page

Wednesday, 14 October 2020

ഹിന്ദുക്കൾക്ക് ശ്രീകൃഷ്ണ ജയന്തി ,കൃസ്ത്യാനികൾക്ക് കൃസ്തുമസ്, നബി ദിന സന്തോഷം പാടില്ലെന്ന് വഹാബികൾ

*ഹിന്ദുക്കൾക്ക് ശ്രീകൃഷ്ണ ജയന്തി ,കൃസ്ത്യാനികൾക്ക് കൃസ്തുമസ്,നബി ദിന സന്തോഷം പാടില്ലെന്ന് വഹാബികൾ...❗*
👇👇👇👁️👁️👁️

✍️ വഹാബികളിപ്പോൾ നല്ല വെടിക്കെട്ട് ഫോമിലാണ്.തിരു നബി [സ]ജനിച്ചപ്പോൾ ഇബ്ലീസ് കരഞ്ഞതു കാരണം നബി ജനനത്തിൽ സന്തോഷിക്കാൻ വഹാബികൾ ഒരുക്കമല്ല. സന്തോഷിച്ചാൽ മഹത്തായ കൂലി ലഭിക്കുമെന്ന് പഠിപ്പിച്ച സ്വന്തം നേതാവ് ഇബ്നു തൈമിയ്യയെ ചവിട്ടിക്കൂട്ടി ആപ്പീസിൻ്റെ മൂലക്കാക്കി. നബി തങ്ങളുടെ ജനനത്തിൽ സന്തോഷിച്ചാൽ പ്രതിഫലം ലഭിക്കുമെന്ന കാര്യം അവർ മറച്ചു വെച്ച് മടുത്തു. ഇനിയും പിടിച്ച് നിൽക്കാൻ വയ്യാതായതോടെ- ഇതേ രൂപത്തിലും ഭാവത്തിലും  ''നബി ചെയ്തെങ്കിലേ ചെയ്യാവൂ''- എന്ന മഹാവാദവുമായി ഇറങ്ങി നോക്കി.വഹാബികൾ ചെയ്യുന്ന മലയാള ഖുതുബ ഉൾപ്പെടെ പല കാര്യങ്ങളും ചൂണ്ടിക്കാട്ടി അണികൾ തന്നെയത് ചോദ്യം ചെയ്ത് കുളം തോണ്ടി...
              അങ്ങിനെയാണ് , ''മറ്റു സമുദായക്കാരോട് സദൃശ്യരാകുന്നു'' എന്ന മറ്റൊരു മഹാകണ്ടുപിടുത്തവുമായി രംഗത്തു വന്നത്. ഹിന്ദുക്കൾക്ക് ശ്രീകൃഷ്ണ ജയന്തി ,കൃസ്ത്യാനികൾക്ക് കൃസ്തുമസ്, മുസ്ലിംകൾക്ക് നബിദിനമോ- എന്ന മഹാ ചോദ്യം കുറേ കുഞ്ഞാടുകളേറ്റെടുത്തു. പക്ഷേ 
സാമ്യത വച്ച് കർമ്മങ്ങളും ശിർക്കും  തീരുമാനിച്ച സകല  വഹാബീ ജമാഅത്ത് പുത്തൻ വാദികളും പെട്ടതിലും വലിയ കുടുക്കിലായി... ഒപ്പം കുറേ ചോദ്യങ്ങളും ...!
👉 ഇത്-തിരുപ്പതിയിൽ പോയാൽ തല മൊട്ടയടിക്കുന്ന ഹിന്ദുവിന്റെ ആചാരം...❗
👉 ഇത്-മക്കത്ത് പോയാൽ തല മൊട്ടയടിക്കുന്ന മുസ്ലിമിന്റെ ആചാരം...❗
👉 ഇത്- അമ്പലം ചുറ്റുന്ന ഹിന്ദുക്കൾ ...❗
👉 ഇത്- കഅബ ചുറ്റുന്ന മുസ്ലിംകൾ...❗
👉 ഇത്- ഹിന്ദുക്കളുടെ ശിവലിംഗം...❗
👉 ഇത്- മുസ്ലിംകളുടെ ഹജറുൽ അസ്-വദ്...❗
ഈ ലിസ്റ്റിൽ  ഇനിയുമുണ്ട് കാര്യങ്ങൾ ...
ഇന്നലെ ഈ വിഷയത്തിൽ ചർച്ചക്കെത്തിയ-വഹാബികളിൽ നിന്ന് മതം പഠിച്ച ഒരു സാധു വഹാബി... ''ഇനി മേലാൽ ഹജ്ജിനില്ലെന്ന് പറഞ്ഞപ്പോൾ'' വല്ലാതെ വേദനിച്ചു. എങ്കിലും ,വഹാബീ നവോത്ഥാന വഴികളിലെ പൊൻ തൂവലുകളാണിതൊക്കെയെന്നറിഞ്ഞപ്പോൾ ബല്ലാത്ത അഭിമാനം തോന്നി. സലഫികളുടെ നവോത്ഥാന വഴിയിലെ നാഴികക്കല്ലായ സലഫീ ഫെസ്റ്റ് കണ്ടപ്പോൾ അതിലേറെ സന്തോഷമായി.
ഏതായാലും സാമ്യത നോക്കി നബി ജനന സന്തോഷത്തിനെതിരെ കുരക്കാനിറങ്ങിയ / ശിർക്ക് തീരുമാനിക്കാനിറങ്ങിയ സകല മുറി മൗലവിമാരും സ്വന്തം അണികളുടെ മുന്നിൽ പോലും വിയർക്കുന്ന രംഗങ്ങളാണെവിടെയും... ഇക്കണക്കിനു പോയാൽ ,ഹജ്ജ് നിരോധിക്കണമെന്ന അതിമഹത്തായ ആവശ്യവുമായി വഹാബികൾ തലപൊക്കാനിനി ഒരുപാടു കാലമൊന്നും കാത്തിരിക്കേണ്ടി വരില്ല.
              മണ്ട പോയ തെങ്ങിന് വളമിടുന്നത് ബുദ്ധിയല്ലെന്നറിയാം.എങ്കിലും ചിലർക്കെങ്കിലും നന്നാകണമെന്ന് തോന്നിയാലോ... മുറി മൗലവിമാരുടെ മണ്ടത്തരങ്ങളിൽ പെട്ടുപോയ പല വഹാബികളും ചിന്തിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമുണ്ട്. ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
14-10-2020