page

Friday, 2 October 2020

ടിപ്പുസുൽത്താനും മാറ് മറക്കലും മുലക്കരവും !

കഴുകൻ കൊത്താതെ ടിപ്പുവിന്റെ ചേലക്കര

ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കിയ ടിപ്പു വെന്നാണ് ഏതോ പള്ളീലച്ഛൻ പറഞ്ഞ് വെച്ചത്. പെൺകുട്ടികളെ കാക്കമാർ കൊത്താതിരിക്കാനാണ് സിന്ദൂരം തൊട്ടതെന്നാണ് 'ചേച്ചി' പറഞ്ഞിട്ടത്.

നങേലി ഒരു ഹിന്ദു സ്ത്രീയായിരുന്നു. ഹിന്ദു സ്ത്രീകൾ മാറ് മറച്ചതിന് ബ്രാഹ്മണനാടുവാഴിത്തം മുലക്കരം ചുമത്തിയപ്പോൾ നങ്ങേലി അത് കൊടുക്കാതെ പ്രതിഷേധിച്ചു. നാടുവാഴിയുടെ ഏജന്റ് അത് നിർബന്ധപൂർവ്വം പിരിക്കാൻ വീട്ടിൽ വന്നപ്പോൾ നങ്ങേലി വാഴ ഇല വെട്ടി ഉമ്മറത്ത് വിരിച്ച് നിലവിളക്ക് കൊളുത്തി വെച്ച് അടുക്കളയിൽ പോയി. കത്തിയെടുത്ത് രണ്ട് മുലകളും മുറിച്ച് രണ്ട് കൈയിലും പിടിച്ച് തമ്പ്രാന്റെ മുമ്പിൽ ഇലയിൽ വെച്ച് കൊടുത്തു. രക്തം വാർന്ന് നങ്ങേലി മരിച്ചു.മനം നൊന്ത് കണ്ടപ്പനെന്ന കെട്ട്യോൻ നങ്ങേലിയുടെ ചിതയിൽ ചാടി മരിച്ചു. മുലകൊത്താൻ കാമക്കണ്ണുമായി നിൽക്കുന്ന ബ്രാഹ്മണ്യത്തിന് മുമ്പിൽ തുറന്നിട്ട് നടക്കാൻ മാത്രം വിധിക്കപ്പെട്ട ഈഴവ സ്ത്രീകൾ. കൊത്താൻ പാത്ത് നടക്കുന്ന കഴുകൻമാരിൽ നിന്ന് ഹിന്ദു സ്ത്രീകളെ രക്ഷപ്പെടുത്തിയത് ടിപ്പു സുൽത്താനായിരുന്നു. അരയുടുപ്പിന് പുറമെ മാറ് മറക്കാൻ സൗജന്യ പുടവയും കൊത്താൻ വരുന്ന സവർണ്ണ ആര്യന്മാരിൽ നിന്നു സംരക്ഷണവും കൊടുത്തത് ഈ മൈസൂർ കടുവയാണ്. ചരിത്രം പഠിച്ചു വേണമായിരുന്നു വിമർശിക്കാൻ. ഈ വിഷയത്തിൽ സി.അച്ച്യുതമേനോന്റെ (കൊച്ചിംഗ് സ്റ്റേറ്റ് മാനുവൽ ), എ.കെ.അനന്തകൃഷ്ണന്റെ (ജാതികളും ഗോത്രങ്ങളും), കെ.പി.പത്മനാഭമേനോന്റെ (കേരള ചരിത്രം), തോമസ് ആർണേൾഡിന്റെ ( പ്രീച്ചിംഗ് ഓഫ് ഇസ്ലാം ), ഭഗവാൻ ഗിദ്വാനിയുടെ (ടിപ്പുവിന്റെ കരവാൾ) ഒക്കെ ഒന്ന് വായിക്കണം ഇന്നത്തെ സംഘ് ചേച്ചികളും കോമഡി അച്ഛന്മാരും. തൃശൂർ ജില്ലയിൽ ഹിന്ദു സ്ത്രീകൾക്ക് സംരക്ഷണ കവചമായ് മേൽ കുപ്പായം ( ചേല) ടിപ്പുവിതരണം ചെയ്‌ത് സംരക്ഷിച്ച് നിർത്തിയ സ്ഥലമാണ് "ചേലക്കര ". ഈ സത്യമൊക്കെ തുറന്ന് പറഞ്ഞ് കൊണ്ട് വേണമായിരുന്നു അച്ഛൻ മാപ്പ് പറയാൻ. വിവാദമുണ്ടാകുന്നത് താൻ പറഞ്ഞു എന്നതോ മുസ്ലിംകളെ വേദനിപ്പിച്ചു എന്ന തോ അല്ല കുറ്റം, വസ്തുത മറച്ച് വെച്ച് കളവ് പറഞ്ഞു വർഗീയത നിരത്തി എന്നതാണ്.അത് തിരുത്താതെ ചരിത്രത്തിന്റെ വസ്തുത പറയാതെ നടത്തുന്ന മാപ്പ് പറച്ചിലിൽ തെറ്റിദ്ധാരണ നീങ്ങില്ല.