page

Friday, 19 February 2021

മുത്തു നബിയുടെ പച്ചക്കുബ്ബ പൊളിക്കാനിറങ്ങിയ വഹാബിസം മുസ്ലിം പേരുകളിൽ വിഷം ചീറ്റി സംഘപരിവാറിനൊപ്പം ചേരുന്നു...❗

*മുത്തു നബിയുടെ പച്ചക്കുബ്ബ പൊളിക്കാനിറങ്ങിയ വഹാബിസം മുസ്ലിം പേരുകളിൽ വിഷം ചീറ്റി സംഘപരിവാറിനൊപ്പം ചേരുന്നു...❗*
👇👇👇👁️👁️👁️

✍️ രാജ്യത്ത് എത്ര എത്ര സ്ഥലനാമങ്ങളാണ് സംഘ പരിവാരക്കൂട്ടങ്ങൾ കലിതുള്ളി മാറ്റി എഴുതിയത്.പല നാമങ്ങളിലെയും ഇസ്ലാമിക ടച്ചാണവരുടെ ഉറക്കം കെടുത്തിയത്. മഖ്ബറകളിലെ ഭണ്ഡാരക്കുറ്റികളിൽ നേർച്ച ഇടുന്നവരെ കൊല്ലണമെന്ന് പച്ച മലയാളത്തിലെഴുതി [അൽ മനാർ 1981 ഒക്ടോബർ] മുസ്ലിംകൾക്കെതിരെ കലി തുള്ളിയ, സമുദായത്തിനുള്ളിൽ അള്ളിപ്പിടിച്ച സംഘ പരിവാരമാണ് വഹാബിസം എന്ന സലഫിസം. അവർ ബാബരി തകർത്തപ്പോൾ... മദീനത്തെ മുത്തു നബിയുടെ മഖ്ബറ തകർക്കുമെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സംഘ പരിവാരത്തിന് ഊർജം കൊടുത്തവരാണ് സലഫികൾ... വയനാട് മഖാം ഉൾപ്പെടെ സലഫീ ചിന്താഗതിക്കാർ  കേരളത്തിൽ നടത്തിയത് എത്ര കർസേവകളാണ്. അന്ത്യനാളിൽ വിശുദ്ധ കഅബ പൊളിക്കുമെന്ന് കേട്ടപ്പോൾ... ''എന്നാലും എങ്ങിനെ '' എന്ന് ചിന്തിക്കാതിരുന്നില്ല ചിലരെങ്കിലും. തൊട്ടടുത്തുള്ള മുത്തു നബിയുടെ മസ്ജിദുന്നബവിയിലെ തിരു റൗള പൊളിക്കാൻ ഇറങ്ങിത്തിരിച്ച സലഫികളുള്ളപ്പോൾ അതൊക്കെ നിസാരമെന്ന് മാലോകർ മനസിലാക്കിയത് അധികമല്ല. തൊട്ടതിലൊക്കെ ശിർക്ക് കാണുന്ന സലഫിസത്തിൻ്റെ വിശ്വാസമനുസരിച്ച് കഅബക്ക് ചുറ്റുമുള്ള ത്വവാഫും ശിർക്കാണ്.മഖ്ബറയെ ആരാധിക്കുന്നെന്നാക്രോശിക്കുന്ന ഇക്കൂട്ടരുടെ ഭാഷയിലത് കഅബയെ ആരാധിക്കലാണ്. 

    അടിക്കടി അപ്ഡേഷൻ നടക്കുന്ന സലഫീ മതത്തിൻ്റെ വക്താക്കൾ സ്വന്തമായ മത വ്യാഖ്യാനവുമായി കഅബ പൊളിക്കാൻ മുന്നിട്ടിറങ്ങിയാലും ഒപ്പം കൂടിയാലും അത്ഭുതപ്പെടാനില്ല. പാരമ്പര്യ ഇസ്ലാമിൻ്റെ ഉൻമൂലനമെന്ന ജൂത ലക്ഷ്യം സ്ഥാപിത ലക്ഷ്യമാക്കിയ സലഫിസത്തിനെന്ത് ഇസ്ലാമിക അടയാളങ്ങൾ... ഹജ്ജിലെ സഅയ് ഉൾപ്പെടെ... എന്തിനേറെ... ഹജ്ജുൾപ്പെടെ...മൺമറഞ്ഞ ഇബ്റാഹിം നബിയെ സ്മരിക്കുന്ന ബലി പെരുന്നാളുൾപ്പെടെ സലഫീ മതത്തിന് അരോചകമാണ്. അവരുടെ മതമനുസരിച്ച് ,ആ സ്മരണകൾ ഇബ്റാഹിം നബിക്കുള്ള ആരാധനയാണ്. ബലികർമത്തിനെതിരെ/ പെരുന്നാളിനെതിരെ സംഘ പരിവാരം ഉറഞ്ഞു തുള്ളുമ്പോൾ ഒപ്പം കൂടാൻ മതത്തിനുള്ളിൽ അള്ളിപ്പിടിച്ച ഈ സലഫീ പരിവാരം മുന്നിലുണ്ടാകും... സലഫിസത്തിൻ്റെ മത കാഴ്ചപ്പാട് അത്തരത്തിലാണ്. മൗലവിമാർ സ്വന്തമായി വക്രീകരിച്ച് വളച്ചൊടിച്ച പരിഭാഷകൾ കൂട്ടിനുള്ളപ്പോൾ ഒരു സലഫിക്കും ഇതിനൊന്നും ഒരു മടിയുമുണ്ടാകില്ല... 

                പഴമകൾ ഇസ്ലാമിക പൈതൃകത്തിൻ്റെ അടയാളങ്ങളാണ്. ആ തേനൂറുന്ന ഓർമകൾ വിശ്വാസികളുടെ ഈമാൻ വർധിപ്പിക്കും. പക്ഷേ... അവയൊന്നും വെച്ചേക്കരുത്. തകർക്കണം... നവവീ ഇമാമിൻ്റെ മഖ്ബറ തകർത്തതു പോലെ... വിശ്വാസി ഹൃദയങ്ങളിൽ നിന്ന് മുത്തു നബിയിലേക്കുള്ള ഇത്തരം കണക്ഷനുകൾ തകർത്തെറിഞ്ഞെങ്കിലേ വഹാബിസം വളരൂ...  യു പി യിലെ ആദിത്യനാഥിനെയും ഒപ്പം ചേർത്തോ  മുന്നിൽ നടന്നോ  വഹാബിസം കർസേവയിലൂടെ കുതി[കിത]ക്കുമ്പോൾ ഒന്നുറപ്പ്... പ്രമാണങ്ങളിവരിനിയും വക്രീകരിക്കും.വിശ്വാസികൾ കരുതിയിരിക്കുക... 
       
          സലഫിസം മൂത്ത് ആട് മേക്കാൻ ഐ സി സിലെത്തിയവർ  ആ ആശയം ഒഴിവാക്കുമെന്ന് കരുതുന്നത് വെറുതെയാണ്.തീവ്രവാദം തലക്ക് പിടിച്ചവർ അതുമായേ അവസാനിക്കൂ... ഇത്തരം തീവ്ര സംഘങ്ങളെ ഇസ്ലാമാക്കി അവതരിപ്പിക്കാനും അതിലൂടെ വിശുദ്ധ ഇസ്ലാമിനെ ഇകഴ്ത്താനും ഒറ്റപ്പെടുത്താനും ചില പടിഞ്ഞാറൻ ശക്തികൾ ബല്ലാണ്ട് കഷ്ടപ്പെടുന്നത് നാം കാണാതെ പോകരുത്. അതു കൊണ്ടു തന്നെ, ലോക മനസാക്ഷിയോടൊപ്പം  നമുക്കുമുണ്ടാകട്ടെ-സലഫിസത്തിനെതിരെയുള്ള ''ഒരു കരുതൽ'' ...!
*ഖുദ്സി*
18-02-2021