page

Tuesday, 13 October 2020

നബിദിനം-അൽ മുർശിദ് വഴികാട്ടി തലയിൽ മുണ്ടിട്ട് വഹാബിസം !

 *അൽ മുർശിദ് വഴികാട്ടിയാണെന്ന് വഹാബികൾ.നബിദിനമാഘോഷിക്കണമെന്ന് അൽ മുർശിദ്.തലയിൽ മുണ്ടിട്ട് മുറി മൗലവിമാർ...❗*

👇👇👇👁️👁️👁️


✍️ ഇന്നലെ ടെക്നോയിലെ തോമസ് മാഷ് വിളിച്ചിരിന്നു.എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കുന്നതാണ് മൂപ്പരുടെ മെയിൻ ഹോബി.ജോലിത്തിരക്കുകൾക്കിടയിൽ ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ട്. ഇസ്ലാമിനെ നശിപ്പിക്കാൻ ആരിൽ നിന്നോ അച്ചാരം വാങ്ങിയവരാണ് വഹാബികൾ എന്ന സംഘടനക്കാർ എന്നും അവരെ കൂടുതൽ സൂക്ഷിക്കണമെന്നും പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. പുറത്തു നിന്നൊരാൾ പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് ഭൂഷണമല്ലെന്ന് തോന്നിയതിനാൽ വിഷയം മാറ്റാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇത് അദ്ധേഹത്തിൻ്റെ മാത്രം നിഗമനമല്ലെന്നും സമാന ചിന്താഗതിയുള്ള അവരുടെ കൂട്ടായ്മയും ഇതേ നിഗമനക്കാരാണെന്നറിഞ്ഞതോടെ ഞാൻ നിസ്സഹായനായി.വഹാബിസത്തെ നന്നായറിയാമെങ്കിലും മതം പഠിക്കുന്ന ഒരാളുടെ മുന്നിൽ ഇത്തരം മണ്ടൻ സിദ്ധാന്തങ്ങളെ വിഷയവത്കരിക്കുന്നത് ഭൂഷണമല്ലെന്നറിയാം. പക്ഷേ ,മാഷ് വിടാൻ ഭാവമില്ലെങ്കിൽ എനിക്കെന്ത് ചെയ്യാനാകും...

              അൽ മുർശിദ് എന്ന പ്രസിദ്ധീകരണം വഹാബികളുടെതാണെന്നും, അവർ സമൂഹത്തിൻ്റെ വഴികാട്ടികളായാണതിനെ പരിചയപ്പെടുത്തുന്നതെന്നും പറഞ്ഞതോടെ തത്കാലം  മൗനം പാലിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇവരുടെ എല്ലാമെല്ലാമായ നേതാവ് ഇബ്നു തൈമിയ്യ പഠിപ്പിച്ചത് നബിദിനാഘോഷത്തിന് വലിയ പ്രതിഫലം കിട്ടുമെന്നാണ്.കഴിഞ്ഞ കാല നേതാക്കൾ വരെ ഇതേ അൽമുർശിദിലെഴുതിയത് - റബിഉൽ അവ്വൽ മാസമായാൽ നബിയെപ്പറ്റി അറിയുന്ന ഒരാൾക്കും സന്തോഷിക്കാതിരിക്കാൻ കഴിയില്ലെന്നാണ്. ഇവരുടെ KNM ജനറൽ സെക്രട്ടറി റേഡിയോ പ്രഭാഷണത്തിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞത്- നബി ജനിച്ച മാസമായാൽ ലോകം മുഴുക്കെയുള്ള വിശ്വാസികൾ സന്തോഷിക്കുന്നെന്നാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇതെല്ലാം വിഴുങ്ങിക്കൊണ്ടിവർ രംഗത്തെത്തണമെങ്കിൽ... ഇവരുടെ പിന്നിൽ ആരുടെയോ കാര്യമായ ഇടപെടലുകളുണ്ട്.ഇവരുടെ സ്വന്തം നേതാക്കളെപ്പോലും തള്ളിമറിക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന വസ്തുത ഭയാനകരം തന്നെയാണ്. ഞാൻ ഒന്നുകൂടി പറയാം.ഇത്തരം നിഗമനങ്ങൾ എൻ്റെയോ എൻ്റെ കൂട്ടായ്മയുടെയോ മാത്രമല്ല. ഈ രംഗം കൃത്യമായി വീക്ഷിക്കുന്ന എത്രയോ സംഘങ്ങൾ...അവരൊക്കെ ഇത്തരം നിഗമനങ്ങളിലെത്തണമെങ്കിൽ... സൂക്ഷിക്കുന്നത് നന്നായിരിക്കും...

                 ഫോൺ ഡിസ്കണക്ട് ചെയ്തെങ്കിലും വാട്ട്സപ്പിലൂടെ ജീവിച്ചിരിക്കുന്ന തെളിവുകൾ കിട്ടിയതോടെ മനം നിറഞ്ഞു.വഹാബികൾക്കു പിന്നിൽ ചേർന്ന് പറ്റിക്കപ്പെടുന്ന പാവങ്ങൾ... ചിലർ ചിന്തിക്കും... ചിലർ വീണിടത്ത് കിടന്നുരുളും... ഉരുളുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ലഹരികൾക്കടിമയായവർ രക്ഷപെടാൻ ബുദ്ധിമുട്ടാണ്. വഹാബീ പുഴുക്കുത്തുകൾ ലഹരിയാക്കിയത് അവർ പോലും അറിയാതെയാണ്. '.വെറുപ്പിച്ചും വെടക്കാക്കിയും തനിക്കാക്കിയ'' സൈക്കോളജിയിൽ പെട്ടുപോയ സാധുക്കൾ... എന്തു ചെയ്യാൻ...ചിന്തിക്കുന്നവർക്ക് മാത്രമല്ലേ  ദൃഷ്ടാന്തങ്ങളുള്ളൂ...!

*ഖുദ്സി*

13-10-2020