page

Tuesday, 26 April 2022

സകാത്തിൻ്റെ അവകാശികൾ

സകാത്തിന്റെ അവകാശികൾ എട്ട് വിഭാഗമാണെന്നാണ് ഖുർആൻ വ്യക്തമാക്കിയത് .അതുകൊണ്ടുതന്നെ അവരല്ലാത്തവർക്ക് സകാത്ത് നൽകിയാൽ അത് സകാത്തായി പരിഗണിക്കുന്നതല്ല. സംഘടിത സാകാത്തുമായി രംഗത്തുവരുന്ന ബിദഇകളുടെ കൈവശം സകാത്ത് ഏൽപിക്കുന്നവർ ഇത് വ്യക്തമായി മനസ്സിലാക്കണം . സംഘടിത സകാത്ത് നമ്മുടെ ഇന്ത്യാ രാജ്യത്ത് അനുവദനീയമാകുന്നതല്ല .


(1) ഫഖീർ: (ദരിദ്രൻ) തന്റെ പ്രതിദിന ജീവിതം വഴിമുട്ടിയവൻ ദിനം പ്രതിയുള്ള ചെലവുകൾ നടത്താൻ അൻപത് ശതമാനം വരെ വരുമാനമില്ലാത്തവനാണ്  ഫഖീർ 


(2) മിസ്കീൻ :(അഗതി) ജീവിതം പ്രയാസകരമാണെങ്കിലും ചെലവിന്റെ അൻപത് ശതമാനമോ അധികമോ വരുമാനമുള്ളവൻ 


(3) ആമിലീങ്ങൾ (സകാത്ത് ജീവനക്കാർ)  ഇസ്ലാമിക ഭരണത്തിൻ കീഴിൽ സകാത്ത് പിരിച്ചെടുക്കാനും വിതരണം ചെയ്യാനും സൂക്ഷിക്കാനും കണക്കെഴുതാനും മറ്റുമായി സംഘടിപ്പിക്കുന്ന ബൈത്തുൽമാലിന്റെ ഉദ്യോഗസ്ഥരാണിക്കൂട്ടർ  നമ്മുടെ രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് അല്ലാത്തതിനാൽ ഇക്കൂട്ടർ ഇവിടെയില്ല എന്നിരിക്കെ നമ്മുടെ രാജ്യത്ത് സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കമ്മിറ്റി ഉദ്യോഗസ്ഥന്മാർ ഈ വിഭാഗത്തിൽ പെട്ടവരാണെന്ന് പറഞ്ഞ് അവർക്ക് സകാത്ത് വിഹിതം നൽകുന്നത് ഹറാമും വിവരമില്ലാത്തതിന്റെ അടയാളവുമാണ് എന്നല്ല, സകാത്ത് വീടുകയും ഇല്ല മുജ ജമാഅത്തുകാരുടെ കൈവശം സകാത്ത് കൊടുത്തേൽപിക്കുന്നവർ  ശ്രദ്ധിക്കുക    


ഇമാം നവവി (റ) രേഖപ്പെടുത്തുന്നു:  സക്കാത്ത് വിതരണം നിയ്യത്തിലേക്കും പ്രവൃത്തിയിലേക്കും ആവശ്യമാകും പ്രവൃത്തി മൂന്ന് വിധത്തിൽ സംഭവിക്കാം ഒന്ന് : ഉടമസ്ഥൻ നേരിട്ട് എത്തിക്കൽ രണ്ട്: ഇമാമിലേക്ക് എത്തിക്കൽ മൂന്ന് ഇമാമിനോ അല്ലെങ്കിൽ അവകാശികൾക്കോ എത്തിക്കാൻ വക്കീലിനെ ചുമതലപ്പെടുത്തൽ (റൗളാ:2/60)


ഇതിൽ ആദ്യത്തെ രീതിയിലാണ് സുന്നികളുടെ സക്കാത്ത് വിതരണം കാരണം അവർ നേരിട്ട് അവകാശികൾക്ക് എത്തിച്ച് കൊടുക്കലാണ് ഇവിടെ ഇസ്ലാമിക ഭരണമില്ലാത്തതിനാൽ രണ്ടാമത്തെ രീതി ഇവിടെയില്ല മൂന്നാമത്തെ രീതിയായ വക്കീലിനെ ചുമതലപ്പെടുത്തൽ അതിന്റെ നിബന്ധനയോട് കൂടി സംഘടിത സകാത്തിൽ വരുന്നില്ല 


ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) രേഖപ്പെടുത്തുന്നു:  വക്കീലിനെ ചുമതലപ്പെടുത്തുമ്പോൾ ഉത്തരവാദിത്വം ഒഴിവാകണമെങ്കിൽ യഥാർത്ഥ അവകാശികൾക്ക് തന്റെ സകാത്ത് എത്തുന്നുണ്ടെന്ന് പൂർണ്ണമായും ഉറപ്പ് വരുത്തലും എത്തി എന്നറിയലും നിർബന്ധമാണ് (ഹാശിയത്തുന്നിഹായ :3/136) ഈ നിബന്ധന സകാത്ത് വിതരണ കമ്മിറ്റിയിലൂടെ പാലിക്കപ്പെടുന്നില്ല 


ഒരാൾ വക്കീലായി പരിഗണിക്കപ്പെടാൻ ധാരാളം നിബന്ധനകൾ വേണം ഇമാം ഇബ്നു ഹജർ ഹൈതമി (റ)രേഖപ്പെടുത്തുന്നു:  ഊമയല്ലാത്തവൻ വ്യക്തമായ വാക്കോ വക്കാലത്തിനെ കരുതലോടെയുള്ള അവ്യക്തമായ  വാക്കോ എഴുത്തോ മുഖേന വകാലത്താക്കണം ഊമയാണെങ്കിൽ വക്കാലത്തിനെ കുറിക്കുന്ന ആംഗ്യം ഉണ്ടായിരിക്കേണ്ടതാണ് (തുഹ്ഫ :5/298)


വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണം നിങ്ങളിൽ രണ്ടാലൊരാളെ ഞാൻ വക്കീലാക്കി എന്നു പറഞ്ഞാൽ സാധുവാകുന്നതല്ല 

(തുഹ്ഫ: 5/298)


ഈ പറഞ്ഞ രണ്ട് നിബന്ധനകളും കമ്മിറ്റിയെ ഏൽപിക്കുമ്പോൾ പാലിക്കപ്പെടുന്നില്ല കാരണം കമ്മിറ്റിയെ ഏൽപിക്കുന്ന സമയത്ത് വാക്കോ എഴുത്തോ മുഖേന ചുമതലപ്പെടുത്തലില്ല കമ്മിറ്റിയെ ഏൽപിക്കുമ്പോൾ നിശ്ചിതമായ ഒരാളല്ല ഏൽപിക്കുന്നത് പലരും ഉൾപ്പെടുന്ന സംഘമാണ് വക്കീൽ വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണമെന്ന നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല 


ഉടമസ്ഥൻ ഒരാളെ വക്കീലാക്കിയാൽ അവൻ തന്നെ ആ കാര്യം നിർവഹിക്കണം അവൻ മറ്റൊരാളെ ചുമതലപ്പെടുത്താൻ പാടില്ല  (തുഹ്ഫ:5/323)


ഇന്നത്തെ കമ്മിറ്റികളിൽ പിരിച്ചെടുക്കുന്നവരല്ല വിതരണം ചെയ്യുന്നത് ഒരു വിഭാഗം പിരിക്കാനും മറ്റൊരു വിഭാഗം വിതരണത്തിനുമാണ് ചുരുക്കത്തിൽ മുജ ജമാഅത്തുകാരുടെ ഇന്നത്തെ സംഘടിത സകാത്തിന് ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ യാതൊരു വിധ തെളിവും ഇല്ല 


(4) മുഅല്ലഫതുൽ ഖുലൂബ്: (പുതുവിശ്വാസികൾ ) ഇസ്സാമിന്റെ സൗന്ദര്യമാസ്വദിക്കാൻ വെമ്പൽകൊണ്ട് മറ്റു മതങ്ങളിൽ നിന്നും ഇസ്ലാം സ്വീകരിച്ചവർ ഇത്തരമാളുകളുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയുംഇതരരുടെ ഇസ്ലാമികാശ്ലേഷണത്തിന് പ്രചോദനമേകാനും വേണ്ടിയാണ് പുതുവിശ്വാസികൾക്ക് സകാത്ത് നൽകുന്നത് എന്നാൽ അമുസ്ലിമീങ്ങൾക്ക് ഒരിക്കലും സകാത്ത് കൊടുക്കാൻ പാടില്ല ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:  മുഅല്ലഫതുൽ ഖുലൂബ് എന്നതുകൊണ്ട് വിവക്ഷ ഇസ്ലാം മതം സ്വീകരിച്ചവനാണ് അവരിൽ നിന്ന് ദുർബല വിശ്വാസികൾക്ക് വിശ്വാസം ശക്തിയാർജിക്കുന്നതിന് വേണ്ടി പ്രബല വിശ്വാസികളാണെങ്കിൽ അവർക്ക് സകാത്ത് നൽകുന്നതിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിന് വേണ്ടിയും സകാത്ത് നൽകേണ്ടതാണ് ഇതിൽ നിന്ന് അമുസ്ലിംകൾക്ക് സകാത്ത് നൽകാൻ പാടില്ലെന്നത് തർക്കമില്ലെന്ന് സ്പഷ്ടമായി (മിൻഹാജ് ,തുഹ്ഫ :7/155


ഇമാം നവവി (റ)തന്നെ തുടരുന്നു:  സകാത്ത് അവകാശികളായ എട്ട് വിഭാഗത്തിൽ നിന്ന് സകാത്ത് വാങ്ങാനുള്ള നിബന്ധനയാണ് മുസ്ലിംമായിരിക്കൽ അതുകൊണ്ടുതന്നെ സകാത്തിൽ നിന്ന് ഒന്നും അമുസ്ലിംമിന് നൽകാൻ പാടില്ലെന്ന് പണ്ഡിതന്മാരുടെ ഇജ്മാഹ് (ഏകോപനം) ഉണ്ട് (മിൻഹാജ് തുഹ്ഫ :7/160)


ഇതിന് വിരുദ്ധമായി അമുസ്ലിംകൾക്ക് ആരെങ്കിലും സകാത്ത് നൽകിയാൽ അത് സകാത്തായി പരിഗണിക്കുന്നതല്ല .അമുസ്ലിം സഹോദരൻമാരെ സഹായിക്കാൻ സകാത്ത് അല്ലാത്ത മറ്റ് മാർഗങ്ങൾ ഉപയോഗപ്പെടുത്തുക.


(5) മോചനപത്രം എഴുതപ്പെട്ട അടിമ: നിശ്ചിത തുകയടച്ചാൽ നിന്നെ സ്വതന്ത്രനാക്കാമെന്ന് യജമാനൻ നിബന്ധനയാക്കിയ അടിമ ഉടമക്ക് മേൽ സംഖ്യ അടച്ച് തീർക്കേണ്ട ആവശ്യത്തിലേക്ക് വിനിയോഗിക്കുന്നതിനുവേണ്ടി ഈ അടിമയെ സകാത്തിന്റെ അവകാശികളിൽ ഇസ്ലാം ഉൾപ്പെടുത്തി എന്നാൽ ഈ വിഭാഗം ഇന്നില്ല   


(6)  കടക്കാരൻ : അനിസ്ലാമികമല്ലാത്ത കാര്യങ്ങൾക്ക് കടക്കാരനായവൻ ഇവന് പ്രചോദനമായി ഇസ്ലാം കടക്കാരെയും സകാത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തി സമൂഹ്യ നന്മ ,പള്ളിനിർമാണം ,അഥിതി സൽകാരം എന്നിവക്കുവേണ്ടി കടക്കാരനായവനും ഇതിൽ പെടും 


(7)  യോദ്ധാവ്: ഇസ്ലാമിക മുദ്രാവാക്യം ഉയർന്നു കാണുന്നതിനുവേണ്ടി വേതനം വാങ്ങാതെ ശത്രുക്കളോട് പട പൊരുതാൻ തയ്യാറെടുത്തവൻ. ഐശ്വര്യമുണ്ടെങ്കിൽ തന്നെ ഇവരുടെ സേവനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആയുധം,വസ്ത്രം, ഭക്ഷണം എന്നിവയുടെ ഭീമമായ ചെലവിലേക്കുവേണ്ടി ഇവർക്കും സകാത്ത് നൽകേണ്ടതാണ്. ജിഹാദ് നടത്തേണ്ടത് മുസ്ലിം ഭരണാധികാരിയുടെ കീഴിലായിരിക്കണം. മതേതര രാജ്യമായ ഇന്ത്യയിൽ ഇന്ന് ഭരണാധികാരിയുടെ അഭാവത്താലും ഇസ്ലാം പറഞ്ഞ യോദ്ധാവ് ഇന്ത്യയിൽ ഇന്നില്ല .


(8) യാത്രക്കാരൻ ഇസ്ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി മറ്റു രാജ്യത്ത് നിന്നും തുടങ്ങി സകാത്ത് നൽകുന്നവന്റെ നാട്ടിലൂടെ യാത്ര ചെയ്താലും കൊടുക്കുന്ന നാട്ടിൽ നിന്നുതന്നെ തുടങ്ങിയാലും അവകാശി തന്നെയാണ്.

 ✍️ ഖുദ്സി

Sunday, 24 April 2022

Saturday, 23 April 2022

ബദരീംഗളേ ... ആ വിളി നിലക്കരുത് !

 ന്റെ ബദ്‌രീങ്ങളേ....

അതൊരു ധൈര്യമാണ്...

അഹന്തയുടെ ഗോപുരമേറി വന്നവരെ ആത്മവീര്യത്തിന്റെ കരുത്തിൽ തകർത്തെറിഞ്ഞവരുടെ ഓർമകളൊരു ബലമാണ്. 

ഇടറി വീഴാൻ ഒരുങ്ങുമ്പോൾ അബൂ ഉബൈദ മനസിലോടി വരും.. 

ഹസത്തും അലിയും പാഞ്ഞിറങ്ങും. മുആദിന്റെ വീര്യവും മുഅവ്വിദിന്റെ സ്വരവുമോർവരും. 

ഖത്താബിന്റെ മകന്റെ ഗർജനങ്ങൾ കരുത്തേകും. 

ഉത്ബത്ത്, ശൈബത്, വലീദ്, അബൂജഹിൽ....

 ചെണ്ട മുഴക്കി നുരയുന്ന ലഹരിയിൽ കുതിര പ്പുറമേറിയവരേ വിശ്വാസത്തിന്റെ മധുരമേറിയ ബിലാലുമാർ തകർത്തെറിയും, വഖാസിന്റെ മകൻ വില്ലു കുലക്കും, ഉമൈറിന്റെ ചോര ധിക്കാരത്തിനു നേരെ പൊടിഞ്ഞിറങ്ങും.... 

കഴുത്തറുന്നു പിടയുമ്പോഴും അഹദ് അഹദ് എന്ന മർമരമുയരും....  

ആകാശത്തിനു കീഴെ ജിബ്രീലിന്റെ ചിറകു വിടരും.... 

ആ ഉൾപുളകത്തിൽ പ്രതിസന്ധികളുടെ കടലും,മലയും കടന്നു ബദ്രീങ്ങളുടെപിന്മുറക്കാർ ജയിച്ചടക്കും. ....


"പൊട്ടി കരഞ്ഞിട്ടതിപാൽ മോളിന്താൻ....

ഇകൾ വാർത്ത കേൾപ്പീരെ യാ അഹ്ല ബക്ക"......

അബൂലഹബിന്റെയും അബൂ സുഫിയാന്റെയും കാത് തകർന്ന വാർത്ത അതേ ചൂടും ചൂരുമോടെ കേൾക്കുന്ന ചിലർ നമ്മുടെ ചുറ്റുമുണ്ട്... 

'ബദർ എന്ന വാക്ക് പോലും  അവർക്കുള്ളിലെ തീനാളമാണ്... 

തലച്ചോർ പതച്ചു പൊന്തി അവർ അബൂ ലഹബ് മരാകും. ആ അപദാനങ്ങൾ കേൾക്കെ മക്കക്കാരെ പോലെ കാത് പൊത്തും....

അപ്പോഴും വിശ്വാസികൾ പാടി പുകഴ്ത്തികൊണ്ടേ ഇരിക്കും.... തവസ്സൽനാ....

(റളിയല്ലാഹു അൻഹും)



Thursday, 14 April 2022

തറാവീഹും ഖിയാമുല്ലൈലും

 ഖിയാമുല്ലൈലും തറാവീഹും

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


രാത്രിയിൽ സുന്നത്തുനിസ്കരിക്കുന്നതിനാണ് ഖിയാമുല്ലൈൽ എന്ന് പറയുക. മഗ്‌രിബ് മുതൽ സ്വുബ്ഹ് വരേയ്ക്കുമാണ് ശർഇൽ 'രാത്രി' എന്ന് പറയുക. അതിനിടയിൽ നിസ്കരിക്കുന്ന വിത്ർ, തറാവീഹ്, തഹജ്ജുദ്, അവ്വാബീൻ ഇതൊക്കെ ഖിയാമുല്ലൈലിൽ പെട്ടതാണ്.


തറാവീഹ് ഖിയാമുല്ലൈലിൽ പെട്ടതാണ്. എന്നുവെച്ച്, എല്ലാ ഖിയാമുല്ലൈലും തറാവീഹല്ല. ആയിരുന്നെങ്കിൽ, തറാവീഹ് മഗ്‌രിബിനു ശേഷം ഇശാഇനു മുമ്പ് നിസ്കരിക്കാൻ പറ്റുമായിരുന്നു. പക്ഷേ അതു പറ്റില്ല എന്ന് ചെറിയ കുട്ടികൾക്കുപോലും അറിയും. ആയിരുന്നെങ്കിൽ, ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടേണ്ടതായിരുന്നില്ല. പക്ഷേ സലാം വീട്ടണം എന്ന് അറിയാത്തവരില്ല. ആയിരുന്നുവെങ്കിൽ, തറാവീഹ് ഇരുപത് റക്അത്തുണ്ടെന്നും, അത് റമസാനിൽ മാത്രമുള്ളതാണെന്നും (ഖിയാമു റമസാൻ) പരിശുദ്ധ സ്വഹാബികളും നാലു മദ്ഹബുകാരും ഇജ്മാആകുമായിരുന്നില്ല. മാത്രവുമല്ല, ശഅ്‌ബാനിലും ശവ്വാലിലും മറ്റും തറാവീഹ് നിസ്കരിക്കാമായിരുന്നു. അത്‌ പറ്റില്ലെന്ന് അറിയാത്തവരില്ല. വഹാബികളുടെയും ശിയാക്കളുടെയും എതിർപ്പ് ഈ ഇജ്മാഉകളെ ബാധിക്കില്ല. കാരണം 1- ഇരുകൂട്ടരും നൂതനവാദികളാണ്. 2- ഇരുകൂട്ടരും ഇജ്തിഹാദിന്റെ യോഗ്യത പോയിട്ട്, അതിനു താഴെയുള്ള അറിവു പോലുമില്ലാത്തവരാണ്.

തറാവീഹ് എട്ടെന്ന് വഹാബികൾ

 *തറാവീഹ് എട്ടെന്ന് വഹാബികൾ ❗*

👇👇👇👁️👁️👁️


കുഞ്ഞാപ്പു:തറാവീഹ് നമസ്കാരം എത്ര റകഅത്താണ് മൗലവീ...❓ 


മൗലവി:അത് നിനക്കിതുവരെ തിരിഞ്ഞിട്ടില്ലേ...❓ 


കുഞ്ഞാപ്പു:തിരിഞ്ഞു... എന്നാലും ഒരു സംശയം... 


മാലവി:നബി നിസ്കരിച്ചത് എട്ട് റകഅത്താണ്... അതായത് പ്രവാചക ചര്യ എട്ട് റകഅത്താണ്...


കുഞ്ഞാപ്പു:എട്ടിൽ കൂട്ടിയാൽ...❓


മൗലവി:എന്താ സംശയം... നരകത്തിൽ... ദീൻ കൊണ്ടാ കളി... നബി കാണിച്ച് തന്നതിലപ്പുറം നമ്മുടെ വക കൂട്ടിച്ചേർക്കാൻ പാടില്ല. അങ്ങിനെ ചേർക്കുന്നതൊക്കെയും നരകത്തിലാണ്...


കുഞ്ഞാപ്പു:എന്താ തെളിവ്...❓


മൗലവി:തെളിവോ... ഇതിനൊക്കെ തെളിവെന്തിനാണ്... മ്മടെ ശബാബ് വാരിക തന്നെ ധാരാളം...അല്ല പിന്നെ...


ശബാബ് വാരികയിൽ എഴുതുന്നു:


മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം ഇരുപത് റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു ( പാലത്ത് )മഹല്ല് നിവാസികളുടെ അഭിപ്രായം.എന്നാൽ പ്രവാചക ചര്യയനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് ആണ് നമസ്കരിക്കേണ്ടതെന്ന് (എം.ടി )മൗലവിയും പറഞ്ഞു.ഇമാമായി നിൽക്കേണ്ടത് മൗലവിയായിരുന്നു. പ്രവാചകൻ ചെയ്തതു പോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു. അപ്പോൾ തന്നെ തുടർന്നു നമസ്കരിച്ചവർ പാടെ തളർന്നു കഴിഞ്ഞിരുന്നു. ഇത്ര തന്നെ മതിയെന്ന തീരുമാനത്തിലവരെത്തിച്ചേർന്നു.അങ്ങനെ യാതൊരു വാദപ്രതിവാദവുമില്ലാതെ തന്നെ തറാവീഹ് വിഷയത്തിൽ പ്രവാചക ചര്യ നടപ്പിലാക്കാൻ എം.ടി (മൗലവി)ക്ക് സാധിച്ചു. "[ശബാബ് വാരിക 2009 മെയ് 1 പേ: 34]


           നാളുകൾ പിന്നെയും കടന്നു പോയി... എട്ട് നിസ്കരിച്ച നബിയെയും [?] വിശ്വസിച്ച് വഹാബീ ശകടം കിതച്ച് കിതച്ച് മുന്നോട്ട്... ആപ്പീസീന്നയച്ച ലിസ്റ്റനുസരിച്ച് ,എട്ടിലധികം നിസ്കരിച്ച ലോക മുസിംകളെ മുഴുവൻ നരകത്തിലാക്കി ,,,കയ്യും കാലും ഊരയും കുത്തിയിരിക്കാൻ കസേരയുമുള്ള - ഇടക്ക് രണ്ട് കയ്യും വലത്തോട്ട് മാറ്റി ചുള്ളനായ വഹാബികളുടെ

സ്വന്തം പടച്ചോൻ അരയും തലയും മുറുക്കി വഹാബികൾക്ക് കട്ടക്ക് കട്ട കൂട്ട് നിന്നു... ഇരുപത് നിസ്കരിച്ച പാവം മുസ്ലിംകൾ നരകത്തിലും എട്ട് നിസ്കരിച്ച വഹാബികൾ സ്വർഗത്തിലും....

                 കാലം കുറേ കഴിഞ്ഞപ്പോൾ എട്ട് നിസ്ക്കികരിച്ച നബിയെ വഹാബികൾക്ക് വേണ്ടാതായി... ആ നബിയെ വഹാബികൾ നൈസായിട്ടൊഴിവാക്കി പുതിയ നബിയെ ആപ്പീസീന്ന്  അവതരിപ്പിച്ചു... എട്ടിൻ്റെ പണി കിട്ടിയപ്പോൾ എട്ടിൻ്റെ വാദത്തെയും എട്ട് നിസ്കരിച്ച നബിയെയും വഹാബികൾ നൈസായിട്ട് മുക്കി... എട്ട് നിസ്കരിച്ച നബിയിൽ വിശ്വസിച്ച 2009 ലെ വഹാബികളുടെ വാക്ക് വിശ്വസിച്ച് ,20 നിസ്കരിച്ചവരെ നരകത്തിലാക്കിയ പടച്ചോൻ ബല്ലാണ്ട് പെട്ടു... വഹാബികൾ പഴയ നബിയെ കയ്യൊഴിഞ്ഞ് പുതിയ നബിയെ അവതരിപ്പിക്കുന്ന കാര്യം പാവം വഹാബിപ്പടച്ചോന് അറിയാതെ പോയി... അല്ലെങ്കിലും അഭൗതികം പടച്ചോനും ഭൗതികം സൃഷ്ടികൾക്കും വീതം വച്ച് കൊടുത്തപ്പോൾ ,ഭൗതികമായ എട്ടിൻ്റെ കണക്കൊക്കെ ആപ്പീസിലെപ്പടച്ചോൻ എങ്ങിനെ അറിയാനാണ്...!...


                    പരിഭാഷയും കക്ഷത്തിൽ വച്ച് നടന്ന മൗലവിമാർ കിതാബ് തുറന്ന് നോക്കാൻ തീരുമാനിച്ചതോടെ സംഗതി പണി പാളി... എട്ടായി... പത്തായി... പതിനൊന്നായി.... എത്ര വേണങ്കിലുമാകാമെന്നായി... അവസാനം തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരം തന്നെ ഇല്ലെന്നായി...

                   സംഗതി ,നൈസായിട്ട് മുക്കിയെങ്കിലും എട്ട് നിസ്കരിച്ച നബിയെ എന്ത് ചെയ്യും... നാലാള് ചോദിക്കുമ്പോൾ പറയാനൊരു മറുപടി വേണ്ടേ...?.


തറാവീഹ് റക്അത്ത് വിഷയത്തിൽ ,പ്രമാണങ്ങൾക്കു മുന്നിൽ മുട്ട് വിറച്ച മൗലവിമാരെ രക്ഷിക്കാൻ ,സ്വന്തം തരികിട അബ്ദുൽ ജബ്ബാർ മൗലവി തന്നെ രംഗത്തെത്തി. വന്ന പാടെ അദ്ധേഹം ഒലക്ക മുക്കി എഴുതി...

"കേരളത്തിലെ ഇസ്ലാഹികളെ കുറിച്ച് അവർ എട്ട് റക്അത്തുകാരാണെന്ന വാദം നുണപ്രചാരണമാണെന്നു ഇവിടെ പ്രത്യേകം ഉണർത്തുന്നു."[അഹ് ലുസ്സുന്ന ആദർശവും ആചാരവും പേജ്: 100]

                 വഹാബികളുടെ ചീഞ്ഞ ഞവോത്ഥാനം 2009 ൽ നിന്ന് 2021 ലെത്തിയപ്പോൾ 8 നിസ്കരിച്ച സ്വന്തം നബിയും ഇന്നലേകളിൽ ജീവിച്ച വഹാബികളുമെല്ലാം വെറും മായാവിക്കഥകളായി മാറി... 

                  കാര്യങ്ങൾ എല്ലാവർക്കും മനസിലായ സ്ഥിതിക്ക് ,എട്ട് നിസ്കരിച്ച നബിയെത്തേടിയോ എട്ട് നിസ്കരിച്ച വഹാബികളെത്തേടിയോ ഒരാളും സെൽഫീ ആപ്പീസിലേക്ക് ചെന്നേക്കരുത്. പണ്ട് ,നുണ പറയൽ മത്സരം നടത്തി റെക്സോണാ സോപ്പ് സമ്മാനം കൊടുക്കുകയും വാങ്ങുകയുമൊക്കെ ചെയ്തെങ്കിലും ''ആ നുണ'' ഉപകരിച്ചത് ഇപ്പോളാണ്. ഇതെന്തിനാണ് ഇത്തരം മത്സരങ്ങളെന്ന് ചോദിച്ച കുട്ടി മൗലവിമാരോട് ,ആവശ്യം വരുമെന്ന് ബഡാ മൗലവി വെളിപാടിറക്കിയത് സ്മരണീയമാണ്...


               ഇതാണ് വഹാബീ നവോത്ഥാനം... ഇതാകണം നവോത്ഥാനം... ഇങ്ങിനെയൊന്നുമായില്ലെങ്കിൽ ,പിന്നെ എന്തൂട്ട്... എന്നാലും ഒരു ചോദ്യം. *തറാവീഹ് എട്ട് നിസ്കരിച്ചതായി ആപ്പീസീന്ന് അവതരിപ്പിച്ച, നിങ്ങളുടെ സ്വന്തം നിർമിതിയായ  ''ആ  നബിയും'' എട്ടിൽ കൂടുതൽ നിസ്കരിച്ച് ''ആ നബി''ക്കെതിര് ചെയ്തവരെ നരകത്തിലിട്ട വഹാബിപ്പടച്ചോനും എവിടെ വഹാബികളേ...❓*... ഭാവുകങ്ങളോടെ...

*ഖുദ്സി*

14-04-2022


Saturday, 9 April 2022

SYS സാന്ത്വനം റിലീഫ് ഡേ

*SYS സാന്ത്വനം റിലീഫ് ഡേ...*
🌷 *ഏപ്രിൽ 15 വെള്ളി*🌷

✍️വേദനയാൽ നീങ്ങുന്ന വീൽ ചെയറുകൾ... ഭാവനയിൽ പോലും ചിന്തിക്കാനാകാത്ത യാതനകൾ പേറുന്നവർ... ആശുപത്രിക്കിടക്കകൾക്ക് എത്ര എത്ര നിലവിളികളുടെ കഥകളാണ് ലോകത്തോട് പറയാനുള്ളത്... ഒന്ന് മരിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നവർ... ഒന്ന് കൊന്നു തരുമോ എന്ന്  കെഞ്ചുന്നവർ... ഒരു ഭാഗത്ത് ജീവിക്കാൻ കൊതിക്കുമ്പോൾ , മറുഭാഗത്ത് മരണം കൊതിക്കുന്നവർ... എല്ലാത്തിനുമിടയിൽ അനാഥരാകുന്ന ബാല്യങ്ങൾ... കൂട്ടിരിക്കേണ്ടവർ പോലും കയ്യൊഴിയുന്ന ഹതഭാഗ്യർ...ജീവൻ ബാക്കിയുണ്ടായിട്ടും വേണ്ടപ്പെട്ടവർക്കിഷ്ടമില്ലാതായപ്പോൾ  പുഴുക്കളും  ഉറുമ്പുകളും മത്സരിച്ച് ഭക്ഷിക്കുന്ന മനുഷ്യ കോലങ്ങൾ... മരണ വീട്ടിൽ നിന്ന് ആളും ആരവങ്ങളും ഒഴിയുമ്പോൾ-ഇനി എന്ത് എന്നറിയാതെ നിലവിളിക്കാൻ പോലും ഭയക്കുന്ന കുരുന്നുകൾ... വിങ്ങുന്ന വേദനകളും ഹൃദയം നുറുങ്ങുന്ന സങ്കടങ്ങളും അറിയാതെ ശീലമാകുമ്പോളും  കുഞ്ഞു വയറുകളുടെ വിശപ്പിൻ്റെ നോവുകൾ...! 

                         നാമിനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്...കൈവിടരുതെന്ന് പറയുന്നില്ല... ചേർത്ത് നിർത്താൻ നിങ്ങൾക്കെവിടെ സമയമെന്നും ചോദിക്കുന്നില്ല... പക്ഷേ ,കണ്ടില്ലെന്നു നടിക്കാനോ കയ്യൊഴിയാനോ തയ്യാറാകാതെ അവരോടൊപ്പം ചേർന്ന് നിന്ന് ,അല്ല , അവരെ നെഞ്ചോട്  ചേർത്ത് നിർത്തി ആശ്വാസത്തിൻ്റെ കുളിർ മഴ പെയ്യിക്കുകയാണ് മനസാക്ഷി മരവിക്കാത്ത ഒരു കൂട്ടം ചെറുപ്പക്കാർ... ''SYS ൻ്റെ  സാന്ത്വന''വുമായി... ''കരയരുത്, കൂടെ ഞങ്ങളുണ്ട്- കൈവിടില്ലെന്ന ഉറപ്പുമായി...''...

                130+ആമ്പുലൻസുകൾ തലങ്ങും വിലങ്ങും പറക്കുമ്പോൾ... 35000ത്തിലധികം വോളന്റിയർമാർ അരയും തലയും മുറക്കി ഇമ ചിമ്മാതെ അശരണർക്കായി കാവലിരിക്കുമ്പോൾ ...3500+സെന്ററുകൾ സാന്ത്വനത്തിന്റെ ഹൃദയസ്പർശവുമായി 24 മണിക്കൂറും കളം നിറയുമ്പോൾ... എല്ലാം കോർത്തിണക്കിക്കൊണ്ട് അനന്തപുരിയുടെ മുറ്റത്ത് RCC യുടെ ചാരത്ത് തല ഉയർത്തി നിൽക്കുന്ന സാന്ത്വനം ഹെഡ്ക്വാർട്ടേഴ്സ്...പ്രിയപ്പെട്ട ഉസ്താദ് കാന്തപുരവും, കൈ ഞൊടിച്ചാലോടി എത്തുന്ന  ,അവരുടെ അർപ്പണ ബോധമുള്ള ഹൈടെക്ക് സേനാ സംവിധാനങ്ങളും... ഒന്നുറപ്പ്- മനുഷ്യത്വം മരവിക്കാത്ത മനുഷ്യർ നമുക്കു ചുറ്റുമുണ്ട്...വേണ്ടുവോളം...

            ജീവന്‍പോലും പണയപ്പെടുത്തി,അപരനു സുരക്ഷയൊരുക്കുന്ന...ഊരും പേരുമറിയാത്ത മനുഷ്യരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കുന്ന... എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ,''ഞങ്ങളുണ്ട് നിങ്ങളുടെ-കൂടെ'' ,എന്നു പറഞ്ഞാശ്വസിപ്പിക്കുന്ന...കണ്ണീരൊപ്പുന്ന, തലോടുന്ന, ഭക്ഷിപ്പിക്കുന്ന, ഉടുപ്പിക്കുന്ന, പുതപ്പിക്കുന്ന... ആ മഹാ സംവിധാനത്തിൻ്റെ പേരാണ് ''SYS സാന്ത്വനം''...കേരളത്തിനകത്തും പുറത്തും വിദേശത്തും... എല്ലായിടത്തും സാന്ത്വനത്തിൻ്റെ സേവനം വിജയകരമായി മുന്നേറുകയാണ്...

               ഉപ്പയുടെ വേർപാടിൽ പകച്ചുപോയ രണ്ടര  വയസുകാരി... ഉമ്മറത്തിരുന്നു ചിണുങ്ങുന്നത് ഒന്നിട വിട്ട ദിവസങ്ങളിൽ അവളെത്തേടി എത്തുന്ന സാന്ത്വന പ്രവർത്തരുടെ വരവിനാണ്... ഇതു പോലെ എത്ര എത്ര നൊമ്പരക്കാഴ്ചകൾ... ഒന്നല്ല പത്തല്ല നൂറല്ല... ഓർക്കുമ്പോൾ അറിയാതെ കണ്ണു നിറയുന്നു... മനസ് വിങ്ങുന്നു...''ഞങ്ങളുടെ മക്കളെ അനാഥരാക്കല്ലേ നാഥാ...ആമീൻ...''...
               ഉമ്മയുടെ കഴുത്തിൽ കിടന്ന മാല ഊരിത്തന്ന്- ''ആ ഇത്താത്തയെ കെട്ടിച്ച് വിട്'' എന്ന് പറഞ്ഞ് സാന്ത്വനത്തിന് കരുത്തു പകർന്ന 14 വയസുള്ള SSF ൻ്റെ ചുണക്കുട്ടി സുഹൈൽ മോൻ... സാന്ത്വനത്തിന് ജീവനേകാൻ പതിനായിരക്കണക്കിന് സുഹൈലുമാർ SSF ൻ്റെ ബാനറിൽ കളത്തിലുണ്ടെന്നറിയുമ്പോൾ അഭിമാനത്താൽ മനസ് നിറയുന്നു...
               SYS സാന്ത്വനത്തിൻ്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച പ്രവർത്തകരോട്- കയ്പേറിയ നിരവധി അനുഭവങ്ങൾ നിങ്ങളെക്കാത്തിരിക്കുന്നുണ്ട്. സ്വർഗം ലക്ഷ്യമാക്കുന്ന നിങ്ങൾ അതൊന്നും കണ്ട് പിന്തിരിയില്ലെന്നറിയാം... വേദനിക്കുന്നവരെ സാന്ത്വനിപ്പിക്കുന്ന നിങ്ങളെ നോക്കി മദീനയുടെ മണി മുത്ത് ﷺ  റൗളയിലിരുന്ന് പുഞ്ചിരിക്കുന്നുണ്ട്... അതിൽ കൂടുതലെന്തു വേണം... നിങ്ങളന്നം കൊടുക്കുന്ന പതിനായിരങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കുതിപ്പിന് കൂടുതൽ ശക്തി പകരട്ടെ...!

                         എണ്ണിയാലൊടുങ്ങാത്ത സേവനവുമായി വേദനിക്കുന്ന പാവങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ''SYS സാന്ത്വന''ത്തിൻ്റെ ആ നല്ല ചെറുപ്പക്കാർ...ഈ വരുന്ന വെള്ളിയാഴ്ച [15-04-2022] സാന്ത്വന ഫണ്ട് ശേഖരണാർത്ഥം കൈ നീട്ടാനെത്തുകയാണ് നിങ്ങളുടെ മുന്നിൽ... ആർക്കോ വേണ്ടി... ആ ലിസ്റ്റിൽ നിങ്ങൾ പെടാതിരിക്കട്ടെ...കൂടുതലൊന്നും കുറിക്കുന്നില്ല... നീട്ടുന്ന ആ കരങ്ങളെ നിങ്ങൾ വെറുതെയാക്കില്ലെന്ന പ്രതീക്ഷയോടെ... സ്നേഹപൂർവ്വം...
*ഖുദ്സി*
09-04-2022