page

Saturday, 20 February 2021

ദാരിദ്ര്യം ഉണ്ടാകാൻ കാരണമാകുന്ന ചില കാര്യങ്ങൾ !

 ദാരിദ്ര്യം ഉണ്ടാകാൻ കാരണമാകുന്ന ചില കാര്യങ്ങൾ  വിവരിക്കാം.

💚📗📗📗📗📗📗📗💚


⬛വുളൂവിന്റെ വെള്ളം വസ്ത്രത്തലപ്പ് കൊണ്ട് തോർത്തൽ. കാരണം കൂടാതെ വുളൂഇൻ്റെ വെള്ളം തോർത്തൽ കറാഹത്താണ്.


⬛അധികമായി ഉറങ്ങൽ. അസ് റിനു ശേഷം ഉറങ്ങൽ ഭ്രാന്ത് ഉണ്ടാകാൻ വരെ കാരണമാകുമെന്ന് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.


ബീവി ആഇശ(റ) പറയുന്നു: ആരെങ്കിലും അസ് റിനു ശേഷം ഉറങ്ങുകയും അങ്ങനെ ബുദ്ധിക്കു വല്ല തക റാറും സംഭവിച്ചാൽ അതിനവൻ സ്വന്തത്തെ തന്നെ കുറ്റം പറയട്ടെ.(തിബ്ബുന്നബവി :1/19) ഹാഫിള് ഇബ്നു ഹജറനിൽ അസ്ഖലാനി (റ) പറയുന്നു: താബിഈ പ്രമുഖനായ മക്ഹൂൽ (റ) അസ് റിനു ശേഷം കിടന്നുറങ്ങുന്ന ഒരാളുടെ അരികിലൂടെ നടക്കാനിടയായി. അയാളെ തട്ടിയുണർത്തിയ ശേഷം മക്ഹൂൽ (റ) പറഞ്ഞു. ഇതു പിശാചു പുറപ്പെടുന്ന സമയമാണ്.ഈ സമയത്തവർ പരന്നൊഴുകും. മനുഷ്യനെ അവർ അടിച്ചു വീഴ്ത്തുകയും അവരുടെ ബാധയേൽക്കുകയും ചെയ്യും.


⬛പൂർണ നഗ്നനായി ഉറങ്ങൽ. കാണൽ നിഷിദ്ധമായ ഒരാളും ഇല്ലെങ്കിൽ പോലും നഗ്നത മറയ്ക്കലാണ് ഉത്തമം.


⬛വലിയ അശുദ്ധിയോടെ (ജനാബത്ത്) ഭക്ഷണം കഴിക്കൽ.


 


⬛ഭക്ഷണ സുപ്രയിൽ വീണുപോയ ഭക്ഷണം നിസാരമായി തള്ളൽ. അതു പെറുക്കി തിന്നണം. ഭക്ഷണം കഴിച്ച ശേഷം കൈവിരലുകൾ നക്കി തുടക്കലും പുണ്യമാണ്. നബി(സ്വ) അങ്ങനെ ചെയതിരുന്നു.


⬛ഉള്ളിത്തോലുകൾ കരിക്കൽ. 


⬛ രാത്രി വീട് തൂത്തുവാരൽ


⬛ റൂമിനുള്ളിൽ ചപ്പു ചവറുകൾ കൂട്ടിയിടൽ


⬛ഗുരുനാഥന്മാർക്കു മുമ്പിൽ നടക്കൽ


⬛ മാതാപിതാക്കളുടെ പേരെടുത്ത് വിളിക്കൽ


⬛ചെളിവെള്ളം കൊണ്ട് കൈ കഴുകൽ


⬛ നിസ്കാരം കാര്യമായി ഗൗനിക്കാതിരിക്കൽ


⬛ശരീരത്തിൽ ധരിച്ചിരിക്കേ വസ്ത്രം തുന്നൽ


⬛താമസ സ്ഥലത്തെ മാറാലകൾ നീക്കാതിരിക്കൽ.


എട്ടുകാലിയെ നിങ്ങൾ കൊല്ലണമെന്നും അതിൻ്റെ മാറാലകൾ നീക്കി വീട് വൃത്തിയാക്കണമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.( ഫൈളുൽ ഖദീർ )


⬛പള്ളിയിൽ നിന്നു (കാരണം കൂടാതെ ) തിടുക്കത്തിൽ പുറത്തു പോകൽ


⬛ അതി കാലത്തു തന്നെ (അകാരണമായി) അങ്ങാടിയിലേക്ക് പോകൽ


⬛അങ്ങാടിയിൽ നിന്നു വേഗം മടങ്ങാതിരിക്കൽ


⬛പാത്രങ്ങൾ കഴുകാതെ വെക്കൽ. ഭക്ഷണം കഴിച്ചാൽ വേഗത്തിൽ പത്രങ്ങൾ കഴുകി വെക്കണം. രാത്രി ഉപയോഗിച്ച പാത്രം കഴുകാതെ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.


⬛ യാചകരുടെ ഭക്ഷണത്തുട്ടുകൾ വാങ്ങിക്കഴിക്കൽ


⬛വിളക്ക് ഊതി അണക്കൽ


⬛പൊട്ടിയ ചീർപ്പ് കൊണ്ട് മുടി ചീകൽ. ചീർപ്പ് പൊട്ടിയാൽ അതു ഒഴിവാക്കുക.


 ⬛മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കൽ എല്ലാ ദിവസവും അഞ്ചു തവണ മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഇസ് ലാം നിർദ്ദേശിക്കുന്നുണ്ട്.


⬛ഇരുന്നു കൊണ്ട് തലപ്പാവ് ധരിക്കൽ


⬛നിന്നു കൊണ്ട് പാന്റ് ധരിക്കൽ


⬛ ലുബ്ധത കാണിക്കൽ


⬛ പിശുക്കി കൊണ്ട് ചെലവഴിക്കൽ


⬛അമിതമായി ചെലവഴിക്കൽ


⬛പാപം ചെയ്യൽ.


 

⬛ വീടിന്റെ ഉമ്മരപ്പടിയിൽ ഇരിക്കൽ


⬛പേനിനെ കരിച്ചു കൊല്ലൽ


32 ) പേനിനെ ജീവനോടെ ഇടൽ


⬛കാറ്റിനെ ചീത്ത പറയൽ


⬛ കക്കൂസിലേക്ക് പ്രവേശിക്കുമ്പോൾ വലതു കാൽ മുന്തിക്കൽ


⬛ പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇടതുകാൽ മുന്തിക്കൽ


 ⬛ഭക്ഷ്യക്ഷാമവേളയിൽ ഭക്ഷണ ധാന്യങ്ങൾ പൂഴ്ത്തിവെക്കൽ


⬛ഭൗതിക ലക്ഷ്യത്തിനു വേണ്ടി ചീത്ത ജനങ്ങളെ പുകഴ്ത്തൽ


⬛ഭക്ഷണം നീജമായ സ്ഥലത്തേക്ക് വലിച്ചെറിയൽ


⬛ തുണിക്കഷ്ണം കൊണ്ട് അടിച്ചുവാരൽ


⬛പല്ലു കൊണ്ട് നഖം കടിക്കുക


⬛ഉമിക്കരികൊണ്ട് പല്ല് തേക്കുക


⬛കക്കൂസിൽ വെച്ച് വുളു ചെയ്യുക


⬛ധരിച്ച വസ്ത്രം കൊണ്ട് മുഖം തോർത്തുക


⬛ അളവിലും തൂക്കത്തിലും ക്യത്രിമം കാണിക്കുക


⬛ പുരുഷൻ കമഴ്ന്നു കിടക്കൽ


⬛ ആവശ്യക്കാർക്കു വെള്ളം നൽകാതിരിക്കൽ


⬛ രണ്ടുവിരൽ കൊണ്ട് ഭക്ഷണം കഴിക്കൽ


⬛ ഔലിയാക്കളെ നിസാരമാക്കൽ


⬛കവിളുമേൽ മുൻ കൈ താങ്ങി ഇരിക്കൽ


⬛ നിസ്കാരത്തിൽ കോട്ടുവായ വിടൽ

 

⬛കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കൽ

شرواني.    ٢٣٨ / ١