*ഗാന്ധിജിയും സ്വർഗ്ഗവും സർവ്വമത സത്യവാദവും*
ഒരാൾ വിശ്വസിക്കുകയോ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്ത സ്വർഗ്ഗം അയാൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അയാളെ നിന്ദിക്കലാണ്;അത് രാഷ്ട്രപിതാവ് ആണെങ്കിലും ശരി.
ഈമാനോട് കൂടെ ആരു മരിച്ചാലും അവർക്ക് സ്വർഗ്ഗം ഉണ്ടാകും. അത് ഗാന്ധിജി ആണെങ്കിലും. ഈമാൻ ഇല്ലാത്തവന് സ്വർഗ്ഗമില്ല, അത് മൗലാന ആണെങ്കിലും. പക്ഷേ,
ഏതൊക്കെ വ്യക്തികൾ സ്വർഗ്ഗത്തിൽ പോകുമെന്നും പോവില്ലെന്നും എന്ന് പറയാൻ അല്ലാഹു നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല.
മുഹമ്മദ് നബി കൊണ്ടുവന്ന ആശയങ്ങൾ മുഴുവൻ വിശ്വസിക്കുകയും അതിനോട് എതിരായതിന് അവിശ്വസിക്കുകയും ചെയ്തവർക്ക് ഓഫർ ചെയ്ത ഖുർആനിലെ സ്വർഗം അത്തരക്കാർ അല്ലാത്തവർക്ക് കൂടി പതിച്ചു നൽകുന്നത് നബി നിഷേധവും നബി നിന്ദയുമാണ്.
ഇസ്ലാം മാത്രമാണ് അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യയമെന്നും (വി.ഖു 3:19 ) ഇസ്ലാം അല്ലാത്തതിനെ ആദർശമായി സ്വീകരിച്ചവർ പരലോകത്ത് പരാജിതരായിരിക്കുമന്നും ( വി.ഖു 3:85) ഖുർആനിലൂടെ തിരുനബി വളരെ പച്ചയായി പഠിപ്പിച്ചിട്ടുണ്ട്.
സാമൂഹ്യ സേവനം ചെയ്താൽ കിട്ടുന്ന സുഖം അത് ചെയ്യുന്നവർക്കൊക്കെ കിട്ടും - അതിലേറെ കിട്ടണമെങ്കിൽ അത് കൊടുക്കുന്നവനുണ്ടെന്നും
അവൻ കൊടുക്കുമെന്നും
അവൻ ഓഫർ ചെയ്ത കണ്ടീഷനുകളോട് കൂടെ വിശ്വസിക്കണം...മുഴുവൻ ഉത്തരങ്ങൾ എഴുതി എന്നതുകൊണ്ട് മാത്രം മാർക്ക് കിട്ടുകയില്ല;പരീക്ഷയിൽ വിജയിക്കുകയുമില്ല.
രജിസ്റ്റർ നമ്പർ എഴുതിയേ തീരൂ.
രജിസ്റ്റർ നമ്പറോ ചോദ്യ നമ്പറുകളോ ഒന്നും എഴുതാത്തവന് മുഴുവൻ ഉത്തരവും എഴുതി എന്നതുകൊണ്ട് മാർക്ക് കൊടുക്കുന്നതാണ് അനീതി.
എല്ലാ മതങ്ങളും സത്യമാണെന്ന് പറയുന്നവർ എല്ലാ മതങ്ങളെയും നിഷേധിക്കുകയും പുതുതായി അവർ ഉണ്ടാക്കിയ മതം മാത്രമാണ് ശരിയെന്ന് വാദിക്കുകയും ചെയ്യുന്നവരാണ്.
*ഡോ ഫൈസൽ അഹ്സനി രണ്ടത്താണി*