page

Saturday, 30 June 2018

തച്ചു ശാസ്ത്രത്തിൽ കഴിവ് തെളിയിച്ച് മുജാഹിദ് മൗലവിമാർ!

*തച്ചു ശാസ്ത്രത്തിൽ കഴിവ് തെളിയിച്ച് മുജാഹിദ് മൗലവിമാർ...*.
👇👇👇👁👁👁
https://youtu.be/tV_Ci-IzAM8
നല്ല ചാത്തനേറു വരുമ്പോളെന്ത് ശിർക്കും ബിദ്അത്തും...!... വീട് വെക്കുന്ന വഹാബികൾ മൗലവിമാരെ വിളിക്കാൻ മറക്കണ്ട...
ശൈതാൻമാരുടെ ആവാസ സ്ഥലങ്ങൾ ഒഴിവാക്കണമത്രെ!ശൈതാൻമാരെ ആവാഹിച്ച് കുടിയിരുത്താമത്രെ! ചില സ്ഥലത്ത് വീടുണ്ടാക്കിയാൽ ശൈതാൻമാരുടെ ഉപദ്രവങ്ങളുണ്ടായിക്കൊണ്ടിരിക്കുമത്രെ!ചാത്തനേറൊക്കെ നേരിടാനാകുമത്രെ!ആയതുൽ കുർസിയും ഖുർആനും ബാങ്കും ഒക്കെയായാൽ[പ്രയോഗിച്ചാൽ] ഇത്തരം ഉപദ്രങ്ങളൊഴിഞ്ഞ് പോകുമത്രെ!വീട്ടിലൊക്കെ കുട്ടികൾ ഉള്ളതിനാൽ എല്ലാവർക്കുമീ പ്രതിരോധം കഴിഞ്ഞോളണമെന്നില്ലല്ലോ...?... അതിനാൽ  ഒന്നു വീഴുമ്പോൾ ബേജാറാകുമത്രെ!ടo... അത്തരം ശല്യസ്ഥലങ്ങളിൽ വീട് കേറ്റാതിരിക്കലാണത്രെ നല്ലത്! അമ്പലം കാവ് തുടങ്ങി ശൈതാൻമാരെ ആവാഹിച്ച് കുടിയിരുത്തിയ സ്ഥലത്ത് വീട് വച്ചാലത് ശൈഥാൻമാർക്ക് ശല്യമായതിനാൽ അവർ ഉപദ്രവമുണ്ടാക്കുമത്രെ!....
🌷ഏതൊക്കെ സ്ഥലത്താണ് ഇത്തരം ശല്യങ്ങളുണ്ടെന്നതറിയണമെങ്കിൽ മൗലവിമാർ നേരിട്ട് വന്ന് സ്ഥലം സന്ദർശിക്കേണ്ടി വരുമോ, അതോ കവടി നിരത്തൽ പോലെയുള്ള വല്ല സംവിദാനവുമുപയോഗിച്ച് അറിയാനാകുമോ എന്നത് മാത്രമേ സംശയമുള്ളു.... സ്പോട്ടിൽ വരണമെങ്കിൽ വണ്ടിക്കൂലിയും മറ്റുമായുള്ള കൈമടക്ക് ചിലവുകൾ ഏത് തൗഹീദിലുൾക്കൊള്ളിക്കുമെന്നത് മറ്റൊരു ചർച്ച... !..
എന്തായാലും വഹാബി പ്രസ്ഥാനമിന്ന് നല്ല റെയ്ഞ്ചിലാണ്.... ചാത്തനേറൊഴിപ്പിക്കാനാണ് ചില മൗലവിമാർക്ക് താല്പര്യമെങ്കിൽ ,ജിന്ന് ചികിത്സാ കേന്ദ്രം തുടങ്ങാനാണ് മറ്റു ചില മൗലവിമാർക്ക് താല്പര്യം.... നജ്ദിയൻ തൗഹീദിന്ന് ജിന്ന് പിടുത്തവും ചാത്തനേറുമായി ബെസ്റ്റ് പെർഫോമൻസാണ് കാഴ്ച വയ്ക്കുന്നത്..... *മരിച്ച് പോയ വഹാബികളാരെങ്കിലും തിരിച്ച് വന്നിരുന്നെങ്കിൽ- ഇതെല്ലാം കണ്ട് ആസ്ഥാന മന്ദിരങ്ങൾക്കു മുന്നിൽ തല തല്ലിചത്തേനെ* ...!... ശിർക്കും ബിദ്അത്തുമെല്ലാം കക്ഷത്തിലൊതുക്കി ,പുതു വിപ്ളവവുമായിറങ്ങിയ നജ്ദിയൻ സഖാക്കളെക്കണ്ട് ലോകം മൂക്കത്ത് വിരൽ വെക്കുന്നു..... *കവിഭാഷയിൽ-'''വീണിതല്ലോ കിടക്കുന്നു.....'''*
              ✍ *ഖുദ്സി*

മരണ വീട്ടിലെ ഖുർആനോത്ത്-മുജാഹിദ് നേതാവ് ഹുസൈൻ സലഫി പെട്ടു!

*മരണ വീട്ടിലെ ഖുർആനോത്ത്-ഹുസൈൻ സലഫി പെട്ടു❗- ഇനി എന്തിന് മുറിക്കണം❗❗❗*

https://youtu.be/FnDPs2LWRuM

*മുറിച്ചാലും ഇല്ലേലും നല്ല പെടലാപെട്ടത്.❗❗❗*


മരിച്ചവീട്ടിൽ ഖുർആൻ ഓതുന്നതിന് അനുകൂലമായി വന്ന മുഴുവൻ ഹദീസുകളും ഓതിയ ഹുസൈൻ സലഫി പെട്ടു എന്നേ പറയേണ്ടൂ..." ഖുർആനും യാസീനും ഓതാനല്ല ഈ പറഞ്ഞത് "എന്ന ഭാഗം വളരെ വിദഗ്ധ മായി മറുവിഭാഗം വഹാബികൾ ക്ലിപ്പ് മുറിച്ച് പ്രചരിപ്പിച്ചു.

എന്നാൽ ഇത് സുന്നികളുടെ മേൽ കെട്ടിവെച്ച് പരിഹാരം തേടുകയാണ് സലഫിയും കൂട്ടരും ചെയ്യുന്നത്. കറാമത്ത് മുറിയില്ല എന്നതിലെ لا കട്ട് ചെയ്തവർക്ക് ഇതൊരു പുത്തരിയല്ല.ഏതായാലും ഈഹദീസ് നിഷേധിക്കുന്നവരാണ് വഹാബികളെന്ന്

 ഈ രണ്ട് ക്ലിപ്പുകളും ചേത്തു വെച്ച് കേൾക്കുന്നവർക്ക്

ഒരു കാര്യം വ്യക്തമാകും.


മൗലവി തടിയെടുക്കുന്ന മൂന്ന് സ്ഥലങ്ങൾ-(!!!123) ഈ രൂപത്തിൽ അടയാളപ്പടുത്തിയിരിക്കുന്നു.


عن أم سلمة رضى الله عنه قالت قال رسول

الله صلى الله عليه وسلم

اذا حضرتماﻟﻤﺮﻳﺾ أوالميت فقولواخيرا فإن

الملئكة يؤمنون على ما تقولون

رواه مسلم


(മരണാസന്നനായ)രോഗിയുടെയോ മയ്യിത്തിന്റെ സമീപം എത്തിപ്പെട്ടാൽ നിങ്ങൾ നല്ലത് പറയണം.കാരണം നിങ്ങൾ ഉരുവിടുന്നയിൽ മലക്കുകൾ ആമീൻ പറയും.


*രോഗിക്ക്  ഖുർആൻ ഓതി മന്ത്രിച്ചു കൊടൂക്കാമല്ലോ മൗലവീ...

* ഖുർആനിൽ നിന്നുളള ആശ്വാസവാക്ക് പറയാമല്ലോ മൗലവീ..

മരണാസന്നമായ സമയം ഖുർആൻ(യാസീൻ) ഓതുന്നതിനും  കലിമത്തുശ്ശഹാദ: ചൊല്ലികൊടുക്കുന്നതും തെറ്റാണെന്ന് ഈ ഹദീസിൽ തെളിവുണ്ടോ മൗലവീ..???

അതിലേക്കൊന്നും കടക്കാതെ തടിയെടുത്തതെന്തേ മൗലവീ!!!!(1)


രോഗിക്കുവേണ്ടിയും മയ്യിത്തിനുവേണ്ടിയും ദുആ ചെയ്യണമെന്നു മാത്രം പറയാനാണോ മൗലവീ  നബിതങ്ങൾ خيرالكلام

എന്ന് പറഞ്ഞത്???


എന്നാൽ

خيرالكلام كلام الله

"ഏറ്റവും നല്ല വർത്തമാനം ഖുർആൻ ആണെ"ന്ന് ഹദീസ് ഓതി     അർത്ഥം പറഞ്ഞങ്കിലും

اقرؤو  علي موتاكم سورةيس

മരണപ്പെട്ടവർക്കുവേണ്ടി നിങ്ങൾ യാസീൻ ഓതുക എന്ന ഹദീസിനെ തളളുന്നതിനു വേണ്ടി,ഖുർആൻ ഓതുന്നതിനെ വിമർശിച്ച്  മൗലവി  ഇവിടെ നിന്നും തടിയെടുക്കുന്നു..!!!(2)


ഈ ഹദീസ് പറഞ്ഞ നബി(സ)യും മനസ്സിലാക്കിയ സ്വഹാബത്തും എന്താണ് പഠിപ്പിച്ചത് എന്താണ് മനസ്സിലാക്കിയത്? എന്ന് ചോദിച്ച് ആ ഭാഗം വിശദമാക്കാതെ

വീണ്ടും തടിയെടുക്കുന്നു.!!!!(3)


 ﻗﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﺫا ﺣﻀﺮﺗﻢ اﻟﻤﺮﻳﺾ ﺃﻭ اﻟﻤﻴﺖ ﻓﻘﻮﻟﻮا ﺧﻴﺮا ﻓﺈﻥ اﻟﻤﻼﺋﻜﺔ ﻳﺆﻣﻨﻮﻥ ﻋﻠﻰ ﻣﺎ ﺗﻘﻮﻟﻮﻥ ﻓﻴﻪ اﻟﻨﺪﺏ ﺇﻟﻰ ﻗﻮﻝ اﻟﺨﻴﺮ ﺣﻴﻨﺌﺬ ﻣﻦ اﻟﺪﻋﺎء ﻭاﻻﺳﺘﻐﻔﺎﺭ ﻟﻪ ﻭﻃﻠﺐ اﻟﻠﻄﻒ ﺑﻪ ﻭاﻟﺘﺨﻔﻴﻒ ﻋﻨﻪ ﻭﻧﺤﻮﻩ ﻭﻓﻴﻪ ﺣﻀﻮﺭ اﻟﻤﻼﺋﻜﺔ ﺣﻴﻨﺌﺬ ﻭﺗﺄﻣﻴﻨﻬﻢ

 شرح مسلم _ نووي (ر)


     എന്നാൽ സനദ് അടക്കം പത്ത് ലക്ഷം ഹദീസ് മന:പാഠമുളള ശാഫിഈ ഇമാമിനെ തഖ്ലീദ് ചെയ്ത ഇമാം നവവി(റ)ശറഹ് മുസ്ലിമിൽ പറയുന്നു...

ദിക്റും ദുആഉം അതുപോലുളള   خيرالكلام

ആയ ഖുർആനുമാണ്  ഈ ഹദീസുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന്...

ദിക്റിൻറെ സദസ്സിലും ഖുർആൻ ഓതുന്ന സ്ഥലത്തും മലക്കുകൾ വരികയും ആസമയത്തുളള ദുആഇന് അവർ ആമീൻ പറയുകയും ചെയ്യുമെന്ന് ചുരുക്കം.


*സ്വലാഹിയുടെ ഭാഷയിൽ പറഞ്ഞാൽ...*


....."സ്ക്രീനിൽ ഇങ്ങനെ✂ കാണിക്കും.ആവശ്യമായത് കേൾക്കുക.മനസ്സിലാക്കേണ്ടിടത്ത് മനസ്സിലാക്കുക"...!!!
            ✍ *ഖുദ്സി*

മൗദൂദിയുടെ ജാറവും ജമാഅത്തെ ഇസ്ലാമിയും




മൗദൂദീ ജാറവും! ജമാഅത്ത് ഇസ്‌ലാമിയും!

തലവാചകം കണ്ട് മുൻവിധിയോടെ വായിക്കരുത്, പറഞ്ഞു വരുന്നത് "മൗലാനാ" അബുൽ അഅലാ മൗദൂദി യുടെ ദർഗയെ കുറിച്ച് തന്നെയാണ്,

മഖ്‌ബറകളുടെടെയും (ദർഗ) അവിടങ്ങളിൽ നടക്കുന്ന ഇടപാടുകളുടെയും ആഗോള ശത്രുക്കളായ ജമാഅത്ത് ഇസ്ലാമിക്കാർ സ്വന്തം നേതാവിന്റെ സുഖനിദ്രക്ക് ഒന്നാംതരം 'ശവകുടീരം' ഒരുക്കിയതിലെ ഇരട്ടത്താപ്പ്!

വെറും ഖബർ അല്ല ശരിക്കും അസ്സൽ ജാറം! സുന്നികളെ അപ്പടി കോപ്പി പേസ്റ്റ് ചെയ്യുന്ന ഒരു ഒന്നൊന്നര ദർഗ!
വിശാലമായ സ്ഥലത്ത്! അസാധാരണമായി ഉയർത്തിയ ഖബർ!
ചുറ്റുഭാഗം അലങ്കാരം! ഗ്രിൽസ് സംരക്ഷണം! കവാടം! സ്പെഷ്യൽ മേൽപ്പുര! ചുറ്റുമതിൽ !
സിയാറത്തിന് സൗകര്യം! പുഷ്പാർച്ചനകൾ! സ്ത്രീ പുരുഷ ഭേദമന്യേ സന്ദർശകർ! പ്രാർത്ഥനകൾ! ഇതിനെല്ലാം പുറമെ ഇതിന്റെ വീഡിയോ ഫോട്ടോ പ്രചരണവും!
(ഇതിന്റെ തെളിവുകൾ താഴെ പോസ്റ്റിയിട്ടുണ്ട്),

ഇനി നിങ്ങൾ പറയൂ... ഇതും സുന്നികളും തമ്മിലെ വിത്യാസം എന്താണ്? മൗദൂദികളുടെ വാക്കും പ്രവൃത്തിയുമായി രാവും പകലും അന്തരമുണ്ടന്ന് വിമർശകർ പറയുന്നതിൽ വല്ലതും എതിർ പറയാനുണ്ടോ?! ഞങ്ങൾക്ക് എന്തും ആവാം എന്ന അഹങ്കാരമാണ്‌ മൗദൂദികളെ നയിക്കുന്നത്,

അമേരിക്കയിലേ ബഫലയിലാണ് മൗദൂദി മരണപെട്ടത്, ഒന്നാം ജനാസ നിസ്കാരം നിർവഹിച്ചു മയ്യത്ത് ബ്രിട്ടനിലേക്ക് കൊണ്ടുപോവുന്നു.. അവിടെയും നിസ്കരിക്കുന്നു, പിന്നീട് കറാച്ചിയിലേക്ക് എടുക്കുന്നു അവിടെയും നിസ്കാരം, അടുത്തത് ലാഹോറിലേക്ക് അവിടെയും നിസ്കാരം (ഈജിപ്തിനെ നശിപ്പിച്ച/ മുസ്ലികളെ തീവ്രവാദത്തിലേക്ക് നയിച്ച യൂസുഫുൽ ഖർദാവി ആയിരുന്നു ജനാസ നിസ്കാരത്തിന് നേതൃത്വം) പിന്നീട് സ്വന്തം വീട്ടുവളപ്പിലേ പ്രത്യേക മഖ്‌ബറയിലേക്ക്! ഇങ്ങിനെ ഭീമമായ തുക ചിലവിട്ട് മൂന്ന് രാജ്യങ്ങളിലെ! നാല് എയർപോർട്ടിൽ കയറ്റിഇറക്കി! പള്ളിക്കോ പൊതു സ്മശാനത്തിനോ വിട്ടുകൊടുക്കാതെയാണ്‌ വീട്ടുവളപ്പിലെ ജാറത്തിൽ!.. മരിച്ചു നാലാം ദിവസം മൗദൂദിയെ അടക്കി എന്നത് ഒരു ജാറം ബിസിനസ്‌ അവർ മുന്നിൽ കണ്ടിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു!!! അതെല്ലെങ്കിൽ മൗദൂദിയെ അമേരിക്കയിൽ മറമാടാമായിരുന്നില്ലെ?

ഇതിനെല്ലാം അങ്ങിനെ /ഇങ്ങിനെ /അത് /ഇത് എന്നല്ലാം നൂറ് നൂറ് കപട ന്യായീകരണവുമായി മൗദൂദികൾ രംഗത്ത് വന്നേക്കും!

കാപട്യവും അവസരവാദവും ഒന്നിച്ചു അരച്ച് കുപ്പിയിലാക്കി കുലുക്കി ഒഴിച്ചതാണ് മൗദൂദിമതം എന്നതിന് ഇതുപോലെ ഒട്ടേറെ തെളിവുകൾ കാണാം..













Thursday, 28 June 2018

ചേകന്നൂർ വഹാബിക്കൂടാരത്തിലായിരുന്നെന്ന് മുജാഹിദ് മാസിക

ചേകന്നൂർ മൗലവി മുജാഹിദ് വിഭാഗത്തെ പ്രതിനീകരിച്ചു യോഗത്തിൽ പങ്കെടുത്തത് അവരുടെ പ്രസിദ്ധീകരണത്തിൽ വന്നത്... മലയാളം അറിയുന്നവർ വായിച്ചു മനസ്സിലാക്കുക..ശബാബ് 2009മെയ്‌ 1

കുടിച്ച് പിപ്പിരിയായതുപോലെയാണത്രെ വഹാബികൾ തമ്മിലുള്ള ശിർക്കാരോപണം

*കുടിച്ച് പിപ്പിരിയായതുപോലെയാണത്രെ വഹാബികൾ തമ്മിലുള്ള ശിർക്കാരോപണം!*
👇👇👇👁👁👁
https://youtu.be/AoZlBYZern8
*കുടിച്ച് പിപ്പിരിയായതു പോലെ രാത്രി പന്ത്രണ്ട് മണിക്കാണത്രെ മുജാഹിദുകളുടെ വെല്ലുവിളി....!.... പറയുന്നതോ മറ്റൊരു മുജാഹിദ് മൗലവി.....ഇതൊക്കെ സ്വർഗത്തിൽ പോകാൻ വേണ്ടിയാണല്ലോന്നോർക്കുമ്പോൾ ''സന്തോഷം'' തോന്നുന്നു.... എന്താല്ലേ....!...*

കഅബയുടെ ഫോട്ടോ

ഇസ്‌ലാം എത്ര സുന്ദരം....എത്ര മനോഹരം..... ഈ പുണ്യഭൂമിയിൽ പാദം തൊടാനാഗ്രഹിക്കാത്ത വിശ്വാസിയുണ്ടോ ?......അടുത്ത പ്രാവശ്യം ഇതിൽ  ഒരാളാവാൻ  ഞങ്ങൾക്  നി ഭാഗ്യം  നൽകണെ  അള്ളാഹ്..! ഹജ്ജിന് വരുന്നവരിൽ അഞ്ച് ലക്ഷം മുവഹിദുകൾ മാത്രമേയുള്ളു എന്ന് പറഞ്ഞയാൾക്ക് എങ്ങിനെ തോന്നി അങ്ങിനെ പറയാൻ.... ശിർക്കാരോപകരിൽ നിന്ന് മാതാപിതാക്കൾക്ക് പോലും രക്ഷയില്ല..... പിന്നെയാ.....

Tuesday, 26 June 2018

ദിശ-ആരോഗ്യ വകുപ്പിന്റെ സേവനം

*DISHA O471* *2552056*
 *Toll Free 1056* .

 *ശ്രദ്ധിക്കുക*

മുകളിൽ കാണുന്ന
ലാന്റ് ഫോൺ നംബറും,
ടോൾഫ്രീ നംബറായ
1056
ഇവ രണ്ടും നമ്മുടെ
മൊബൈലിൽ നിർബന്ധമായും
save ചെയ്യുക തന്നെ വേണം.

കാരണമെന്തന്നാൽ
 *ദിശ*
എന്ന പേരിൽ
കേരള ആരോഗ്യ വകുപ്പിലെ
മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും
ബന്ധിപ്പിച്ചിട്ടുള്ള
സർക്കാരിന്റെ ബ്രഹത്തായ
ഒരു Network  ശൃംഗലയാണിത്.
ഇതിൽ നിങ്ങൾക്ക്
24 മണിക്കൂറും
ആരോഗ്യവുമായി ബന്ധപ്പെട്ട
ശാരീരിക മാനസിക വൈകാരിക
പ്രശ്നങ്ങളെക്കുറിച്ചും  സംസാരിക്കാം
നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ
എന്താണോ ആ രംഗത്തെ
വിദഗ്ദമായ 
ഒരു മറുപടി നിങ്ങൾക്ക് ലഭിക്കുന്നു.

ഉദാഹരണം
01
നിങ്ങളുടെ വീട്ടിലെ
ഒരു ഗർഭിണിക്ക് അർദ്ധരാത്രി
ഒരു ചെറിയ പ്രശ്നം ഉണ്ടായി എന്ന് വെക്കുക 
നിങ്ങൾക്ക് എന്ത് ചെയ്യണമെന്ന 
ഒരു ഊഹവുമില്ല 
ഉടനെ നിങ്ങൾ ഈ നമ്പറിൽ
ബന്ധപെട്ട് നിങ്ങളുടെ പ്രശ്നം
പറഞ്ഞാൽ അതേ സമയം
തന്നെ ഒരു വിദഗ്ദ
ഗൈനക്കോളജിസ്റ്റ് നിങ്ങളോട്
സംസാരിക്കുകയും,
വേണ്ട നിർദേശങ്ങൾ
നൽകുകയും ചെയ്യുന്നു.

02
രാത്രി വീട്ടിൽ ഒരാൾക്ക്
Heart Problem വന്നു ഉടനെ
ഈ നമ്പറിൽ ബന്ധപ്പെടുക
ഒരു Cardiologist നിങ്ങളോട്
സംസാരിക്കുകയും
എന്ത് ചെയ്യണമെന്ന് നിങ്ങളോട് 
നിർദ്ദേശിക്കുകയും ചെയ്യുന്നു.

03
രാത്രി നിങ്ങടെ വീട്ടിലെ
കുഞ്ഞിന്റെ ചെവിയിൽ
ഒരു പ്രാണി കേറി
ആകെ വെപ്രാളം എന്ത് ചെയ്യും
എന്നറിയില്ല
ഈ നമ്പറിൽ വിളിച്ചാൽ
എന്ത് ചെയ്യണമെന്നുള്ള 
നിർദ്ദേശം ലഭിക്കുന്നു

അതുപോലെയുള്ള
പല ആരോഗ്യ പ്രശ്നങ്ങൾക്കും
മാനസിക പ്രശ്നങ്ങൾക്കും
നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന
പഠന പ്രശ്നങ്ങൾക്കും
സമൂഹത്തിൽ ശ്രദ്ധിക്കാതെ
പോകുന്ന പീഢനങ്ങൾക്കും
എവിടെ പരിഹാരം ഉണ്ടാവും
എന്ന് നമ്മൾ തിരിച്ചറിയുന്നില്ല.
നിങ്ങൾ
ഈ നമ്പറിൽ വിളിച്ചു നോക്കൂ....
കൃത്യമായ ഉത്തരം ലഭിക്കുകയും,
പരിഹാരം ലഭിക്കുന്ന സ്ഥലത്ത്
നിങ്ങളെ എത്തിക്കുകയും
ചെയ്യുന്ന കേരള സർക്കാറിന്റെ 
ബൃഹത്തായ ഒരു പദ്ധതിയാണിത്.

ഈ സേവനം
പരമാവധി
പ്രയോജനപ്പെടുത്തുക.

സർക്കാർ
നമുക്ക് വേണ്ടി ആരംഭിച്ച
ഇത്തരം ബ്രഹത്തായ
ഒരു സംരംഭം ആരും
തിരിച്ചറിയാതെ പോകരുത്.

ഇത്തരം ഉപകാരപ്പെടുന്ന
വിവരങ്ങൾ നിങ്ങൾ
മറ്റുള്ളവരുമായും
പരസ്പരം പങ്ക്
വെക്കുകയും
ചെയ്യുക.

തറാവീഹ്-ഹറം ഇമാമുമാർ ബിദ്അത്തിന് നേതൃത്വം നൽകിയെന്ന്!


തറാവീഹ്-
ഹറമുകളിലെ ഇമാമുമാർ
റമളാൻ 30 ദിവസവും
ഹറമുകളിൽ വെച്ച്
ബിദ്അത്തിന്ന് നേതൃത്വം നൽകിയെന്ന്!!?🤔
➖➖➖➖➖➖➖➖
മക്ക - മദീന ഹറമുകളിൽ
തറാവീഹ് നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമുകൾ  തറാവീഹ് 11 ൽ കൂടുതൽ നിസ്കരിക്കരുത് എന്ന ഹദീസ് അറിഞ്ഞിരിക്കെ മന: പൂർവ്വം 20 റക്അത്ത് നിസ്കരിച്ച് പരിശുദ്ധ റമളാനിൽ ,ഹറമുകളിൽ  അനാചാരത്തിന് നേതൃത്വം വഹിക്കുകയാണെന്ന് കേരള വഹാബികളുടെ
പുതിയ പ്രസ്താവന.🤔🤭
കെ.എൻ.എം മുഖപത്രം വിചിന്തനം വാരിക എഴുതുന്നു:

"അല്ലാഹുവിന്റെ ഖുർആനും റസൂൽ (സ) യുടെ ഹദീസും മുഫ്തി മാർക്ക് അറിയാത്തതല്ല.പിന്നെന്തു കൊണ്ട് അവർ ഇരുപത് നിസ്കരിക്കുന്നത്. മദ്ഹബില്ലാത്തവരും വന്നു നിസ്കരിക്കുന്ന സ്ഥലമാണ്, മുമ്പ് കഅബയുടെ നാലുഭാഗത്തായി നാലു മദ്ഹബുകൾ ഒരേ സമയം ജമാഅത് നടത്തിയിരുന്നു. അവിടെ എട്ട് നമസ്കരിച്ച് നിർത്താൻ പറ്റില്ല. എട്ടു നമസ്കരിക്കാൻ താൽപര്യപ്പെടുന്നവർ എട്ട് നമസ്കരിച്ചു പിന്തിരിയുന്നു.20 നിസ്കരിക്കുന്നവർ ബാക്കി നിസ്കരിക്കുന്നു. അതിൽ കൂടുതലുള്ള മദ്ഹബുകൾ ശേഷം നിസ്കരിക്കുന്നുണ്ടായിരിക്കാം. അതിനാൽ അവിടെ ഒരു കുഴപ്പം വേണ്ട എന്ന നിലയിൽ  സഊദി സർക്കാർ അൽപം ഒഴിവു കഴിവു നൽകിയതാവാം."
     വിചിന്തനം വാരിക
     2018 ജൂൺ 8

അടിപൊളി..... സൗദിയിൽ 'മ്മടെ' ഭരണമാണെന്ന് നാഴികക്ക് നാല്പത് വട്ടം വീമ്പിളക്കുന്ന വഹാബികളുടെ പുതിയ ഇജ്തിഹാദ് കലക്കി! സഊദി സർക്കാർ ബിദ്അത്തിന് ഒഴിവ് കഴിവ് നൽകി പോലും!! അല്ല മൗലവിമാരേ ,ഒരു ചിന്ന സംശയം..... ബിദ്അത്ത് ചെയ്യുന്നവരൊക്കെ നരകത്തിലല്ലേ....?...... അങ്ങിനെ എങ്കിൽ-ഇത്രയും നാൾ ,കേരളത്തിലെ സുന്നികൾ മുഴുവൻ നരകത്തിലാക്കിയ നിങ്ങൾ....!.... ഇപ്പോൾ ''സൗദിയിലെ 'സ്വന്തം ആളുകളും' ബിദ്അത്ത് ചെയ്ത് നരകത്തിലാണെന്നല്ലേ പച്ചമലയാളത്തിലെഴുതി വച്ചതിന്റെ അർത്ഥം''....!.....ഈ ലോകത്ത് എല്ലാവരും മരിച്ച് പോകുകയും ഞാനും കെട്ട്യോളും മാത്രം ശേഷിക്കുകയും ചെയ്യണമെന്ന- നാട്ടിൻ പുറത്ത് കാരന്റെ കഥ മൗലവിമാർക്ക് ശെരിക്കും യോജിക്കും!

വിശുദ്ധ ഹറമുകളായ മക്കയിലും മദീനയിലും റമളാനിലെ എല്ലാ രാത്രികളിലും പച്ചയായ അനാചാരത്തിന് നേതൃത്വം കൊടുക്കുകയാണത്രെ, സഊദി പണ്ഡിതന്മാർ! ഇങ്ങനെയൊക്കെ അണികളെ  വിശ്വസിപ്പിച്ചാലേ കേരള വഹാബികൾക്ക് തറാവീഹ് റക്അത് എട്ടായും പതിനൊന്നയും വെട്ടിച്ചുരുക്കാനാവുകയുള്ളൂവെന്നർത്ഥം.
''ഇനി,സുന്നികളുടെ മുഖത്തു നോക്കി- സൗദിയിലുണ്ടോന്നെങ്ങിനെ ചോദിക്കുമെന്നതാണ് '' ,വിചിന്തനം വായിച്ച ഒരു പാവം കുഞ്ഞാടിന്റെ ദീനരോധനം...!!!


മുജാഹിദുകളെ മുശ്രിക്കാക്കുന്ന മുജാഹിദുകൾ!

*മുജാഹിദുകളെ മുശ്രിക്കാക്കുന്ന മുജാഹിദ് നേതാവ് അനസ് മൗലവി!*
👇👇👇👁👁👁
https://youtu.be/-yKHBGqVw3s
*ഇതൊക്കെ ദീനിനു വേണ്ടിയാണല്ലോന്നോർക്കുമ്പോൾ  സന്തോഷം തോന്നുന്നു.....പാവപ്പെട്ട മുസ്ലിംകളെ മുശ്രിക്കാക്കി മുന്നോട്ട് പോയ നജ്ദിയൻ പായ്ക്കപ്പൽ, അവസാനം ചാവുകടലിൽ മുങ്ങിത്താഴുന്നു....!..... ശിർക്കിലേക്കും ബിദ്അത്തിലേക്കും പരസ്പരം തള്ളിവീഴ്ത്തി രംഗം കൊഴുപ്പിക്കുന്ന, ഭൂമിയിൽ തന്നെ വഹാബികൾക്കായി നരകം പണിയുന്ന മൗലവിമാർ....!... കാലത്തിന്റെ മധുരമായ പ്രതികാരം...!*

ഖബർ കെട്ടിപ്പൊക്കൽ വിഗ്രഹാരാധനയോ?

വഹാബികൾ സോഷ്യൽ മീഡിയയിൽ 'സുന്നികളെ മുശ്രിക്ക് ആക്കുക' എന്ന പാരമ്പര്യ സ്വഭാവത്തിന്റെ ഭാഗമായി  കബറുകളുടെ മേലെ കെട്ടിപ്പൊക്കൽ വിഗ്രഹാരാധനയുടെ ഭാഗമാണ് എന്ന് വരുത്തി തീർക്കാനും മറ്റും ഒരു മഞ്ഞ പോസ്റ്റർ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു ...  ടെക്സ്റ്റായി കൊടുത്തതിലെ  രണ്ടാമത്തെ പാരഗ്രാഫിലെ നാലാമത്തെ വരിയിൽ നിന്ന് മനസ്സിലാവുന്നത്, പോസ്റ്ററിന്റെ തലക്കെട്ടിൽ പറഞ്ഞപോലെ ''ഖബറുകൾ കെട്ടി ഉയർത്തൽ വിഗ്രഹ ആരാധനയിൽ പെട്ടതാണ് '' എന്ന് അല്ല...അതൊരു കബളിപ്പിക്കൽ ആണ്... നാലാമത്തെ വരിയിലെ വിഗ്രഹാരാധനയിൽ പെട്ടതാണ് എന്ന് പറഞ്ഞ ഭാഗം മരണപ്പെട്ടവരുടെ രൂപങ്ങൾ കൊത്തിയുണ്ടാക്കി പ്രതിമകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ്,,,അല്ലാതെ ഇബ്നു തീമിയ്യയുടെ ഖബറിന്റെ മേലെയൊക്കെ കാണുന്ന പോലുള്ള എടുപ്പ് അല്ല..  ലോകത്തു വഹാബികൾ പൊളിച്ചു കളയാതെ അവശേഷിക്കുന്ന നിലക്ക് എല്ലാ മുസ്ലിം നാടുകളിലും ഇത്തരം എടുപ്പുകൾ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളുടെ മേലെ കാണാം.. വഹാബികൾ പൊളിച്ചു കളയുന്നതിന്റെ മുൻപുള്ള ജന്നത്തുൽ ബകീഉ, ജന്നത്തുൽ മുഅല്ല,തുടങ്ങിയ ധാരാളം കബർസ്ഥാനുകളുടെ ഫോട്ടോ ഗൂഗിളിൽ ഇപ്പോഴും ലഭ്യമാണ്... 

 അതെല്ലാം ഖബർ ആരാധന ആണെങ്കിൽ പരിശുദ്ധ ഖുർആൻ വിഗ്രഹാരാധനക്കു പ്രോത്സാഹനം നൽകി എന്ന് കൂടെ  പറയേണ്ടി വരും..കാരണം സൂറത്തുൽ കഹ്ഫിന്റെ ഇരുപത്തിയൊന്നാമത്തെ ആയത്തിന്റെ قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا  (അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു.നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം.(അൽ കഹഫ് :21)
എന്ന ഭാഗത്തിന് എതിരായി വരും.., ഈ ആയത്തിനു ബഹുമാനപ്പെട്ട ഇമാം റാസി, ഇമാം സുയൂതി, ഇമാം നാസാഫി,ഇമാം ഖാഫാജി,ഇമാം ത്വബരി,ഇമാം അബു ഹയ്യാൻ,ജൗസി,,തുടങ്ങി അനേകം സച്ചരിതരായ പണ്ഡിതരുടെ  വ്യാഖ്‌യാനങ്ങൾക്കും എതിരാവും..സാമ്പിളിന് ബഹുമാനപ്പെട്ട നാസഫി ഇമാമിന്റെ ആ ആയത്തിനു നൽകുന്ന വിശദീകരണം താഴെ കൊടുക്കുന്നു..
قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} من المسلمين وملكهم
وكانوا أولى بهم وبالبناء عليهم {لَنَتَّخِذَنَّ عَلَيْهِم} على باب الكهف {مَّسْجِدًا} يصلي فيه المسلمون ويتبركون

Translation: {Those who prevailed over their affair} these are the “MUSLIMS AND THE RULERS” who said to build over them i.e. on the door of cave a Masjid so that “MUSLIMS CAN PRAY IN IT AND SEEK BLESSINGS THROUGH IT (يتبركون)” [Tafsir al Nasafi, Volume No.3, Page No. 18] 

കുറച്ചു വിശദീകരണങ്ങൾ  കൂടെ  കാണുക

قال إسمعيل حقّي البروسوي : قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ } من المسلمين وملكهم وكانوا أولى بهم وبالبناء عليهم { لَنَتَّخِذَنَّ } على باب الكهف { مَّسْجِدًا } يصلي فيه المسلمون ويتبركون بمكانهم( روح البيان٥/٧٣٢)

 ഇസ്മഈൽ ഹിഖി (റ) എഴുതുന്നു : 'അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു. അന്നത്തെ മുസ്ലിംകളും രാജവുമാനത് . "നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം". അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം.ആ പള്ളിയിൽ മുസ്ലിങ്കൽ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യാം. (റൂഹുൽ ബയാൻ: 5/732).

ഇമാം നയ്സാബൂരി(റ) എഴുതുന്നു:


قال الإمام النيسبوري : والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجداً يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظاً لتربتهم(غرائب القرأن : ١٥/١١٩)

 അവരുടെ കാര്യത്തിൽ പ്രാബല്ല്യം  നേടിയവർ മുസ്ലിംകളും അന്നത്തെ മുസ്ലിം രജാവുമാനു. മുസ്ലിംകൾക്ക്  നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും  വേണ്ടി പള്ളി നിർമ്മിച്ചവർ. അവരാണ് അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിര്മ്മിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ.(ഗറാഇബുൽ ഖുർആൻ: 15/119)()


സമഖ്‌ശരി പറയുന്നു :

:
قال صاحب الكشاف: يصلّي فيه المسلمون ويتركن بمكانهم(الكشف
٢/٤٧٧)
ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും (കാശ്ശാഫ് (2/477

ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ലയാക്കുകയും ചെയ്തതിനാലാണ് അവരെ അല്ലാഹു ശപിച്ചത്. മരണപ്പെട്ടുപോയ അമ്പിയാക്കളുടെ ഖബ്റുകൾ സന്ദർശിച്ചതിനാലോ അവരുടെ ആശയത്തിലേക്ക് മറ്റുള്ളവർ കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നില നിർത്തുവാനാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബ്റുകൾക്ക് സമീപം നിർമ്മിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ച് പണ്ഡിതൻമാർ രേഖപ്പെടുത്തിയതാണ്. ഇമാം ബയ്ളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:       

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري شرح صحيح البخاري: ٢٧٥/٢)

ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)

ഇതേ ആശയം തഫ്സീർ മദാരികുത്തൻസീൽ 3/194 40 തഫ്സീറുൽ മുനീർ 15/226 ലും മറ്റും കാണാവുന്നതാണ്.
അപ്പോൾ അംബിയാ ഔലിയാക്കളെ കൊണ്ട് ബറക്കത്തെടുക്കാനും അവരുടെ സ്മരണ ലോകത്ത് നില നിർത്താനും വേണ്ടി അവരുടെ ചാരത്ത് പള്ളി നിർമ്മിക്കുന്നത് തെറ്റായ സംഗതിയല്ലെന്നു ഈ വജനത്തിൽ നിന്ന് സുതാര്യം വ്യക്തമാണ്. ചില മൌലവിമാർ ജല്പിക്കുന്നറ്റ് പോലെ ഈ നിയമം അവരുടെ ശരീഅത്തിൽ മാത്രമുള്ളതാണെന്ന് ഈ സുക്തം വിവരിച്ച ഒരു പ്രാമാണിക പണ്ഡിതന്മാരും വിവരിച്ചിട്ടില്ല.

മഹാന്മാരെ സ്പർഷിക്കുന്നതും അവരോടു ഷുപാർഷ ആവശ്യപെടുന്നതും അവരെ ആരാധിക്കലാനെങ്കിൽ നബി(സ) യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്ന് പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ) യുടെ വഫാത് തൊട്ടു ഇന്നുവരെ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ..അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരില്ല.


"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ; 

وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)


"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)
    ഇബ്നു ഹജർ(എഴുതുന്നു:   

وأما تخيل بعض المحرومين إن منع الزيارة أو السفر إليها من باب المحافظة على التوحيد وأن ذلك مما يؤدي إلى الشرك فهو تخيل باطل لأن المؤدى إلى الشرك إنما هو اتخاذ القبور مساجد أو العكوف عليها وتصوير الصور فيها كما ورد في الأحاديث الصحيحة بخلاف الزيارة والسلام والدعاء وكل عاقل يعرف الفرق بينهما ويتحقق أن الزيارة إذا فعلت مع المحافظة على آداب الشريعة الغراء لا تؤدي إلى محذور ألبتة وأن القائل بالمنع منها سدا للذريعة متقول على الله وعلى رسوله صلى الله عليه وسلم، وهنا أمران لا بد منهما أحدهما وجوب تعظيم النبي صلى الله عليه وسلم وفع رتبته عن سائر الخلق والثاني إفراد الربوبية واعتقاد أن الرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه فمن اعتقد في مخلوق مشاركة الباري سبحانه وتعالى في شيء من ذلك فقد أشرك ومن قصر بالرسول صلى الله عليه وسلم عن شيء من مرتبته فقد عصى أو كفر ومن بالغ في تعظيمه صلى الله عليه وسلم بأنواع التعظيم ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق وحافظ على جانب الربوبية والرسالة جميعا وذلك هو القول الذي لا إفراط فيه ولا تفريط(الجوهر المنظم: ٥٨)



സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെനും അതെല്ലാം ശിർക്കിലേക്ക് ചെന്നിത്തിക്കന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്വവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും  അവയുടെ മേൽ ഭജനമിരികുന്നതും അവയില രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്ഥിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഏത് ബുദ്ദിയുള്ളവനും മനസ്സിലാകുന്ന കാര്യമാണ്. മത നിയമങ്ങൾ പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് വഴി അടച്ചുകളയുകയെന്ന കാരണം പറഞ്ഞ്സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവർ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരിൽ പച്ചക്കള്ളം നിർമ്മിക്കുന്നവനാണ്. ഇവിടെ രണ്ട് കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.   
     (1) നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തിക്കാണിക്കലും  നിർബന്ധമാണ്‌.
     (2) റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അല്ലാഹു ദാത്തിലും സിഫാത്തിലും അഫ്ആലിലും ഏകനാണെന് വിശ്വസിക്കുക. അപ്പോൾ ഏതെങ്കിലുമൊരു സൃഷ്ടി അവയില നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിര്ക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനു ഇടിച്ചുതാഴ്ത്തിയാൽ അവൻ കുട്ടക്കാരനോ കാഫിറോ ആയി മാറി. ആദരവിന്റെ വിധ ഇനങ്ങളിലൂടെ ഒരാള് നബി(സ)യെ ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പര്ഗനിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ചു കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം 58)
  ചുരുക്കത്തിൽ മഹാന്മാരുടെ ഖബ്റുകൽ സന്ദർശിക്കുന്നതും അവരെ ആദരിക്കുന്നതും സുന്നത്താണെന്ന് പ്രമാണബദ്ദമായി സ്ഥിരപ്പെട്ട കാര്യമാണ്. അതിനെ വിമർശിക്കുന്നതും ഖബ്ർ  പൂജയായി അതിനെ നോക്കിക്കാണുന്നതും പ്രമാണങ്ങൾക്ക് നിരക്കാത്തതും മഹാന്മാരെ തരാം താഴ്ത്തി കാണുന്നതിന്റെയും തദ്വാര മതത്തിൽ നിന്നു ആളുകളെ അകത്ടുന്നതിന്റെയും ഭാഗവുമാണ്. 

വിവരക്കുറവ് കൊണ്ട്  വഹാബി ആയ ആരോ അവരുടെ ഖവാരിജി ആശയം പ്രചരിപ്പിക്കാനും സാധാരണക്കാരെ  തെറ്റിദ്ധരിപ്പിക്കാനും വേണ്ടി മനഃപൂർവ്വം  പടച്ചുവിടുന്ന ഇത്തരം പോസ്റ്ററുകൾ തള്ളിക്കളയുക..

മൗദൂദിയെ നദ് വിയും ജാഹിലാക്കുന്നു!







ട 






മൗലാനാ മൗദൂദി സാഹിബിനെ അലിഹസൻ നദ്‌വിയും ജാഹിലാക്കുന്നു...

1941ൽ ലാഹോറിൽ വെച്ചു അബുൽഅഅലാ മൗദൂദി "പുതുഇസ്ലാം" സ്വീകരിച്ചു സ്ഥാപിച്ച ജമാഅത്ത് ഇസ്ലാമിയുടെ ഒന്നാം ദിവസം മുതൽ സന്തതസഹചാരിയായി കൂടെനിന്ന പണ്ഡിതനാണ് അലി ഹസൻ നദ്‌വി (അലി മിയാൻ),

ഇസ്ലാമിക ആശയ ആദർശ രംഗത്തെ മൗദൂദിയുടെ വഴിവിട്ട സഞ്ചാരം സഹിക്കവയ്യാതെ മനംനൊന്ത നദ്‌വി അധികം താമസിയാതെ ജമാഅത്ത് ഇസ്‌ലാമിയിൽ നിന്നും രാജിവെച്ചു തബ്ലീഗ് ജമാഅത്തിൽ ചേർന്നു,

"ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ,തഫ്ഹീമാത്ത്,ചോദ്യത്തരങ്ങൾ പോലോത്ത മൗദൂദിയുടെ ഉറുദു ബുക്കുകളിലെ മത വ്യാഖ്യാനങ്ങളോട് എനിക്ക് വിയോജിപ്പായിരുന്നു"(iph book,സ്മൃതി രേഖകൾ) എന്ന് തുടങ്ങി മൗദൂദിയുടെ വിവരക്കെടുകൾ നദ്‌വി എടുത്ത് പറഞ്ഞിട്ടുണ്ട്,

 പ്രസ്ഥാനത്തെ കയ്യൊഴിഞതിന് ശേഷവും മൗദൂദിയെ വെക്തിബന്ധത്തിലൂടെ പിന്തുടർന്ന് അദ്ദേഹത്തിന്റെ ന്യൂനതകൾ വേർതിരിച്ചു ഗ്രഹിച്ച നദ്‌വി മൗദൂദിയുടെ അറബി ഭാഷാ അയോഗ്യത ഉൾപ്പെടെയുള്ള പോരായ്മകൾ വെക്തമാക്കുന്നുണ്ട്,

എന്നാൽ ഇത്തരം പോല്ലാപ്പുകൾ മറച്ചുവെച്ച്  ജമാഅത്ത് ഇസ്ലാമിക്കാർ മൗദൂദിയുടെ ഉന്നത യോഗ്യതയായി നദ്‌വിയുമായുള്ള ബന്ധത്തെ എടുത്ത് പറയാറുണ്ട്,  മൗദൂദി സാഹിബ് ഉഗ്രശേഷിയുള്ള "പണ്ഡിതനാണന്ന് നദ്‌വി പറഞ്ഞിട്ടുണ്ട്" എന്ന് വരെ ചില മൗദൂദി ഭക്തൻമാർ വിളിച്ചുകൂവാറുമുണ്ട്,

മൗദൂദിയുടെ മരണവേളയിൽ "നദ്‌വ" പതിപ്പിൽ നദ്‌വി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ജമാഅത്ത് ഇസ്ലാമിയുടെ IPH മലയാളത്തിലെക്ക് ഭാഷാമാറ്റം നടത്തി പ്രസിദ്ധീകരിച്ചതിൽ പോലും പലയിടത്തും മൗദൂദിയുടെ അറബിയിലെ കഴിവ് കുറവ് നദ്‌വി എടുത്ത് കാട്ടുന്നുണ്ട്,

 മൗദൂദിസാഹിബ്‌ സ്വയം എഴുതുന്ന അറബി പ്രചാരണ യോഗ്യമല്ലായിരുന്നു (നദ്‌വി ലേഖനം, മൗദൂദി സ്മൃതി രേഖകൾ 144),
*അഥവാ തെറ്റു കൂടാതെ അറബി എഴുത്തും വായനയും അർത്ഥവും സംസാരവും മൗദൂദിക്ക് വശമില്ലായിരുന്നു എന്നർത്ഥം,*

അതുകൊണ്ട് തന്നെ അറബി എഴുത്ത് തർജമ പ്രസംഗം എന്നിവക്ക് എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുകയായിരുന്നു മൗദൂദി,

നദ്‌വി പറയുന്നു...

"ഈജിപ്ത് ഉൾപ്പെടെ ഉള്ള അറബി രാജ്യങ്ങളിൽ പ്രചരിപ്പിക്കാൻ എന്റെ പർദ്ദ എന്ന ഉറുദു ബുക്ക്‌ അറബിയിലേക്ക് തർജമ ചെയ്യാൻ എനിക്ക്  അതിയായ ആഗ്രഹമുണ്ട്, എന്നാൽ തർജമക്ക്  "നദ്‌വക്ക്" മാത്രമേ കഴിയൂ, അതിനായി ഒരാളെ ദയവായി തരണമെന്ന്" മൗദൂദി കത്ത് വഴി ആവശ്യപെട്ടു (മൗദൂദി സ്മൃതി  രേഖകൾ,
നദ്‌വി ലേഖനം,139),

മൗദൂദി സാഹിബിന്റെ അതിരറ്റ ആഗ്രഹപ്രകാരം തന്റെ ഉറുദു ബുക്കുകളും, ലേഖനങ്ങളും  "അറബിയിലേക്ക് ഭാഷാമാറ്റം നടത്തി അത് അറബി രാജ്യങ്ങളിൽ പ്രചരിപ്പിക്കാൻ വേണ്ടി മസ്ഊദ് ആലം നദ്‌വിയെ അധികാരപെടുത്തി,  അദ്ദേഹമാണ്‌ തർജമദൗത്യങ്ങൾ നിർവഹിച്ചത്,  അങ്ങിനെയാണ്‌ മൗദൂദി അറബി നാടുകളിൽ അറിയപെട്ടത്",
(മൗദൂദി സ്മൃതി  രേഖകൾ,
നദ്‌വി ലേഖനം, 144),

ഡമസ്‌കസിൽ നടന്ന ഇസ്ലാമിക്ക് സമ്മേളനത്തിൽ വെച്ച് മൗദൂദി സാഹിബ്‌ തന്റെ പ്രസംഗം അറബിയിക്ക് മാറ്റികൊടുക്കാൻ നിർബന്ധിച്ചു , ഇങ്ങിനെ രണ്ട് തവണ വിദേശ ഇസ്ലാമിക് മൗദൂദി സാഹിബിന്റെ പ്രസംഗം ഞാൻ അറബിയിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്
(iph ബുക്ക്‌, മൗദൂദി സ്മൃതി  രേഖകൾ,
നദ്‌വി ലേഖനം, 144),

നദ്‌വിയുടെ ഈ തുറന്നു പറച്ചിലിൽ നിന്നും വിശേഷബുദ്ധിയുള്ളവക്ക് അബുൽ അഅലാ മൗദൂദിയുടെ അറബി ഭാഷയിലെ അവഗാഹകുറവ്  ഗ്രഹിക്കാൻ എളുപ്പമാണല്ലോ,

അത്യാവശ്യത്തിന് പോലും മതംപഠിക്കാതെ  തന്റെ കുടുസ്സ് ബുദ്ധിയിൽ രൂപപെട്ടുവരുന്ന ചേറുകൾ "അഭിപ്രായങ്ങളും ലേഖനങ്ങളുമാക്കി പ്രചരിപ്പിച്ചതിന്റെ ഫലമായി പ്രസിദ്ധരായ മുസ്ലിം പണ്ഡിതന്മാർ മൗദൂദിക്കെതിരിൽ തിരിയുകയും, അത് കാരണം മൗദൂദിയെ ജമാഅത്ത് ഇസ്ലാമിയുടെ അമീർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള വോട്ട് എടുപ്പ് വരെ പ്രസ്ഥാനത്തിനകത്ത്  നടന്നിരുന്നു" എന്നതും നദ്‌വി മേൽ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്,

ഇങ്ങിനെ വരുമ്പോയാണ്‌ മൗദൂദിയുടെ പ്രതിപക്ഷക്കാർ ജമാഅത്ത് ഇസ്ലാമിക്ക് നേരെ  തൊടുത്തുവിട്ട ഒരുമുറം ചോദ്യശരങ്ങൾക്ക്  പ്രാധാന്യം വർധിക്കുന്നത്,

അറബിയിൽ ആഴത്തിലുള്ള കഴിവില്ലാത്ത മൗദൂദി ഒരു പ്രത്യേക അവസ്ഥയിൽ നാടകീഴമായി നിർമിച്ച ജമാഅത്ത് ഇസ്ലാമിക്ക് ഇസ്ലാമിക ലോകത്ത് എന്ത് പ്രസക്തിയാണ്?

അറബിയിൽ ഒരു ബുക്കോ /ലേഖനമോ /പ്രബന്ധമോ/ക്ലാസ്സോ  /പ്രസംഗമോ .... ഇങ്ങിനെ  ഒന്നിനും ഭാഗ്യംകിട്ടാതെ, കഴിവില്ലാതെ എല്ലാം പരസഹായത്താൽ തർജമ ചെയ്തു  നടപ്പിലാക്കി ജീവിച്ച മൗദൂദിയെ എന്തിനാണ് ഇമാം, മുജദ്ദിദ്, മൗലാനാ, ഉസ്താദ്, ആലിം....  എന്നൊക്കെ വിളിക്കുന്നത്?,
മതപണ്ഡിതൻ അല്ലാത്ത അബുൽ അഅലാ മൗദൂദി എന്തിനാണ് മുസ്ലികളെ ഭിന്നിപ്പിച്ച്‌ മത പ്രസ്ഥാനം നിർമിച്ചത്?!!!
hameedkarad.oman

https://m.facebook.com/story.php?story_fbid=2080089248887259&id=100006586122817

അദൃശ്യം നബി അറിയുമെന്ന് മുജാഹിദ് നേതാവ് ഹുസൈൻ സലഫി

*അദൃശ്യം നബി അറിയുമെന്ന് മുജാഹിദ് നേതാവ് ഹുസൈൻ സലഫി....*
വെള്ളിയാഴ്ച ,[കോടാനുകോടി ആളുകൾ] ചൊല്ലുന്ന സ്വലാത്തുകൾ മരണപ്പെട്ട നബി അറിയുമത്രെ...!...
👇👇👇👁👁👁
https://youtu.be/r6VEtn8iE60
*സംഗതി അദൃശ്യമാണ്. പക്ഷേ.... മരണപ്പെട്ട നബി അതറിയും.....എന്താല്ലേ....?.... ഇത് വിളിച്ചു പറയാൻ വഹാബികൾ എത്ര വർഷം കാത്തിരുന്നു....?.... '''അദൃശ്യമറിയുന്നവൻ അല്ലാഹുവാണെന്ന് ഖുർആനിലുണ്ടെന്ന് വഹാബി...!... അദൃശ്യം നബി അറിയുമെന്ന് വഹാബീ മൗലവി....!....''' ഇത് കേട്ട മൈക്ക് ഓപ്പറേറ്ററുടെ സംശയം- '''വെള്ളിയാഴ്ച മാത്രം നബി അല്ലാഹുവായോ മൗലവീ'''....*

റൗളയുടെ പച്ച ഖുബ്ബ

പച്ച ഖുബ്ബ....!

പരിശുദ്ധ റസൂൽ (സ) തങ്ങളുടെ മക്ബറക്ക് മുകളിലുള്ള പച്ച കുബ്ബക്ക്‌ മേലെ കാണുന്നതെന്താണെന്നറിയാമോ……?

മഖ്ബറകളേയും മഖ്ബറകളിലെ നല്ല ആചാരങ്ങളേയും തള്ളിപ്പറയുകയും ശിർക്ക് ആരോപിക്കുകയും ചെയ്യുന്ന വഹാബികൾക്ക് ഉത്തരം മുട്ടുന്ന ചില സംഭവങ്ങളിലൊന്നാണ് ചുവടെ ചേർക്കുന്നത്.

حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦

ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. “അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. ‘നബി(സ)യുടെ ഖബറിനെ സമീപിക്കുക.
ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു.
സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം ‘ആമുൽ ഫത്ഖ്’ എന്ന പേരിൽ അറിയപ്പെട്ടു.’

ഇബ്നുൽ ജൗസി(റ) തന്റെ ‘വഫാ’ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഹാഫിള് ഇബ്നു ഹജർ(റ) തന്റെ ‘ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്’ هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് ‘കറാമത്തുകൾ’ എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് ‘ഹസനു’കളുടെ കൂട്ടത്തിൽ ആണ്.

അഹ്’ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ ‘അസർ’ ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല.
ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ….

പരിശുദ്ധ ഖബർ ശരീഫിനു മുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്ന പച്ച ഖുബ്ബയിൽ, അന്ന് സ്വഹാബത്ത് തുറന്ന ദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ ജനൽ വെച്ചിട്ടുണ്ട്. ഉള്ളിലെ ഖുബ്ബയിലും അതുണ്ട്. പുറത്തെ ഖുബ്ബയിലും അതുണ്ട്. വരൾച്ച കൊണ്ട് വലയുമ്പോൾ മദീന നിവാസികൾ ആ ജനൽ തുറക്കാറുണ്ടായിരുന്നു എന്ന് മദീനയുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ കാണാം.
അത് കൊണ്ട് ദീൻ എന്താണെന്ന് പഠിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ വഹാബികളെ ,,, നിങ്ങൾ ഇവരെയും വിളിച്ചോളൂ … ഖുബൂരികൾ എന്ന് ….
ചിന്താശേഷി ഇനിയും മൗലവിമാർക്ക് പണയം വെക്കാത്ത ഭാഗ്യശാലികൾക്ക് തിരുത്താൻ സമയമുണ്ട്
.*  ==============

Saturday, 23 June 2018

മുജാഹിദ് സമ്മേളനത്തിലെ സ്ത്രീകൾ


https://youtu.be/RSsD2K5U_fE
മുജാഹിദ് സമ്മേളനത്തിലെ സ്ത്രീകൾ...!!!
ഖുർആനും സുന്നത്തും പറഞ്ഞ പോലെ തന്നെ !തികഞ്ഞ അച്ചടക്കം ! ആണും പെണ്ണും കൂടിക്കലരാതെ..... പരസ്പരം കാണാതെ.... എന്താലേ....

Friday, 22 June 2018

റൗള-മദീനയുടെ വഴിത്താരയിൽ നിന്നൊരു ദൃശ്യ മികവ്!





🌷എന്റെ മണി മുത്തിന്റെ വെള്ളക്കൊട്ടാരം... ഓരോ വിശ്വാസിയുടെയും അകതാരിൽ ഇഷ്കിന്റെ പേമാരി പെയ്യുന്ന സുന്ദര ദൃശ്യം... മദീനയുടെ വഴിത്താരയിൽ  നിന്നുള്ള ദൃശ്യ മികവ്...!... ഒരു വേള എങ്കിലുമിവിടെ എത്താനും ആ സ്വർഗീയ ആരാമം കൺകുളിർക്കെ കാണാനും മതിവരുവോളം സലാം പറയാനും കൊതിക്കാത്ത മുസ്ലിമുണ്ടോ....?....മുത്ത് നബിക്ക് കവചമൊരുക്കിയ ആ പച്ച ഖുബ്ബ ,എന്ത് ചന്തമാണെന്ന് നോക്കിക്കേ....അവിടെ കാലു കുത്തിയവർ മഹാഭാഗ്യവാൻമാർ....നാഥാ ഞങ്ങൾക്കും വിധി ഏകണേ.... ആ പച്ച ഖുബ്ബയുടെ ചാരെ ഒരു സെക്കന്റെങ്കിലും നിൽക്കാൻ .....ആ മണ്ണിന്റെ പവിത്രത കേൾക്കുമ്പോളറിയാതെ കൊതിച്ചു പോകുകയാണ്- അവിടെ വച്ച് ലോകത്തോട് വിട പറയാനായാൽ .......കേരളത്തിലെ മുജാഹിദുകൾക്ക് സൗദിയുടെ ഭരണം കിട്ടിയാലാദ്യം ആ പച്ച ഖുബ്ബ പൊളിക്കുമെന്ന് പ്രസംഗിച്ച വഹാബികളേ..... വിശ്വാസി മനസുകളിൽ നിങ്ങൾക്ക് മാപ്പില്ല....ഹബീബിനോടുള്ള സ്നേഹത്തിന് മുന്നിൽ നിങ്ങളെ ഞങ്ങൾക്കിഷ്ടപ്പെടാനാവില്ല.... ഞങ്ങൾക്കെന്നും വലുത് ഞങ്ങളുടെ ഹബീബ് തന്നെയാണ്..... നമുക്കെന്നുമാ നബിയോട് ആത്മീയ ബന്ധം നില നിർത്തണം..... ഉറങ്ങുന്നതിന് മുമ്പ് പത്ത് സ്വലാത്തെങ്കിലും ദിവസവും ചൊല്ലാനായാൽ ..... നമ്മുടെ മക്കൾക്കതൊരു ശീലമാക്കാനായാൽ ..... ഓർക്കുക, ഒറ്റക്കിരിക്കുമ്പോൾ സ്വലാത്ത് ചൊല്ലുക- ഒറ്റപ്പെടുമ്പോളത് കൂട്ടിനെത്തും....എന്റെ വായനക്കാർ സ്വലാത്തിന്റെ കാര്യമേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...... ജീവിതത്തിൽ പ്രതിസന്ധികളുടെ വേലിയേറ്റത്തിൽ സ്വലാത്തുകൾ കരുത്താകുമെന്നതിന് കാലം സാക്ഷിയാണ്.... അടുക്കളയുടെ അകത്തളങ്ങളിൽ ഓടിനടക്കുമ്പോൾ ചുണ്ടുകളിൽ സ്വലാത്തുകൾ സ്ഥാനം പിടിക്കാനായാൽ ,സഹോദരീ നീ രക്ഷപെട്ടു.... സ്വലാത്തൊരാനന്തമായി ,അതിലേറെ ആത്മീയ ലഹരിയായി സിരകളിൽ പടർന്നു കയറണം.... അസ്തമാന സൂര്യൻ അറബിക്കടലിന്റെ ആന്തോളനങ്ങളിൽ താളം തുള്ളുമ്പോൾ ,നമ്മുടെ വാസസ്ഥലങ്ങൾ സീരിയലുകളുടെ കലപിലകളിൽ കളങ്കപ്പെടരുത്..... അതിന് വേണ്ടത് സഹോദരിയുടെ വശ്യമായ ഇടപെടലുകളാണ്.... ലോകം കൂരിരുട്ടിന്റെ കരിമ്പടം വാരിപ്പുതച്ചുറങ്ങാൻ വെമ്പൽ കൊള്ളുന്ന- നിശീഥിനിയുടെ നിശബ്ദതകളുടെ ആദ്യ യാമങ്ങളിൽ ,കുഞ്ഞുങ്ങളോടും വീട്ടുകാരോടുമൊപ്പമിരുന്ന് - സ്വന്തം വീട്ടിൽ നിന്ന് മദീനയുടെ രാജകുമാരന്റെ സവിധത്തിലേക്ക് പ്രേമത്തിന്റെ വെള്ളരിപ്രാവുകളായി പറന്നിറങ്ങാൻ ഒരഞ്ച് മിനിറ്റ് ,ദിവസവും മാറ്റി വക്കാനായാൽ ,ആത്മീയ പ്രേമത്തിന്റെ വശ്യത നമുക്കും ആസ്വദിക്കാം....ജീവിതാന്ത്യം വരെ കഷ്ടപ്പെട്ടിട്ട്-മരണ ദിവസം പോലും കലപില കൂട്ടുന്ന മക്കളാണ് നമ്മുടെ സമ്പാദ്യമെങ്കിൽ..... മൂന്ന് കക്ഷണം വെള്ളത്തുണിയുടെ അകമ്പടിയിൽ ചലനമറ്റ് കിടക്കുന്ന നമുക്ക് മനസ്സമാധാനത്തോടെ പള്ളിക്കാട്ടിലേക്ക് നീങ്ങാനാകുമോ..?... ഈ ഓളങ്ങളും ആരവങ്ങളും എന്നും ഒപ്പമുണ്ടാകുമെന്ന് നീ കരുതരുത്.... നമ്മുടെ മുന്നിൽ മാടി വിളിക്കുന്ന ടാറിംഗ് റോഡുകൾ.... ഒരു പാട് സുന്ദര-സുന്ദരികളുടെ നീറുന്ന -രക്തത്തിൽ പിടയുന്ന കഥന കഥകൾ അവൾക്കും പറയാനുണ്ടാകും.... സർവ സന്നാഹവുമുള്ള ആഡംബര വണ്ടികൾ പോലും വട്ടം കറങ്ങി വെട്ടിത്തിരിഞ്ഞ് അഗ്നി നാളങ്ങളിൽ വെന്ത് വെണ്ണീറാകുമ്പോൾ..... തീ നാളങ്ങളായി നില വിളിക്കുന്ന മനുഷ്യക്കോലങ്ങൾ.... ഇല്ല... ഭയാനകരമായ ആ രംഗത്തിലേക്ക് തൂലിക ചലിപ്പിക്കാനീ ഫാതിമക്കാവില്ല.....

🌷 നമ്മളാരും മരിക്കില്ലെന്നാണ്  ചിലരുടെ പ്രൗഡിയും പത്രാസും കണ്ടാൽ തോന്നുക.... ഇല്ല മോളേ.... അതൊക്കെ വെറും തോന്നലാണ്.... മരണത്തിന്റെ തണുത്ത നനവുകൾ തൊട്ടുപിന്നാലെയുണ്ട്...ഹൈവേയുടെ ഓരങ്ങളിലെ ,ടയറുകളുടെ കാതsപ്പിക്കുന്ന ചിഹ്നം വിളി....അതല്ലെങ്കിൽ എന്തെങ്കിലും നിസാര കാരണം.... ചോര വാർന്നൊലിക്കുന്ന നിനക്കു മുമ്പിൽ മാറി മാറി വിരുന്നൊരുക്കുന്ന ഓപ്പറേഷൻ തിയേറ്ററിന്റെയും ICUവിന്റെയും ബെഡുകൾ.... അവസാനം-കൈ മലർത്തുന്ന ഡോക്ടർമാർ...... അതോടെ നിന്റെ യുഗം അവസാനിക്കുകയായി..... അതുവരെ നീ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ ,നിന്റെ ചിന്തകൾ, നിന്റെ അണിഞ്ഞൊരുങ്ങലുകൾ, സൈഡ് വെട്ടി ബോഡി ഷെയ്പ്പ് ചെയ്ത ചുരിദാറിലേക്കും തതുല്യ മോഡൽ വസ്ത്രങ്ങളിലേക്കും നിന്റെ ശരീരത്തെ നീ ആനയിച്ചപ്പോളുള്ള നിന്റെ നിലപാടുകൾ ,സീരിയൽ രംഗങ്ങൾക്കായി നീ ഒഴുക്കിയ കണ്ണീർ തുള്ളികൾ......നിന്റെ കാഴ്ചപ്പാടുകൾ......എല്ലാമെല്ലാം കാലത്തിന്റെ കരവിരുതിൽ ഒടുങ്ങുകയായി....നിന്റെ മക്കൾക്ക് ഉമ്മാന്ന്/ഉപ്പാന്ന് വിളിക്കണമെന്നുണ്ട്...... പക്ഷേ കഴിയുന്നില്ല.... ഇന്നലെ നീ മുറ്റമടിച്ച ചൂൽ.... ഇന്നലെ വരെ നീ ഉപയോഗിച്ച കാർ .... നീ കൺട്രോൾ ചെയ്ത വീട്..... എല്ലാം മറ്റൊരവകാശിക്കായി കാത്തു കിടക്കുകയാണ്..... വെറും മൂന്ന് കക്ഷണം തുണിയുമായി നിന്നെ പടിയിറക്കിയിട്ട് വേണം അടുത്ത നടപടികൾ.... നിന്റെ സ്വത്ത് വീതിക്കലോ ,ആഭരണം പകുത്തെടുക്കലോ ....അങ്ങിനെ എന്തൊക്കെയോ കർമ്മങ്ങൾ..... ''എന്നാ പള്ളിയിലേക്ക് എടുക്കുകയല്ലേ'' എന്ന ആരുടേയോ ചോദ്യം.....വേണ്ടെന്നു പറയാൻ നിന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ട്- പക്ഷേ കഴിയുന്നില്ല...... പൊന്നുമക്കളെ അവസാനമായൊന്ന് ചുംബിക്കണമെന്നുണ്ട്... സ്വന്തം വീട്ടിൽ അവസാനമായിട്ടൊന്നിരിക്കണമെന്നുണ്ട് ....പക്ഷേ...... ഇല്ല... എല്ലാവരും നിന്നെ പൊക്കി തോളിലേറ്റുകയായി..... നീ പ്രിയപ്പെട്ടവരെന്ന് കരുതിയ ഒരാളും നിന്നെ കൊണ്ടു പോകരുതെന്നാവശ്യപ്പെടുന്നില്ല... എല്ലാവർക്കും നിന്നെ പറഞ്ഞയക്കാനാണ്‌ തിടുക്കം.... ഇന്നലെവരെ നീ അടച്ച ഗെയിറ്റുകൾ നിനക്ക് പിന്നിലിന്ന് കൊട്ടി അടക്കപ്പെടുകയായി.... നിന്റെ സങ്കടങ്ങളോ തേങ്ങലുകളോ കേൾക്കാനാരും തയ്യാറല്ല... എല്ലാവരുടേയും ലക്ഷ്യം പള്ളിക്കാട്ടിലെ ഖബറിലേക്ക് നിന്നെ എത്രയും പെട്ടെന്നെത്തിക്കുക എന്നത് മാത്രമാണ്.... പെട്ടെന്നാകട്ടെ എന്ന് ചിലർ....!..... തിരക്കുണ്ട്- കഴിഞ്ഞിട്ട് വേറെ പണിയുണ്ടത്രെ....!.... അപ്പോഴുള്ള നിന്റെ അവസ്ഥ തൂലികയിൽ വരച്ച് കാട്ടാനീ പാവം ഫാത്തിമക്കാവില്ല.....

പള്ളിയിലെ കർമങ്ങളെല്ലാം പെട്ടെന്ന് തീർത്ത് നിന്നെ, മൈലാഞ്ചി മണക്കുന്നെന്നാരോ കുറിച്ചിട്ട- പള്ളിക്കാട്ടിലേക്കാനയിക്കാൻ കുറച്ചാളുകൾ മാത്രം..... ഓരോ ഖബറുകളിലേക്കും ശ്രദ്ധ പോയ നീ എത്ര പ്രാവശ്യം ന്തെട്ടി വിറച്ചിട്ടുണ്ടാകും....അദാബുകളുടെ വേലിയേറ്റത്തിൽ വിറങ്ങലിച്ച ഒരു പാട് ഖബറാളികളെ നിനക്കവിടെ കാണാനാകും...!.... ഖുർആനോതാൻ ആളുകൾ സമീപിക്കുന്നിടത്ത് തികഞ്ഞ ശാന്തത....!....അവിടത്തെ ഭയാനകകൾ കണ്ടപ്പോൾ, എന്നെ ഇവിടെ ഉപേക്ഷിക്കരുതെന്ന്‌ പറയാൻ നിന്റെ അധരങ്ങൾ കൊതിച്ചിട്ടെന്ത് കാര്യം.......നിന്നെ മണ്ണിനടിയിലേക്ക് വച്ച് ഓരോ മൂടുപലകയും വക്കുന്നതിനിടയിൽ.......അവസാനത്തെ മൂടുപലകയുടെ വിടവിലൂടെ പൊന്നു പ്പയെ/ഉമ്മയെ ഉറ്റുനോക്കുന്ന പ്രിയപ്പെട്ട മക്കൾ..... ആ കണ്ണുകളിൽ നിന്നൊലിച്ചിറങ്ങുന്ന നീർത്തുള്ളികൾ  ശ്രദ്ധിക്കാനാവാതെ മണ്ണറയുടെ ഭയാനതകളിൽ നീ അകപ്പെട്ടിരുന്നു........ പുത്തൻ വാദികളുടെ കെണി വലയിൽ പെട്ടില്ലെങ്കിലാ മക്കൾ -ഇടക്കിടെ നിന്നെത്തേടി ഖബറിൻകാട്ടിലെത്തും- നിനക്കൊരാശ്വാസമായി...... മിക്കപ്പോഴും വീട്ടിലിരുന്ന് ഖുർആനോ സ്വലാത്തുകളോ ഒക്കെ ചൊല്ലി നിനക്ക് ഹദിയാ ചെയ്യും....മുത്തു നബിയുടെ തിരുശരീരം ജീർണിച്ച്, ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് മറമാടിയതെന്നെഴുതിയ ബിദഇകൾക്കെന്ത് 'നീ'.....!..... തിരു നബിയെപ്പോലും വെറുതെ വിടാത്ത ദുഷ്ടൻമാരുടെ കെണിയിൽ നിന്റെ മക്കൾ പെട്ടാൽ നിന്നെ വെറുതെ വിടുമോ....?...

കരഞ്ഞ് കലങ്ങിയ കണ്ണുകളാൽ കാഴ്ച മങ്ങിയ മക്കൾ-''ന്റുമ്മാനെ കാക്കണേ അല്ലാ'' എന്നു പറഞ്ഞേങ്ങലടിച്ച് ആരുടെ ഒക്കെയോ കരങ്ങളിലേക്ക് വീഴുമ്പോൾ..... നിന്റെ മേൽ മണ്ണ് വാരി ഇടുന്ന തിരക്കിലായിരുന്നു നിന്റെ വേണ്ടപ്പെട്ടവർ.....

അവിടെ നീ മറ്റൊരു ലോകത്തേക്ക് കടക്കുകയായി..... ഇത്താത്താ... ഇനി നിന്നെ വർണിക്കാനീ ഫാതിമക്കുട്ടിക്കാവില്ല ..... അത്രക്കു ഭയാനകമാണവിടം...... എന്റെ കൈകളിടറുന്നു.......ചുണ്ടുകൾ വരളുന്നു..... കാലുകൾ വിറക്കുന്നു.....

ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾക്കോ ക്രീം തേച്ച മുഖത്തിനോ വടിവൊത്ത ശരീരത്തിനോ വെളുത്ത തൊലിക്കോ ഒന്നും രക്ഷയില്ല...!

ഖുർആനും സ്വലാത്തുകളും മറ്റും ചൊല്ലിയ ചുണ്ടുകൾക്കും നൻമ ചിന്തിച്ച മനസുകൾക്കും നന്മ പ്രവർത്തിച്ച ശരീരത്തിനും മാത്രമാണവിടെ രക്ഷ..... ഇതൊന്നുമില്ലെങ്കിൽ ............ വയ്യ റബ്ബേ ,ചിന്തിക്കാനാകുന്നില്ല.....

ഫാത്തിമാ ബീവിയും സിദ്ധീഖ് തങ്ങളും പോയ സ്വർഗം കൊതിക്കുന്ന നമുക്ക് ,അവരെപ്പോലെയാകാനായില്ലെങ്കിലും അവരെ സ്നേഹിക്കുന്നവരെപ്പോലെ എങ്കിലുമാകാനാകണം..... അതിനുള്ള എളുപ്പവഴിയാണ് സ്വലാത്ത് ... ഒഴിവ് സമയങ്ങളിലിടക്കിടക്ക് ,ഒരു വരി സ്വലാത്തെങ്കിലും ചുണ്ടിലുണ്ടെങ്കിൽ നാമറിയാതെ നമുക്ക് മാറാനാകും......ആ മാറ്റം നാം ആർജിച്ചെടുക്കണം..... ആ ആർജവത്തിലൂടെ- മദീനയുടെ മരുപ്പച്ചയിൽ നിന്ന് വിരുന്നെത്തുന്ന കുഞ്ഞിളം കാറ്റിൽ നിന്ന് പ്രവാചക തിരുമേനിയുടെ സ്നേഹം നമുക്ക് തിരിച്ചറിയാനാകും...

                            നമ്മുടെ പ്രേമം നമ്മെ പ്രേമിക്കുന്ന പ്രവാചകനോടാകട്ടെ..!..അതിനായി സ്വലാത്തുകളെ നാം കൂട്ടുപിടിക്കുക...... പ്രവാചക പ്രേമത്തിന്റെ പാരമ്യതയിൽ ,മദീനയുടെ മലർവാടിയിൽ കൊക്കുരുമ്മി രസിക്കുന്ന മാടപ്രാവുകളുടെ കുറുകലിൽ സ്വലാത്തിന്റെ മാധുര്യമുണ്ട്.... ആ മാധുര്യം സ്വലാത്തിലൂടെ തിരിച്ചറിയാനായാൽ ,നാമറിയാതെ നമുക്ക് നന്നാകാനാകും.  നമുക്കൊന്നിനെയും ഭയപ്പെടേണ്ടി വരില്ല..... മരണത്തിന്റെ മുന്നിൽ പോലും നമുക്ക് പകക്കേണ്ടി വരില്ല.....മുത്തു നബിയുടെ സ്നേഹം കൂടെയുണ്ടെങ്കിൽ നാമെന്തിന് പതറണം.!... എന്റെ ഹബീബ് കൂടെയുള്ളപ്പോൾ ഞാനെന്തിന് ഭയപ്പെടണമെന്ന ചിന്തയിലേക്ക് സ്വലാത്തിലൂടെ നമുക്കുയരാനാകണം...... എങ്കിൽ ,ജീവിതത്തിലും ഖബറിലും മഹ്ഷറയിലുമെല്ലാം ഒരാത്മീയ കവചം നമ്മുക്ക് കൂട്ടിനുണ്ടാകും... സ്വലാത്തിലൂടെ മുഖത്ത് വിരിയുന്ന സൗന്ദര്യത്തിന് പകരമാകാനൊരു ക്രീമിനുമാകില്ലെന്നറിയുക.

മറക്കരുത്- മരണം തൊട്ടുപിന്നാലെയുണ്ട്. എവിടെ വച്ച് എപ്പോൾ മരിച്ചാലും ഈമാൻ കിട്ടി മരിക്കലാകണം നമ്മുടെ ലക്ഷ്യം. മദീനയുടെ രാജകുമാരനുറങ്ങുന്ന വിശുദ്ധ മണ്ണിൽ നമുക്കൊന്ന് ജീവനോടെ എത്തിപ്പെടണം.... ആ പുണ്യഭൂമിയിലെ മണൽ തരികളോടൊന്ന് കിന്നാരം പറയണം..... മുത്തിനോട് കണ്ണുനീരിൽ കുതിർന്ന സലാമുകളർപ്പിക്കണം... സ്വപ്നത്തിലെങ്കിലുമെന്റെ മുത്തിനെ കണ്ടിട്ടേ എനിക്കിനി വിശ്രമമുള്ളു എന്ന് ചിന്തിക്കണം..... മരിക്കാൻ പേടിയുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ-എന്റെ ഹബീ ബൊപ്പമുള്ളപ്പോൾ ഞാനെന്തിന് ഭയപ്പെടണമെന്ന അവസ്ഥയിലേക്ക് നമുക്ക് മാറാനാകണം...ഇന്നു മുതലൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ....നിങ്ങളുടെ ദുആകളിൽ എന്നെയുമുൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ- അതിലേറെ ,സ്വലാത്തിന്റെ കാര്യം ഇത്താത്തമാരും ഈ കുറിപ്പ് വായിക്കുന്നവരും ഏറ്റെടുക്കുമെന്ന പ്രത്യാശയോടെ- ജീവിതത്തിലിന്നേവരെ കണ്ടു മുട്ടാത്ത നമുക്ക് സ്വർഗത്തിലൊരുമിക്കാനാകട്ടെ എന്ന ദുആയോടെ-''മറക്കരുത്,ഖബറിൽ നാം ഒറ്റക്കാണെന്ന'' ഓർമ്മപ്പെടുത്തലോടെ....
                          ✍ഫാതിമ റഷീദ്.....

ജിന്നിനോട് ഇസ്തിഗാസ നടത്താമെന്ന് മുജാഹിദ് നേതാവ് അനസ് മൗലവി!

N:B- രണ്ടാം ലിങ്കിലെ ഹനീഫയുടെ വാക്കുകൾ ശ്രദ്ധിക്കുക!
https://youtu.be/Fo8ygzoEtZE
*മലക്കിനോട് സഹായം തേടാമെന്ന് [ഇസ്തിഗാസ നടത്താമെന്ന്] മുജാഹിദ് നേതാവ് അനസ് മൗലവി!*

https://youtu.be/sP_BrCdM-Go
*ഇസ്തിഗാസ മലക്കിലും ജിന്നിലുമിട്ടുരുട്ടുന്ന മുജാഹിദ് നേതാക്കൾ-ഹനീഫ കായക്കൊടിയും അനസ് മൗലവിയും!*

മലക്കിനോട് ഇസ്തിഗാസ നടത്താമെന്ന് മുജാഹിദ് നേതാവ് അനസ് മൗലവി!


https://youtu.be/Fo8ygzoEtZE
*മലക്കിനോട് സഹായം തേടാമെന്ന് [ഇസ്തിഗാസ നടത്താമെന്ന്] മുജാഹിദ് നേതാവ് അനസ് മൗലവി!*

https://youtu.be/sP_BrCdM-Go
*ഇസ്തിഗാസ മലക്കിലും ജിന്നിലുമിട്ടുരുട്ടുന്ന മുജാഹിദ് നേതാക്കൾ-ഹനീഫ കായക്കൊടിയും അനസ് മൗലവിയും!*

ഇസ്തിഗാസ മലക്കിനോട് നടത്താമെന്ന് മുജാഹിദ് നേതാവ് അനസ് മൗലവി!

https://youtu.be/Fo8ygzoEtZE
*മലക്കിനോട് സഹായം തേടാമെന്ന് [ഇസ്തിഗാസ നടത്താമെന്ന്] മുജാഹിദ് നേതാവ് അനസ് മൗലവി!*

https://youtu.be/sP_BrCdM-Go
*ഇസ്തിഗാസ മലക്കിലും ജിന്നിലുമിട്ടുരുട്ടുന്ന മുജാഹിദ് നേതാക്കൾ-ഹനീഫ കായക്കൊടിയും അനസ് മൗലവിയും!*

Thursday, 21 June 2018

കാന്തപുരം ആരാണെന്ന് ഇവർ പറയട്ടെ!

*ആരാണീ കാന്തപുരം...?...*
https://youtu.be/AWChFlWPi3A
*കാന്തപുരം ആരാണ് ...?...ഇവർ പറയട്ടെ....!!!*

ഗൈബറിയൽ-വഹാബികളേ ഇതാ ഒരു ദൈവം!


വഹാബികളേ ഇതാ ഒരു ദൈവം
=========================

    ഇത് നറ്റാശ, ഒരു റഷ്യൻ പെണ്കുട്ടി. ഇവരെ കുറിച് ഗൂഗിളിൽ ചില വിവരങ്ങൾ കണ്ടപ്പോഴാണ് മനസ്സിലായത്, വഹാബികൾ പറയുന്ന 'ദൈവമാണ്' ഇവർ എന്ന്..
    സമകാലികമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന വിവാദ വിഷയമായതിനാൽ എന്റെ കാഴ്ചപ്പാടുകളിലേക് സത്യാന്വേഷികളെ ക്ഷണിക്കുന്നു. മറഞ്ഞ കാര്യങ്ങൾ കാണാനുള്ള കഴിവ് ദൈവത്തിന് മാത്രമേയുള്ളു എന്നാണല്ലോ വഹാബികളുടെ വാദം. എന്നാൽ മനുഷ്യന്റെ ആന്തരിക അവയവങ്ങൾ പോലും കാണാനുള്ള കഴിവ്  നറ്റാശക്ക് ഉണ്ടെന്നത് അത്ഭുതമാണ് (ഇത് മനുഷ്യകഴിവിൽ പെട്ടതാണോ എന്തോ....?☺️).  എങ്കിൽ പിന്നെ നറ്റാശ ഒരു ദൈവമാണെന്ന് വഹാബികൾ അംഗീകരിക്കേണ്ടതല്ലേ..? ഇനിയും നിങ്ങൾ ഏക ദൈവ വിശ്വസികളാണെന്ന് പറയുന്നതിൽ അർത്ഥമില്ല വഹാബികളേ... (നറ്റാശ ഒരു ഉദാഹരണം മാത്രം)

https://goo.gl/images/x3nDzy https://youtu.be/fyWPueGUa3E

*സൃഷ്ടാവിനെയാണ് ദൈവം എന്ന് വിളിക്കുന്നത്,  മറഞ്ഞതും തെളിഞ്ഞതുമായ എല്ലാ കഴിവുകളും ആ ദൈവത്തിന് മാത്രമേയുള്ളു.. അവനുദ്ദേശിക്കുന്നവർക് അവൻ കാര്യങ്ങൾ സാധിപ്പിച്ചു കൊടുക്കും, അത് ചിലപ്പോൾ മറഞ്ഞ അറിവുകളായിരിക്കാം, ചിലപ്പോൾ തെളിഞ്ഞ അറിവുകളായിരിക്കാം ചിലപ്പോൾ അമനുഷികമായ മറ്റു കഴിവുകളായിരിക്കാം എന്നാൽ എല്ലാ കഴിവുകളുടെയും സൃഷ്ടാവ് അള്ളാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കേണ്ടത്... ഇവിടെ ബൗധികം, അബൗധികം, മനുഷ്യ കഴിവ് സൃഷ്ടി കഴിവ് എന്ന വേര്തിരിവില്ല.... അള്ളാഹു നമുക്ക് നാഫിആയ ഇൽമ് തരട്ടെ... അമീൻ*

ജിന്നുകളോട് സഹായം തേടൽ ശിർക്കല്ലെന്ന് മുജാഹിദുകൾ!

*ജിന്നുകളോട് സഹായം തേടൽ ശിർക്കല്ലെന്ന് മുജാഹിദുകൾ!ശിർക്കല്ലെങ്കിൽ തൗഹീദാണോ ?ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് വഹാബികളേ..... സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവുകൾ ഏതൊക്കെയാണെന്ന് പ്രാമാണികമായൊന്നു വിശധീകരിക്കാമോ?.... സൃഷ്ടികളുടെ കഴിവ് - സൃഷ്ടാവിന്റെ കഴിവ് എന്നിങ്ങനെ രണ്ടായി തിരിച്ചത് എന്ത് പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ...?...ചോദ്യങ്ങൾ മാത്രം ബാക്കി...!... ഒരു മൗലവിക്കും മറുപടി ഇല്ല*
🌷ഇനി വഹാബികളുടെ വാക്കുകൾ വായിക്കുക.........👇👇👇👇👇
'''രാത്രിയുടെ ഇരുളിൽ തപ്പിത്തടഞ്ഞ് നീങ്ങുന്ന ഒരാൾ തന്റെ തൊട്ടടുത്ത് നിന്ന് ശബ്ദം കേൾക്കുന്നു. ആളെ കാണുന്നില്ല.തന്റെ മുമ്പിലുള്ള ഈ ശബ്ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തിൽ എന്നെ ഒന്ന് സഹായിക്കാമോ ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാൽ അത് അഭൗതികമോ കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ളതോ അല്ലെങ്കിൽ സൃഷ്ടികളുടെ കഴിവിൽ പെടാത്തത് തേടുകയല്ല. ആ സഹായാർത്ഥന ശിർക്കുമല്ല..........
പകൽ വെളിച്ചത്തിൽ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാൾ പരിസരത്ത് ആരേയും കാണുന്നില്ല.ഇവിടെ എന്റെ ശബ്ദം കേൾക്കുന്ന ആരെങ്കിലും[മനുഷ്യൻ മലക്ക് ജിന്ന്]എന്നെ സഹായിക്കട്ടെ എന്ന് നിനച്ച്,പടപ്പുകളേ എന്നെ സഹായിക്കണേ,എനിക്ക് വഴി കാണിച്ചു തരണേ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുവെങ്കിൽ അഭൗതിക മാർഗത്തിലുള്ള സഹായതേട്ടം അതിലില്ല............
കാരണം ,സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർത്ഥന........'''
[അൽ ഇസ്ലാഹ് മാസിക. 2007 ഏപ്രിൽ]
അല്ലാഹുവിന്റെ ഇഷ്ടദാസൻമാരായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും മുഅജിസത്ത്-കറാമത്ത് എന്ന രൂപത്തിൽ അല്ലാഹു നൽകുന്ന കഴിവുകളെ ഉപയോഗപ്പെടുത്തൽ ശിർക്കും കുഫ്റുമാക്കിയ വഹാബികൾ ,'സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവുകളെന്ന് 'പറഞ്ഞ് മലക്കുകളുടെയും ജിന്നുകളുടെയും പിറകെ ഓടുമ്പോൾ......'' *എന്താ വഹാബികളേ-അമ്പിയാക്കളും ഔലിയാക്കളും സൃഷ്ടികളല്ലേ.....നിങ്ങളതും മാറ്റിയോ'*'....എന്നാരെങ്കിലും ചോദിച്ചാലവരെ കുറ്റം പറയാനൊക്കുമോ...?...!!!
*കഴിവുകൾ  അല്ലാഹുവിന് മാത്രമാണെന്ന് ഇസ്ലാം പഠിപ്പിക്കുമ്പോൾ ,അതംഗീകരിക്കുന്ന സുന്നികളാണോ- സൃഷ്ടികളുടെ കഴിവുകളെന്ന് പറഞ്ഞ് പടച്ചവന് സമാന്തരം ഉണ്ടാക്കിയെടുക്കുന്ന വഹാബികളാണോ പിഴച്ചവർ* ...?..... മറുപടി പറയാനുള്ള അവകാശം വായനക്കാർക്ക് വിട്ടു തരുന്നു.....!....
               ✍ *ഖുദ്സി*


Wednesday, 20 June 2018

സുന്നികൾക്കെതിരെ ശിയാ ആരോപണം നടത്തിയത് പത്ര സമ്മേളനം നടത്തി ഖേദിച്ച് പിൻവലിച്ച് വഹാബികൾ!

*സുന്നികൾക്കെതിരെ ശിയാ ആരോപണം നടത്തിയത് പത്ര സമ്മേളനം നടത്തി ഖേദിച്ച് പിൻവലിക്കുന്ന വഹാബികൾ !!!*
https://youtu.be/95TmJXF1-Pc
*കേരളത്തിലെ സുന്നികൾ ശിയാക്കൾ ആണെന്ന് പറഞ്ഞ മുജാഹിദുകാർ തൊട്ടടുത്ത്‌ നിമിഷം വാർത്ത സമ്മേളനം വിളിച്ചു കൂട്ടി അത് പിൻ‌വലിക്കുന്നു...*
*ഈ വർഗം ഏതാണ്?*
*മുസ്ലിംങ്ങളെ കാഫിർ ആക്കാൻ വേണ്ടി മാത്രം ഉണ്ടായ ഒരു പ്രസ്ഥാനം...*
*തീവ്രവാതത്തിന്റെ സംശയ മുന ഇവരിലേക്ക് നീളുന്നതിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.ടി.വി നടത്തിയ അഭിമുഖത്തിൽ ആണ് ഈ പരാമർശം നടത്തിയത്...*
*എന്തായിരുന്നു ബഹളം....മലപ്പുറം കത്തി....മാങ്ങാത്തൊലി.....എന്നിട്ടിപ്പോൾ എന്തായി....?.... ഏതായാലും ,നട്ടെല്ലില്ലാത്ത ജീവിയുടെ പേര് തിരഞ്ഞിനി സ്കൂൾ കുട്ടികൾ വിഷമിക്കേണ്ടി വരില്ല...!...*
*ഈ മലക്കം മറിച്ചിലിൽ സുന്നികൾക്ക് അത്ഭുതമില്ല.*
*കാലങ്ങളായി ഇവർ മുസ്ലിംങ്ങളെ കാഫിർ ആക്കിയ ചരിത്രം നമ്മൾ എത്ര കണ്ടതാണ്...ഇന്ന് പറയുന്ന ആദർശം തന്നെ നാളെ മാറ്റും...!...* *പിന്നെയല്ലേ ആരോപണം...*
*സുന്നികളുടെ നേരെ ശിയാ ആരോപണവുമായി പേജും സ്റ്റേജും നിറക്കുന്നവരും ,ഇതേ പേരിൽ പാവപ്പെട്ട അണികളെ പറ്റിക്കുന്നവരും ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുന്നത് നല്ലതാണ്....* *പൊള്ളയായ കുറേ ആരോപണങ്ങളിലും,ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ചില അടിസ്ഥാനങ്ങളിലും കെട്ടിപ്പൊക്കിയതാണ് നജ്ദിയൻ തൗഹീദെന്ന് പൊതുജനം മനസിലാക്കിത്തുടങ്ങി...!*

Tuesday, 19 June 2018

മുജാഹിദ് ഭിന്നിപ്പ്-കെ എൻ എം വീണ്ടും പിളരുന്നു?

🌑🔘🌑     🔘🌑🔘
*കെ.എൻ.എം വീണ്ടും*
*പിളർന്ന് വരുന്നു*
🔹🔹🔹🔹🔹🔹🔹🔹
1.കെ.എൻ.എം
2.കെ.എൻ.എം (മർകസുദ്ദഅവ)

വിശ്വാസകാര്യങ്ങളിൽ ഒത്ത് തീർപ്പാകാത്തതിനാൽ മുജാഹിദുകൾക്കിടയിൽ വിങ്ങി നിൽക്കുന്ന പിളർപ്പ്
പൊട്ടി വരുന്നു.
2018 ജൂൺ 8ന് ഇറങ്ങിയ ശബാബിൽ
കെ.എൻ എം ലീഡേഴ്സ് മീറ്റിംഗിന്റെ റിപ്പോർട്ട് വന്നത് ഗ്രൂപ്പ് തിരിവോടെയാണ്.

റിപ്പോർട്ട് ഇങ്ങനെ:

"ആരോഗ്യ സേവന രംഗത്ത് കർമ്മനിരതമാവുക - കെ.എൻ.എം (മർകസുദ്ദഅവ) "
ഈ തലവാചകത്തിൽ വന്ന റിപ്പോർട്ടിൽ കെ.എൻ.എം എന്ന് എഴുതിയടുത്തെല്ലാം ബ്രാക്കറ്റിൽ മർകസുദ്ദഅവ എന്ന് ചേർത്തിട്ടുണ്ട്. മർകസുദ്ദഅവ എന്നത് പഴയ മടവൂർ ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു.

മറ്റൊരു റിപ്പോർട്ട്
ഇങ്ങനെയാണ്:

"...... കെ.എൻ.എം (മർകസുദ്ദഅവ) കണ്ണൂർ ജില്ല പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു."
     
         ശബാബ്
         2018 ജൂൺ 1

കെ.എൻ.എം
(മർകസുദ്ദഅവ) ഗ്രൂപ്പ്
പഴയ മടവൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണെങ്കിലും  ഹുസൈൻ മടവൂർ ഈ ഗ്രൂപ്പിൽ അംഗമല്ല, ശബാബ് വാരികയിൽ സംഘടനാ പേജിൽ നിറഞ്ഞ് നിൽക്കാറുള്ള ഹുസൈൻ മടവൂരിനെ ഇപ്പോൾ കുറേയായി കാണാറില്ലയെന്നതും പുതിയ ഗ്രൂപ്പിസത്തെ സാധൂകരിക്കുന്നു.
വിശ്വാസ കാര്യങ്ങളിലെ പൊരുത്തക്കേടാണ് വീണ്ടും ഒരു പിളർപ്പിലേക്ക് പ്രസ്ഥാനത്തെ വഴിതിരിച്ച് വിട്ടത്. പഴയ മടവൂർ ഗ്രൂപ്പ് നേതാവും മുജാഹിദ് ആദർശ പ്രഭാഷകനുമായ CP ഉമർ സുല്ലമിയാണ് ഇപ്പോഴത്തെ മർകസുദ്ദഅവ ഗ്രൂപ്പിലെ
തല മുതിർന്ന നേതാവ്.
അബ്ദു ലത്തീഫ് കരുമ്പിലാക്കലും അലി മദനി മൊറയൂരും പിന്നെ കുറേ പുതുമുഖങ്ങളുമാണ് നേതൃസ്ഥാനത്തുള്ളത്.

✍Aboohabeeb payyoli
➖➖➖➖➖➖➖➖

ആത്മീയ കച്ചവടം-?!!!മുജാഹിദ് മൗലവിമാരോട് സ്വത്ത്‌ വെളിപ്പെടുത്താൻ അനസ് മൗലവിയുടെ വെല്ലുവിളി!

*ആത്മീയ കച്ചവടം...?!!!മുജാഹിദ് മൗലവിമാരോട് സ്വത്ത്‌ വെളിപ്പെടുത്താൻ അനസ് മൗലവിയുടെ വെല്ലുവിളി...!എന്തിന്...?*
👇👇👇👁👁👁
https://youtu.be/EBq4oKfbHaY
*സമ്പത്ത് വെളിപ്പെടുത്താൻ മുജാഹിദ് മൗലവിമാരോട് സ്വന്തം പാളയത്തിലെ അനസ് മൗലവിയുടെ വെല്ലുവിളി...?എന്തിന്... ?..അനസ് മൗലവിയുടെ വെല്ലുവിളി ഏറ്റെടുത്ത് ആസ്തി വെളിപ്പെടുത്താൻ തയ്യാറുള്ള മുജാഹിദ് മൗലവിമാരുണ്ടോ....?.....എന്തിനാകും ഈ വെല്ലുവിളി....?.... നിങ്ങൾ കേട്ട് നോക്ക്...... ....... 'എല്ലാം  അറിയുന്നവർ' ചിലതൊക്കെ വിളിച്ചു പറയുന്നു...... ഏതായാലും- ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരെന്ന തിരുവചനം ഓർമ്മ വരുന്നു....!- മതം വിറ്റ് കാശാക്കുന്നവരെന്ന് / ആത്മീയത കച്ചവടം ചെയ്യുന്നവരെന്ന് സുന്നികളെ ആക്ഷേപിച്ചവർ പരസ്പരം തെറ്റിപ്പിരിഞ്ഞപ്പോൾ പലതും വിളിച്ച് പറയുന്നു...!... മഖ്ബറകളിൽ 'സ്വദഖയായി' കിട്ടുന്ന പണം സാധുക്കൾക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇവർക്ക് സഹിക്കാത്ത ആത്മീയ കച്ചവടം! ഇപ്പോഴെന്തായി.... '''പടച്ചോൻ പണ്ട് പിന്നെപ്പിന്നെയാ കൊടുക്കാറ്...... ഇപ്പോൾ അപ്പത്തന്നെയെന്ന ചൊല്ല്'''...!!!*

പേരോടുസ്താദിന്റെ പ്രഭാഷണങ്ങൾ

https://play.google.com/store/apps/details?id=com.zubair.prdfinal
പേരോടുസ്താദിന്റെ പ്രഭാഷണങ്ങൾക്ക് മാത്രമായി ഒരു ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ. 💐

പൂർണമായും മലയാള ഭാഷയിൽ . 👍🏻

200ജിബി യിലേറെ വരുന്ന പ്രഭാഷണങ്ങൾ
വീഡിയോ സഹിതം വെറും 3 mb യിൽ.

100 കണക്കിന് പ്രഭാഷണങ്ങൾ.

 *ഇനി ഉസ്താദിന്റെ  പ്രഭാഷങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും*


വിഷയാടിസ്ഥാനത്തിൽ പ്രഭാഷണം കാണാം.

ഉടൻ ഇൻസ്റ്റാൾ ചെയ്യൂ..  നല്ല വാക്കുകൾക്കായ്

മറ്റുള്ളവർക്കായ് ഷെയർ ചെയ്യൂ..
https://play.google.com/store/apps/details?id=com.zubair.prdfinal


📀📀🖱📀📀📀

മരണപ്പെട്ടവരുടെ പേരിലുള്ള ഭക്ഷണ വിതരണം-മരിച്ചതിലുള്ള സന്തോഷ പ്രകടനമോ?

*മരണപ്പെട്ടവരുടെ പേരിലുള്ള ഭക്ഷണ വിതരണം-"മരിച്ചതിലുള്ള"സന്തോഷ പ്രകടനമോ?*
മരണപ്പെട്ടവരുടെ പേരിലുള്ള ഭക്ഷണ വിതരണത്തെ- മരിച്ചതിൽ സന്തോഷിച്ചെന്ന് പറഞ്ഞാക്ഷേപിക്കുന്നവരറിയുക....
ഉമ്മ മരിച്ചു എന്ന് സങ്കടം വന്നു പറഞ്ഞ സ്വഹാബിയോട് ഒരു കിണർ കുഴിച്ചു വെള്ളവിതരണം നടത്താനായിരുന്നു പ്രവാചകൻ തിരുമേനി പറഞ്ഞത്. വഹാബികളുടെ ഭാഷയിൽ പറഞ്ഞാൽ- ; '''കിണർ കുഴിച്ചു ജലവിതരണം നടത്തി സന്തോഷിച്ചോളാൻ പ്രവാചകൻ അരുളി'''..... എന്താല്ലേ.....പുരോഗമനത്തിന്റെ പേരിൽ വഹാബികൾക്ക് തുള്ളാം..... അതൊരിക്കലും ഇസ്ലാമിന്റെ ചങ്കത്ത് കയറി നിന്നാകരുത് എന്ന് മുസ്ലിംകൾ നിങ്ങളോട് പറയാനാഗ്രഹിക്കുന്നു....മരണപ്പെട്ടവർക്ക് കൂലി കിട്ടുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന ഭക്ഷണ വിതരണത്തെ, പ്രാമാണികമായി ഒരു നിലക്കും എതിർക്കാൻ കഴിയാതെ വന്നപ്പോളാണ് ,മരിച്ചതിന്റെ പേരിൽ സന്തോഷിക്കുന്നു എന്ന നാലാംകിട നമ്പറുമായി വഹാബികളിറങ്ങിയത്.... മൗലവിമാരെ അന്ധമായനുകരിക്കുന്ന കുഞ്ഞാടുകളത് പ്രമാണമായി ഏറ്റെടുക്കുകയും ചെയ്തു..... മുസ്ലിംകൾ ആയിരം വട്ടം നെഞ്ചോട് ചേർക്കുന്ന പുണ്യ നബിയെ ,അതേ മതത്തിന്റെ ബാനറിലണി നിരന്ന് ആക്ഷേപിക്കാനുള്ള യോഗ്യതയും ഭാഗ്യവും നിങ്ങൾക്കും നിങ്ങളെപ്പോലുള്ള പുത്തൻ പ്രസ്ഥാനക്കാർക്കും സ്വന്തം...!!!... ഇത്തരം ഭാഗ്യങ്ങൾ നിങ്ങളുടെ അടയാളമായത്-നിങ്ങളെ തിരിച്ചറിഞ്ഞ് ,അകന്നു നിൽക്കാൻ മുസ്ലിംകൾക്ക് കിട്ടിയ മഹാ സൗഭാഗ്യം തന്നെയാണ്...!!!
                  ✍ *ഖുദ്സി*

സാമ്യത വച്ച് ശിർക്ക് നിർണയിക്കുന്നവർ കണ്ണ് തുറക്കട്ടെ!

ഇത്-തിരുപ്പതിയിൽ പോയാൽ തല മൊട്ടയടിക്കുന്ന ഹന്ദുവിന്റെ ആചാരം.....
ഇത്-മക്കത്ത് പോയാൽ തല മൊട്ടയടിക്കുന്ന മുസ്ലിമിന്റെ ആചാരം.....
സാമ്യത വച്ച് ശിർക്ക് നിർണയിക്കുന്ന വഹാബീ ജമാഅത്ത് പുത്തൻ വാദികൾക്ക് സമർപ്പിക്കുന്നു....!!!
ഇത്- താളമേളങ്ങളോടെയുള്ള ,ഹൈന്ദവ സുഹൃത്തുക്കളുടെ അമ്പലത്തിലെ ഘോഷയാത്ര.....
ഇത്- താളമേളങ്ങളോടെയുള്ള ,മുജാഹിദുകളുടെ സലഫീ ഫെസ്റ്റ് ...!

Monday, 18 June 2018

ആർത്തവം-സംശയവും മറുപടിയും

*ആർത്തവം: സംശയവും മറുപടിയും*

1⃣) *സ്ത്രീ രക്തങ്ങള്‍ എത്രവിധം?*
ഉ: 〽മൂന്ന്.
1🔹) ആര്‍ത്തവം,
2🔹) രോഗ രക്തം,
3🔹) പ്രസവ രക്തം.


2⃣) *ആര്‍ത്തവം എന്നാലെന്ത്?*
ഉ: 〽സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ അങ്ങേയറ്റത്തുള്ള അറയില്‍നിന്നും ചില പ്രത്യേക സമയങ്ങളില്‍ പുറപ്പെടുന്ന രക്തത്തിനാണ് ആര്‍ത്തവം എന്നു പറയുന്നത്.


3⃣) *ആര്‍ത്തരക്തമുണ്ടാകുന്ന എറ്റവും ചുരുങ്ങിയ പ്രായമെത്ര?*
ഉ: 〽ചന്ദ്രവര്‍ഷപ്രകാരമുള്ള ഒമ്പത് വയസ്സ് പൂര്‍ത്തിയാകലാണ്. ഇതനുസരിച്ച് ഒമ്പതു വയസ്സ് തികയാന്‍ 16-ല്‍ താഴെ ദിവസമുള്ളപ്പോള്‍ ഒരു സ്ത്രീ രക്തം കണ്ടാല്‍ അത് ആര്‍ത്തവമായി ഗണിക്കപ്പെടും. അതിന്റെയും മുമ്പ് രക്തം കണ്ടാല്‍ അത് ആര്‍ത്തവമല്ല. രോഗം കാരണമായി പുറപ്പെടുന്ന രക്തമാണ്.
(തുഹ്ഫ 384)


4⃣) *ചന്ദ്രവര്‍ഷവും സൗര വര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്?*
ഉ: 〽കൊല്ലവും തീയതിയും രണ്ട് തരത്തിലാണ് കണക്കുകൂട്ടാറുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം. സൂര്യന്റെ ചലനമനുസരിച്ച് കണക്കാക്കുന്ന വര്‍ഷത്തിനാണ് സൗരവര്‍ഷം അഥവാ ക്രിസ്തുവര്‍ഷം എന്നു പറയുന്നത്. ചന്ദ്രന്റെ ഗതി അടിസ്ഥാനമാക്കി കണക്കുകൂട്ടുന്ന വര്‍ഷത്തിനാണ് ചന്ദ്രവര്‍ഷം അഥവാ ഹിജ്‌റ വര്‍ഷമെന്നു പറയുന്നത്. ഒരു ചന്ദ്രവര്‍ഷം 354 ദിവസവും 8 മണിക്കൂറും 48 മിനുറ്റുമാണ്. ഒരു സൗരവര്‍ഷമെന്നാല്‍ 365 ദിവസവും 6 മണിക്കൂറുമാണ്. ഇത് ചന്ദ്രവര്‍ഷത്തേക്കാള്‍ 10 ദിവസവും 21 മണിക്കൂറും 12 മിനുറ്റും കൂടുതലാണ്. ചന്ദ്രവര്‍ഷമനുസരിച്ച് 9 വയസ്സ് പൂര്‍ത്തിയാവാന്‍ 3189 ദിവസവും 7 മണിക്കൂറും 12 മിനുറ്റും മതിയെങ്കില്‍ സൗരവര്‍ഷമനുസരിച്ച് 3287 ദിവസവും 6 മണിക്കൂറും വേണം. അഥവാ ഒമ്പത് വയസ് പൂര്‍ത്തിയാവുന്ന സമയത്ത് രണ്ടും തമ്മില്‍ 97 ദിവസവും 22 മണിക്കൂറും 48 മിനുറ്റും അന്തരം വരും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ചന്ദ്രവര്‍ഷമാണ് ആധാരം.


5⃣) *ആര്‍ത്തവത്തിന് വല്ല സമയപരിധിയുമുണ്ടോ?*
ഉ: 〽ഒരു രാവും പകലുമാണ് ഏറ്റവും ചുരുങ്ങിയ ആര്‍ത്തവത്തിന്റെ സമയ പരിധി.മിക്കവാറും ആറോ ഏഴോ ദിവസവും അധികരിച്ചാല്‍ 15 ദിവസവുമാണ്.


6⃣) *സ്ത്രീ ആദ്യമായി ഋതുമതിയാവാനുണ്ടായ സാഹചര്യമെന്ത്?*
ഉ: 〽അല്ലാഹു നിശിതമായി വിലക്കിയ സ്വര്‍ഗീയാരാമത്തിലെ പഴം ഹവ്വാഅ്(റ) ഭുജിക്കുക നിമിത്തം അതില്‍നിന്നും കറ ഒലിക്കുകയും, അതിനാല്‍ മഹതിക്ക് ആര്‍ത്തവമുണ്ടാവുകയും ചെയ്തു. അത് മറ്റു സ്ത്രീകള്‍ക്ക് അന്ത്യനാള്‍ വരെ ഉണ്ടാവുകയും ചെയ്യും. (ശര്‍വാനി 1/384)


7⃣) *ആര്‍ത്തവം തീരെ ഉണ്ടാവാത്ത സ്ത്രീകളുണ്ടോ?*
ഉ: 〽ഉണ്ട്. റസൂല്‍(സ)യുടെ പ്രിയ പുത്രിയായ ഫാത്വിമ(റ).


8⃣) *ആര്‍ത്തവം മനുഷ്യ സ്ത്രീകളുടെ പ്രത്യേകതയാണോ?*
ഉ: 〽മനുഷ്യ സ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം, കുതിര, മുയല്‍, പട്ടി, കലമാന്‍, വവ്വാല്‍ എന്നീ ജീവികള്‍ക്കും ആര്‍ത്തവമുണ്ട്. (മുഗ്‌നി 1/108)


9⃣) *പതിനഞ്ച് ദിവസം ആര്‍ത്തവമുണ്ടാകുമ്പോള്‍ രക്തം നിരന്തരം പുറപ്പെടണമെന്നുണ്ടോ?*
ഉ: 〽ഇല്ല. പക്ഷെ, പതിനഞ്ച് ദിവസം പുറപ്പെട്ട ആ രക്തത്തിന്റെ സമയം കൂട്ടിയാല്‍ 24 മണിക്കൂറില്‍ കുറയാതിരിക്കണം. അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആര്‍ത്തവമായി ഗണിക്കുകയില്ല. എന്നാല്‍, ഒരു രാപ്പകല്‍ മാത്രം ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പെടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്തു വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി. മനോരം ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്തേക്ക് പുറപ്പെടണമെന്നില്ല. (തുഹ്ഫ, ശര്‍വാനി 1/385)


🔟) *അധികരിച്ച ആര്‍ത്തവം 15 ദിവസമാണെന്നു പറഞ്ഞല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് പതിനഞ്ച് ദിവസത്തിനിടയില്‍ രക്തവും ശുദ്ധിയും ഇടകലര്‍ന്നു വന്നാല്‍ എന്തു ചെയ്യും?*
ഉ: 〽ഭയപ്പെടാനൊന്നുമില്ല. മറ്റെല്ലാത്തിലും എന്നപോലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ ,ഖുർആനിന്റെയും ഹദീസുകളുടേയും വെളിച്ചത്തിൽ അതിനും പരിഹാരം രേഖപ്പെടുത്തിയിട്ടുണ്ട് . രക്തവും ശുദ്ധിയും കൂടി പതിനഞ്ച് ദിവസത്തില്‍ അധികരിക്കാതിരിക്കുകയും ആ രക്തം 24 മണിക്കൂറില്‍ കുറയാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ആര്‍ത്തവമായി പരിഗണിക്കപ്പെടും. (നിഹായ 1/307)


1⃣1⃣) *നോമ്പ്, ത്വവാഫ് തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാന്‍ മരുന്നുകളുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാന്‍ പാടുണ്ടോ?*
ഉ: 〽ആര്‍ത്തവം നടയാന്‍ മരുന്നുപയോഗിക്കുന്നതുകൊണ്ട്[ശരീരത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ] ശറഇല്‍ വിരോധമൊന്നുമില്ല. (തല്‍ഖീസുല്‍ മറാം, പേജ് 247)
ഇടക്കിടെ ആര്‍ത്തവം നിയന്ത്രിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു ഹാനിയും വരില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതുമൂലം ചില തകരാറുകള്‍ കണ്ടേക്കാമെന്ന് പ്രശസ്തരായ ചില ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വിവരിക്കുന്നത് കാണുക: ”മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഒറ്റക്കായും ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അവയില്‍പ്പെട്ടതാണ് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നതും അണ്‌ഡോല്‍പാദനവുമൊക്കെ. കൃത്രിമ മാര്‍ഗത്തിലൂടെ, ഔഷധ സേവയിലൂടെ ഈ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് ആ രംഗത്ത് ഉദ്ദേശിച്ച ഫലം ഉളവാക്കിയാലും മറ്റു പല ദൂഷ്യങ്ങളും ശരീരത്തില്‍ വരുത്തിത്തീര്‍ക്കുന്നു. ഇത്തരം ഗുളികകളിലധികവും നിരവധി പാര്‍ശ്വഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നവയാണ്. സ്തനങ്ങളില്‍ കല്ലിപ്പ്, ഛര്‍ദ്ദി, ലൈംഗികാഗ്രഹം കുറയുക, കരള്‍വീക്കം, ശരീരം തടിച്ചു വരിക, ഞരമ്പു തടിക്കുക എന്നിവ ഉദാഹരണം. ഇത്തരം ഔഷധങ്ങള്‍ ഹൃദ്രോഗികള്‍, പ്രമേഹ രോഗമുള്ളവര്‍, രക്ത സമ്മര്‍ദ്ദമേറിയവര്‍ എന്നിവര്‍ ഉപയോഗിക്കരുത്.” (ലൈംഗിക ശാസ്ത്രം -പേജ് 229)


1⃣2⃣) *ആര്‍ത്തവ കാലത്തും പ്രസവ രക്തകാലത്തും ഖളാആയ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ?*
ഉ: 〽നോമ്പ് ഖളാഅ് വീട്ടണം. പക്ഷെ, രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്‌കാരസമയത്താണെങ്കില്‍ ആ നിസ്‌കാരത്തിന് ഒഴിവ് ബാധകമല്ല.അതെത്ര കുറഞ്ഞ സമയമാണെങ്കിലും ശരി. സുബ്ഹ്, ളുഹ്‌റ്, മഗ്‌രിബ് ഇവയില്‍നിന്ന് ഒന്നിന്റെ സമയത്താണ് രക്തസ്രാവം നിലച്ചതെങ്കില്‍ ആ വഖ്തിലെ നിസ്‌കാരം നിര്‍വഹിക്കണം. എന്നാല്‍ അശുദ്ധി അവസാനിച്ചത് ജംആക്കി നിസ്‌കരിക്കാവുന്ന ളുഹ്‌റ്, അസ്വറ്, ഇശാഅ് എന്നീ നിസ്‌കാരങ്ങളില്‍ ജംഇന്റെ അവസാന സമയത്താണെങ്കില്‍ തൊട്ടു മുമ്പുള്ള നിസ്‌കാരവും നിര്‍ബന്ധമാവും. അതായത് അസ്വറിന്റെ സമയത്ത് ശുദ്ധിയായാല്‍ തൊട്ടു മുമ്പുള്ള ളുഹ്‌റ്, ഇശാഇന്റെ സമയത്താണെങ്കില്‍ മഗ്‌രിബും നിസ്‌കരിക്കണം. (മുഗ്‌നി)


1⃣3⃣) *ആര്‍ത്തവ ചക്രം എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യമെന്ത്?*
ഉ: 〽ഒരു ആര്‍ത്തവം മുതല്‍ അടുത്ത ആര്‍ത്തവം ആവര്‍ത്തിക്കുന്നതുവരെയുള്ള കാലത്തിന് ആര്‍ത്തവ ചക്രം (menstrual cycle) എന്നു പറയുന്നു. ഒരു ആര്‍ത്തവ ചക്രത്തിന്റെ സാമാന്യ ദൈര്‍ഘ്യം 28 ദിവസമാണ്. ഈ ദൈര്‍ഘ്യത്തിന് വ്യത്യാസമുള്ളവരുമുണ്ട്. 25 മുതല്‍ 35 വരെയുള്ള ദിവസങ്ങള്‍ ക്രമമായി ആര്‍ത്തവ ചക്രത്തിനു ദൈര്‍ഘ്യം കണ്ടുവരുന്ന സ്ത്രീകളുമുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ‘ത്വുഹ്‌റ്’ എന്ന് അറബിയില്‍ പറയുന്ന ശുദ്ധിയാണ് ആര്‍ ത്തവ ചക്രംകൊണ്ട് വിവക്ഷ. 

ഫെയ്സ് ബുക്ക് അക്കൗണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം?

ഫേസ് ബുക്ക് അക്കൗണ്ട് എങ്ങനെ Deactivate or Delete ആക്കാം.....


ഏല്ലാവരും facebook use ചെയുന്നവര്‍ ആണ് എന്നറിയാം, ഇന്ന് facebookഅക്കൗണ്ട്‌ ഇല്ലാത്തവര്‍ വളരെ കുറവാണ്... ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉള്ള വിരുതന്മാരും ഉണ്ട്.
facebook അക്കൗണ്ട്‌ ഓപ്പണ്‍ അഥവാ പുതിയത് ഒന്ന് തുടങ്ങാന്‍ ഏല്ലാവര്‍ക്കും അറിയാം. ഏന്നാല്‍facebook ഏങ്ങനെയാണ് ഡിലീറ്റ്ചെയ്യുനത് എന്ന് അറിയാമോ നിങ്ങള്‍ക്ക്.....? അറിയാത്തവരോടാണു ചോദ്യം. മിക്കവരും facebook Deactivateആണ് കാണിച്ചു തരുക !.




1) ആദ്യം നമുക്ക് Deactivateഏങ്ങനെയാണ് ചെയ്യുക എന്നു പഠിക്കാം .
എന്താണ് Deactivate എന്ന് ആദ്യം പറയാം , ഇത് പേര് പോലെ തന്നെയാണ് , താല്‍കാലികമായി നിങ്ങളുടെ അക്കൗണ്ട്‌ ഒന്ന് Deactivate ആകുന്നേയുള്ളൂ. ഡാറ്റകളെല്ലാം അതുപോലെ തന്നെ സേവ് ചെയ്തു സൂക്ഷിക്കുന്നു .ഏപ്പോള്‍ Reactivate ചെയ്യുന്നുവോ അപ്പോള്‍ തിരിച്ചു ലഭിക്കുകയും ചെയ്യും.



Step 1
 Select "Settings"













Step 2
Security settingscclick ചെയ്യുക








Step 3
Deactivate Your Account ഏന്നു കണ്ടോ ???
deactivate ചെയ്യാന്‍ മോഹം ഉണ്ടെങ്കില്‍ click ചെയ്യുക ,,

Step 4 

നിങ്ങള്‍ ഏന്തുകൊണ്ടാണ് ഫേസ്ബുക്ക്‌ Deactivate ആക്കുന്നത്‌  എന്ന് facebook മുതലാളി ചോദിച്ചത് കണ്ടില്ലേ ... നിങ്ങളുടെ Reason ടിക്ക് ചെയ്ത് നമുക്ക് അടുത്ത Stepലോട്ട് പോകാം 




Step 5

 ഇനി "Confirm" ബട്ടന്‍ കൂടി ഒന്ന് click ചെയ്താല്‍ അക്കൗണ്ട്‌ Deactivateആകും ...








അക്കൗണ്ട്‌ Delete അക്കുന്നതാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത് ..
ഡിലീറ്റ് എല്ലാവർക്കും അറിയുന്നതുു പോലെ തന്നെ, നിങ്ങള്‍ ഇതു വരെ അപ്‌ലോഡ്‌ ചെയ്തതും, ഷെയര്‍ ചെയ്തതും ആയ ഏല്ലാം പുര്‍ണ്ണമായും ഡിലീറ്റ് ആകും, ഇതു ചെയ്താല്‍ നിങ്ങളുുടെ അക്കൗണ്ട്‌തന്നെ ഡിലീറ്റ് ആകും. facebookല്‍ നിന്ന് തന്നെ നിങ്ങള്‍ ഇല്ലാതാകും.

ഏങ്ങനെയാണ് അക്കൗണ്ട്‌ Deleteചെയ്യുക ഏന്നു നോക്കാം അല്ലെ .. ആദ്യം തന്നെ തഴെ കൊടുത്ത ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്തെ(സ്വന്തം റിസ്കില്‍ സൂക്ഷിച്ചു ചെയ്യണം , )

Delete ചെയ്യാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ "Delete My Account" ക്ലിക്ക് ചെയ്തു നോക്കു 



പാസ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തതിനു ശേഷം security check ബോക്സ്‌ കൂടി ഫില്‍ ചെയ്തു "Okey" ക്ലിക്ക് ചെയ്യു .........


ഏല്ലാം ശുഭം :)








കടപ്പാട്...it teacher...