page

Monday, 8 March 2021

പ്രവാസിയുടെ ഭാര്യ !

 പ്രവാസിയുടെ ഭാര്യ 🌹


ഖഫീലിന്റെ കയ്യും കാലുംപിടിച്ചാണ് ഒരു മാസത്തെ ലീവ് കമ്പനിയിൽ നിന്നും കിട്ടിയത് തന്നെ ...

കഴിഞ്ഞ ലീവിന് അവൾ പനിച്ചു കിടക്കുമ്പോഴാ എന്റെ റി എന്ട്രി ഡേറ്റ് കഴിഞ്ഞത്.. ഫിനാൻഷ്യൽ ഇയർ ആണത്രെ,,അതുകൊണ്ട് നേരെ വീണ്ടും പ്രവാസലോകം മാടി വിളിച്ചു .!! അന്നവൾ കണ്ണ് നിറച്ചത് എനിക്കിപ്പഴും ഓർമ്മയുണ്ട് 

ഇപ്പൊ വർഷം ഒന്ന് കഴിഞ്ഞു ...


അങ്ങനെ കാത്ത് കാത്ത് ലഭിച്ച അവധി ദിനം അവൻ വീട്ടിലേക്ക് യാത്രയായി.. കരിപൂർ എയർ പോർട്ടിൽ നിന്നും 

ചെക്ക് ഇന് കഴിഞ്ഞങ്ങ് ഇറങ്ങുമ്പോ ഖൽബങ്ങട് പിടിക്കാൻ തുടങ്ങി... മൂത്താപ്പയും രാഹിന്കയും ഒന്ന് രണ്ടു നന്പന്സും വിളിക്കാൻ വന്നു ..

വീടെത്തി ,

ഉമ്മറത്ത് ഉപ്പയെയും കാത്ത് തന്റെ മക്കൾ നിൽപ്പുണ്ട് , വാരിയെടുത്ത് ആ കുഞ്ഞു കവിളുകളിൽ മുത്തം നല്കി തോളിൽ ഏറ്റി ...

നടു മുറിയിലെ കസേരയിൽ ഇരിക്കുന്ന പൊന്നുമ്മയെ കെട്ടിപിടിച്ചു സ്നേഹം പങ്കു വെച്ചു.. അളിയന്മാർ നോക്കി നില്കെ പെങ്ങന്മാർ പെട്ടിയുടെ ചുറ്റും കൂടി 

"പക്ഷെ ,എവിടെ ഞാൻ തിരയുന്ന കണ്ണുകൾ ...???"

അടുക്കളയിൽ നിന്നും തനിക്കേറെ ഇഷ്ടമുള്ള "അരി പത്തിരിയുടെയും തേങ്ങ അരച്ചു  വറ്റിച്ച കോഴി കറിയുടെയും" മണം വരുന്നു ...!

"തന്നെ വരവേൽക്കാൻ എല്ലാവരും ഉമ്മറത്തും നടുമുറികളിലും ഉണ്ടല്ലോ ,പിന്നെ എവിടുന്നാ ഈ മണം..?"

എന്റെ മനസ്സ് മന്ത്രിച്ചു ..

അടുക്കളയുളുടെ വാതിൽ അടച്ചിട്ടിട്ടുണ്ട് ...ആരോ അടച്ചിട്ടതാണ് ...

തുറന്നു നോക്കിയപ്പോൾ അതാ ആ ഉയരുന്ന പുകകൊണ്ട് കലങ്ങിയ  കണ്ണുകൾ തിരുമ്മി ആ അടുപ്പ് കല്ലിന്റെ തിണ്ണയുടെ മുകളിൽ പത്തിരി മറിച്ചിടാൻ കൈലുമായി ഇരിക്കുന്നു ...

"തന്റെ ബീവി..." 

തന്റെ മാരന്റെ മനസ്സും വയറും നിറയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ് ...

അവളറിഞ്ഞിട്ടില്ല താൻ വന്നത് ...

പതിയെ അരികിലെത്തി അവളുടെ കൈകളിൽ സ്പർശിച്ചപ്പോൾ അവളൊന്നു ഞെട്ടി ...കാരണം 

തന്റെ മാരനിങ്ങോന്നു വന്നെങ്കിൽ എന്ന സ്വപ്ന ലോകത്തായിരുന്നിരിക്കണം..


"ഇതെന്ത് കോലമാടി ,നീ ഇവിടെ എന്തെടുക്കാ ,ഞാൻ വരുമ്പോൾ നീയല്ലേ ഉമ്മറത്ത് ഉണ്ടാകേണ്ടത് ?"

"അൽഹംദു ലില്ലഹ് ഇക്ക എപ്പഴാ എത്യെ , ഇങ്ങള് വല്ലതും കഴിച്ചീനോ ,എന്താപ്പോ ഇങ്ങൾക്ക് ഞാൻ തരാ ."

അവൾ വെപ്രാളത്തോടെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു ,,

"നീ എന്താ പെണ്ണെ ഈ കാണിക്കുന്നേ അതവിടെ വെച്ചിട്ട് വന്നെ അപ്പ്രത്തെക്ക് .."

"സന്തോഷം കൊണ്ടാ ഇക്ക ,ഇത്രനാൾ ഈ ശബ്ദം മാത്രല്ലേ കേട്ടുള്ളൂ ,ഇന്ന് വരുംന്ന് അറിഞ്ഞപ്പോ നെഞ്ചിലൊരു ആദി ഇങ്ങളൊന്നു വേഗം വന്നെങ്കിൽ എന്ന് .."

അവൾ തല താഴ്ത്തി സങ്കടത്തോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു 


കുളിച്ചൊരുങ്ങി വരവേൽക്കാൻ കാത്തിരിക്കുന്ന "ഇണകളിൽ " നിന്നും വെത്യസ്തയായി അവളെ ആ കരി പുരണ്ട മാക്സിയിട്ട രൂപത്തിൽ കണ്ടപ്പോൾ അറിയാതെ എന്റെ  കണ്ണുകളും  നിറഞ്ഞു.. ഒന്ന് മാറോട് ചേർത്തവളുടെ  നെറ്റിയിൽ  അമർത്തി ചുമ്പിച്ചു..അവളെന്റെ നെഞ്ചോട് ഒട്ടിമുഖം മറച്ചു ...!!

******************************************

ആയിരത്തിൽ ഒരു പ്രവാസിയുടെ ഭാര്യ കാമുകന്റെ കൂടെ  പോയാൽ കൊട്ടി ആഘോഷിന്നവർ അറിയുന്നില്ല ബാക്കിയുള്ള ബഹു ഭൂരിഭാഗം പ്രവാസികളുടെ ഭാര്യമാരും സഹന ശക്തിയോടെയും പ്രതീക്ഷയോടെയും തന്റെ പ്രിയതമനെ കാത്തിരിക്കുന്നവൾ ആണെന്ന് ,,

അല്ല ജീവിക്കുന്നവർ ആണെന്ന് ..

കാത്തിരിപ്പിന്റെ സുഖം അറിയുന്നത് അതിന്റെ അവസാന നാളുകളിൽ ആണ് ..വരവേൽപ്പിന്റെ നാളുകളിൽ..


നമ്മുടെ സഹോദരിമാർക്ക് അള്ളാഹു ഹിദായത്തു കൊടുക്കട്ടെ... റബ് അനുഗ്രഹിക്കട്ടെ ആമീൻ