page

Friday, 16 April 2021

മൗദൂദികളുടെ 'കാവി ഭക്തി'ക്ക് മറയിടാൻ, നമുക്ക് ഹക്കീം അസ്ഹരിയെ കല്ലെറിയാം...❗

*മൗദൂദികളുടെ 'കാവി ഭക്തി'ക്ക്  മറയിടാൻ, നമുക്ക് ഹക്കീം അസ്ഹരിയെ കല്ലെറിയാം...❗*🤭
👇👇👇👁️👁️👁️
*കാന്തപുരം ഹകീം അസ്ഹരിയുടെ വാക്കുകൾ [1]*
👇👇👇👁️👁️👁️

*കാന്തപുരം ഹകീം അസ്ഹരിയുടെ വാക്കുകൾ [2]*
👇👇👇👁️👁️👁️

*കാന്തപുരം ഹകീം അസ്ഹരി വിവാദങ്ങൾക്ക് മറുപടി പറയുന്നു*
👇👇👇👁️👁️👁️


BJP യുടെ കേന്ദ്രമന്ത്രി രാം ദാസ്സ് അത്താവാലെ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനലിൽ ചുമ്മാ ഒരു മിന്നൽ സന്ദർശനം നടത്തി... ഒന്നൂല്ലാന്നേ... അതിലേ പോയപ്പോൾ വെറുതെ ,ചായ കുടിക്കാൻ കയറിയതാണ് സംഘ പുത്രൻ... മൗദൂദി മുഖപത്രമായ പ്രബോധനത്തിൻ്റെ ഭാഷയിൽ ,1978ൽ തുടങ്ങിയതാണ് ,ചായ കുടിക്കൂട്ടുകെട്ടിലുള്ള 'മൗദൂദീ ജമാഅത്ത് - RSS ഐക്യ ശ്രമങ്ങൾ'...[പ്രബോധനം 1978]... രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ അങ്ങോട് ചെന്ന് കണ്ടാൽ കാന്തപുരത്തെ കാവി മൗലാനയാക്കുന്ന മൗദൂദിസം... ഇതിപ്പോൾ കേന്ദ്രമന്ത്രി തിടുക്കപ്പെട്ട് ഇങ്ങോട്ട് വന്നു... എന്താണാവോ മൗദൂദികളുടെ സാറ്റലൈറ്റ് ആപ്പീസിൽ മാത്രം ഇത്ര പ്ര[ഹ]ശ്[സ]നം എന്നൊന്നും ചോദിക്കരുത്. ഏതായാലും ദാണ്ടെ കിടക്കണു... വെള്ളിമാടുകുന്നിലെ കാവി മൗലാനമാർ  ... പൊത്തോന്ന്... താഴോട്ട്... പക്ഷേ...
              ആ ഹോട്ട് ന്യൂസ് ചർച്ചയാകാതിരിക്കാൻ ,ഹക്കീം അസ്ഹരിയുടെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ട ,കുട്ടികളുമായി സംവധിക്കുന്ന ഒരു മെഗാ പരിപാടിയുടെ  ക്ളിപ്പ് , അരികും തലയും വെട്ടി ,കുറേ സെക്കൻ്റുകൾ മാത്രം പൊക്കിയെടുത്ത് -സാഹചര്യം പോലും പരിഗണിക്കാതെ സമൂഹത്തിലേക്കിട്ട് കൊടുത്ത് വാർത്തയാക്കി സ്വന്തം തടി രക്ഷിച്ച് കയ്യടി നേടിയിരിക്കുന്നു- മൗദൂദിസം...!... അസ്ഹരിയുടെ ചെറിയൊരു അഭിമുഖത്തിൻ്റെ പ്രമോ പുറത്ത് വന്നപ്പോളേക്കും അടിമുടി വിറച്ച ലീഗിൻ്റെ ഭരണിപ്പാട്ട് ഭക്തരുൾപ്പെടെ സകല സാമ്പാർ കൂട്ടങ്ങളും കളത്തിലുണ്ട്... സലഫീ ഫെസ്റ്റിൻ്റെ ആരവങ്ങളുമായി ...

അസ്ഹരി എന്ത് തെറ്റാണാവോ ചെയ്തത്...?...എന്താണ് പറഞ്ഞത്...?... എന്തു പറഞ്ഞു എന്നല്ല- എന്ത് പറഞ്ഞാലും ഞമ്മളെതിർക്കും... അപ്പോൾ അതാണ് പ്രശ്നം... പ്രശ്നം അസ്ഹരിയാണ്... AP എന്ന രണ്ടക്ഷരമാണ്... കൊടുങ്കാറ്റിലും പേമാരിയിലുമുലഞ്ഞിട്ടില്ല. പിന്നെയാ ഒരു ചാറ്റൽ മഴയത്ത്...

    ഹക്കീം  അസ്ഹരി  ലീഗിനെ ചെറുതായൊന്ന് പിടിച്ചുലച്ചപ്പോളേ  കരുതിയതാണ് സാമ്പാർ ടീം പഴയ ഏതെങ്കിലും വെട്ടി ഒട്ടിപ്പുമായി  വന്ന് പകപോക്കാൻ സാധ്യത ഉണ്ടെന്ന്... 

സംഗതി കൃത്യമായെത്തി...കേൾക്കുമ്പോൾ ഭയങ്കര സംഗതി തന്നെയാണ്. നിസ്കരിക്കാഞ്ഞിട്ടാണ് ഗുജറാത്ത് കലാപം ഉണ്ടായത്.. മോദിയെയും കൂട്ടരെയും ഇത്തരക്കാരെ ശിക്ഷിക്കാൻ അല്ലാഹു പറഞ്ഞയച്ചതാണ് എന്നൊക്കെ അസ്ഹരി  പറഞ്ഞു എന്നാണ്  ജഗപൊക... 

എന്നാൽ സത്യത്തിൽ അവിടെ പറഞ്ഞത് എന്താണ്  എന്ന് നിഷ്പക്ഷമായി കേട്ടാൽ മനസ്സിലാവും.. തന്റെ ശിഷ്യൻമാരുടെ ദഅവ  ക്ലാസ്സിൽ ഒരു കുട്ടി സംശയം ചോദിക്കുന്നു. "റോഹിങ്ക്യൻ മുസ്ലിങ്ങളും ഗുജറാത്ത് കലാപത്തിലെ മുസ്ലിങ്ങളുമെല്ലാം പീഡനങ്ങൾ നേരിട്ടവരാണ്. അതൊക്കെ  ഭരണ കർത്താക്കളുടെ അറിവോടെയാണ് നടക്കുന്നത്. അതിന് പരിഹാരമായി അവരെ സംരക്ഷിക്കുന്നതിന് ഒരു സമിതി ഉണ്ടാക്കിക്കൂടെ"...?  

ഉസ്താദിന്റെ മറുപടി 
" അത്തരം അനുഭവമുള്ളവർ  ദീനിന്റെ കാര്യത്തിൽ ഒന്നും ചെയ്യാത്തവരായിരിക്കും. നിസ്കാരം ഉപേക്ഷിക്കുന്നവരായിരിക്കും. നിസ്കാരം ഉപേക്ഷിക്കുന്നവരുടെ വീട് കത്തിക്കാൻ ആളെ വെക്കണം എന്ന് പോലും റസൂൽ (സ)  ഒരിക്കൽ പറഞ്ഞിട്ടുണ്ട്.. 
 അതായത് അത്തരം ആളുകളെ അല്ലാഹു ശിക്ഷിക്കും എന്ന്... ചില സ്ഥലത്ത്  അവിടത്തെ  ഭരണാധികാരികളിലൂടെയൊക്കെ ശിക്ഷ വരും. 

ഇനി പറഞ്ഞതിന്റെ ചുരുക്കം പറയാം.. ദീനീ കാര്യങ്ങളിൽ ബോധമില്ലാതെ, തോന്നിയ പോലെ നടക്കുന്ന മുസ്ലിങ്ങളെ അല്ലാഹു മാരകമായ ശിക്ഷ കൊടുത്തു പരീക്ഷിക്കും. ഗുജറാത്തിലെയും  മ്യാൻമറിലെയും ജനങ്ങൾ  ഇസ്‌ലാമികമായ കാര്യങ്ങളോ നിസ്കാരമോ ഒന്നും ചെയ്യാതെ ,പേരിൽ മാത്രം  മുസ്ലിമായി നടക്കുന്നവരായിരുന്നു. അത്തരം ആളുകൾക്ക് ദുഷ്ടരായ ഭരണാധികാരികൾ മുഖേനയും ശിക്ഷ അല്ലാഹു കൊടുത്തതാകാം  ഇത് -എന്നാണ് അവിടത്തെ ഉദ്ദേശം.. 

ഇതേ ആശയം തുഹ്ഫത്തുൽ മുജാഹിദീൻ ഉൾപ്പെടെ പല  ഗ്രന്ഥങ്ങളിലും  വിവരിക്കുന്നുണ്ട്...

അതായത് പോർച്ചുഗീസുകാരും യൂറോപ്യന്മാരും മുസ്ലിങ്ങളെ ആക്രമിച്ചതിന് കാരണം മുസ്ലിങ്ങൾ ഇസ്ലാമികപരമായി പിന്നോട്ട് പോയതിനാലാണ് എന്ന്. 

ഇനി അസ്ഹരി അവസാനം പറഞ്ഞതാണ് ആ കുട്ടിയുടെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം. അതായത് ഇത്തരം സ്ഥലങ്ങളിൽ സംരക്ഷണ സമിതി ഉണ്ടാക്കുന്നതിന് പകരം
അവരെ ദീനി പരമായി മുന്നേറാൻ സഹായിക്കുന്ന നടപടികൾ എടുക്കണം. നിസ്കാരം പഠിപ്പിക്കുകയും അതിന് സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണം.. അങ്ങിനെ അവരെ പ്രാപ്തരാക്കിയാൽ സ്വയം ഈമാനിക പ്രതിരോധം ഉണ്ടാക്കാനും അല്ലാഹുവിന്റെ കാവലിൽ വിശ്വാസം അർപ്പിക്കാനും അവർക്കാകും. 

അത് കൊണ്ട് സംരക്ഷണ സമിതി ഉണ്ടാക്കുന്നതിന് പകരം സമസ്ത ഇപ്പോൾ ചെയ്യുന്നതു പോലെ ദീനി ദഅവത്ത് നടത്തലിന് മുൻഗണന നൽകണം എന്ന് ഒരു ശിഷ്യനെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ...

 ഇതേ ആശയം   ഭരണകർത്താക്കളോടും മറ്റു അധികാരികളോടുമാകുമ്പോൾ മറുപടിയിൽ  സൈക്കോളജിക്കലായ മാറ്റം വരും. ഓർമ്മപ്പെടുത്തേണ്ടത് ഓർമ്മിപ്പിക്കും. പറയേണ്ടത് പറയും.എല്ലാം സ്വാഭാവികം. 

          ഗുജറാത്ത് കാണിച്ച് പേടിപ്പിച്ച് , ഞമ്മടെ സംഘടനയിൽ മെമ്പർഷിപ്പെടുക്കാൻ പ്രേരിപ്പിക്കുന്ന സുഡാപ്പിസവും മൗദൂദിസവും ഇതര ഇസങ്ങളും അസ്ഹരിയുടെ മറുപടിയിൽ അസഹ്യത പ്രകടിപ്പിക്കുന്നത് സ്വാഭാവികം മാത്രം. ഏത് പ്രശ്നങ്ങൾക്കുമുള്ള ഇസ്ലാമിക പരിഹാരം മതത്തിൽ കൃത്യമായുണ്ട്. അവ പറയുന്ന പണ്ഡിതരെ വളഞ്ഞിട്ട് വിമർശിക്കപ്പെടുമ്പോളും ചിന്തിക്കുന്ന യുവത്വം കാര്യങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന വസ്തുത മറക്കരുത്...
       

അപ്രതീക്ഷിതമായി എത്തിയ സംഘം..." ഉഹ്ദിൽ പരാജയം നേരിട്ടത് നിസ്കരിക്കാത്തതു കൊണ്ടാണോ എന്നായിരുന്നു അവരുടെ ചിന്ന ബഡാ ചോദ്യം...ഞങ്ങളുടെ പാപങ്ങൾ കാരണം കാരുണ്യബോധമില്ലാത്ത ഭരണാധികാരികളെ പദവികളേൽപ്പിക്കരുതേ " എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പ്രവാചക തിരുമേനി കല്പിച്ചത് , ചില ഓൺലൈൻ മുറി മൗലവിമാർക്ക് തിരിഞ്ഞ ഇസ്ലാം തിരുനബി  ﷺക്ക് തിരിയാത്തതു കൊണ്ടാണല്ലേ എന്ന് ചോദിച്ചപ്പോൾ എൻ്റെ മുന്നിൽ നിന്നവർ എഴുന്നേറ്റ് പോകാൻ ശ്രമിച്ചത് സ്വാഭാവികം മാത്രം ...!... അതും വന്ന കാര്യം പോലും മറന്ന കോലത്തിൽ...!

    കുഞ്ഞു മനസുകളിൽപ്പോലും  തീ കോരിയിട്ട് ഭീതി വിതച്ച് ശങ്കടന വളർത്തപ്പെടുന്ന ലോകത്ത് , പ്രശ്ന പരിഹാരത്തിനായി അല്ലാഹുവിലേക്ക് മടങ്ങാൻ പഠിപ്പിച്ച / പ്രേരിപ്പിച്ച അസ്ഹരി എന്തു കൊണ്ടും മുസ്ലിം ലോകത്തിന് മാതൃകയാണ്. ആ പേരിൽ ശങ്കടനയും രാഷ്ട്രീയവും കെട്ടിപ്പൊക്കിയവർ വിറളി പിടിക്കുന്നത് സ്വാഭാവികം മാത്രം... A P അബ്ദുൽ ഹക്കീം അസ്ഹരി എന്ന ശ്രദ്ധേയ പണ്ഡിത പ്രതിഭക്ക് ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
30-03-2021