page

Tuesday, 13 April 2021

സൂര്യാസ്തമയവും ഗൂഗിൾ ടൈമും വഹാബീ തട്ടിപ്പുകളും !

 

*സൂര്യാസ്തമയവും ഗൂഗിൾ ടൈമും*


 സൂര്യൻ ഭൂമധ്യരേഖയിൽ വരുന്നത് മാർച്ച് 21 നാണ് അന്നാണ് സമരാത്രദിനം ആകേണ്ടത് രാത്രിയും പകലും 12 മണിക്കൂർ വീതം വരേണ്ടത് എന്നാൽ പകലും രാത്രിയും സമമായി   വരുന്നത് 

മാർച്ച് 9-ന് കോഴിക്കോട് സൂര്യോദയവും അസ്തമയവും 6.38 നാണ് ഗൂഗിൾ ടൈം കാണിക്കുന്നത് മലയാളം കലണ്ടറിൽ  മുമ്പ് മേടം 1 ഏപ്രിൽ 24 നായിരുന്നു  തുടക്കത്തിൽ മേടം ഒന്ന് മാർച്ച് 21ന് ആയിരിക്കണം  സൂര്യൻ ഭൂമധ്യരേഖയിൽ എത്തുന്ന ദിവസമാണ്  മഹാ വിഷുവം  അന്ന് രാത്രിയും പകലും സമമായിരിക്കണം ഇപ്പോൾഏപ്രിൽ 14 നാണ്    വിഷു ആഘോഷിക്കുന്നത് അന്ന് രാത്രിയും പകലും സമമല്ല കോഴിക്കോട് കടപ്പുറം പരിസരത്തുള്ളവർക്ക് മാർച്ച് 9-ന്  സൂര്യൻ 6 38ന് തന്നെ അസ്തമിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കഴിയും ഗൂഗിൾ ടൈം അനുസരിച്ച് വാങ്ക് കൊടുക്കുന്ന മുജാഹിദ് പള്ളിയിലെ വാങ്ക് തുടങ്ങിയ സമയത്ത് സൂര്യൻ പൂർണമായും അസ്തമിച്ചിട്ടില്ല എന്ന് കടപ്പുറത്ത് പോയി  നിരീക്ഷിച്ച ഒരു സുഹൃത്ത് യൂട്യൂബിലൂടെ പറഞ്ഞത് ഓർക്കുന്നു ഇത് നിങ്ങൾക്കും ഏത് ദിവസവും ഗൂഗിൾ ടൈം നോക്കി അസ്തമിക്കുന്നത്  നിരീക്ഷിക്കാവുന്നതാണ് ശാസ്ത്രലോകം ഗ്രൂപ്പിൽ തിയറിക്കലിയായും പ്രാക്ടിക്കലിയായും വേർതിരിച്ച് 4 മിനിറ്റ് മാർച്ച്‌ 21ന് കൂടുതൽ ആകാൻ കാരണം സൂര്യന്റെ മധ്യഭാഗം ആണ് ഉദയാസ്തമനത്തിന് തിയറിക്കലിയായി  പരിഗണിക്കുന്നത്   എന്നും കാണുന്നു👇🏻


: ബൈജു രാജ് ശാസ്ത്രലോകം ഗ്രൂപ്പിൽ 20 3 2020 ന് ഇട്ട  പോസ്റ്റാണിത് 👇🏻


 സൂര്യൻ ഭൂമധ്യരേഖയിൽ എത്തുമ്പോൾ ആ സമയത്തും രാത്രിയും പകലും സമമാകാതിരിക്കാനുള്ള കാരണമാണ് ഇതിൽ വിശദീകരിച്ചിരിക്കുന്നത്

 

💐:



 🌝കിഴക്കണോ സൂര്യൻ ഉദിക്കുന്നത് ?

അതോ സൂര്യൻ ഉദിക്കുന്ന ദിക്കണോ കിഴക്കു ??🌝


രണ്ടും ഭാഗീകമായി ശരിയാണ്. എന്നാൽ കൃത്യമായിപറഞ്ഞാൽ 99 % ഉം തെറ്റ്.


ഒരു വർഷത്തിൽ അതായത് 365 ദിവസത്തിൽ  കൃത്യമായി സൂര്യൻ കിഴക്കുദിക്കുന്നതു ആകെ 2 ദിവസങ്ങളിൽ മാത്രം ! മാർച്ചു- 20 /21 നും, സെപ്റ്റംബർ 22 / 23 -നും മാത്രം ! ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ആവാം.☝


അന്ന്.. അന്ന് മാത്രം സൂര്യൻ കൃത്യമായി കിഴക്കു ഉദിക്കുകയൂം, പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു.

ആ ദിവസങ്ങളെ സമരാത്രദിനം ( equinox ) എന്ന് പറയുന്നു. എന്നുവച്ചാൽ പകലും, രാത്രിയും തുല്യമായ ദിവസം എന്ന്.

മലയാളത്തിൽ വിഷുവം എന്ന് പറയും.👍


ഇനി അന്ന് കൃത്യമായി പകലും രാത്രിയും 12 മണിക്കൂർ ആണോ എന്ന് ചോദിച്ചാൽ.. അല്ല. തിയററ്റിക്കലി പകലും രാത്രിയും 12 മണിക്കൂർ ആണ്. എന്നാൽ പ്രാക്ടിക്കലി അല്ല. പകൽ അൽപ്പം കൂടുതൽ ഉണ്ടാവും.

അതിനു കാരണം രണ്ടാണ്.


1. സൂര്യൻ ഒരു ഡിസ്കാണ്, ഒരു പോയിന്റായല്ല കാണുന്നത്. ഒരു വട്ടം പോലെ.


അതിനാൽ സൂര്യന്റെ മധ്യഭാഗം ഉദിക്കുന്നതിനും,  അസ്തമിക്കുന്നതിനും ഇടയ്ക്കു കൃത്യമായി 12 മണിക്കൂർ ആയിരിക്കും. മധ്യഭാഗം ഉദിക്കുന്നതിനും, അസ്തമിക്കുന്നതിനും മാത്രം.

എന്നാൽ ആ മധ്യഭാഗം ഉദിക്കുന്നതിനു മുന്നേ സൂര്യബിംബത്തിന്റെ മുകൾവക്കു ഉദിച്ചിരിക്കും. അതുപോലെ സൂര്യന്റെ മധ്യഭാഗം അസ്തമിച്ചതിനു ശേഷമായിരിക്കും സൂര്യബിംബത്തിന്റെ മുകളിലെ വക്കു അസ്തമിക്കുക.


അതിനാൽ ഭൂമധ്യരേഖയ്ക്കു അടുത്തുകിടക്കുന്ന കേരളംപോലെയുള്ള ഇടങ്ങളിൽ മുകളിൽ പറഞ്ഞ രീതിയിൽ ഏകദേശം രണ്ട് രണ്ടര മിനിറ്റു പകൽ കൂടുതൽ ഉണ്ടാവുന്നു.👍


2. ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള സൂര്യപ്രകാശത്തിന്റെ അപവർത്തനം. അന്തരീക്ഷം ഒരു ലെന്സ് പോലെ പ്രവർത്തിക്കും.


ഇതുമൂലം സൂര്യൻ യഥാർത്ഥത്തിൽ ഉദിക്കുന്നതിനു മുന്നേ സൂര്യനെ നാം കണ്ടുതുടങ്ങും.

ചക്രവാളത്തിനടുത്തു ഏതാണ്ട് അര ഡിഗ്രി പ്രകാശത്തിനു അപവർത്തനം സംഭവിക്കുന്നുണ്ട് എന്നാണ് കണക്കു.

ഇതുവഴി സൂര്യൻ യഥാർത്ഥത്തിൽ ഉദിക്കുന്നതിനു 2 മിനിട്ടു മുന്നേ സൂര്യനെ നാം കണ്ടുതുടങ്ങുന്നു.

അതുപോലെ സൂര്യൻ ചക്രവാളത്തിനു താഴെ പൊയ്ക്കഴിഞ്ഞതിനു 2 മിനിറ്റു കൂടുതൽ സമയം നാം സൂര്യനെ കാണുന്നു.


വായുവിന്റെ താപനില, ഈർപ്പം, ബാരാമെട്രിക് മർദ്ദം എന്നിവയെ ആശ്രയിച്ച് അന്തരീക്ഷ അപവർത്തനം ഒരു പരിധിവരെ വ്യത്യാസപ്പെടുന്നു.


എന്നാലും ഒരു ഏകദേശക്കണക്കിൽ ഏതാണ്ട്  4 മിനിറ്റു കൂടുതൽ പകലിനു ദൈർഖ്യം കൂടുന്നു. 2 മിനിട്ടു രാവിലെയും, 2 മിനിട്ടു വൈകീട്ടും.👍


മുകളിലെ രണ്ട് കാര്യങ്ങളും പരിഗണിച്ചാൽ സമരാത്രദിനത്തിലും ഏതാണ്ട് 6 മിനിറ്റു കേരളത്തിൽ പകൽ കൂടുതൽ ഉണ്ടാവും.👍👍


അപ്പോൾ പറഞ്ഞുവരുന്നത് എന്താണെന്നുവച്ചാൽ.. ഇന്നും, നാളെയും അതായത് മാർച്ചു 20, 21 തീയതികളിലും, സെപ്റ്റംബർ 22, 23 തീയതികളിലും സൂര്യൻ ഉദിക്കുന്ന ദിശയാണ്  കൃത്യമായി കിഴക്കു. ആ ദിവസങ്ങളിൽ സൂര്യൻ അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്.

മറ്റു ദിവസങ്ങളിൽ ഉദയാസ്തമയങ്ങൾ കിഴക്കും, പടിഞ്ഞാറും ആയിരിക്കില്ല.


പകൽ 5 -6  മിനിറ്റു കൂടുതൽ ഉണ്ടെങ്കിലും ഈ ദിവസങ്ങളാണ് സമരാത്രദിനം.  

ഭൂമിശാസ്ത്രപരമായി ഒത്തിരി പ്രത്യേകതകളുണ്ട് ഈ ദിവസങ്ങൾക്കു.👍👍


📍ശാസ്ത്രലോകം


 ഇതെല്ലാം നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ് സുന്നി കലണ്ടറുകളിൽ സൂക്ഷ്മതക്ക് വേണ്ടി 3 മിനുട്ട്  നിസ്കാര സമയങ്ങളിൽ കൂട്ടുന്നത് എന്തിനാണെന്ന് ഇതിൽനിന്നു മനസ്സിലാക്കാം

 പകൽ മുഴുവനും പട്ടിണികിടന്ന് അവസാനം 5 മിനിറ്റ് മുമ്പ് നോമ്പ് തുറന്നു നോമ്പ് ബാതിലാക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം

 ഭൂമധ്യരേഖയിൽ സൂര്യൻ വരുമ്പോൾ രാത്രിയും പകലും സമംമാകാൻ   ചില നിബന്ധനകളുണ്ട്  (തശ്രീഹുൽ അഫ്ലാക് )

 ഈ മെസ്സേജിൽ സൂര്യൻ കറങ്ങുന്നത് മാത്രമേയുള്ളൂ ഇത് ഖുർആനിൽ ആയിരുന്നെങ്കിൽ നാസ്തികർക്ക് ചൊറിച്ചിൽ ഉണ്ടാകുമായിരുന്നു


 *ശറഇൽ ഉദയവും അസ്തമയവും കണക്കാക്കുന്നത് ഇപ്രകാരമാണ്*


 (فوقت عصر  الي غروب جميع قرص شمس)

فلو غرب بعضه دون بعضلم يخرج وقت العصر بخلاف وقت الصبح فانه يخرج بطلوع البعض الحاقا لما يظهر بما ظهر في الموضعين (اعانةالطالبين١,١١٧)


 സൂര്യന്റെ തടി മുഴുവനായും മറയുന്നതുവരെയാണ് അസറിന്റെ സമയം അതു മുതൽ മഗ്രിബിന്റെ സമയമാണ് സുബ്ഹിക്ക് ഇതിന് വിപരീതമായി സൂര്യന്റെ അല്പം ദൃശ്യമാകലാണ് പരിഗണിക്കുന്നത് ഈ രണ്ടു സ്ഥലങ്ങളിലും  ഇനി വ്യക്തമാകാനുള്ളതിനെ ഇപ്പോൾ

വ്യക്തമായതിനോട് ചേർത്തതിനുവേണ്ടിയാണ് 


 و يعرف بزوال الشمس  من رٶس الجبال و الاشجار و ظهور الظلام من جهةالمشرق


 സൂര്യനസ്തമിച്ച തായി അറിയുന്നത് സൂര്യപ്രകാശം മലമുകളിൽ നിന്നും മരങ്ങളുടെ മുകളിൽ നിന്നും മറയൽ  കൊണ്ടാണ് കിഴക്കു ഭാഗത്തുനിന്ന്  ഇരുട്ടു പ്രത്യക്ഷപ്പെടൽ കൊണ്ടുമാണ്

 മുകളിൽ പറഞ്ഞ പോലെ 

 സൂര്യബിംബം ചക്രവാളത്തിന് താഴെ പോകലോ സൂര്യന്റെ ഡിസ്കിന്റെ മധ്യഭാഗം ചക്രവാളത്തിൽ എത്തലോ അല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം


‎‎‎‎‎‎‎‎‎‎

*സമയത്തിന് മുമ്പ് തുറക്കുന്നവർക്കുള്ള ശിക്ഷ*


عن أبي أُمَامَةَ الْبَاهِلِيِّ رضي الله عنه قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «بَيْنَا أَنَا نَائِمٌ إِذْ أَتَانِي رَجُلَانِ فَأَخَذَا بِضَبْعَيَّ فَأَتَيَا بِي جَبَلًا وَعْرًا فَقَالَا لِيَ: «اصْعَدْ» فَقُلْتُ: «إِنِّي لَا أُطِيقُهُ»، فَقَالَا: «إِنَّا سَنُسَهِّلُهُ لَكَ»، فَصَعِدْتُ حَتَّى إِذَا كُنْتُ فِي سَوَاءِ الْجَبَلِ إِذَا أَنَا بأَصْوَاتٍ شَدِيدَةٍ فَقُلْتُ: «مَا هَذِهِ الأَصْوَاتُ؟» قَالُوا: «هَذَا عُوَاءُ أَهْلِ النَّارِ»، ثُمَّ انْطُلِقَ بِي فَإِذَا أَنَا بِقَوْمٍ مُعَلَّقِينَ بِعَرَاقِيبِهِمْ، مُشَقَّقَةٌ أَشْدَاقُهُمْ، تَسِيلُ أَشْدَاقُهُمْ دَمًا، قَالَ: قُلْتُ: «مَنْ هَؤُلَاءِ؟» قَالَ: «هَؤُلَاءِ الَّذِينَ يُفْطِرُونَ قَبْلَ تَحِلَّةِ صَوْمِهِمْ

الحَدِيث رَوَاهُ ابْن خُزَيْمَة وَابْن حبَان فِي صَحِيحَيْهِمَا

وَقَوله قبل تَحِلَّة صومهم مَعْنَاهُ يفطرون قبل وَقت الْإِفْطَار

( الترغيب والترهيب للمنذرى:١٥١٠)


അബൂഉമാമതുൽ ബാഹിലി(റ) പറയുകയുണ്ടായി: ഒരു ദിവസം മുത്ത്നബി ﷺ പറയുന്നത് ഞാൻ കേട്ടു: "ഞാൻ നിദ്രയിലായിരിക്കെ രണ്ടുപേർ വന്ന് എന്റെ തോളിൽ പിടിച്ചു. അവർ എന്നെ കൊണ്ടുപോയത് ഒരു കുന്നിലേക്കാണ്. പിന്നെ എന്നോടവർ നിർദ്ദേശിച്ചു: കയറുക. 


ഞാൻ പറഞ്ഞു: എനിക്ക് സാധ്യമല്ല.

അവർ: ഞങ്ങൾ സഹായിക്കാം.


അങ്ങനെ ഞാൻ കയറി.

കുന്നിന്റെ നിരപ്പിലെത്തിയപ്പോൾ കഠിന കഠോരമായൊരു ശബ്ദം കേട്ടു. ഞാൻ ചോദിച്ചു: എന്താണാ ശബ്ദം..?


അത് നരകക്കാരുടെ ആർത്തനാദമാണെന്ന് അവർ.


പിന്നെ അവരെന്നെ കൊണ്ടു പോയത് ഒരു വിഭാഗം ജനതയുടെ അരികിലേക്കാണ്. വായകൾ കീറിപ്പറിഞ്ഞവർ, ഞെരിയാണി ഞരമ്പുകളിൽ ബന്ധിതർ, അവരുടെ വായകൾക്ക് ചുറ്റിലുമായി രക്തം ചീറ്റിക്കൊണ്ടിരിക്കുന്നു. അതിഭീകര കാഴ്ച.

ഞാൻ ചോദിച്ചു: ആരാണിവർ..?

മറുപടി : സമയമാകുന്നതിന് മുമ്പ് നോമ്പ് മുറിക്കുന്നവർ.

  (സ്വഹീഹു ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ)സമയം ആയി എന്ന് നൂറു ശതമാനവും ഉറപ്പായാൽ മാത്രം നോമ്പ് തുറക്കുക,

 മഗ്‌രിബിന് സമയമായി എന്ന് ഉറപ്പായാൽ വേഗം തന്നെ നോമ്പ് മുറിക്കൽ സുന്നതാണ് 

 *സുബഹിയും ഇശയും*


 The indian astronamical ephemris ന്റെ 

 മൂന്നാം പാർട്ടിയിൽ നിന്നും മനസ്സിലാകുന്നത് ഇശാക്കും സുബഹിക്കും 108 എന്നാണ് കേരള പുത്തനാശയക്കാർ സുബിഹി 107 ഉം കൊടുത്തു കാണുന്നു ഇതനുസരിച്ച് അടിച്ചു വരുന്ന കലണ്ടറുകളിലെ സുബഹി സമയം തെറ്റാകയാൽ അവരുടെ സുബിഹി ബാങ്ക് വരെ ഭക്ഷണം കഴിച്ചവന്ന് നോമ്പ് ലഭിക്കുകയില്ല എന്ന് ഓർക്കുക


*ഉച്ച സമയം*


و الزوال ميل الشمس عن وسط السماء بالنظر لما يظهر لنا لا بالنظر لنفس الامر اي لما في علم الله لوجود الزوال قبل ظهوره لن

ا

സൂര്യ പ്രകാശം നമ്മിലേക്ക്‌ എത്തുന്നത് 8 മിനിറ്റ് കഴിഞ്ഞണല്ലോ 


*ഉച്ച സമയം അറിയാനുള്ള മാർഗം* 


 معرفة الزوال بان تقيم شاخصا  وعلم على رأس الظل  فما زال وهو قبل الزوال و ان وقف بحيث لا يزيد ولا ينقص  فهو وقت الاستواء  و ان اخذ الظل  في الزيادة علم ان الشمس زالت


(اعانةالطالبين ١,١١٦)

 ഉച്ചയുടെ മുമ്പുള്ള  സമയത്ത് വടി പോലുള്ള ഒരു സാധനം കുത്തനെ വെക്കുക അതിന്റെ നിഴലിനെ തല  അടയാളപ്പെടുത്തുക ആ നിഴൽ  കുറഞ്ഞു കുറഞ്ഞു വരുന്നത് കാണാം  പിന്നീട് അത് നിൽക്കും ശേഷം കൂടി  വരികയും ചെയ്യും ആ നിൽക്കുന്ന സമയമാണ് ഉച്ചസമയം  


ഇതെല്ലാം പരിഗണിച്ചു വേണം വാങ്കിന്റെ  സമയം കണക്കാക്കൽ അല്ലാതെ ഗൂഗിൾ ടൈം ആണ് കറക്റ്റ് അതനുസരിച്ചാണ് ബാങ്ക് കൊടുക്കേണ്ടത് നോമ്പ് തുറക്കേണ്ടത് എന്ന മെസ്സേജ് റമദാൻ നോടനുബന്ധിച്ച് വന്നുകൊണ്ടിരിക്കും അതിലൊന്നും വഞ്ചിതരാവരുത് നോമ്പ് തുറക്കൽ  വേഗമാക്കൽ  സുന്നത്താണ് പക്ഷേ അത് അസ്തമയം ഉറപ്പായ ശേഷമാണ് വേണ്ടത് നാം മുകളിൽ ഉദ്ധരിച്ച അടയാളങ്ങളെ കൊണ്ടാണ് അസ്തമയം ഉറപ്പിക്കൽ ചുരുക്കത്തിൽ സുന്നി കലണ്ടറുകളിൽ സൂക്ഷ്മതക്ക് വേണ്ടി ചേർക്കുന്ന 3മിനിറ്റ് വളരെ നിർണായകം തന്നെയാണ്


Vmk ahsani vk padi