page

Tuesday, 13 April 2021

തറാവീഹ് ഇരുപത് തന്നെ-53 റിപ്പോർട്ടുകൾ !

 *"തറാവീഹ്" 20 തന്നെ 53 റിപ്പോർടുകളുടെ ക്രോഡീകരണം / സംശയം വേണ്ട*▶️  ⏬


🟩 *العشرون من كلام المحدثين*🟩

        *جمعه ورتبه*

*الفقير/ صديق المصباح المليباري*


*തറാവീഹ്   "20"*

*മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*📚


*തറാവീഹ് 20 റക് അത്ത് എന്നത് മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് കൊണ്ടുള്ള ലഘു ഗ്രന്ഥമാണിത് വായിക്കുക പ്രചരിപ്പിക്കുക*


                     സിദ്ധീഖുൽ മിസ്ബാഹ് (8891 786 787)

                      published :- റമളാൻ 01 - 2020


റമളാനിൽ മാത്രമായി നടക്കുന്ന സ്പെഷ്യൽ നമസ്ക്കാരമാണ് തറാവീഹ് അതിന്റെ റക് അത്തുകളുടെ എണ്ണം 20 എന്നത്  സ്ഥിരപ്പെടുത്താൻ  സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയുള്ള പ്രവൃത്തിയെ (ഇജ്മാഅ്) തെളിവായി പിടിക്കുന്നു ,  അഥവാ സ്വഹാബത്തിന്റെ  ഇജ്മാഅ്  കൊണ്ട്  ഇമാമീങ്ങൾ സ്ഥിരപ്പെടുത്തുന്നു


(സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ സ്വഹാബത്തിന്റെ ഇജ്മാഇനാണ് മുൻ തൂക്കം കൊടുക്കേണ്ടത്  കാരണം തിരുചര്യ ആദ്യം നടപ്പിൽ വരുത്തിയവർ സ്വഹാബാക്കളാണ് അതിനാൽ ഹദീസിന്റെ വ്യാപ്തിയിൽ അമൽ ചെയ്ത സ്വഹാബത്തിനെ മുന്തിക്കണം)


സ്വഹാബത്തും, താബിഉകളും റമളാനിൽ തറാവീഹ് ഇരുപത് റക് അത്തും, വിത്റും അഞ്ച് തർവീഹാത്തോടെ നിസ്ക്കരിച്ചു എന്ന് ധാരാളം റിപ്പോർടുകൾ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വരുന്നുണ്ട് , ആയതിനാൽ ഈ കുറിപ്പിലൂടെ ആദ്യം മുഹദ്ദിസുകൾ അവരുടെ  ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്ത പ്രസ്തുത ഉദ്ധരണികൾ എന്റെ ശ്രദ്ധയിൽ പെട്ടത്  മാത്രം ക്രോഡീകരിക്കുന്നു. ശേഷം ഷുറൂഹുൽ ഹദീസിന്റെ ഗ്രന്ഥങ്ങളിലുള്ളതും, ഫിഖ് ഹീ ഗ്രന്ഥങ്ങളിലുള്ളതും ക്രോഡീകരിക്കാം ഇൻശാ അല്ലാഹ് !


 • (01) *ആദ്യമായി ഇമാം ബുഖാരി (റ) :-* സ്വഹീഹ് ബുഖാരിയിലെ ഹദീസ് ദുർവ്യാഖ്യാനം നടത്തി തറാവീഹ് 11 വാദിക്കുന്നവർക്കുള്ള മറുപടിയായി ഇമാം ബുഖാരി (റ) അവിടത്തെ താരീഖിൽ കൊണ്ട് വരുന്നു  ഖുലഫാഉ റാഷിദീങ്ങളായ സിദ്ധീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ) (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ച മഹാന്റെ തറാവീഹ് നിസ്ക്കാരം രേഖപ്പെടുത്തുന്നു


قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة

ഖളീബ് അൽജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് ന: 233, അൽ കുനാ)* ______________


*• മുസ്വന്നഫ് ഇബ്നു അബീ ശൈബ (10) റിപ്പോർട്*

    :- ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഉസ്താദും , ഹദീസ് ലോകത്ത് സയ്യിദുൽ ഹുഫ്ഫാളെന്ന് അറിയപ്പെടുന്ന ഹിജ്റ 235 ൽ വഫാത്തായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ റ അവിടത്തെ മുസ്വന്നഫിൽ

  ﻛﻢ ﻳﺼﻠﻲﻓﻲ ﺭﻣﻀﺎﻥ ﻣﻦ ﺭﻛﻌﺔ

ബാബിൽ   തറാവീഹ് 20 ന്റെ 10 റിപ്പോർടുകൾ കൊണ്ട് വരുന്നു


 • (02) ശുതൈറി ബ്നി ശകൽ (റ) റമളാനിൽ 20  റക് അത് നിസ്ക്കരിക്കാറുണ്ടായിരുന്നു (ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്.)

  ٧٦٨٠ - حَدَّثَنَا أَبُو بَكْرٍ قَالَ: ثنا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ قَيْسٍ، عَنْ شُتَيْرِ بْنِ شَكَلٍ: «أَنَّهُ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»


 • (03) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ഒരാളോട് കൽപ്പിക്കുന്നു

 ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»


 • (04) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ് വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»


 • (05) നാഫിഅ് (റ) നിവേദനം :- റമളാനിൽ ഇബ്നു അബീ മുലൈക (റ) ഞങ്ങൾക്ക് ഇമാമായി  20 നിസ്ക്കരിക്കരിച്ചിരുന്നു" (ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)

 ٧٦٨٣ - حَدَّثَنَا وَكِيعٌ، عَنْ نَافِعِ بْنِ عُمَرَ، قَالَ: " كَانَ ابْنُ أَبِي مُلَيْكَةَ يُصَلِّي بِنَا فِي رَمَضَانَ عِشْرِينَ رَكْعَةً، وَيَقْرَأُ: بِحَمْدِ الْمَلَائِكَةِ فِي رَكْعَةٍ "


 • (06) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ)പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55) "സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു അബ്ദില്‍ബര്‍റ് (റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)

٧٦٨٤ - حَدَّثَنَا حُمَيْدُ بْنُ عَبْدِ الرَّحْمَنِ، عَنْ حَسَنٍ، عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ قَالَ: «كَانَ أُبَيُّ بْنُ كَعْبٍ يُصَلِّي بِالنَّاسِ فِي رَمَضَانَ بِالْمَدِينَةِ عِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ»


 • (07) ഹാരിസ് (റ) റമളാനിലെ രാത്രിയിൽ ജനങ്ങൾക് ഇമാമായി 20 റക് അതും, 03 വിത്റും നിസ്ക്കരിക്കാറുണ്ടായിരുന്നു

٧٦٨٥ - حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَجَّاجٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ: «أَنَّهُ كَانَ يَؤُمُّ النَّاسَ فِي رَمَضَانَ بِاللَّيْلِ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ، وَيَقْنُتُ قَبْلَ الرُّكُوعِ»


 • (08) റബീ’ഇ് (റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹാതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393), അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നു മുഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.

٧٦٨٦ - حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، عَنْ خَلَفٍ، عَنْ رَبِيعٍ، وَأَثْنَى عَلَيْهِ خَيْرًا، عَنْ أَبِي الْبَخْتَرِيِّ: «أَنَّهُ كَانَ يُصَلِّي خَمْسَ تَرْوِيحَاتٍ فِي رَمَضَانَ، وَيُوتِرُ بِثَلَاثٍ»


 • (09) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു."  (ഇബ്നു അബീശൈബ (റ)യുടെ ഈ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.

ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഡിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

7688 - ﺣﺪﺛﻨﺎ اﺑﻦ ﻧﻤﻴﺮ، ﻋﻦ ﻋﺒﺪ اﻟﻤﻠﻚ، ﻋﻦ ﻋﻄﺎء، ﻗﺎﻝ: «ﺃﺩﺭﻛﺖ اﻟﻨﺎﺱ ﻭﻫﻢ  ﻳﺼﻠﻮﻥ ﺛﻼﺛﺎ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﺑﺎﻟﻮﺗﺮ»


 • (10) സഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അ(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹാതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അ (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ٧٦٩٠ - حَدَّثَنَا الْفَضْلُ بْنُ دُكَيْنٍ، عَنْ سَعِيدِ بْنِ عُبَيْدٍ، «أَنَّ عَلِيَّ بْنَ رَبِيعَةَ كَانَ يُصَلِّي بِهِمْ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ، وَيُوتِرُ بِثَلَاثٍ»


 • (11) നബി (സ്വ) റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് (പ്രസ്തുത ഹദീസ് യോഗ്യരായ റാവിമാരല്ലെങ്കിലും 20 എന്ന ആശയം സ്വഹാബത്തിന്റെയും , താബിഉകളുടെയും പ്രവൃത്തിയിൽ നിന്ന് സ്ഥിരപ്പെടുന്നു)

 ٧٦٩٢ - حَدَّثَنَا يَزِيدُ بْنُ هَارُونَ، قَالَ: أَنَا إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، «أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»


 •  *അബ്ദു റസാഖ് (റ) വിന്റെ മുസ്വന്നഫിൽ 03 റിപ്പോർട്*


 • (12) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.”

 ٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "

(وهذا سند قوي)


 • (13) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(20 + 03 വിത്റ്)

 7733 - ﻋﻦ اﻷﺳﻠﻤﻲ، ﻋﻦ اﻟﺤﺎﺭﺙ ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺃﺑﻲ ﺫﺑﺎﺏ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ:  ﻛﻨﺎ ﻧﻨﺼﺮﻑ ﻣﻦ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ، ﻭﻗﺪ ﺩﻧﺎ ﻓﺮﻭﻉ اﻟﻔﺠﺮ، ﻭﻛﺎﻥ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺛﻼﺛﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ»


 • (14) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദു റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

7749 - ﻋﻦ اﻟﺜﻮﺭﻱ، ﻋﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻋﺒﺪ اﻟﻤﻠﻚ ﻗﺎﻝ: «ﻛﺎﻥ ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ  ﻳﺆﻣﻨﺎ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﻜﺎﻥ ﻳﻘﺮﺃ ﺑﺎﻟﻘﺮاءﺗﻴﻦ ﺟﻤﻴﻌﺎ، ﻳﻘﺮﺃ ﻟﻴﻠﺔ ﺑﻘﺮاءﺓ اﺑﻦ ﻣﺴﻌﻮﺩ ﻓﻜﺎﻥ ﻳﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ،


*• ഇമാം ബൈഹഖി (റ) സുനനുൽ കുബ്റയിൽ (06) റിപ്പോർടുകൾ*


 • (15) സുവൈദ് ബ്നു ഗഫ് ല (റ) റമളാനിൽ ഇമാമായി 5 തർവീഹാതോട് കൂടി 20 റക് അത് നിസ്ക്കരിച്ചു, അലിയ്യ് (റ) വിന്റെ സ്വാഹിബിൽ പെട്ട  ശുതൈറ് ബ്നു ശകൽ (റ) റമളാനിൽ ഇമാമായി 20 റക് അതും 03 വിത്റും നിസ്ക്കരിച്ചിരുന്നു "  (സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.)

 /٤٢٩٠ - وَأنبأ أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنبأ أَبُو عَبْدِ اللهِ مُحَمَّدُ بْنُ يَعْقُوبَ، ثنا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنبأ جَعْفَرُ بْنُ عَوْنٍ، أنبأ أَبُو الْخَصِيبِ قَالَ: " كَانَ يَؤُمُّنَا سُوَيْدُ بْنُ غَفَلَةَ فِي رَمَضَانَ فَيُصَلِّي خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " وَرُوِّينَا عَنْ شُتَيْرِ بْنِ شَكَلٍ، وَكَانَ مِنْ أَصْحَابِ عَلِيٍّ رَضِيَ اللهُ عَنْهُ " أَنَّهُ كَانَ يَؤُمُّهُمْ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ " وَفِي ذَلِكَ قُوَّةٌ لِمَا

 • (16) അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 - ٤٢٩١ - أَخْبَرَنَا أَبُو الْحُسَيْنِ بْنُ الْفَضْلِ الْقَطَّانُ بِبَغْدَادَ أنبأ مُحَمَّدُ بْنُ أَحْمَدَ بْنِ عِيسَى بْنِ عَبْدَكَ الرَّازِيُّ، ثنا أَبُو عَامِرٍ عَمْرُو بْنُ تَمِيمٍ، ثنا أَحْمَدُ بْنُ عَبْدِ اللهِ بْنِ يُونُسَ، ثنا حَمَّادُ بْنُ شُعَيْبٍ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ: " دَعَا الْقُرَّاءَ فِي رَمَضَانَ فَأَمَرَ مِنْهُمْ رَجُلًا يُصَلِّي بِالنَّاسِ عِشْرِينَ رَكْعَةً " قَالَ: وَكَانَ عَلِيٌّ رَضِيَ اللهُ عَنْهُ يُوتِرُ بِهِمْ " وَرُوِيَ ذَلِكَ مِنْ وَجْهٍ آخَرَ، عَنْ عَلِيٍّ وَأَمَّا التَّرَاوِيحُ فَفِيمَا

(മുകളിൽ കൊടുത്ത അലിയ്യ് (റ) 20 കൽപ്പിക്കുന്ന ഈ റിപ്പോർട് പുത്തനാശയക്കാരുടെ ശ്രോതസ്സായ ഇബ്നു തയ്മിയ്യ അദ്ദേഹത്തിന്റെ മിൻ ഹാജുസ്സുന്ന 8/308 ൽ കൊണ്ട് വരുന്നുണ്ട്)


 • (17) ജനങ്ങൾക്ക് അഞ്ച് തർവീഹാതുകളോട് കൂടി 20 റക് അത് നിസ്ക്കരിക്കാൻ അലിയ്യ് (റ) കൽപ്പിച്ചു

 - ٤٢٩٢ - أنبأ أَبُو عَبْدِ اللهِ بْنُ فَنْجَوَيْهِ الدَّيْنَوَرِيُّ، ثنا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ بْنِ عِيسَى السُّنِّيُّ، أنبأ أَحْمَدُ بْنُ عَبْدِ اللهِ الْبَزَّازُ، ثنا سَعْدَانُ بْنُ يَزِيدَ، ثنا الْحَكَمُ بْنُ مَرْوَانَ السُّلَمِيُّ، أنبأ الْحَسَنِ بْنُ صَالِحٍ، عَنْ أَبِي سَعْدٍ الْبَقَّالِ، عَنْ أَبِي الْحَسْنَاءِ أَنَّ عَلِيَّ بْنَ أَبِي طَالِبٍ " أَمَرَ رَجُلًا أَنْ يُصَلِّيَ، بِالنَّاسِ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " [ص: ٧٠٠]


 • (18) നബി (സ്വ) റമളാനിൽ ജമാഅത്തില്ലാതെ 20 റക് അതും വിത് റും നിസ്ക്കരിക്കാറുണ്ടായിരുന്നു

 - 4286 - ﺃﻧﺒﺄ ﺃﺑﻮ ﺳﻌﺪ اﻟﻤﺎﻟﻴﻨﻲ، ﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﺑﻦ ﻋﺪﻱ اﻟﺤﺎﻓﻆ، ﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭاﻟﻮﺗﺮ "


 • (19) സാഇബ് (റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത്”(സുനനുല്‍ ബൈഹഖ്വി 2/496) .ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ലും,  ഖുലാസ്വയിലും, ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസ് രീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 - 4288 - ﻭﻗﺪ ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺒﺪ اﻟﻠﻪ اﻟﺤﺴﻴﻦ ﺑﻦ ﻣﺤﻤﺪ ﺑﻦ اﻟﺤﺴﻴﻦ ﺑﻦ ﻓﻨﺠﻮﻳﻪ اﻟﺪﻳﻨﻮﺭﻱ ﺑﺎﻟﺪاﻣﻐﺎﻥ، ﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺴﻨﻲ، ﺃﻧﺒﺄ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ  اﻟﺒﻐﻮﻱ، ﺛﻨﺎ ﻋﻠﻲ ﺑﻦ اﻟﺠﻌﺪ، ﺃﻧﺒﺄ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: " ﻛﺎﻧﻮا ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ " ﻗﺎﻝ: " ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ "


*• ഇമാം ആജൂരി (റ) (01) റിപ്പോർട്*

  , ഹിജ്റ 360 ൽ വഫാത്തായ അക്കാലത്തെ വലിയ മുഹദ്ദിസും, ഫഖീഹുമായിരുന്ന മഹാനവർകളുടെ കിതാബുശ്ശരീഅയിൽ 1240 നമ്പറിൽ ഉദ്ധരിക്കുന്നു


 • (20) ജനങ്ങൾക്ക് 05 തർവീഹാത്തുകളോട് കൂടി 20 നിസ്ക്കരിക്കാൻ അലിയ്യ് (റ)  കൽപ്പിച്ചു

١٢٤٠ - وَحَدَّثَنَا ابْنُ مَخْلَدٍ قَالَ: حَدَّثَنَا عُبَيْدُ اللَّهِ بْنُ جَرِيرِ بْنِ جَبَلَةَ الْعَتَكِيُّ قَالَ: حَدَّثَنَا الْحَكَمُ يَعْنِي ابْنَ مَرْوَانَ قَالَ: حَدَّثَنَا الْحَسَنُ بْنُ صَالِحٍ , عَنْ عَمْرِو بْنِ قَيْسٍ , عَنْ أَبِي الْحَسْنَاءِ , أَنَّ عَلِيًّا رَضِيَ اللَّهُ عَنْهُ «أَمَرَ رَجُلًا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً»


*• ഇമാം മാലിക് (റ)  02 റിപ്പോർട്*


 • (21) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40) , യസീദു ബ്നു റൂമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു. , ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)

- ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ؛ ﺃﻧﻪ ﻗﺎﻝ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﻓﻲ ﺭﻣﻀﺎﻥ، ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ - മുവത്വ


 • (22) സാഇബ് ബ്നു യസീദ് (റ) നിവേദനം ചെയ്യുന്നതിൽ 20 നിസ്ക്കരിച്ചിരുന്നു

-  يَزِيدَ بْنِ خُصَيْفَةَ عَنْ السَّائِبِ بْنِ يَزِيدَ أَنَّهَا عِشْرُونَ رَكْعَةً


ﻭﺭﻭﻯ ﻣﺎﻟﻚ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻋﺸﺮﻳﻦ ﺭﻛﻌﺔ - فتح الباري


മുവത്വയിൽ മാലികി ഇമാം 20 റക് അത്തിന്റെ റിപ്പോർട് ഉദ്ധരിക്കുന്നു എന്ന് നൈലുൽ ഔത്വാർ  "ബാബു സ്വലാതു ത്തറാവീഹ്" പേജ് 57 ൽ ശൗഖാനി ഇക്കാര്യം രേഖപ്പെടുത്തുന്നു


*• സുനനു അബൂ ദാവൂദ് (01) റിപ്പോർട്*


 • (23) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)

 وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة...

[സുനനു അബൂദാവൂദിൽ ഉണ്ടെന്ന് ഹാഫിള് ദഹബി സിയറു അഹ്ലാമിന്നുബലാഅ്  1/400]


*• ഇമാം തുർമ്മുദീ (റ) (01) റിപ്പോർട്*


 • (24) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".

81 - ﺑﺎﺏ ﻣﺎ ﺟﺎء ﻓﻲ ﻗﻴﺎﻡ ﺷﻬﺮ ﺭﻣﻀﺎﻥ :-

ﻭاﺧﺘﻠﻒ ﺃﻫﻞ اﻟﻌﻠﻢ ﻓﻲ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻓﺮﺃﻯ ﺑﻌﻀﻬﻢ: ﺃﻥ ﻳﺼﻠﻲ ﺇﺣﺪﻯ ﻭﺃﺭﺑﻌﻴﻦ ﺭﻛﻌﺔ ﻣﻊ اﻟﻮﺗﺮ، ﻭﻫﻮ ﻗﻮﻝ ﺃﻫﻞ اﻟﻤﺪﻳﻨﺔ، ﻭاﻟﻌﻤﻞ ﻋﻠﻰ ﻫﺬا ﻋﻨﺪﻫﻢ ﺑﺎﻟﻤﺪﻳﻨﺔ.

 وَأَكْثَرُ أَهْلِ العِلْمِ عَلَى مَا رُوِيَ عَنْ عُمَرَ، وَعَلِيٍّ، وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِشْرِينَ رَكْعَةً، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ

وقَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.


*• ഇമാം ബൈഹഖി (റ) വിന്റെ ഫളാഇലുൽ ഔഖാതിൽ (02) റിപ്പോർട്*


 • (25) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു

  ١٢٧ - أَخْبَرَنَا أَبُو عَبْدِ اللَّهِ الْحُسَيْنُ بْنُ مُحَمَّدِ بْنِ الْحُسَيْنِ الدَّيْنَوَرِيُّ، حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ السُّنِّيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ، حَدَّثَنَا عَلِيُّ بْنُ الْجَعْدِ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ، قَالَ: كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً،‌  ﻗﺎﻝ: ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺎﺋﺘﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ -

 ﻗﺎﻝ اﻟﺸﻴﺦ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻭﺑﻤﻌﻨﺎﻩ ﺭﻭاﻩ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ ﻋﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻣﺮﺳﻼ،


 • (26) അലിയ്യ് (റ) വിന്റെ അനുയായികളിൽ പെട്ട ശുതൈറ് ബ്നു ശകൽ (റ) ജനങ്ങൾക്ക് ഇമാമായി 20 റക് അത്തും, 03 വിത്റും നിസ്ക്കരിച്ചു, അത് പോലെ സുവൈദ് ബ്നു ഗഫ് ല(റ) റമളാനിൽ ജനങ്ങൾക്ക് ഇമാമായി അഞ്ച് തർവീഹാത്തുകളോട് കൂടി 20 റക് അത്ത് നിസ്ക്കരിച്ചു

 ﻭﺭﻭﻳﻨﺎ ﻋﻦ ﺷﺘﻴﺮ ﺑﻦ ﺷﻜﻞ ﻭﻛﺎﻥ ﻣﻦ ﺃﺻﺤﺎﺏ ﻋﻠﻲ -

 ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻌﺸﺮﻳﻦ ﺭﻛﻌﺔ ﻭﻳﻮﺗﺮ ﺑﺜﻼﺙ , ﻭﻋﻦ ﺳﻮﻳﺪ ﺑﻦ ﻏﻔﻠﺔ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺭﻣﻀﺎﻥ ﻓﻴﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ


*• *ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ (01) റിപ്പോർട്*


 • (27) യസീദ് ബ്നു റൂമാൻ (റ) പറയുന്നു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)

   3000 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺯﻛﺮﻳﺎ ﺑﻦ ﺃﺑﻲ ﺇﺳﺤﺎﻕ، ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ اﻟﻄﺮاﺋﻔﻲ، ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺳﻌﻴﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ، ﺣﺪﺛﻨﺎ ﻣﺎﻟﻚ، ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ، ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺎﺱ  ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ "

(ശുഅബുൽ ഈമാൻ 4/550)


 • *ഇമാം ബൈഹഖി (റ) മഹ് രിഫത്തിസ്സുനനി വൽ ആസാർ (03) റിപ്പോർട്*    ﻗﻴﺎﻡ ﺭﻣﻀﺎﻥ


 • (28) ഇമാം ശാഫിഈ (റ) പറഞ്ഞു :- 20 റക് അത്ത്  ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു , 03 വിത്റും

 5403 - ﻗﺎﻝ اﻟﺸﺎﻓﻌﻲ: ﻭﺃﺣﺐ ﺇﻟﻲ ﺇﺫا ﻛﺎﻧﻮا ﺟﻤﺎﻋﺔ ﺃﻥ ﻳﺼﻠﻮا ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮﻭﻥ ﺑﺜﻼﺙ.


 • (29) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു.

   5409 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻃﺎﻫﺮ اﻟﻔﻘﻴﻪ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺜﻤﺎﻥ اﻟﺒﺼﺮﻱ ﻗﺎﻝ: ﺣﺪﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻮﻫﺎﺏ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺧﺎﻟﺪ ﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: ﻛﻨﺎ ﻧﻘﻮﻡ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ»(ഇത് ബൈഹഖി ഇമാം സുനനു സ്സ്വഗീറിലും 1/297 -  821  ആം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്)


 • (30) യസീദ് ബ്നു റൂമാൻ (റ) പറഞ്ഞു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)

5411 - ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: «ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ

قال النووي في الخلاصة: إسناده صحيح......

ഇമാം നൈമവി (റ) പറഞ്ഞു

رجال هذا الاسناد كلهم ثقات


*• ഇമാം ത്വബ് റാനി (റ) മുഹ്ജമുൽ ഔസത്വിൽ 02 റിപ്പോർട്*


 • (31) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു ഈ ഹദീസ് സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു

٧٩٨ - حَدَّثَنَا أَحْمَدُ بْنُ يَحْيَى الْحُلْوَانِيُّ قَالَ: نا عَلِيُّ بْنُ الْجَعْدِ قَالَ: نا أَبُو شَيْبَةَ إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ «يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ» [ص: ٢٤٤] لَمْ يَرْوِ هَذَا الْحَدِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ وَلَا يُرْوَى عَنِ ابْنِ عَبَّاسٍ إِلَّا بِهَذَا الْإِسْنَادِ


 • (32) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു എന്ന് മറ്റൊരു സനദിൽ റിപ്പോർട് ചെയ്യുന്നു ഈ ഹദീസും സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു

٥٤٤٠ - حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ الرَّازِيُّ قَالَ: ثَنَا عَلِيُّ بْنُ الْجَعْدِ قَالَ: ثَنَا أَبُو شَيْبَةَ، عَنِ الْحَكَمِ، عَنْ مُقْسَمٍ، عَنِ ابْنِ عَبَّاسٍ قَالَ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»  لَمْ يَرْوِ هَذِهِ الْأَحَادِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ "


*• കൻസുൽ ഉമ്മാൽ 02 റിപ്പോർട്*


 • (33) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)

  (ﺻﻼﺓ اﻟﺘﺮاﻭﻳﺢ) :-    عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-


 • (34) അലിയ്യ് (റ)/20 നിസ്ക്കരിക്കാൻ ഒരാളോട് കല്പിച്ചു

  23474- ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻣﺮ ﺭﺟﻼ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ.

(കൻസുൽ ഉമ്മാൽ -  8/410)


*• മുസ്നദ് ഇബ്നുൽ ജുഹ്ദ്  01 റിപ്പോർട്*


 • (35) സാഇബ് ബ്നു യസീദ് (റ) പറഞ്ഞു ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്

2825 - ﺣﺪﺛﻨﺎ ﻋﻠﻲ، ﺃﻧﺎ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: «ﻛﺎﻧﻮا  ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﺇﻥ ﻛﺎﻧﻮا ﻟﻴﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ ﻣﻦ اﻟﻘﺮﺁﻥ»    مسند ابن الجعد 1/413


*• മുസ്നദ് ശാമീൻ ത്വബ് റാനി നമ്പർ 3/284 ൽ (01) റിപ്പോർട്*


 • (36) സഈദ് ബ്നു ജുബൈർ (റ) റമളാനിൽ ഞങ്ങൾക്ക്   24 റക് അതും, 03 വിത്റോട് കൂടി നിസ്ക്കരിക്കാറുണ്ടായിരുന്നു

- ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ ﻳﺼﻠﻲ ﺑﻨﺎ ﻓﻲ ﺭﻣﻀﺎﻥ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻛﺎﻥ ﻳﻮﺗﺮ ﺑﺜﻼﺙ»


*• ഇബാനതുൽ കുബ്റ 8/397 ൽ ഇബ്നു ബത്വ (റ) (02) റിപ്പോർട്*

[الإبانة الكبرى لابن بطة]

المؤلف: أبو عبد الله عبيد الله بن محمد بن محمد بن حمدان العُكْبَري المعروف بابن بَطَّة العكبري (المتوفى: 387هـ)


 • (37) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ആജ്ഞാപിക്കുന്നു

   81 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺼﺎﻏﺎﻧﻲ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﻋﻠﻴﻪ اﻟﺴﻼﻡ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻋﺸﺮﻳﻦ ﺭﻛﻌﺔ


 • (38) അലിയ്യ് (റ) 20 കൽപ്പിക്കുന്നു

   82 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻋﺒﻴﺪاﻟﻠﻪ ﺑﻦ ﺟﺮﻳﺮ ﺑﻦ ﺟﺒﻠﺔ اﻟﻌﺘﻜﻲ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﻳﻌﻨﻲ اﺑﻦ ﻣﺮﻭاﻥ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ  ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ


*• ഇമാം മഖ് ദീസി (റ) - അഹാദീസിൽ മുഖ്താറ (01) റിപ്പോർട് 3/367*

الْحَافِظُ: ضِيَاءُ الدِّينِ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الْوَاحِدِ بْنِ أَحْمَدَ الْمَقْدِسِيُّ


 • (39) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു".

1161 - أخبرنَا أَبُو عبد الله مَحْمُود بن أَحْمد بن عبد الرَّحْمَن الثَّقَفِيُّ بِأَصْبَهَانَ أَنَّ سَعِيدَ بْنَ أَبِي الرَّجَاءِ الصَّيْرَفِي أخْبرهُم قِرَاءَة عَلَيْهِ أَنا عبد الْوَاحِد بن أَحْمد الْبَقَّال أَنا عبيد الله بْنُ يَعْقُوبَ بْنِ إِسْحَاقَ أَنا جَدِّي إِسْحَاقُ بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ جَمِيلٍ أَنا أَحْمَدُ بْنُ مَنِيعٍ أَنا الْحَسَنُ بْنُ مُوسَى نَا أَبُو جَعْفَرٍ الرَّازِيُّ عَنِ الرَّبِيعِ بْنِ أَنَسٍ عَنْ أَبِي الْعَالِيَةِ عَنْ أُبَيِّ بْنِ كَعْبٍ أَنَّ عُمَرَ أَمَرَ أُبَيًّا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ فَقَالَ إِنَّ النَّاسَ يَصُومُونَ النَّهَار وَلَا يحسنون أَن (يقرؤا) فَلَوْ قَرَأْتَ الْقُرْآنَ عَلَيْهِمْ بِاللَّيْلِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ هَذَا (شَيْءٌ) لَمْ يَكُنْ فَقَالَ قَدْ عَلِمْتُ وَلَكِنَّهُ أَحْسَنُ فَصَلَّى بِهِمْ عِشْرِينَ رَكْعَة (إِسْنَاده حسن)


 • (40) ഇമാം ജുർജാനി (റ) വഫാത്ത് ഹിജ്റ - 427  താരീഖ് ജുർജാനിൽ  1/317 ൽ (01) റിപ്പോർട് ഉദ്ധരിക്കുന്നു

556- ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻔﻘﻴﻪ اﻟﺸﺎﻓﻌﻲ اﻟﺰاﻫﺪ ﺟﺮﺟﺎﻧﻲ ﻛﺎﻥ ﻳﻌﺮﻑ ﺑﺄﺑﻲ اﻟﺤﺴﻦ اﻟﻘﺼﺮﻱ ﻳﻨﺰﻝ ﺑﺒﺎﺏ اﻟﺨﻨﺪﻕ ﻭﺗﻮﻓﻲ ﻓﻲ اﻟﺠﺎﻣﻊ ﻳﻮﻡ اﻟﺠﻤﻌﺔ ﻋﻨﺪ اﻟﻤﺤﺮاﺏ اﻟﻌﺘﻴﻖ ﺑﻌﺪ اﻟﺼﻼﺓ ﻳﻮﻡ ﻋﺎﺷﻮﺭاء ﺳﻨﺔ ﺛﻤﺎﻥ ﻭﺳﺘﻴﻦ ﻭﺛﻼﺛﻤﺎﺋﺔ ﺭﻭﻯ 121/ﺑ ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ ﻭﻋﺎﺻﻢ ﺑﻦ ﺳﻌﻴﺪ ﻭﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻜﺮﻳﻢ ﻭاﻟﺒﻐﻮﻱ ﻭاﺑﻦ ﺻﺎﻋﺪ ﻭاﺑﻦ ﺃﺑﻲ ﺩاﻭﺩ ﻭﻏﻴﺮﻫﻢ.  ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ اﻟﻘﺼﺮﻱ اﻟﺸﻴﺦ اﻟﺼﺎﻟﺢ ﺭﺣﻤﻪ اﻟﻠﻪ ﺣﺪﺛﻨﺎ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ اﻟﻌﺒﺪ اﻟﺼﺎﻟﺢ ﻗﺎﻝ ﺃﺧﺒﺮﻧﻲ ﻣﺤﻤﺪ ﺑﻦ ﺣﻤﻴﺪ اﻟﺮاﺯﻱ ﺣﺪﺛﻨﺎ ﻋﻤﺮ ﺑﻦ ﻫﺎﺭﻭﻥ ﺣﺪﺛﻨﺎ ﺇﺑﺮاﻫﻴﻢ ﺑﻦ اﻟﺤﻨﺎﺯ1 ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ اﻟﻤﻠﻚ ﺑﻦ ﻋﺘﻴﻚ  ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻗﺎﻝ ﺧﺮﺝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﻲ ﺭﻣﻀﺎﻥ ﻓﺼﻠﻰ اﻟﻨﺎﺱ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭﺃﻭﺗﺮ ﺑﺜﻼﺛﺔ.


*• അബൂ യൂസ്ഫ് ബ്നു സഅ്ദ് ബ്നു ഹിബതതുൽ അൻസ്വാരി (റ) വഫാത്ത് ഹിജ്റ 182 / അൽ ആസാറു അബീ യൂസുഫ് 1/41   ൽ (01) റിപ്പോർട്*


 • (41) ഇബ്രാഹീം (റ) നിവേദനം :- ജനങ്ങൾ അഞ്ച് തർവീഹാതോടെ (20) റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്

211 - ﻋﻦ ﺃﺑﻴﻪ ﻋﻦ ﺃﺑﻲ ﺣﻨﻴﻔﺔ، ﻋﻦ ﺣﻤﺎﺩ، ﻋﻦ ﺇﺑﺮاﻫﻴﻢ، «ﺃﻥ اﻟﻨﺎﺱ ﻛﺎﻧﻮا ﻳﺼﻠﻮﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻓﻲ ﺭﻣﻀﺎﻥ»


*• അബ്ദു ബ്നു ഹുമൈദ്(റ) വഫാത്ത് :- ഹിജ്റ 249 /  മുസ്നദിൽ (01) റിപ്പോർട്*


 • (42) ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)

653 - ﺣﺪﺛﻨﻲ ﺃﺑﻮ ﻧﻌﻴﻢ ﻗﺎﻝ: ﺣﺪﺛﻨﻲ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: «ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺭﻣﻀﺎﻥ ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮ ﺑﺜﻼﺙ»

(مسند عبد ابن حميد: 1/218)


*• മുഹ്യിസ്സുന്ന ഇമാം ബഗ് വി (റ) വഫാത്ത് ഹിജ്റ 516 / ഷറഹുസ്സുന്ന 4/123 (02) റിപ്പോർട്*


 • (43) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".

وَأَمَّا أَكْثَرُ أَهْلِ الْعِلْمِ، فَعَلَى عِشْرِينَ رَكْعَةً يُرْوَى ذَلِكَ عَنْ عُمَرَ، وَعَلِيٍّ وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ، وَأَصْحَابِ الرَّأْيِ، قَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.

وَلَمْ يَقْضِ أَحْمَدُ فِيهِ بِشَيْءٍ.

وَاخْتَارَ ابْنُ الْمُبَارَكِ، وَأَحْمَدُ، وَإِسْحَاقُ، الصَّلاةَ مَعَ الإِمَامِ فِي شَهْرِ رَمَضَانَ.

وَاخْتَارَ الشَّافِعِيُّ أَنْ يُصَلِّيَ وَحْدَهُ إِذَا كَانَ قَارِئًا


 • (44) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”

ﻭﻗﺎﻝ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻓﻲ ﺭﻣﻀﺎﻥ.


*•  മുഹമ്മദ് ബ്നു നസ്റുൽ മർവസീ - (റ:അ) വഫാത്ത് ഹിജ്റ - 294 / "മുഖ്തസ്വർ ഖിയാമുല്ലൈൽ  വഖിയാമു റമളാൻ - 1/220/221 ൽ (06) റിപ്പോർട്*

أبو عبد الله محمد بن نصر بن الحجاج المَرْوَزِي (202 - 294 هـ)  مختصر قيام الليل وقيام رمضان وكتاب الوتر

 المؤلف: محمد بن نصر المروزي - أحمد بن علي المقريزي


 • (45) ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾ 20 റക് അത്തും 03 വിത്റും നിസ്ക്കരിച്ചിരുന്നു

 وَقَالَ مُحَمَّدُ بْنُ كَعْبٍ الْقُرَظِيُّ: «كَانَ النَّاسُ يُصَلُّونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ عِشْرِينَ رَكْعَةً يُطِيلُونَ فِيهَا الْقِرَاءَةَ وَيُوتِرُونَ بِثَلَاثٍ»

 • (46) സാഇബ് (റ) നിവേദനം : റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്

 وَعَنِ السَّائِبِ أَيْضًا: «أَنَّهُمْ كَانُوا يَقُومُونَ فِي رَمَضَانَ بِعِشْرِينَ رَكْعَةً , وَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ , وَأَنَّهُمْ كَانُوا يَعْتَمِدُونَ عَلَى الْعِصِيِّ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ»


 • (47) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”

وَعَنْ يَزِيدَ بْنِ رُومَانَ: «كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً»


 •  (48) അഅ്മശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു"

زَيْدُ بْنُ وَهْبٍ رَحِمَهُ اللَّهُ: كَانَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ يُصَلِّي بِنَا فِي شَهْرِ رَمَضَانَ فَيَنْصَرِفُ وَعَلَيْهِ لَيْلٌ " قَالَ الْأَعْمَشُ: «كَانَ يُصَلِّي عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ»


 • (49) അത്വാഅ്(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു"

 وَقَالَ عَطَاءٌ: «أَدْرَكْتُهُمْ يُصَلُّونَ فِي رَمَضَانَ عِشْرِينَ رَكْعَةً , وَالْوِتْرُ ثَلَاثُ رَكَعَاتٍ»

 • (50) ശുതൈർ (റ) റമളാനിൽ 20 റക് അതും 03 വിത് റുമായിരുന്നു നിസ്ക്കരിച്ചിരുന്നത്

عَبْدُ اللَّهِ بْنُ قَيْسٍ عَنْ شُتَيْرٍ: وَكَانَ مِنْ أَصْحَابِ عَبْدِ اللَّهِ الْمَعْدُودِينَ أَنَّهُ كَانَ يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ "


*•  ഇബ്നു അദ് യ് അൽ ജുർജാനി (റ) വഫാത്ത് ഹിജ്റ 235 - മഹാനവർകളുടെ അൽ കാമിൽ (01) റിപ്പോർട്*


 • (51) നബി (സ്വ) റമളാനിൽ ജമാ അത്ത് കൂടാതെ 20 റക് അത്ത് നിസ്ക്കരിച്ചിരുന്നു

ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺣﺪﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺣﺪﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ، ﻗﺎﻝ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ، ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ.

അൽ കാമിൽ (1/391)


*• ഹാഫിള് ഇബ്നു കസീർ (റ)  മുസ്നദ് ഫാറൂഖ് (ഉമറുബ്നുൽ ഖത്വാബ് (റ)   :- (02) റിപ്പോർട്*

أمير المؤمنين أبي حفص عمر بن الخطاب رضي الله عنه

وأقواله على أبواب العلم

للإمام الحافظ عماد الدين أبي الفداء إسماعيل بن عمر بن كثير القرشي الدمشقي الشافعي


 • (52)

عن السائب بن يزيد: أن الناس كانوا يقومون على عهد عمر -رضي الله عنه- بعشرين ركعة.

 • (53)

عن يزيد بن رومان قال: كان الناس يقومون في زمن عمر -رضي الله عنه- بثلاث وعشرين ركعة.


*ആദർശ പഠനാർത്ഥികൾക്കും , സത്യാന്വേഷകർക്കും ഇതൊരുപകാരമാവട്ടെ , ഈ എളിയവന്റെ ഈ എളിയ അദ്ധ്വാനത്തിന് ദുആ വസ്വിയ്യത്തോടെ*

             

   *✍🏻സിദ്ധീഖുൽ  മിസ്ബാഹ് പടന്നക്കാട്*

            8891 786 787

__________________________💙🌸