരിയ ല്ലാത്ത തെളിവുപിടിക്കലാണ്, കാരണം നിശ്ചയം നബി(സ്വ) പറഞ്ഞ കര്‍മ്മ ങ്ങള്‍ നിലച്ചുവെന്നാണ്, അല്ലാതെ കര്‍മ്മങ്ങള്‍ ഉപകരിക്കുകയില്ലാ എന്നല്ല, മരണപ്പെട്ടവന്റെ കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കല്‍ നിലച്ചുവെന്നേ നബി(സ്വ) പറഞ്ഞിട്ടുള്ളൂ, അപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്ന  കര്‍മ്മങ്ങള്‍ ആ കര്‍മ്മം ചെയ്തവര്‍ക്കുള്ളത് തന്നെയാണ്, അതിനെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താ ല്‍ ആ കര്‍മ്മത്തിനു ലഭിക്കുന്ന തുല്യഫലം മയ്യിത്തിലേക്ക് ചേരുന്നതാണ്, ആ കര്‍മ്മം ചെയ്തതിന്റെ പ്രതിഫലം ചെയ്യുന്നവനിക്കാണ്, ഇത് ഒരാള്‍ മറ്റൊ രാളെ തൊട്ട് വീട്ടുന്ന കടംപോലെയാണ്". ഇബ്നു അബില്‍ഇസ്സ് തന്റെ (ശറഹുല്‍ അഖീദ അത്ത്വഹാവിയ്യ:2/671)ല്‍ വിവരിച്ചതായി കാണാം. 
8-സൗദീ ഗവണ്മെന്റിന്റെ ആധികാരിക ഗ്രന്ഥം:-
സൗദീ ഭരണകൂടം മതവിധികള്‍ ഫത്,വ നല്‍കാനും കര്‍മ്മശാസ്ത്ര വിഷയ ങ്ങള്‍ പഠിപ്പിക്കാനുമായി അവലംബമാക്കുന്ന ഗ്രന്ഥത്തില്‍ ഹിജ്റ:968.ല്‍ മരണപ്പെട്ട ശറഫുദ്ദീന്‍ അല്‍ഹജ്ജാവീ എന്ന പണ്ഡിതന്‍ പറയുന്നത് കൂടി ഉദ്ധരിക്കാം.
وَلاَ تُكْرَهُ الْقِرَاءَةُ عَلىَ الْقَبْرِ وَفِي الْمَقْبَرَةِ بَلْ تُسْتَحَبُّ، وَكُلُّ قُرْبَةٍ فَعَلَهَا الْمُسْلِمُ وَجَعَلَ ثَوَابَهَا أَوْبَعْضَهُ كَالنِّصْفِ وَنَحْوِهِ لِمُسْلِمٍ حَيٍّ أَوْ مَيِّتٍ جَازَ وَنَفَعَهُ ذَلِكَ، لِحُصُولِ الثَّوَابِ لَهُ، حَتَّى لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمْ -الخ. (أَلْإِقْنَاعُ لِطَالِبِ الْإِنْتِفَاعِ:1/374) لِلْحَجَّاوِي-968هــ
ഹജ്ജാവി പറയുന്നു: "മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖബ്റിന്നരികില്‍ വെച്ചും മഖ്ബറയില്‍ വെച്ചും ഖുര്‍ആന്‍ പാരായണം ചെയ്യല്‍ കറാഹത്തില്ല, എന്നല്ല അങ്ങിനെ ഖുര്‍ആന്‍പാരായണം ചെയ്യല്‍ സുന്നത്താക്കപ്പെടും, ഒരു മുസ്,ലിം ഒരുകര്‍മ്മം ചെയ്യുകയും അതിന്റെ പ്രതിഫലം ജീവിച്ചിരിക്കുന്നവര്‍ക്കോ മരണപ്പെട്ടവര്‍ക്കോ പൂര്‍ണ്ണമായോ അല്ലെങ്കില്‍ പ്രതിഫലത്തിന്റെ പകുതി യോ ദാനം ചെയ്യുന്നത് അനുവദനീയവും, അത്കൊണ്ട് മരണപ്പെട്ടവര്‍ക്കും അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും ഉപകാരം ലഭിക്കുന്നതുമാണ്, മഹാനാ യ റസൂലുല്ലാഹി(സ്വ)ക്കു വരേക്കും എത്തുന്നതാണ്. ഹജ്ജാവി തന്റെ(അല്‍ ഇഖ്നാഉ ലി ത്വാലിബില്‍ ഇന്,തിഫാഇ:1/374).ല്‍ പഠിപ്പിച്ചതായി കാണാവുന്ന താണ്. 
      പുത്തനാശയക്കാരുടെ നേതാക്കള്‍ പോലും മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഉപകരിക്കുമെന്നു പഠിപ്പിച്ചിട്ടും അതു പോലും അംഗീകരിക്കാതെ സ്വന്തം ഇച്ഛക്കും ബുദ്ധിക്കും തോന്നുന്നത് പറഞ്ഞുകൊണ്ട് പൊതുജനങ്ങളെ വഞ്ചിക്കുകയാണ് പുത്തന്‍വാദികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. 
ചുരുക്കത്തില്‍ ഇസ്,ലാകിക കര്‍മ്മശാസ്ത്ര സരണിയായ നാലു മദ്ഹബിലും മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതുകൊണ്ട് ഉപകാരം ലഭിക്കുമെന്നു തന്നെയാണു പഠിപ്പിച്ചിട്ടുള്ളത്, മരണപ്പെട്ടവരിലേ ക്കു ചേരുകയില്ലെന്ന് ഇമാം ശാഫിഈ(റ)യും ശാഫിഈ മദ്ഹബും മറ്റും പറഞ്ഞത് ഉപകരിക്കുകയില്ലെന്ന അര്‍ത്ഥത്തിലല്ല, മറിച്ച് മുമ്പ് വിവരിച്ചതു പോലെ വീക്ഷണ വ്യത്യാസമാണ്. അഥവാ ഒരാള്‍ മരണപ്പെട്ട വ്യക്തിയെ ഉദ്ധേശിച്ചു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ തന്നെ അതിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരും എന്നാണു ഒരു വീക്ഷണം, അല്ല അങ്ങിനെ പാരായണം ചെയ്തതു കൊണ്ട് മാത്രം മയ്യിലേക്ക് ചേരില്ല, അതോടൊപ്പം ദാനം ചെയ്യുകയും അത് സ്വീകരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നതാണ് രണ്ടാമത്തെ വീക്ഷണം, എങ്ങിനെയായാലും ഖുര്‍ആന്‍ പാരായ ണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കും എന്നു തന്നെയാണ്, നാലു മദ്ഹബിന്റെ ഇമാമുകളും പഠിപ്പിക്കുന്നത്, നാലു മദ്ഹബിന്റെ ഇമാമു കള്‍ എന്തു പറയുന്നു എന്നതിന്റെ തെളിവുകള്‍ ഇന്‍ശാ അല്ലാഹു വഴിയേ പ്രതിപാദിക്കാം- അല്ലാഹു തൗഫീഖ് ചെയ്യട്ടെ-ആമീന്‍.
(തുടരും...)
==================================
അബൂയാസീന്‍ അഹ്സനി-ചെറുശോല
ahsani313@gmail.com
……………………………..

Posted Date: 26-08-2020 (Wednesday)

അബൂ യാസീൻ അഹ്സനി ചെറുശോല


Tuesday, 25 August 2020

ഓണവും വഹാബീ മതവും

#ഓണം_സുന്നത്ത്_നബിദിനവും_മൗലിദും_ബിദ്അത്ത്
മുജാഹിദ് നേതാവ് എ. അബ്ദുസ്സലാം സുല്ലമി പുതിയ വെടി പൊട്ടിച്ചിരിക്കുന്നു.‘ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിനെതിരല്ല, എന്നാല്‍ നബിദിന ഭക്ഷണം അനിസ്ലാമികം’ (മാതൃഭൂമി 2006 ഡിസംബര്‍ 11, പേജ്: 12). വാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെ: ‘ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിന് ഒരു തരത്തിലും എതിരല്ലെന്ന് പ്രമുഖ ഹദീസ് പണ്ഢിതനും മുജാഹിദ് നേതാവുമായ എ. അബ്ദുസ്സലാം സുല്ലമി പറഞ്ഞു. ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തിലാണ് ഇതു സംബന്ധിച്ച് സദസ്സില്‍ നിന്ന് ചോദ്യമുയര്‍ന്നത്. ഓണസദ്യ കഴിക്കുന്നത് ഇസ്ലാം മതത്തിന് വിരോധമുണ്ടെന്ന് ചില മുസ്ലിം കേന്ദ്രങ്ങളുടെ പ്രചാരണത്തിനിടെയാണ് മുജാഹിദ് പണ്ഢിതന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രവാചക ചര്യയിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. ദൈവത്തിന്റെ പേരിലല്ലാതെ അറുത്ത ഭക്ഷണം കഴിക്കുന്നതും നേര്‍ച്ച അര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നതുമാണ് പാടില്ലാത്തത്. അതേസമയം പ്രവാചകന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടോ മറ്റോ നടക്കുന്ന നേര്‍ച്ച ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇസ് ലാമിക വിരുദ്ധമാണെന്നും അബ്ദുസ്സലാം സുല്ലമി പറഞ്ഞു’. രണ്ടു കാര്യങ്ങളാണ് മൌലവി ഇതില്‍ സമര്‍ഥിച്ചിട്ടുള്ളത്. ഒന്നാമത്തേത് മുജാഹിദ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ്. ഒരു ഔദ്യോഗിക വിഭാഗം മുജാഹിദ് ഖത്വീബ്, ഖുത്വ്ബ പ്രഭാഷണത്തിനിടെ ഓണസദ്യ കഴിക്കരുതെന്നു പറഞ്ഞത്, സുല്ലമി അടങ്ങുന്ന മടവൂര്‍ ഗ്രൂപ്പുകാരന്‍ ഹാഫിസ് മുഹമ്മദ് വിവാദമാക്കിയിരുന്നു (മാതൃഭൂമി വാരിക. നവംബര്‍ 12). ഇതു സംബന്ധമായി അനാവശ്യ വലിച്ചുനീട്ടലുകളോടെ തീര്‍ത്തും അനുചിതമായൊരു ലേഖനം അദ്ദേഹം എഴുതുകയുണ്ടായി. ഒരു മുജാഹിദ് പണ്ഢിതന്റെ പ്രസംഗത്തോടെ ലോകത്താകെയും മതസൌഹാര്‍ദം തകര്‍ന്നു പോവുമെന്ന സങ്കല്‍പമായിരുന്നു ലേഖന പ്രമേയം. അത്രയൊക്കെ സ്വാധീനമുള്ളവരാണ് മുജാഹിദ് നേതാക്കളെങ്കില്‍ പതിറ്റാണ്ടുകള്‍ നീണ്ട ‘ഇസ്ലാഹീ’ പ്രവര്‍ത്തനം കൊണ്ട് കേരളമെങ്കിലും മുഴുവന്‍ മുജാഹിദുകളാവേണ്ടിയിരുന്നില്ലേ എന്നു ചോദിച്ചിട്ടു കാര്യമില്ല. ഹാഫിസ് മുഹമ്മദിന് എതിര്‍ ഗ്രൂപ്പുകാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണല്ലോ ലക്ഷ്യം.
രണ്ടാം ഭാഗമാണ് മതവുമായി നേരിട്ട് ബന്ധപ്പെടുന്നത്. മൌലിദ് പരിപാടികളില്‍ പങ്കെടുക്കുന്നതോടെ അമുസ്ലിമായിത്തീരുമെന്നാണ് ഇതുവഴി സുല്ലമി പറയുന്നത്. ലോകമുസ്ലിംകളില്‍ ബിദ്അത്തു വാദികളായ ഏതാനും ചില മുജാഹിദുകളൊഴിച്ച് മറ്റെല്ലാവരും വിശാലമായ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്ത് തെറിച്ച്, അമുസ്ലിം ജനവിഭാഗമായിത്തീരുകയാണ് ഇതു മൂലം. ഇവിടെയും പ്രസക്തമായ ഒരു ചിന്ത, മൌലവിമാര്‍ ജന്മം തൊട്ട് കലാപം തുടങ്ങിയിട്ട് ഇതുവരെ കേരളത്തിലെന്നല്ല ലോകത്തെവിടെയെങ്കിലും മൌലിദ് പരിപാടികള്‍ക്ക് ജനപിന്തുണ കുറഞ്ഞിട്ടുണ്ടോ എന്നതാണ്. വര്‍ഷം തോറും മൌലിദ് മുഖേന കാഫിറുകളാവുന്നവര്‍ വര്‍ദ്ധിച്ചു വരുന്നു. ഇതൊന്നും സുല്ലമി അടക്കം ഒരു മൌലവിക്കും അറിയാത്ത കാര്യമല്ല. സുല്ലമി പ്രസ്താവനയിലൂടെ ഒപ്പിച്ചെടുക്കാന്‍ ശ്രമിച്ച ഒരു കൊടിയ അപരാധം, ആത്മവഞ്ചനയുടെ കുപ്പക്കുഴിയിലിറങ്ങിയുള്ള മതവിരുദ്ധ പ്രവണത തുറന്നു കാണിക്കാതിരിക്കാനാവില്ല.
#ഓണം_എന്നാല്‍
തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം. ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്.
വിഷ്ണു പല വേഷങ്ങളില്‍ അവതരിക്കുമെന്ന് ഹൈന്ദവര്‍ കരുതുന്നു. ഇസ്ലാമിക വിശ്വാസവുമായി ഒരു ബന്ധവുമില്ല ഈ ദര്‍ശനത്തിന്. പ്രധാനപ്പെട്ട അവതാരങ്ങള്‍ പത്താണ്. അവരില്‍ അഞ്ചാമനാണ് മഹാബലിയെ വഞ്ചിച്ച വാമനന്‍. ധര്‍മത്തിനു ഹാനി വരുമ്പോള്‍, അധര്‍മത്തെ അടിച്ചമര്‍ത്താനാണ് അവതാരങ്ങളെന്ന് ഭഗവത്ഗീത(4:4,7) വ്യക്തമാക്കുന്നുണ്ടെങ്കിലും, നല്ലവനായ മഹാബലിയെ എന്തിനു ചവിട്ടിത്താഴ്ത്തിയെന്ന പ്രസക്തമായ ചോദ്യമുണ്ട്. അതിരിക്കട്ടെ നമ്മുടെ ചര്‍ച്ച സുല്ലമിയുടെ വാമനാവതാരത്തെ പറ്റിയാണ്. ധര്‍മത്തെ ചവിട്ടിത്താഴ്ത്തുന്ന ധിക്കാരത്തെ പറ്റിയാണ്.
#ഓണസദ്യ
മേല്‍ വിശദീകരണത്തില്‍ നിന്ന് തീര്‍ത്തും ഹൈന്ദവിക ആചാരമാണ് ഓണമെന്നു ഗ്രഹിക്കാം. ഓണത്തിന് പൂക്കളമുണ്ട്. തിരുവാതിരക്കളിയും ഊഞ്ഞാലുമുണ്ട്. വിഭവസമൃദ്ധമായ സദ്യ തീര്‍ത്തും അനിവാര്യവുമാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴഞ്ചൊല്ലുപോലും ഓണസദ്യയിലാണ് ഊന്നിനില്‍ക്കുന്നത്. എന്നാലും ഇതൊന്നും ഒരു ആരാധനാ മനോഭാവത്തില്‍ ചെയ്യുന്നതല്ല. ഓണച്ചോറ് വിഷ്ണുവിനുള്ള നിവേദ്യവുമല്ല. കേവലം സൌഹൃദത്തിലുപരി പൂജയോ ഹോമാദി കര്‍മങ്ങളോ ഒന്നും ഓണസദ്യയുമായി ബന്ധപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഓണസദ്യയില്‍ പങ്കെടുക്കുന്നതുകൊണ്ട് ഒരു മുസ്ലിം മുസ്ലിമല്ലാതായിത്തീരുകയില്ല തന്നെ. അവനെ മെഹറോണ്‍ ചൊല്ലി മതത്തില്‍ നിന്നു പുറത്താക്കാന്‍ ഒരു മുജാഹിദുകാരനും അധികാരവുമില്ല. മൌലവിയും ഇതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഹൈന്ദവമായ, അവതാര സങ്കല്‍പവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിലപ്പുറം വലിയ കാര്യമായി മൌലിദ് ആഘോഷത്തെ ചിത്രീകരിക്കുന്ന കുടില മനസ്കതയാണ് പ്രധാന പ്രശ്നം. അത് ചോദ്യം ചെയ്തേ പറ്റൂ.
#ഓണത്തിന്റെ_പ്രമാണം_മൌലീദിന്റെ_പ്രമാണ_വിരുദ്ധത
‘പ്രവാചകചര്യയുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റല്ല’ എന്ന ഒറ്റത്തെളിവാണ് മൌലവി ഓണസദ്യ അടിച്ചുമാറ്റാന്‍ പുറത്തിറക്കിയിരിക്കുന്നത്. മൌലിദ് കഴിക്കാവതല്ലെന്നതിന് ഖുര്‍ആനും ഹദീസും മുഴുവന്‍ തെളിവുകളുമുണ്ടെന്ന വിധത്തിലാണ് പ്രസംഗം. ഏതെങ്കിലും നബി, അല്ലെങ്കില്‍ സ്വഹാബികള്‍ ആരെങ്കിലും ആരുടെയെങ്കിലും മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ഒരു ‘ബല്യചോദ്യം’ മുജാഹിദ് വേദികളില്‍ സ്ഥിരം ഉയര്‍ന്നു കേള്‍ക്കാറുമുണ്ട്. മൌലീദ് വിഷയത്തില്‍ നേര്‍ക്കുനേര്‍ നബി(സ്വ) ചെയ്തു കാണിക്കണമെന്ന് വാശിപിടിക്കുന്ന സുല്ലമിമാരോട് ഇതേ ശൈലിയില്‍ ചോദിക്കട്ടെ, നബി(സ്വ) ഓണം ആഘോഷിച്ചിട്ടുണ്ടോ? സ്വഹാബികളാരെങ്കിലും ഓണസദ്യ ഉണ്ടിട്ടുണ്ടോ? കുച്ചിപ്പുടിക്കും തിരുവാതിരക്കളിക്കും ആയിശ(റ)വിന്റെ ജീവിതത്തില്‍ മാതൃകയുണ്ടോ? പാടില്ലെന്നതിനു തെളിവില്ലെന്നാണ് ന്യായീകരണം. നബിദിനാഘോഷം പാടില്ലെന്നതിനും നബി(സ്വ)യുടെ ജീവിതത്തിലും സ്വഹാബീ ചരിത്രത്തിലും തെളിവുകളില്ലല്ലോ. പ്ര മാണങ്ങള്‍ വിസ്മരിച്ച് പരമാവധി താഴ്ന്നുകൊടുത്താല്‍ അവരാരും ഇന്നത്തെ രൂപത്തില്‍ വിപുലമായി മൌലിദ് കഴിച്ചതായി നമുക്ക് വിവരം ലഭിച്ചില്ലെന്നും വരും. ഓണത്തിന്റെ കാര്യത്തിലും ഇത് ഒരേ പ്രകാരം തന്നെയാണ്; തീര്‍ത്തും സമാനമാണ്. അവരാരും ഓണം ആഘോഷിച്ചിട്ടില്ല. ചെയ്യാമെന്ന് സൂചിപ്പിച്ചുപോലുമില്ല. മുസ്ലിംകളെ മുശ്രിക്കുകളാക്കാന്‍ വേണ്ടി മാത്രം മൌലവിമാര്‍ ഇവിടെ രണ്ടുവിധം മാനദണ്ഢങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നു. മൌലവിക്ക് വിഷ്ണുവാകാം. വാമനനും അവതാരങ്ങളുമാകാം. അവരുടെ സ്മരണാര്‍ഥമുള്ള ആഘോഷങ്ങളില്‍ പങ്കുകൊള്ളാം. സദ്യ കഴിക്കാം. പക്ഷേ, അ ല്ലാഹു പാടില്ല. മുത്ത്നബിയും കീര്‍ത്തനങ്ങളും പറ്റില്ല. മൌലിദും നേര്‍ച്ചച്ചോറും വേണ്ടേവേണ്ട. കൊ ടിയ ശിര്‍ക്കാണവ.
#പ്രത്യേക_ദിവസമെന്ന_ശിര്ക്കുമാർഗം
അബ്ദുസ്സലാം സുല്ലമിയെത്തന്നെ ദീര്‍ഘമായി വായിക്കാം. ‘റബീഉല്‍ അവ്വലില്‍ സുന്നികള്‍ സ്വലാത്ത്, ദാനധര്‍മം, നബിയുടെ മദ്ഹ് ചൊല്ലല്‍ മുതലായവ വര്‍ദ്ധിപ്പിക്കുമ്പോള്‍ നാം അത് അനാചാരമാണെ ന്ന് പറയാറുണ്ട്. സ്വലാത്ത് ചൊല്ലല്‍ അനാചാരമാണോ, ദാനധര്‍മം അനാചാരമാണോ, പ്രവാചകനെ പ്രശംസിച്ച് പാടല്‍ അനാചാരമാണോ എന്നെല്ലാം അവര്‍ ചോദിക്കുമ്പോള്‍ റബീഉല്‍ അവ്വലില്‍ പ്രത്യേകത നല്‍കിയതുകൊണ്ടാണ് അനാചാരമാകുന്നത് എന്നതു മാത്രമാണ് നമുക്കുള്ള മറുപടി. അതായത് പുണ്യകര്‍മങ്ങളാണെന്ന് സ്ഥിരപ്പെടാത്തവക്ക് ഇസ്ലാം നല്‍കാത്ത സമയപ്രാധാന്യം നല്‍കിക്കൊണ്ട് ചെയ്യുമ്പോള്‍ അത് അനാചാരമായിത്തീരുന്നു’ (ശബാബ് വാരിക. 2006 ഡിസംബര്‍ 8, പേജ്: 10).
നബിദിനാഘോഷം വികേന്ദ്രീകരിച്ച് വീക്ഷിച്ചാല്‍ ഒരു കുഴപ്പവുമില്ലെങ്കില്‍ കൂടി, അത് പ്രത്യേക മാ സം, ദിവസം ചെയ്യുന്നതോടെ ഇസ്ലാം വിരുദ്ധമായിത്തീരുന്നു എന്നാണല്ലോ ഇതിന്റെ താല്‍പര്യം. മറ്റു പല സുന്നീ വിശ്വാസങ്ങളും അനാചാരമായിത്തീരാന്‍ ഏക കാരണം സമയബന്ധിതമായി നടപ്പാക്കുന്നു എന്നത് മാത്രമാണെന്ന് മൌലവി തുടര്‍ന്നെഴുതുന്നുണ്ട്. ഈ വാദഗതിയുടെ സ്വീകാര്യതയെക്കുറിച്ചുള്ള വിശകലനം മാറ്റിവെച്ച് നമുക്ക് ഈയൊരു അളവുകോലുമായി ഓണസദ്യയിലേക്ക് പോകാം. ചിങ്ങമാസത്തില്‍ ചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ നില്‍ക്കുന്ന അത്തം പത്തിനാണ് ഓണം. അന്ന് മാത്രമാണ് തിരുവോണം. ഒരു പ്രത്യേക മാസത്തിലെ പ്രത്യേക ദിവസമാണിത് ആഘോഷിക്കുന്നത് എന്നു വരുമ്പോള്‍ ഇലശ്ശേരിയും പുളിശ്ശേരിയും പറ്റും. പപ്പടവും പാല്‍പായസവും കുഴപ്പമില്ല. ചോറും സാമ്പാറും ഒന്നാന്തരം എന്നൊക്കെയാണെങ്കിലും അത് ചിങ്ങത്തിലാവുമ്പോള്‍, അത്തം പത്തിനു തന്നെയുമാവുമ്പോള്‍ അനിസ്ലാമികമാവില്ലേ സുല്ലമീ. പുണ്യകര്‍മമാണെന്ന് സ്ഥിരപ്പെടാത്ത കാര്യം സമയബന്ധിതമായി നടപ്പിലാക്കുമ്പോള്‍ ശിര്‍ക്കു വരണമെന്നുണ്ടെങ്കില്‍ റബീഉല്‍ അവ്വലും പന്ത്രണ്ടുമാവണമെന്നത് ഏതു ഖുര്‍ആനില്‍ നിന്ന്, ഹദീസില്‍ നിന്ന് മൌലവിമാര്‍ കണ്ടെത്തിയെന്നറിയാന്‍, പ്രവാചക സ്നേഹികള്‍ക്ക് അവകാശമുണ്ട്. അതല്ലെങ്കില്‍ ഓണാഘോഷം പുണ്യകര്‍മമാണെന്ന് സ്ഥിരപ്പെട്ടതായ രേഖയുദ്ധരിക്കണം.
ഓര്‍ത്തു നോക്കുക. ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമായി സമര്‍ഥിക്കുന്ന മൌലിദാഘോഷം നിഷേധിക്കാനും ആഘോഷിക്കുന്നവരെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനും റബീഉല്‍ അവ്വലിലായി എന്ന, ആരും പഠിപ്പിക്കാത്ത ദുര്‍ബല ന്യായീകരണം, വന്‍പ്രമാണമാക്കുന്നവര്‍, പൊതുസമൂഹത്തില്‍ നല്ലപിള്ള ചമയാനും ഓണസദ്യയുണ്ണാനും ഇതേ പ്രമാണം പൂര്‍ണമായി വിസ്മരിക്കുന്നു. പകപോക്കലുകള്‍ക്കിടയില്‍ ഇസ്ലാം ദൂരെ മാറ്റപ്പെടുകയാണിത്. ഇത്തരക്കാരോട് വളരെ മാന്യതയോടെ ചോദിക്കട്ടെ. #നിങ്ങളുടെയൊക്കെ_മതമേതാണ്?