page

Thursday, 29 September 2022

നബിദിനം-വഹാബീ സംശയങ്ങളും മറുപടികളും

 🔵⚪️🔵⚪️🔵⚪️🔵⚪️🔵

*നബിദിനാഘോഷം :*

*വഹാബികളുടെ*

*16 കാരണങ്ങളും മറുപടിയും.*


🌹🌹🌹🌹🌹🌹🌹🌹🌹


മുത്ത് നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കലാണ് നബിദിനാഘോഷത്തിന്റെ അടിസ്ഥാനം. സ്വഹാബികളും താബിഉകളും ഇമാമുകളും വ്യത്യസ്ഥ ശൈലിയിലും രൂപത്തിലുമായിരുന്നു നബി(സ)യോടുള്ള സ്നേഹം പ്രകടിപിച്ചിരുന്നത്. നബി(സ)യോടുള്ള സ്നേഹം കൊണ്ട് മദീനയിൽ നിന്നവരും മദീന വിട്ട് മറ്റു സ്ഥലത്തേക്ക് മാറി താമസിച്ചവരുമുണ്ട്. സ്നേഹം കാരണം മദീനയിൽ ചെരിപ്പ് ധരിക്കാത്തവരുണ്ട്, വാഹനത്തിൽ സഞ്ചരിക്കാത്തവരുണ്ട്. മുഖത്ത് തന്നെ നോക്കി ഇരുന്നവരും മുഖത്ത് നോക്കാതെ തല താഴ്ത്തി ഇരുന്നവരുമുണ്ട്. ഇങ്ങനെ സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങൾ കാണാം.

എല്ലാ സ്വഹാബികളും ളുഹർ നിസ്കരിച്ചത് ഒരേ രൂപത്തിലും ശൈലിയിലുമാണ്. അതിനാൽ നിസ്കാരത്തിന്റെ രൂപമോ ശൈലിയോ സമയമോ ഒന്നും നമുക്ക് മാറ്റാൻ പറ്റില്ല. എന്നാൽ നബി (സ)യോടുള്ള സ്നേഹം പ്രകടിപ്പിച്ചതും അറിവ് പഠിപ്പിച്ചതും ദഅവത് നടത്തിയതുമൊക്കെ വ്യത്യസ്ഥ ശൈലിയിലും രൂപത്തിലും സമയത്തിലുമാണ്.

അതിനാൽ നിശ്ചിത സമയം, രൂപം,ശൈലി ഇവകളൊന്നുമില്ലാത്ത ഇബാദത്തുകൾക്ക് സ്വഹാബികളും ഇമാമുകളും ചെയ്ത പോലെ വ്യത്യസ്ഥ ശൈലിയും രൂപവും നമുക്കും സ്വീകരിക്കാം.

ആകയാൽ സ്വഹാബികളും ഇമാമുകളും വ്യത്യസ്ഥ ശൈലിയിൽ നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ഇന്നും സ്വഹാബികൾ ചെയ്ത പോലെ നമ്മളും വ്യത്യസ്ഥ ശൈലിയിൽ  നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു.


ഇത് അടിസ്ഥാനമായി മനസ്സിലാക്കിയാൽ വഹാബികളുടെ 16 കാരണങ്ങൾ മഹാ പോയത്തമാണെന്ന് മനസ്സിലാക്കാം.

-------------------------------------------

*വഹാബികളുടെ 16 കാരണങ്ങളും പ്രതികരണവും*

- - - - - - - - - - - - - - - - - - - - - -

*1. വിശുദ്ധ ഖുർആനിൽ നാലു പവിത്ര മാസങ്ങളെ കുറിച്ച് പറഞ്ഞു അതിൽ റബീഉൽ അവ്വൽ മാസത്തെ കുറിച്ച് പരാമർശമില്ല*


A. ദുൽഖഅദ, ദുൽഹിജ്ജ, മുഹർറം, റജബ് ഇതാണ് ആ നാല് മാസം. ഇതിൽ റമളാനും ഇല്ലല്ലോ?

മഹത്ത്വമുളള എല്ലാ മാസവും ആ സൂക്തത്തിൽ പരാമർശിച്ചിട്ടില്ല എന്ന് മനസിലായല്ലോ? 


*2.വിശുദ്ധ ഖുർആൻ പരാമർശിച്ച പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജന്മ ദിനമോ ചരമ ദിനത്തെയോ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല*


A.ബാലിശമായ കാരണമാണിത്. നബി(സ) ജനിച്ചോ ഇല്ലേ എന്നൊരു തർക്കം ഇല്ലല്ലോ. ജനിച്ചു എന്നത് ഉറപ്പാണ് തർക്കമില്ല.ആ ജന്മത്തിലാണ് സന്തോഷം. ഏതായാലും പ്രവാചകന്മാരുടെ ചരിത്രം പറഞ്ഞിടത്ത് ജന്മത്തെ കുറിച്ച് ഒന്നും പരാമർശിച്ചില്ല എന്നതും ശരിയല്ല. സൂറത്ത് മർയമിൽ പരാമർശമുണ്ട്.


*3.*സഹീഹായ ഹദീസുകൾ മുഴുവൻ പരിശോധിച്ചാലും നബിദിനത്തെ കുറിച്ച് ഒരു സൂചന പോലും പരാമർശിച്ചിട്ടില്ല.*


A. പരാമർശിച്ചിട്ടുണ്ട്.

വഹാബികളുടെ മുഖപത്രമായ അൽ മനാറിൽ നിന്ന് ഹദീസ് ഉദ്ദരിക്കാം.

"നബി(സ) പറഞ്ഞു: തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം) "

(അൽ മനാർ 2015

ഡിസം : പേജ് : 4 )

മറ്റൊരു ഹദീസ് കൂടി അൽ മനാറിൽ നിന്ന് തന്നെ വായിക്കാം.

"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെളളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതും. (മുസ്‌ലിം, അബൂദാവൂദ്)

അൽ മനാർ 2018 നവം: പേ: 46)


*4.ഇസ്ലാമിൽ രണ്ടു ആഘോഷങ്ങളുണ്ട്. ചെറിയ പെരുന്നാളും, വലിയ പെരുന്നാളും അതിന്റെ സുന്നത്തുകളും ആദാപുകളും പഠിപ്പിച്ചു. എന്നാൽ നബിദിനത്തിന്റെ സുന്നതുകളോ ആദാപുകളോ ലോകത്തുള്ള ഒരൊറ്റ ഹദീസിന്റെ കിതാബുകളിലും കാണാൻ സാധ്യമല്ല.*


A. ഇസ്‌ലാമിൽ ആഘോഷങ്ങൾ രണ്ട് മാത്രമേ ഉള്ളൂ എന്നത് വഹാബികൾക്ക് പോലും സ്വീകാര്യമാവാൻ തരമില്ല.കാരണം രണ്ടിൽ കൂടുതൽ ആഘോഷങ്ങൾ അവരും പഠിപ്പിച്ചിട്ടുണ്ട്.റമളാൻ ആഘോഷമാസമാണ്.(അൽ മനാർ 2012 ജൂലൈ പേ:5)

റബീഉൽ അവ്വൽ ആഘോഷമാസമാണ്

(അൽമുർശിദ് മാസിക 1939 ഏപ്രിൽ)


റമളാൻ ആഘോഷത്തിന്റെ ഭാഗമായി ഒരു മാസത്തെ കാമ്പയിൽ മുജാഹിദും പ്രഖ്യാപിക്കാറുണ്ടല്ലോ. ഇതിന്റെ സുന്നത്തുകളും ആദാബുകളും എന്തൊക്കെയാണ്.? 

സുന്നത്ത് , ഫർള് , ശർത്ത് ഇങ്ങനെ പറയുന്ന ശൈലി നബി(സ) യുടെ കാലത്തുണ്ടോ? അത് തെളിയിച്ചാൽ നബിദിനത്തിന്റെ സുന്നത്തുകൾ പറയാം.


*5.നബി صلى الله عليه وسلم. നുബുവ്വത്തിന് ശേഷം 23 വർഷക്കാലം ജീവിച്ചു. ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ ആഹ്വാനം നൽകുകയോ ചെയ്തിട്ടില്ല*


A.ജന്മദിനമാണ് തിങ്കളാഴ്ച നബി(സ) അത് ആഘോഷിച്ചിട്ടുണ്ട്. അന്ന് പ്രത്യേക ഇബാദത്തും ചെയ്തിട്ടുണ്ട്. വഹാബി മാസികയിൽ നിന്നുള്ള അതിന്റെ തെളിവ് മുകളിൽ ഉദ്ദരിച്ചു.

(മൂന്നിന്റെ ഉത്തരം നോക്കുക)


*6.നബി صلى الله عليه وسلم. ക്ക് മുൻപ് കഴിഞ്ഞു പോയ ഒരറ്റ പ്രവാചകന്റെ ജന്മദിനമോ ചരമ ദിനമോ നബി صلى الله عليه وسلم. ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല*

A. ഉണ്ട്. വെള്ളിയാഴ്ച ആദം നബി(അ)ന്റെ ജന്മദിനമാണ്. (ഹദീസ് 3 ന്റെ ഉത്തരത്തിൽ വായിക്കാം.)


*7.നബിصلى الله عليه وسلم. ക്ക് ശേഷം ഖലീഫമാർ 30വർഷം ഇസ്ലാമിക ഭരണം നിർവഹിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ. അലി رضي الله عنه.ഇവരെല്ലാം ഭരണം നടത്തി. ഒരിക്കൽ പോലും ഇവർ നബിദിനം ആഘോഷിച്ചിട്ടില്ല*


A. ഈ നാല് ഖലീഫമാരും ഒരേ ശൈലിയിലല്ലോ നബി (സ)യോടുളള സ്നേഹം പ്രകടിപ്പിച്ചത്. അബൂബകർ സിദ്ദീഖ്(റ) സ്നേഹം പ്രകടിപ്പിച്ച എല്ലാ ശൈലികളും ഉമർ (റ) സ്വീകരിച്ചിരുന്നോ? എല്ലാ സ്വഹാബികളും ഒരേ ശൈലിയിലാണോ നബി (സ) യോടുള്ള സ്നേഹം പ്രകടിപ്പിച്ചത് ? അല്ലല്ലോ? എങ്കിൽ പിന്നെ ഈ കാരണത്തിന് എന്താണ് പ്രസക്തി ?


*8.നബി صلى الله عليه وسلم.യുടെ വഫാത്തിനു ശേഷം 9 ഭാര്യമാർ ജീവിച്ചിരുപ്പുണ്ടയായിരുന്നു ഒരൊറ്റ പത്നിമാർ പോലും നബി ദിനം ആഘോഷിച്ചിട്ടില്ല.*


A. എല്ലാ പത്നിമാരും സ്വഹാബികളും ഒരേ ശൈലിയിലാണ് നബി(സ) യോടുളള സ്നേഹം പ്രകടിപ്പിച്ചിരുന്നത് എന്ന് തെളിഞ്ഞാലേ ഈ കാരണം പ്രസക്തമാകുന്നുളളൂ.


*9.ഏറ്റവും നല്ല തല മുറക്കാർ ആദ്യത്തെ മൂന്ന് തലമുറക്കാർ ആണെന്നാണ് നബി صلى الله عليه وسلم.പഠിപ്പിച്ചത് അവർ നബി ദിനം ആഘോഷിച്ചിട്ടില്ല.*


A. ഇതും ബാലിശമായ കാരണമാണ്. മൂന്ന് തലമുറക്കാർ എല്ലാവരും ഒരേ ശൈലിയിലാണോ നബി(സ) യോടുളള സ്നേഹം പ്രകടിപ്പിച്ചത് ?

അല്ലല്ലോ. ബിലാൽ(റ) പ്രകടിപ്പിച്ച ശൈലിയിലാണോ അബൂഹുറൈറ (റ) പ്രകടിപ്പിച്ചത്. ബിലാൽ(റ) മദീന വിട്ടു പോയത് സ്നേഹപ്രകടനത്തിന്റെ ഭാഗമായിരുന്നില്ലേ ? എല്ലാവരും അങ്ങിനെ ചെയ്തോ?


*10.മുസ്ലിം ലോകം ആദരിക്കുന്ന 4 മദ്ഹബിന്റെ പണ്ഡിതന്മാർ ഇമാം ഷാഫി ഈ, ഇമാം മാലിക്,ഇമാം അബൂ ഹനീഫ, ഇമാം അഹ്‌മദ്‌ ഇബ്നു ഹമ്പൽ رحمه الله.ഇവർ ആരും തന്നെ നബി ദിനം ആഘോഷിച്ചില്ല എന്ന് മാത്രമല്ല ആഘോഷിക്കാൻ ഫത്‌വയും നൽകിയുമില്ല*


A. ഇമാം മാലിക്(റ)വും ശാഫിഈ ഇമാമും (റ) സ്നേഹപ്രകടനത്തിന് ഒരേ ശൈലി സ്വീകരിച്ചിരുന്നോ? ഇല്ലല്ലോ? മാലിക് ഇമാം (റ) മദീനയിൽ ചെരുപ്പ് ഇടാതിരുന്നതും , വാഹനത്തിൽ സഞ്ചരിക്കാതിരുന്നതും മദീന വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പോകാതിരുന്നതും നബിസ്നേഹത്തിന്റെ പ്രകടനമാണ്. എന്നാൽ ഈ ശൈലി മററു ഇമാമുകൾ സ്വീകരിച്ചിരുന്നോ? 

ഇല്ലെങ്കിൽ ഈ കാരണത്തിന് എന്ത് പ്രസക്തി ?


*11. ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം തീർമിദി, رحمه الله. ഇവർ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല.*


A. ഈ ഇമാമുകൾ എല്ലാം ഒരേ ശൈലിയിലാണ് നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിച്ചത് എന്ന് തെളിയിച്ചാലേ ഈ കാരണത്തിന് പ്രസക്തിയുള്ളു.


*12.മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ അത് ഹിജ്റ 300നു ശേഷമാണു  വന്നതെന്ന് പാട്ടു ഉണ്ടാക്കിയത് തഴവ കുഞ്ഞു മുഹമ്മദ്‌ മുസ്ലിയാരാണ് അദ്ദേഹം സലഫി ആയിരുന്നില്ല സമസ്തക്കാരൻ ആയിരുന്നു.*


A. നബി(സ) യോടുള്ള സ്നേഹപ്രകടനത്തിന് ഹിജ്റ 300 ന് ശേഷം രാജകീയ പ്രൗഡിയിൽ വന്ന പുതിയൊരു  ശൈലിയെ കുറിച്ചാണ് തഴവ ഉസ്താദ്  പറഞ്ഞത്. അതിന് മുമ്പും ശേഷവും ഇപ്പോഴും പുതിയ ശൈലികൾ ഉണ്ടായി കൊണ്ടേയിരിക്കുന്നു. ഇതെല്ലാം പുണ്യകർമ്മത്തിന്റെ പരിധിയിൽ വരുമെന്നും തഴവ ഉസ്താദ് അതിൽ പറഞ്ഞിട്ടില്ലെ.? മൂടിവെച്ചത് എന്തിനാണ്.?


*13.സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതും ആയ മുഴുവൻ കാര്യങ്ങളും ഞാൻ പഠിപ്പിച്ചു എന്ന് പറഞ്ഞത് നബി صلى الله عليه وسلم. ആയിരുന്നു അതിൽ നബിദിനം ഇല്ല*


A. ഉണ്ട്. (ഉത്തരം 3 ആവർത്തിക്കുക)


*14.മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നത് തള്ളപ്പെടേണ്ടതാണെന്നാണ് നബി പഠിപ്പിച്ചത് അത് കൊണ്ട് നബി ദിന ആഘോഷം തള്ളപ്പെടേണ്ടതാണ്.*


A. നബി(സ) യോടുള്ള സ്നേഹപ്രകടനം മതത്തിലുള്ളതാണ്. അതിന് പുതിയ ശൈലികൾ സ്വീകരിക്കലും മതത്തിൽ ഉള്ളതാണ്.

മത പ്രമാണങ്ങളിലുളളതിന് എതിരാകുമ്പോഴാണ് തള്ളിക്കളയേണ്ടത്.


*15.ഒരു റബി ഉൽ അവ്വൽ മാസം 12നാണു നബി صلى الله عليه وسلم. വഫാത്താകുന്നത്.ആ വഫാത്തായ ദിവസം മുസ്ലിമീങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കുമോ*


A. മുസ്വീബത് ഓർക്കണമെന്നല്ല, അനുഗ്രഹങ്ങൾ അവതരിച്ച ദിനങ്ങൾ ഓർക്കണമെന്നാണ് ഖുർആനിന്റെ നിർദ്ദേശം.


*16.ജന്മ ദിനം ആഘോഷിക്കലോ ചരമ ദിനം ആചരിക്കലോ മുസ്ലിമിന്റെ സംസ്കാരമല്ല.*

*ഹിജ്‌റ 7ആം നൂറ്റാണ്ടിൽ മുളഫർ രാജാവ് തുടങ്ങി വെച്ചതാണെന്നും അതിനു മുൻപ് ശിയാക്കളിലെ ഫാത്തിമിയാക്കൾ തുടങ്ങി വെച്ചതാണെന്നും ചരിത്രം പറയുന്നു.*


A. നബി (സ) യുടെ ജന്മദിനം നബി (സ) തന്നെ ആഘോഷിച്ച് കാണിച്ചതാണ്. (ഉത്തരം 3 ആവർത്തിക്കുക)

ഇമാം മഹ്ദി (റ)ന്റെ വരവ് ശിയാക്കളുടെ വാദമാണെന്ന് അൽമനാറിൽ മൗലവിമാർ പഠിപ്പിച്ചിരുന്നു. ഇപ്പോൾ അത് തിരുത്തി അഹ്ലുസുന്നയുടെ വാദമാണെന്ന് അൽ മനാറിൽ തന്നെ തിരുത്ത് വന്നിട്ടുണ്ട്. അത് പോലെ ഇതിനും പ്രതീക്ഷിക്കാവുന്നതാണ്.


*വഹാബികളോട് ഒറ്റ ചോദ്യം*

നബി (സ) ചെയ്യാത്തതെല്ലാം ബിദ്അത്തും അനാചാരവുമാണെന്നും അത് തള്ളിക്കളയണമെന്നുമാണല്ലൊ വഹാബികളുടെ വാദം. 

എന്നാൽ വെള്ളിയാഴ്ച രണ്ട് ഖുത്ബയിലും സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് വഹാബി മദ്റസ പാഠ പുസ്തകത്തിലും അൽ മനാറിലും ശബാബിലും പഠിപ്പിക്കുന്നുണ്ട്. മൗലവിമാർ ഇത് ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ചോദ്യം ഇതാണ്: നബി(സ) രണ്ട് ഖുത്ബകളിലും സ്വലാത്ത് ചൊല്ലിയിരുന്നു. എന്നതിന് ഒരു ഹദീസ് തെളിയിക്കാമോ? ഖുതുബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് ഖുർആനിലുണ്ടോ?

🌹🌹🌹🌹🌹🌹🌹🌹🌹

Aboohabeeb payyoli

Mob: 9048 171 939

നബിദിനം-വഹാബീ വൈരുദ്ധ്യങ്ങൾ

 🔵🌹🔵

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ -  1*


നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളെ ഉള്ളൂ എന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.


മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതുന്നു :

" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "

(അൽമനാർ 2006 ഏപ്രിൽ പേജ്: 14)


എന്നാൽ ഇസ്‌ലാമിലെ രണ്ടു പെരുന്നാൾ അല്ലാത്ത മറ്റു ആഘോഷ ദിവസങ്ങളെ മുജാഹിദുകൾ തന്നെ പരിജയപ്പെടുത്തുന്നത് നോക്കൂ :

*1. റമദാൻ മാസം*

"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."

(അൽമനാർ മാസിക

2012 ജൂലൈ പേജ് :5)


*2 റബീഉൽ അവ്വൽ മാസം*

മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :

".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."

(അൽ മുർശിദ് മാസിക

1939 ഏപ്രിൽ)


⚪️🌹⚪️

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ - 2*


നബിദിനത്തെ നിസ്സാരപ്പെടുത്താൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ള ഒന്നാണ് *അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒന്നും പറഞ്ഞിട്ടില്ലായെന്ന്.*

വഹാബി പ്രസിദ്ധീകരണത്തിൽ എഴുതുന്നു :

"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


എന്നാൽ നബി(സ)യുടെയും ആദം നബി(അ)ന്റെയും ജന്മദിനത്തെ കുറിച്ച്  ഹദീസിൽ വന്നത് മുജാഹിദ്ന്റെ അൽ മനാർ മാസികയിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.


*നബി(സ) യുടെ ജന്മദിനം ഹദീസിൽ*

"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


*ആദം നബി(അ)ന്റെ ജന്മദിനം ഹദീസിൽ :*

"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


🔵🌹🔵

*


3️⃣

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ -3*


ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ് വഹാബികൾ പ്രചരിപ്പിക്കാറുള്ളത്.

വഹാബി മാസികയിൽ എഴുതുന്നു :

"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് *അവരുടെയൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്,* മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു :

"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. *നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്.* എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


*✍️aboohabeeb payyoli*

Wednesday, 28 September 2022

നബിദിനം-ഫാകിഹാനിയും മൗലിദും ഇമാം സുയൂതി[റ]യുടെ മറുപടിയും

 

*ഫാകിഹാനിയും മൗലിദും - ഹാഫിള്  സുയൂതി ഇമാമിന്റെ ഖണ്ഡനവും :-*✍🏻


മൗലിദാഘോഷം വരുമ്പോൾ മാത്രമായി വഹാബികൾ അൽ ഹാവി ലിൽ ഫതാവ എന്ന സുയൂതി ഇമാമിന്റെ കിതാബിലെ ചില വരികൾ കൊണ്ട് വന്ന് മൗലിദിനെ എതിർക്കാൻ കൊണ്ട് വരും എന്നാൽ സത്യത്തിൽ മാലികി മദ് ഹബുകാരനായ ഫാകിഹാനി അക്കാലത്ത് നടന്നിരുന്ന മൗലിദിനെ എതിർത്തതിനെ ഖണ്ഡിച്ച് കൊണ്ട് ഹർഫം ബി ഹർഫ് ഖണ്ഡിച്ച് മൗലിദാഘോഷം സുന്നത്താണെന്ന് പഠിപ്പിക്കുന്നതാണ് അൽ ഹാവി ലിൽ ഫതാവയിൽ സുയൂതി ഇമാം നടത്തുന്നത്


ഫാകിഹാനി എന്തുപറഞ്ഞു? എന്ന് നോക്കാം


മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച്  സംസാരിച്ചിട്ടുണ്ടെന്ന് നവീനവാദികള്‍ നിരന്തരമായി പ്രചരിപ്പിക്കാറുണ്ട്. എതിര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പൂര്‍വിക പണ്ഡിതര്‍ ശക്തമായ മറുപടി നല്‍കിയ കാര്യം പക്ഷേ വിമര്‍ശകര്‍ മൂടിവെക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഫാകിഹാനി (റ)യുടെ പരാമര്‍ശങ്ങളും ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനവും ചുവടെ വിവരിക്കാം:


പ്രധാനമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഫാകിഹാനി(റ)യുടെ വിശദീകരണം.


*വാദം ഒന്ന് ഫാകിഹാനി:* ‘ഈ മൗലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുള്ളതായി എനിക്കറിയില്ല.


*ഇതിന് ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:* ‘തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്‌നു ഹജര്‍(റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു’.


*രണ്ട്:* ‘മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി ഉദ്ധരിക്കപ്പെടുന്നുമില്ല’. അതിനാല്‍

അത് ബിദ്അത്താണ്. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണത്. ശാപ്പാട്ട് വീരന്മാരാണ് അത് കൊണ്ട് നടക്കുന്നത്.


*ഇമാം സുയൂത്വി(റ) ഇതിനെ ഖണ്ഡിക്കുന്നതിങ്ങനെ:*


 അതിവിപുലമായി മൗലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തെ പറഞ്ഞു. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൗലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്‌നു ദിഹ്‌യ(റ) അത് തൃപ്തിപ്പെടുകയും മൗലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ച് കൊടുക്കുകയുമുണ്ടായി.  അപ്പോള്‍ മതനിഷ്ഠയുള്ള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.


*മൂന്ന്:*  മൗലിദ് പരിപാടിയെ അഞ്ച് മതനിയമങ്ങളുമായി തട്ടിച്ചുനോക്കി നാ

മിങ്ങനെ പറയും; ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്‌ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം നിര്‍ദേശിക്കുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്‍കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുള്ള പണ്ഡിതന്മാരോ അത് ചെയ്യുകയോ ഉണ്ടായിട്ടില്ല.


*സുയൂത്വി(റ)യുടെ ഖണ്ഡനം:*   'മൗലിദാഘോഷം സുന്നത്താകാനും തരമില്ല. കാരണം മതം നിര്‍ദേശിച്ച കാര്യമാണ് സുന്നത്ത്’ എന്ന ഫാകിഹാനി(റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം.  സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയുമാവാം. മൗലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെന്നുവന്നാലും ഇനിപറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട് (ഇതനുസരിച്ച് മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം).


*നാല്:*  അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന്  മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ  ഹറാമോ ആവാനേ തരമുള്ളൂ. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ച് വേണം അതേക്കുറിച്ച് സംസാരിക്കാന്‍.


ഒന്ന്: ഒരാള്‍ തന്റെ സ്വത്തെടുത്ത് കുടുംബത്തിനും

കൂട്ടുകാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുറ്റവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനാലാണ്.


*ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:*  ‘അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്‌ലിംകള്‍ ഏകോപിച്ച കാര്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. ‘തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും’. അല്‍കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം(റ) പറയുന്നു: ‘ബിദ്അത്തിനെ വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാക്കാം. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍പെട്ടതാണെന്ന് അറിയാനുള്ള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്ത്വങ്ങളുമായി അതിനെ തട്ടിച്ചുനോക്കലാണ്. നിര്‍ബന്ധമാകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പെടുന്നുവെങ്കില്‍ അത് ഹറാമും സുന്നത്താകാനുള്ള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും കറാഹത്തിന്റെ നിയമങ്ങളില്‍ കടന്നുവരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നുവരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം’. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്‌റസകളും അതിര്‍ത്തിയിലെ സൈന്യസങ്കേതങ്ങളും നിര്‍മിക്കുന്നതും തറാവീഹ് ജമാഅത്ത് നിസ്‌കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദപ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.


*ഇമാം സുയൂത്വി(റ) തുടരുന്നു:*  മനാഖിബുശ്ശാഫിഈ എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി(റ) രേഖപ്പെടുത്തുന്നു: ‘പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്.

*ഒന്ന്*: ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്.

*രണ്ട്:* മേല്‍പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ലതാനും’. ഇതുവരെയുള്ളത് ഇമാം ശാഫിഈ(റ)യുടെ സംസാരമാണ്.


അപ്പോള്‍ അത് മുബാഹാകാനും തരമില്ല എന്ന് തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. കാരണം മൗലിദാഘോഷം ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യകാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ലകാര്യത്തില്‍ പെട്ടതാണത്. കാരണം തെറ്റ് കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ലകാര്യമാണല്ലോ. അതിനാല്‍ ഇബ്‌നുഅബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.


*ഫാകിഹാനി(റ) തുടരുന്നു:*  അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനുവേണ്ടി പണം നല്‍കുന്നത് മനഃസംതൃപ്തി

യോടെയല്ല. അക്രമത്തിന്റെ വേദനനിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജകാരണം തരുന്നത് സ്വീകരിക്കുന്നത് വാളുചൂണ്ടി പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുള്ള പാട്ടുകളും യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളു(ആകര്‍ഷണീയ കൗമാരക്കാര്‍)മായും നാശകാരികളായ സ്ത്രീകളുമായും ഒരുമിച്ച് കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പു

രുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെറ്റു തന്നെ. ആടിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞുമുള്ള നൃ

ത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നുപോകലും കൂടി  വരുമ്പോള്‍ പറയാനുമില്ല….


*ഇതിന് ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം:*   രണ്ടാമതായി ഫാകിഹാനി(റ) പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൗലിദാഘോഷത്തിലേക്ക് വന്നുചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷപ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലക്കല്ല. തന്നെയുമല്ല ഇത്തരം കാര്യങ്ങള്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. അതിന്റെ പേരില്‍ ജുമുഅക്കുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നിസ്‌കാരത്തിനുവേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലത് ഉള്ളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനുവേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അപ്പോള്‍ നമുക്ക് പറയാനുള്ളതിതാണ്; നബിദിനത്തില്‍ സന്തോഷപ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങള്‍  ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്.


*അഞ്ച്:* ‘നബി(സ്വ) ജനിച്ചമാസമായ റബീഉല്‍ അവ്വലില്‍ തന്നെയാണല്ലോ അവിടുന്ന് വഫാത്തായതും. അതിനാല്‍ ദുഃഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല’.


*സുയൂത്വി(റ)യുടെ ഖണ്ഡനമിങ്ങനെ:*   ഇതിനുള്ള മറുപടിയിതാണ്; നബി(സ്വ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസ്വീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടനം നടത്താനും മുസ്വീബത്ത് വരുമ്പോള്‍ ആത്മസംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ പ്രത്യേകം അറവുനടത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് ശബ്ദമുയര്‍ത്തി കരയലും പൊറുതികേട് കാണിക്കുന്നതും ഇസ്‌ലാം വിലക്കുകയാണ് ചെയ്തത്. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും പ്രവാചക വിയോഗത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഹുസൈന്‍(റ)നെ വധിച്ച ദിവസം ദുഃഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്‌നു റജബ്(റ) ലത്വാഇഫ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതുകാണാം: ‘അമ്പിയാക്കള്‍ക്ക് മുസ്വീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദുഃഖാചരണം നടത്താന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുള്ളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്‍പിക്കപ്പെടും?’ (അല്‍ഹാവീ ലില്‍ഫത്താവാ 1/190-193).

____________________________


 അപ്പോൾ മൗലിദാഘോഷം സുന്നത്താണെന്ന് പ്രമാണ ബദ്ധമായി ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ), ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുള്ളതാണ്. മാലികീ മദ്ഹബുകാരനായ ഫാകിഹാനി(റ)യുടെ ശ്രദ്ധയില്‍പെട്ട ഏതോ ചില പരിപാടികളുടെ പശ്ചാത്തലത്തിലാകാം അതിനെ അദ്ദേഹം വിമര്‍ശിച്ചത്. അദ്ദേഹം നല്‍കിയ ഒരു ഫത്‌വയിലാണ് അപ്രകാരമുള്ളത്. ഫത്‌വകള്‍ ചില സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാകുമല്ലോ.


എന്നാല്‍ പുതുതായി ഉണ്ടാകുന്ന കാര്യങ്ങള്‍ ഹറാമിലും കറാഹത്തിലും പരിമിതമാണെന്ന അദ്ദേഹത്തിന്റെ വാദം   ഇമാം സുയൂത്വി(റ) വിശദീകരിച്ചതുപോലെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറയുന്നു: ഇസ്‌ലാമില്‍ വല്ലവരും ഒരു നല്ല ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു പ്രതിഫലം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയുമില്ല. ഇസ്‌ലാമില്‍ വല്ലവരും ഒരു മോശമായ ചര്യ നടപ്പാക്കുകയും അവനുശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കപ്പെടുകയും ചെയ്താല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായൊരു കുറ്റം അത് നടപ്പില്‍ വരുത്തിയവനും എഴുതപ്പെടുന്നതാണ്. അവരുടെ കുറ്റത്തില്‍ നിന്ന് യാതൊന്നും ചുരുങ്ങുകയില്ല’ (മുസ്‌ലിം 4830).


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:  മറ്റൊരു ഹദീസില്‍ ‘വല്ലവരും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’, ‘വല്ലവരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍’ എന്നര്‍ത്ഥം വരുന്ന പരാമര്‍ശമാണുള്ളത്. ഈ രണ്ട് ഹദീസുകളും നല്ലകാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സുന്നത്താണെന്നും മോശമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിഷിദ്ധമാണെന്നും വ്യക്തമാക്കുന്നു. ഒരാള്‍ ഒരു നല്ല ചര്യ നടപ്പില്‍ വരുത്തിയാല്‍ അന്ത്യനാള്‍ വരെ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നതിനോട് തത്തുല്യമായൊരു പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും തെറ്റായ ചര്യ നടപ്പില്‍ വരുത്തിയവര്‍ക്ക് അതനുസരിച്ച് അന്ത്യനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറ്റത്തിന് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. സന്മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുമെന്നും ദുര്‍മാര്‍ഗത്തിലേക്ക് വഴി നടത്തുന്നവര്‍ക്ക് അവരോട് പിന്തുടരുന്നവരുടെ ശിക്ഷയോട് തുല്യമായത് ലഭിക്കുമെന്നും ഹദീസ് വ്യക്തമാക്കുന്നു. ആ സന്മാര്‍ഗവും ദുര്‍മാര്‍ഗവും അവന്‍ തുടങ്ങിയതാകട്ടെ, നേരത്തെയുള്ളതാകട്ടെ, അത് വിജ്ഞാനം പഠിപ്പിക്കലോ മര്യാദ പഠിപ്പിക്കലോ ആരാധനയോ മറ്റോ ആയാലും ശരി (ശര്‍ഹു മുസ്‌ലിം).


ആദ്യമായി ഒരുകാര്യത്തിന് മാതൃക കാണിക്കുന്നതിനും ‘സന്ന’ എന്ന് ഹദീസില്‍ പ്രയോഗിച്ചതുകാണാം. ഇമാം ബുഖാരി(റ) നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അക്രമമായി കൊലചെയ്യപ്പെടുന്ന ഏതൊരു ശരീരത്തിന്റെ രക്തത്തില്‍ നിന്നും ആദമിന്റെ പുത്രന് ഒരു വിഹിതമുണ്ടായിരിക്കും. കാരണം ആദ്യമായി വധം നടപ്പിലാക്കിയത് അയാളാണ്’ (ബുഖാരി 5/30).


ലോകത്ത് ആദ്യമായി കൊല നടത്തിയത് ആദം നബി(അ)യുടെ മകന്‍ ഖാബീലാണല്ലോ. അതിനാല്‍ മുമ്പുണ്ടായിരുന്ന ഒന്ന് തേഞ്ഞ് മാഞ്ഞ് പോയപ്പോള്‍ അത് നവീകരിച്ചു നടപ്പില്‍ വരുത്തിയെന്ന് ഇവിടെ അര്‍ത്ഥം വെക്കാന്‍ പറ്റില്ലല്ലോ.


ഖുബൈബി(റ)ന്റെ സംഭവത്തില്‍ ഇപ്രകാരം കാണാം: രക്തസാക്ഷിയാകാന്‍ പോകുന്ന ഏതു മുസ്‌ലിമിനും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം നടപ്പില്‍ വരുത്തിയത് ഖുബൈബാണ് (ബുഖാരി 2818).


ഇവിടെയും ആദ്യമായി തുടങ്ങിവെച്ചു എന്നു തന്നെയാണ് വിവക്ഷ. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരല്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പൊതുവായ നിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതുമായ നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. അതിനാല്‍ നബിദിനാഘോഷം ഒരാളും ചെയ്തിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനെ വിമര്‍ശിക്കാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ തെളിവില്ല. അതുകൊണ്ടാണ് ഫാകിഹാനി(റ)യുടെ പ്രസ്താവനയെ ഇമാം സുയൂത്വി(റ) ശക്തിയുക്തം ഖണ്ഡിച്ചത്. മാലികീ മദ്ഹബിലെ മറ്റു പണ്ഡിതന്മാര്‍ പോലും ഫാകിഹാനി(റ)യുടെ ഈ നിലപാട്


അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനത്തെയാണ്  പില്‍ക്കാല പണ്ഡിതന്മാരെല്ലാം സ്വാഗതം ചെയ്തത്.

Tuesday, 27 September 2022

നബിദിനം-വഹാബീ സംശയങ്ങൾ തീർത്ത് ഇബ്നു തൈമിയ്യ


*നബിദിന സന്തോഷം:വഹാബികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ് സ്വന്തം നേതാവ് ഇബ്നു തൈമിയ്യ...*
👇👇👇👁️👁️👁️
h
✍️''നബിദിന സന്തോഷ ആഘോഷങ്ങൾക്ക് അതിമഹത്തായ പ്രതിഫലം ലഭിക്കുമെന്ന്...''... അതേന്നേ...ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീമിൽ [2/127] സാക്ഷാൽ ഇബ്നു തൈമിയ്യ പോലും പഠിപ്പിക്കുന്നു. ഖുർആൻ തള്ളുന്നതിന് തുല്യമായി വഹാബികൾ പരിഗണിക്കുന്ന ഇബ്നു തൈമിയ്യയെ കണ്ടും കേട്ടും പഠിച്ച സാക്ഷാൽ വഹാബികൾ  ഈ അടുത്ത കാലം വരെ തിരു നബി ജനന സന്തോഷത്തിൽ മുൻപിലുണ്ടായിരുന്നു. ഈ വിഷയത്തിൽ ചന്ദ്രികയിലവർ ലേഖനമെഴുതി. ആകാശവാണിയിലവർ വിളംബരം നടത്തി.അൽമുർശിദ് പോലുള്ള വഹാബീ പ്രസിദ്ധീകരണങ്ങളിൽ നബി ദിന സന്തോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി...
                ഇടക്കെപ്പോളോ മതത്തിനുള്ളിലെ യുക്തിവാദ വഴിയിൽ സ്ഥാനമുറപ്പിക്കാൻ വഹാബികൾക്ക് വല്ലാത്ത പൂതി... ആ ലക്ഷ്യത്തിലിവർ ,ഇസ്ലാമിലെ രണ്ടാം പ്രമാണമായ സ്വഹീഹ് ബുഖാരിയിൽ നിന്ന് 60 ഹദീസുകൾ തള്ളിക്കളഞ്ഞു... സ്വഹാബത്തിനെ ജൂത ഏജൻറുകളാക്കി... സംസം വെള്ളം ടോയിലറ്റ് കഴുകാനുള്ളതാക്കി... മൗലവിമാരുടെ തീട്ടത്തിൽ തൗഹീദ് കണ്ടെത്തി അവരെ വിശുദ്ധൻമാരാക്കി... അക്കൂട്ടത്തിൽ നബി ദിന സന്തോഷങ്ങളും അവർ വെറുത്തു... ഇപ്പോൾ ,ബുഖാരിയും മുസ്ലിമും രണ്ടാമതുണ്ടാക്കാൻ വഹാബികൾക്കിടയിൽ ശ്രമവും നടക്കുന്നു... അങ്ങിനെ എന്തൊക്കെ...!.ഏതായാലും, അപ്പപ്പോൾ തോന്നുന്ന സ്വന്തം ആശയങ്ങളുമായി നീങ്ങുമ്പോളും നബി ദിന സന്തോഷത്തിലെ പുതിയ വഹാബീ നിലപാടുകൾ അവർക്കു തന്നെ ദഹിക്കുന്നില്ല... 

        ഏതായാലും, വഹാബികളുടെ  തോന്നലിനനുസരിച്ച് സ്വഹീഹ് ബുഖാരിയിൽ നിന്ന് 60 ഹദീസ്  തള്ളാനോ ,ബുഖാരിയും മുസ്ലിമും പ്രമാണങ്ങളും രണ്ടാമതുണ്ടാക്കാനോ സംസം വെള്ളം കക്കൂസ് കഴുകാനുള്ളതാക്കാനോ സ്വഹാബത്തിനെ ജൂത ഏജൻറുകളാക്കാനോ  സ്വന്തം മൗലവിമാരുടെ തീട്ടത്തിൽ തൗഹീദ് ഉണ്ടാക്കാനോ മുത്തു നബിയുടെ തിരുജനന സന്തോഷങ്ങൾ ഇല്ലാതാക്കാനോ മുസ്ലിംകളില്ലേ ഇല്ല...
      
                   വഹാബീ ആശയ സ്റോതസായ ഇബ്നു തൈമിയ്യയുടെ ഭാഷയിൽ പറഞ്ഞാൽ-''മുത്തു നബിയോടുള്ള ആദരവിൻ്റെ കാരണമായി അവിടുത്തെ ജൻമദിനത്തെ ആദരിക്കുകയും അതൊരു ആഘോഷ സുദിനമാക്കുകയും ചെയ്ത് മുസ്ലിംകൾ അതി മഹത്തായ പ്രതിഫലം ലഭ്യമാക്കുന്നു''... തിരു ജനനത്തിൽ ഇബ്ലീസ് കരഞ്ഞതല്ലേ...നിങ്ങളും വാവിട്ട് കരഞ്ഞോളൂ...ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
27-09-2022


 

Saturday, 24 September 2022

പോപ്പുലർ ഫ്രണ്ട് തകർക്കുന്ന ഇസ്ലാം !























 


അഫ്സൽ ഖാസിമി കോഴിക്കോട്ടെ പി എഫ് ഐ വേദിയിൽ പാതിയിൽ പറഞ്ഞു നിർത്തിയ ചരിത്രാനുഭവം ഓർക്കുന്നില്ലേ. എന്തുകൊണ്ട് അതിന്റെ മറുബാക്കി പറഞ്ഞില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മളിന്നലെ കേരളത്തിലെ തെരുവുകളിൽ കണ്ടത്. സഹിഷ്ണുതയുടെ ചരിത്രത്തിൽ മാത്രമല്ല വർത്തമാനത്തിലും തങ്ങൾക്ക് താല്പര്യമില്ലെന്നു തെളിയിക്കുന്ന മട്ടിൽ ഒരു പകൽ മുഴുവൻ അഴിഞ്ഞാടുകയായിരുന്നു PFI.
കേരളത്തിൽ നടാടെയാണോ ഒരു ഹർത്താൽ നടക്കുന്നത്? നിശ്ചയമായും അല്ല. ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾ കേരളത്തിൽ പുതുതാണോ? അതുമല്ല. പിന്നെന്തിന് PFI യുടെ ഹർത്താലിനെയും അക്രമങ്ങളെയും ഇത്ര നിശിതമായി വിമർശിക്കണം? പറയാം.
കേരളത്തിൽ ഒരു 'മുസ്ലിംസംഘടന' (അങ്ങനെ ആണല്ലോ PFI അവകാശപ്പെടുന്നത്) ഹർത്താൽ നടത്തിയതിന്റെ അനുഭവം സമീപകാല ഓർമയിൽ ഇല്ല. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും വഴിയേ പോകുന്നവരെ കൈകാര്യം ചെയ്‌തും പൊതുമുതലുകൾ നശിപ്പിച്ചും പോലീസുകാരെ കയ്യേറ്റം ചെയ്തുമുള്ള ആക്രമണങ്ങളെ ന്യായീകരിക്കാൻ നിങ്ങൾ ഏത് ഇസ്ലാമിനെയാണ് കൂട്ടുവിളിക്കുന്നത്. വഴിയിൽ നിന്ന് ബുദ്ധിമുട്ടുകളെ നീക്കം ചെയ്യുന്നത് പ്രതിഫലാർഹമാണ് എന്നാണ് മുത്തുനബി(സ്വ) വിശ്വാസികളെ ഉണർത്തിയത്. വഴിയിൽ കല്ലും ടയറും വലിച്ചിടുന്നതല്ല, അത് നീക്കം ചെയ്യുന്നതാണ് ഇസ്ലാമികത. നബിദിന റാലികളിൽ മാത്രമല്ല, ഒരു സന്ദർഭത്തിലും അങ്ങനെ വഴി തടയപ്പെട്ടുകൂടാ എന്ന ബോധ്യത്തിന്റെ പേരാണ് നബിസ്നേഹം. അതുകൊണ്ടാണ് മീലാദ് റാലികൾ കടന്നുപോകുന്നേരം ഗതാഗതം സ്തംഭിപ്പിക്കാൻ സുന്നികൾ ഒരുമ്പെടാത്തത്. നബിദിനറാലിയിൽ വഴി തടസപ്പെടുന്നതിൽ മാത്രമാണ് പി എഫ് ഐ നേതാക്കൾക്ക് ആകെയുള്ള ആകുലത എന്നാണല്ലോ ഇന്നലത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്! തെരുവ് ഒന്നാകെ സ്തംഭിപ്പിക്കുന്നതിൽ അവർക്ക് തെല്ലും മനസ്താപമില്ല!! 
ഇസ്ലാമികമായ ഉത്തരവാദിത്തം പോയിട്ട് സാമൂഹികമായ വകതിരിവ് പോലുമില്ലാത്ത ആൾക്കൂട്ടത്തെയാണ് ഇന്നലെ തെരുവിൽ കണ്ടത്. നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിന് അണികൾ തെരുവിൽ അഴിഞ്ഞാടുക. സത്യവും അസത്യവും തമ്മിൽ, നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത് എന്നാണ് ജയിലിൽ പോകാത്ത നേതാക്കൾ വിശദീകരിച്ചു കണ്ടത്. അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിതിരിച്ചവരെ അല്ലാഹുവാണ് വഴി നടത്തുന്നത് എന്നാണ് കഴിഞ്ഞ ദിവസം PFI യുടെ സംസ്ഥാനനേതാവ് ഫേസ്ബുക്കിൽ എഴുതിയത്. അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും വിശ്വാസത്തെയും തരാതരം പോലെ എടുത്തുപയോഗിക്കുന്നതിന്റെ അപകടം മനസിലാക്കാൻ പോലും കഴിയാതെ പോയല്ലോ ഇക്കൂട്ടർക്ക്. ഇന്നലെയൊരാൾ തെരുവിൽ ഷഹാദത്തിനെ (രക്തസാക്ഷിത്വം) കുറിച്ച് പ്രസംഗിക്കുന്നത് കേട്ടു. തങ്ങൾ ഇതൊക്കെ ചെയ്യുന്നത് ഇസ്ലാമിന് വേണ്ടിയാണ് എന്ന് ധ്വനിപ്പിക്കുകയാണ് ആ നേതാവ്. അതുകൊണ്ടാണ് ചോദ്യം ആവർത്തിക്കേണ്ടി വരുന്നത് -നിങ്ങൾ പറയുന്നത് ഏത് ഇസ്‌ലാമിനെ കുറിച്ചാണ്?  നാടാകെ കലാപത്തീ പടർത്തിയിട്ട് നിങ്ങൾ ഏത് ഇസ്ലാമിനെയാണ് സ്ഥാപിച്ചെടുക്കുന്നത്? ഞങ്ങൾ പഠിച്ച ഇസ്‌ലാം അഫ്സൽ ഖാസിമി പറയാതെ വിട്ടുകളഞ്ഞ ചരിത്രഭാഗം കൂടി ചേർന്നതാണ്. പ്രതികാരമല്ല, കാരുണ്യമാണ് അതിൽ മുന്തിനിൽക്കുന്നത്. അക്രമമല്ല, സമാധാനമാണ് റസൂലിന്റെ വഴി. ആയുധമൂർച്ച കൊണ്ട് ജയിച്ചതല്ല, ആശയത്തെളിച്ചം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് ഇസ്ലാമിന്റെ ചരിത്രം. അത് പറയുമ്പോൾ ഭീരുക്കളായി പോകുമോ എന്ന അപകർഷ മുസ്ലിമിന് ഉണ്ടാകേണ്ടതില്ല. ആ അപകർഷബോധം അപകടകരമായ അളവിൽ ഗ്രസിച്ച ഒരാൾക്കൂട്ടത്തിന്റെ അന്തക്കേടാണ് ഇന്നലെ തെരുവിൽ കണ്ടത്. അതിന് ഉത്തരവാദിത്തം ഏൽക്കേണ്ട ഒരാവശ്യവും ഇസ്ലാമിനില്ല. ഒന്നുകൂടി പറയാം: ഇത്രയേ ഉള്ളൂ പോപ്പുലർ ഫ്രണ്ട്. സംഘടനയുടെ കേഡർ സ്വഭാവത്തെ കുറിച്ചുള്ള കെസ്സ്‌ പാട്ടുകളൊക്കെ ബഡായി ആയിരുന്നു എന്ന് മനസിലാക്കാൻ കൂടി ഈ സന്ദർഭം ഉപകരിച്ചു എന്ന് പറയാതെ വയ്യ. വഴി നടത്താനറിയാത്ത നേതൃത്വം, അച്ചടക്കമില്ലാത്ത അനുയായികൾ- ഇതുരണ്ടും കൂടിച്ചേരുമ്പോഴുള്ള ദുരന്തങ്ങളുടെ തനിയാവർത്തനമായി പോപ്പുലർ ഫ്രണ്ട് മാറുകയാണ് എന്ന് തെളിയിക്കുന്നതായി സമൂഹമാധ്യമങ്ങളിലും പുറത്തും അവർ നടത്തിയ പിത്തലാട്ടങ്ങൾ. ഫാഷിസത്തോട് ചാർച്ചപ്പെടുന്നവരാണ് തങ്ങളെ വിമർശിക്കുന്നത് എന്ന പതിവ് മറുപടി പ്രതീക്ഷിച്ചുതന്നെയാണ് ഇത്രയുമെഴുതിയത്. ഫാഷിസത്തെ പ്രതിരോധിക്കാൻ തെരുവിൽ കലാപമുണ്ടക്കലാണ് നല്ലത് എന്ന നിലപാട് ജനാധിപത്യപരമല്ല, ഇസ്ലാമികം തീരെ അല്ല. മുസ്ലിം പശ്ചാത്തലമുള്ള ഒരു സംഘടന ഇങ്ങനെ നില വിട്ടുള്ള കളിക്ക് ഇറങ്ങണം എന്നാഗ്രഹിക്കുന്ന ഒരു കൂട്ടരേ ഇന്ത്യാ മഹാരാജ്യത്തുണ്ടാകൂ - അത് ആർ എസ് എസ് ആണ്!! അവർക്ക് ഇന്നലെ ഒരൊറ്റ പകൽ കൊണ്ട് പി എഫ് ഐ നൽകിയ സന്തോഷം ഒട്ടും ചെറുതല്ല!!! ദേശീയ അന്വേഷണ ഏജൻസികളെ ആർ എസ് എസ് എങ്ങനെയെല്ലാമാണ് ദുരുപയോഗിക്കുന്നത് എന്നറിയാതെയല്ല ഈ വിമർശങ്ങളൊന്നും തന്നെ. അതിനോടുള്ള പ്രതികരണം ജനജീവിതം സ്തംഭിപ്പിക്കലോ അക്രമം അഴിച്ചുവിടലോ ആകുന്നത് കുടിക്കുന്ന വെള്ളത്തിൽ നഞ്ഞു കലക്കുന്ന ഏർപ്പാട് ആണെന്ന് തിരിയാത്ത അനുയായികളാണ് പോപ്പുലർ ഫ്രണ്ടിന്റേത് എന്ന് ബോധ്യപ്പെട്ട നിലക്ക് അവർ വരുത്തിവെക്കുന്ന വിനകൾക്ക് ഇസ്‌ലാമിലേക്ക് വിരൽ ചൂണ്ടരുതെന്ന് പൊതുസമൂഹത്തോട് പറയാതെ തരമില്ലല്ലോ.
ഹിന്ദുത്വ ഫാഷിസത്തെ അക്രമം കൊണ്ട് ചെറുക്കാനാകില്ല. ഏത് അക്രമവും അപരദ്രോഹവും ഫാഷിസമല്ലാതെ മറ്റൊന്നുമാകില്ല. അധികാരത്തോട് പ്രതിഷേധിക്കേണ്ടത് ആളുകളെ ബന്ദികളാക്കിയാകരുത്. അക്രാമക പ്രതിഷേധങ്ങളോട് വിയോജിപ്പുള്ള സൂക്ഷ്മന്യൂനപക്ഷമെങ്കിലും ആ സംഘടനയിൽ ഉണ്ടെങ്കിൽ അവർക്ക് മാറിചിന്തിക്കാൻ കൂടി ഈ സന്ദർഭം ഉപകരിക്കട്ടെ.
കിനാലൂർ




https://m.facebook.com/story.php?story_fbid=pfbid02MAYtZ9zh7DqnE5rbT63UTyKaSxBiL16i9jseAtmZSyppVkM8db4LfeuDvi2tXVTQl&id=100001162580176

ഇന്നത്തെ പോപ്പുലർ ഫ്രണ്ടിൻ്റെ സ്ട്രീറ്റ് വയലൻസ് ഷോ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളുടെ ഒറ്റുകാർ തങ്ങളാണന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി. കേന്ദ്ര ഏജൻസിയ്‌ക്കെതിരെ ഹർത്താലിന് സംഘ പരിവാറിനെതിരെ സീറോ ടോളറൻസുള്ള കേരളം തെരഞ്ഞെടുത്തത് ആദ്യത്തേത്. കേരളം തീവ്രവാദറിക്രൂട്ടിംഗ് കേന്ദ്രമെന്ന നരേറ്റീവിനെ ശക്തമാക്കി. എൻ.ഐ.എയ്‌ക്കെതിരെ ഹർത്താലിനിറങ്ങിയവർ തല്ലിതകർത്ത 70 കേരള ട്രാൻസ്പോർട്ട് ബസുകൾ, മിൽമ, എയർ പോർട്ട് യാത്രക്കാർ തുടങ്ങി ഹർത്താലിൽ നിന്ന് ഒഴിച്ചു നിർത്താറുള്ള അവശ്യം സേവനങ്ങളെയും വേട്ടയാടി വയലൻസില്ലാതെ തങ്ങളില്ലന്ന് തെളിയിച്ചവർ. ഈ ദൃശ്യങ്ങളെല്ലാം അതും മതമുദ്രാവാക്യങ്ങളുയർത്തിയ വ, ന്യൂനപക്ഷ വിരുദ്ധതയുടെ പോരാളികൾക്ക് എന്നേക്കുമുള പ്രചരണായുധങ്ങളായി. എല്ലാം സംഘപരിവാറിനു വേണ്ടി, പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഒരേയൊരു സാധ്യത വർഗ്ഗീയ ഭൂമിയിലാണന്ന് തിരിച്ചറിഞ്ഞവർ നടത്തിയ ഏറ്റവും വലിയ ഒറ്റാണ് ഇന്നത്തേത്. ഭൂരിപക്ഷം മുസ്ലീം സംഘടനകളും പടിക്കു പുറത്ത് നിർത്തിയ ഇക്കൂട്ടരിൽ ഒന്നിനെയും ഒപ്പം കൂട്ടരുത്. സെക്കുലർ സമൂഹമാണ് വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ വാക്സിനും ആൻറിബയോട്ടിക്കും. ഇവർ വ്യാജ ചികിത്സകരാണ്. വർഗ്ഗീയ രോഗാണുവിൻ്റെ കൂട്ടുകാർ !
അരുൺ കുമാർ

Friday, 23 September 2022

പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക ചരിത്രത്തിൽ കൈ വയ്ക്കുമ്പോൾ !

 *സുഡാപ്പികൾ ഇസ്ലാമിക ചരിത്രത്തിലും സംഘികൾ ഇന്ത്യൻ ചരിത്രത്തിലും കൈ വയ്ക്കുമ്പോൾ...😢*

👇👇👇👁️👁️👁️

✍️സുഡാപ്പി... പോപ്പുലർ ഫ്രണ്ട്... തുടങ്ങി എന്തൊക്കെ... ഒന്നുറപ്പ്... അതിൽ ചേരുന്നവർ പേടിച്ചിട്ട് തന്നെയാണ്... വല്ലാതെ ഭയക്കുന്നുണ്ടവർ... അവർക്കതിന് അവകാശമുണ്ട്. ഭയക്കട്ടെ... പക്ഷേ ആ ഭയത്തിൽ തല്ലിപ്പിടക്കാനായി മുത്തു നബിയുടെ ഹദീസുകൾ വളച്ചൊടിക്കുന്നത് എത്രമാത്രം ലജ്ജാകരമാണ്. നിങ്ങൾ വേണ്ടുവോളം പേടിച്ചോളൂ... പക്ഷേ, ആ പേടിക്കുഴിയിലേക്ക് മുസ്ലിംകളെ വലിച്ചിഴക്കരുത്. ''കാരുണ്യത്തിൻ്റെ പ്രവാചകനെ'', അല്ലാഹു രക്ഷപ്പെടുത്തുമെന്ന അവിടുത്തെ തവക്കുൽ വെട്ടിമുറിച്ച് ,ആ തവക്കുലിൻ്റെ മാസ്മരികതയിൽ ശത്രുവിൻ്റെ മനസ് മാറിയ സന്ദർഭത്തെ മറച്ചു വച്ച്.... എല്ലാത്തിനുമൊടുവിൽ -''പക വീട്ടുന്ന പ്രവാചകനായി'' ചിത്രീകരിച്ചിട്ട് നിങ്ങൾക്കെന്ത് കിട്ടി എന്ന് ചോദിക്കുന്നില്ല. ഇന്ത്യ ഇന്ത്യയായി നില നിൽക്കുന്നത് ഭൂരിപക്ഷങ്ങൾ സംഘപരിവാറിനൊപ്പമണി നിരക്കാത്തതു കൊണ്ടാണ്. അതിനിടയിലേക്ക് മുസ്ലിം വർഗീയത ഇളക്കി വിട്ടും മത ചിലവിൽ ഭയം വിതറിയും  സംഘ പരിവാരത്തിൻ്റെ വഴി എളുപ്പമാക്കുന്നവർ... ഭയമില്ലാത്ത ഉമ്മത്തിൻ്റെ ബലത്തിലാണിവർ  ഭയം വിതറുന്നത് എന്നതാണ് രസകരം...എന്തെങ്കിലും സംഭവിച്ചാൽ ആ ഉമ്മത്തിൻ്റെ തണലിലേക്കിവർ ഭയമില്ലാതിരിക്കാൻ ഓടിക്കയറും എന്നത് അതിലും രസകരം...

                ആര് ഭരിച്ചാലും പടച്ചവൻ കണക്കാക്കിയ സമയത്തേ മരിക്കൂ എന്ന വിശ്വാസത്താൽ തൻ്റേടത്തോടെ, മറ്റു മതക്കാരുമായി സൗഹൃദത്തോടെ  ജീവിക്കുന്നവരാണ് മുസ്ലിംകൾ.ആ സൗഹൃദത്തിൽ കാന്താരിമുളക് തേക്കാനുള്ള ശ്രമങ്ങൾ... അത് സമുദായം കരുതിയിരുന്നേ മതിയാകൂ... 

               ചിലരുടെ ഭാഷയിൽ കോഴിക്കോട് കടപ്പുറവും ആലപ്പുഴ തീരവുമെല്ലാം നിറഞ്ഞ് കവിഞ്ഞിട്ടും  തേജസ് പത്രം പൂട്ടേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നില്ല. അതിൻ്റെ മറുപടിയിൽ എല്ലാമുണ്ട്. ആ പത്രത്തിൻ്റെ ഗതിയിലേക്കാണിവർ സമുദായത്തെ തള്ളിവിടാൻ ശ്രമിക്കുന്നത് .എന്ത് ചെയ്യാൻ...ചിന്തിക്കുന്നവർക്കു മാത്രമേ ദൃഷ്ടാന്തങ്ങളുള്ളൂ...!

                  സംഘ പരിവാർ ഇന്ത്യാ ചരിത്രത്തിൽ കൈ വയ്ക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് കൈ വയ്ക്കുന്നത് ഇസ്ലാമിക ചരിത്രത്തിലാണ്.ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ...ഇരു കൂട്ടരും പരസ്പരം നേട്ടം കൊയ്യാനുള്ള തിരക്കിലാണ്...സംഘ പരിവാറിനെ മുന്നിൽ നിർത്തി സുഡാപ്പികൾ ആളെക്കൂട്ടുമ്പോൾ സുഡാപ്പികളെ മുന്നിൽ നിർത്തി സംഘ പരിവാർ ആളെക്കൂട്ടുന്നു...!


                               പോപ്പുലർ ഫ്രണ്ടിൻ്റെ ആശയമല്ല മുത്തു നബിക്കെന്ന് ,സ്വന്തക്കാരെ വിളിച്ചു കൂട്ടി ,ഹദീസ് വളച്ചൊടിച്ച് വ്യക്തമാക്കിയ അതിൻ്റെ നേതാക്കളോട്  നന്ദിയും കടപ്പാടും അറിയിക്കുന്നു...നിങ്ങൾ ഒരിക്കലും തളരരുത്. അവസാന ഹിന്ദുവിനെയും സംഘിയാക്കിയിട്ടേ നിങ്ങൾ വിശ്രമിക്കാവൂ... ഭാവുകങ്ങൾ നേരുന്നു.സ്നേഹപൂർവ്വം...

*ഖുദ്സി*

20-09-2022



പോപ്പുലർ ഫ്രണ്ട് കൊന്നു തള്ളിയ മുസ്ലിംകൾ !

 *പോപ്പുലർ ഫ്രണ്ടിൻ്റെ ശത്രു സംഘ് പരിവാർ മാത്രമോ?*

▶️▶️▶️▶️▶️▶️▶️▶️


പോപ്പുലർ ഫ്രണ്ടുകാരുടെ ശത്രുക്കൾ ഫാഷിസ്റ്റുകൾ മാത്രമാണ്, മുസ്ലീംകളുടെ പ്രതിരോധത്തിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് പോപുലർ ഫ്രണ്ടുകാർ സാധാരണ പറയാറുള്ളത്. തികച്ചും കളവായ ഒരു പ്രസ്താവനയാണിത്.

PF നെഎതിർക്കുന്നവർ എല്ലാവരും അവരുടെ ശത്രുവാണ്. അവർ മുസ്ലിമാണെങ്കിലും ശരി.

PF നെ എതിർക്കുന്നവർ മുസ്ലിം ആണെങ്കിൽ അവനെയും കൊല്ലും.വെട്ടും, അടിക്കും, എല്ലാം ചെയ്യും. ഇതാണ് ഇവരുടെ രീതി!


കേരളത്തിൽ തന്നെ ഇവരുടെ കരങ്ങളാൽ കൊല്ലപ്പെട്ട മുസ്ലീംകൾ ഉണ്ട്.

ചാവക്കാടിലെ നൗഷാദ് എന്ന് പേരുള്ള മുസ്ലിം ചെറുപ്പക്കാരനെ

വെട്ടിക്കൊന്നത്

എസ് ഡി പി ഐ കാരാണ്.

കോൺഗ്രസുകാരനായഈ മുസ്ലിം യുവാവിനെ കൊന്ന് തള്ളിയ കേസിൽ അറസ്റ്റിലായവർ

പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി  പോപുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ മുന്‍ പ്രസിഡന്റ് പാലയൂര്‍ കരിപ്പയില്‍ ഫാമിസ് അബൂബക്കര്‍ , എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍, പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ  എന്നിവരാണ്.


ഒരു മുസ്ലിമിനെ കൊന്ന് തള്ളിയ ഇവർ എന്ത് മതമാണ് പറയുന്നത്.?

മതപരമായി ഇതിനുള്ള ന്യായം എന്താണ്?

ഈ മുസ്ലിമിൻ്റ രക്തം ചിന്തിയ പാപക്കറ ഈ നേതാക്കളിൽ നിന്ന് എങ്ങനെ നീങ്ങും?

മുസ്ലീം ചെറുപ്പക്കാരുടെ നെഞ്ചിൽ കത്തിയിറക്കിയാണോ നിങ്ങൾ  സംഘപരിവാരത്തെ പ്രതിരോധിക്കുന്നത്?

 തങ്ങളെ എതിർക്കുന്നവരെ കൊന്ന് തള്ളുന്ന ഈ നെറികേടിൻ്റെ പേരാണോ പ്രതിരോധം ?


കൊല്ലാൻ കഴിയാത്തവരെ തച്ച് പരുവത്തിലാക്കാനും ഇവർക്ക് മടിയില്ല. തങ്ങളുടെ പാർട്ടി വിട്ട് ഒരാൾ പുറത്ത് പോയാൽ അയാളെ പിന്നെ ഇവർ വിടില്ല. ശരിയാക്കും. ഇതെന്ത് പ്രതിരോധമാണ്?

ഇതല്ലേ ശരിക്കും ഫാഷിസം !


എസ് ഡി പി ഐ യിൽ നിന്ന് രാജിവെച്ച അഴീക്കൽ സ്വദേശി ചൊക്കൻ്റ പുരക്കൽ കുഞ്ഞിമോനേയും സഹോദരൻ പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫിയേയും ഇവർ വധിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു?

ഇവർ ചെയ്ത തെറ്റ് ഇവർ SDPlയിൽ നിന്ന് രാജിവെച്ചു എന്നതാണ്.ഈ രണ്ട് മുസ്ലീംകളെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് തലേക്കര തുഫൈൽ എന്ന പോപുലർ ഫ്രണ്ടുകാരനാണ്.

രണ്ട് മുസ്ലീംകൾക്കു നേരെ കൊലക്കത്തി ഉയർത്തിക്കൊണ്ടാണോ നിങ്ങൾ RSS നെ പ്രതിരോധിക്കുന്നത്.!

എന്ത് കുറ്റം ചെയ്താലും ഒരു മുസ്ലിമിനു നേരെ കഠാരയോങ്ങാൻ എന്ത് പ്രമാണമാണ് നിങ്ങളുടെ കൈവശമുള്ളത്?


തേഞ്ഞിപ്പലം സ്വദേശിയായ മുജീബ് റഹ്മാൻ എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചത്

എന്തിനായിരുന്നു?

അദ്ദേഹം മുൻ എസ് ഡി പി ഐ പ്രവർത്തകനായിരുന്നു, ഇപ്പോൾ പാർട്ടി വിട്ടു എന്നതാണ് പ്രശ്നം.

അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായവർ  നൗഷാദ്,

മുസ്തഫ, സഹീർ എന്നീ എസ് ഡി പി ഐ പ്രവർത്തകരായിരുന്നു.

തങ്ങളുടെ പാർട്ടിയിൽ നിന്ന് പുറത്ത് പോയവെ കൈകാര്യം ചെയ്തുകൊണ്ട് എന്ത് പ്രതിരോധമാണ് 

നിങ്ങൾ തീർക്കുന്നത്.

നിങ്ങളെ എതിർത്തുന്ന മുസ്ലീംകൾക്കു പോലും നിങ്ങളുടെ കഠാരകളിൽ നിന്ന് രക്ഷയില്ല എന്നതാണ് സത്യം!


അഥവാ നിങ്ങളുടെ ശത്രു

നിങ്ങള എതിർക്കുന്നവർ മുഴുവനാണ്.

അതിനെ സംഘപരിവാത്തിനെതിരെയുള്ള പ്രതിരോധമായി ദയവു ചെയ്തു പറയരുത്.

നിങ്ങളുടെ പാർട്ടിക്കുള്ള പ്രതിരോധം എന്ന് പറഞ്ഞോളു !

അതിന് ദയവു ചെയ്ത് ജിഹാദിൻ്റെ കണക്കിൽ എഴുതണ്ട!

ഇതൊക്കെ ചിന്തിക്കാൻ മാത്രം നിങ്ങളുടെ തലച്ചോർ പ്രവർത്തിച്ചിരുന്നു എങ്കിൽ നിങ്ങൾ എന്നോ ഈ വിവേകം തീണ്ടാത്ത സംഘത്തിൽ നിന്ന് ഒഴിഞ്ഞു പോന്നേനേ.


അപ്പോൾ സംഘികൾ മത്രമല്ല നിങ്ങളുടെ ശത്രു.

നിങ്ങളുടെ പാർട്ടിയിലില്ലാത്തവരെല്ലാം നിങ്ങളുടെ ശത്രുവാണ്.

അവരെ നിങ്ങൾ കൊല്ലും, കുത്തും അടിക്കും. അത് മുസ്ലിം ആണെങ്കിലും .

അതിനാൽ ഞങ്ങൾ മുസ്ലീംകൾക്ക് സംരക്ഷണമൊരുക്കി സംഘപരിവാരത്തെ പ്രതിരോധിക്കുകയാണെന്ന് ദയവു ചെയ്ത് പറയരുത്.

കേരളത്തിലെ ഒരു മുസ്ലിം സംഘടനക്കും നിങ്ങളുടെ "പ്രതിരോധം " ആവശ്യമില്ല. അതാവശ്യമുള്ളവർ നിങ്ങൾ മാത്രമാണ്. അതെ നിങ്ങൾ പ്രതിരോധം തീർക്കുന്നത് നിങ്ങളുടെ പാർട്ടിക്കു മാത്രമാണ്.

നിങ്ങളുടെ പാർട്ടീ പ്രതിരോധത്തിന് നിങ്ങൾ മതത്തെ കൂട്ട് പിടിക്കരുത്.

തിരു നബി(സ)യെ അതിലേക്ക് വലിച്ചിഴക്കരുത്.

അവിടുത്തെ കാരുണ്യത്തിൻ്റെ സന്ദേശങ്ങളെ നിന്ദിക്കരുത്.


അപ്പോൾ സംഘപരിവാരത്തെ പ്രതിരോധിക്കണ്ടേ എന്ന് നിങ്ങളുടെ മനസ്സ് ചോദിക്കുന്നുണ്ടാവും. 

100 പ്രാവശ്യം അതെ എന്നാണ് ഉത്തരം. അത് എങ്ങനെ എന്നതാണ് വിഷയം.

സംഘികൾ മുസ്ലിമിൻ്റ മാത്രം ശത്രുവല്ല.അവർ മതേതര ഇന്ത്യയുടെ ശത്രുവാണ്. മതേതര ചേരി ഒന്നിച്ച് നിന്ന് പ്രതിരോധം തീർത്താലേ ശത്രുവിനെ തളർത്താനാവൂ എന്നതാണ് ആധുനീക ഇന്ത്യ നൽക്കുന്ന പാഠം. 

NRC വിഷയത്തിൽ നാം അത് കണ്ടു. സംഘികൾക്ക് അട്ടം മുട്ടിയ കാലമായിരുന്നു

NRC പ്രക്ഷോഭകാലം.

അത് ഇനിയും ഉണ്ടാവണം. അതാണ് പരിഹാരം. അല്ലാതെ ഓരോരുത്തർ ഒറ്റക്ക് കൊടുവാൾ എടുത്ത് ഇറങ്ങൽ അല്ല.

നിങ്ങൾ ചെയ്യുന്ന പ്രതിരോധം  മതേതര ചേരിയിൽ നിന്ന് ചിന്തിക്കുന്നവർക്ക് കൂടി

RSS ൻ്റെ ശാഖയിലേക്ക്

വഴി കാണിക്കലായി മാറുന്നു.


മതേതര ചേരിയെ ഒരുമിപ്പിച്ച് ശക്തി കൂട്ടി സംഘ പരിവാരത്തെ തടുക്കുന്നതിനു പകരം നിങ്ങൾ ചെയ്തതോ?

മതേതര ചേരിയിൽ വീണ്ടും വിള്ളൽ വീഴ്ത്തി നിങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഒരു രാഷ്ട്രീയ പാർട്ടി കൂടി ഉണ്ടാക്കി! എന്നിട്ട്, BJP ക്ക് എതിരെ മത്സരിക്കുന്നവർക്കു എതിരെ മത്സരിക്കുക!

ഉഗ്രൻ പ്രതിരോധം തന്നെ!

Thursday, 15 September 2022

കാന്തപുരവും ഡോക്ടറേറ്റും

*കാന്തപുരത്തിന് ഡോക്ടറേറ്റ്-കലിയടങ്ങാത്തവരോട്...🤭*
👇👇👇👁️👁️👁️
✍️കാലിക്കറ്റ് യൂണിവേഴ്സിറ്റി കാന്തപുരത്തിന് ഡോക്ടറേറ്റ് കൊടുക്കുന്നു എന്ന് കേൾക്കേണ്ട താമസം പലർക്കും ഹാലിളകി...പക്ഷേ അക്കഥയുടെ ക്ളൈമാക്സിൽ കണ്ട ഞെട്ടലിൽ നിന്ന് പല അല്പൻമാരുമിപ്പോളും മുക്തരായിട്ടില്ല എന്നതാണ് വസ്തുത...
             ഇന്ത്യയുടെ  ആസ്ഥാനമായ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധ യൂണിവേഴ്സിറ്റിയായ JNU വിൽ കാന്തപുരത്തെക്കുറിച്ച് പഠനം നടത്തിയ കുട്ടിക്ക് ഡോക്ടറേറ്റ് കിട്ടിയ കാര്യം ഈ സാധുക്കളറിയാൻ ലേശം വൈകി... അതേ സാറേ... കാന്തപുരത്തെക്കുറിച്ചാണ് ഡോക്ടറേറ്റ്... അതും ഡൽഹിയിലെ ജവഹർലാൽ നെഹൃ യൂണിവേഴ്സിറ്റിയിൽ...നിങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയുന്നതിനും അപ്പുറത്താണീ കാന്തപുരമെന്ന നാലക്ഷരം...കാലിക്കറ്റ് യൂണിവേഴ്സിറ്റിയോട് കാന്തപുരം ''നോ'' പറഞ്ഞു എന്നത് മറ്റൊരു കാര്യം... 
                                  കാന്തപുരത്തെ ഒതുക്കാനിറങ്ങുന്നതിന് മുമ്പ് ദേശീയ മാധ്യമങ്ങളൊക്കെ മറിച്ചു നോക്കാനറിയുന്ന ആരോടെങ്കിലുമൊക്കെ അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും... ആ നാലക്ഷരത്തിന് പിന്നാലെ കൂടി -ഉണ്ടായിരുന്ന ആയുസും ഡസൻ കണക്കിന് ചെരുപ്പുകളും തീർന്നതല്ലേ...ശിഷ്ടകാലമെങ്കിലും പാഴാകാതിരിക്കാനത് ഉപകരിച്ചേക്കും...                    
                      ഒന്നുറപ്പ്-എല്ലാം കണ്ട് സ്വയമൊതുങ്ങുക എന്നതല്ലാതെ മറ്റൊരൊപ്ഷൻ നിങ്ങളുടെ മുന്നിലില്ല. പരാജയത്തിനും അതിൻ്റേതായ ഒരന്തസുണ്ട്.നിങ്ങളുടെ പരാജയത്തിൻ്റെ അന്തസ് നിങ്ങളായിട്ട് നശിപ്പിക്കരുത്...പ്ളീസ്...ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
09-09-2022


 

Wednesday, 14 September 2022

പട്ടികളെ കൊല്ലാമോ ?

#തെരുവുനായയെ
#കൊല്ലണോ_വളർത്തണോ?

വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ തെരുവു നായ്ക്കൾ കടിച്ചു കീറിയ വാർത്ത വായിച്ചപ്പോൾ നടുക്കം തോന്നി. ചേർത്തല അർത്തുങ്കലിൽ പട്ടി കടിച്ചത് വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനെ തുടർന്ന് പതിനാലുകാരൻ പേവിഷബാധ മൂലം മരിച്ച വാർത്തയും കാലിന് തെരുവ് നായയുടെ മാന്ത് ഏറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങയിൽ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ട വാർത്തയും കേട്ടിരുന്നു. തെരുവുനായകളും അവ മൂലമുണ്ടാകുന്ന പ്രയാസങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ശരിയായ ദിശയിലുള്ള പരിഹാരങ്ങൾ ആരായേണ്ടതുണ്ട്.

#നായകളെ_കൊല്ലാമോ?

മദീനയിൽ ഒരിക്കൽ തെരുവുനായ ശല്യം രൂക്ഷമായി. വഴികളിലും കവലകളിലും നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വീട്ടുമുറ്റത്തേക്കു പോയിട്ടു പലപ്പോഴും വരാന്തയിലേക്കു പോലും ഇറങ്ങാൻ വയ്യാത്ത നില. അന്നൊക്കെ ഇന്നത്തേ പോലെ ഭദ്രമായ പാർപ്പിട സൗകര്യങ്ങൾ കുറവായിരുന്നല്ലോ. അടച്ചുറപ്പുള്ള വാതിലിനു പകരം തുണി കൊണ്ടുള്ള കർട്ടണോ ഈന്തപ്പനയോല കൊണ്ടുള്ള മറയോ ഒക്കെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിനുള്ളിലൂടെയെല്ലാം നൂണ്ടു കയറി വീട്ടിനകത്തും കട്ടിലിനടിയിലും നായ കിടക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പലർക്കും ഉപദ്രവമേറ്റു. ഈ സന്ദർഭത്തിലാണ് നായ്ക്കളെ കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകുന്നത്.

നായ ശല്യം കാരണം പൊറുതി മുട്ടിയിരുന്ന മദീനക്കാർ തെരുവുനായ്ക്കളെ കൊന്നൊടുക്കി കുഴിച്ചുമൂടി. ശല്യം ഏറെക്കുറെ ഒതുങ്ങിയിട്ടും പലരും നായയെ എവിടെ കണ്ടാലും ഓടിച്ചിട്ടു കൊല്ലുന്നത് തുടർന്നു. ഗ്രാമങ്ങളിൽ നിന്നു പല തരത്തിലുള്ള ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമായി പട്ടണത്തിലേക്ക് (മദീന) വരുന്ന ഒറ്റക്കു സഞ്ചരിച്ചിരുന്ന സ്ത്രീകൾ അവരുടെ സുരക്ഷിതത്വത്തിന് കൂടെ കൂട്ടിയിരുന്ന നായ്ക്കളെ വരെ കൊല്ലപ്പെടുന്ന അനുഭവങ്ങളുണ്ടായി. വിവരമറിഞ്ഞ തിരുനബി ﷺ അവയെ വംശനാശം വരുത്തരുതെന്നും ഉപദ്രവകാരികളായ ഇനത്തെ മാത്രമേ കൊല്ലാവൂ എന്നും നിർദ്ദേശിച്ചു. 

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قالَ: قالَ رَسُولُ اللَّهِ ﷺ: لَوْلا أنَّ الكِلابَ أُمَّةٌ مِنَ الأُمَمِ لَأمَرْتُ بِقَتْلِها، فاقْتُلُوا مِنها الأسْوَدَ البَهِيمَ

നായകളും നിങ്ങളെപ്പോലെ ഒരു ജീവിവർഗം അല്ലായിരുന്നെങ്കിൽ വംശഹത്യ നടത്താൻ ഞാൻ കല്പിക്കുമായിരുന്നു; നിങ്ങളവയിലെ കടും കറുപ്പു നിറത്തിലുള്ള പട്ടികളെ മാത്രമേ കൊല്ലാവൂ (സുനനു അബീദാവൂദ് 3/108).

جابر بن عبد الله ، يقول : أمرنا رسول الله صلى الله عليه وسلم بقتل الكلاب، حتى إن المرأة تقدم من البادية بكلبها، فنقتله، ثم نهى النبي صلى الله عليه وسلم عن قتلها، وقال : " عليكم بالأسود البهيم ذي النقطتين ؛ فإنه شيطان

"നായ്ക്കളെ കൊല്ലാൻ റസൂലുല്ലാഹി ﷺ ഞങ്ങളോടു ഉത്തരവിട്ടു. ഞങ്ങളാവട്ടെ,  മരുഭൂമിയിൽ നടന്നു വരുന്ന സ്ത്രീയോടൊപ്പമുള്ള നായയെ വരെ കൊല്ലാൻ തുടങ്ങി. അപ്പോൾ തിരുനബി ﷺ നായ്ക്കളെ ഒന്നടങ്കം കൊല്ലുന്നതിനു നിരോധനം ഏർപ്പെടുത്തി. അവിടുന്ന് പ്രഖ്യാപിച്ചു : "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" (മുസ്‌ലിം : 1572). 

കടും കറുപ്പുള്ള ഇനത്തെ കൊല്ലാൻ അനുവദിച്ചത് അന്നത്തെ അവിടെ ഉണ്ടായിരുന്ന പ്രാദേശിക സാഹചര്യത്തിലെ ഉപദ്രവകാരികളായ ഒരു ഇനത്തെയാണ്. ആ അനുവാദവും പിന്നീട് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

സുൽത്വാനുൽ ഉലമാഅ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന വിശ്രുത ശാഫിഈ കർമശാസ്ത്ര വിശാരധനായ അൽ ഇമാം ഇസ്സുദ്ദീനി ബ്നു അബ്ദിസ്സലാം റ. തന്റെ الغاية في اختصار النهاية എന്ന ഗ്രന്ഥത്തിൽ വിവിധ തരം കച്ചവടങ്ങളെ സംബന്ധിച്ചു വിശദമായി ചർച്ച നടത്തുന്ന ഭാഗത്ത് പട്ടിയുടെയും ഇതര ജീവികളുടെയും വിൽപന (باب بيع الكلاب وغيرها) എന്ന ഒരു അധ്യായമുണ്ട്. അവിടെ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നതിങ്ങനെ: 

ويحرم قتل الكلاب وإن لم يُنتفع بها، إلّا الكَلِبَ والعقورَ الضاريَ بطبعه بالإفساد، ولا يُتوانى في قتل الكَلبِ العَقور؛ لعِظَم شرِّه، وقد نُسخ جواز قتل الأسود البهيم

നായ്ക്കളെ കൊണ്ടു പ്രയോജനമില്ലെങ്കിൽ കൂടി അവയെ കൊല്ലാൻ പാടില്ല, പേവിഷ ബാധയുള്ളതോ പ്രകൃത്യാ ആക്രമണ സ്വഭാവമുള്ള ഉപദ്രവകാരിയായതോ ആയവ ഒഴിച്ച്. ആക്രമണ സ്വഭാവമുള്ള കടിക്കുന്ന പട്ടിയെ, അതുകൊണ്ടുള്ള ഉപദ്രവം ഗുരുതമായതിനാൽ കൊല്ലുന്നതിനു തടസ്സമില്ല. "കടും കറുപ്പു നിറത്തിലുള്ള" നായയെ കൊല്ലാനുള്ള അനുമതി റദ്ദാക്കപ്പെട്ടിട്ടുണ്ട് (الغاية في اختصار النهاية ٣/‏٣٤٨).

നായയുടെ നിറത്തിനല്ല, ആക്രമണ സ്വഭാവത്തിനാണ് കൊല്ലപ്പെടാമോ എന്നതിൽ പരിഗണന അർഹിക്കുന്നത് എന്ന കാര്യം ഊന്നിപ്പറയാനാണ് ഇതിത്രയും പറഞ്ഞത്. മറ്റാെരു ഹദീസിൽ ഇങ്ങനെ വായിക്കാം: 
عن عائشة رضي الله عنها، قالت : قال رسول الله صلى الله عليه وسلم : " خمس من الدواب كلها فواسق تقتل في الحرم : الغراب، والحدأة، والكلب العقور ، والعقرب، والفأرة ".

അഞ്ചു ജീവികൾ - അവ ഓരോന്നും ഉപദ്രവകാരികളാണ് -  ഹറമിൽ വെച്ച് പോലും കൊല്ലൽ അനുവദനീയമാണ് : കാക്ക, പ്രാപ്പിടിയൻ, കടിക്കുന്ന ആക്രമണ സ്വഭാവമുള്ള പട്ടി, തേൾ, എലി എന്നിവയാണവ" (മുസ്‌ലിം : 1198).

ചില ഹദീസുകളിൽ തേളിന് പകരം പാമ്പിനെ പരാമർശിച്ചിരിക്കുന്നു. ചിലതിൽ കാക്കയെ ”അൽ ഗുറാബുൽ അബ്കഅ്” (وَالْغُرَابُ الأَبْقَعُ) എന്ന് പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്. 

ഇമാം ബദ്റുദ്ദീനിൽ ഐനി റ. രേഖപ്പെടുത്തുന്നു: “ ഉപദ്രവകാരികളായ ജീവികളുടെ ഗണത്തിൽ കാക്കയെ എണ്ണിയപ്പോൾ, “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക” (وَالْغُرَابُ الأَبْقَعُ) എന്ന് ഒരു ഹദീസിൽ പ്രത്യേകമായി വിശേഷിപ്പിച്ചിരിക്കുന്നല്ലോ. കാക്കയെ കൊല്ലാൻ അനുവാദം നൽകിയത് കാക്ക ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നതിനാലാണ്. “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക”കളാണ് ഇങ്ങോട്ട് ഉപദ്രവിക്കുക. അതല്ലാത്ത, ഉപദ്രവകാരികളല്ലാത്ത കാക്കകളെ കൊല്ലാൻ പാടില്ല എന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.” (ഉംദത്തുൽ ഖാരി 10:180)

മനുഷ്യനെ കടിക്കുകയും ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുലി, സിംഹം, ചെന്നായ എന്നിവയും കടിക്കുന്ന നായയുടെ സ്ഥാനത്ത് തന്നെയാണെന്നു ഇമാം മാലിക് റ.വിനെ ഉദ്ധരിച്ച് ഇമാം അബുൽ വലീദിൽ ബാജീ റ. താൻ മുവത്വക്കെഴുതിയ വിശദീകരണമായ അൽ മുൻതഖാ 2/262ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി റ. പറഞ്ഞു: “കൊല്ലാൻ അനുവാദം നൽകിയതിന് കാരണം മനുഷ്യരെ ഉപദ്രവിക്കുക എന്നതാണെന്നാണ് ഈ ഹദീസിന്റെ ആശയം. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഏത് ജീവിയേയും ആവശ്യഘട്ടത്തിൽ "ഉപദ്രവകാരികൾ" എന്നതിൽ ഉൾപ്പെടുത്താം.” (ഫത്ഹുൽ ബാരി: 4:30)

ഈ വിഷയത്തിൽ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് എന്താണ് എന്ന് മനസ്സിലാക്കാൻ ഈ വിശദീകരണം തന്നെ ധാരാളമായിരിക്കും. മനുഷ്യനാണ് നമ്മുടെ മുഖ്യപ്രമേയം. അവന്റെ ആത്യന്തികമായ നൻമയും അപായ രഹിതമായ ജീവിത സാഹചര്യവും ഉറപ്പു വരുത്തുന്നതിനാണ് പ്രഥമ പരിഗണന.

#കറുത്ത_നായ_ശയ്ത്വാനാണോ?

നടേ ഉദ്ധരിച്ച "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" എന്ന ഹദീസിന്റെ അറബി വാചകത്തിൽ വന്നിട്ടുള്ള فإنه شيطان എന്ന പദപ്രയോഗം കണ്ടാണ് ചില സാധുക്കൾ തിരുനബി ﷺ ഒരു മിണ്ടാപ്രാണിയെ പിശാച് എന്നു ആക്ഷേപിച്ചു എന്നു അട്ടഹസിക്കുന്നത്. അവസാനം ഉദ്ധരിച്ച ബീവി ആഇശ റ.യുടെ ഹദീസ് നോക്കൂ, സമാനമായ ഒരു പരാമർശം അതിലും ഉണ്ട് - അഞ്ചു ജീവികൾ ഫാസിഖുകളാണ് എന്ന്! അതിന്റെ അർഥം തെമ്മാടി എന്നല്ല. അറബി ഭാഷയെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തവരാണ് അർത്ഥശൂന്യമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.

ശയ്ത്വാൻ എന്ന പദത്തിന്റെ അർത്ഥം متمرد / ധിക്കാരി, شرير / ഉപദ്രവകാരി എന്നെല്ലാമാണ്. അനുസരിക്കാനും വിധേയപ്പെടാനും നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ധിക്കാരപൂർവ്വം മാറിനിന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശത്വന എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് നിഷ്പന്നമായിരിക്കുന്നത്. ഹദീസിന്റെ പശ്ചാത്തലം വായിച്ചാൽ ഇവിടെ ആ അർത്ഥത്തിൽ ആലങ്കാരികമായാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഉപദ്രവകാരികളായ അഞ്ചു ജീവികളെ ഫാസിഖുകൾ എന്നു പറഞ്ഞതും ഇങ്ങനെ ആലങ്കാരികാർത്ഥത്തിൽ തന്നെ. പല സന്ദർഭങ്ങളിലായി ഇക്കാര്യം ആവർത്തിച്ചിട്ടുള്ളതിനാൽ ദൈർഘ്യം ഭയന്ന് ഒഴിവാക്കുന്നു. ഹദീസിന്റെ വ്യാഖ്യാനത്തിൽ മുബാറക് ഫൂരി റ. നൽകുന്ന വിശദീകരണം കാണുക: 

وجعل الكلب الأسود البهيم شيطانا لخبثه، فإنه أضر الكلاب وأعقرها، والكلب أسرع إليه منه إلى جميعها، وهي مع هذا أقلها نفعا وأسوءها حراسة وأبعدها من الصيد وأكثرها نعاسا - تحفة الأحوذي 5/ 53

"കടും കറുപ്പു നിറത്തിലുള്ള നായയെ ശയ്ത്വാൻ എന്നു പ്രയോഗിച്ചത് അതിന്റെ ദ്രോഹം അത്രയേറെ ഉള്ളതിനാലാണ്. നായ്ക്കളിൽ ഏറ്റവും അക്രമണ സ്വഭാവിയും ഉപദ്രവകാരിയും അതാണ്. ഇപ്പറഞ്ഞവയിലേക്കെല്ലാം ശയ്ത്വാനേക്കൾ ഊറ്റം ഈ തരം നായക്കാണ്. അതോടൊപ്പം, നായ്ക്കളെ കൂട്ടത്തിൽ ഉപകാരം ഏറ്റവും കുറഞ്ഞതും കാവൽ നിൽക്കുന്നതിൽ ഏറ്റവും മോശമായതും വേട്ടയാടാനുള്ള മികവു വളരെയധികം അന്യം നിൽക്കുന്നതും ഉറക്കം ഏറ്റവും കൂടുതലുള്ളതും ഈ ഇനത്തിനാണ്" (തുഹ്ഫതുൽ അഹ്​വദീ 5/53).

ആക്ഷരികമായി പിശാച് എന്ന അർഥത്തിനാണ് അതു ഉപയോഗിച്ചതെന്നും കൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന, അന്നു മദീനയിൽ ഉപദ്രവം ഉണ്ടാക്കിയിരുന്ന ആ കറുത്ത നായ്ക്കൾ ശയ്ത്വാൻ "കൂടുമാറ്റം" നടത്തിയതാണെന്നും ചിലയാളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ദേഷ്യം വരുമ്പോൾ "നീ പോടാ ശയ്ത്വാനേ" എന്നു വിളിക്കാറില്ലേ ചിലർ. അതിനർഥം വിളിക്കപ്പെട്ടയാൾ പിശാചു വർഗത്തിൽ പെട്ടതാണെന്നല്ലല്ലാേ. സത്യമതത്തിന്റെ പ്രബോധനത്തിനെതിരായി പൊതുജനങ്ങളെ ഇളക്കിവിടാനും പ്രകോപിപ്പിക്കാനും സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും ഉപയോഗിക്കുന്നവരെ "മനുഷ്യരിലെ ശയ്ത്വാൻമാർ" എന്നു സൂറതുൽ അൻആം 112 ൽ പരാമർശിച്ചതു പോലെയുള്ള ഒരു പ്രയോഗമാണിതും. സമാനമായ ഒരു വിശദീകരണം ഇമാം ഇബ്നു ഖയ്യിമിൽ ജൗസിയ്യ നൽകുന്നുണ്ട്.

وإن كان المراد به أن الكلب الأسود شيطان الكلاب فإن كل جنس من أجناس الحيوانات فيها شياطين، وهي ماعتا منها وتمرد، كما أن شياطين الإنس عتاتهم ومتمردوهم - إعلام الموقعين عن رب العالمين 2/ 93

ശ്വാനവർഗത്തിലെ ശയ്ത്വാനാണ് കറുത്ത നായ എന്നാണു ഉദ്ദേശ്യമെങ്കിൽ: തീർച്ചയായും എല്ലാ ജീവിവർഗത്തിലും ശയ്ത്വാൻമാർ ഉണ്ട് - അതാതു വർഗത്തിലെ ഏറ്റവും ധിക്കാരിയും അക്രമണകാരിയും ആയവയാണവ. മനുഷ്യവർഗത്തിലെ ഏറ്റവും ധിക്കാരികളും ഉപദ്രവകാരികളും ആയവർ അവരിലെ ശയ്ത്വാൻമാർ ആയ പോലെ (ഇഅ്ലാമുൽ മൂഖിഈൻ 2/93).

കൊല്ലാൻ കല്പിക്കപ്പെടും വിധം ഉപദ്രവകാരികളായിരുന്നതിനാൽ ആലങ്കാരികമായാണ് അങ്ങനെ വിളിച്ചിട്ടുള്ളത് എന്നു സംക്ഷിപ്തം. 


#

സുൽത്വാനുൽ ആരിഫീൻ ശയ്ഖ് രിഫാഈ റ. ഒരിക്കല്‍ ഉമ്മു അബീദാ ഗ്രാമത്തില്‍ കഠിനമായ രോഗത്താല്‍ ശരീരം മുഴുവന്‍ വ്രണം പൊട്ടിയലിക്കുന്ന ഒരു നായയെ കാണാനിടയായി. അസഹ്യമായ ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ അതിനെ ഗ്രാമത്തിനു പുറത്തേക്കു ആട്ടിപ്പായിച്ചു. ഇതറിഞ്ഞ ശയ്ഖ് രിഫാഈക്ക് വേദന തോന്നി. 

അദ്ദേഹം ആവശ്യമായ മരുന്നും ഭക്ഷണവും വെള്ളവും എടുത്തു നായയെ തേടി പുറപ്പെട്ടു. നായയെ കണ്ടെത്തി ഒരു പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു.
പിന്നീട് ഒരു കൂടാരം നിര്‍മിച്ച് അവിടെ താമസിപ്പിച്ചു. ദിവസവും ഭക്ഷണവും മരുന്നും നല്‍കി ശുശ്രൂഷിച്ചു. നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം നായ പൂര്‍ണ ആരോഗ്യം പ്രാപിക്കുകയും അതിനെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു. 

ഒരു നായയെ ഇത്രമേല്‍ ശുശ്രൂഷിക്കേണ്ടതുണ്ടോ? എന്ന് അത്ഭുതം കൂറിയ നാട്ടുകാരോട് ശയ്ഖ് പറഞ്ഞു: ‘നാളെ, പാരത്രിക ലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ ഈ നായ കാരണം ചോദ്യം ചെയ്യപ്പെടലിനെ ഞാന്‍ ഭയക്കുന്നു.’

തീരെ ഉപദ്രവകാരികളല്ലാത്ത, ശല്യമോ അപായമോ വരുത്താത്ത തെരുവു നായ്ക്കളെ എന്തു ചെയ്യണം? എന്ന ചോദ്യം ഉയരുമ്പോഴെല്ലാം ഈ സംഭവമാണ് മനസിലേക്കു തള്ളിക്കയറി വരാറുളളത്. സഗൗരവം ആലോചിക്കേണ്ട വിഷയവും സമയവുമാണിത്. 

നായ്ക്കളെ വംശഹത്യ ചെയ്യാൻ നമുക്ക് അനുമതിയില്ല. എങ്കിൽ പിന്നെ പോറ്റി വളർത്താമോ? നോക്കൂ, സ്വഹീഹു മുസ്‌ലിമിലെ ഒരു അധ്യായത്തിന്റെ തലവാചകം ഇങ്ങനെയാണ്:
  باب الْأَمْر بِقَتْلِ الْكِلَابِ،  وَبَيَانُ نَسْخِهِ، وَبَيَانُ تَحْرِيمِ اقْتِنَائِهَا إِلَّا لِصَيْدٍ، أَوْ زَرْعٍ، أَوْ مَاشِيَةٍ، وَنَحْوِ ذَلِكَ -

 നായ്ക്കളെ കൊല്ലാൻ കല്പിച്ചതും ആ നിയമം അസാധുവാക്കിയതിന്റെ വിശദീകരണവും വേട്ടയാടൽ, കൃഷി, നാൽക്കാലികളെ മേയ്ക്കൽ തുടങ്ങിയ പ്രയോജനങ്ങൾക്കു വേണ്ടിയല്ലാതെ നായ്ക്കളെ വളർത്തരുതെന്ന വിശകലനവും തരുന്ന അധ്യായം. അഥവാ, ഇത്തരം പ്രയോജനങ്ങൾക്കു വേണ്ടി അവയെ വളർത്തൽ അനുവദനീയമാണ് എന്നർഥം.

ഖുർആനിൽ മൂന്ന് സന്ദർഭങ്ങളിൽ നായ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടിടങ്ങളിൽ വ്യക്തമായും ഒരിടത്ത് വ്യംഗ്യമായും. ഒരിടത്ത് തന്നെ നാല് വട്ടം നായയുടെ അറബി വാക്കായ 'കൽബ്' പ്രയോഗിക്കപ്പെടുന്നു, അൽ കഹ്ഫ് അധ്യായത്തിൽ. വ്യംഗമായ പരാമർശം ഭക്ഷ്യയോഗ്യമായ വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിലാണ്. അൽമാഇദ അധ്യായം നാലാം വചനത്തിൽ ഇങ്ങനെ വായിക്കാം:
وما عَلَّمْتُمْ مِنَ الجَوارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ فَكُلُوا مِمّا أمْسَكْنَ عَلَيْكم واذْكُرُوا اسْمَ اللَّهِ عَلَيْهِ.

 "… അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങൾ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങൾ പിടിച്ചു തരുന്നതും ഭക്ഷിക്കാവുന്നതാണ്. അതിൻമേൽ ബിസ്മി ചൊല്ലുകയും വേണം…." 

ഈ വചനത്തിൻ്റെ വ്യാഖ്യാന പ്രകാരം പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങളോ പറവകളോ പിടിച്ചു കൊണ്ട് വന്ന ഇരകൾ ഭക്ഷ്യയോഗ്യമാണ്. ആയതിൽ പറഞ്ഞ الجَوارِحُ / നായാട്ടു മൃഗങ്ങൾ എന്നതിൽ കേവലം നായ്ക്കൾ മാത്രമല്ല ഉൾപ്പെടുന്നത്. 

والجَوارِحُ يَعْنِي: الكِلابَ، والفُهُودَ، والصُّقُورَ، وأشْباهَها
(الدر المنثور — جلال الدين السيوطي (٩١١ هـ)

പരിശീലനം നൽകപ്പെടുന്ന വേട്ടമൃഗങ്ങളിൽ മുൻപന്തിയിലുള്ളത് നായയാണ് എന്നുമാത്രം. അത് കൊണ്ടാണ് ആ പരിശീലനത്തെ കുറിക്കാൻ 'കല്ലബ' / 'തക്‌ലീബ്' എന്ന അറബി വാക്ക് ഉപയോഗിച്ചത്. അത് നായയെ കുറിക്കുന്ന കൽബ് എന്ന ദാതുവിൽ നിന്നുള്ളതാണ്. നരി, കഴുകൻ, രാജ കിളി പോലുള്ളവയും ഇങ്ങനെ വേട്ടയ്ക്ക് ഉപയോഗിക്കാറുണ്ട് എങ്കിലും സമാന്യവൽക്കരണത്തിൻ്റെ ഭാഗമായി അവയും കല്ലബ എന്ന വാക്കിൻ്റെ വിവക്ഷയിൽ വരികയാണ്. നമ്മുടെ ഭാഷയിൽ പോലും വേട്ടയ്ക്ക് നായാട്ട് എന്ന് പ്രയോഗമുണ്ടല്ലോ. പരിശീലനം നേടുന്ന വിഷയത്തിൽ നായകൾ അത്രയേറെ മുൻപന്തിയിലാണ് എന്ന സൂചന കൂടി ആ പദത്തിൽ ഉണ്ട്.

മുകളിൽ പറഞ്ഞ ആയത്തിന്റെ വാചക ഘടന ശ്രദ്ധിച്ചോ? നിങ്ങൾ പരിശീലനം നൽകി പഠിപ്പിച്ചെടുത്തവ നായാടി കൊണ്ടുവന്നത് എന്ന അടിസ്ഥാന ആശയത്തിന് പുറമേ സന്ദർഭോചിതം ചേർത്തിട്ടുള്ള ഒരു അധിക വാചകം അവിടെയുണ്ട് - تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ - അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ള അറിവ് പ്രകാരമാണ് നിങ്ങൾ അവയെ പഠിപ്പിക്കുന്നത് എന്ന്! തീർച്ചയായും മൃഗങ്ങളെ വേട്ടയാടാൻ പഠിപ്പിക്കുന്നതും മറ്റു ആവശ്യങ്ങൾക്ക് വേണ്ടി പരിശീലിപ്പിക്കുന്നതും അല്ലാഹു തആല നമുക്ക് തന്നിട്ടുള്ള സവിശേഷ സിദ്ധിയുടെ ഭാഗം തന്നെ.

നായക്കാവട്ടെ, മറ്റേതു ജീവിക്കും ആവട്ടെ - പരിശീലനം ലഭിക്കണമെങ്കിൽ നാം ബോധപൂർവ്വം പരിശീലിപ്പിക്കണമല്ലോ. അതാണ് നേരത്തെ പറഞ്ഞ തക്‌ലീബ്. കേവലം വിനോദത്തിനും ആസ്വാദനത്തിനും വേണ്ടി നായകളെ വളർത്തുവാൻ പാടില്ല. അതേസമയം നടേ സൂചിപ്പിച്ചതു പോലെയുള്ള മനുഷ്യോപകാരപ്രദമായ പല കാര്യങ്ങൾക്കും തക്‌ലീബിലൂടെ ആവശ്യമായ വിഭവശേഷി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതും മതം വിലക്കിയിട്ടില്ലാത്ത കാര്യമാണ്. കൃത്യമായ പരിശീലനം നൽകുന്ന Dog Training Centre കൾ ഇക്കാലത്ത് ധാരാളം ഉണ്ട്.  പലപ്പോഴും ഫേസ്ബുക്കിലോ യൂടൂബിലോ ആ തരത്തിലുള്ള ധാരാളം വീഡിയോകൾ നാം കണ്ടവരാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും ഡോഗ് ട്രെയിനിങ് കോഴ്സുകൾ നടത്തുന്നുണ്ട്. നമ്മുടെ പോലീസ് ഫോഴ്സിന്റെ ഭാഗമായി ഈ തരത്തിലുള്ള ട്രെയിനിങ് നടക്കുന്നുണ്ട്. പല തരത്തിലുള്ള ഗാർഹിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും പലയിടങ്ങളിലും ഡോഗ് ഫോഴ്സിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം പരിശീലനം നേടിയ നായകളെ കൊല ചെയ്യാൻ പാടില്ല എന്ന് ഇസ്‌ലാമിൽ നിയമമുണ്ട് എന്നുകൂടി ഓർക്കുക.

ശാഫിഈ കർമ ശാസ്ത്രത്തിലെ പ്രശസ്തമായ ബുശ്റൽ കരീം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് :
ويحرم قتل الكلب المعلم اتفاقا، وكذا ما لا نفع فيه ولا ضرر على الأصح.
പരിശീലനം നേടിയ നായകളെ കൊല്ലുന്നത് നിഷിദ്ധമാണ്. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല. അതുപോലെ, പ്രയോജന രഹിതവും എന്നാൽ ഉപദ്രവ രഹിതവുമായവയെ കൊല്ലുന്നതും ഏറ്റവും ശരിയായ അഭിപ്രായം അനുസരിച്ച് നിഷിദ്ധം തന്നെ (بشرى الكريم بشرح مسائل التعليم ١/‏١٣٨). 

തെരുവിൽ അലയുന്ന നായകളെ - ഉപദ്രവകാരികൾ അല്ലെങ്കിൽ - ഭയപ്പെടുത്താതിരിക്കുക, ഉപദ്രവിക്കാതിരിക്കുക. സാധ്യമാകുമെങ്കിൽ തക്‌ലീബ് സെന്ററുകൾ ആരംഭിക്കുകയും ആവശ്യമായ പരിശീലനങ്ങൾ നൽകി വീടിന് പുറത്തുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുക. വീടിനകത്ത് നായ കയറിയാൽ അനുഗ്രഹത്തിന്റെ മാലാഖമാർ വരില്ലെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. തക്‌ലീബ് സെന്ററുകൾക്ക് സർക്കാറിനോ സന്നദ്ധ സംഘടനകൾക്കോ നേതൃത്വം നൽകാവുന്നതാണ്. പരിശീലന മുറക്ക് ചെലവാകുന്ന തുക മാത്രം ഈടാക്കി സംരക്ഷിക്കാൻ സാധ്യമാകുന്നവർക്ക് വിട്ടു കൊടുക്കണം. തെരുവിൽ അലയുന്ന മനുഷ്യരെ നാം സംരക്ഷിക്കാറില്ലേ, അതുപോലെ ഇവയെ കൂടി സംരക്ഷിക്കാനും പ്രായോഗികമായി നമ്മുടെ വിഭവശേഷിയുടെ ഭാഗമാക്കി മാറ്റാനും സാധിക്കും.

ശ്രദ്ധിക്കുക, നായ നനഞ്ഞ നിലയിലാേ അല്ലെങ്കിൽ നനഞ്ഞ വസ്തുവിനെയോ സ്പർശിച്ചാൽ ഏഴു തവണ കഴുകണമെന്നും അതിലൊന്ന് മണ്ണ് കലക്കിയ വെള്ളം കൊണ്ട് ആകണമെന്നും മതം അനുശാസിക്കുന്നുണ്ട്. നായയെ സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനും മുതിരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. കൃഷിക്കോ കാവലിനോ ഡിറ്റക്ടീവ് വർക്കുകൾക്കോ നായകളെ വളർത്തുന്നവർ മറ്റുള്ളവർക്ക് ഉപദ്രവം ആകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. മനുഷ്യരുടെ സ്വതന്ത്രവും സ്വൈര്യവുമായ ജീവിത സാഹചര്യങ്ങളാണ് പ്രഥമ പരിഗണന അർഹിക്കുന്നത് എന്ന കാര്യം വിട്ടു പോകരുത്. 
✍️ Muhammad Sajeer Bukhari


 

Tuesday, 13 September 2022

ശിർക്കൻ കേന്ദ്രങ്ങളിലേക്ക് മുസ്ലിംകളെത്തുന്നതിൻ്റെ കാരണക്കാർ വഹാബികളെന്ന് സകരിയ്യ സ്വലാഹി

മുസ്‌ലിംകളിൽ ചിലർ ശാന്തി തേടി
ശിർക്കൻ കേന്ദ്രങ്ങളിലേക്ക്
പോകുന്നുവെങ്കിൽ അതിനുത്തരവാദി
ഇസ്‌ലാമിലെ ആത്മീയ ചികിത്സകളെ തള്ളിക്കളഞ്ഞ മുജാഹിദും ജമാഅതു
മാണെന്ന് വ്യക്തമായി എഴുതിയതിനു
ശേഷമാണ് സകരിയ സ്വലാഹി പോയത്.
(ജിന്ന്,സിഹ്ർ... പേ:34)👇👇