page

Friday, 14 July 2017

ഈസാ നബിയുടെ ഇസ്തിഗാസയും വഹാബികൾ മുശ്രിക്കാക്കുന്ന 2 നബിമാരും!

മഹാനായ ഈസാ നബി വഫാത്തായ നബിതങ്ങളെ വിളിച്ച് തേടുമെന്ന് പഠിപ്പിച്ച നബി തങ്ങളും വിളിക്കുന്ന ഈസാ നബിയും മുജാഹിദ് മത പ്രകാരം മുശ്രിക്കുകൾ! ദാണ്ടെ കെടക്കണു .... ഇവർ  മുശ്രിക്കാണെങ്കിൽ സുന്നികൾ ഒന്നാം നമ്പർ മുശ്രിക്കുകളാണ്.

വഹാബികളുടെ ശിർക്കിന്റെ നിർവചനം പൊളിച്ചടക്കുന്ന ഹദീസ്...
കണ്ടാൽ فقال ഹദീസ്ഹദീസ്.. അത് മുഅജിസത് ആണെന്ന പറഞ്ഞ തടി തപ്പുന്നത്..ഹഹാ..മുഅജിസതുള്ളവരെ ഒഴിവാകിയാനല്ലേ വകാബികളുടെ ശിര്കിന്റെ നിർവജനം..കഴുതകൾ
മഹാനായ അബൂയഅലാ(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:
حدثنا : أحمد بن عيسى ، حدثنا : إبن وهب ، عن أبي صخر ، أن سعيداًً المقبري ، أخبره ، أنه سمع أبا هريرة يقول : سمعت رسول الله (ص) : يقول : والذي نفس أبي القاسم بيده لينزلن عيسى إبن مريم إماماً مقسطاً وحكماً عدلاًً ، فليكسرن الصليب ، وليقتلن الخنزير ، وليصلحن ذات البين ، وليذهبن الشحناء ، وليعرضن عليه المال فلا يقبله ، ثم لئن قام على قبري فقال : يا محمد لأجيبنه.(مسند أبي يعلى، المطالب العالية للحافظ إبن الحجر العسقلاني.)
അബൂ ഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം മർയമി(റ) ന്റെ പുത്രൻ ഈസാ (അ) ഇറങ്ങി വരും. തുടർന്ന് അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും പിണക്കം തീര്ക്കുകയും വിദ്വേഷം/പക ഇല്ലായ്മ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിനു നൽകുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിടത്തിൽ വന്നു നിന്ന് "യാമുഹമ്മദ്" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: ഹദീസ് നമ്പർ :6449)
ഇതേ ഹദീസ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) "അൽമത്വാലിബുൽ ആലിയ:" 4628 ആം നമ്പർ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്.പ്രസ്തുത ഹദീസിനെ അധികരിച്ച്
നൂറുദ്ദീനുൽ ഹയ്സമീ(റ) പറയുന്നു:
قلت: هو فى الصّحيح باختصر، رواه أبو يعلى،ورجاله رجال الصّحيح.(مجمع الزوائد: ٤٨٣/٣)
ഈ ഹദീസിന്റെ സംക്ഷിപ്ത രൂപം സ്വഹീഹിലുണ്ട്. ഇതേപടി അബൂയഅലാ(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്.(മജ്മഉസ്സവാഇദ്:3/ 483)
പുത്തൻ വാദികളുടെ ഹദീസ് പണ്ഡിതനായ അൽബാനി ഹദീസിനെ വിലയിരുത്തുന്നത് കാണുക.
و هذا إسناد جيد رجاله كلهم ثقات رجال
الشيخين غير أبي صخر - و هو حميد ابن زياد الخراط - فمن رجال مسلم وحده ، و قد تكلم فيه بعضهم ، و صحح له ابن حبان و الحاكم و البوصيري ، و مشاه المنذري(السلسلة الصحيحة للألبانى: ٥٢٤/٦)
ഇത് നല്ല പരമ്പരയാണ്. അതിലെ നിവേദർ മുഴുവനും വിശ്വാസയോഗ്യരും ശയ്ഖയ്നി(ബുഖാരി-മുസ് ലിം) യുടെ നിവേദകരുമാണ്. എന്നാൽ അബൂസ്വഖ്‌ർ എന്നയാൾ ഹുമയ്ദുബ്നുസിയാദാണ്. അദ്ദേഹം മുസ് ലിമിന്റെ മാത്രം നിവേദകരിൽ പെട്ടവരാണ്. ചിലർ അദ്ദേഹത്തിൻറെ കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇബ്നു ഹിബ്ബാൻ ,ഹാകിം, ബൂസ്വീരീ(റ- ഹും )എന്നീ ഹദീസ് പണ്ഡിതർ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹായി സ്വീകരിച്ചിട്ടുണ്ട്. മുൻദിരി(റ) യും അദ്ദേഹത്തിൻറെ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. (സില്സിലസ്വഹീഹ: 6/524).