page

Saturday, 28 November 2020

മുഹ്യിദ്ധീൻ മാല-നരകത്തിൽ നിൻ്റെ മുരീദാരുമില്ലെന്ന്...

 കൺകുട വട്ടത്തിൽ നിന്റെ മുരീദുകൾ സ്വർഗ്ഗത്തിൽ പോവുമെന്ന് അല്ലാഹ് കൊടുത്തോവർ

നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്

നരകത്തെ കാക്കും മലക്ക് പറഞ്ഞോവർ-


[ മുഹ്യിയിദ്ധീൻ മാല]


إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ


സൂറത്തുൽ ഫുസ്വിലാത്ത് (30)


ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.


ഇമാം തുർമിദി താരീഖിലും അബൂ നഈമും ബൈഹഖിയും ദലാഇലുന്നുബുവ്വയിലും ഗസാലത്തില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:


ഗസാലത്ത് പറഞ്ഞു: ഇംറാനുബ്‌നു ഹുസൈന്‍(റ) ഞങ്ങളോട് വീട് അടിച്ചുവൃത്തിയാക്കാന്‍ നിർദ്ദേച്ചിരുന്നു. വീട്ടില്‍ നിന്ന് ഞങ്ങള്‍ സലാം കേൾക്കാ റുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒരാളെയും കണ്ടതുമില്ല. 

തുർമിദി (റ) പറയുന്നു: അത് മലക്കുകളുടെ സലാമാകുന്നു’ 


(അല്‍ ഹാവിലില്‍ ഫതാവ 2/257).


ചുരുക്കത്തില്‍, ഈ ഹദീസുകളും ഖുർആന്‍ സൂക്തത്തിലെ അധ്യാപനങ്ങളും തെളിയിക്കുന്നത് മലക്കുകള്‍ മുഅ്മിനീങ്ങളായ മഹാന്മാരോട് സംവദിക്കുമെന്നും അഭിമുഖങ്ങളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കുമെന്നുമാണ്. 

ആ രൂപത്തില്‍ ഔലിയാക്കളുടെ നേതാക്കളായ രിഫാഈ ശൈഖിനോടും മുഹ്‌യിദ്ദീന്‍ ശൈഖിനോടും സംസാരിക്കുന്നതിനും ചർച്ചകളില്‍ പങ്കാളികളാകുന്നതിലും അസാംഗത്യമൊന്നുമില്ല. അതുകൊണ്ട് തന്നെയാണ് ശൈഖ് ജീലാനി(റ) മലക്കുകളോട് സംസാരിച്ചതും മുരീദുകളാരും നരകത്തിലില്ലെന്ന സന്തോഷ വാർത്ത അറിയിച്ചു കൊടുത്തതും. 

മുരീദാവുകയെന്നാല്‍ കേവലം അങ്ങനെ അവകാശപ്പെടുന്നതല്ലെന്നും മറിച്ച് തികഞ്ഞ വിശ്വാസവും കർമുവും വച്ച് പുലർത്തു കയാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.