page

Thursday, 1 October 2020

മറഞ്ഞ മയ്യിത്ത് നിസ്കാരം ഹറമിലും !

*മയ്യിത്ത് നിസ്കാരം- കേരളാ വഹാബിയെ ഭിത്തിയിലൊട്ടിച്ച് സൗദീ ഔഖാഫ്...❗*

👇👇👇👁️👁️👁️

https://youtu.be/P8BrSEccBdM

✍️ മറഞ്ഞ മയ്യിത്തിന്റെ പേരില്‍  നിസ്കരിക്കൽ വഹാബീ മതത്തില്‍ അനാചാരം... മതത്തിൽ അനാചാരം കടത്തിക്കൂട്ടിയ വകയിൽ ,നിസ്കരിച്ചവനെ സലഫീ ആലയത്തിലെ ആപ്പീസീന്ന് നേരെ നരകത്തിലോട്ടിടാൻ പ്രത്യേക സംവിധാനമാണ് മൗലവിമാർ ഒരുക്കിയിട്ടുള്ളത്. മുക്കാൽ ശതമാന യുക്തിവാദികളായ വഹാബികൾക്ക് ഇസ്ലാമിക  പ്രമാണങ്ങളൊന്നും പണ്ടേ ദഹിക്കില്ല. അവരുടെ ഓഞ്ഞ ബുദ്ധിയിലെ കാഞ്ഞ യുക്തിയാണ് പ്രമാണം. അറബി ഭാഷയിൽ ആരാധന നിർവഹിച്ച പ്രവാചകനെത്തള്ളിമാറ്റിയിട്ട് തുർക്കിയിലെ മുസ്തഫാ കമാൽ പാഷയെ പ്രവാചകന് പകരം മാതൃകയാക്കിയതും വഹാബീ യുക്തിയിലൂടെയാണ്. ചുരുക്കത്തിൽ യുക്തിയാണ് വഹാബീ മതം.തിരുനബിയെപ്പോലും ചോദ്യം ചെയ്യണമെന്ന് ഇവരുടെ ആപ്പീസീന്ന് അന്ത്യശാസനമിറക്കിയതും ഈ പൊട്ട യുക്തി മുന്നിൽ വച്ചായിരുന്നു.  


                 മറഞ്ഞ മയ്യിത്ത് നിസ്കാരം പൊതുജനങ്ങൾക്കു മാത്രമാണിവർ അനാചാരമാക്കിയത്. ബാപ്പ മരിച്ചിട്ട് എത്താൻ കഴിയാത്ത വഹാബിക്കുഞ്ഞിന് ,സ്വന്തം വാപ്പക്ക് വേണ്ടി മയ്യിത്ത് നിസ്കാരം പാടില്ല. ങേ.. അതെന്തേ...?... അത് ആരാൻ്റെ ബാപ്പയല്ലേ... ഞമ്മക്കെന്ത് ... ആരാൻ്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ...അപ്പോൾ മ്മടെ മൗലവിമാരുടെതാണെങ്കിൽ... എന്ത് സംശയം... മ്മള് നിക്കരിക്കും... ലോകത്തെവിടെ നിന്നും... അതാണ്...!


വഹാബീ നേതാവ് അമാനി മൗലവി മരണപ്പെട്ടപ്പോള്‍ വിദേശത്തായിരുന്ന വഹാബീ പ്രസ്ഥാന സംസ്ഥാന നേതാവായിരുന്ന കെ പി മുഹമ്മദ് ബ്നു അഹ് മദ് മൗലവി ആളുകളെ കൂട്ടി അമാനി മൗലവിക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ചു... എവിടെ...?....കെ പി മൗലവിയുടെ വരികള്‍ വായിക്കുക... എവിടെയാണെന്നയാള് പറയും...!


".. നിര്‍ബാഗ്യമെന്നു പറയട്ടെ; എന്റെ ആ ബഹുമാന്യ സ്നേഹിതന്റെ മരണവാര്‍ത്ത ജിദ്ദയില്‍ നിന്നാണ് ഞാനറിഞ്ഞത്. മയ്യിത്ത് കാണാനോ ആയിരക്കണക്കിലുള്ള അദ്ധേഹത്തിന്റെ ശിഷ്യന്മാരോടും ബന്ധുമിത്രാദികളോടുമൊപ്പം മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. എന്നാലും വിദേശത്തുവെച്ച് ഞങ്ങള്‍ മയ്യിത്ത് നമസ്കരിച്ചു. ............

[അല്‍ മനാര്‍: വാള്യം: 33 , ലക്കം: 8 , 1988 ജനുവരി,പേജ്- 9]


അപ്പോൾ പ്രമാണം... എന്തോന്ന് പ്രമാണം. നമ്മടെ മണ്ടത്തരം കേട്ട് വഹാബി ആയവൻ്റെ ജീവിത കാലം കട്ടപ്പൊക... ഇനി മരണ ശേഷവും കൂടി ഞമ്മള് കുളമാക്കും.അല്ലെങ്കിലും ഞമ്മടെ യുക്തിവാദ വിടലും കേട്ട് വഹാബിയാകാൻ ഈ മണ്ടൻമാരോടാരാണ് പറഞ്ഞത്...

അതിനിടയിൽ ,ഇക്കഥ മൂടിവച്ച്, സൗദിയിലുണ്ടോ എന്ന ''മരമണ്ടൻ'' ചോദ്യം ചോദിച്ച് രസിച്ച മുറി മൗലവിയുടെ മണ്ടക്കിട്ട് തന്നെ കൊടുത്തു- സൗദീ ഔഖാഫ് ... കഴിഞ്ഞ ദിവസം മരണപ്പെട്ട കുവൈത്ത് അമീറിൻ്റെ ജനാസക്ക് വേണ്ടി ഹറമിൽ വച്ച് - ഇമാം ശൈഖ് സുദൈസിൻ്റെ നേതൃത്വത്തിൽ - ''നെഞ്ചിനും പൊക്കിളിനും ഇടയിൽ കൈ കെട്ടി''-മയ്യിത്ത് നിസ്കരിക്കുക കൂടി ചെയ്തതോടെ[30-09-2020] ''ട്രാൻസ്ഫോർമർ കൈകെട്ട് ''  ടീമായ കേരളാ വഹാബിയുടെ കട്ടയും പടവും മടക്കി... 

  

              മുസ്ലിംകളുടെ പ്രമാണം നീട്ടിയപ്പോൾ വഹാബിക്കത് പാളക്കിത്താബ്... ആ പ്രമാണത്തിൽ കണ്ടാൽ പോരാ- സൗദിയിൽ കാണണമത്രെ... ഹറമിൽ കണ്ടപ്പോളോ.... ഹറമ് സൗദിയിലല്ലാന്ന് പറയാൻ പറഞ്ഞു- സലഫീ ആപ്പീസീന്ന്...!

*ഖുദ്സി*

1-10-2020