page

Friday, 30 December 2022

മുജാഹിദ്പത്താം സമ്മേളനത്തിൽ ആഘോഷിക്കുന്ന നൂറ്റാണ്ടേത്?

മതയുക്തിവാദത്തിൻ്റെ നൂറാണ്ടോ മത തീവ്രവാദത്തിൻ്റെ നൂറാണ്ടോ? കേരളവഹാബിസത്തിൽ ആകെ ആശയകുഴപ്പമാണ്. ശ്മശാനവിപ്ളവത്തിൻ്റെ നൂറ്റാണ്ടും മത നശീകരണത്തിൻ്റെ ഒന്നാംനൂറ്റാണ്ടും ആഘോഷമാക്കാമെന്ന് കരുതുന്നവരുണ്ട്. വേറെയും നിലപാടുകൾ ഉയർന്ന് വരാം. പലിശയുക്തിയുടെ ( ഹീലത്തുർരിബ) നൂറാംവാർഷികം എന്നായാലോ? മുസ്ലിം ബേങ്കും പലിശയും മുസ്ലിംകൾക്ക് ഹലാലാക്കിക്കൊടുത്ത പൗരോഹിത്യ ഇണ്ടാസിൻ്റെ വാർഷികം ആഘോഷിക്കപ്പെടേണ്ടതാണല്ലോ.

ഖബ്ർ സംഹാരത്തിൻ്റെ നൂറാം വാർഷികവുമാകാം.കൊടുങ്ങല്ലൂരിൽ ഖബ്ർ പൊളിച്ചു കൊണ്ടാണല്ലോ നശീകരണത്തിൻ്റെ ആരംഭം. താലിബാൻ അഫ്ഗാനിൽ തുടങ്ങിയതും ഖബ്ർ പൊളിച്ചു കൊണ്ടായിരുന്നു. തീവ്രവാദം കുടഞ്ഞെറിയുന്ന പ്രഥമ സമ്മേളനം എന്ന തലക്കെട്ട് നന്നായി ചേരുന്നുണ്ട്.. സലഫിസത്തിൽ നിന്ന് മതേതരത്വത്തിലേക്കുള്ള ആ മാറ്റം പന്തൽ കെട്ടി തന്നെ ആഘോഷിക്കേണ്ടതാണ്. ഒറ്റിൻ്റെ നൂറാം വാർഷികം എന്നായാലോ? മുസ്ലിം ഭാഷയും സംസ്കാരവും തകർത്ത് അവരെ 'നന്നാക്കി 'യെടുക്കാൻ ബ്രിട്ടീഷുകാരോടൊപ്പം ചേർന്നു പ്രവർത്തിച്ചതിൻ്റെ (ഒറ്റിൻ്റെ ) വാർഷികം എന്തുകൊണ്ടും ആഘോഷിക്കപെടേണ്ടതാണ്. മതഭ്രഷ്ട് വാദത്തിൻ്റെ വാർഷികവുമാകാം. കാഫിറാക്കൽ പ്രസ്ഥാനത്തിൻ്റെ നൂറാണ്ട് എന്നായാൽ കെങ്കേമമായി. പ്രവാചകാനുചരൻമാർ തൊട്ട് പാണക്കാട് സയ്യിദൻമാർ ഉൾപ്പെടെയുള്ള സർവ്വ മുസ്ലിംകളും മതഭ്രഷ്ട് ബാധിച്ചവരാണെന്ന വിപ്ളവകരമായ നിലപാടിൻ്റെ വാർഷികം സാഘോഷം ആഘോഷിക്കപ്പെടേണ്ടതാണ്. ആഘോഷത്തിന് വേറെയുമുണ്ട് കാരണങ്ങൾ. മത യുക്തിവാദം സാക്ഷാൽയുക്തിവാദത്തിലേക്ക് പരകായപ്രവേശനം നടത്തുന്ന ഈ ശുഭമുഹൂർത്തം എന്ത് കൊണ്ട് ആഘോഷിച്ചുകൂടാ? വിദ്യാർത്ഥി, യുവജനസമ്മേളനത്തോടൊപ്പം മത യുക്തിവാദത്തിൻ്റെ നവാവതാരങ്ങളായ എക്സ്, യുക്തി, സ്വതന്ത്ര വാദികളുടെ സമ്മേളനം കൂടി ആയാൽ നൂറാം വാർഷികത്തിന് പകിട്ടേറുകയേ ഉള്ളു. നൂറ് വർഷത്തിൻ്റെ പത്താം സമ്മേളന കാര്യ പരിപാടി നോക്കുമ്പോൾ എന്തൊരു മാറ്റം. എവിടെ തിരഞ്ഞൊന്നു നോക്കിയാലും 'പ്രാർത്ഥന അല്ലാഹുവോട് മാത്രം' കാണുന്നില്ല. നൂറ്റാണ്ടായി അതായിരുന്നല്ലോ ബഹളം. ജിന്നിനും പിശാചിനും നല്ല കാലം വന്നതോടെ പ്രാർത്ഥന ആരോടായാലെന്ത്?

പഴയ ആ മുദ്രാവാക്യം തന്നെ ഇബ്ലീസിൻ്റേതായിരുന്നല്ലോ.സുജൂദ് അല്ലാഹുവിന് മാത്രം എന്ന തൻ്റെ പ്രഖ്യാപിത നിലപാടിൻ്റെ പാരടിയായിരുന്നല്ലോ പിൽകാലത്ത് സലഫിസ്റ്റുകൾ ഏറ്റു ചൊല്ലിയത്? രസാവഹമായ ഒരു കാര്യം ഇവിടെ പറഞ്ഞ് പോകണം. മലക്കുകൾ എങ്ങനെ ആദം നബിക്ക് മുമ്പിൽ സുജൂദ് ചെയ്തു എന്ന ചോദ്യത്തിന് അമാനി മൗലവി പറഞ്ഞ ഉത്തരം ഗംഭീരമായിരുന്നു. ആരാധനയുടെ മൂർത്തമായ രൂപമാണല്ലോ സുജൂദ്. ഇതെങ്ങനെ സൃഷ്ടികൾക്ക് മുമ്പിൽ ചെയ്യാനാകുമെന്ന ചോദ്യമാണ് അന്ന് ഇബ്ലീസ് അർത്ഥത്തിൽ ഉയർത്തിയത്. അതേ ചോദ്യം അക്ഷരത്തിൽ ഉയർത്തുകയായിരുന്നു പിൽകാലത്ത് കേരള മുജാഹിദുകൾ.അമാനി മൗലവിവിയുടെ ഉത്തരം ഇങ്ങനെ .സുജൂദ് രണ്ട് തരമുണ്ട്. ആരാധനയുടെ പരിധിയിൽ വരുന്നത്, വരാത്തത്.

ഇത് മലക്കുകൾക്കറിയാമായിരുന്നു.അവർ സുജൂദ് ചെയ്തു.ഇബ്ലീസിനറിയില്ലായിരുന്നു. അവൻ സുജൂദ് ചെയ്തില്ല. അമാനി മൗലവിയുടെ ഫത് വ അംഗീകരിക്കാതെ പോയാൽ മുജാഹിദുകൾ ബിംബാരാധനാരംഭത്തിൻ്റെ നൂറാണ്ട് കൂടി ആഘോഷിക്കേണ്ടിവരും..വെളിയംകോട് ഉമർ മൗലവിയാണ് കഥാപാത്രം. ബിംബത്തിന് മുമ്പിൽ സുജൂദ് ചെയ്യുന്നവനെ പെട്ടെന്ന് മുശ്രിക്ക് എന്ന് വിളിക്കരുത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. ആരാധന മനോഭാവത്തോടെയായിരുന്നോ സുജൂദ് എന്ന് പരിശോദിക്കണം. സുജൂദിൽ തന്നെ രണ്ടിനമുണ്ടെങ്കിൽ അത് പ്രാർത്ഥനയിലും ആകാമല്ലോ? ആരാധനാ മനോഭാവത്തോടെയുള്ള പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. അല്ലാത്ത പ്രാർത്ഥനകൾ കേവലസഹായർത്ഥനകൾ മാത്രമാണ്. അവ ആരാധനയുടെ പരിധിയിൽ വരില്ല.പക്ഷെ, അമാനി മൗലവിയേക്കാൾ വഹാബികൾക്ക് സ്വീകാര്യം പിശാചിൻ്റെ അറിവും ബോധ്യവുമായിരുന്നു.

വഹാബിസത്തിൻ്റെ ആരംഭം ഐക്യസംഘം മുതൽ എന്ന നിരീക്ഷണത്തിലാണ് പത്താം സമ്മേളനം ഗണിച്ചെടുക്കുന്നത്. ശരിക്കും ആരംഭം ആ സുജൂദ് വിവാദം മുതൽക്കല്ലേ, എന്ന് ചോദിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ച് വരുന്നുണ്ട്. അദൃശ്യ ശക്തികളെ ( ജിന്ന് പിശാചുക്കൾ) വിളിച്ചു തേടുന്ന ജിന്ന് വിഭാഗം മുജാഹിദുകളെ ആവേശം കൊള്ളിക്കുന്നതാണ് ഈ നിലപാട്. പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന നിലപാടിൻ്റെ ആഘോഷമാണെങ്കിൽ അതിന് നൂറാണ്ടിൻ്റെ അല്ല, ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യോൽപ്പത്തിയുടെ പ്രഥമ ഘട്ടത്തിൽ ഉണ്ടായ രണ്ട് സംഭവങ്ങൾ. ഒന്ന്. ആദിമ മനുഷ്യനെ ആദരിക്കാൻ അദ്ദേഹത്തിന് സുജൂദ് ചെയ്യണമെന്ന് മലക്കുകളോട് അല്ലാഹു വിൻ്റെ കൽപ്പന. അതു പ്രകാരം നടന്ന സുജൂദ്. രണ്ട്. സുജൂദ് അല്ലാഹു വിന് മാത്രം എന്ന പിശാചിൻ്റെ നിലപാട്. ഈ നിലപാടാണല്ലോ പിൽകാലത്ത് പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന നിലപാടായി പരിണമിക്കുന്നത്. ഇത് സംബൻധിച്ച് അമാനി മൗലവി നൽകിയ മതവിധി ഇബ്ലീസിനും മുജാഹിദുകൾക്കും ഒരുപോലെ ബാധകമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് നൂറാണ്ട് നിശ് ക്ഷയിച്ചിരിക്കുന്നത്.

ഓർക്കേണ്ട പലതും ഓർക്കാതെയാണ് ഈ പത്താം സമ്മേളനം എന്ന വിമർശനം ഉയരുക സ്വാഭാവികം. മദ്ഹബ് നിരാകരണമെന്ന അശ്ളീലത്തിൻ്റെ വാർഷികം കൂടിയാണല്ലോ ഇത്. ഇസ്ലാമിക സമൂഹത്തിൻ്റെ ആഗോള നേതൃത്വമായിരുന്നു മദ്ഹബുകൾ.ഉമ്മത്തിനെ ഐക്യച്ചരടിൽ കോർത്തിണക്കി നിർത്തിയതും മദ്ഹബുകളായിരുന്നു. ബലവത്തായ ആ പാശം പൊട്ടിച്ചെറിഞ്ഞ് മുസ് ലിം സമുദായത്തെ തകർക്കാനായിരുന്നു മദ്ഹബ് നിരാകരണം. അനേകം മൗലവിമാർ മുജ്തഹിദ് ചമഞ്ഞ് തോന്യാസം പറയുന്ന ആഭാസം. മദ്ഹബ് പാശം വിട്ടവർ ജമാലുദ്ധീൻ അഫ്ഗാനിയുടേയും മുഹമ്മദ് അബ്ദുവിൻ്റെയും റശീദ് രിളയുടേയും ഒടുവിൽ ഇബ്നുഅബ്ദിൽ വഹാബിൻ്റെയും അമ്മിക്ക് ചോട്ടിൽ വാല് വെച്ചു കൊടുത്തു. തഖ്ലീദിൻ്റെ പുതിയ അവതാരങ്ങളായി.

അഫ്ഗാനിത്രയത്തിൻ്റെ യുക്തിവാദവും ഇബ്നു അബ്ദിൽ വഹാബിൻ്റെ തീവ്രവാദവും ചേർന്ന സങ്കരയിനം സലഫിസത്തിൻ്റെ ഒരു നൂറ്റാണ്ട് കൂടിയാണിത്.നിരവധിയായ മനുഷ്യജന്മങ്ങളെ കൊന്നൊടുക്കി, ഇസ്ലാമിൻ്റെ സാംസ്കാരിക ചിഹ്നങ്ങളേയും തിരുശേഷിപ്പുകളേയും തകർത്ത്, ഒടുവിൽ ദമ്മാജ് സലഫിസം വഴി തീവ്രവാദത്തിലേക്ക് നൂറോളം കേരളീയ മുസ് ലിം ചെറുപ്പത്തെ എറിഞ്ഞ് കൊടുത്ത മാപ്പർഹിക്കാത്ത ചതിയുടെ ഒരു നൂറ്റാണ്ട് കൂടിയാണിത്. പടിഞ്ഞാറിനോടുള്ള അഭിനിവേശം തലക്ക് പിടിച്ച് കള്ളും പലിശയും അനുവദനീയമാക്കി ജീവിതം ആഘോഷമാക്കിയ മുഹമ്മദ് അബ്ദുവിനെ നവോത്ഥാന നായകനാക്കി അവതരിപ്പിച്ചതിൻ്റെ നൂറാണ്ട് കൂടിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. സർവ്വ മത സത്യവാദിയും പടിഞ്ഞാറിൻ്റെ വളർത്തു പുത്രനുമായ ജമാലുദ്ധീൻ അഫ്ഗാനിയെ മുസ് ലിം നവോത്ഥാന നായകനാക്കി എഴുന്നെള്ളിച്ചതിൻ്റെ നൂറാം വാർഷികവും ഇപ്പോൾ തന്നെയാണ്. ഖുർആനിൽ പ്രവാചകൻമാരുടെ അമാനുഷിക സിദ്ധികൾ വിശദീകരിച്ചിരുന്നില്ലെങ്കിൽ കുറച്ചു കൂടി ബുദ്ധിജീവികൾ ഇസ് ലാമിലേക്ക് വരുമായിരുന്നുവെന്ന് അല്ലാഹുവിന് ന്യായമോതി കൊടുത്ത ഹദീസ് നിഷേധിയും മുഅജിസത്ത് നിഷേധിയുമായ റശീദ് രിളയെ നവോത്ഥാന നായകനായി അവതരിപ്പിച്ച് മുസ് ലിം കേരളത്തെ വഞ്ചിച്ച കൊടും പാതകത്തിൻ്റെ നൂറാണ്ട് കൂടിയാണ് മുജാഹിദുകൾ ഇപ്പോൾ ആഘോഷിക്കുന്നത്. ഇതേ കുറിച്ചൊന്നും മിണ്ടാതെ മതേതരത്വം അഭിമാനമാക്കി രക്ഷപ്പെടാമെന്നാണ് മോഹമെങ്കിൽ, നൂറ്റാണ്ടിൻ്റെ രക്തപങ്കിലമായ ആ കറുത്ത ഏടുകൾ മുസ്ലിം കേരളം വീണ്ടും വായിച്ചു തുടങ്ങുമെന്നേ പറയാനുള്ളു.

മദ്ഹബ് നിരാകരണത്തിൻ്റെ ആഘാതത്തിൽ അട്ടിമറിഞ്ഞ ഒരു കർമശാസ്ത്രത്തിൻ്റെ കഥ കൂടി ഈവേളയിൽ ഓർക്കണം. ലോക മുസ്ലിംകളുടെ ഏക ഖണ്ംമായ നിലപാടുകളെ തള്ളിക്കളഞ്ഞാണ് മലയാള ഖുതുബയിലേക്കും സ്ത്രീ രംഗ പ്രവേശത്തിലെക്കും മറ്റനേകം ആരാധനാകർമങ്ങളെ വക്രീകരിക്കുന്നതിലേക്കും കേരള മുജാഹിദുകൾ എത്തിച്ചേർന്നത്. പല തവണ മാറ്റി പറഞ്ഞാണ് വ്യകൃതമായ ആ കർമശാസ്ത്രം വിരചിതമായത്. പ്രമാണങ്ങളുടെ പിൻബലമോ മദ്ഹബിൻ്റെ ആധികാരികതയോ അവക്കില്ലായിരുന്നു.

കേരള മുസ്ലിംകളുടെ സ്വഫുകൾ പിളർത്തി, വ്യക്തിതലം മുതൽ കുടുംബം, മഹല്ലുകൾ, മരണ, കല്യാണ വീടുകളിൽ വരെ പിളർപ്പെത്തിച്ചതിൻ്റെ വാർഷികം കൂടിയാണല്ലോ ആഘോഷിക്കുന്നത്.? കൗതുകം അതല്ല. സർവ്വമാന കുഴപ്പങ്ങൾക്കും നിദാനമായി പറഞ്ഞത് അവർ അഭൗതിക ശക്തികളോട് അർത്ഥന നടത്തുന്നു എന്നായിരുന്നു. ഇപ്പോൾ ഈ നൂറാം വാർഷിക വേളയിൽ ജിന്ന് മലക്ക് തുടങ്ങിയ അഭൗതികശക്തികളോട് അർത്ഥനയാകാമെന്നായിരിക്കുന്നു. കണ്ണേറും നാവേറും ഉണ്ടെന്ന് വന്നിരിക്കുന്നു. ഉറുക്കും മന്ത്രവും എല്ലാം ഇസ്ലാമികമായാരിക്കുന്നു.പക്ഷെ മന്ത്രമെന്നല്ല, റുഖിയശർഇയ്യ എന്നേ പറയൂ.

ഉമ്മത്തിനെ പിളർത്താൻ ഉപയോഗിച്ചതൗഹീദ് മുജാഹിദ് വശം ഇപ്പോൾ ഇല്ല. പക്ഷെ ഉമ്മത്തിൻ്റെ സ്വഫ് പിളർന്ന് തന്നെ നിൽക്കുന്നു .

ചില ആഹ്ളാദനിമിഷങ്ങൾ കൂടി ഓർത്തെടുത്ത് ആഘോഷത്തിൻ്റെ ഭാഗമാക്കേണ്ടതുണ്ട്.സ്വയം അടർന്ന് പിളർന്ന ആ നല്ല കാലം തീർച്ചയായും ആഘോഷിക്കപ്പെടണം. ഉമ്മത്തിനെ പിളർത്തിയ കൊടുംപാതകത്തിന്കാലം നൽകിയ കനത്ത തിരിച്ചടി മറക്കുന്നതെങ്ങനെ? മുസ്ലിം ഉമ്മത്തിൻ്റെ മുഖത്ത് നോക്കി കാഫിറാക്കിയ നിങ്ങൾ പരസ്പരം ശിർക്കും കുഫ്റും വാരിയെറിഞ്ഞ നല്ല ദിനങ്ങളായിരുന്നു അവ.മുസ്ലിം സമുദായം ശിർക്കിൽ ആപതിക്കുന്നതിൽ വേപഥു കൊണ്ട് ഓടി നടന്നവർക്ക് ഒരു നൂറ്റാണ്ടായിട്ടും തൗഹീദ് തീരുമാനമായിട്ടില്ലെന്ന ആ തിരിച്ചറിവുണ്ടല്ലോ അതെന്തായാലും ആഘോഷിക്കണം. അപ്പോൾ തലക്കെട്ട് വീണ്ടും മാറും.നവോത്ഥാനത്തിൻ്റെ പിളർപാഘോഷം എന്നായാലോ?. എന്തെല്ലാമായിരുന്നു ആഘോഷവേളയിലെ കാര്യപരിപാടികൾ. അന്ന് മതേതരത്വം ഇത്രക്കങ്ങ് അഭിമാനമായിരുന്നില്ല. അത് കൊണ്ട് അധികാര ലഹരി, കുഴൽപ്പണം, അഴിമതി, കമ്യൂണിസ്റ്റ് ബാന്ധവം, വ്യഭിചാരാരോപണം, കക്ഷം വടി കാമ്പയിൻ, വിദേശമദ്യ വിതരണം, കാഫിറാക്കൽ, ശിർക്കാരോപണം.... എന്നിങ്ങനെയുള്ള കാര്യപരിപാടികൾ സ്വീകരിക്കുകയായിരുന്നു. പിളർപാനന്തരം രംഗം ജിന്നു പിശാചുക്കൾ ഏറ്റടുത്തതോടെ തൗഹീദ് പിളർന്നു.നവോത്ഥാനം പൊളിഞ്ഞു. തൗഹീദിൻ്റെ അപ്പോസ്തലൻമാർ പലരും ശിർക്കിൻ്റെ വാരിക്കുഴിയിൽ വീണ് കരഞ്ഞു. അവരിൽ പലരും ഇപ്പോഴും മുശ്രിക്കുകളായി പുറത്ത് നിൽക്കുന്നു. നൂറാണ്ടാ ഘോഷത്തിൽ അവർക്ക് പ്രവേശനമില്ല. 1921ൽ മറഞ്ഞ വഴിക്ക് മനുഷ്യ കഴിവിൽ പെടാത്ത ഉപകാരോപദ്രപങ്ങൾ ചെയ്യാൻ കഴിയുന്നത് അല്ലാഹു വിന് മാത്രം എന്നായിരുന്നു നിലപാട് ജിന്ന് പിശാചിൻ്റെ അരങ്ങേറ്റത്തോടെ ഇത് പൊളിഞ്ഞു.ജിന്നും പിശാചും മറഞ്ഞ വഴിയിൽ നിന്ന് തെളിഞ്ഞ വഴി കയറി വഹാബി തൗഹീദ് അട പടലം തകർത്തു. ജിന്നും പിശാചുംഭൗതികമായതോടെ അവയോട് തേടാമെന്നായി.തേട്ടം ശിർക്കല്ലന്നായി. അപ്പോൾ പഴയ തൗഹീദ് നിർവ്വചനം മാറ്റണമല്ലോ. മാറ്റി. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിലാണ് അല്ലാഹു സഹായിക്കുക എന്നത് സൃഷ്ടികളുടെ കഴിവിന്നതീതമായ കാര്യങ്ങളിൽ എന്നാക്കി. ചിന്ന മാറ്റം. പക്ഷെ തൗഹീദ് പെരിയ രീതിയിൽ പൊളിഞ്ഞു. ജിന്നിനേയും പിശാചിനേയും വിളിച്ച് തേടാമെന്നായി. അന്നത്തെ പുകില് ഇന്നാലോചിക്കുന്നത് കൗതുകകരമാണ്. സാൽവേഷനിൽ ജിന്ന് താത്ത വന്നിരുന്ന് കുശലം പറയുന്നു: മേശവലിപ്പിൽ ജിന്നിറങ്ങുന്നു, അടുക്കളപ്പുറത്ത് ജിന്നിരിക്കുന്നതിനാൽ വേസ്റ്റ് വെള്ളം പുറത്തൊഴിക്കാനാകാതെ മുജാഹിദ് വനിതകൾ കുഴങ്ങുന്നു, ജർമനിയിൽ നിന്ന് നിമിഷാർദ്ധം കൊണ്ട് ജിന്ന് മരുന്നെത്തിക്കുന്നു. പക്ഷെ കപട നവോത്ഥാനത്തിൻ്റെ അസുഖത്തിന് കുറവില്ല. ഒടുവിൽ മുജാഹിദ് പള്ളികളിൽ ജിന്ന് സിഹ്റ് ചികിൽസകൾ തുടങ്ങുന്നു കണ്ണേറിന് സ്പെഷ്യൽകോണക ചികിൽസയുമുണ്ടായിരുന്നു. ഈ ആഘോഷങ്ങൾക്ക് ശേഷം 2001 ൽ പുതിയ തൗഹീദ് പിറന്നു. ഓർക്കണം.ജിന്നുകൾ അപ്പോഴും ആറാട്ട് തുടരുന്നുണ്ടായിരുന്നു.പുളിക്കൽ മദീനത്തുൽ ഉലൂമിൽ ജൂൺ നാലിന് ചേർന്ന സലഫി പൗരോഹിത്യ സഭ പുതിയ തൗഹീദിന് അംഗീകാരം നൽകി. പതിറ്റാണ്ടുകളായി വഹാബികൾ തുടർന്ന് വന്ന അല്ലാഹുവിനെ സംബസിച്ച വിശ്വാസങ്ങളെ തകർത്തെറിയുന്നതായിരുന്നു പുതിയ തൗഹീദ്. രസാവഹമായ കാര്യം ഇതാണ്.ഇപ്പോൾ കൊണ്ടാടപ്പെടുന്ന നവോത്ഥാനത്തിൻ്റെ ഒരു നൂറ്റാണ്ടിൽ തൗഹീദില്ല. പഴയ തൗഹീദിൽ അല്ലാഹു വിന് ഭാഗമോ രൂപമോ ജഡമോ കൈകാലുകളോ ഇല്ലായിരുന്നു. അത്തരം വിശ്വാസങ്ങൾ മതഭ്രഷ്ടിന് കാരണമാകുമായിരുന്നു.പുതിയ തൗഹീദിൽ അല്ലാഹുവിന് ശരീരവും അവയവങ്ങളും ഉണ്ടായി.ഇതിനായി പഴയ പുസ്തകങ്ങൾ മാറ്റി എഴുതി. പാം പുസതകങ്ങളിൽ പുത്തൻ തൗഹീദ് സ്ഥലം പിടിച്ചു.അല്ലാഹുവിന് കൈയ്യും കാലും സ്ഥാപിച്ചെടുക്കാനുള്ള നവോത്ഥാനപരിശ്രമങ്ങളായിരുന്നു ദയനീയം .കൈകൾ വലത്തേക്കും ചിലപ്പോൾ ഇടത്തേക്കും മാറി. അല്ലാഹു വിൻ്റ രണ്ട് കരങ്ങളും ഇടത്ത് സ്ഥാപിക്കാനുള്ള ശ്രമം കണ്ട് വിശ്വാസികൾ മൂക്കത്ത് വിരൽ വെച്ച് കരഞ്ഞു.ആകാശങ്ങൾ അല്ലാഹു വിൻ്റെ വലത് കൈകളിലാണെന്നും അല്ലാഹു ആകാശത്താണുള്ളതെന്നും പ്രസ്താവിച്ചതോടെ സ്വന്തം കൈകളിൽ തന്നെ അല്ലാഹു കയറിപ്പറ്റുന്ന സ്ഥിതി ഉണ്ടായി. പ്രമാണ വിരുദ്ധമായ ഇത്തരം നിലപാടുകൾ മൂലം തങ്ങളുടെ വളർത്തുപുത്രൻമാരായ സ്വതന്ത്ര ,എക്സ്, യുക്തിവാദികൾക്ക് ഏണി വെച്ച് കൊടുക്കുകയായിരുന്നു മുജാഹിദുകൾ. എന്നാലും നാണമൊന്നും തോന്നാത്തതിനാൽ അവർ പുത്തൻ തൗഹീദിൻ്റെ പന്തലിൽ പൊളിഞ്ഞ് പോയ പഴയ തൗഹീദിൻ്റെ നൂറ്റാണ്ടാഘോഷിക്കുന്നു. അപ്പോഴും പുതിയ തൗഹീദ് പ്രകാരം മുശ്രിക്കുകളായ അനേകം മൗലവിമാർ പന്തലിൻ്റെ പുറത്തിരിക്കുന്നു. എന്നാലും ആഘോഷം കേമമാകണം. സംഘ് നേതാക്കളെയൊന്നും നിരാശരാക്കരുത്. പള്ളി നിങ്ങളും ഖബ്റ് ഞങ്ങളും പൊളിക്കാമെന്ന് സമവായത്തിലെത്താൻ ശ്രമിക്കണം.

ബിഗ് സെല്യൂട്ട്: ആയിരങ്ങളെ കൊന്നൊടുക്കിയ തീവ്രവാദം കുടഞ്ഞെറിഞ്ഞ് മതേതരത്വത്തിലേക്ക് കളം മാറാനുള്ള ആ മെയ് വഴക്കത്തിന് ...


 *✍️സുലൈമാൻ സഖാഫി മാളിയേക്കൽ*

Tuesday, 27 December 2022

സ്വത്ത് വീതം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

 പ്രായമേറുന്നു, എന്നാലിനി സ്വത്തെല്ലാം അനന്തരാവകാശികൾക്കു കൈമാറിയാലോ?’– ഈ ചിന്ത സുഹൃത്തിനോടു പറഞ്ഞ മുതിർന്ന പൗരനോട് സുഹൃത്തു പറഞ്ഞു– ‘‘നോക്കീം കണ്ടുമൊക്കെ ചെയ്യണം’’. സ്വത്ത് ഭാഗം വച്ച് പലരും വിഷമത്തിലായിട്ടുണ്ടെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും സുഹൃത്ത് ഓർമപ്പെടുത്തി. ആവശ്യമെങ്കിൽ നിയമവിദഗ്ധരുമായി ആലോചിച്ചു വേണം ഭാഗം വയ്ക്കൽ എന്ന ഉപദേശവും നൽകി.


സ്വത്ത് അനന്തരാവകാശികൾക്കു നൽകുമ്പോൾ അവസാനകാലത്ത് അവർ സംരക്ഷിക്കുമെന്ന പ്രതീക്ഷ പലരും വച്ചുപുലർത്താറുണ്ട്. എന്നാൽ സ്വത്തു ലഭിച്ച ശേഷം അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളുമുണ്ടെന്നതു മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ.


അനന്തരാവകാശികൾ തന്നെ പരിപാലിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, സ്വത്ത് കൈമാറുന്ന രേഖയിൽ ആ വ്യവസ്ഥ ഉൾപ്പെടുത്തണം. അനന്തരാവകാശികൾക്കു സ്വത്തു കൈമാറുന്ന രേഖയിൽ പരിപാലന വ്യവസ്ഥ (മെയിന്റനൻസ് ക്ലോസ്) പരാമർശിച്ചിട്ടില്ലെങ്കിൽ സ്വത്തു കൈമാറ്റം റദ്ദാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത് ഈയിടെയാണ്. സ്വത്തു കൈമാറ്റം അസാധുവാകണമെങ്കിൽ രണ്ടു നിബന്ധനകൾ പാലിക്കണം: സ്വത്തു ലഭിച്ചയാൾ അതു നൽകിയ ആളെ പരിപാലിക്കണമെന്ന വ്യവസ്ഥ ഉണ്ടാകണം. 2007ൽ ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്ന ശേഷം നടപ്പിലാക്കിയ കൈമാറ്റ രേഖയാകണമെന്നതാണ് മറ്റൊന്ന്. ഇവ ലംഘിക്കപ്പെട്ടെന്നു ബോധ്യമായാൽ കൈമാറ്റം റദ്ദാക്കാം.


മകനെതിരെയുള്ള തന്റെ പരാതിയിൽ നടപടിയെടുക്കാൻ ആർഡിഒയ്ക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എസ്.സെൽവരാജ് സിംപ്സൺ സമർപ്പിച്ച ഹർജി നിരസിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവ്. മകനിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഉചിതമായ നടപടികൾ ആരംഭിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. അനന്തരാവകാശികൾക്കു സ്വത്തു കൈമാറുമ്പോൾ ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കാണേണ്ടതുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇത്തരം സംഭവങ്ങൾ.

[കടപ്പാട് മലയാള മനോരമ]

Tuesday, 20 December 2022

ലോകം നിയന്ത്രിക്കുന്നതാരെന്ന് ഇബ്നു തൈമിയ്യ പറയട്ടെ

മലക്കുകളുടെ സ്ഥാനത്തേക്കാൾ ഉന്നത സ്ഥാനമാണ് മനുഷ്യർക്കുള്ളതെന്ന പേജുകളോളം നീണ്ടു നിൽക്കുന്ന വിശാലമായ സമർത്ഥനത്തിനിടയിൽ,വഹാബികളുടെ ഏറ്റവും മുതിർന്ന ആശയ സ്രോതസ്സായ ഇബ്നു തൈമിയ്യയുടെ മുന്നിലുള്ള ഒരു ചോദ്യമാണിത്. ശ്രദ്ധിച്ചു വായിക്കുക. 

وأمّا النَّفْعُ المُتَعَدِّي والنَّفْعُ لِلْخَلْقِ وتَدْبِير العالَمِ فَقَدْ قالُوا هُمْ تَجْرِي أرْزاقُ العِبادِ عَلى أيْدِيهِمْ ويَنْزِلُونَ بِالعُلُومِ والوَحْيِ ويَحْفَظُونَ ويُمْسِكُونَ وغَيْرُ ذَلِكَ مِن أفْعالِ المَلائِكَةِ.

മറ്റു സൃഷ്ടികളിലേക്ക് കൂടി വിട്ടുകടക്കുന്ന ഉപകാരങ്ങൾ, #ലോകത്തിന്റെ_നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ  മലക്കുകൾക്ക് വലിയ പങ്കുണ്ടെന്നും, അവരാണ് അടിമകൾക്ക് ഭക്ഷണവും, വിവരങ്ങളും, സംരക്ഷണവും മറ്റും നൽകുന്നതെന്നും ഉലമാക്കൾ പറഞ്ഞിട്ടുണ്ടല്ലോ..!? ഇത് മനുഷ്യരേക്കാൾ അവർക്ക് സ്ഥാനം ഉണ്ടെന്നതിനെ അറിയിക്കില്ലെ..?

والجَوابُ: أنَّ صالِحَ البَشَرِ لَهُمْ مِثْلُ ذَلِكَ وأكْثَرُ مِنهُ ويَكْفِيك مِن ذَلِكَ شَفاعَةُ الشّافِعِ المُشَفَّعُ فِي المُذْنِبِينَ وشَفاعَتُهُ فِي البَشَرِ كَيْ يُحاسَبُوا وشَفاعَتُهُ فِي أهْلِ الجَنَّةِ حَتّى يَدْخُلُوا الجَنَّةَ. ثُمَّ بَعْدَ ذَلِكَ تَقَعُ شَفاعَةُ المَلائِكَةِ وأيْنَ هُمْ مِن قَوْلِهِ: ﴿وما أرْسَلْناكَ إلّا رَحْمَةً لِلْعالَمِينَ﴾ ؟ وأيْنَ هُمْ عَنْ الَّذِينَ: ﴿ويُؤْثِرُونَ عَلى أنْفُسِهِمْ ولَوْ كانَ بِهِمْ خَصاصَةٌ﴾ ؟ وأيْنَ هُمْ مِمَّنْ يَدْعُونَ إلى الهُدى ودِينِ الحَقِّ؛ ومَن سَنَّ سُنَّةً حَسَنَةً؟ وأيْنَ هُمْ مِن قَوْلِهِ ﷺ «﴿إنّ مِن أُمَّتِي مَن يَشْفَعُ فِي أكْثَرَ مِن رَبِيعَةَ ومُضَرَ﴾»؟ وأيْنَ هُمْ مِن الأقْطابِ والأوْتادِ والأغواث؛ والأبْدالِ والنُّجَباءِ؟[مجموع الفتاوى لابن تيمية ٤/٣٧٩]


ഇതിനുള്ള മറുപടി ഇബ്നു തൈമിയ്യ നൽകുന്നു: "മലക്കുകൾക്കുള്ള ഇക്കഴിവും ഇതിലധികം കഴിവുകളും മനുഷ്യരിലെ മഹാത്മാക്കൾക്ക് റബ്ബ് നൽകിയിട്ടുണ്ട്.! അത് മനസ്സിലാക്കാൻ ഈ മഹാതമാക്കൾക്ക് ലഭിച്ച സൃഷ്ടികളെ നരകത്തിൽ നിന്ന് മോചിപ്പിക്കാനും സ്വർഗത്തിൽ പ്രവേശിപ്പിക്കാനുമുള്ള ശഫാഅതിന്റെ വിവിധ സ്ഥാനങ്ങളും അവകാശങ്ങളും തിരിച്ചറഞ്ഞാൽ തന്നെ മതി. ഈ മഹാന്മാരുടെ ശഫാഅത് കഴിഞ്ഞിട്ടേ പിന്നെ മലക്കുകൾക്ക് ശഫാഅതിന് റബ്ബ് അധികാരം നൽകുകയുള്ളൂ.. മലക്കുകളുടെ സ്ഥാനവും റഹ്മത്തുൽ ആലമീൻ എന്ന്ഖുർആൻ പറഞ്ഞ റസൂലിന്റെ സ്ഥാനവും എത്രയന്തരമുണ്ട്.!? ഔലിയാക്കളിലെ 'അഖ്താബ്/ ഔതാദ്/അഗ്.വാസ്/ അബ്ദാൽ/ നുജബാഅ് തുടങ്ങിയ ഉന്നത സ്ഥാനമുള്ളവരിലേക്ക് നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എവിടെ കിടക്കുന്നു!? 

             ശേഷം ഇബ്നു തൈമിയ്യ കൂട്ടിച്ചേർക്കുന്നു.

فَهَذَا - هَدَاك اللَّهُ - وَجْهَ التَّفْضِيلِ بِالْأَسْبَابِ الْمَعْلُومَةِ؛ ذَكَرْنَا مِنْهُ أُنْمُوذَجًانَهَجْنَا بِهِ السَّبِيلَ وَفَتَحْنَا بِهِ الْبَابَ إلَى دَرْكِ فَضَائِلِ الصَّالِحِينَ مَنْ تَدَبَّرَ ذَلِكَ وَأُوتِيَ مِنْهُ حَظًّا رَأَى وَرَاءَ ذَلِكَ مَا لَا يُحْصِيه إلَّا اللَّهُ وَإِنَّمَا عَدَلَ عَنْ ذَلِكَ قَوْمٌ لَمْ يَكُنْ لَهُمْ مِنْ الْقَوْلِ وَالْعِلْمِ إلَّا ظَاهِرُهُ وَلَا مِنْ الْحَقَائِقِ إلَّا رُسُومَهَا؛ فَوَقَعُوا فِي بِدَعٍ وَشُبُهَاتٍ وَتَاهُوا فِي مَوَاقِفَ وَمَجَازَاتٍ[مجموع الفتاوى لابن تيمية ٤/٣٧٩]

ഇങ്ങനെ തുടങ്ങി മനുഷ്യരിലെ മഹാത്മാക്കളുടെ സ്ഥാനങ്ങൾ ചിന്തിക്കുന്നവർക്ക് അല്ലാഹു അറിവിൻ്റെ കവാടങ്ങൾ തുറന്ന് നൽകപ്പെടും. വെറും പ്രത്യക്ഷ ജ്ഞാനങ്ങൾ മാത്രമുള്ളവരാണ് ഇത്തരം മഹാത്മാക്കളുടെ ഉന്നത സ്ഥാനങ്ങൾ തിരിച്ചറിയാതെ വിമർശിക്കുന്നത്. ഇത് കാരണം അവർ ബിദ്അതുകളിലും, അറിവില്ലായ്മകളിലും പെട്ടു പോവുകയാണുണ്ടായത്." (മജ്മൂഉൽ ഫതാവാ- ഇബ്നു തൈമിയ്യ:4/379,380)


#ചുരുക്കത്തിൽ ഇബ്നു തൈമിയ്യ 'ലോകം നിയന്തിക്കുന്ന മലക്കുകളുടെ സ്ഥാനവും അതിലപ്പുറവും ഔലിയാക്കളിലെ ഉന്നത പദവിയുള്ളവർക്ക് റബ്ബ് നൽകിയിട്ടുണ്ടെന്ന സത്യം വളരെ ഗൗരവത്തിലാണ് ഇവിടെ സംസാരിച്ചത്. അതിൽ ഹദീസുകളിൽ വന്ന അഖ്താബ്/ ഔതാദ്/അഗ്.വാസ്/ അബ്ദാൽ/ നുജബാഅ് തുടങ്ങിയ ഔലിയാകളിലെ ഇത്തരം നിയന്ത്രണങ്ങളുള്ള വിഭാഗങ്ങളെ പ്രതേകം എടുത്തു പറഞ്ഞിട്ടാണ് മറുപടി നൽകുന്നത്. വിവരമില്ലാത്ത ബിദ്അതിൽ അകപ്പെട്ടു പോയവരെ ഈ മഹാത്മാക്കളെ സ്ഥാനങ്ങളെ നിഷേധിക്കുകയുള്ളൂവെന്നും കൂട്ടി ചേർക്കുന്നു. 


ഔലിയാക്കൾ എന്ന് പറയുമ്പോൾ ആരും അവരുടെ ശരീരമാണെന്ന് ധരിക്കരുത്. "അർവാഹുൽ മുഅ് മിനിൻ' 

മുഅ്മിനീങ്ങളുടെ ആത്മാക്കൾക്ക് മലക്കുകളെക്കാൾ വലിയ സ്ഥാനങ്ങൾ ഉണ്ട്. 


Friday, 16 December 2022

അല്ലാഹു- വട്ടം കറങ്ങുന്ന വഹാബീ ഫലിതങ്ങൾ !

 *അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ*



അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ



മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒന്നാമതായി നമുക്ക് പറയാനുള്ളത്

അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ അവർക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ്.

അത് അവരുടെ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ കഴിയും.


അല്ലാഹുവിലുള്ള വിശ്വാസം വർഷവും

മുജാഹിദുകൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.


ഇത്രയും വൈരുദ്ധ്യമുള്ള മറ്റൊരു പ്രസ്ഥാനവും ലോകത്ത് കാണാൻ കഴിയില്ല.

അല്ലാഹുവിലുള്ള വിശ്വാസത്തിൽ പോലും ഇത് വരെ തീരുമാനമാവാത്ത പ്രസ്ഥാനം വഹാബിസമാണ് -



1⃣ *അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്രാണ്‌*  👉👉


അല്ലാഹുവിന് ഭാഗം സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്ത്  പോകാൻ കാരണമാകുന്നതാണ് . കെ. എൻ. എം മുഖപത്രമായ ‘അൽമനാർ’ എഴുതുന്നു👉👉

“ *അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക,  മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ  വിശ്വസിക്കുക. മുതലായ  വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹരണമായെടുക്കാം* ”. (അൽ മനാർ 1952 ജനുവരി 20)


▶ *അല്ലാഹുവിന് ഭാഗമുണ്ട്*  👉👉


അല്ലാഹുവിന് രണ്ടു ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം.  1952 ലെ കുഫ്റ് 2004 ഇല് തൗഹീദ് ആകുന്നു.


▶'അൽമനാർ’ എഴുതുന്നു 👉👉 “ *അല്ലാഹുവിന് ഇരു കൈകളും (ഇരു ഭാഗവും) വലതു ഭാഗമാണ്* ”. (അൽമനാർ 2004 ഡിസംബർ, പേജ് 36)




2⃣ *ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയ്യിൽ* 👉👉



▶ മുജാഹിദിന്റെ ദഹവാ ബുക്സ് പുറത്തിറക്കിയ ഇബ്‌നു അബ്ദുൽ വഹാബിന്റെ  അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ ‘’അല്ലാഹുവിൻ നൽകേണ്ട ഗാമ്പീര്യം’’ എന്നൊരു ആദ്യയമുണ്ട് . അതിൽ ചില ഹദീസുകള്ൾ ഉദ്ധരിച്ച് അതില് നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു :👉👉


“ *അല്ലാഹുവിന്റെ ഇരു തിരു  കരങ്ങളെക്കുറിച്ചും വലതുകൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള  വ്യക്തമാക്കൽ.  ഇടതു കൈയിനു ‘ശിമാൽ’ എന്ന നാമകരണം വ്യക്തമാക്കിയത്* ”. (അതൗഹീദ്, പേജ് 199)



▶ *അല്ലാഹുവിന്റെ വലതു കയ്യിൽ അള്ളാഹു*

ആകാശങ്ങലെല്ലാം അല്ലാഹുവിന്റെ വലുത് കയ്യിലാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അള്ളാഹു  ആകാശത്തിലാണെന്നും വിശ്വസിക്കണം . അഥവാ അല്ലാഹുവിന്റെ വലതു കയ്യിലാണ് അള്ളാഹു !? അൽമനാർ എഴുതുന്നു :👉👉


“ *അള്ളാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകള് കാണാൻ കഴിയും* ” (അൽമനാർ 2005 ഏപ്രിൽ ,പേ 49)



3⃣ *അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പികരുത്*


വക്കം മൗലവി എഴുതുന്നു 👉 *ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാധൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപ്പെട്ട സംഗതികളാകുന്നു* ”. (ഇസ്‌ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)



▶ *അള്ളാഹു ആകാശത്തിൽ*



ഉമർ മൗലവി എഴുതുന്നു : “ *യഥാർത്ഥത്തിൽ അള്ളാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർതമാകുന്നു* “. (ഫാതിഹയുടെ തീരത് 1987 പേ 126,127)



4⃣ *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്*


കെ.എൻ.എം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആന് വിവരണത്തിൽ പഠിപ്പിക്കുന്നു 👉👉


“ *അർശിൽ അവൻ ആരോഹണം ചെയ്‌തുവെന്ന വാക്യത്തിന്റെ ബാഹ്യാർതത്തെ അടിസ്ഥാനമാക്കി അള്ളാഹു ആർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ . അള്ളാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്ടെ ഗുണ വിശേഷങ്ങളെ നിരാകരിക്കലുമാണദ്* ”. (വിശുദ്ധ ഖുറാൻ വിവരണം . കെ എൻ എം. പുറം 1102)


▶ *ഇരുന്നു എന്നു പറയരുതെന്നദ് വിവരക്കേട്* 👉👉


അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അള്ളാഹു അർശില് ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നും ഉമർ മൗലവി 👉👉


“ *സിംഹാസനത്തിൽ (അള്ളാഹു) ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ്. എന്ത് കൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്* “.  (ഫാത്തിഹയുടെ തീരത്ത് . പുറം 17, കെ എൻ എം)



▶കെ എൻ എം  പുറത്തിറക്കുന്ന വിചിന്തനം വാരികയിലും ഇതാവർത്തിച്ചു 👉👉 “ *അള്ളാഹു ഇരുന്നു  എന്ന് പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത് . ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല* ”. (വിചിന്തനം 2010 ഏപ്രിൽ 9. പുറം 5)




5⃣ *അല്ലാഹുവിന് ഇടത് കൈ ഇല്ല* 👉👉


കെ എൻ എം മുഖ പത്രം അൽമനാർ എഴുതുന്നു 👉👉

“ *അള്ളാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും . അവന്ടെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടിക്കുകയും ചെയ്യും . അവന്റെ രണ്ട കൈകളും വലതാണ് . അവയിൽ ഇടതില്ല* “. (അൽമനാർ 2007 മെയ് പേജ് 57)



▶ *അല്ലാഹുവിന് ഇടതുണ്ട്*


അൽമനാർ എഴുതുന്നു 👉👉 ” *അന്ദ്യദിനത്തിൽ അള്ളാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും .പിന്നീട് തന്റെ വലത് കൈകൊണ്ട് പിടിച്ച ശേഷം പറയും. ഞാനാണ് രാജാവ് . എവിടെ അഹങ്കാരികളും ധിക്കാരികളും ശേഷം ഭൂമിയെ തന്റെ ഇടത്കൈ കൊണ്ട് ചുരുട്ടിപ്പിടിക്കും* “. (അൽമനാർ 2009, ജനുവരി പേജ് 24)



6⃣ *അള്ളാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*



അൽമനാർ എഴുതുന്നു 👉👉  “ *എതൊരുവൻ അള്ളാഹു ആർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്  . പശ്ചാത്തപിക്കണം .അല്ലെങ്കില്ൽ അവന്ടെ പിരടി വെട്ടപെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വരാതിരിക്കാൻ അവനെ അഴുക്കിലേക് എറിയപ്പെടണം*”. (അൽമനാർ 2009 ജൂൺ പുറം 56)


▶ *അള്ളാഹു അടുത്താണെന്ന് വിശ്വസിക്കണം*


അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും വ്യാഖ്യാനിക്കാതെ ബാഹ്യാർത്തത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അള്ളാഹു ദൂരെയാണെന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പടിപ്പിക്കേണ്ടി വന്നത് . എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അള്ളാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടി വന്നു .



“അല്ലാഹു പറയുന്നു 👉👉 *നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക)* “. (അൽമനാർ 2004 നവംബർ പേജ് 11)


എം. എം അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നതിലേക്ക് എന്ന പുസ്തകം കാണുക 👉👉


“ *മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കൺടനാടിയേക്കാൾ അടുത്തവനാണെന്നും ഖുർആൻ പറയുന്നുണ്ട് നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക)*  (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നതിലേക്ക് ,പേജ് 37 .ഐ എസ് എം കേരള)




7⃣ *അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കല് കുഫ്‌റാണ്*



‘മുബ്തദിഹ് കാഫിർ’ അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു 👉👉


“ *അല്ലഹുവിന് ജഡം, രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക* “ . അൽമനാർ (1952 ജനുവരി 20)



▶ *അല്ലാഹുവിന് ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം*



കെ എൻ എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക 👉👉


“ *സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറിയില്ലെന്നും വിശ്വസിക്കുന്നവരാണ്* “. (മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത ,പേജ് 95)


8⃣ *സ്വിഫാത്തിനെ നിഷേധിക്കൽ ഹദീസ് നിഷേധമാണ്*



അല്ലാഹുവിന്റെ സ്വിഫത്തുകൾ (വിശേഅഹനങ്ങൾ) വ്യാഖ്യാനിക്കുന്നത്


യഥാർത്ഥത്തിൽ നിഷേദമാണ് എന്നാണ് മുജാഹിദുകൾ ഇപ്പോൾ പഠിപ്പിക്കുന്നത് 👉


“ *അല്ലാഹുവിനു വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങളെ അതിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക ഇതിനു സ്വിഫത് നിഷേധം എന്നു തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക* “ (വിചിന്തനം 2010 ജൂൺ 4, പേജ് 10)



▶ *വ്യാഖ്യാനിക്കണം വക്കം മൗലവി*


എന്നാൽ സ്വിഫത് വ്യാഖ്യാനം സ്വിഫത് നിഷേദമല്ലെന്നാണ് വക്കം മൗലവി മുമ്പ് പഠിപ്പിച്ചത്, അദ്ദേഹം എഴുതുന്നു 👉


“ *ബുദ്ദിക്ക് അസംഭവ്യമായി കാണുന്ന ബാഹ്യാർത്വത്തോട് കൂടിയ വല്ല വാക്യങ്ങളും ഖുർആനിലോ ഹദീസിലോ കാണുന്നതായാൽ ആ ബാഹ്യാർത്ഥമല്ല അവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നും ബുദ്ദി നിഷേധിക്കാത്ത ഏതോ അർത്വം അവിടെയുണ്ടെന്നും നിശ്ചയിക്കണമെന്നുമാണ് മതസിധ്വാന്ദം . ഇപ്രകാരമുള്ള വചനങ്ങളെ കുറിച്‌ മാതാചാര്യന്മാരായ ഉലമാക്കളുടെ ഇടയിൽ രണ്ട് പക്ഷമുണ്ട് . ഒന്ന് ആ വചനങ്ങൾക്ക് ബുദ്ദിക്ക് വിരോധമല്ലാത്ത അർഥം ഉണ്ടായിരിക്കുമെന്നും എന്നാൽ അത് നമുക്ക് ദുർഗ്രഹമായിരിക്കുമെന്നും അതിനാൽ ആ ഭാഗം ദൈവത്തിൽ സമർപ്പിച്‌ വിട്ടേക്കണമെന്നുമാണ്. ഇതു പൂർവന്മാരായ ഉലമാകളുടെ (സലഫിന്റെ) പക്ഷമാണ്. പിൽക്കാല ഉലമാകളുടെ പക്ഷം ആ ഭാഗത്തെ ഭാഷാനിയമമനുസരിച്ചു വ്യാഖ്യാനിച്ചു ബുദ്ധിക്ക് വിരോധമില്ലാത്ത അർത്വത്തെ സങ്കല്പിക്കണമെന്നാണ്* “ (ഇസ്ലാംമത സിദ്ധാന്ദ സംഗ്രഹം ,വക്കം മൗലവി,പേജ് 62)



▶ *അമാനി വ്യാഖ്യാനിക്കുന്നു*


കെ എൻ എം ഔദ്യോഗിക പരിഭാഷയിൽ അമാനി മൗലവി വ്യാഖ്യാനിച്ചത് കൂടി കാണുക 👉👉


“ *കാര്യം ഗൗരവത്തിലെത്തുന്ന ദിവസം” 68/42 (പരിഭാഷ പേജ് 3392) “യൗമ യുക്ശഫു അന്സാഖ്‌” എന്ന സൂക്തതെയാണ് മേൽ പറഞ്ഞ പ്രകാരം അമാനി വ്യാഖ്യാനിച്ചത് .  ഇപ്പോൾ ഈ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിടിച്ചുകൊണ്ട് മൗലവിമാർ അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വാതിക്കുന്നു . അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കല് നമുക്ക് നിർബന്ധമാണ് . കണങ്കാല് വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക* 68/42” (വിശ്വാസകാര്യങ്ങൾ അള്ളാഹു കെ എൻ എം, പേജ് 203)



9⃣ *വ്യാഖ്യാനം ബുദ്ദി ശൂന്യമാണ്  കെ പി*


കെ എൻ എം മുൻ ജനറൽ സെക്രട്ടറി കെ. പി മുഹമ്മദ് ബിൻ അഹമ്മദ് മൗലവി അല്ലാഹുവിന്റെ സിഫതുകളെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് എഴുതിയത് കാണുക👉👉


“ *അല്ലാഹുവും റസൂലും  അല്ലാഹുവിനുപയോഗിച്ചിട്ടുള്ള നാമവിശേഷണങ്ങൾക്ക് നാം സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഒരാശയം നിനച്ചുണ്ടാക്കുന്നത് എത്ര ബുദ്ദിശൂന്യം !! നാം നിരൂപിച്ച അർഥമാണ് അള്ളാഹു ഉദ്ദേശിച്ചത് എന്നതിന് യാതൊരു തെളിവുമില്ലല്ലോ .അത് അള്ളാഹു ഉദ്ദേശിച്ചിട്ടില്ലാത്തതും നമ്മുടെ കേവലാനുമാനവും മാത്രമായിരിക്കാൻ സാദ്ധ്യത കൂടുന്നു . എങ്കിൽ നാം വമ്പിച്ച ആരോപണമല്ലേ അല്ലാഹുവിന്റെ മേൽ നടത്തുന്നത് .. അത് വലിയ തെറ്റാണെന്നതിൽ പക്ഷാന്തരമില്ല… എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാഹുവിന്ടെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ (അറിഞ്ഞോ അറിയാതെയോ) ചെന്ന് ചാടിയിരിക്കുന്നു . അവരിൽ പലർക്കും സദുദ്ദേശമാണ് ഉണ്ടായിരുന്നത് എന്നത് സത്യമായിരിക്കാം . രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാകുമല്ലോ* “. (വിശ്വാസം .പുറം 124,76 നോക്കുക)



▶ *കെ പി തന്നെ വ്യാഖ്യാനിക്കുന്നു*



സ്വിഫത്  വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ച കെ. പി. മൗലവി തന്നെ അതേ പുസ്തകത്തിൽ വ്യാഖ്യാനിക്കുന്നത് കാണാം . ഉറങ്ങാൻ കിടക്കുമ്പോൾ നടത്തേണ്ട പ്രാർത്ഥനക്ക് അർത്ഥം പറഞ്ഞ് അദ്ദേഹം നൽകിയ വ്യാഖ്യാനമിങ്ങനെ 👉👉


“ *അല്ലാഹുവേ നീയാണ് ആദ്യമായുള്ളവൻ.  അപ്പോൾ നിനക്ക് മുമ്പ്  യാതൊന്നുമില്ല. നീയാണ് പ്രത്യക്ഷനായുള്ളവൻ. അപ്പോൾ നിന്റെ മീതെ ഒന്നുമില്ല. നീ തന്നെയാണ് പരോക്ഷനായുള്ളവനും. അപ്പോൾ നിന്റെ അടിയിലായും ഒന്നുമില്ല. നീ ഞങ്ങൾക്ക് കടംവീട്ടിത്തരിക.  ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് നീ ധന്യത നൽകുകയും ചെയ്യുക. (ഈ വിശേഷണങ്ങൾക്ക് മൌലവി‍ വ്യാഖ്യാനം നൽകുന്നതിനെയാണ്) “നിന്റെ മീതെ ഒന്നുമില്ല” എന്നതിന്റെ വിവക്ഷ നിന്നെ അതിജയിക്കുന്ന ,നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീ അറിയാതെ നിന്ടെ നിയമപരിതിയിൽ നിന്ന് ഒഴിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു* “. (വിശ്വാസം ,പേജ് 90)



1⃣0⃣ *വ്യാഖ്യാനിക്കരുതെന്ന് ഉമർ മൗലവി*



അല്ലാഹുവിനെ പറ്റി പറഞ്ഞ കാര്യങ്ങളൊന്നും വ്യാഖ്യാനിക്കാതെ അപ്പടി  പറയണമെന്ന് ഉമർ മൗലവിയും എഴുതുന്നു 👉👉


“ *പരിശുദ്ധ ഖുർആനിലോ ഹദീസുകളിലോ അള്ളാഹുവിനെക്കുറിച് എന്താണോ പറഞ്ഞത് , എത്രത്തോളമാണ് പറഞ്ഞത്,  അത്രത്തോളം സ്വീകരിക്കുന്നവരാണ് അഹ്ലുസുന്നത് യാതൊന്നും അവർ വ്യാഖ്യാനിക്കുകയില്ല* “. (ഫാത്തിഹയുടെ തീരത്ത് KNM ,കെ ഉമർ മൗലവി പേജ് 126)



▶ *ഉമർ മൗലവി തന്നെ വ്യാഖ്യാനിക്കുന്നു*


“ *യൗവ യുക്ശഫു അന് സാഖ്” എന്ന ആയത്തിനു  ഉമർ മൗലവിയുടെ പരിഭാഷയിൽ വ്യാഖ്യാനമേ ഉള്ളൂ . ബാഹ്യാർത്ഥം പറഞ്ഞിട്ടില്ല “വിശമം കൊടുമ്പിരി കൊള്ളുന്ന നാളിൽ (അവരുടെ പങ്കുകാരെ ഹാജരാക്കട്ടെ)* ” (പരിഭാഷ പേജ് 559)‌



1⃣1⃣ *വ്യാഖ്യാനത്തിനെതിരെ എം എം അക്ബർ*


“ *ദൈവിക സത്തയെ കുറിച്ച് ഖുർആനിലും ഹദീസിലും വന്ന കാര്യങ്ങൾ വിശദീകരണമോ വ്യാഖ്യാനമോ കൂടാതെ അപ്പടി വിശ്വസിക്കുക എന്നതാണ് സച്ചരിതരായ മുൻഗാമികളുടെ നിലപാട്. നമ്മുടെ വകയായുള്ള വിശദീകരണങ്ങളും  വ്യാഖ്യാനങ്ങളും നൽകുന്നത് വിശുദ്ധ ഖുർആൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കൂടുതൽ ദുർഗ്രഹമാകുന്നതിനു മാത്രമേ നിമിത്തമാകൂ. സ്വന്ഥം ബുദ്ധിയിൽ യുക്തമെന്ന് തോന്നിയ വ്യാഖ്യാനങ്ങൾ നൽകി കുർആനിൽ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ അറിയാൻ ശ്രമിച്ചതാണ് മുസ്‌ലിംലോകത്തെ ചിന്ഥാബ്രംശങ്ങൾക്ക് നിമിത്തമായത്* ” (അല്ലാഹുവിനെ അറിയുക പേജ് 113)



▶ *അക്ബർ തന്നെ വ്യാഖ്യാനിക്കുന്നു*


വ്യാഖ്യാനം മുസ്‌ലിം ലോകത്തെ ചിന്താബ്രാംശങ്ങൾക്ക് നിമിത്തമായി എന്ന് എഴുതിയ അതേ പുസ്തകത്തിൽ തന്നെ അക്ബറും വ്യാഖ്യാനിക്കുന്നുണ്ട്. “ഞാൻ അടിമയോട് കൂടെ എന്ന് ബാഹ്യാർത്ഥം വരുന്ന സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് കൊണ്ട് എഴുതുന്നു 👉👉


“ *ഖുർആൻ സൂക്തങ്ങളിലും ഹദീസുകളിലുമൊന്നും  വിവക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവിക സത്ത മനുഷ്യർക്കടുതാണെന്നോ  അവന്റെ കണ്ടനാടിക്കുള്ളിലാണെന്നോ അല്ലെന്ന  വസ്‌തുത പ്രമാണികളായ ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അറിവും കഴിവും ആണ് ഇവിടെ വിവക്ഷിക്കപ്പെട്ടിട്ടുള്ളതെന്നു ഇക്കാര്യം പരാമർശിക്കുന്ന സൂക്തങ്ങൾ തന്നെ സൂക്ഷ്മമായി വിശകലനം ചെയ്താൽ വ്യക്തമാവും. നടേ സൂചിപ്പിച്ച ഹദീസുകൾ നൽകുന്ന വിവരവും മറിച്ചല്ല. കണ്ടനാടിയേക്കാൾ അടുത്താണെന്ന് പറഞ്ഞത് അല്ലാഹുവിന്റെ വിശുദ്ധ സൃഷ്ടികളായ മലക്കുകളെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്* ” (അല്ലാഹുവിനെ അറിയുക. പേജ് 68)



1⃣2⃣ *വ്യാഖ്യാനത്തിനെതിരെ അൽമനാർ*


“ *അല്ലാഹുവും അവൻറെ ദൂതനും അല്ലാഹുവിനെ കുറിച്ച് എന്തു പറഞ്ഞു തന്നുവോ അത് അങ്ങനെതന്നെ വിശ്വസിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഹ്യാർതം അതിന്റെ വിട്ട് അതിന്ടെ പൊരുൾ തേടി പോവാനോ അതിനെ വ്യാഖ്യാനിച്ചു ഒപ്പിക്കാനോ പാടുള്ളതല്ല*” (അൽമനാർ 2004 ജൂലൈ പേജ് 33)


▶ *അൽമനാർ വ്യാഖ്യാനിക്കുന്നു*


“ *നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് ബാഹിയാർത്ഥം  വരുന്ന സൂറത്ത് ഹദീദ് 4-ആം സൂക്തത്തിന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം അംഗീകരിച്ചുകൊണ്ട് അൽമനാർ എഴുതുന്നു : “എന്നാൽ ഈ  ആയത് വിശദീകരിച്ചു പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇപ്രകാരമാകുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു നിങ്ങൾ എവിടെയായിരുന്നാലും എങ്ങനെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ കാണുന്നു. എല്ലാവരും അവന്ടെ കാഴ്ചക്കും അറിവിനും വിധേയമാണ്*”. (ഇബ്നു കസീറ്) (അൽമനാർ 2005 ഏപ്രിൽ)



1⃣3⃣ *വ്യാഖ്യാനം പാടില്ലെന്ന് വിചിന്തനം*


കെ എൻ എം പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു 👉👉


“ *അല്ലാഹുവിന്റെ സ്വിഫത്തുകൾ ഇസ്ലാമിന്റെ അഖ്വീത (വിശ്വാസ കാര്യങ്ങൾ) യിൽ പെട്ട കാര്യമാണ്. വിശ്വാസ കാര്യങ്ങളിൽ ഇജ്തിഹാദ് ചെയ്യാനും വ്യാഖ്യാനങ്ങൾ ചമയ്ക്കാനും നവവിയടക്കം ഒരാൾക്കും പാടില്ല* ” (വിചിന്തനം 2010 ജൂലൈ 23,



▶ *വിചിന്തനത്തിൽ തന്നെ വ്യാഖ്യാനം*


വിചിന്തനം വാരികയിൽ തന്നെ വന്ന ഒരു ഹദീസും  വ്യാഖ്യാനവും കാണുക 👉👉


“ *നബി (സ) പറഞ്ഞു “അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ വലിയ്യിനോട് വല്ലവനും ശത്രുത പുലർത്തുകയാണെങ്കിൽ അവനുമായി ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.. സുന്നത്തായ കർമ്മങ്ങള് മുകേന എന്റെ അടിമ ഞാനുമായി അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ ഞാൻ അവനെ സ്നേഹിക്കും. ഞാൻ അവനെ സ്നേഹിച്ചാൽ അവൻ കേൾക്കുന്ന കാതും, കാണുന്ന കണ്ണും, പിടിക്കുന്ന കയ്യും, നടക്കുന്ന കാലും ഞാനായിത്തീരും. എന്നോട് ചോദിച്ചാൽ ഞാൻ അവനു നല്കും.എന്നിൽ അഭയം തേടിയാൽ ഞാൻ അവന് അഭയം നൽകുകയും ചെയ്യും.(ബുകാരി) യഥാർത്ഥ ഭക്തന്മാർ അവരുടെ അവയവങ്ങളെ അള്ളാഹു വിലക്കിയ മാർഗത്തിൽ ഉപയോഗിക്കുകയില്ലെന്നും ആ ശ്രമങ്ങൾക്ക് അല്ലാഹുവിന്റെ തുണയുണ്ടാകുമെന്നും ആലങ്കാരിക രൂപത്തിൽ പറഞ്ഞ ഹദീസാണിത്* "(വിചിന്തനം 2010 നവംബർ 26, പേജ് 9)



1⃣4⃣ *സ്വിഫത് വ്യാഖ്യാനം പാടില്ല “ശബാബ്”*



സ്വിഫത് വ്യാഖ്യാനവുമായി ബന്ധപ്പെട്ട പരസ്പര വിരുദ്ധ ആശയങ്ങൾ മടവൂർ ഗ്രൂപ്പിലും കാണാം  ശബാബ് എഴുതുന്നു👉👉


“ *കുറ്റമറ്റ  നബിവചനങ്ങളിൽ അല്ലാഹുവിന്റെ കൈപ്പത്തിയെക്കുറിച്ചും വിരലുകളെ കുറിച്ചു പരാമർശങ്ങൾ വന്നിട്ടുണ്ട്…. വ്യാഖ്യാനാതീതവും ഉപമിക്കാൻ  നിർവാഹമില്ലാത്തതും നിരാകരിക്കാൻ പാടില്ലാത്തതുമാണ്. നബി വചനത്തിൽ അല്ലാഹുവിന്റെ  കൈപ്പടം എന്ന പ്രയോഗം (കഹ്ഫ്) തന്നെ പ്രവാചകനിൽ നിന്നുദ്ധരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉപമകൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി നമുക്കവയെ ഗ്രഹിക്കുകയല്ലാതെ വഴിയില്ല* “. (ശബാബ് 2004 മാർച്ച്)

“ *ഖുർആനും സുന്നത്തും പ്രസ്താവിക്കുന്ന അല്ലാഹുവിന്റെ സ്വിഫത്തുകൾ അക്ഷരം പ്രതി അംഗീകരിക്കാനും തഹ്‌വീൽ (വ്യാഖ്യാനം) ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു* “. (ശബാബ് 1999 സെപ്റ്റംബർ 3, പേജ് 11)



▶ *വ്യാഖ്യാനിക്കണം ശബാബ്*



സിഫത്തുകൾ വ്യാഖ്യാനിക്കരുതെന്നും ബാഹ്യാർത്ഥം തന്നെ സ്വീകരിക്കണമെന്നും പഠിപ്പിച്ച ശബാബ് തന്നെ പിന്നീട് അത് യഥാർത്ഥ തൗഹീദല്ല മുജസിമിയാകളുടെ വാദമാണെന്ന് 👉👉


" *അല്ലാഹുവിന്റെ കൈകള് , അല്ലാഹുവിന്റെ ഇറക്കം  എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾകൊണ്ട തൗഹീദല്ല . പ്രത്യുത ഇത് മുജസിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്* “. (ശബാബ് 2009 ജൂൺ 5 പേജ് 29) “  

*അല്ലാഹുവിന്റെ വിശേഷണമാണെന്ന് അംഗീകരിക്കുന്ന പക്ഷം സന്ദർഭത്തിനു അനുയോജ്യമായ നിലക്ക് വ്യാഖ്യാനിക്കാൻ പാടില്ലെന്ന മുജാസിമിയ്യതിന്ടെയും കറാമതിന്റെയും വാദമാണ്* “ (ശബാബ് 2009 ജൂലൈ 10, പേ 28)



1⃣5⃣ *അല്ലാഹു സ്ഥലകാല സങ്കല്പങ്ങൾക്കതീതന് : ശബാബ്*


ശബാബ് വാരിക എഴുതുന്നു 👉👉


“ *സ്ഥലകാല സങ്കല്പങ്ങൾക്കതീതനായ അല്ലാഹുവിന്ടെ അസ്തിത്വത്തെക്കുറിച്ചുള്ള ഈ  നാമകരണം* ….” (ശബാബ് 2003 ഏപ്രിൽ 25, പുറം 5)



▶ *അള്ളാഹു ആകാശത്തിനു മുകളിൽ : ശബാബ്*



“ *അലാഹു ആകാശങ്ങൾക്കു മുകളിലാണെന്നു വ്യക്തമാവുന്നു ….. അള്ളാഹു മുകളിലായത് കൊണ്ട് തന്നെയാണ്. സൂറത് മുൽകിൽ മാത്രമല്ല അള്ളാഹു ആകാശത്തിനു മുകളിലാണെന് വ്യക്തമാക്കിയിട്ടുള്ളത്* “(ശബാബ് 1999 സപ്തംബർ 3,പേജ് 11)




1⃣6⃣ *പരിഭാഷ (ബാഹ്യാർത്ഥം) പറയരുത്*



സി പി ഉമർ സുല്ലമി എഴുതുന്നു 👉👉

“ *വിശുദ്ധ ഖുർആനും തിരുസുന്നത്തുമെല്ലാം അറബി ഭാഷയിലാണ് . അറബിഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾകൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ് . അതുകൊണ്ടുതന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സ്വിഫത്തുകൾ അംഗീകരിക്കളാണ് ഏറ്റവും ഉത്തമം*”/(ശബാബ് 2009 ഒക്ടോബര് 23, പേജ് 11)



▶ *ബാഹ്യാർത്തത്തിൽ വിശ്വസിക്കണം*


*വിശുദ്ധ ഖുർആനിലും കുറ്റമറ്റ  പ്രവാചക വചനങ്ങളിലും  ഉദ്ധരിക്കപ്പെട്ട ഇത്തരം പരാമർശങ്ങളെല്ലാം അതിന്റെ ബാഹ്യവും വ്യക്തവുമായ ആശയത്തിൽ തന്നെ നാമും സ്വീകരിക്കാൻ ബാധ്യസ്ഥരാകുന്നു*” .(ശബാബ് 2004 മാർച്ച്)



1⃣7⃣ *അല്ലാഹുവിന്റെ മുഖം, ചിരി എന്ന പ്രയോഗം ആലങ്കാരികം*



ശബാബ് എഴുതുന്നു 👉👉

“ *അല്ലാഹുവിന്റെ  അവകാശത്തിൽ ചിരി എന്ന പ്രയോഗം അലങ്കാര പ്രയോഗമാണ്*” (2009 ജൂലൈ 10 പേജ് 29) “ *അല്ലാഹുവിന്റെ അസ്ഥിത്വം എന്നതാണ് മുഖം എന്നതിന്റെ ഉദ്ദേശ്യം. മുഖം എന്ന് പറഞ്ഞത് സംസാരത്തിലെ അലങ്കാര പ്രയോഗമാണ്* ” (ശബാബ് 2009 മെയ് 15 പേജ് 35)



▶ *ആലങ്കാരികം നിഷേധത്തിലേക്കുള്ള മാർഗം*



“ *തഹ്‌വീൽ ചെയ്യൽ (വ്യാഖ്യാനം) അപകടകരമാണ് സാദൃശ്യപ്പെടുതൽ നാശകരമാണ് ,ആലങ്കാരികമാക്കൽ നിഷേതത്തിലെക്കുള്ള മാർഗമാണ് .ഈ വസ്തുതകൾ ഗ്രഹിച്ചാൽ ശരിയായ പാത നമുക്ക് വ്യക്തമാവും* “ (ശബാബ് 1999 സപ്തംബർ 3 പുറം 11)



1⃣8⃣ *സ്രഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യത്തിൽ ‘പോലെ’ പ്രയോഗം ശിർക്*



*വിദൂരത്തുള്ളത് കാണാനും കേൾക്കാനും മാഹാന്മാർക്ക് സാധിക്കും എന്ന അർത്ഥത്തിൽ അള്ളാഹു കാണും പോലെ കാണും എന്ന പദ പ്രയോഗത്തിൽ കടിച്ചു തൂങ്ങി മുജാഹിദുകൾ സുന്നികളെ മുശ്രികാക്കാൻ ശ്രമിക്കാറുണ്ട് . ഒരു മൗലവി എഴുതുന്നു “ശുദ്ധ ശിർക്കും നുണയുമാണിത് .അല്ലാഹുവിന്റെതെന്ന് പറയുന്ന കാഴ്ചയും കേൾവിയും അവന്ടെത് മാത്രമാണ്.. സ്രറഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യങ്ങളിൽ ഒരു പോലെ എന്ന പ്രയോഗം അസംഭ്യവും പറയാന് പാടില്ലാത്തതുമാണ്* “. (തിരഞ്ഞെടുത്ത നുണകൾ ,പേജ് 26)



▶ *പോലെ എന്ന് പ്രയോഗിക്കുന്നു*



അബ്ദുൽ ഹഖു സുല്ലമി എഴുതുന്നു 👉👉


*“റഹീം” എന്ന വിശേഷണം അള്ളാഹു അവനെ വിശേഷിച്ച പോലെ അവന്ടെ ദൂതന്റെ വിശേഷണമായും പറഞ്ഞിട്ടുണ്ട്* “ (അള്ളാഹു, പേജ് 182 കെ എൻ എം) “ *ആകാശങ്ങൾ അവന്ടെ (അല്ലാഹുവിന്റെ) വലതു കൈ കൊണ്ട് ചുരുട്ടിപ്പിടിച്ചവയാണ് . കുട്ടികൾ പന്തറിയുന്നതുപോലെ അവന്ടെ വലതു കൈ കൊണ്ട് അവൻ എറിയും* “. (അൽമനാർ 2007 ഒക്ടോബർ, പേജ് 36)



1⃣9⃣ *യത് എന്നതിന് കൈ എന്നർത്ഥം പറയരുത്*



*യത് എന്ന അല്ലാഹുവിന്റെ പ്രയോഗത്തിന് കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാകുന്നത് കാണുക . യത് എന്ന അറബി പദത്തിന് 25 ഓളം അർഥങ്ങൾ സ്വഹീഹുൽ ബുകാരിയുടെ വിവരണമായ ഫതുഹ്ൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട് . മലയാളം പറയുമ്പോൾ അതിൽ ഏതു അർത്ഥമാണ് നാം പറയുക ?? കൈ എന്ന് സാധാരണ പറയുന്ന അർഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കുന്നു . ഇതു അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്നു പ്രത്യേകം പറയേണ്ടതുമാണ് താനും* “ (ശബാബ് 2009 ഒക്ടോബർ 23)




▶ *കൈ എന്നർത്ഥം പറയുന്നു*


ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക 👉👉


“ *ഇബ്ലീസേ, എന്റെ കൈ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്തു തടസ്സമാണുള്ളത്* “ ?? (പുറം 612) ഇവിടെ യദ് എന്നതിന് വിശദീകരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു .



2⃣0⃣ *അള്ളാഹു ഇറങ്ങിവരും*



കെ പി മുഹമ്മദ് മൗലവി എഴുതുന്നു 👉👉


“ *അല്ലാഹുവിന്റെ പ്രവർത്തികളിൽ പെട്ടത് തന്നെയാണ് ‘ഇറങ്ങിവരല്’ എന്ന അല്ലാഹുവിന്റെ വിശേഷണം . നമ്മുടെ രക്ഷിതാവായ അല്ലാഹു എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊന്നവഷേശിക്കുമ്പോൾ ഒന്നാം ആകാശത്തിലേക്കിറങ്ങിവരും* “,(ഹദീസ്) ... *ഹദീസുകളിൽ വന്ന പോലെ വ്യാഖ്യാനമോ നിഷേധമോ രൂപകൽപ്പനയോ കൂടാതെ അപ്പടി സ്വീകരിക്കുക എന്നതാണ് (അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും പ്രവർതികളിലും) പൂർവിക മുസ്‌ലിംകൾ സ്വീകരിച്ചിരുന്ന നിലപാട് . എന്നാൽ പിൽക്കാലക്കാർ ചിലർ  അല്ലാഹുവിന്റെ ഈ വിശേഷ ഗുണത്തെ നിഷേധിക്കുന്നു . അള്ളാഹു ഇറങ്ങിവരിക എന്ന പ്രശ്നമേയില്ല എന്നതാണവരുടെ നിഗമനം . ഇത് വളരെ അപകടകരവും തെറ്റായതുമായ വിശ്വാസമാണെന്നതിൽ സംശയമില്ല* ”. ( വിശ്വാസം പേജ് 134-137)



▶ *മുജസിമിയ്യത്തിന്റെ വാദം*



അബ്ദുസ്സലാം സുല്ലമി എഴുതുന്നു 👉👉


“ *ഇവർ ഇവിടെയും മുജാസിമിയ്യത്തിന്റെയും കറാമിയ്യതിന്ടെയും വാദം അല്ലാഹുവിനു സ്വിഫത് എന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ് .അള്ളാഹു  സിംഹാസനത്തിൽ നിന്ന് ഒഴിവാകുന്ന നിലക്കുള്ള ഇറക്കമാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയുന്നില്ല . അതുപോലെ നാം ഇറക്കം എന്നത് കൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്ന ഉദ്ധേശ്യമാണ് വിവക്ഷ എന്നും പ്രസ്താവിക്കുന്നില്ല . ഇതെല്ലാം അല്ലാഹുവിനെ അവയവങ്ങള് ഉണ്ട് എന്ന് പറയുന്ന പിഴച്ച കക്ഷികളുടെ ജല്പനങ്ങൾ മാത്രമാണ് . രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനിൽക്കാത്ത ഒരു നിമിഷനേരം ഭൂമിയിൽ ഉണ്ടാവുകയില്ല . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ് . ഒരു സ്ഥലത്തു നിന്നും ഈ സമയം അവസാനിക്കുമ്പോൾ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു . 24 മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും . അപ്പോൾ ഇറക്കം എന്നതിന് ഇവർ നൽകുന്ന ബാഹ്യാർത്ഥ പ്രകാരം സിംഹാസനത്തിൽ ആരോഹണം ചെയ്യാൻ അല്ലാഹുവിനു സമയമുണ്ടായിരിക്കുകയില്ല* “ (ശബാബ് 2009 ജൂലൈ 10 പേജ് 29)

ശിർക്ക്-വഹാബിസം ശൂന്യമാണിപ്പോൾ

 🔵🌹🔵

*തൗഹീദിലെ തർക്കം :*

*മുജാഹിദ് പ്രസ്ഥാനം*

*ഇപ്പോൾ ശൂന്യമാണ്.* 


തൗഹീദ് പഠിപ്പിക്കുന്നതിൽ 

 മുജാഹിദ് മൗലവിമാരുടെ മാസ്റ്റർ പീസാണ് അഭൗതികം, അദൃശ്യം എന്നീ പദങ്ങൾ. അവരുടെ തൗഹീദിന്റെ നിൽപ്പ് തന്നെ ആ പദത്തിലാണ്.

സുന്നികളെ കാഫിറാക്കാനും മുജാഹിദിന്റെ പിഴച്ച ആശയം സ്ഥിരപ്പെടുത്തനും ഇത്രമേൽ ഉപയോഗിച്ച ആ പദത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വഹാബി മൗലവിമാർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.!!


അഭൗതികം എന്ന ആ പദത്തെ ചൊല്ലിയാണ് മൗലവിമാർ ഇപ്പോൾ പരസ്പരം ശിർക്ക് ആരോപണം നടത്തികൊണ്ടിരിക്കുന്നത് എന്ന് വരുമ്പോൾ അറിവില്ലാഴ്മയുടെ ആഴവും ഗൗരവവും നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പ്രസ്ഥാനം എട്ട് ഗ്രൂപ്പുകളായതിൽ മൂന്നെണ്ണം അടിസ്ഥാന പരമായ തൗഹീദിലാണ്,

ബാക്കി അഞ്ചെണ്ണം ഉപഗ്രൂപ്പുകളുമാണ്.


*കെ. എൻ. എം*

*വിസ്ഡം (ജിന്ന്)*

*സുല്ലമി ഗ്രൂപ്പ് (മടവൂർ)*


ശിർക്കാരോപണത്തിന്റെ ഉദാഹരണങ്ങൾ :


*ജിന്ന് ഗ്രൂപ്പ് (വിസ്ഡം)*

*തൗഹീദിന്* *പുറത്തതാണെന്ന്*

*കെ എൻ എം ഗ്രൂപ്പ്*


കെ എൻ എം ഗ്രൂപ്പ് 

നേതാവ് ഹംസ മൗലവി (മുജാഹിദ് പണ്ഡിത സഭ ഫത്‌വ ബോർഡ് ചെയർമാൻ)എഴുതുന്നു :

"അദൃശ്യം,അഭൗതികം എന്നത് ജിന്ന് വാദിക്ക് മനസ്സിലായിട്ടില്ല... *ജിന്നുവാദികൾ ആദ്യം മുസ്‌ലിം ആവേണ്ടതുണ്ട്... *ജിന്നുവാദികൾ ശിർക്ക് പ്രചാരകരായത് കൊണ്ട് തൗഹീദ് സംഘടനയിൽ നിന്ന് പുറത്തു പോവേണ്ടി വന്നതാണ്.* ഇരുട്ടും വെളിച്ചവും ഒരുമിച്ച് കൂടുകയില്ല... അകത്തേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ 'ലാഇലാഹ' എന്ന് പറയുമ്പോൾ ഭൗതിക ജിന്നായ ഇലാഹിനെയും കൂടി നിഷേധിച്ച് ഇല്ലല്ലാഹു എന്നതിൽ വിശ്വസിക്കാൻ കഴിയുമെങ്കിൽ തൗഹീദ് സംഘടനക്ക് നിങ്ങളെ ഉൾകൊള്ളാൻ കഴിയും അല്ലെങ്കിൽ കഴിയുന്നതുമല്ല."

(തൗഹീദ് : പുത്തൻ ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി. ഹംസ മൗലവി ചങ്ങലീരി )


ജിന്ന് ഭൗതികമോ, അഭ്തൗതികമോ? മൗലവിമാർക്കിടയിലെ ഈ തർക്കമാണ് ശിർക്കേറിൽ കലാശിച്ചത്.


ജിന്ന് അഭൗതികമാണെന്ന്  വിശ്വസിക്കുന്ന

*കെ. എൻ എം ഗ്രൂപ്പിനെ കുറിച്ച് ജിന്ന് ഗ്രൂപ്പ് നേതാവ് ഫൈസൽ മൗലവി* എഴുതുന്നു :

" തൗഹീദീപ്രവർത്തകരിൽ

ശിർക്ക് ആരോപിക്കാനായി ശ്രമിച്ചവർ ജിന്ന് അഭൗതിക സൃഷ്ടിയാണെന്ന് 2013 ഫെബ്രുവരി മാസത്തിലെ വിചിന്തനത്തിലൂടെ വാദിച്ചു. ഇത് അവരുടെ പുത്തൻ വാദമായിരുന്നു. നമ്മുടെ പണ്ഡിതന്മാരാരും  ജിന്നുകൾ ഇത്തരത്തിൽ അഭൗതികമാണ് എന്ന് വാദിച്ചിരുന്നില്ല. അല്ലാഹു അല്ലാത്ത യാതൊന്നും അഭൗതിക കഴിവുകളില്ല എന്നാണ് അവർ നമ്മെ പഠിപ്പിച്ചിരുന്നത്... ശിർക്കാരോപിച്ച് ഈ വിഭാഗം എത്തിച്ചേർന്നത് കടുത്ത ശിർക്കിലേക്കാണ്."

(തൗഹീദിന്റെ മൗലികത. ഫൈസൽ മൗലവി )


*സുല്ലമി ഗ്രൂപ്പിനെ കുറിച്ച് ജിന്ന് നേതാവ് ഫൈസൽ മൗലവി* എഴുതുന്നു : "ഭൗതികം അഭൗതികം.. തുടങ്ങിയ സാങ്കേതിക ശബ്‌ദങ്ങളിൽ അബ്ദുസ്സലാം സുല്ലമിക്ക് പറ്റിയ അബദ്ധമാണ് ഈ വ്യതി യാനത്തിന്റെ കാരണം...വികലമായ തൗഹീദ് സ്വീകരിച്ച അബ്ദുസ്സലാം സുല്ലമിയും കൂട്ടരും മതത്തിൽ സ്ഥിരപെട്ട പല സത്യങ്ങളെയും നിഷേധിച്ചു... അഹ്‌ലുസ്സുന്നയെ ഒന്നടങ്കം തൗഹീദ് വിരുദ്ധരാക്കുകയും ചെയ്തു."

(തൗഹീദിന്റെ മൗലികത

ഫൈസൽ മൗലവി )

 

*ജിന്ന് ഗ്രൂപ്പ്നോട്‌ സലാം സുല്ലമിക്ക് പറയാണുള്ളത് നിങ്ങൾ പറയുന്ന തൗഹീദ് അനുസരിച്ച് 'അഭൗതികം' നിങ്ങൾക്ക് ഖബറടക്കേണ്ടി വരും എന്നാണ്.*

സുല്ലമി എഴുതുന്നു : "ജിന്നുകളെയും മലക്കുകളെയും വിളിച്ചു സഹായം തേടുന്നത് ശിർക്കല്ലെന്ന് ജൽപ്പിക്കാൻ ആദ്യമായി ഈ നിർവചനത്തെ ഖബറടക്കം ചെയ്യേണ്ടി വരും അതുപോലെ അദൃശ്യം, അഭൗതികം ഇവക്കെല്ലാം നാം നൽകിവരുന്ന വിവരണങ്ങളെയും."

(ശബാബ് 2013 ഏപ്രിൽ 5 പേജ് : 30)


അതോടൊപ്പം 

*സുല്ലമി ഗ്രൂപ്പല്ലാത്ത മറ്റു രണ്ടു ഗ്രൂപ്പിലുമുള്ളവരെ സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്നതിന്റെ പേരിലും സുല്ലമി ശിർക്കാരോപിക്കുന്നു* :

"അപ്പോൾ സിഹ്റിനു യാഥാർഥ്യ മുണ്ടെന്നു പറയൽ അദർശ്യ മാർഗത്തിലൂടെ അല്ലാഹുവിനു പുറമെ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു പ്രഖ്യാപിക്കലായിത്തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു."

(തൗഹീദും നവ യാഥാസ്ഥിതികരും, പേജ് :129)


അങ്ങനെ മുജാഹിദ് പ്രസ്ഥാനമാകുന്ന 'തൗഹീദ് പ്രസ്ഥാനം' ഇപ്പോൾ ശൂന്യ മായിരിക്കുന്നു. 


*✍️aboohabeeb payyoli*

Tuesday, 6 December 2022

ഇസ്ലാമിലെ സ്വത്തവകാശവും സ്ത്രീകളും

നിങ്ങളുടെ കൈയ്യിൽ ഒരു ആപ്പിൾ ഉണ്ടെന്ന് കരുതുക.

അതിനെ നിങ്ങൾ മൂന്ന് തുല്യ ഭാഗങ്ങളായി മുറിയ്ക്കുന്നു.

അതിൽ രണ്ടെണ്ണം നിങ്ങളുടെ മകന് കൊടുക്കുന്നു, ഒരെണ്ണം മകൾക്കും.


മകന് കിട്ടിയ രണ്ട് ഭാഗങ്ങൾ നിങ്ങൾക്കും ഭാര്യയ്ക്കും അവന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമായി വീതിക്കാൻ പറയുന്നു.

കൂടാതെ, മകന് കിട്ടിയതിൽ നിന്ന് സഹോദരിയുടെ വിവാഹസമയത്ത്‌ അവൾക്ക് കുറച്ചു കൊടുക്കണമെന്ന് നിങ്ങൾ അവനെ പറഞ്ഞേൽപ്പിയ്ക്കുന്നു.


നിങ്ങളുടെ മകൾക്കോ, അവളുടെ ആപ്പിൾ കഷ്ണം ആർക്കും പങ്കിടാതെ മുഴുവൻ കഴിയ്ക്കാം.

ഒപ്പം ആങ്ങളയുടെ ആപ്പിളിന്റെ ഒരു ചെറിയ ഓഹരിയും അവൾക്ക് കിട്ടും.


വിവരമറിഞ്ഞ മതേതര-പുരോഗമന-സ്ത്രീശാക്തീകരണ-സംഘികൾ നിങ്ങളെ സ്ത്രീവിരോധി, മിസോജനിസ്റ്റ്, പേറ്റ്റിയാർക്കൽ പ്രാകൃത മനുഷ്യൻ എന്ന് വിളിയ്ക്കും. രണ്ട് ഭാഗം മകന് കൊടുത്തപ്പോൾ മകൾക്ക് വെറും ഒന്ന് മാത്രം കൊടുത്ത അസുരൻ എന്ന് വിധിയ്ക്കും. സ്ത്രീകളെ പുരുഷനേക്കാൾ വില കുറച്ചു കാണുന്ന ആറാം നൂറ്റാണ്ടുകാരൻ എന്ന പേരും അവർ നിങ്ങൾക്ക് നൽകും.


എന്നാൽ, ഇസ്ലാം പറയും നിങ്ങൾ നീതിമാനായ പിതാവാണെന്ന്. എണ്ണത്തിൽ കൂടുതൽ ആപ്പിൾ കിട്ടിയെങ്കിലും ചുറ്റുമുള്ളവർക്കെല്ലാം പങ്കു വെച്ച ശേഷം മകന് മിക്കവാറും സ്വന്തം വിശപ്പ് മാറ്റാൻ ആപ്പിൾ വേറെ കടം വാങ്ങേണ്ടി വരും. പക്ഷെ, എണ്ണത്തിൽ കുറവെങ്കിലും മകൾക്കുള്ളത് മുഴുവൻ അവൾക്ക് മാത്രം എന്ന് പറഞ്ഞു കൊടുത്ത നിങ്ങൾ തത്വത്തിൽ മകൾക്ക് മകനെക്കാൾ പരിഗണന കൊടുത്ത അച്ഛൻ കൂടിയാണ്. 


So, to all the haters and Islamaphobes out there -  കണക്ക് ഇനിയും പിടികിട്ടാത്തവർ ഒന്നുകിൽ പോയി കണക്ക് പഠിയ്ക്കുക അല്ലെങ്കിൽ ഒരാപ്പിൾ എടുത്ത്‌ മൂന്നായി മുറിച്ച് ആർക്കും കൊടുക്കാതെ ശാപ്പിട്ട് ഒരല്പം വെള്ളവും മോന്തി കിടന്നുറങ്ങുക.


ഇസ്ലാമിന്റെ നിയമം തീരുമാനിയ്ക്കുന്നത് ഖുർആനാണ് കുടുംബശ്രീയല്ല.

കോഴിക്കോട് പാളയം മുഹ്യിദ്ദീൻ പള്ളിയുടെ നബിദിന നോട്ടീസ്

1967 ൽ  കോഴിക്കോട് പാളയം  മുഹ്യുദ്ദീൻ പളളി കമ്മിറ്റിക്ക് കീഴിൽ നടത്തിയ നബിദിന പരിപാടിയുടെ നോട്ടീസ്👌👌🌹
മുഹ്യുദ്ദീൻ പള്ളി വഹാബികൾ കൈക്കലാക്കിയതിൻ്റെ തെളിവുകൾ ഓരോന്നായി പുറത്ത് വരുന്നു✊♨️




 

Wednesday, 30 November 2022

മക്കാ മുശ്രിക്കിനെക്കാളും പിഴച്ചതാണ് കേരളാ മുജാഹിദെന്ന് അവർ തന്നെ പ്രസംഗിക്കുന്നു !

ജിന്ന് മുജാഹിദ് മക്കാ മുശ്രിക്കിനെക്കാളും അപ്പുറമാണെന്ന് മറ്റേ മുജായിദ്...🤭🤭🤭

 വഹാബികളുടെ കാര്യം കട്ടപ്പൊഹ...😄😄😄

👇👇👇👁️👁️👁️


https://fb.watch/h6_1QQXDAf/

Tuesday, 15 November 2022

കഫറ യാഥാർത്ഥ്യമെന്ത് ?

 *കഫറ*

✦✦✦✦✦

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള 'കഫറ' എന്ന പദത്തില്‍ നിന്നാണ് 'കാഫിര്‍' ഉണടായത്. അതിനാല്‍ 'മറച്ചുവെക്കുന്നവന്‍' എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ അര്‍ഥം. വിത്ത് മറച്ചുവെക്കുന്നവന്‍ എന്ന നിലയില്‍ കര്‍ഷകനെ കാഫിര്‍ എന്ന് വിശേഷിപ്പിക്കാം. വിശുദ്ധ ഖുര്‍ആന്‍ തന്നെ കര്‍ഷകരെക്കുറിച്ച് കാഫിറുകള്‍ (കുഫ്ഫാര്‍) എന്ന് പ്രയോഗിച്ചിട്ടുണട്:

"അറിയുക: ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം പെരുമനടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും ദുരഭിമാനം കാണിക്കലും മാത്രമത്രെ. ഒരു മഴ പോലെ. അതു മൂലമുണടാകുന്ന ചെടികള്‍ 'കാഫിറു'കളെ വിസ്മയിപ്പിക്കുന്നു. പിന്നീട് അതിന് ഉണക്കം ബാധിക്കുന്നു. അപ്പോഴത് മഞ്ഞളിച്ചതായി നിനക്കു കാണാം. പിന്നീട് അത് തുരുമ്പായിത്തീരുന്നു'' (57: 20).

ഇവിടെ 'കാഫിറു'കളെന്നതിന്റെ വിവക്ഷ കര്‍ഷകരാണെന്നത് സുസമ്മതവും സുവിദിതവുമത്രെ. സത്യവും അസത്യവും വന്നെത്തിയ ശേഷം സത്യത്തെ ബോധപൂര്‍വം മറച്ചുവെക്കുന്നവനും അതിനെ അവിശ്വസിക്കുന്നവനും നിഷേധിക്കുന്നവനുമാണ് കാഫിര്‍. 'നന്ദികെട്ടവന്‍' എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുണട്. "അതിനാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുക. എന്നോട് നന്ദിയുള്ളവരായിരിക്കുക. നന്ദികെട്ടവര്‍(കാഫിറുകള്‍) ആവാതിരിക്കുക''(2: 152).

തനിക്കു ലഭിച്ച ഉപകാരങ്ങളും ഔദാര്യങ്ങളും മറച്ചുവെക്കലാണല്ലോ നന്ദികേട്. അതിനാല്‍ 'മറച്ചുവെക്കുക' എന്നതില്‍നിന്നുതന്നെയാണ് നന്ദികേട് എന്ന അര്‍ഥവും സിദ്ധിച്ചത്. എന്നാല്‍, 'സത്യത്തെ നിഷേധിച്ചവരും അവിശ്വസിച്ചവരും' എന്ന അര്‍ഥത്തിലാണ് കാഫിറുകള്‍ എന്ന പദം കൂടുതലും പ്രയോഗിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ 'കഫറ'യും 'കാഫിറു'മായി ബന്ധപ്പെട്ട പദങ്ങള്‍ അഞ്ഞൂറോളം സ്ഥലങ്ങളില്‍ വന്നിട്ടുണട്. അവയിലൊരിടത്തുപോലും അമുസ്ലിം എന്ന അര്‍ഥത്തില്‍ അത് പ്രയോഗിച്ചിട്ടില്ല.

മനുഷ്യനെയും അവന്‍ ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെയും അവന്‍ നല്‍കിയ സന്ദേശത്തെയും നിഷേധിക്കുന്നവനാണ് കാഫിര്‍. അവന്‍ പരമമായ സത്യത്തെ നിഷേധിക്കുന്നവനത്രെ. മനുഷ്യന് ജീവനും ജീവിതവും ജീവിത വിഭവങ്ങളും നല്‍കിയ സ്രഷ്ടാവില്‍ വിശ്വസിച്ച് അവന്റെ ഔദാര്യങ്ങള്‍ക്ക് നന്ദി കാണിക്കാത്തവനെന്ന നിലയിലും അവന്‍ കാഫിര്‍ തന്നെ. സത്യം വന്നെത്തിയിട്ടും അതംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാതെ മറച്ചുവെക്കുന്നവനെന്ന നിലയിലും അത്തരക്കാര്‍ കാഫിറുകളാണ്. സത്യം വന്നെത്തുകയും മനസ്സിലാക്കുകയും ചെയ്യാത്തവര്‍ അതിനെ മറച്ചുവെക്കുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ലല്ലോ.

കാഫിര്‍ എന്ന പദം സംബോധനക്കുള്ള പേരെന്ന നിലയിലല്ല ഖുര്‍ആന്‍ പ്രയോഗിച്ചത്. പരിഹസിക്കാനോ ശകാരിക്കാനോ അധിക്ഷേപിക്കാനോ വേണടിയുമല്ല. മറിച്ച്, ഒരവസ്ഥയെ വിശദീകരിക്കാനും അതിന്റെ പരിണതി അറിയിക്കാനുമാണ്. അതിനാല്‍, ഖുര്‍ആന്‍ ആരാണ് കാഫിര്‍ എന്ന് വിശദീകരിക്കുന്നു:

"അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണടല്ലോ. അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. അത്തരം സത്യനിഷേധികള്‍ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണട്.'' (4: 150,151).

ഖുര്‍ആനില്‍ ഒരിടത്തുമാത്രമേ ഭൂമിയിലെ കാഫിറുകളെ സംബോധന ചെയ്യുന്നുള്ളൂ; സൂറ അല്‍കാഫിറൂനില്‍. തീര്‍ത്തും പ്രത്യേകമായ പശ്ചാത്തലത്തില്‍ പ്രവാചകനോടുള്ള നിര്‍ദേശത്തിന്റെ ഭാഗമാണത്. ഇസ്ലാമിക പ്രബോധനത്തിനെതിരെ മക്കയിലെ ഖുറൈശിക്കൂട്ടം എതിര്‍പ്പിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു. മര്‍ദനത്തിന്റെ സമ്മര്‍ദത്തില്‍ പ്രവാചകനും അനുചരന്മാരും തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അങ്ങനെ അവര്‍ പലവിധ നിര്‍ദേശങ്ങളും പ്രവാചകന്റെ മുമ്പില്‍ സമര്‍പ്പിച്ചു. അവയിലൊന്ന് ഇതായിരുന്നു: "മക്കയിലെ ഏറ്റവും വലിയ സമ്പന്നനാകാന്‍ മാത്രമുള്ള സ്വത്ത് ഞങ്ങള്‍ താങ്കള്‍ക്കു തരാം. ഇഷ്ടമുള്ള ഏതു യുവതിയെയും കല്യാണം കഴിച്ചുതരാം. ഞങ്ങള്‍ താങ്കളെ പിന്തുടരാനും സന്നദ്ധമാണ്; താങ്കള്‍ ഞങ്ങളുടെ ഒരു ഉപാധി മാത്രം സ്വീകരിച്ചാല്‍ മതി: ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കരുത്. താങ്കള്‍ക്ക് ഇതു സ്വീകാര്യമല്ലെങ്കില്‍ ഞങ്ങള്‍ക്കും താങ്കള്‍ക്കും ഗുണകരമായ മറ്റൊരു നിര്‍ദേശം ഉന്നയിക്കാം.'' പ്രവാചകന്‍ ചോദിച്ചു: "അതെന്താണ്?'' അവര്‍ പറഞ്ഞു: "ഒരു കൊല്ലം താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും ആരാധിക്കുക. ഒരു കൊല്ലം ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിക്കാം'' (ഇബ്നുജരീര്‍, ഇബ്നു അബീഹാതിം, ത്വബ്റാനി).

ഇതിനുള്ള ദൈവിക പ്രതികരണമായാണ് പ്രസ്തുത അധ്യായം അവതീര്‍ണമായത്. അതിനാലിത് പൊതുവായ സംബോധനയോ പ്രബോധിതരോടുള്ള സംബോധനയോ അല്ല, തീര്‍ത്തും നിരര്‍ഥകമായ സന്ധിനിര്‍ദേശങ്ങളോടുള്ള നിരാസപരമായ വിടപറയലിന്റെ വേളയിലെ സംബോധനയാണ്.

സത്യപ്രബോധനം നടത്തേണട ആവശ്യമില്ലാത്ത വിധം സത്യനിഷേധത്തില്‍ മൂടുറച്ചുപോയവര്‍ മാത്രമേ 'കാഫിറുകളേ' എന്ന സംബോധനക്ക് അര്‍ഹരാകുന്നുള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും ബോധ്യപ്പെടും. അതുകൊണടുതന്നെ ഖുര്‍ആന്‍ ഒരിടത്തുപോലും അമുസ്ലിംകളെ 'കാഫിറുകള്‍' എന്ന് സംബോധന ചെയ്തിട്ടില്ല. പൊതുസമൂഹത്തെ സംബോധന ചെയ്യാനും പരിചയപ്പെടുത്താനും ഖുര്‍ആന്‍ സ്വീകരിച്ച പദം 'ജനങ്ങള്‍', 'മനുഷ്യര്‍' എന്നൊക്കെ അര്‍ഥമുള്ള 'അന്നാസ്' എന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ കാഫിറുകളെ സംബന്ധിച്ച പരാമര്‍ശങ്ങളെല്ലാം അവര്‍ ആരെന്ന് വിശദീകരിക്കാനും അവരുടെ സമീപനം വ്യക്തമാക്കാനും അവരോട് സ്വീകരിക്കേണട നയം പഠിപ്പിക്കാനും ഈ ലോകത്തും പരലോകത്തുമുള്ള അവരുടെ അവസ്ഥ വരച്ചുകാണിക്കാനുമാണ്.

കാഫിറുകള്‍ പരലോകത്ത് ശിക്ഷാര്‍ഹരാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതോടൊപ്പം സത്യസന്ദേശം ലഭിക്കാത്തവര്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. ദൈവിക സന്മാര്‍ഗത്തെ സംബന്ധിച്ച് അറിയാത്തവര്‍ കാഫിറുകളല്ലെന്ന് ഇക്കാര്യവും സംശയാതീതമായി വ്യക്തമാക്കുന്നു.

അതുകൊണടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ മുസ്ലിംകള്‍ കാഫിറുകളെന്ന് വിളിക്കാന്‍ പാടില്ല. പത്ത് നൂറ്റാണടുമുമ്പ് ഇന്ത്യ സന്ദര്‍ശിച്ച് പന്ത്രണടു വര്‍ഷം ഇവിടെ താമസിച്ച് ഇന്ത്യയെയും ഇന്ത്യക്കാരെയും ഹിന്ദുക്കളെയും ഹിന്ദു ദര്‍ശനത്തെയും സംബന്ധിച്ച് 'കിതാബുല്‍ ഹിന്ദ്' എന്ന ശ്രദ്ധേയമായ ഗ്രന്ഥം രചിച്ച അബൂറയ്യാന്‍ അല്‍ബിറൂനി അക്കാലത്തുപോലും ഇവിടത്തെ അമുസ്ലിംകളെ 'കാഫിറുകള്‍' എന്ന് വിളിച്ചിട്ടില്ല. 'ഹിന്ദുക്കള്‍' (അല്‍ഹുനൂദ്) എന്നാണ് വിശേഷിപ്പിക്കുകയും വിളിക്കുകയും ചെയ്തത്.

Thursday, 3 November 2022

തവസ്സുല്‍ അഥവാ ഇസ്തിഗാസ

 സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒന്നിനെ മധ്യവര്‍ത്തിയാക്കി നിറുത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളാണല്ലോ തവസ്സുല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നാവ് കൊണ്ടും ഹൃദയം കൊണ്ടും മറ്റ് അവയവങ്ങള്‍ കൊണ്ടുമാവാം.

അല്ലാഹുവിന്റെ കല്‍പന നിരോധങ്ങള്‍ ബാധകമാവുന്ന ഒരു മുകല്ലഫിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍പെട്ട ഒന്നാണ് തവസ്സുലെന്ന പ്രവര്‍ത്തനവും. ഒരു മുകല്ലഫിന് എന്ത് പ്രവര്‍ത്തിക്കണം എന്ത് പ്രവര്‍ത്തിക്കരുത് എന്നതില്‍ പരിശുദ്ധ ശരീഅത്തിന് വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ട്. അഥവാ അവന്റെ ഏതൊരു പ്രവര്‍ത്തനവും വാജിബ്, സുന്നത്ത്, ഹറാം, കറാഹത്ത്, ഖിലാഫുല്‍ ഔലാ, മുബാഹ് എന്നിവയില്‍നിന്ന് ഏതെങ്കിലും ഒരു വിധി ബാധകമായതായിരിക്കും. ജംഉല്‍ ജവാമിഅ് 80-81 നോക്കുക. ഈ വിധികളില്‍ ഒന്ന് തവസ്സുലെന്ന പ്രവര്‍ത്തനത്തിനും ബാധകമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതില്‍ ജാഇസ് എന്ന ഒരു ഹുകുമ് ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹറാമല്ലാത്ത ഏത് ഹുകുമിനും ജാഇസ് എന്ന് പറയാവുന്നതാണ്. അപ്പോള്‍ ഒരു കാര്യം ജാഇസ് എന്ന് കണ്ടാല്‍ ബാക്കിയുള്ള 5 ഇനത്തില്‍ ഏതെന്ന് അന്വേഷിക്കേണ്ടിവരും. അതുപോലെ തവസ്സുലിനെ പോലോത്തെ ഏത് പ്രവര്‍ത്തനത്തിന്റെ ഹുകുമ് എന്തെന്ന് ചോദിച്ചാല്‍ ജാഇസ് എന്ന് പറയാവതല്ല. കാരണം, അങ്ങനെ ഒരു ഹുകുമില്ല. ഹുകുമുകളിലെ 5 എണ്ണത്തെ ഉള്‍കൊള്ളിക്കുന്ന ഒരു വാക്ക് മാത്രമാണ് ജാഇസ് എന്നത്. തവസ്സുലെന്ന പ്രവര്‍ത്തനത്തിന് മുകളില്‍ പറഞ്ഞ ഏത് വിധിയാണ് ബാധകമാവുകയെന്ന് നമുക്ക് പരിശോധിക്കാം.

ഓരോ വിധികളും ഉള്ള പ്രവര്‍ത്തനങ്ങളുടെ കൂലിയും ശിക്ഷയും വ്യത്യസ്തങ്ങളാണെന്ന് വിധികളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. മുകല്ലഫിന്റെ പ്രവര്‍ത്തനങ്ങളുടെ വിധി അന്വേഷിക്കേണ്ടത് അത് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖകളിലും അതിന്റെ ഗ്രന്ഥങ്ങളിലുമാണ്. അഥവാ, അഫ്ആലുല്‍ മുകല്ലഫ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്ത ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍നിന്നാണ് നമുക്ക് തവസ്സുലിന്റെ വിധി അറിയുക. അപ്പോള്‍ ഇതിനുവേണ്ടി നബിയുടെ ദാത്ത് ചര്‍ച്ച ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളോ അല്ലാഹുവിന്റെ കലാം ചര്‍ച്ച ചെയ്യുന്ന തഫ്‌സീര്‍ ഗ്രന്ഥങ്ങളോ അന്വേഷിക്കുന്നതിന്റെ വിഡ്ഢിത്തം മനസ്സിലാക്കാമല്ലോ. വിശ്വാസത്തോട് ബന്ധിക്കുന്ന തൗഹീദിനെ കര്‍മ്മശാസ്ത്രത്തില്‍ അന്വേഷിക്കലും തഥൈവ.

ഇന്ന് കര്‍മ്മശാസ്ത്രം 4 മദ്ഹബില്‍ പരിമിതമാണല്ലോ. ഒരു പ്രവര്‍ത്തനത്തിന് 4 മദ്ഹബിലും ഒരേ വിധിയാണെങ്കില്‍ ആ കാര്യം ഇജ്മാഅ് ആവുമല്ലോ. ഇജ്മാഇനെ നിഷേധിക്കല്‍ മതത്തില്‍നിന്ന് പുറത്തുപോവാന്‍ വരെ കാരണമാവും. അല്ലെങ്കില്‍ മുബ്തദിഅ് ആകും. തവസ്സുലിനെ കുറിച്ച് 4 മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നാം പരിശോധിച്ചാല്‍ അതൊരു സുന്നത്തായ കര്‍മ്മമാണെന്ന് ബോധ്യപ്പെടും. അഥവാ, തവസ്സുല്‍ സുന്നത്താണെന്നതില്‍ ഇജ്മാഅ് ഉണ്ടെന്നര്‍ത്ഥം. തവസ്സുല്‍ ചെയ്താലും ഇല്ലെങ്കിലും സുന്നത്തെന്ന ഇജ്മാഇനെ നിഷേധിച്ചാല്‍ അവന്‍ മുബ്തദിഅ് ആവും.

ശാഫിഈ മദ്ഹബിലെ ഖല്ലൂബി 1/316, മഹല്ലി 126/2, ശര്‍വാനി, 3/79 മുഗ്‌നി 1/323, ഖുര്‍ദി 2/64, ഇഖ്‌നാഅ് 178/1, ബാഫളല്‍ 2/64, ജമല്‍, നിഹായ, റൗള എന്നിവയില്‍ ഇസ്തിസ്ഖാഇന്റെ ബാബ് എന്നിവ പരിശോധിക്കുമ്പോള്‍ ഈ മദ്ഹബില്‍ തവസ്സുല് സുന്നത്തായ ഒരു കര്‍മ്മമായി മനസ്സിലാവും.

അപ്രകാരം ഹമ്പലി മദ്ഹബിലെ ഇബ്‌നു ഖുദാമയുടെ മുഗ്‌നി 467/5, ഹനഫീ മദ്ഹബിലെ ഇബ്‌സുഹിമാമിന്റെ ഫത്ഹുല്‍ ഖദീര്‍, മാലികീ മദ്ഹബിലെ ഹാശിയത്തുല്‍ സ്സ്വാവി അലാ ശറഹു സ്വഗീര്‍ എന്നിവയിലെ ഹജ്ജിന്റെ ബാബിന്റെ അവസാന ഭാഗം എന്നിവ നോക്കുമ്പോള്‍ പ്രസ്തുത കാര്യം എല്ലാ മദ്ഹബിലും സുന്നത്താണെന്ന് മനസ്സിലാവും. അതുകൊണ്ടാണ് ബിഗ്‌യ 297-ല്‍ തവസ്സുല്‍ സുന്നത്താണെന്ന കാര്യം ഇജ്മാഉണ്ടെന്ന് വ്യക്തമായി പറഞ്ഞത്. ബിഗ്‌യയിലുള്ള ത് താഴെ വിശദീകരിക്കുന്നു.

ഹിജ്‌റ 756-ല്‍ വഫാത്തായ തഖ്‌യുദ്ദീനുബ്‌നു സുബ്കി തന്റെ ശിഫാഉല്‍ അസ്ഖാമില്‍ നബിയുടെ ജനനത്തിന് മുമ്പും ശേഷവും ജീവിതകാലത്തും വഫാത്തിന് ശേഷവും പുനര്‍ജന്മത്തിന് ശേഷവും നബിയെ കൊണ്ട് തവസ്സുല്‍ അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു (പേജ് 134).

മുകളില്‍ വിശദീകരിച്ച തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാം 146-ല്‍ പറയുന്നു.

അഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ.  ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.

ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. പല പണ്ഡിതരും വ്യക്തമായി മറുപടി പറയാതിരിക്കുകയോ, ജാഇസെന്ന് പറഞ്ഞ് തടി രക്ഷപ്പെടുത്തുകയോ ചെയ്യുന്നതായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍  പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.

തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന  മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്. ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.

എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്. ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍ വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം. അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം. ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.

ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.

(ഇ.അ.)

തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:

സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു. നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.

ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:

അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്. ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.

ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.


ഇസ്തിഗാസയുടെ ഇനങ്ങള്‍

ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.

ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല. ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.

പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്. അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.

പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.

അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ഒന്നാമത്തെ ഇനം

നാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക. ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”

ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.

ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.

ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.

ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.

ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.

ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.

ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു. രണ്ടാമത്തെ ഇനം

നാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്. ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.

സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.

നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു:  ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”

അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം. ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:

മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”

ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.

പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.

അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്. മൂന്നാമത്തെ ഇനം

നാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം: ”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”

ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)

ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.

ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”

അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.

മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉല്‍ അസ്ഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.


ശിര്‍ക്കാരോപണം

തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല.

എന്നാല്‍, അതിലെ മൂന്നാമത്തെ ഇനത്തിന് മാത്രം ഇസ്തിഗാസ എന്ന് പറഞ്ഞ് ശിര്‍ക്കിന്റെ പട്ടികയില്‍ പെടുത്തിയത് ആദ്യമായി ഇബ്‌നുതീമിയ്യ യാണെന്നും സൂചിപ്പിച്ചു. തൗഹീദെന്നപോലെ ശിര്‍ക്കും പ്രവര്‍ത്തനങ്ങളോടല്ല ബന്ധപ്പെടുന്നത് മറിച്ച് വിശ്വാസങ്ങളോടാണെന്ന് മുമ്പ് മനസ്സിലാക്കിയ നമുക്ക് ഇസ്തിഗാസ എന്ന പ്രവര്‍ത്തനത്തെ ശിര്‍ക്കിന്റെ വിഭാഗത്തില്‍ എണ്ണുന്നതിന്റെ വിഡ്ഢിത്തം പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

നാം മനസ്സിലാക്കിയ മൂന്ന് ഇനത്തിനും തവസ്സുലെന്ന പദംപോലെ ഇസ്തിഗാസ എന്ന പദവും ഉപയോഗിക്കാമെന്ന കാര്യം മറക്കരുത്. ഇവിടത്തെ ബിദഈ പ്രസ്ഥാനക്കാര്‍ ആദ്യം ചെയ്തത് തവസ്സുലിനെയും ഇസ്തിഗാസയെയും രണ്ടാക്കുകയാണ്. അത് അവര്‍ക്ക് അവരുടെ ശിര്‍ക്കാരോപണത്തിന് സൗകര്യം ലഭിക്കുവാന്‍ വേണ്ടിയാണ്. ദൗര്‍ഭാഗ്യവശാല്‍ ചില സുന്നി പണ്ഡിതരും ഈ രണ്ടാക്കിയതിന്റെ കുഴപ്പം മനസ്സിലാക്കാതെ രണ്ടാണെന്ന് കരുതി ബിദഇകള്‍ക്ക് മറുപടി പറയാറുണ്ട്. അതിലൂടെ അവര്‍ ചെയ്ത ഒരു തിരിമറി നാമും സമ്മതിക്കുകയെന്ന ഒരു പ്രശ്‌നം വരും. കൂടാതെ, അനാവശ്യ ചര്‍ച്ചകളിലേക്ക് പോവേണ്ടിവരികയും ചെയ്യും.

കേരളത്തിലെ ബിദഇകള്‍ ഈ ഇനങ്ങളെ മുഴുവന്‍ നിഷേധിക്കുന്നവരോ ശിര്‍ക്ക് ആരോപിക്കുന്നവരോ അല്ല. സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍ എല്ലാ ഇനങ്ങളിലുമുള്ള ഇസ്തിഗാസയെയും അംഗീകരിക്കുകയും ശറഇല്‍ മത്വലൂബായ ഒരു പ്രവര്‍ത്തനമായി കാണുകയും ചെയ്യുന്നു. ബിദഇകള്‍ കൂടി അംഗീകരിക്കുന്നതാണെങ്കില്‍ കൂടുതല്‍ തെളിവുകളും അന്വേഷണവും ആവശ്യമാവാത്തത്ുകൊണ്ട് ഏതല്ലാമാണ് അവര്‍ അംഗീകരിക്കുന്നത് ഏതെല്ലാമാണ് ശിര്‍ക്കാരോപണം നടത്തുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

കേരള വഹാബികളുടെ പുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ (പിളര്‍പ്പിനു മുമ്പും ശേഷവും) നാം വിവരിച്ച രണ്ടാമത്തെ ഇനം ഇസ്തിഗാസയെ അവര്‍ അംഗീകരിക്കുന്നുവെന്ന് മനസ്സിലാവും.

അവരുടെ പുസ്തകങ്ങളിലുള്ളത്:

‘മഹാന്മാരെ കൊണ്ട് അല്ലാഹുവോട് പ്രാര്‍ത്ഥിപ്പിക്കുക എന്നതാണ് ഈ സംഭവങ്ങളിലെല്ലാം കാണപ്പെടുന്ന തവസ്സുല്‍. ഈ തവസ്സുല്‍ മുസ്‌ലിം ലോകത്താരും എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല.’

(കെ.പി. മുഹമ്മദ്ബ്‌നു അഹമ്മദി മര്‍ഹൂം-ന്റെ അത്തവസ്സുല്‍ എന്ന പുസ്തകത്തിന്റെ 35-ാം പേജ്)

‘മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടലും കുറ്റകരമായ ഇടതേട്ടമായിരുന്നില്ല. അത് അഭിപ്രായ വ്യത്യാസമുള്ള കാര്യവുമല്ല.’ (ibid 43)

‘കണ്ണ് പൊട്ടന്‍ പ്രവാചകനോട് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത് . ഈ തവസ്സുലിനെ ഇവിടെ ആരും എതിര്‍ക്കുന്നില്ല.’

(തൗഹീദ് സമഗ്ര വിശകലനം- സലാം സുല്ലമി 374)

‘സല്‍കര്‍മ്മങ്ങള്‍ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനെ ഇവിടെയാരും വിരോധിക്കുന്നില്ല.”

        (അത്തവസ്സുല്‍: 49)

ബിദഇകളുടെ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളാണ് മുകളിലുള്ളത്. ഇതില്‍നിന്ന് നാം വിശദീകരിച്ച രണ്ടാമത്തെ ഇനം തവസ്സുലില്‍ ലോകമുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് വഹാബികളും അംഗീകരിക്കുന്നതായി മനസ്സിലാക്കാം.

ഒന്നാമത്തെയും മൂന്നാമത്തെയും ഇനം തവസ്സുല്‍ കേരള വഹാബികള്‍ സമ്മതിക്കുന്നില്ല. അത് ശിര്‍ക്കും കുഫ്‌റും വെറുക്കപ്പെട്ട കാര്യവുമായൊക്കെയാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അവരുടെ ഗ്രന്ഥങ്ങള്‍ പറയുന്നത് കാണുക:

‘ഹഖ് കൊണ്ടും ജാഹ് കൊണ്ടുമുള്ള ഇടതേട്ടങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഗ്രഹിക്കാവുന്നതാണ്.’

        (അത്തവസ്സുല്‍ : 54)

‘അപ്പോള്‍ ഹഖ് കൊണ്ടും ജാഹ് കൊണ്ടുമുള്ള ഇടതേട്ടത്തിന് തന്നെയും സ്വീകാര്യയോഗ്യമായ ഒരു തെളിവും തല്‍പരകക്ഷികള്‍ക്ക് ഉദ്ധരിക്കാനില്ലെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.’

        (അത്തവസ്സുല്‍ : 58)

”ഔലിയാക്കളുടെ ഹഖ് കൊണ്ട് എന്നോ കഅ്ബയുടെ ഹഖ് കൊണ്ട് എന്നോ പറഞ്ഞ് അല്ലാഹുവോട് ചോദിക്കല്‍ തെറ്റായ വെറുക്കപ്പെട്ട കാര്യമാവുന്നു.”   (ibid : 95)

”നബിയുടെ ഹഖ് ജാഹ് കൊണ്ട് തവസ്സുലാക്കുവാന്‍ ഇതില്‍ രേഖയില്ല. തിരുനബി(സ) അദ്ദേഹത്തോട് ഹഖ് ജാഹ് കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലല്ലോ”

(തൗഹീദ് സമഗ്രവിശകലനം: 378)

”അല്ലാഹുവില്‍നിന്ന് കാര്യം സാധിച്ചുതരുമെന്ന വിശ്വാസത്തില്‍ നടത്തുന്ന ഇടതേട്ടം (തവസ്സുല്‍) കുഫ്‌റും ശിര്‍ക്കുമാണെന്നതില്‍ പണ്ഡിതന്മാര്‍ക്ക് സംശയമില്ല.”          (അത്തവസ്സുല്‍ : 94)

ഈ ഉദ്ധരണികളില്‍നിന്നും കേരള വഹാബികള്‍ ഇസ്തിഗാസയുടെ ഒന്നാമത്തെയും മൂന്നാമത്തെയും ഇനങ്ങളെ അംഗീകരിക്കാത്തവരാണെന്ന് മനസ്സിലാക്കാം.

എന്നാല്‍, ബിദഈ പണ്ഡിതനായ അല്ലാമാ ആലൂസി തന്റെ തഫ്‌സീര്‍ റൂഹുല്‍ മആനിയുടെ 187/4-ല്‍ പറയുന്നത് നബിതങ്ങളുടെ ജാഹ് കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുല്‍ ചെയ്യുന്നതിന് കുഴപ്പമുള്ളതായി എനിക്ക് അഭിപ്രായമില്ല എന്നാണ്. ഇതില്‍നിന്ന് ഒന്നാമത്തെ ഇനം അംഗീകരിക്കാതിരിക്കുന്നതില്‍ ബിദഇകള്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളവരായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ശിര്‍ക്കാരോപകര്‍ പലപ്പോഴും ഇസ്തിഗാസയുടെ ആവശ്യകത ചോദ്യം ചെയ്യുന്നതിന് കാരണമായി പറയാറ് സൂറത്ത് ഗാഫിറിലെ 60-ാമത്തെ വചനമാണ്. അതില്‍ അല്ലാഹു പറയുന്നത്, നിങ്ങള്‍ എന്നോട് ചോദിക്കുക; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. ഇതുകൊണ്ട്, എന്തിനാണ് മറ്റൊരാളെ ഇടയില്‍ നിര്‍ത്തുന്നത്, നേരെ ചോദിച്ചാല്‍ പോരേ -സല്‍കര്‍മ്മങ്ങളെ കൊണ്ടുള്ള തവസ്സുലും രണ്ടാമത്തെ ഇനം തവസ്സുലും അവര്‍ അംഗീകരിക്കുക മാത്രമല്ല ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നതായി നാം കണ്ടു. ഈ അവസ്ഥയിലും സൂറത്ത് ഗാഫിറിന്റെ 60-ാമത്തെ വചനം അപ്രകാരം തന്നെയല്ലെയെന്ന് നമുക്ക് തിരിച്ച് ചോദിക്കാം. അതില്‍ അല്ലാഹു ഓരോ അടിമയോടും നേരിട്ട് ചോദിക്കാനാണ് പറയുന്നതെങ്കില്‍ എന്തിനാണ് നമ്മുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി മറ്റൊരാളെ പ്രാര്‍ത്ഥിക്കാന്‍ ഏല്‍പിക്കുന്നത്, അപ്രകാരം നമുക്ക് ചോദച്ചാല്‍ പോരെ, എന്തിനാണ് സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തുന്നത് -അഥവാ അവര്‍ക്ക് ഇസ്തിഗാസ മനസ്സിലാകാത്ത പോലെ ഗാഫിര്‍ 60ഉം മനസ്സിലായിട്ടില്ല.

ദുആ ചെയ്യുമ്പോള്‍ ഹംദ് കൊണ്ട് തുടങ്ങണമെന്ന് എല്ലാ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്രകാരം റാസി 94/5-ലും പറയുന്നത് ദുആഇന് ഹംദ് മുന്‍കടക്കണമെന്നാണ്. എന്നാല്‍, സൂറത്ത് ഗാഫിര്‍ 60-ല്‍ എവിടെയാണ് ദുആക്ക് ഹംദ് വേണമെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ആശയത്തില്‍നിന്ന് ദുആക്ക് ഹംദ് വേണ്ട എന്ന് കണ്ടുപിടിക്കുന്നവന്റെ തൊലിക്കട്ടി അപാരം തന്നെ. സൂറത്ത് ഗാഫിറില്‍ പറയുന്നത് നിങ്ങള്‍ എന്നോട് ചോദിക്കുക. എങ്ങനെ ചോദിക്കണമെന്ന് പറയുന്നില്ല. അത് നബിയുടെയും അവിടത്തെ അനന്തരക്കാരായ പണ്ഡിതരുടെയും വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കണം. അവരുടെ വിശദീകരണങ്ങളില്‍ നിന്നാണ് ഹംദും സ്വലാത്തുമെന്നപോലെ ദുആ ചെയ്യുമ്പോള്‍ ഇസ്തിഗാസയും വേണമെന്ന് കിട്ടിയത്.

ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ ചോദിക്കപ്പെടുന്ന ഒരു ഭയങ്കര ചോദ്യമാണ് നബിതങ്ങളോ മറ്റ് പ്രവാചകരോ ഇസ്തിഗാസ ചെയ്തിട്ടുണ്ടോ എന്ന്. ചോദ്യം കേട്ടപാടെ ഉള്ളതും ഇല്ലാത്തതുമായ പല സംഭവങ്ങള്‍ വിശദീകരിക്കാന്‍ നമ്മുടെ പ്രഭാഷകര്‍ മുതിരാറുണ്ട്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും എന്തിന് കയറെടുക്കണം. നമ്മുടെ ശരീഅത്തില്‍ ഇസ്തിഗാസ എന്നപോലെ സുന്നത്തായ നിരവധി കാര്യങ്ങളുണ്ട്. കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ നല്ലൊരു ഭാഗവും സുന്നത്തായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാനാണ് വിനിയോഗിച്ചിരിക്കുന്നത്. അവകളെല്ലാം നബിയോ മറ്റ് അമ്പിയാക്കളോ ചെയ്തിരുന്നോ എന്നൊന്നും ആരും ചോദിക്കാറില്ല. കാരണം, സുന്നത്ത് എന്നാല്‍ അവര്‍ ചെയ്തത് എന്ന അര്‍ത്ഥത്തിനല്ലല്ലോ കര്‍മ്മശാസ്ത്രം പറയുന്നത്. അപ്രകാരം അതിലൊരു പ്രവര്‍ത്തനമായ ഇസ്തിഗാസയും സുന്നത്താവണമെങ്കില്‍ നബിയോ മറ്റ് പ്രവാചകരോ ചെയ്യണമെന്നില്ല. ഇതില്‍നിന്ന് അവര്‍ ഇത് ചെയ്തിട്ടില്ല എന്നു ഗ്രഹിക്കേണ്ടതില്ല. തുടര്‍ന്ന് നമുക്ക് അതും പരിശോധിക്കാം. (ഇ.അ.) അത്തരം ഒരു ചോദ്യത്തിന് ചാടി വീണ് അത് സ്ഥാപിക്കല്‍ നമുക്ക് അനിവാര്യമില്ലെന്ന് സൂചിപ്പിക്കാനാണ് ഇത് കുറിച്ചത്.

ബിദഇകള്‍ ശിര്‍ക്കാരോപിക്കുന്ന രണ്ടിനം തവസ്സുലും ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടതാണെന്ന് ചെറിയ നിലക്ക് നാം മനസ്സിലാക്കി. ആ ഇനം തവസ്സുലുകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്തതുകൊണ്ടോ തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ  ആണ് അവര്‍ക്ക് ഇത്തരം ഒരു വാദമുണ്ടായത്. നമുക്ക് അതിനെക്കുറിച്ച് വിശദമായി ആലോചിക്കാം.


ഇസ്തിഗാസയിലുള്ളത് ശഫാഅത്ത്

ഇസ്തിഗാസയുടെ ഇനങ്ങളും വിധികളും നാം മനസ്സിലാക്കി. അപ്രകാരം സുന്നി – ബിദഈ പ്രസ്ഥാനങ്ങളുടെ അഭിപ്രായ വ്യത്യാസത്തിന്റെ കേന്ദ്രവും ചര്‍ച്ച ചെയ്തു. ചിലയിനം ഇസ്തിഗാസകളില്‍ ബിദഈ പ്രസ്ഥാനക്കാര്‍ ശിര്‍കാരോപണവുമായി രംഗത്തുവരുമ്പോള്‍ ഒരുപറ്റം നല്ല മുസ്‌ലിംകള്‍ ആ പ്രചാരണത്തില്‍ വീണു സ്വയം ചോദിക്കുന്നു- ”ഒരുകൂട്ടര്‍ ഇസ്തിഗാസ അനുവദനീയമാണെന്ന് പറയുന്നു. മറ്റൊരു വിഭാഗം ശിര്‍ക്കാണെന്നാണ് പ്രചരിപ്പിക്കുന്നത്. നാം അത് ചെയ്താല്‍ ഒന്നിരിക്കല്‍ ശിര്‍ക്ക്, അല്ലെങ്കില്‍ നിര്‍ബന്ധം പോലുമില്ലാത്ത ഒരുകാര്യം ചെയ്തു എന്നാകും. അതുകൊണ്ട് സൂക്ഷ്മതക്കുവേണ്ടി നമുക്ക് നല്ലത് അത് ചെയ്യാതിരിക്കലല്ലേ”. എന്ന് കേവല ബുദ്ധിയില്‍ ഉദിക്കുന്ന നല്ലൊരു ആശയം. ബിദഇകളുടെ പ്രചാരണം 90 ശതമാനം വിജയിച്ചു. അവര്‍ക്ക് കുറെ പേരെ ചിന്തിപ്പിച്ച് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം! ഈ പ്രവൃത്തി കൊണ്ട് എന്താണ് ഉദ്ധേശിക്കപ്പെടുന്നത് എന്ന് മനസ്സിലാവാത്തതിനാല്‍ വന്ന ഒരു അബദ്ധമാണിത്. നമുക്ക് അതിനെക്കുറിച്ച് ഒന്ന് ആലോചിക്കാം.

നേരത്തെ സൂചിപ്പിക്കപ്പെട്ട പോലെ നബിതങ്ങള്‍ ഇസ്തിഗാസ ചെയ്‌തോ എന്നൊരു ചോദ്യം വരാറുണ്ട്. ആ ചോദ്യത്തിന്റെ മുന്‍പ്രസക്തി മനസ്സിലാക്കിയെങ്കിലും ഹദീസുകള്‍ പരതുമ്പോള്‍ അതും സംഭവിച്ചിട്ടുണ്ട്. നാം ഇസ്തിഗാസയെ തേടപ്പെടുന്ന ഒരു കര്‍മ്മമായി പരിഗണിക്കാന്‍ നബിതന്നെ ചെയ്യണമെന്ന വാശി കര്‍മ്മശാസ്ത്രം മനസ്സിലാക്കിയ ഒരു മുസ്‌ലിമില്‍നിന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഇമാം മാലിക്കിന്റെ മുവത്വയും അപ്രകാരം പ്രഗല്‍ഭ തഫ്‌സീര്‍ ഗ്രന്ഥമായ റാസി ഒന്നാം ഭാഗം 74, 75, 81 എന്നീ പേജുകളും മാത്രം നോക്കിയാല്‍ തന്നെ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന ഒരു കാര്യമാണ്, ‘ചില സമയങ്ങളില്‍ നബി(സ) സ്വന്തവും മറ്റുചില സമയങ്ങളില്‍ സ്വഹാബത്തിനോട് പറയാന്‍ ആവശ്യപ്പെട്ടതുമായ ഒരു വാചകമാണ് അഊദു ബകലിമാത്തില്ലാഹിത്താമ്മാത്ത്’ എന്നത്. അതേ റാസിയില്‍ തന്നെ ഈ കലിമാത്തു കൊണ്ടുള്ള ഉദ്ദേശ്യം വിശദീകരിക്കുന്നുണ്ട്: പരിശുദ്ധരും ഉന്നതരുമായ ആത്മാക്കളാകുന്നു ഈ കലിമാത്തു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (റാസി 1:72) അഥവാ പരിശുദ്ധാത്മാക്കളെ കൊണ്ട് നബി സ്വന്തം സഹായം തേടുകയും മറ്റു സ്വഹാബത്തിനെ കൊണ്ട് സഹായം തേടിപ്പിക്കുകയും ചെയ്തു എന്നര്‍ത്ഥം. ഇനി ഈ കലിമാത്തിന് മറ്റു അഭിപ്രായങ്ങള്‍ വന്നു എന്നതിന് എതിരാവുന്നില്ല. കാരണം, ആ അഭിപ്രായങ്ങളുടെ കാരണം ആത്മാക്കള്‍ എന്ന അര്‍ത്ഥം ആശയപരമായി അബദ്ധം ഉണ്ടായതുകൊണ്ടല്ല. മറിച്ച് പല പണ്ഡിതരും കലിമാത്ത് എന്നതിന് പല അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. നാം ഇസ്തിഗാസ സുന്നത്താണെന്നു വിശ്വസിക്കുന്നത് നബിതങ്ങള്‍ ഇത്തരം ഒരു വാചകം പറഞ്ഞു എന്നതുകൊണ്ടല്ല എന്ന കാര്യം ശ്രദ്ധയിലുണ്ടാവുമല്ലോ.

കേരള വഹ്ഹാബികള്‍ അംഗീകരിക്കാത്ത ഇസ്തിഗാസയില്‍ പെട്ടതാണ് അതിന്റെ ഒന്നാമത്തെ ഇനം എന്ന് നാം മനസ്സിലാക്കി. ബിദഈ നേതാവായ അല്ലാമാ ആലൂസി തന്നെ ഈ വിഷയത്തില്‍ ഇവരോടൊപ്പമില്ലെന്നകാര്യം ശ്രദ്ധേയമാണ്. പ്രവാചകരില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ച പല സ്വഹാബത്തും അപ്രകാരം ഇസ്തിഗാസ ചെയ്തതായി ധാരാളം രേഖയുണ്ട്. നമുക്ക് അതിലൊന്ന് മാത്രം തന്നെ ധാരാളമാണ്. കാരണം, മറുകക്ഷിയുടെ ആരോപണം ശിര്‍ക്ക് വരുമെന്നാണ്. ലോകം അംഗീകരിച്ച ഒരു സ്വഹാബി ഒരിക്കല്‍ ചെയ്താലും ശിര്‍ക്കാവുമല്ലോ. അവര്‍ അപ്രകാരം ഒരിക്കലെങ്കിലും ചെയ്യുകയും ഇസ്‌ലാമില്‍നിന്ന് പോയതായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതുതന്നെ വലിയ തെളിവാണ്.

ശര്‍വാനി 145/4-ല്‍ ഇമാമും പ്രമുഖ സ്വഹാബിയുമായ ഇബ്‌നു ഉമറിന്റേതായി പറയുന്ന ഒരു സംഭവം കാണുക:

‘ഇബ്‌നു ഉമര്‍ യാത്രകളില്‍ തിരിച്ച് വന്നാല്‍ മദീന പള്ളിയില്‍ പ്രവേശിക്കും. പിന്നെ റൗളയില്‍ വന്ന് (പ്രവാചകരുടെ ഖബറിന് സമീപം) നബിതങ്ങള്‍ക്കും സിദ്ദീഖ്(റ)വിനും തന്റെ പിതാവും രണ്ടാം ഖലീഫയുമായ ഉമര്‍

(റ)വിനും സലാം പറയും. (അവരുടെ ഖബറും നബിയുടെ ഖബറിന്റെ അടുത്താണല്ലോ) പിന്നെ നബിതങ്ങളുടെ ഖബറിന്റെ അടുത്തുനിന്ന് നബിയിലേക്ക് മുന്നിട്ട് നബിയെ കൊണ്ട് തവസ്സുല്‍ ചെയ്യും. ശര്‍വാനിയിലെ ഇബാറത്ത് ഇപ്രകാരമാണ്: ‘വ യതവസ്സലു ബിഹി ഫീ ഹഖി നഫ്‌സിഹി വ യസ്തശ്ഫഉ ബിഹി ഇലാ റബ്ബിഹി.’ ശേഷം ഖിബ്‌ലയിലേക്ക് മുന്നിട്ട് ദുആ ചെയ്യും.

അപ്രകാരം ലോക ബിദഇകള്‍ക്ക് തീരെ പിടിക്കാത്ത ഒരിനം ഇസ്തിഗാസയാണ് മൂന്നാമത്തേത്. അഥവാ അല്ലാഹുവില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നബിയില്‍ നിന്നോ മറ്റു മഹാന്‍മാരില്‍ നിന്നോ നേരിട്ട് ആവശ്യപ്പെടുക. നബിതങ്ങളെ എന്റെ ദോഷം പൊറുക്കണേ എന്ന് പറയുംപോലെ. ഈ ഇനപ്രകാരം മഹാന്മാരുടെ മരണശേഷവും കാര്യങ്ങള്‍ അവരോട് ചോദിക്കാം എന്നുകൂടി നാം പറയുമ്പോള്‍ ബിദഇകള്‍ക്ക് രോഷം കൂടുന്നു. ശിര്‍ക്കിന്റെ സ്റ്റാന്റേര്‍ഡ് കൂട്ടുന്നു. പിന്നെ ചര്‍ച്ച മനുഷ്യന്റെ കഴിവിലും മരണാനന്തരം നമുക്ക് എന്തു സംഭവിക്കുമെന്നതിലുമൊക്കെയായി. പലപ്പോഴും നാമും അതില്‍ വഞ്ചിതരായി ഈ ഇനം ഇസ്തിഗാസ സ്ഥാപിക്കാന്‍ വേണ്ടി മരണപ്പെട്ടവരെക്കുറിച്ചും നമ്മുടെ കഴിവിനെകുറിച്ചും പ്രസംഗിക്കുകയും വിഷയത്തിന്റെ ദിശ തിരിച്ചുവിടുകയും ചെയ്യുന്നത് ഖേദകരമായ കാര്യമാണ്. നമുക്ക് യഥാര്‍ത്ഥം ആലോചിക്കാം.

ഈ ഇനം ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നാം ചോദിക്കുന്ന കാര്യം അല്ലാഹു നമുക്ക് സാധിപ്പിച്ച് തരുന്നതില്‍ ഈ മഹാന്മാര്‍ കാരണക്കാരാവും എന്നടിസ്ഥാനത്തിലാണ്. അവര്‍ കാരണക്കാരാല്‍ ഒന്നിരിക്കല്‍ അവര്‍ അല്ലാഹുവിനോട് ചോദിക്കുക, അല്ലെങ്കില്‍ ശഫാഅത്ത് ചെയ്യുക. അവരുടെ ജീവിതകാലത്താവുമ്പോള്‍ രണ്ടുകൊണ്ടുമാവാം. മരണാനന്തരവും ശഫാഅത്ത് ഉണ്ടാവുമെന്ന് അതിനെ മനസ്സിലാക്കുന്നതില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ പ്രകാരമാണ് ഈ ഇസ്തിഗാസയുടെ ഉദ്ദേശ്യമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാമിന്റെ 145-ല്‍ പറയുന്നുണ്ട്. ഈ നിലക്ക് ഈ ഇനം ഇസ്തിഗാസ മഹാന്മാരോട് അവരുടെ ജീവിതകാലത്തും മരണാനന്തരവും അനുവദനീയമാണ്. അഥവാ നാം ഒരു കാര്യം അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ അവന്‍ അതിന്റെ ഖാലിഖാണ് ‘മൂജിദാ’ണ് എന്നടിസ്ഥാനത്തിലും മറ്റ് മഹാന്മാരോട് ചോദിക്കുമ്പോള്‍ സബബാ (കാരണക്കാരന്‍) ണ് ശാഫിഅ് (ശിപാര്‍ശകന്‍) ആണ് എന്നടിസ്ഥാനത്തിലുമാണ്.

ഭാഷാപരമായും ശറഇന്റെ അടിസ്ഥാനത്തിലും ഇസ്തിഗാസ എന്ന പദം ഈ രണ്ടര്‍ത്ഥത്തിനും ഉപയോഗിക്കാമെന്ന് തെളിവടിസ്ഥാനത്തില്‍ ഇമാം സുബ്കി തന്നെ വിശദീകരിക്കുന്നുണ്ട്. സൂറത്തുല്‍ അന്‍ഫാല്‍ 9-ാമത്തെ വചനവും സൂറത്ത് ഖസ്വസ് 15-ാമത്തെ വചനവും നോക്കിയാല്‍ ആ കാര്യം നമുക്കും ബോധ്യപ്പെടും.

ചുരുക്കത്തില്‍ കാരണക്കാരന്‍ ശിപാര്‍ശകന്‍ എന്ന നിലക്ക് അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അത് ദോഷം പൊറുക്കലാവട്ടെ, സ്വര്‍ഗ്ഗമാവട്ടെ മറ്റ് എന്തുമാവട്ടെ മഹാന്മാരോട് ജീവിതകാലത്തോ മരണാനന്തരമോ ചോദിക്കാമെന്നത് തീര്‍ച്ചയാണ്.

അതിന് തവസ്സുലെന്നപോലെ

ഇസ്തിഗാസയെന്നും ഭാഷാപരമായും ശറഇന്റെ അടിസ്ഥാനത്തിലും പറയാവുന്നതുമാണ്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മഹാന്മാരുടെ ശഫാഅത്ത് എന്താണെന്നതാണ്. അത് തിരിയുമ്പോള്‍ ഈ വിഷയത്തില്‍ ബിദഇകള്‍ ചോദിക്കാറുള്ള ചോദ്യങ്ങളുടെ അപ്രസക്തി മനസ്സിലാവും.

മഹാന്മാരുടെ ശഫാഅത്ത് എന്താണെന്ന് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്നവരും ലോക മുസ്‌ലിംകള്‍ അംഗീകരിക്കുന്നവരുമായ ഇമാം ഗസ്സാലി (ഹി. 450- 505) തന്റെ അല്‍ മള്‌നൂനുല്‍ കബീര്‍ 349-ാം പേജ് മുതല്‍ വിശദീകരിക്കുന്നത് കാണുക. അതില്‍ നിന്ന് ഈ വിഷയത്തില്‍ വരുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. (പരലോകത്ത് വെച്ച് നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്നകാര്യം ഇജ്മാആണെന്ന് സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ?)

അല്ലാഹുവിന്റെ ഹള്‌റത്തില്‍ നിന്നും നുബുവ്വത്ത് (വിലായത്ത്) കിട്ടിയ ആളിന്റെ മേല്‍ വെളിവാക്കപ്പെടുന്ന പ്രകാശമാണ് ശഫാഅത്ത്. നുബുവ്വത്ത് കിട്ടിയ ആളുമായി ബന്ധംസ്ഥാപിക്കുന്നവര്‍ക്ക് ആ നബിയിലുള്ള ഈ പ്രകാശ കിരണങ്ങളില്‍ നിന്ന് പ്രകാശം പരക്കും.  (ഇമാം ഗസ്സാലി, പേജ് 349)

അഥവാ, മഹാന്മാരോട് ആത്മീയ ബന്ധം സ്ഥാപിക്കുന്നവര്‍ക്ക് അവരിലേക്ക് അയക്കപ്പെട്ട പ്രകാശം അവരില്‍ നിന്ന് പരന്നുകിട്ടുകയെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളത്തിലേക്ക് ടോര്‍ച്ച് അടിച്ചാല്‍ അതിലെ പ്രകാശം അടുത്തുള്ള മതിലിലേക്കുവരുന്ന പോലെയെന്ന് ഇമാം ഗസ്സാലി തന്നെ ഉദാഹരിച്ചിട്ടുണ്ട്. ഇവിടെ അല്ലാഹുവില്‍നിന്നുള്ള ഈ പ്രകാശം ഈ മഹാന്മാര്‍വഴി നമുക്ക് ലഭിക്കുകയെന്നാണ് ശഫാഅത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ പ്രകാശം നമുക്ക് കിട്ടാന്‍ നാം ചെയ്യേണ്ടത് അവരുമായി ബന്ധം സ്ഥാപിക്കലാണ്. അതിനുള്ള മാര്‍ഗ്ഗവും ഗസ്സാലി തന്നെ വിശദീകരിക്കുന്നുണ്ട്. ആ മഹാന്മാരിലൂടെ നമുക്ക് ഈ പ്രകാശം കിട്ടുമ്പോള്‍ അവര്‍ അത് അറിയണമെന്നുപോലുമില്ലെന്ന് ഗസ്സാലി(റ) പറയുന്നു. അവര്‍ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള ഉന്നത സ്ഥാനമാണ് യഥാര്‍ത്ഥത്തില്‍ ശുപാര്‍ശകന്‍, അല്ലാതെ ആ വ്യക്തിയല്ല. ഈ ഉന്നതസ്ഥാനം അവരുടെ മരണംമൂലം നശിക്കാത്തതുകൊണ്ട് ശഫാഅത്തിന് മഹാന്മാര്‍ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആരുമാവാം. നാം പറയുന്ന കാര്യം അവര്‍ അറിയുകയോ കേള്‍ക്കുകയോ വേണമെന്നില്ല. രണ്ടു കാര്യം മാത്രം ഉണ്ടായാല്‍ ഈ നിലക്കുള്ള ശഫാഅത്തുണ്ടായി.

(1) നാം ചോദിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നത സ്ഥാനം വേണം. (2) നമുക്ക് അവരുമായി ബന്ധം വേണം. ഈ ബന്ധത്തിന്റെ മാര്‍ഗ്ഗം നമുക്ക് വിശദീകരിക്കാം. കോടിക്കണക്കിനാളുകള്‍ വ്യത്യസ്ത ഭാഷയില്‍ വിളിച്ചാല്‍ എങ്ങനെ അവര്‍ കേള്‍ക്കുമെന്ന പോലോത്ത, അപ്രകാരം പ്രസവസമയങ്ങളിലൊക്കെ മഹാന്മാരെ വിളിച്ചാല്‍ അവര്‍ കാണുന്ന രംഗം മോശമാവില്ലേ പോലോത്ത ശിര്‍ക്കാരോപകരുടെ ചോദ്യമോ ഇവിടെ ഉദിക്കുന്നില്ല. അപ്പോള്‍ അല്ലാഹു ഉന്നതസ്ഥാനം നല്‍കിയവരുമായി നമുക്കുണ്ടാവുന്ന ബന്ധംവഴി അല്ലാഹു തന്നെയാണ് നമ്മുടെ കാര്യങ്ങള്‍ വീട്ടിത്തരുന്നവന്‍. നമുക്ക് അവരുമായുള്ള ബന്ധത്തിന്റെ ഒരു മാര്‍ഗ്ഗമായാണ് നാം അവരോട് നേരിട്ട് ചോദിക്കലുമെന്ന് ഗസ്സാലി വിശദീകരിക്കുന്നു. അമ്പിയാക്കള്‍ അല്ലാഹുവിന്റെയും അടിമകളുടെയും ഇടയില്‍ അല്ലെങ്കിലും മധ്യവര്‍ത്തി തന്നെയല്ലേ.

നബിതങ്ങളോട് ബന്ധമുണ്ടാവാനുള്ള മാര്‍ഗ്ഗമാണ് നബിതങ്ങളുടെ മേല്‍ സ്വലാത്ത്, നബിയുടെ ഖബര്‍ സിയാറത്ത്, ബാങ്കിന് ഇജാസത്ത്, നബിക്ക് വേണ്ടി പ്രാര്‍ത്ഥന തുടങ്ങി സ്‌നേഹപ്രകടനങ്ങള്‍. എല്ലാം ആ ബന്ധത്തിന് കാരണമാണെന്ന് ഗസ്സാലി ഇമാം പറയുന്നു. ഇപ്രകാരം മഹാന്മാരോടു സിയാറത്തിലൂടെയും അനുസ്മരണങ്ങളിലൂടെയും നമുക്ക് അതുണ്ടാകും. അമ്പിയാക്കളുടെയും മഹാന്‍മാരുടെയും ആത്മാക്കളോട് ആവശ്യങ്ങള്‍ വീട്ടിത്തരാന്‍ പറയല്‍, മഗ്ഫിറത്തിനെ ചോദിക്കല്‍ തുടങ്ങിയവകൊണ്ട് ഉദ്ദേശിക്കുന്നത് അവരോടുള്ള നമ്മുടെ ഈ ബന്ധമാണ്. അങ്ങനെ ഈ ബന്ധത്തിലൂടെ ശഫാഅത്ത് കിട്ടി കാര്യങ്ങള്‍ വീടിക്കിട്ടും. അപ്പോള്‍ മഹാന്മാരുടെ ഖബ്ര്‍ സിയാറത്തും അവരെക്കുറിച്ചുള്ള നല്ല സംസാരങ്ങളും ആവലാതികള്‍ പറയലും കുഴപ്പമില്ലാത്ത

കാര്യമായി മനസ്സിലാക്കാം.

തൗഹീദിന്റെ പരിപൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍കൊണ്ട് അല്ലാഹുവിന്റെ ഹള്‌റത്തുമായി രൂഢമായ ബന്ധമുള്ളവര്‍ക്ക് ആ പ്രകാശം കിട്ടാന്‍ മറ്റൊരാളുടെ മദ്യവര്‍ത്തി ആവശ്യമില്ലെന്നും

ഇമാം ഗസ്സാലി പറയുന്നുണ്ട്.

ഈ നിലക്ക് മഹാന്മാര്‍ നമ്മുടെയും അല്ലാഹുവിന്റെയും ഇടയില്‍ നില്‍ക്കുന്നവരായതുകൊണ്ട് അവരും നമ്മുടെ സഹായികളാവുമല്ലോ. അതാണ് സൂറത്ത് മാഇദയുടെ 55-ാം വചനത്തിന്

ഇമാം റാസി ‘മുഅ്മിനുകള്‍ നിങ്ങളുടെ വലിയ്യ്’ എന്ന പ്രയോഗത്തിന് സഹായി എന്നര്‍ത്ഥം കൊടുത്തത്.

ചുരുക്കത്തില്‍, പ്രാര്‍ത്ഥനാവേളകളിലും മറ്റും ഇസ്തിഗാസ ചെയ്യലോ ചെയ്യിപ്പിക്കലോ

ശറഇന്റെ അടിസ്ഥാനത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.


ഇസ്തിഗാസയും മരണപ്പെട്ടവരും

അഹ്‌ലുസ്സുന്നത്ത് വിശ്വസിക്കുന്ന തവസ്സിലിനും ഇസ്തിഗാസക്കും മരണപ്പെട്ടവരുടെ കഴിവും അവര്‍ നമ്മെ അറിയലും ഒന്നും തന്നെ ആവശ്യമില്ലെന്നും ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതസ്ഥാനം ഉണ്ടാവുകയും ആ വ്യക്തിയുമായി നാം അടുക്കുമ്പോള്‍ നമുക്ക് അല്ലാഹു കാര്യങ്ങള്‍ സാധിപ്പിച്ച് തരുകയാണെന്നും നാം മനസ്സിലാക്കി. ഇമാം ഗസ്സാലി(റ)യെ പോലോത്ത മഹാപണ്ഡിതര്‍ ഇത് വ്യക്തമാക്കിയതുമാണ്. മഹാന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതും നേര്‍ച്ചകളും ഉറൂസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതും ഈ മഹാന്മാരുമായി നമുക്ക് ബന്ധമുണ്ടാകുവാന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ പ്രസ്തുത കാര്യങ്ങളില്‍ ശിര്‍ക്കും കുഫ്‌റും ആരോപിക്കുന്നത് കാര്യബോധത്തിന്റെ കുറവുമൂലമാണെന്ന് മനസ്സിലാക്കാവുന്നതാണ്.

നമ്മുടെ സാധാരണ ജീവിതത്തില്‍ ഇതിന് ധാരാളം ഉദാഹരണം കാണാന്‍ കഴിയും. നമ്മുടെ നാടുകളിലോ മറ്റോ ഉള്ള സമ്പന്നരുടെ വേണ്ടപ്പെട്ടവര്‍ (ഉദാ:- പിതാവ്) അസുഖമായി കിടക്കുമ്പോള്‍, അല്ലെങ്കില്‍ അവര്‍ മരണപ്പെടുമ്പോള്‍ നാം അവരുടെ വീടുകളില്‍ പോവുകയും ആ ബന്ധുവിനെ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഈ സന്ദര്‍ശനം കൊണ്ട് നാം ഉദ്ദേശിക്കാറ് ആ മുതലാളിയില്‍നിന്ന് വല്ല ഗുണവും ആയിരിക്കും. ഈ ഗുണം കിട്ടാന്‍ നാം നേരിട്ട് ചോദിക്കാതെ അദ്ദേഹം ഇഷ്ടപ്പെടുന്ന തന്റെ പിതാവിനെ രോഗസമയത്തോ മരണസമയത്തോ സന്ദര്‍ശിക്കുകവഴി നമ്മുടെ യഥാര്‍ത്ഥ ഉദ്ദേശം നിറവേറ്റപ്പെടുന്നു. ഇവിടെ ആ പിതാവ് നാം ചെന്നതോ നമ്മുടെ കാര്യമോ അറിയണമെന്ന് പോലുമില്ല. എന്നാലും അദ്ദേഹത്തെ സന്ദര്‍ശിച്ചതുകൊണ്ടാണ് തന്റെ മകനാവുന്ന മുതലാളിയില്‍നിന്ന് നമ്മുടെ കാര്യം കിട്ടിയത്. ഇവിടെ നമുക്ക് ആ പിതാവുമായി യഥാര്‍ത്ഥ സ്‌നേഹമുണ്ടോ എന്ന് മകന്‍ അറിയാത്തതുകൊണ്ട് ഒരുപക്ഷെ നമുക്ക് പിതാവിനെ യഥാര്‍ത്ഥത്തില്‍ ഇഷ്ടമില്ലെങ്കിലും മകനില്‍നിന്ന് കാര്യങ്ങള്‍ ഇതുമൂലം നേടിയെടുക്കാം.

എന്നാല്‍, അല്ലാഹു ഇഷ്ടപ്പെടുന്ന തന്റെ ഒരു അടിമയുമായി നമുക്ക് യഥാര്‍ത്ഥ സ്‌നേഹമില്ലാതെ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കല്‍ കൊണ്ടോ ആണ്ട് സംഘടിപ്പിക്കല്‍ കൊണ്ടോ അല്ലാഹുവില്‍നിന്നുള്ള ഗുണം ലഭിക്കാതെയും ഇരിക്കാം. കാരണം, നമ്മുടെ മനസ്സിന്റെ യഥാര്‍ത്ഥ അവസ്ഥ അല്ലാഹുവിന് അറിയുമല്ലോ. മുതലാളിക്ക് നമ്മുടെ യഥാര്‍ത്ഥ മനസ്സ് വായിക്കാന്‍ കഴിയില്ല. അഥവാ, മുതലാളിയെ പറ്റിച്ചത് പോലെ അല്ലാഹുവിനെ പറ്റിക്കാന്‍ കഴിയുകയുമില്ല. അതുകൊണ്ട് മഹാന്‍മാരെ തവസ്സുലാക്കുമ്പോള്‍ യഥാര്‍ത്ഥ സ്‌നേഹവും ബന്ധവും അനിവാര്യമാണ്.

കാര്യങ്ങള്‍ ഇപ്രകാരമാണെങ്കിലും സുന്നത്ത് ജമാഅത്തിന്റെ മറുകക്ഷികള്‍ ഈ വിഷയത്തെ മരണപ്പെട്ടവരുടെ കഴിവുകളിലേക്കും അവരുടെ അറിവിലേക്കും മാറ്റി ഒരാള്‍ മരണപ്പെട്ടാല്‍ പിന്നെ അദ്ദേഹത്തിന് ഈ ലോകവുമായി യാതൊരു ബന്ധവുമില്ലാത്തത് കൊണ്ട് അവരെ സന്ദര്‍ശിക്കലും സഹായങ്ങള്‍ പ്രതീക്ഷിക്കലും ശിര്‍ക്കിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അവര്‍ക്ക് കഴിവ് ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ, അറിയട്ടെ അറിയാതിരിക്കട്ടെ, നാം ചെയ്യുന്ന ഇസ്തിഗാസക്ക് യാതൊരു കുഴപ്പവുമില്ലെന്ന് നാം മനസ്സിലാക്കി.

നമ്മുടെ മറുകക്ഷികള്‍ ഇതിനുവേണ്ടി മരണപ്പെട്ടവരുടെ ജീവിതം ചര്‍ച്ച ചെയ്തപ്പോള്‍ പ്രബലമായ പലഹദീസുകളില്‍ വന്ന പല കാര്യത്തെയും ബുദ്ധിപരമായി യോജിക്കാത്തതുകൊണ്ട് അവര്‍ തള്ളുകയുണ്ടായി. ഈ സമയത്ത് നമ്മുടെ പണ്ഡിതര്‍ അവരുടെ തെറ്റായ വാദത്തെ എതിര്‍ക്കാന്‍ മരണപ്പെട്ടവരുടെ ജീവിതം ചര്‍ച്ച ചെയ്യുകയും അവരുടെ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്തു. നമ്മുടെ പണ്ഡിതരുടെ വിശദീകരണ പ്രകാരം മരണപ്പെട്ടവര്‍ക്കും ചിലതൊക്കെ നമുക്ക് ചെയ്ത് തരാന്‍ നേരിട്ട് കഴിയുമെന്നതിനാല്‍ ജീവിച്ചിരിക്കുന്നവരുമായി നാം ബന്ധപ്പെടുംപോലെ, സഹായങ്ങള്‍ ആവശ്യപ്പെടുന്നതുപോലെ മരണപ്പെട്ടവരുമായി നമുക്ക് അതിന് കഴിയുമെന്ന് നമ്മുടെ പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഇതില്‍നിന്ന് ഈ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ നാം മുമ്പ് വിശദീകരിച്ച കാര്യങ്ങളോട് എതിരാവുന്നില്ലെന്ന് നാം പ്രത്യേകം മനസ്സിലാക്കണം.

അതുപോലെ നമ്മുടെ വേണ്ടപ്പെട്ടവര്‍ മരണപ്പെട്ടാല്‍ നാം അവര്‍ക്കുവേണ്ടി പലതും ചെയ്യാറുണ്ട്. ദിക്ര്‍ ചൊല്ലുക, മൂന്നും നാല്‍പതും ആണ്ടും നടത്തുക, മൗലിദുകളും ഖുര്‍ആന്‍ പാരായണവും ചെയ്യുക, സദ്യയും സ്വദഖയും കൊടുക്കുക തുടങ്ങി പലതും. ഈ കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്കും ഇസ്തിഗാസയുമായി യാതൊരു ബന്ധവുമില്ല. പല ബിദഈക്കാരുടെയും തവസ്സുല്‍ ചര്‍ച്ചകളില്‍ കൂടുതലും സ്പര്‍ശിക്കാറ് മുകളില്‍ പറഞ്ഞ വിഷയങ്ങളാണ്. ഇസ്തിഗാസ-തവസ്സുലിന്റെ ചര്‍ച്ചയുടെ മടക്കം മനസ്സിലാക്കാത്തവരാണ് ഇവരെന്ന് ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം.

മരണ ശേഷം ജീവിതമുണ്ടെന്നതില്‍ മുസ്‌ലിം ലോകത്താര്‍ക്കും അഭിപ്രായവ്യത്യാസമില്ല. പ്രവാചകന്മാരുടെ പ്രബോധന ലക്ഷ്യം തന്നെ ആ ജീവിതവിജയത്തിനു വേണ്ടിയായിരുന്നു. അവിടെ എന്ത് സംഭവിക്കുന്നു എന്ന് നമ്മുടെ കേവല ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അല്ലാഹു നേരിട്ട് ആ ജീവിതം മനസ്സിലാക്കി തരാന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. ഇതില്‍നിന്ന് മരണശേഷം നാം എന്താവുമെന്ന ചര്‍ച്ചയില്‍ ബുദ്ധിപരമായ സമര്‍ത്ഥനത്തിനപ്പുറം ഒരു മുസ്‌ലിം എന്ന നിലക്ക് ഖുര്‍ആനും ഹദീസും എന്തു പറയുന്നു, അവകളെ വ്യാഖ്യാനിച്ച മഹാപണ്ഡിതര്‍ എന്ത് മനസ്സിലാക്കുന്ന എന്നടിസ്ഥാനത്തിലാവണം. അഥവാ സ്വഹീഹായ ഹദീസുകളില്‍ വന്ന കാര്യങ്ങളോട് പരലോക വിഷയത്തില്‍ ബുദ്ധിപരമായ പിന്തുണ എതിരായതിന്റെ പേരില്‍ അവകളെ അംഗീകരിക്കാതിരിക്കല്‍ മുസ്‌ലിമിന് യോജിച്ചതല്ല. ഇവിടെ പല കക്ഷികള്‍ക്കും പിഴവ് സംഭവിച്ചത് ഇതിലാണ്.

ചുരുക്കത്തില്‍, ഇസ്തിഗാസ ചര്‍ച്ചകളില്‍ മരണപ്പെട്ടവരുമായി ബന്ധിക്കുന്ന കാര്യത്തിന്റെ ബന്ധം മുകളില്‍ പറഞ്ഞ പ്രകാരമായതുകൊണ്ടും മരണപ്പെട്ടവരുടെ കഴിവുകളും മറ്റും പുതിയ മറ്റൊരു വിഷയമായതുകൊണ്ടും നാം അതിനെ ഈ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കുന്നു.

ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അവകളുടെ വ്യാഖ്യാനങ്ങളുടെയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം നമുക്ക് മറ്റൊരവസരത്തില്‍ വിശദമായി ഗ്രഹിക്കാം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.


ഇസ്തിഗാസ വിരോധികള്‍ നമ്മെ എതിര്‍ക്കാന്‍ വേണ്ടി ഹിജ്‌റ 1194 റബീഉല്‍ അവ്വലില്‍ മദീനയില്‍ മരണപ്പെട്ട ശാഫിഈ മദ്ഹബിലെ പണ്ഡിതനായ മുഹമ്മദ്ബ്‌നു സുലൈമാന്‍ എന്ന ഇമാം കുര്‍ദിയില്‍നിന്ന് ബിഗ്‌യത്തുല്‍ മുസ്തര്‍ഷിദീന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഒരു ഇബാറത്ത് പറയാറുണ്ട്. ഇമാം കുര്‍ദിയോട് തവസ്സുല്‍ സംബന്ധമായ ഒരു ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയില്‍ ‘വഇന്‍ കാന ഫിഅ്‌ലുഹു ഖബീഹന്‍’ എന്നൊരു പരാമര്‍ശമുള്ളതായി ബിഗ്‌യ 297-ലുണ്ട്. ഈ വാചകം കണ്ട് ചില സുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കുകയും മറ്റുചിലര്‍ ഇസ്തിഗാസയെ എതിര്‍ക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ വാചകത്തെ അവര്‍ ഇപ്രകാരം വ്യാഖ്യാനിക്കും: ഇസ്തിഗാസ പ്രവര്‍ത്തിക്കല്‍ ഖബീഹ് (മോശം) ആണെന്ന് ബിഗ്‌യയില്‍ തന്നെ ഉണ്ട്. ഇബാറത്തുകളുടെ മുമ്പും പിമ്പും നോക്കാതെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കാര്യങ്ങളെ മനസ്സിലാക്കുമ്പോഴുണ്ടാകുന്ന അപകടത്തിന്റെ ഒരു ഉദാഹരണമായി നമുക്ക് ഇതിനെ മനസ്സിലാക്കാം.

തവസ്സുല്‍ സംബന്ധമായ ബിഗ്‌യയുടെ നിലപാട് നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളോട് പരിപൂര്‍ണമായി പിന്തുണ നല്‍കുന്ന പരാമര്‍ശം വളരെ വ്യക്തമായി ബിഗ്‌യ 297-ല്‍ നിന്ന് നാം മനസ്സിലാക്കി. ഇനി അതേ ഗ്രന്ഥത്തില്‍ തന്നെ അതിനെ എതിര്‍ക്കുന്ന വചനങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ ബുദ്ധി ശക്തി അപാരം തന്നെ. നമുക്ക് പ്രസ്തുത വിഷയത്തിന്റെ യഥാര്‍ത്ഥ വിശദീകരണത്തിലേക്ക് ഒന്ന് ആലോചിക്കാം.

ബിഗ്‌യ 297-ല്‍ തവസ്സുലിനെ അംഗീകരിക്കുകയും ശറഇല്‍ മുബാഹായ കാര്യമായി എണ്ണുകയും ചെയ്തശേഷം പ്രസ്തുത ആശയത്തിന് തഅയീദ എന്നോണം കുര്‍ദിയുടെ ഒരു നഖ്‌ലും ഉദ്ധരിക്കുന്നുണ്ട്. അതില്‍ ബിഗ്‌യ പറയുന്നത് കുര്‍ദിയും തവസ്സുലിനെ അംഗീകരിക്കുന്നു എന്ന് മാത്രമല്ല അത് ത്വലബുള്ള (സുന്നത്തുള്ള) ഒരു കര്‍മ്മമാണെന്ന് ഇജ്മാഉമുണ്ടെന്നാണ്. എന്നിട്ട് കുര്‍ദിയില്‍ നിന്ന് ബിഗ്‌യ ഉദ്ധരിക്കുന്നു. അപ്പോള്‍ അടിമയുടെയും അല്ലാഹുവിന്റെയും ഇടയില്‍ വാസ്വിത്വത്തുകളെ ആക്കി അല്ലാഹുവിനോട് ദുആ ചെയ്യും പ്രകാരം ആ വസാഇത്വികളോട് ദുആ ചെയ്യുകയും അല്ലാഹുവിനെ കൂടാതെ കാര്യങ്ങളില്‍ ഈ വാസ്വിഇത്വികള്‍ക്ക് തക്‌സീര്‍ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് കുഫ്‌റാണ്. എന്നാല്‍ ഈ വാസ്വിത്വാത്തുകളുടെ ഉദ്ദേശ്യം അവരെക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കലാണെങ്കില്‍ (അല്ലാഹു തന്നെയാണ് നാഫിഉും ളാറും എന്ന വിശ്വാസത്തോടെ) അത് കുഫ്‌റല്ല എന്നാണ് വ്യക്തമാവുന്നത്. അവരുടെ ഈ പ്രവൃത്തി കബീഅ് ആണെങ്കിലും.

ബിഗ്‌യയുടെ ഈ ഉദ്ധരണി ചിലയാളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കാരണം, വസ്വീത്വത്ത്കളെ ആക്കുക എന്ന തവസ്സുലിനെ കുറിച്ച് ഖബീഅ് ആണെന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ഇത് തവസ്സുല്‍ വാദികള്‍ക്ക് എതിരാണെന്നാണ് ചിലയാളുകള്‍ ഈ ഉദ്ധരണിയില്‍നിന്ന് മനസ്സിലാക്കിയത്.

തവസ്സുലിന്റെ ഏതെങ്കിലും ഒരു ഇനത്തെ സമ്മതിക്കുന്ന ഏതൊരാളും ഈ ഇബാറത്ത് തവസ്സുലിനെതിരാണെന്ന് പറയുകയില്ല. കാരണം, ഏതെങ്കിലും ഒരു ഇനം തവസ്സുലിനെയും അംഗീകരിക്കാത്ത ഒരു മുസ്‌ലിമും ഇല്ല. അവരുടെ വാദപ്രകാരം കുര്‍ദിയും ബിഗ്‌യയും മൊത്തം തവസ്സുലെന്ന പ്രവര്‍ത്തനത്തെയാണ് ഖബീഅ് ആക്കിയത്. അതുകൊണ്ട് ഈ ഇബാറത്തിന് പ്രഥമദൃഷ്ട്യാ കിട്ടുന്ന അര്‍ത്ഥം പറയാവതല്ല എന്ന് മനസ്സിലായി. നമുക്ക് ഈ സംശയത്തിന് രണ്ടു വിധത്തില്‍ മറുപടി പറയാം.

1) അമ്പിയാക്കളെ കൊണ്ടും ഔലിയാഇനെ കൊണ്ടും തവസ്സുല്‍ അനുവദനീയമാണെന്നും ഹദീസിന്റെ പിന്‍ബലങ്ങളുണ്ടെന്നും എല്ലാം പറഞ്ഞ ശേഷം അതിന്റെ മുഖാബില ആണ് ‘അമ്മാ ജഹലുല്‍’ കൊണ്ട് ഉദ്ധേശിക്കുന്നതെന്ന് ആര്‍ക്കും ബോധ്യപ്പെടും. അഥവാ, ഇതിലൂടെ പറയുന്നത് തവസ്സുലെന്ന അനുവനദീയമായ കാര്യത്തെക്കുറിച്ചല്ല മറിച്ച് അടിമകള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ സാധിപ്പിക്കാന്‍ വേണ്ടി അനുവദനീയ മാര്‍ഗമല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്. (ഉദാഹരണം: ജ്യോത്സന്മാരെ സമീപിക്കുക, കരിക്ക് പോലോത്തതില്‍ കള്ളിയും ആണിയും ഇട്ട് ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.) ഇതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതില്‍ കുഫ്ര്‍ വരുന്ന രൂപവും വരാത്ത രൂപവും വിശദീകരിച്ചതാണ് ഇവിടെ. കുഫ്ര്‍ വരാത്ത രൂപത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ ഖബീഅ് ആണെന്നാണ് കുര്‍ദിയെ ഉദ്ധരിച്ച് ബിഗ്‌യ പറഞ്ഞത്. ഇതാണ് ഒരു മറുപടി.

രണ്ടാമത്തെ മറുപടി: ബിഗ്‌യ ചെയ്തത് കുര്‍ദിയിലുള്ളതിനെ ഉദ്ധരിക്കുകയാണല്ലോ. എന്താണ് കുര്‍ദിയിലുള്ളതെന്ന് നമുക്ക് നോക്കാം. കുറെ ചോദ്യങ്ങളും അവക്കുള്ള മറുപടികളും പറയുന്നതിന്റെ ഇടയില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഈ കാര്യം പ്രതിപാദിക്കുന്നത്. കുര്‍ദി പേജ് 256-ല്‍ ഇങ്ങനെ ഒരു ചോദ്യമുണ്ട്: അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ മധ്യവര്‍ത്തികളെ ആക്കി അവനോട് ചോദിക്കുകയും തവക്കലാക്കുകയും കുഫ്‌റാണ് എന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായത്തെ കുറിച്ച് എന്തു പറയുന്നു? അതിന്റെ മറുപടിയായി പേജ് 259-ല്‍ കുര്‍ദി പറയുന്നു: അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ മധ്യവര്‍ത്തി ആക്കി അല്ലാഹുവിനോടു ദുആ ചെയ്യുംപോലെ അവരോട് ദുആ ചെയ്യലും അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഫലം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കലും കുഫ്‌റാണ്. എന്നാല്‍, അല്ലാഹുവാണ് യഥാര്‍ത്ഥ നാഫിഉം ളാറും എന്ന നിലക്ക് മധ്യവര്‍ത്തികളും ആക്കല്‍ കുഫ്‌റല്ലെന്ന കാര്യം വളരെ വ്യക്തമാണ്. എന്നതിന് ശേഷം ‘വഇന്‍ കാന ഹാദല്‍ലഫ്‌ളു ലബീഹന്‍ യതബാദറു മിന്‍ഹുല്‍കുഫ്‌റ്’ എന്ന ഒരു വാചകമുണ്ട്.

ഇതിലെ ‘വഇന്‍ കാന ഹാദല്‍ ലഫ്‌ളു’ എന്നതിന്റെ ആശയം കൊണ്ടുള്ള നഖ്ല്‍ ആണ് ബിഗ്‌യയിലുള്ളത്. എന്താണ് കുര്‍ദി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് നോക്കാം. ‘ജഹലല്‍ വസാഇതു’ എന്നതിലെ ‘വസ്വാഇത്’ ജഹലിന്റെ ഒന്നാം മഫ്ഊല്‍ ആണെങ്കില്‍ ഇലാഹ് മുസ്തഹാസ് പോലോത്ത ഒരു രണ്ടാം മഫ്ഊലിനെ സങ്കല്‍പ്പിക്കേണ്ടി വരും. അപ്പോള്‍ അര്‍ത്ഥം ഇങ്ങനെയാവും: വസാഇതിനെ ഇലാഹ് ആക്കി. അപ്പോള്‍ ആ പ്രയോഗം കുഫ്‌റ് ആവുമല്ലോ. അതാണ് ‘യതബാദറു മിന്‍ഹുല്‍ കുഫ്‌റ്’ എന്ന് പറഞ്ഞത്. അഥവാ ഹാദല്‍ ലഫ്‌ളു എന്ന് ഖുര്‍ദി പറഞ്ഞതും ‘വഇന്‍ കാന ഫിഅ്‌ലുഹു’ എന്ന് ബിഗ്‌യ പറഞ്ഞതും ആ ഉലമാഇന്റെ ഈ പ്രയോഗത്തെ കുറിച്ചാണ്. അഥവാ ‘ജഹല’നെ പ്രയോഗിച്ച് ഒരു മഫ്ഊല്‍ കളഞ്ഞാല്‍ അതിനെ സങ്കല്‍പ്പിക്കേണ്ടി വരും. അപ്പോള്‍ കുഫ്‌റ് വരാന്‍ സാധ്യതയുള്ള അര്‍ത്ഥമായിരിക്കും നാം വെക്കുക.  അഥവാ തവസ്സുലിനെ കുറിച്ചല്ല മറിച്ച് ഒറു പ്രയോഗത്തെ കുറിച്ചാണ് ഈ ഇബാറത്തില്‍ പ്രതിപാദിക്കുന്നത് എന്നര്‍ത്ഥം.

ഒന്നാം മഫഊലിനെ കളഞ്ഞു വസാഇതിനെ രണ്ടാം മഫ്ഊല്‍ ആക്കിയാല്‍ വസ്തുക്കളെ/വ്യക്തികളെ വസ്വീതയാക്കുക എന്നര്‍ത്ഥം കൊടുത്താല്‍ കുഫ്ര്‍ അല്ലെങ്കിലും ഇബാറത്തിന്റെ ളാഹിര്‍ രണ്ടാം മഫ്ഊലിനെ കളഞ്ഞു എന്ന് വെക്കലായതുകൊണ്ടാണ് ‘ഹാദല്‍ ലഫ്‌ള് ഖബീഹ്’ എന്ന് പറഞ്ഞത്.

ചുരുക്കത്തില്‍ അഹ്‌ലുസുന്ന വിശ്വസിക്കുന്ന, സമര്‍ത്ഥിക്കുന്ന ഇസ്തിഗാസ ഇസ്‌ലാമികമല്ലെന്ന് സമര്‍ത്ഥിക്കാന്‍ മതബോധമുള്ള ഒരാള്‍ക്കും കഴിയില്ല. ഇവിടെ ജീവിച്ച് മരിച്ചുപോയ അനവധി മഹാന്മാര്‍ ഇവകളെ പ്രസംഗങ്ങളില്‍ ഒതുക്കുക മാത്രമല്ല ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നിരുന്നതായി നമുക്ക് അറിയാന്‍ സാധിക്കും.

പ്രിയപ്പെട്ട മുസ്‌ലിം സമൂഹമേ, ഉണരുക. നമ്മുടെ ഇടയിലെ ചില ബിദഈ ചിന്താഗതിക്കാര്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണങ്ങളും പ്രഭാഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ കെണിവലയില്‍ പെടാതെ അല്ലാഹുവിനെയും അവന്‍ ഇഷ്ടപ്പെട്ടതിനെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത് ജീവിത ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് തയ്യാറാവുക.

Wednesday, 2 November 2022

വഹാബികളുടെ പ്രാർത്ഥനയും അർത്ഥനയും നിരൂപണവും

 --------------------------------------------


അല്ലാഹുവിനോട് നിർവ്വഹിക്കേണ്ടതും മറ്റുള്ളവരോട് നിർവ്വഹിക്കൽ ശിർകു [ബഹുദൈവാരാധനയു] മാകുന്ന പ്രാർത്ഥന എന്താണെന്ന് ഒരു ലളിത പരിശോധന നടത്തി നോക്കാം.


വിവിധ സാധ്യതകൾ

-------------------------------


1. ദൂരെ നിന്ന് / അദൃശ്യരോട് നിർവഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന


[നിരൂപണം] 

ഇതനുസരിച്ച് വിഗ്രഹത്തോട് സമീപത്തു വെച്ച് നടത്തപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥയല്ലെന്നു വരും.


2. മരിച്ചവരോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന.


[നിരൂപണം]

ഇതനുസരിച്ച് അല്ലാഹുവിനോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥനയല്ലെന്നു വരും.


3. അഭൗതിക സഹായം അർത്ഥിക്കലാണു പ്രാർത്ഥന.


[നിരൂപണം]

ഇതനുസരിച്ച് ജീവിത കാലത്ത് തിരുനബി (ﷺ) യോട് സ്വഹാബിമാർ നിർവ്വഹിച്ചിരുന്ന പല സഹായാർത്ഥനകളും പ്രാർത്ഥനകളായിരുന്നുവെന്ന് വരും. ഉദാ: “അങ്ങയോട് സ്വർഗത്തിലെ സഹവർത്തിത്വം ഞാൻ ചോദിക്കുന്നു”


4. കാര്യകാരണ ബന്ധങ്ങൾ നിഷ്ക്രിയമാവുമ്പോൾ [ഉദാ: പതിനെട്ടാം വളവിൽ വണ്ടി നിയന്ത്രണം വിട്ടാൽ] നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന.


[നിരൂപണം] 

ഇതനുസരിച്ച് കാര്യകാരണ ബന്ധം [ഉദാ: രോഗശമനാൗഷദ ബന്ധം] സക്രിയമാവുമ്പോൾ അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കുന്നത് പ്രാർത്ഥനയല്ലെന്നുവരും


5. അദൃശ്യജ്ഞാനം വിശ്വസിച്ച് / എപ്പോൾ എവിടെ വച്ച് വിളിച്ചാലും കേൾക്കുമെന്ന് വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.


[നിരൂപണം]

അനാശ്രിതമായ അറിവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ, അത് ശേഷം പറയുന്ന ദിവ്യത്വത്തിൽ ഉൾപെട്ടു. പരാശ്രിത ജ്ഞാനവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ,  അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കൽ പ്രാർത്ഥനയല്ലെന്ന് വരും.


നിരുപാധികമായ,അദൃശ്യജ്ഞാനവും വിശാലകേൾവിയുമാണ് ഉദ്ദേശ്യമെങ്കിൽ,അവ വിശ്വസിക്കാതെ വിഗ്രഹങ്ങളോടോ ആൾ ദൈവങ്ങളോടോ ദിവ്യത്വം വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന അർത്ഥന പ്രാർത്ഥനയല്ലെന്ന് വരും.


6. നടേ പറഞ്ഞ ഏതെങ്കിലുമൊരു [ഉദാ: അഭൗതിക സഹായം.... / മരിച്ചവരോട്..../....]  സഹായാർത്ഥനയാണു പ്രാർത്ഥന.അവയെല്ലാം വിവിധ തരം പ്രാർത്ഥനകളാണ്.

 

[നിരൂപണം]

മുൻചൊന്ന ചില വിമർശനങ്ങൾ ഈ സാധ്യതയുടെ നേർക്ക് വരില്ലെങ്കിലും, ഇതെല്ലാം പ്രാർത്ഥനയുടെ പരിധിയിൽ വരുന്നുവെന്നതിന് ഒരർദ്ധ രേഖ പോലുമില്ല  


7. പൂർണമോ ഭാഗികമോ ആയ ദിവ്യത്വം ആരോപിച്ച് നിർവഹിക്കുന്ന സഹായാർത്ഥനയാണു പ്രാർത്ഥന. 


മറ്റു പരാമർശിത സാധ്യതകൾ അസംബന്ധമെന്ന് സ്ഥിരപ്പെട്ടതിനാലും പരാമർശിക്കാത്ത സാധ്യതകൾ ഏകദൈവ വിശ്വാസി സമൂഹത്തിന് നാളിതുവരെ ചിരപരിചിതമല്ലാത്തതിനാലും, നിലനിൽക്കുന്ന ഏക സാധ്യത ഇതാണ്. ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത കർമങ്ങൾ ബഹുദൈവാരാധനയായി പരിഗണിക്കുന്നത് ന്യായമല്ലല്ലോ. ഈ പറഞ്ഞ അർത്ഥന പ്രാർത്ഥനയാണെന്ന കാര്യം തർക്ക രഹിതമാണ്. മറ്റു ചിലതുകൂടി പ്രാർത്ഥനയായി വരുമെന്ന വാദമാവട്ടെ, പ്രമാണ രഹിതവുമാണ്.


[സന്ദേഹം 1]

മക്കയിലെ ബഹുദൈവ വിശ്വാസികളിൽ ചിലർ അല്ലാഹു അല്ലാത്തവർ ശുപാർകരാണെന്നു മാത്രമാണല്ലോ വിശ്വസിച്ചിരുന്നത്. ശുപാർശ എങ്ങനെ ദിവ്യത്വമാകും ?


[നിവാരണം ] 

അനുസരിക്കപ്പെടുന്ന / തങ്ങളുടെ ഹിതം അനിവാര്യേന നടപ്പിലാവുന്ന ശുപാർശകരിലാണവർ വിശ്വസിച്ചത് “അക്രമികൾക്ക് അനുസരിക്കപ്പെടുന്ന യാതൊരു ശുപാർശകരുമില്ല” സ്വതീരുമാനം അനിവാര്യേന നടപ്പിലാവുകയെന്നത് ദിവ്യത്വ൦ [ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന ഗൂണ൦] തന്നെയല്ലേ. മലകുകൾ ദൈവപുത്രിമാരാണെന്ന് പ്രസ്താവിച്ചവരു൦ ഇവർ തന്നെയായിരുന്നു എന്ന് ഖുർആൻ പണ്ഡിതർ രേഖപ്പെടുത്തിയത് കൂടി ഇതിലേക്കു ചേർക്കാം.


[സന്ദേഹം 2]

“ജൂതകൃസ്തീയർ അവരുടെ പുരോഹതരെ ദൈവങ്ങളാക്കി” എന്നുണ്ടല്ലോ. പുരോഹിതരിൽ അവർ വിശ്വസിച്ചിരുന്ന ഭാഗിക ദിവ്യത്വ൦ എന്തായിരുന്നു ? 


[നിവാരണം ]

അല്ലാഹു നിഷിദ്ധമാക്കിയ പലതും പുരോഹിതർ അനുവദിക്കുകയും അനുവദിച്ച പലതും അവർ നിഷിദ്ധമാക്കുകയും ചെയ്തു. “നിയമനിർമാണാധികാര൦ അല്ലാഹുവിനു മാത്രമാണ്”. ജൂതകൃസ്ത്യാനികൾ പുരോഹിതൻമാർക്ക് വകവെച്ചു കൊടുത്ത ദിവ്യത്വം ഇതാണ്.


[സന്ദേഹം 3]

അദൃശ്യജ്ഞാനം ദൈവത്തിനു മാത്രമാണെന്നു ഖുർആൻ.എങ്കിൽ അദൃശ്യജ്ഞാനം ഒരാളിൽ വിശ്വസിച്ച് അദ്ദേഹത്തോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന നടേ പറഞ്ഞ നിർവചനപ്രകാരം പ്രാർത്ഥനയാവുകയില്ലേ ?


[നിവാരണം] 

[A] അനേകം അദൃശ്യ കാര്യങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണല്ലോ നാം എങ്കിൽ, ഉപര്യുക്ത  ഖുർആനിക വചനത്തിന്റെ [അല്ലാഹുവല്ലാത്ത ഒരാളും ഒരു വിധേനയും അദൃശ്യമറിയില്ലെന്ന] ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്ന് ഗ്രഹിക്കാം. പ്രസ്തുത വചനം, സ്രഷ്ടാവ് തന്റെ ഇഷ്ട ദാസന്മാർക്ക് അദൃശ്യമറിയിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന ഇതര ഖുർആനിക രേഖകളോട് സമന്വയിപ്പിച്ച് മനസ്സിലാക്കുകയാണു വേണ്ടത്.


[B] അല്ലാഹുവിനു മാത്രമുള്ളതെല്ലാം ദിവ്യത്വമല്ല. അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ സംഭവ്യമല്ലാത്ത കാര്യമാണു ദിവ്യത്വം. [മുൻചൊന്ന ശുപാർശ, ആത്യന്തികമായ നിയമനിർമാണാധികാരം എന്നിവ ഈ ഗണത്തിലാണ് വരുന്നതെന്നു വ്യക്തം] അല്ലെങ്കിൽ, പ്രപഞ്ച൦ നിലവിൽ വന്നപ്പോൾ പ്രാപഞ്ചിക പദാർത്ഥങ്ങൾക്കെല്ലാ൦ ദിവ്യത്വ൦ കൈവന്നുവെന്നു ജൽപിക്കേണ്ടിവരും. അത് നിലവിൽ വരും മുമ്പ് ഉണ്മ, അറിവ്, കഴിവ്,...എന്നിത്യാദി ഗുണങ്ങൾ അല്ലാഹുവിനു മാത്രമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. അദൃശ്യജ്ഞാനമാവട്ടെ അല്ലാഹു അല്ലാത്തവർക്ക് സ്വയം ഉണ്ടാവൽ അസംഭവ്യമാണെങ്കിലും അവർക്ക് അത് അറിയിക്കപ്പെടൽ അസംഭവ്യമല്ലല്ലോ.


[സന്ദേഹം 4]

സ്രഷ്ടാവിനോട് ആവശ്യപ്പെടുന്ന എല്ലാ കാര്യവും സൃഷ്ടികളോട് ആവശ്യപ്പെടാമോ ?


[നിവാരണം ] 

സ്രഷ്ടാവിനോട് ആവശ്യപ്പെടുന്നതൊന്നും ഒരു സൃഷ്ടിയോടും ആവശ്യപ്പെടാവതല്ല ; ഏതു കാര്യമാണെങ്കിലും അത് സൃഷ്ടിച്ചു തരാനാണ് / സ്രഷ്ടാവിനോട്  ആവശ്യപ്പെടുക. [സൃഷ്ടികളോടാവശ്യപ്പെടുന്നതൊന്നും സ്രഷ്ടാവിനോടുമാവശ്യപ്പെടാവതല്ല ; അല്ലാഹുവിന്റെ സൃഷ്ടിച്ചു തരൽ പ്രക്രിയയ്ക്ക് മാധ്യമമായി /നിമിത്തമായി വർത്തിക്കുവാനാണ് സൃഷ്ടികളോടാവശ്യപ്പെടുക. സ്രഷ്ടാവ് മാധ്യമമായി / നിമിത്തമായി വർത്തിക്കുകയല്ല.പ്രത്യുത,സർവ്വ മാധ്യമങ്ങളും / നിമിത്തങ്ങളും സംവിധാനിക്കുകയും സക്രിയമാക്കുകയുമാണ് ചെയ്യുക] 


മറ്റൊരു ഭാഷയിൽ, ആത്യന്തിക സഹായം അല്ലാഹുവിനോടു മാത്രം അർത്ഥിക്കുക. ഇതാണു പ്രാർത്ഥന. മറ്റുള്ളവരോട്, പ്രസ്തുത സഹായത്തിനു നിമിത്തമായി വർത്തിക്കാൻ മാത്രം ആവശ്യപ്പെടുക ഇതൊരു കേവലം അർത്ഥനയാണ്. 


അർത്ഥിക്കുന്നവരുടെ

പദപ്രയോഗങ്ങളിൽ പ്രാർത്ഥനയോട് സാമ്യം കാണുന്നുവെങ്കിൽ മുസ്ലിംകൾ കഅ്ബഃ പ്രദിക്ഷണം ചെയ്യുന്നതും ഹൈന്ദവർ ക്ഷേത്രം പ്രദിക്ഷണം ചെയ്യുന്നതും തമ്മിലുള്ള സാമ്യം പോലെയാണത്. [വൈജാത്യം നിർണയിക്കുന്നത് വിശ്വാസമാണ്] അത്തരം പ്രയോഗങ്ങൾ ആലങ്കാരികമോ രൂപകാത്മകമോ ആണ്. തെറ്റിദ്ധാരണ ജനിപ്പിക്കും വിധമല്ലെങ്കിൽ അതിൽ അനൗചിത്യം (ഖുബ്ഹ്) ഒട്ടുമില്ല.


[സന്ദേഹം 5]

താങ്കൾ പറഞ്ഞതനുസരിച്ച് മരിച്ചുപോയ രാമനോട് ദിവ്യത്വം വിശ്വസിക്കാതെ, സഹായമർത്ഥിച്ചാൽ ശിർക്കാവുകയില്ലല്ലോ


[നിവാരണം ] 

ദിവ്യത്വം വിശ്വസിക്കാതെയാണെങ്കിൽ ശിർക്കല്ലെങ്കിലും അത് കുഫ്റാണ്. കാരണം : പ്രസ്തുത സഹായാർത്ഥന, അവിശ്വാസിയായി മരിച്ച വ്യക്തി മരണാനന്തരം [ശുപാർശയിലൂടെയോ മറ്റോ സഹായിക്കാൻ അല്ലാഹുവിനാൽ അനുമതി നൽകപ്പെടുമാറ്] മഹാത്മാവായി ഭവിക്കുമെന്ന കുഫ്രൻ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. 


ശിർകെല്ലാം കുഫ്റാണെങ്കിലും കുഫ്റെല്ലാം ശിർകല്ലെന്നും, മുശ്രികായ കാഫിറും മുശ്രികല്ലാത്ത കാഫിറും ശാശ്വത നരക വാസികൾ തന്നെയാണെന്നും നമുക്കറിയാം. ചിലപ്പോൾ കുഫ്റിനെ പരാമർശിക്കാൻ  ശിർക് എന്ന ശബ്ദം പ്രയോഗിക്കാറുമുണ്ട്. കാഫിറിന്റെ ഏക ദൈവ വിശ്വാസം അസ്വീകാര്യമായതാണു കാരണം.


[കുറിപ്പ്]

അർത്ഥന എന്ന അർത്ഥത്തിൽ പ്രാർത്ഥന ചിലപ്പോൾ പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും, ദുആഇന്റെ മതകീയ അർത്ഥമാണ് പ്രാർത്ഥന കൊണ്ട് നാമിവിടെ വിവക്ഷിക്കുന്നത്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി