page

Friday, 9 March 2018

ലെഗിൻസ് നമ്മുടെ മക്കൾക്ക് വേണ്ട




പ്രിയ രക്ഷിതാക്കളോട് സ്നേഹപൂര്‍വ്വം.........

*ലെഗിന്‍സ് നമ്മുടെ മക്കള്‍ക്ക് വേണ്ട...*
- -  - -  - -  - -  - -  - -  - -  - -  - -  -

ഈയടുത്തായി കലാകൗമുദിയില്‍ ഒരു ലേഖനം അച്ചടിച്ചു വന്നു, ലക്ഷ്മീഭായ് തമ്പുരാട്ടി എന്ന ലേഖികയാണ് സ്ത്രീകളുടെ ഏറ്റവും പുതിയ വസ്ത്രമായ ലെഗിന്‍സ് ആഭാസകരമാണെന്നും ബലാല്‍ക്കാരത്തിനു വരെ പ്രേരണ നല്‍കുന്നതാണെന്നും തുടങ്ങി ലെഗിന്‍സിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് കലാകൗമുദി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതിയത്,

*'ലെഗിന്‍സ് മദമിളകിയ പെണ്ണുങ്ങള്‍'* എന്ന തലക്കെട്ടില്‍ തുടങ്ങുന്ന പ്രസ്തുത ലേഖനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയുണ്ടായി, എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ ഉതകുന്ന ഈ വസ്ത്രം യഥാര്‍ത്ഥത്തില്‍ നഗ്നത മറക്കുകയല്ല, പകരം ശരീര വടിവുകള്‍ പുരുഷനു മുന്നില്‍ കാഴ്ച വസ്തുവാക്കുകയാണെന്നാണ് ലേഖനത്തിലൂടെ വിമര്‍ശിക്കുന്നത്, ലെഗിന്‍സ് ധരിക്കുന്ന സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അരക്കു താഴെ നഗ്നരായി നടക്കുകയാണ്, പലരും തൊലിയുടെ നിറത്തോട് സാമ്യമുള്ള ലെഗിന്‍സ് ധരിക്കുമ്പോള്‍ നഗ്നരായി നടന്നു പോകുന്നതിന് തുല്യമാണെന്നും ലേഖിക കുറ്റപ്പെടുത്തുന്നുണ്ട്, ലെഗിന്‍സ് ധരിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ മാന്യതയും നഗ്നതയും തിരിച്ചറിയാതെ പോകുന്നു...

ഇത്തരം വസ്ത്ര ധാരിണികളെ കുറിച്ചു തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് *'കാസിയാതുന്‍ ആരിയാതുന്‍'* എന്ന് റസൂൽ ﷺ വിശേശിപ്പിച്ചത്, *_കാസിയാതുന്‍ (അവര്‍ വസ്ത്രം ധരിച്ചവരാണ്) ആരിയാതുന്‍ (എന്നാലും അവര്‍ നഗ്നരുമാണ്)_* എന്ന് വിശുദ്ധ ഇസ്ലാം റസൂൽ ﷺ -ലൂടെ നമ്മെ പഠിപ്പിച്ചത്...

*'SEX AND CITY'*-യുടെ വസ്ത്രാലങ്കാര വിദഗ്ധ പ്ട്രീഷ്യാ ഫീല്‍ഡ് മോഡേണ്‍ ആണ് ലെഗിന്‍സ് രൂപകല്‍പന ചെയ്തത്, നൂറ് ശതമാനവും ലൈംഗിക ഉത്തേജക വസ്ത്രം എന്ന ആശയത്തില്‍ നിന്നാണ് ലെഗിന്‍സിലേക്ക് ഇവരുടെ ചിന്ത എത്തിച്ചത്...

ലെഗിന്‍സിനെ *'വിക്കിപീഡിയ'*യില്‍ പരിചയപ്പെടുത്തുന്നത് തന്നെ *തൊലിയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രമെന്നാണ്...*
Leggings are a type of skin - tight garment that covers the Legs and may be worm by *both men and women,* formerly, Leggings were two separate garments one for each Leg... എന്ന് തുടങ്ങി അതിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും സൈനികോപയോഗത്തിന് അഭികാമ്യമാണെന്നതിനെക്കുറിച്ചും വിവിധ തരം ലെഗിന്‍സിനെ കുറിച്ചും പുരുഷന്മാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലെഗിന്‍സിനെക്കുറിച്ചും വളരെ വിശധമായി പറയുന്നുണ്ട്...

യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സുലഭമായ, ശരീരത്തോട് ഇറുകി നില്‍ക്കുന്ന ഈ വേഷം ഇസ്ലാമില്‍ ഒരിക്കലും അനുവദനീയമല്ലെന്ന് നിസ്സംശയം പറയാം...

രക്ഷിതാക്കള്‍ ഒരു ദൃഢ പ്രതിജ്ഞയെടുക്കുക, *നമ്മുടെ മക്കള്‍ക്ക് നമ്മളായിട്ട് ഇത്തരം ഔറത്ത് മറച്ചാലും മറയാത്ത വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കില്ലെന്ന്...*

ഫാഷനുകള്‍ വേണം, വേണ്ട എന്നല്ല പക്ഷെ, ഒന്നും *ഇസ്ലാമിന്റെ മൂല്യാധിഷ്ടിത തത്വ സംഹിതക്ക് മൂല്യച്യുതി വരുത്തുന്നതാകരുതെന്ന് മാത്രം, _നമ്മളായിട്ട് നമ്മുടെ മക്കളെ നരകത്തിന്റെ വിറകുകളാക്കരുത്..!_*
🕊🕊🕊🕊🕊🕊🕊