page

Wednesday, 26 May 2021

ലക്ഷദ്വീപ്-കത്തെഴുതിയ കാന്തപുരത്തെ കൊത്തിവലിക്കാൻ കൊതിക്കുന്നവരോട്...❗

*ലക്ഷദ്വീപ്-കത്തെഴുതിയ കാന്തപുരത്തെ കൊത്തിവലിക്കാൻ കൊതിക്കുന്നവരോട്...❗*
👇👇👇👁️👁️👁️

✍️ സംഘടനാ പരമായി എതിർ പക്ഷത്തുള്ള പ്രമുഖ നേതാവ്....തീർത്തും  ഒഫീഷ്യൽ മാറ്ററുമായി ഇന്നലെ ബന്ധപ്പെട്ടിരുന്നു.... ചർച്ചക്കിടയിലെപ്പോളോ ലക്ഷദ്വീപ് വിഷയം കടന്നു വന്നു.കൂട്ടത്തിൽ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയ കാന്തപുരമെന്ന നാലക്ഷരവും... ആ ഇടപെടലിൽ ഒരുപാട് ആശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് അദ്ധേഹം പറഞ്ഞപ്പോൾ എനിക്കെന്തോ വിശ്വസിക്കാനായില്ല. പൊതു കാര്യങ്ങൾക്കൊക്കെ കൃത്യമായി ഇടപെടാൻ യോഗ്യൻ കാന്തപുരമാണെന്നും... സംഘടനാ വിരോധത്തിനൊക്കെ ഒരു പിരിധിയുണ്ടെന്നു കൂടി ആ യുവനേതാവ് പറഞ്ഞ് വച്ചപ്പോൾ... 

        ....ലക്ഷദ്വീപിൽ BJP യെ വളർത്തിയ കാന്തപുരത്തെ പിന്തുണക്കാനൊക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരൊന്നൊന്നരച്ചിരിയായിരുന്നു മറുപടി... വിശ്വസിക്കാൻ കൊള്ളുന്ന നുണ പറഞ്ഞുകൂടേ എന്ന മറുചോദ്യവും...!.കാന്തപുരമിടപെട്ടാൽ ആഗോള ശ്രദ്ധയുണ്ടാകുമെന്ന വാക്കൊക്കെ എനിക്കെന്തോ വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ,അദ്ധേഹവും അദ്ധേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും....  .... .... ...
    കോഴിക്കോടിനും കോട്ടക്കലിനുമിടയിലെ ഇട്ടാ വട്ട കൊതിക്കെറിവിലേക്ക്  
മുസ്ലിം മുന്നേറ്റത്തെ വലിച്ചിട്ട് സംഘ പരിവാറിന് വെള്ളവും വളവും നൽകുന്ന ഇരുളിൻ്റെ ശക്തികൾക്ക് അഡ്രസില്ലെന്നും അത്തരം ഒറ്റപ്പെട്ട നീക്കങ്ങളെ നാം ഒറ്റപ്പെടുത്തിയില്ലെങ്കിൽ ഒറ്റപ്പെടുന്ന നമ്മുടെ ഒപ്പം ചേരാൻ നമ്മുടെ വിലാപങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും വർത്തമാന കാല സംഭവങ്ങൾ വിളിച്ചു പറയുന്നുണ്ട്...പക്ഷേ ,ആരോട് പറയാൻ... ആര് കേൾക്കാൻ... കാന്തപുരത്തെത്തകർക്കാനുള്ള കളികൾ ഒരിക്കലെങ്കിലും ലക്ഷ്യം കണ്ടിരുന്നെങ്കിൽ അങ്ങിനെയെങ്കിലുമാശ്വസിക്കാമായിരുന്നു.ഇതിപ്പോൾ , ''കടിച്ചതുമില്ല പിടിച്ചതുമില്ല'' എന്ന കോലത്തിലാണ്... അല്ല, അതിലും ദയനീയമാണ് വിമർഷക മുറ്റങ്ങൾ...!

        കാന്തപുരത്തെ ഒതുക്കണമെന്ന് എനിക്കും വല്ലാത്ത ആഗ്രഹമുണ്ട്. അതിന് നമുക്കൊന്നിച്ചിറങ്ങാം.പക്ഷേ ,ഈ അവസരം അതിനുപയോഗിച്ച് സംഘ പരിവാറിന് കരുത്തു പകരരുത്. പാവം ദ്വീപ് ജനതയുടെ ,ചവിട്ടി നിൽക്കുന്ന മണ്ണിനായുള്ള മുന്നേറ്റമാണിത്.സഹായിച്ചില്ലെങ്കിലുമവരെ ദ്രോഹിക്കരുത്. എങ്ങിനെ തലകുത്തി മറിഞ്ഞാലും കാന്തപുരത്തിൻ്റെ ഒരു രോമത്തിനു പോലും പോറലേല്പിക്കാൻ കഴിയില്ലെന്ന് വിമർശകർക്ക് നന്നായിട്ടറിയാം.പിന്നെന്തിനാണീ ചൊറിച്ചിൽ... അതും ഈ സമയത്ത്...
            താമര സുന്നിയെന്നും കാവി മൗലാനയെന്നും വിളിച്ച് ആക്ഷേപം ചൊരിഞ്ഞ അണികളെ വിളിച്ചു കൂട്ടി , അടക്കി നിർത്തി, ''മോദിയുടെ മുഖത്ത് നോക്കിപ്പറയാൻ ധൈര്യം കാണിച്ച ഉസ്താദ് കാന്തപുര''മെന്ന സത്യം വിളിച്ച് പറയാൻ ,ലീഗ് നേതാവ് മുനീറിന് പൗരത്വ നിയമം തലക്ക് മുകളിൽ തൂങ്ങുന്നതു വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ആരും മറന്നിട്ടില്ല.
         ഇരുളിൻ്റെ മറവിലിരുന്ന് ആരൊക്കെയോ ഛർദ്ധിക്കുന്ന സോഷ്യൽ മീഡിയാ കുറിപ്പുകൾ തിന്നും വിസർജിച്ചും കാന്തപുരത്തോട് കലി തീർക്കുന്നവർ അടങ്ങി നിൽക്കണമെന്നോ ഉത്തരവാദിത്ത''പ്പെട്ട''വരവരെ അടക്കി നിർത്തണമെന്നോ പറയുന്നില്ല. നിങ്ങളെക്കൊണ്ട് കഴിയുന രൂപത്തിൽ ,സ്വന്തം പല്ല് കൊഴിയുന്നതുവരെ നിങ്ങൾ, തല തല്ലിക്കലി തീർത്തോളൂ... ദ്വീപ് ജനത ഈ പ്രതിസന്ധിയും അതിജയിക്കും... കാന്തപുരവും സുന്നീ സംഘടനകളും മനുഷ്യത്വം മരവിക്കാത്ത സകല മനുഷ്യരും അവർക്കൊപ്പം ഉണ്ടാകുകയും ചെയ്യും... ഇൻഷാ അല്ലാ... സ്നേഹപൂർവ്വം...
*ഖുദ്സി*
26-05-2021