page

Friday, 18 September 2020

ഖുർആൻ കെട്ടുകഥ പരാമർശ കാർട്ടൂണിന് മലയാള മനോരമക്ക് ചൂട്ട് പിടിച്ചത് വഹാബികൾ !

 *ഖുർആൻ കെട്ടു കഥയാണെന്ന് പറയാൻ ചൂട്ടു പിടിച്ച വഹാബികളെ തിരിച്ചറിയുക...❗*

👇👇👇👁️👁️👁️


 ✍️ മുസ്ലിംകളുടെ മതഗ്രന്ഥമായ വിശുദ്ധ ഖുർആൻ കെട്ടുകഥയാണെന്ന്  ധ്വനിപ്പിക്കുന്ന രൂപത്തിൽ കാർട്ടൂൺ ഇറക്കിയ മലയാള മനോരമ മാപ്പ് പറയണമെന്നതാണ് പുതിയ  വിഷയം... മനോരമയുടെ പുറത്തു കയറുന്നതിന് മുമ്പ് ,ഖുർആൻ കെട്ട് കഥയാണെന്ന് തട്ടി വിടുന്നവർക്ക് ഈ വഴി പഠിപ്പിച്ചു കൊടുത്തതാരെന്ന്  നിങ്ങൾ ശ്രദ്ധിച്ചിരുന്നോ...  വഹാബികളാണീ ആശയം പൊതു സമൂഹത്തിന് പഠിപ്പിച്ചത്... വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനങ്ങളായ തഫ്സീറുകളും -ഹദീസ് ഗ്രന്ഥങ്ങളും- ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളും- എന്തിനേറെ ഖുർആൻ കഴിഞ്ഞാൽ ലോക മുസ്ലിംകൾ സ്ഥാനം കല്പിക്കുന്ന സഹീഹുൽ ബുഖാരിയിൽ പോലും കെട്ടുകഥകളായി അറുപതോളം ഹദീസുണ്ടെന്ന്- എണ്ണമറ്റ ഇസ്ലാമിക ഗ്രന്ഥങ്ങൾ കെട്ടുകഥകളും പാളക്കിത്താബുകളുമാണെന്ന് നാൽക്കവലകളിൽ പരസ്യമായി പ്രസംഗിച്ച് ,ഇസ്ലാമിനെത്തകർക്കാൻ പരസ്യമായി നിലപാടെടുക്കുന്ന വഹാബികളെ പൊതുസമൂഹം തിരിച്ചറിയാതെ പോകരുത്. കെട്ടുകഥ വിഷയം പൊതുജനം ശ്രദ്ധിച്ചതു മുതൽ വഹാബിസം അങ്കലാപ്പിലാണ്. പറഞ്ഞത് തെറ്റായിപ്പോയി എന്നോർത്തിട്ടല്ല.തങ്ങളിലൊളിഞ്ഞിരിക്കുന്ന കുറുക്കൻ്റെ മുഖം പൊതുജനം തിരിച്ചറിയുമോ എന്ന പേടി... ആട്ടിൻ കൂട്ടത്തിലെ ചെന്നായയെപ്പോലെ സമുദായത്തിനുള്ളിൽ കയറിക്കൂടി യുക്തിവാദം വിളമ്പി ,ഇസ്ലാമിക വിമർശകർക്ക് വടിയും വഴിയും തന്ത്രങ്ങളും പറഞ്ഞു കൊടുക്കുന്ന വഹാബിസമെന്ന ഒറ്റുകാരെ എല്ലാവരുമിനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും...


*ഖുദ്സി*

17 - 09-2020