page

Sunday, 26 August 2018

നബി തങ്ങൾ സുന്നിയായിരുന്നെന്ന് മുജാഹിദ് ബാലുശേരി മൗലവി!

നബി തങ്ങൾ സുന്നിയായിരുന്നെന്ന് മുജാഹിദ് മൗലവി-മുജാഹിദ് ബാലുശേരി!
👇👇👇👇👁👁👁
https://youtu.be/boVVyVKlXJ0

ഏറ്റവും വലിയ അനുഗ്രഹം സുന്നിയാകാതിരിക്കലാണ് എന്ന് പറഞ്ഞ അതേ നാവു കൊണ്ട് , നബി തങ്ങൾ സുന്നിയായിരുന്നു- എന്ന് പ്രസംഗിച്ച്- കുടുങ്ങിയപ്പോൾ നബിയെ വഹാബിയാക്കുന്ന മുജാഹിദ് ബാലുശേരി മൗലവി❗
👇👇👇👁👁👁
https://youtu.be/AoYt6UkyGa0
വഹാബികൾ എന്ന് പറഞ്ഞാൽ മുജാഹിദുകൾ തന്നെയാണെന്ന്  മൗലവി തന്നെ തെളിയിച്ചു.അതു കൊണ്ടാണല്ലോ തിരുനബിയെ വഹാബി ആക്കി അവതരിപ്പിക്കാൻ വിഭല ശ്രമം നടത്തിയത്...❗ ഇനി ആർക്കും സംശയം വേണ്ട❗

Friday, 24 August 2018

കല്ലിടൽ കർമ്മത്തിലൂടെ നരകത്തിലേക്കോടുന്ന വഹാബികൾ

കൂട്ട പ്രാർത്ഥനയുടെ മുജാഹിദ് വെർഷൻ!
*കൂട്ടു പ്രാർത്ഥനയുടെ മുജാഹിദ് വെർഷൻ...വഹാബീ ഭാഷയിലെ കല്ല് പൂജയും-മുഖ്യ കർമ്മി തന്ത്രി ഹുസൈൻ സലഫി !!!*
👇👇👇👁👁👁
https://youtu.be/OsAFNH1sJd4
*ഖുർആനിലും ഹദീസിലും വന്നത് പോലെ തന്നെ .....!.... കല്ലിട്ട സ്ഥലം കൃത്യം.... ഖിബ് ലയും കൃത്യം..... ഖുർആൻ പറഞ്ഞ ഭക്തിയും സകല വഹാബികളുടെ മുഖത്തുമുണ്ട്.... തൗഹീദിന്റെ വെളിച്ചം കിട്ടാൻ കല്ലിനെ ബഹുമാനിച്ച് ,നിലത്ത് വെക്കാതെ പേപ്പറിലോ മറ്റോ വച്ചിരിക്കുന്നതും കൃത്യം..... നബിയും സഹാബത്തും ചെയ്തതു കൊണ്ട് ബിദ്അത്തൊട്ടുമില്ല..... അവസാനമൊരു കൂട്ട ദുആയും...... കൂട്ട ആമീനും.... സലഫിക്കല്ലിനെ ബഹുമാനിച്ച് പേപ്പർ വിരിക്കൽ സുന്നത്തും, അല്ലാഹുവിന്റെ ഇഷ്ടദാസൻമാരായ ഔലിയാക്കളെ ബഹുമാനിച്ച് പച്ച തുണി വിരിക്കൽ മഹാ ബിദ്അത്തും...!!!....ഇനി കല്ലിനടിയിൽ പേപ്പർ വച്ച സ്ഥിതിക്കിനി, മഖ്ബറയിലും അതേപോലെ ചെയ്യാതെ മുകളിൽ വിരിച്ചതാണോ പ്രശ്നമായത്...?... ബിദ്അഅത്താകാനുള്ള/ നരകത്തിൽ പോകാനുള്ള മാനദണ്ഡം അടിയിലും മുകളിലും സ്ഥാനം മാറ്റി വിരി ക്കലാണോ...?...  സുന്നികളെ നരകത്തിലാക്കാൻ വളച്ചൊടിച്ച് ,സലഫീ സെന്ററിൽ വികസിപ്പിച്ചെടുത്ത സർവ്വ മുജായിദ് പ്രമാണങ്ങളും വഹാബികളെ തിരിഞ്ഞ് കൊത്തുന്നു..... സർവ്വ വഹാബികളും ലെഫ്റ്റ് റൈറ്റടിച്ച് നരകത്തിലേക്ക് മാർച്ച് ഫാസ്റ്റ് നടത്തുന്നു.....!!!.... വഹാബീ മതത്തിൽ പെട്ടു പോയവർ ചിന്തിക്കുക..... സലഫീ പ്രമാണമനുസരിച്ച് നരകത്തിലൊറ്റപ്പെടും മുമ്പ് സലഫിക്കൂടാരത്തിൽ നിന്ന് രക്ഷപ്പെടുക....!!!*
*ഏതായാലും ബിദ്അത്തിന് പുതിയ നിർവചനമായി..... മുജായിദുകൾ ചെയ്താൽ  സ്വർഗത്തിൽ പോകുന്നതും സുന്നികൾ ചെയ്താൽ നരകത്തിൽ പോകുന്നതുമായ 'അവസരവാദ' പുത്തൻ ആചാരങ്ങളാണ് ബിദ്അത്തുകൾ....!!!..... എന്താല്ലേ.....😆 വഹാബിസം നട്ട് നനച്ച് വളർത്തി പാവങ്ങളെ പറ്റിക്കാൻ നജ്ദിൽ നിന്നിറക്കുമതി ചെയ്ത പ്രസ്ഥാനത്തിന്റെ മാസ്റ്റർ പീസിന്ന് ,ഒരു ഗതിയും പരഗതിയുമില്ലാതെ വഹാബീ ടേബിളിൽ മലന്ന് കിടന്ന് വഹാബികളെത്തുപ്പുന്നു....!!!..... നല്ലതല്ലേ പുണ്യമല്ലേ- എന്ന് പറഞ്ഞ് ബിസ്മിയും ചൊല്ലി ഖിബ്ലക്ക് മുന്നിട്ട് കല്ലിനെ ബഹുമാനിച്ച് ശില പാകി ,കൂട്ട ദുആയും നടത്തി-നിങ്ങളോരോന്ന് മതത്തിൽ ചെയ്തു കൂട്ടുമ്പോൾ- എല്ലാ പുത്തനാചാരവും പിഴച്ചതും പിഴച്ചതെല്ലാം നരകത്തിലുമാണെന്ന ഹദീസ് മൗലവിമാരേ നിങ്ങൾ മറന്നു പോകുന്നു......!!!..... ഈ ഹദീസ് കേട്ട് സുന്നിസം വിട്ട കുഞ്ഞാടുകൾ-ഇതേ പേരിൽ വഹാബിക്കൂടാരത്തിൽ ആമീൻ പിടിച്ച് ,കൂട്ടമായി നരകത്തിൽ വീഴുന്നു...... സത്യത്തിൽ 'ശശി' ആരാണ് മുജായിദുകളേ..... നിങ്ങളോ...... അതോ നിങ്ങളെ പറ്റിച്ച മൗലവിമാരോ.......?...... ഹുസൈൻ സലഫി മേസ്തിരി പണിക്കാരനായിരുന്നു- എന്ന പുളിച്ച കമന്റുമായി ഒരു വഹാബിയും ഈ വഴി വരരുത്😆*
                            ✍ *ഖുദ്സി*

കിണറിന് സ്ഥാനം കാണാൻ മുജാഹിദ് മൗലവിമാർ

*കിണറിന് സ്ഥാനം കാണാൻ മുജാഹിദ് മൗലവിമാർ...*
👇👇👇👁👁👁
https://youtu.be/u1N4uAlyI3Q
🌷
*ആശാരിമാരുടെ കുറ്റിയടിക്കൽ* *തൗഹീദേറ്റെടുത്ത് വഹാബീ നവോത്ഥാനം* *ഉഘാണ്ടയിലേക്ക്*...മറഞ്ഞ കാര്യങ്ങൾ അറിയുന്നത് അല്ലാഹു മാത്രമെന്ന് മുജാഹിദ് മാനിഫെസ്റ്റോ... മണ്ണിനടിയിലെ മറഞ്ഞ വെള്ളം കണ്ടുപിടിക്കാൻ മാല കറക്കുമായി സലഫീ മൗലവിമാർ... ന്റുമ്മോ... പല കറക്കും കണ്ടിട്ടുണ്ട്...മൗലവിമാരുടെ ഇതുക്കൂട്ട് കറക്ക്-അതും ഇമ്മാതിരി കോലത്തിൽ ആദ്യമായിട്ടാണ് കാണുന്നത്...പഴയ തൗഹീദിലിത് ശിർക്കും ബിദ്അത്തുമൊക്കെയായിരുന്നു...എല്ലാം പെട്ടെന്നായതുകൊണ്ട് അറിയിക്കാൻ പറ്റിയില്ല... ആദർശ ബന്ധുക്കൾ ഒന്നും വിചാരിക്കരുത്...ഇതൊരറിയിപ്പായി കണക്കാക്കാൻ തെളിഞ്ഞ വഴിയിലപേക്ഷിക്കുന്നു...മറഞ്ഞ വഴിയിയിലൂടെ മണ്ണിനടിയിലെ വെള്ളം കാണാൻ തെളിഞ്ഞ വഴിയിലപേക്ഷ...ഏതെങ്കിലുമൊരു വഴി തെളിഞ്ഞാൽ മതി... കാര്യങ്ങൾ ശിർക്കില്ലാതെ കയിച്ചിലാകും..!..അല്ലെങ്കിലും ഈ ''ശിർക്ക്,ബിദ്അത്ത് ,നരകം''ഇതൊക്കെ സുന്നികൾ ചെയ്യുമ്പോളല്ലേ... അല്ല പിന്നെ...ഇനി മുതൽ സ്ഥാനം കാണൽ കർമ്മത്തിന് വരുന്ന സലഫികളെ തട്ടിയിട്ട് നടക്കാൻ പറ്റാതാകുമോ എന്തോ...വിചിത്ര തൗഹീദുകളിൽ തട്ടിത്തടഞ്ഞ് പല പ്രമുഖ ജിന്നുകൾ പോലും തല കുത്തി വീണു...!... ഇനി ഇവരടിക്കുന്ന കുറ്റിയിൽ തട്ടി ആരൊക്കെ വീഴുമോ ആവോ... കിണറിന് സ്ഥാനം കാണണമെങ്കിൽ വഹാബികളെ വിളിക്കാനാരും മടിക്കണ്ട... കർമ്മം കഴിയുമ്പോൾ പ്രമുഖ കർമിക്കും സഹായികളുണ്ടെങ്കിൽ സഹകർമിമാർക്കും കൈമടക്ക് കൊടുക്കാൻ പറ്റുമോ- കൈ മടക്ക്സ്വീകരിച്ചാൽ തൗഹീദിന്റെ കുറ്റി തെറിക്കുമോ-സ്വീകരിച്ചില്ലെങ്കിൽ വെള്ളം കാണാനടിച്ച കുറ്റി തെറിക്കുമോ എന്നൊക്കെ അടുത്ത അപ്ഡേഷനിലറിയാം...കേരളത്തിലെ മുജാഹിദ് പണ്ഡിത പ്രമുഖർ അബ്ദു റഹ്മാൻ സലഫി തന്നെ പറയട്ടെ അക്കഥ... കൂട്ടത്തിൽ പൊട്ടിച്ച പാറക്കഥയും...നൂൽ നഷ്ടപ്പെട്ട പട്ടം പോലെ പറക്കുന്ന വഹാബീ തൗഹീദ് ഏത് കുറ്റിയിൽ ആര് തളക്കുമോ ആവോ...
                 ✍ *ഖുദ്സി*

Tuesday, 21 August 2018

സംസം വെള്ളവും മുജാഹിദ് പ്രസ്ഥാനവും

🔹🔹🔹
സംസം കൊണ്ടുവരലും
ബിദ്അത്തോ?!
▪▪▪▪➖▪▪▪▪▪▪
അല്ലാഹു തആല ആദരവ് നൽകിയ വസ്തുക്കളെയും
വ്യക്തികളെയും ഇകഴ്ത്തുകയെന്നത് വഹാബിസത്തിന്റെ അടിസ്ഥാന ആദർശം തന്നെയാണ്.

സംസം വെള്ളത്തിന്റെ മഹത്വം ലോക മുസ്ലിംകൾ അംഗീകരിച്ച കാര്യമാണല്ലോ, അക്കാര്യം നബി(സ) വ്യക്തമാക്കിയ ഹദീസുകൾ ധാരാളമുണ്ട്താനും. വിശ്വാസികൾ ഹജ്ജ്, ഉംറ നിർവഹിച്ച് സംസം വെള്ളം നാടുകളിലേക്ക് ശ്രദ്ധാപൂർവ്വം കൊണ്ടുവരാറുമുണ്ട്. പക്ഷേ, മുജാഹിദുകൾക്ക് സംസം അങ്ങനെയൊന്നുമല്ല.
ഒരു സാധാ വെള്ളം...!

കെ.എൻ.എം പ്രസിദ്ധീകരിച്ച മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ സംസമിനെ പറ്റി രേഖപ്പെടുത്തിയത് നോക്കൂ:
" ഹാജറ ബീവിക്കും ഇസ്മാഈൽ നബി(അ)ക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്ര വിസർജനവും മറ്റും ചെയ്താൽ ശുദ്ധിയാക്കാനും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചു കൊടുത്ത കിണറാണ് സംസം." (പേജ്: 298)
നാടൻ ഭാഷയിൽ പറഞ്ഞാൽ ഹാജറ ബീവിക്കും
മകനും കുടിക്കാനും കുളിക്കാനും
മൂത്രമൊഴിച്ചാൽ കഴുകാനുമുള്ള വെള്ളം...!
ലോകത്തെല്ലാ വെള്ളവും ഇതിനൊക്കെ തന്നെയല്ലെ...!

അപ്പോൾ പിന്നെയൊരു ചോദ്യം;ഹാജിമാർ വെള്ളം കൊണ്ടുവരുന്നതെന്തിനാണ്? ഇതിന്റെ മറുപടിയായി മൗലവി തുടർന്നെഴുതുന്നു :

"സ്വഹീഹായ ഒരു ഹദീസിൽ പോലും സംസം വെള്ളം കുടിക്കുവാൻ നബി(സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാൻ സാധ്യമല്ല. സ്വഹാബിവര്യന്മാരിൽ ആരെങ്കിലും രോഗശമനത്തിന് വെള്ളം കുടിച്ചതോ കുടിക്കുവാൻ ഉപദേശിച്ചതോ കാണാൻ സാധ്യമല്ല. ഹജ്ജിന് ശേഷം വെള്ളം കെട്ടി കൊണ്ടു പോകുവാൻ നബി(സ) നിർദ്ദേശിച്ച ഒരു ഹദീസും സ്വഹീഹായിട്ടില്ല. സ്വഹാബിവര്യന്മാരിൽ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ദരിക്കുന്നില്ല."(പേജ്: 298)

നോക്കൂ... മുജാഹിദ് ആദർശ പ്രകാരം സംസം വെള്ളം കെട്ടി കൊണ്ടുവരൽ ഒന്നാം നമ്പർ ബിദ്അത്താണ്. കാരണം, നബി (സ) യോ സ്വഹാബികളൊ അങ്ങനെ ചെയ്തിട്ടില്ല, കൽപ്പിച്ചിട്ടില്ല. മുജാഹിദിന് ബിദ്അത്ത് എന്നാൽ- നബി(സ) ചെയ്യാത്തത് , കൽപിക്കാത്ത് എന്നാണല്ലോ.

✍🏻 Aboohabeeb payyoli
▪▪▪◻◻◻◻▪▪▪▪

Sunday, 19 August 2018

ഉള്ഹിയ്യത്ത് സംശയനിവാരണം- ഇബാറത്തുകളിലൂടെ

1-❓❓ആർക്കാണ് ഉള്ഹിയ്യത്ത് ശക്തിയായ സുന്നത്തുളളത്🤔

✔️☑️ഉള്ഹിയ്യത്തിന് സാമ്പത്തികശേഷിയുളള  പ്രായപൂർത്തിയും ബുദ്ധിയുമുളള  സ്വതന്ത്രനായ എല്ലാ മുസ്ലിമിനും..

 أَنَّ التَّضْحِيَةَ (سُنَّةٌ) فِي حَقِّنَا لِحُرٍّ أَوْ مُبَعَّضٍ مُسْلِمٍ مُكَلَّفٍ رَشِيدٍ
തുഹ്ഫഃ

يسن متأكدا لحر  قادر
فتح المعين

2-❓❓ഖുദ്റത്തിന്റെ(സാമ്പത്തികശേഷി) പരിധി വിശദീകരിക്കാമോ🤔

✔️☑️ആദ്യ പെരുന്നാൾ പകലും രാത്രിയും തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും  ആവശ്യമായ ചെലവൊഴിച്ചാൽ മിച്ചമുളളതിൽ ഉള്ഹിയ്യത്തിന് ആവശ്യമായ സ്വത്ത് ഉണ്ടായിരിക്കുക
എന്നതാണ് ഇബ്നുഹജർ തങ്ങളുടെ വീക്ഷണം
എന്നാൽ നാല് പെരുന്നാൾച്ചെലവും കഴിഞ്ഞ് ഉള്ഹിയ്യത്തിന് ആവശ്യമായ പണം മിച്ചമുണ്ടാകലാണ് പരിധിയെന്നാണ് ഖത്വീബുശ്ശർബീനി തങ്ങളുടെ അഭിപ്രായം
والذي يفهم من كلام التحفة تخصيص ذلك بيوم العيد وليلته فقط، وعبارتها بعد كلام قادر


والمراد به: من يقدر عليها فاضلة عن حاجته وحاجة ممنونه يوم العيد وأيام التشريق، لأن ذلك وقتها، كزكاة الفطر، فإنهم اشترطوا فيها أن تكون فاضلة عن حاجته وحاجة ممونه يوم العيد وليلته، لأن ذلك وقتها.
هكذا قاله الخطيب.

ഇആനത്


3-❓❓അറവ് സമയമെപ്പോൾ മുതൽ ഏത് വരേയാണ്🤔

✔️☑️പെരുന്നാൾ സൂര്യനുദിച്ച് ഒരുകുന്തത്തിന്റേയത്ര ഉയർന്നതുമുതൽ(സൂര്യനുദിച്ച് ചെറിയതോതിൽ പെരുന്നാൾ നിസ്കാരവും ഖുത്വുബയും നിർവ്വഹിക്കാനുളള സമയം-ഏകദേശം 20 മിനിറ്റ്) അയ്യാമുത്തശ് രീഖിന്റെ അവസാനം വരെ
(നാലാം പെരുന്നാൾ സൂര്യൻ അസ്തമിക്കുന്നത് വരെ)
ووقتها من ارتفاع شمس نحر الى آخر ايّام التشريق
فتح المعين

 و قُلْتُ : ارتفاع الشمس فضيلة، والشزط طلوغها تُمْ مُضيّ قذر الرَّكْعَتين والخطبتين، ... وقتها) أي التضحية (إذا ارتفعت الشمس كرمح يوم النحر)
مغنى المحتاج



4-❓❓ഉള്ഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ🤔


✔️☑️തീർച്ചയായും ശർത്വാണ് .കാരണം അതും ഒരു ഇബാദത്താണ്..

ويشترط النية هنا لأنها عبادة
تحفة ٩/٣٦٠

ولا بد في التضحية من النية لأنها عبادة
اسنى المطالب
١/٥٣٨
5-❓❓ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ🤔


✔️☑️ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.
قال الهيتمي رحمه الله في "تحفة المحتاج شرح المنهاج" (9/371) : " وَظَاهِرُ كَلَامِ َالْأَصْحَابِ أَنَّهُ لَوْ نَوَى بِشَاةٍ الْأُضْحِيَّةَ وَالْعَقِيقَةَ لَمْ تَحْصُلْ وَاحِدَةٌ مِنْهُمَا ، وَهُوَ ظَاهِرٌ ; لِأَنَّ كُلًّا مِنْهُمَا سُنَّةٌ مَقْصُودَةٌ " انتهى


6-❓❓എപ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്🤔
✔️☑️അറവ് സമയമോ,മൃഗത്തെ നിർണ്ണയിക്കുന്ന സമയമോ നിയ്യത്ത് ചെയ്യണം.

كونها عند الذبح او تعيين
تحفة ٩/٣٦٠

7-❓❓എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്🤔

✔️☑️സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.


8 -❓❓നിയ്യത്ത് ചെയ്യാൻ മുസ്ലിമായ വകീലിനെ ഏൽപ്പിക്കാമോ🤔

അതെ,അത് അനുവദനീയമാണ്
ويجوز تفويضها الى المسلم الوكيل
اسنى المطالب
١/٥٣٨

9-❓❓ഏതൊക്കെ മൃഗങ്ങളെ അറവ് നടത്താം🤔

✔️☑️അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ.
وشرط ابل أن يطعن  فى السنة السادسة ويعبر عنه بتمام الخامسة وشرط بقر ومعز أن يطعن في السنة الثالثة ويعبر عنه بتمام الثانية وشرط ضأن أن يطعن في السنة الثانية



10-❓❓ബലി മൃഗം ഏത് നിറമായിരിക്കണം🤔

✔️☑️ബലി മൃഗത്തിന്റെ നിറത്തിന്റെ ശ്രേഷ്ടതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.


11-❓❓ഗർഭിണികളേയും,ന്യൂനതഉളളവകളേയും പറ്റുമോ??ഏന്തൊക്കെയാണ് ന്യൂനതകൾ!!?വിശദീകരിക്കാമോ🤔

✔️☑️മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല


وشرطها سلامة من عيب ينقص لحما حالا كقطع اضحية فإنه يلزمه ذبحها ولا تجزئ ضحية وان اختص ذبحها بوقت الأضحية وجرت مجراها فى الصرف وافهم قولنا والا الخ انه لو نذر التضحية بهذا وهو سليم ثم حدث به عيب ضحى به وثبتت له الأحكام  التضحية
وافهم المتن عدم اجزاء التضحية بالحامل وهو ما في المجموع عن الأصحاب لأن الحمل ينقص لحمها كما صرحو به في عيب المبيع والصداق
وقوله أن نقص اللحم ينجبر بالجنين ردوه ايضا بانه قد لا يكون فيه جبر اصلا كالعلقة وبأن زيادة اللحم لا تجبر عيبا كعرجاء أو جرباء سمينة وانما عدوها كاملة في الزكوة لأن القصد فيها النسل دون طيب اللحم والجمع بين قول الأصحاب ذلك
تحفة ٩/٣٥١

12-❓❓മാംസം ഒരു ഫഖീറിന് മാത്രം അൽപ്പം നൽകിയാൽ മതിയോ🤔

✔️☑️അതെ, അതാണ് നിർബന്ധം.
എങ്കിലും ബറകത്തിന് വേണ്ടിയുളള ഒരുപിടിയൊഴിച്ച് ബാക്കി മുഴുവൻ സ്വദഖഃ ചെയ്യലാണ് ഏറ്റവും ഉത്തമം.
ആ ഒരുപിടി കരളിൽ നിന്നാവലും മൂന്നിലൊന്നിനേക്കാൾ ഭക്ഷിക്കാതിരിക്കലും സുന്നത്താണ്.
ويجب التصدق ولوعلى فقير واحد بشيئ ولو يسيرا والأفضل التصدق بكله الا لقما يتبرك باكلها وان تكون من الكبد وان لا يأكل فوق ثلث
(ഫത്ഹുൽ മുഈൻ)

13-❓❓ഉള്ഹിയ്യത്ത് മാംസം ഇതരമതസ്ഥർക്ക് നൽകാമോ🤔

✔️☑️ആരാധനാഭാഗമായുളളവയല്ലാത്ത എല്ലാത്തരം മാംസങ്ങളും അവർക്കും ഹദ്യ ചെയ്യാം.
ഉള്ഹിയ്യത്തിന്റെ മാംസം ഒരിക്കലും അവർക്ക് നൽകാവുന്നതല്ല

وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ مَا لَمْ يَرْتَدَّ إذْ لَا يَجُوزُ لِكَافِرٍ الْأَكْلُ مِنْهَا مُطْلَقًا وَيُؤْخَذُ مِنْهُ أَنَّ الْفَقِيرَ وَالْمُهْدَى إلَيْهِ لَا يُطْعِمُهُ مِنْهَا وَيُوَجَّهُ بِأَنَّ الْقَصْدَ مِنْهَا إرْفَاقُ الْمُسْلِمِينَ بِأَكْلِهَا فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ ( الْأَكْلِ مِنْ اضحية تطوع

تحفة المحتاج
പക്ഷെ..ഒരു അമുസ്ലിമിന്റെ ജീവൻ അവതാളത്തിലാവുകയും രക്ഷക്ക് ഉളുഹിയ്യത്ത് മാംസം മാത്രമുളളൂ എന്ന സഥിതിവരികയും ചെയ്താൽ നൽകുക തന്നെ വേണം

حواشي الشبراملسي:
( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ وَيَضْمَنُهُ الْكَافِرُ بِبَدَلِهِ لِلْفُقَرَاءِ وَلَوْ كَانَ الدَّافِعُ لَهُ غَنِيًّا كَمَا لَوْ أَكَلَ الْمُضْطَرُّ طَعَامَ غَيْرِهِ فَإِنَّهُ يَضْمَنُهُ بِالْبَدَلِ , وَلَا تَكُونُ الضَّرُورَةُ مُبِيحَةً لَهُ إيَّاهُ مَجَّانًا ( قَوْلُهُ : مُطْلَقًا ) أَيْ فَقِيرًا أَوْ غَنِيًّا مَنْدُوبَةٌ أَوْ وَاجِبَةٌ ( قَوْلُهُ وَيُؤْخَذُ مِنْ ذَلِكَ ) أَيْ حُرْمَةُ الْإِطْعَامِ ( قَوْلُهُ : وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ ) أَيْ وَلَوْ بِبَيْعٍ كَمَا يَأْتِى

14-❓❓നേർച്ചയാക്കിയ  ഉള്ഹിയ്യത്തിൽ വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടോ 🤔

✔️☑️ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവമുഴുവൻ ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ലതും അവൻ ഉപയോഗിച്ചാൽ അതിന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകൽ അത്യാവശ്യമാണ്
قوله: ويحرم الأكل إلخ) إي يحرم أكل المضحى والمهدي من ذلك، فيجب عليه التصدق بجميعها، حتى قرنها، وظلفها.
فلو أكل شيئا من ذلك غرم بدله للفقراء.
(وقوله: وجبا) أي الأضحية والهدي.
اعانة الطالبين

15-❓❓ബലിമൃഗത്തിന്റെ തോൽ,കൊമ്പ് എന്നീവ എന്ത് ചെയ്യണം🤔

✔️☑️സുന്നത്തായ ഉള്ഹിയ്യത്തിന്റെ  കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
തോൽ ദാനം ചെയ്യുകയാണ് വേണ്ടത്.
ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.




16-❓❓ദുൽഹിജ്ജ ഒന്ന് മുതൽ  ഉള്ഹിയ്യത്തറവ് സമയം വരെ മുടി,നഖം പോലോത്തത് നീക്കലിന്റെ വിധിയെന്ത്🤔


✔️☑️കറാഹത്ത്
وكره لمريدها إزالة نحو شعر فى عشر ذي الحجة وايام التشريق حتى يضحى
ഫത്ഹുൽ മുഈൻ

17-❓❓മരണപ്പെട്ടവരെ തൊട്ട് ഉള്ഹിയ്യത്തറുക്കാമോ

✔️☑️വസ്വിയ്യത്തുണ്ടെങ്കിൽ മാത്രം

ولا تجوز ولا تقع اضحية عن ميت ان لم يوص بها
تحفة

18-❓❓നിശ്ചിത വയസെത്താത്തതോ അയ്ബുളളതോ[ന്യൂനത] ആയ മൃഗത്തെ നേർച്ചയാക്കിയാൽ  എന്ത് ചെയ്യണം🤔

✔️☑️അറുക്കൽ നിർബന്ധമാണ്..പക്ഷെ അത് ഉള്ഹിയ്യത്തായി സംഭവിക്കുകയില്ല.
ولو نذر التضحية بمعيبة او صغيرة او قال جعلتها اضحية فإنه يلزم ذبحها ولا تجزئ اضحية
فتح المعين


وي محمد حبيب الثقافي وندور
VMH വണ്ടൂർ
N:B-അമുസ്ലിം സഹോദരങ്ങൾക്ക് കൊടുക്കേണ്ടി വരുമ്പോൾ , മറ്റ് ഇറച്ചികൾ സംഘടിപ്പിച്ച് കൊടുക്കുകയോ ഇറച്ചിയും മറ്റും വാങ്ങാനുള്ള തുക കൊടുക്കുകയോ ചെയ്യേണ്ടതാണ്.അമുസ്ലിം സഹോദരന് ഉള്ഹയ്യത്തിന്റെ മാംസം കൊടുക്കാതെ മറ്റ് മാംസം കൊടുക്കണമെന്നതിനൊപ്പം -സകാത്ത് നബി കുടുംബത്തിന് നൽകരുതെന്ന നിയമവും ,അമുസ്ലിമിന്റെ ജീവൻ അവതാളത്തിലാവുകയും രക്ഷക്ക് ഉളുഹിയ്യത്ത് മാംസം മാത്രമുളളൂ എന്ന സഥിതിവരികയും ചെയ്താൽ അവർക്കത് നൽകി ജീവൻ രക്ഷിക്കൽ നിർബന്ധമാണെന്ന നിയമവും ഇതിനോടൊപ്പം ചേർത്തു വായിക്കുക.

അറഫാ നോമ്പിന്റെ പ്രത്യേകതകൾ

📚 💐💐💐💐💐💐💐💐💐💐💐💐💐💐💐📚

*قال النبي صلي الله عليه وسلم* : { صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنَّهُ يُكَفِّرُ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ ( صحيح مسلم )

👉  *നബി(സ്വ)പറയുന്നു:*  "അറഫാ ദിനത്തിൽ നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞു പോയ ഒരു വർഷത്തെ പാപങ്ങളും വരാനിരിക്കുന്ന ഒരു വർഷത്തെ പാപവും അല്ലാഹു തആല പൊറുത്തു കൊടുക്കുന്നതാണ്"
(വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കും എന്നതിലെ വിവക്ഷ അടുത്ത വർഷം പാപങ്ങൾ ചെയ്യാമെന്നല്ല, മറിച്ച് അടുത്ത വർഷം പാപങ്ങൾ ചെയ്യുന്നതിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണമുണ്ടാകുമെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു)
🔺🔻🔺🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺

📝 *അറഫ: കിടിലൻ ഓഫറുകളുടെ ദിനം..!!*

ഒരുപാട് മഹത്വങ്ങൾ നിറഞ്ഞ അറഫ ദിനത്തെ കുറിച്ച് അറിയാതെ പോകരുത്. ചെറിയ ഒരു വായനയിലൂടെ നമ്മുടെ കർമ്മ മണ്ഡലങ്ങളിൽ തുന്നിച്ചേർക്കാൻ ചിലതു മാത്രം പറയട്ടേ.

🍃 *ദിക്റ് അധികരിപ്പിക്കൽ*

ദുൽഹിജ്ജ ആദ്യ പത്തു ദിനത്തിൽ ദിക്റുകൾ  അധികരിപ്പിക്കൽ സുന്നത്താണ്. ഈ പത്തു ദിനങ്ങളിൽ നിന്ന് മറ്റുള്ള ദിനങ്ങളേക്കാളും അറഫാ ദിനത്തിൽ ദിക്റുകൾ വർദ്ധിപ്പിക്കണം. (كنز النجاح والسرور   : ص : 279 )

🍃 *സ്വർഗം സ്ഥിരപ്പെടാൻ*

5 രാത്രികളിൽ ഹയാത്ത് ആക്കിയാൽ (സത്കർമ്മങ്ങളിൽ മുഴുകിയാൽ) അവർക്ക് സ്വർഗം സ്ഥിരപ്പെടുമെന്ന് നബി(സ്വ) പറഞ്ഞ രാത്രികളിൽ ഒന്നാണ് അറഫയുടെ രാത്രി (അറഫാ രാവ്). അവകൾ, തർവ്വിയത്തിന്റെ രാത്രി (ദുൽഹിജ്ജ 8 ന്റെ രാത്രി), അറഫയുടെ രാത്രി, ചെറിയ പെരുന്നാളിന്റെ രാത്രി, ബലിപെരുന്നാളിന്റെ രാത്രി, ശഅ്ബാൻ പകുതിയുടെ രാത്രി.  ( الترغيب والترهيب من الحديث الشريف / المنذري (المتوفى: 656هـ)

🍃 *ദുആക്ക് ഉത്തരം ലഭിക്കുന്ന ദിനം*

നബി(സ്വ) പറയുന്നു: "അറഫ ദിനത്തിലെ ദുആയാണ് ഏറ്റവും ഉത്തമമായ ദുആ"
( الأذكار النووية / باب الأذكار في العشر الأول من ذي الحجة)

ഇബ്നു അബ്ബാസ് തങ്ങൾ പറയുന്നു: "ആരെങ്കിലും അറഫയുടെ പകലിൽ 1000 പ്രാവശ്യം സൂറത്ത് ഇഖ്.ലാസ് ഓതിയാൽ അവൻ ചോദിച്ചത് അവന് നൽകപ്പെടും(കുടുംബ ബന്ധം മുറിക്കലും ഹറാമായ കാര്യവും അല്ലാത്തത്). " ( كنز النجاح والسرور )

🍃 *മൃഗങ്ങൾ അറഫ നോമ്പ് നോറ്റപ്പോൾ*

ചില ഹദീസുകളിൽ കാണാം, മലഞ്ചെരുവിലുള്ള മൃഗങ്ങൾ അറഫ നോമ്പ് നോൽക്കുമായിരുന്നു. ആ സമയത്ത് അവർക്ക് മാംസങ്ങൾ എറിഞ്ഞു കൊടുക്കുമ്പോൾ അവർ അത് ഭക്ഷിക്കാതെ സൂര്യനേയും മാംസത്തേയും മാറി മാറി നോക്കും. എന്നിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ അവരതു ഭക്ഷിക്കുമായിരുന്നെത്രേ.  (حاشية بجيرمي 2\88)

🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
 അറഫ ദിനത്തിൽ  നോമ്പുകാരാക്കിയും സത്കർമ്മങ്ങളിൽ വ്യാപൃതരാക്കിയും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ-ആമീൻ

💐💐💐💐💐💐💐💐💐💐💐💐💐💐💐💐
  *✍അബൂബക്കർ അഹ്സനി പറപ്പൂർ*
  

Thursday, 16 August 2018

ഔലിയാക്കളിലെ മജ്ദൂബുകൾ

ബുദ്ധിയുള്ള ഭ്രാന്തന്മാര്‍!


ചോദ്യം: ഔലിയാകൾക്ക് ശരീഅത്ത് നിയമം ബാധകമല്ലേ...? നോമ്പിന് ഭക്ഷണം കഴിച്ചും, സമയത്ത് നിസ്ക്കരിക്കാത്തവരും ഔലിയാക്കളായി പരിഗണിക്കുന്നുണ്ട്. CM വലിയുളളാഹി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഇതിന്‍റെ മറുപടി ജദ്ബിന്‍റെ ഹാൽ എന്നാണ് പറയാറുള്ളത്. അപ്പോൾ കള്ള ഔലിയാക്കൾക്കും ഈ ന്യായം തന്നെ പറഞ്ഞ് കൂടെ...? അപ്പോൾ യഥാർത്ഥ ഔലിയാക്കളെ ഏങ്ങനെ തിരിച്ചറിയും...?

ഉത്തരം: അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതിലേക്ക് കുറുക്കുവഴികളൊന്നുമില്ല. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലായതിലെത്തുകയില്ല.

സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവിനെയും അവന്‍റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃതരാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണവര്‍” (ശറഹുല്‍ അഖാഇദ് 139).

ഫിഖ്‌ഹ് ഇല്ലാത്ത തസ്വവ്വുഫില്ല -കാരണം ഫിഖ്ഹില്‍ നിന്നു മാത്രമേ അല്ലാഹുവിന്‍റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ. അതുപോലെ തസ്വവ്വുഫില്ലാതെയുള്ള ഫിഖ്ഹും ഇല്ല-കാരണം സത്യസന്ധമായും ആത്മാര്‍ഥമായി റബ്ബിനെ അഭിമുഖീകരിച്ചുമുള്ള കര്‍മങ്ങള്‍ക്കേ ഫലമുണ്ടാകൂ. അതുപോലെത്തന്നെ സത്യവിശ്വാസം കൂടാതെയുള്ള ഫിഖ്ഹും തസ്വവ്വുഫും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല. അപ്പോള്‍ എല്ലാം പരസ്പരം അനിവാര്യതയിലാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം നന്നായി മനസ്സിലാക്കണം. ഇക്കാര്യം ഇമാം  ഗസ്സാലിയെ പ്പോലെയുള്ള മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഔലിയാക്കള്‍. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാരണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക.


ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്.  “നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല”  എന്നു ഇബ്നുതൈമിയ്യഃയും തന്‍റെ ഫതാവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ നിര്‍ബന്ധമില്ലാത്തത് അവരുടെ സ്ഥാന വലിപ്പം കൊണ്ടല്ല. ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ബുദ്ധിയുള്ള കാലത്തോളം ശരീഅതിന്‍റെ നിയമങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കും അനുമതിയില്ല. ദിക്ര് ചൊല്ലിയാല്‍ മതിയെന്നു ചില വ്യാജ ത്വരീഖത്തുകാര്‍ പറയുന്നുണ്ട്. അത്തരക്കാര്‍ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണ്.

വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയത നിഷേധിക്കപ്പെടരുത്. വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കണം. വ്യാജന്മാരെ ചൂണ്ടിക്കാട്ടി ശരിയായ വലിയ്യിനെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറിയണം.

മജ്ദൂബും_ത്വരീഖതും

===================
ഔലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ അവസ്ഥ പ്രാപിച്ചവര്‍ എന്നാണ് ഈ നാമത്തിന്റെ അര്‍ഥം. ജദ്ബ് എന്ന പദം വിത്യസ്ത അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. ഇവിടെ ഉദ്ദേശ്യം ബോധാവബോധങ്ങള്‍ അത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ വിഭാഗത്തിനു സത്യത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരത്താല്‍ സ്വബോധം തന്നെ നഷ്ടമായിരിക്കും. അതുകൊണ്ട് ഇവര്‍ ഒരുതരം ഭ്രാന്തന്മാരാണെന്നു പറയാം. സാധാരണഭ്രാന്തന്മാരല്ല. ആത്മീയ ഭ്രാന്തന്മാരാണ്. സാധാരണക്കാരനിലെ ഭ്രാന്തന്മാര്‍ ഭൌതിക ഭ്രാന്തന്മാരാണെങ്കില്‍ ഇവര്‍ അസാധാരണക്കാരിലെ ഭ്രാന്തന്മാരാണ്. ഇബ്നു അറബി(റ) തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നതു ബുദ്ധിയുള്ള ഭ്രാന്തന്മാര്‍ (ഉഖലാഉല്‍മജാനീന്‍) എന്നാണ്.
മജ്ദൂബുകള്‍ മഹാന്മാര്‍ തന്നെയാണ്. അവരുടെ മാനസിക നില തെറ്റാന്‍ കാരണം
അല്ലാഹുവിലുള്ള അഗാധചിന്തയും പ്രേമവുമാണ് ഇമാം ള്വിയാഉദ്ദീന്‍(റ) പറയുന്നു: “അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചെടുത്തവരാണു മജ്ദൂബ്. അല്ലാഹു അവരെ തന്റെ സന്നിധാനത്തിലേക്ക് ആകര്‍ഷിക്കുകയും അവന്റെ പരിശുദ്ധ പാനീയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു സാധാരണയിലുള്ള നിയമ പ്രശ്നങ്ങള്‍ക്ക് ഇടമില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും സ്ഥാനങ്ങള്‍ കൊണ്ടും അവര്‍ വിജയം കൊയ്തെടുത്തിരിക്കുന്നു”(ജാമിഉല്‍ഉസ്വൂല്‍: 117).
ഇബ്നു അറബി(റ) പറയുന്നു: “ഇലാഹിയ്യായ വെളിപാട് പെട്ടെന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്റെ അരികില്‍ ഗോപ്യമായി നില്‍ക്കുന്നുവെന്നതാണു നേര” (ഫുതൂഹാതുല്‍മക്കിയ്യ: 1/316).
മജ്ദൂബുകള്‍ക്കു സമനില തെറ്റിയ കാരണത്താല്‍ മതവിധികള്‍ നിര്‍ബന്ധമില്ലെന്നൊരു തത്വമുണ്ട്. ഈ വസ്തുത വ്യാജ വിഭാഗത്തിന്റെ ശക്തമായ വഞ്ചനക്കു പാത്രമായ ഒന്നാകുന്നു. ശരീഅതിന്റെ നിയമങ്ങള്‍ ലംഘിക്കുകയും തങ്ങള്‍ ത്വരീഖതിന്റെ ശയ്ഖും മുരീദുമൊക്കെയാണെന്നു നടിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ തെളിവായി ഉദ്ധരിക്കുന്നതു മജ്ദൂബുകളായ മഹാന്മാരെയാണ്. അതുകൊണ്ടു വ്യാജന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ത്വരീഖതിലും ശരീഅതിലും മജ്ദൂബുകളുടെ സ്ഥാനത്തെപ്പറ്റി നാം അറിഞ്ഞിരിക്കണം.
ശരീഅതില്‍ മജ്ദൂബുകള്‍ മതശാസനാമുക്തരാണെന്നാണു പണ്ഢിതമതം. കാരണം, അവര്‍ക്ക് സമനിലതെറ്റി എന്നതുതന്നെ. സമനില തെറ്റാന്‍ കാരണം ആധ്യാത്മ ചിന്തയാണ്. ഇമാം ഇബ്നു അറബി(റ) പറയുന്നു: “ബഹാലീല്‍, മജാനീന്‍, മജാദീബ് എന്നിങ്ങനെ സമനില തെറ്റിയ മഹാന്മാരോടു മതമര്യാദികളെ പറ്റി തേട്ടമില്ല. എന്നാല്‍ ബുദ്ധിസ്ഥിരത ഉള്ളവനു മതനിയമം നിര്‍ബന്ധമാകുന്നു”(അല്‍ഫുതൂഹാത്: 2/511).
ശരീഅതില്‍ മജ്ദൂബ് ആര്‍ക്കും പ്രമാണമല്ലെന്നു ഈ പറഞ്ഞതില്‍ നിന്നു വ്യക്തമാകുന്നു. ഇങ്ങനെ പറയുന്നതു മജ്ദൂബിന്റെ മഹത്വത്തെ മാനിക്കാതിരിക്കലല്ല. അംഗീകരിക്കലാണ്. ഇത്തരക്കാരെ ദീനീ കാര്യത്തില്‍ രേഖയാക്കിയാല്‍ അതു ശരീഅതിന്റെ അസ് തിത്വത്തിനു തകര്‍ച്ച പറ്റാനും ജനങ്ങള്‍ വഴിതെറ്റാനും കാരണമാകും. അതുകൊണ്ട് ഇവരില്‍ നിന്നു ശരീഅതിനു വിരുദ്ധമായി വരുന്ന വാക്കുകളും പ്രവൃത്തികളും വിമര്‍ശന വിധേയമാണെന്നു തന്നെയാണു പണ്ഢിതമതം. ഔലിയാഇലെ മഹാനും അഗാധപണ്ഢിതനുമായ ഇമാം നവവി(റ) പറയുന്നതു കാണുക: “മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്കു നാം വിടുന്നു. പക്ഷേ, അവരില്‍ നി ന്നു ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അതിനെ നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ ശരീഅതിന്റെ നിയമ സുരക്ഷയ്ക്ക് അത് ആവശ്യമാകുന്നു” (അല്‍മഖ്വാസ്വിദ്: 18).
സമനില തെറ്റുന്ന അവസരത്തില്‍ മജ്ദൂബുകള്‍ ശറഈ ശാസനക്കു വിധേയരല്ലെങ്കിലും സ്വബോധത്തില്‍ എത്തുന്ന അവസരത്തില്‍ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. സാധാരണ വിശ്വാസിയോടുള്ള ശാസന തന്നെയാണു ദീനീകാര്യത്തില്‍ ഇവരോടും ഉള്ളത്. ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:
“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും” (മീസാനുല്‍കുബ്റാ: 1/157, 158)(110).
മജ്ദൂബുകളെ കുറിച്ചുള്ള ശറഈ വീക്ഷണമാണു മുകളില്‍ പറഞ്ഞത്. ശരീഅതില്‍ ഇവര്‍ പ്രമാണമാകാത്തതുപോലെ ത്വരീഖതിലും പ്രമാണമല്ലെന്നാണ് ആത്മജ്ഞാനികളുടെ വീക്ഷണം. ശറഈ വിരുദ്ധ ത്വരീഖതില്ലാത്തതിനാല്‍ ഇവരുടെ ശാസനരഹിത ജീവിതം ത്വരീഖതില്‍ രേഖയായി തീരുന്നതല്ല. അതുകൊണ്ട് ഇത്തരക്കാരെ ത്വരീഖതിന്റെ ശയ്ഖുമാരായി അവതരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ഇവര്‍ പറയുന്ന ദീനീ വിരുദ്ധ തത്വങ്ങള്‍ സത്യമായി കാണുന്നതും തെറ്റാണെന്നു പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്. തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം” (ശറഹുല്‍യൂസുഫ്/ഹിദായ: 190).
മജ്ദൂബ് ത്വരീഖതില്‍ അനുകരണീയന്‍ അല്ല എന്നത്രെ ഇബ്നു അറബി(റ) പറയുന്നത്. ഇക്കാരണത്താല്‍ ത്വരീഖതിന്റെ അവിഭാജ്യ ഘടകമായ ‘ശയ്ഖ് മുറബ്ബി’ ആകാന്‍ ഒരു മജ്ദൂബ് അര്‍ഹനല്ല. ഈ വസ്തുത ത്വരീഖത് സംബന്ധിയായ പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്രീസ് പറയുന്നു: “തനിച്ച മജ്ദൂബ് ഒരിക്കലും ശയ്ഖാകാന്‍ അര്‍ഹനല്ല. ശയ്ഖ് ആകുന്നതുമല്ല” (പേജ്: 236).
മജ്ദൂബുകളെ തര്‍ബിയതിനോ പിന്തുടര്‍ച്ചക്കോ പറ്റില്ലെന്ന് ഇബ്നു ഹജറില്‍ ഹയ്തമി  (റ) ഫതാവല്‍ഹദീസിയ്യയില്‍ (പേജ്: 224) പറഞ്ഞതു കാണാം. ചുരുക്കത്തില്‍ ശറഈ വിരുദ്ധമായ യാതൊന്നും അനുവദനീയമാകാന്‍ ത്വരീഖതില്‍ പഴുതില്ല. അതുകൊണ്ടു വ്യാജ ശയ്ഖുമാരായി രംഗത്തുവരികയും ദീനീവിരുദ്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചോദ്യം ചെയ്യുമ്പോള്‍ ജുദ്ബിന്റെ പേരുപറഞ്ഞു തടിതപ്പുകയും ചെയ്യുന്നതു നീതീകരിക്കാനാവില്ല. അത്തരമൊരു അവസ്ഥയുള്ളവന്‍ ശയ്ഖാകാന്‍ തന്നെ പറ്റില്ലെന്നു വരുമ്പോള്‍ പിന്നെന്തു തര്‍ബിയത്?
ജദ്ബിന്റെ ലേബലില്‍ ശറഈ വിരുദ്ധ ജീവിതം നയിക്കുന്ന വ്യാജന്മാരെ കാണാം. സമനില തെറ്റാത്ത ഈ കള്ളനാണയങ്ങളെ ഒരു വിധത്തിലും പരിഗണിക്കേണ്ടതില്ലെന്നും എതിര്‍ക്കുക തന്നെ വേണമെന്നുമാണ് ഇമാം നവവി(റ) അടക്കമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ എതിര്‍ത്തെന്നു കരുതി യാതൊരു തെറ്റും വരാനില്ലെന്നും അവര്‍ നല്ല വരാണെങ്കില്‍ തന്നെ ശറഈ സംരക്ഷണം ലക്ഷ്യമാക്കി വിമര്‍ശിച്ചവന്‍ രക്ഷപ്പെട്ടവനാണെന്നും പണ്ഢിതന്മാര്‍ വിധിച്ചതു കാണാം.

Wednesday, 15 August 2018

നബി പഠിപ്പിക്കാത്ത സ്വലാത്തുകളുമായി മൗലവിമാർ നരകത്തിലേക്ക്!

*നബി തങ്ങൾ പഠിപ്പിക്കാത്ത സ്വലാത്തുകളുമായി വഹാബികൾ കൂട്ടത്തോടെ നരകത്തിലേക്ക്...❗*

👇👇👇👁👁👁


✍️ നബി പഠിപ്പിക്കാത്ത സ്വലാത്തുകൾ ചൊല്ലാൻ പാടില്ല- ബിദ്അത്താണ്- നരകത്തിലാണെന്ന് നാഴികക്ക് 40 വട്ടം പറഞ്ഞിരുന്ന മൗലവിമാർ തിരുനബി ചൊല്ലാത്ത സ്വലാത്തു ചൊല്ലിയാലെന്താകും...?...എന്താകാൻ-ദേ പോകുന്നു അത്തരക്കാർ  കൂട്ടത്തോടെ നരകത്തിലേക്ക്...!...സകരിയ്യ സലാഹി, വഹാബിസത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഏപി അബ്ദുൽ ഖാദർ മൗലവി, ടി പി മൗലവി .... ഇവർ നബി പഠിപ്പിക്കാത്ത സ്വലാത്ത് ചൊല്ലി നരകത്തിലെത്തിയ പ്രമുഖരാണ്... നരകത്തിലെത്തിയപ്പോൾ പണി പാളി... അണികളോട്-നിങ്ങളുടെ കാര്യം മഹ്ഷറയിൽ  മ്മടെ സംഘടന ഏറ്റെടുത്തോളാമെന്ന് പറഞ്ഞ പഴയ പ്രസംഗം വെറുതെയായി... വഹാബീവാദ പ്രകാരം ബിദ്അത്തായ സ്വലാത്തും ചൊല്ലി നരകത്തിലെത്തിയ മൗലവിമാർക്ക് പോലും രക്ഷയില്ല... പിന്നല്ലേ പാവം കുഞ്ഞാടുകളുടെ അവസ്ഥ... എന്ത് ചെയ്യാൻ... പണി പാലുംവെള്ളത്തിൽ തന്നെ കിട്ടി... പടച്ചോന്റെ അടുക്കലെന്ത് മുജാഹിദ് മൗലവി... ഒരു രക്ഷയുമില്ല... കണ്ടറിയാത്തവൻ കൊണ്ടറിയുമെന്നല്ലേ... കൊണ്ടറിഞ്ഞ മൗലവിമാർ അടുത്ത വഴിയന്വേഷിക്കാൻ തന്നെ തീരുമാനിച്ചു... അങ്ങിനെ മ്മടെ സകരിയ്യ മൗലവി അടുത്ത ബസിന് കയറി നേരെ ഭൂമിയിലോട്ടു പോന്നു... എന്തു ചെയ്യാൻ... പറഞ്ഞതു മുഴുവൻ വിഴുങ്ങുക തന്നെ... അല്ലാതെന്തു ചെയ്യും... അങ്ങിനെയാണ് സ്വലാത്തുമായി ബന്ധപ്പെട്ട പഴയ വാദം മാറ്റി പുതിയ തൗഹീദ് അപ്ഡേഷൻ ഇറക്കുന്നത്... എല്ലാം വളരെ പെട്ടെന്ന്...നേതാക്കളുടെ തടി ആദ്യം രക്ഷിക്കണമല്ലോ... ഭൂമിയിലെത്തി-ഞൊടിയിടയിൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിച്ചു... വഹാബീ പുരോഹിതർ പുതിയ സ്വലാത്തു നിയമമിറക്കി... സ്വലാത്ത് ഏത് ഭാഷയിലുമാകാം-നബി പഠിപ്പിക്കണമെന്നില്ല... തുടങ്ങിയ അടിപൊളി അപ്ഡേഷൻ...നെറ്റ് കണക്ഷൻ സ്ലോ ആയതിനാൽ പുതിയ അപ്ഡേഷൻ കിട്ടാത്ത ചില പാവങ്ങൾ ഇപ്പോഴും പഴയ തൗഹീദുമായി കറങ്ങുന്നുണ്ട്... ഏതായാലും ഇതൊരറിയിപ്പായിക്കണ്ട് -പഴയ വാദത്തിൽ നിന്ന്,പുതിയ വാദത്തിലേക്ക് മാറണമെന്ന് അറിയിക്കുന്നു. പെട്ടെന്ന് സ്വർഗത്തിലെത്താനുള്ള തന്ത്രപ്പാടിലിവരുടെ പിന്നിലണി നിരന്ന സാധാരണക്കാരിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... ഇല്ലെങ്കിൽ നിങ്ങളിതൊക്കെ കാണണം-അറിയണം...ചിന്തിക്കണമെന്ന് ഞാൻ പറയില്ല. അത് നിങ്ങളുടെ ഇഷ്ടം...കണ്ടറിയാത്തവർ കൊണ്ടറിയുമെന്നാണ്. കണ്ടും കൊണ്ടുമറിയാത്തവരുടെ കാര്യം പരമ ദയനീയം...!
     *ഖുദ്സി*

മദ്ഹബിലെ നാലും വഹാബികളിലെ നാല്പതും!

അല്ലാഹു ഒന്ന്-നബി ഒന്ന്- ഖുർആനൊന്ന്-നിങ്ങളെന്താ മൗലവിമാരേ ഇങ്ങിനെ...?...

നബി ഒന്നേയുള്ളു അല്ലാഹു ഒന്നേയുള്ളു പിന്നെന്തിനാണ് നാല് മദ്ഹബ് എന്നൊക്കെ ചോദിച്ചാണ് അന്നവരെന്നെ സമീപിച്ചത്...

'''നാല് ഇമാമുകളിലൊരാളെ തഖ് ലീദ് ചെയ്യാൻ നാം നിർബന്ധിക്കും. നിരുപാധികം ഗവേഷണം നടത്താനുള്ള യോഗ്യത നാം അർഹിക്കുന്നില്ല. അങ്ങിനെ വാദിക്കുന്നവർ നമ്മുടെ പക്ഷത്തില്ല'''(സ്വിയാനത്തുൽ ഇൻസാൻ: പേ:474 )എന്നൊക്കെപ്പറഞ്ഞ സാക്ഷാൽ അബ്ദുൽ വഹാബിനെ പരിചയമില്ലാതെ-എല്ലാം മൂളിക്കേട്ട ഞാൻ..... കുറഞ്ഞ  വർഷങ്ങൾക്കപ്പുറമുള്ള ഓർമ്മകളെ എവിടെയോ ഉപേക്ഷിച്ച് പത്രത്തിലേക്കു നോക്കി... എന്തോ ,എന്റെ യവ്വനം പകച്ചു പോയി... പണ്ട് മുതലേ കേട്ട് വരുന്ന നാലിന്റെ പോരിഷയാണോ, ജപ്പാൻ ജിന്നിന്റെ വ്യോമ പാത ഗതി മാറിയതുകൊണ്ടാണോന്നറിയില്ല- സൗദിയിൽ നാലിലൊതുങ്ങി...ഇങ്ങ് കേരളത്തിലാണെങ്കിലോ നവോത്ഥാനത്തിന്റെ തൃശൂർ പൂരവും സലഫീ ഫെസ്റ്റും ഒന്നിച്ചണിനിരക്കുന്ന ദയനീയ കാഴ്ച... ജിന്നായി... വയറസായി... യാ ഇബാദല്ലയായി... ആകെ കോലാഹലം... പോരാത്തതിന് ഏറ്റവും കൂടുതൽ മുജ്തഹിദ് മുത് ലഖ് കേരളത്തിലാണെന്ന് പണ്ടെഴുതി വിട്ടതിന്റെ പോരിഷ വേറെയും... ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി ഒന്നൊന്നര നവോത്ഥാനം... അതും കെങ്കേമമായി... ഓരോ മൗലവിക്കും ഓരോ തൗഹീദെന്ന  ഹൈടെക് പുരോഗമനത്തിലേക്കാണ് നജ്ദിയൻ തേരോട്ടം... സിഹ്ർ ഫലിക്കില്ലെന്നൊരു കൂട്ടർ... അഭൗതിക സഹായവും അഭൗതിക ഗുണരക്ഷ അല്ലാഹുവിൽ നിന്ന് മാത്രമത്രെ... സൃഷ്ടികളിലേക്കത് തിരിച്ചാൽ തൗഹീദ് പറ പറക്കുമെന്ന ഹിമാലയൻ കാരണവും...!... സിഹ്ർ ഫലിക്കുമെന്ന് മറ്റൊരു കൂട്ടർ... അഭൗതികവും മറഞ്ഞ വഴിയും അവരുടെ തൗഹീദിനു മേൽ ഒരു പോറലും വീഴ്ത്തിയില്ലത്രെ... അതൊക്കെ ഉഗാണ്ടയിലേക്ക് പറപ്പിച്ചു...

തറാവീഹ് എട്ടിൽ സെഞ്ച്വറി പൂർത്തിയാക്കി എമ്പതിന്റെ ഭിന്നതയിൽ തകർത്താടുന്നു... പല മൗലവിമാർക്ക് പല തറാവീഹ്... ഇരുപത് ബിദ് അത്താക്കിയവരെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല... അതിനിടക്ക് തലശേരിയിലെ മുജാഹിദ് പള്ളിയിൽ തറാവീഹ് 21 ന്റെ ഹാട്രിക് പൂർത്തിയാക്കിയത്രെ...!...മറ്റൊരു മൗലവിക്ക് തറാവീഹ് പള്ളിയിൽ നിസ്കരിക്കൽ ബിദ്അത്ത്... ബിദ്അത്തോ നരകത്തിലേക്കും...ഉസൂലിവർ മാറ്റിയതോ ഇവരെ ഉസൂൽ മാറ്റിയതോ- ഒരു പിടുത്തവുമില്ല...!

ജിന്നിനെ ബാക്ടീരിയയാക്കി മുജാഹിദ് മുഹദ്ധിസ് സലാം സുല്ലമി പുതിയ ലാബ് തുടങ്ങി... ലാബിലെ സിറിഞ്ചിന് നീളം പോരാത്തതിനാൽ സ്വ ശിഷ്യൻ സകരിയ്യ സലാഹി ഉസ്താദിനെ പൊളിച്ചടുക്കി ഫ്ളാറ്റാക്കി... രോഗം ഉണ്ടാക്കുന്നതിൽ പടച്ചോനുള്ള പങ്കും ജിന്നു ബാക്ടീരിയ അത്തരം സേവനങ്ങളിൽ സലാം സുല്ലമിയിലൂടെ ആധിപത്യം സ്ഥാപിച്ചതും മൂപ്പർക്കിഷ്ടപ്പെട്ടില്ല... ഇജ്തിഹാദിന്റെ ബോംബർ വിമാനം റെഡിയായി നിൽക്കുന്നതു കൊണ്ട് ഏതുസ്താദാണെങ്കിലും സ്ഫോടനമുറപ്പ്... ജിന്നിന്റെ മലയാളം പറഞ്ഞാൽ തൗഹീദും അറബി പറഞ്ഞാൽ ശിർക്കുമായി ഒരു വശത്ത് ഉസ്താദും ശിഷ്യനും ഇഞ്ചോടിഞ്ചു പോരാടുമ്പോൾ ,മറുവശത്ത്-ചിലർ ജിന്നിനെ പിടിക്കാനും പിടിപ്പിക്കാനുമിറങ്ങി... അഭൗതികതയിൽ ജിന്നിനെ തളച്ചും പറത്തിയും ആ തൗഹീദ് കറങ്ങി നടക്കുന്നു... മേശ വലിപ്പിൽ കുടുങ്ങിയ ജിന്നൊരു ഭാഗത്ത്-രക്ഷക്കായി ഫയർസ്റ്റേഷനിലെ നമ്പർ തിരയുമ്പോൾ, മരുഭൂമിയിൽ ചിലർ അതേ ജിന്നിനെ വിളിക്കുന്നു... മുമ്പിലുണ്ടാകണമെന്ന ചെറിയൊരു മൺസൂൺ കാല ഓഫറും... മറഞ്ഞ മാർഗം തെളിയിച്ചെടുക്കാനുള്ള തന്ത്രപ്പാട് ചില്ലറയല്ല...

 ചിലർക്കാണെങ്കിൽ ജിന്ന് ചികിത്സാ കേന്ദ്രം തുടങ്ങാഞ്ഞിട്ടിരിക്കപ്പൊറുതിയില്ല... എൻ ഒ സി കിട്ടാനാരെ സമീപിക്കണമെന്നതിൽ മാത്രമേ ചെറിയൊരു കൺഫ്യൂഷനുള്ളു... സംസം വെള്ളത്തെക്കുറിച്ച് ഗവേഷണം നടത്തിയ പാശ്ചാത്യർ ഇസ്ലാമിലേക്ക് വരുമ്പോൾ- കേരളത്തിലെ ചില മൗലവിമാർ, ഒരു പോരിഷയുമില്ലെന്ന് പറഞ്ഞവരെ യൂഫ്രട്ടീസിന്റെ തീരത്തേേക്കോടിക്കുന്നു... ചിലർക്കതിന്റെ പോരിഷ ബാത്റൂമിലുപയോഗിക്കുന്നതിലെത്തി... എത്ര എത്ര ഗവേഷണങ്ങൾ... എഴുതി എഴുതി  മടുക്കുമെന്നല്ലാതെ... ഇസ്ലാമിലെ നാലു മദ്ഹബിന്റെ വിശാലതക്കെതിരെ കലിതുള്ളിയവർ നാലിലും നാല്പതിലുമൊതുങ്ങാതെ നെട്ടോട്ടമോടുന്നു... ശിർക്കിന്റെ ആരോപണ തേരോട്ടം സുന്നികളെയും കവച്ച് വെച്ച് വഹാബീ ആസ്ഥാനമന്ദിരത്തെ പിടിച്ചുകുലുക്കിയപ്പോഴാണ് സംഗതി പിടുത്തം വിട്ടത്... പ്രതിരോധ ഇഞ്ചക്ഷനെടുക്കലും ഗൈനക്കോളജിസ്റ്റിനെക്കാണലും ഒരു കൂട്ടർ ശിർക്കാക്കിയപ്പോൾ ,രണ്ടാമത് ഡോക്ടറെക്കാണൽ ശിർക്കാക്കി മറ്റൊരു വിഭാഗം കഴിവ് തെളിയിച്ചു... ശിർക്കിന്റെ തേരുരുണ്ടപ്പോൾ ബാലുശേരി സാറിന്റെ തൗഹീദ് തെറിച്ച് ക്ലീൻ ബൗൾഡ്...വെറുതെയല്ല -സർക്കുലറിങ്ങിയെന്ന് സലാഹി സാർ...!... ശിർക്ക് ബിദ്അത്തിന്റെ JCB സംഹാര താണ്ഡവമാടിയപ്പോൾ പല പ്രമുഖരും ഇരട്ട സെഞ്ച്വറിയോടെ ഗ്യാലറിയിലേക്ക്...! പുതിയ ഗവേഷണങ്ങൾ കണ്ടു മടുത്ത ലബ്ബ സാർ-മുജാഹിദുകൾക്ക് ശിർക്ക് തിരിഞ്ഞിട്ടില്ലെന്നു പറഞ്ഞ് എല്ലാത്തിനെയും പുലിവാലു പിടിപ്പിച്ച് മെഗാസ്റ്റാറായി...

തുറന്നു വിടപ്പെട്ട ഇജ്തിതിഹാദ് ഭൂതം ഇരിക്കപ്പൊറുതി കൊടുക്കാതായപ്പോൾ, മ്മടെ ശംസുദ്ധീൻ പാലത്ത് സാർ ശിർക്ക് പഠിപ്പിക്കാനൊരു നഴ്സറി ക്ലാസ് നടത്തി നോക്കി.... ആര് കേൾക്കാൻ... നോ  രക്ഷ....

ഇജ്തിതിഹാദിന്റെ കവാടം യുദ്ധകാലാടിസ്ഥാനത്തിൽ അടച്ചു കെട്ടി സർവ്വ മുജ്തഹിദുകളേയും മൂലക്കിരുത്തണമെന്നഭിപ്രായമുള്ള സമാധാന പ്രിയരായ കുഞ്ഞാടുകളും ഇടക്ക് തല പൊക്കുന്നുണ്ട്... എന്തായാലും നജ്ദിയൻ പേറ്റന്റിന്റെ പിൻബലത്തിൽ പുറത്തുചാടിയ ഇജ്തിഹാദിന്റെ കുട്ടി ഭൂതങ്ങളെ ആര് കുടത്തിലാക്കും എന്നതിൽ മാത്രം ഒരു കൂട്ടായ്മയുമില്ല... അല്ലെങ്കിലും പൂച്ചക്ക് മണി കെട്ടിയാൽ പട്ടിണിയാകുന്നതാരാ...?... ചിന്തിക്കാനുള്ള ''വെവരം'' വേണം മിസ്റ്റർ...!ചിന്തിക്കാനുള്ള അവകാശം ഇക്കൂട്ടത്തിൽ പെട്ടു പോയ സാധാരണക്കാർക്ക് വിട്ടു തരുന്നു...

*ജിന്ന് ബാക്ടീരിയ ആണെന്ന് മുജാഹിദ് മുഹദ്ധിസ് അബ്ദുസ്സലാം സുല്ലമി !*
👇👇👇👁👁👁
https://youtu.be/FKj_efEVZwc
*എതിർത്ത് നേരിടുന്ന സ്വശിഷ്യൻ സക്കരിയ്യ സ്വലാഹി!*

*ശിർക്കാരോപണത്തിന്റെ ടയറുരുണ്ടപ്പോൾ ബാലുശേരിയുടെ തൗഹീദ് തെറിച്ചു- അതും സർക്കുലർ വഴി!*
👇👇👇👁👁👁
https://youtu.be/8GNMNNm5234









കട്ടിളവെപ്പ് ജമാഅത്ത് നവോത്ഥാനത്തിന് വഴിമാറുന്നു!

കട്ടിളവെപ്പ് നവോത്ഥാനത്തിന് വഴിമാറുന്നു!

മുസ്ലിയാക്കന്മാർ പണ്ട് വയറ്റിപ്പിഴപ്പിന് വേണ്ടി ഉണ്ടാക്കിയ കട്ടില വെക്കൽ കർമ്മത്തിന് വെള്ളിമാടുകുന്നിൽ നിന്നൊരു ശാപമോക്ഷം.... സുന്നത്ത് ജമാഅത്തിന്റെ ആചാരങ്ങൾക്കെതിരെ നിരന്തരം തൂലിക ചലിപ്പിച്ചിരുന്ന- ജമാഅത്ത് ഇസ്ലാമിയുടെ പഴയ അമീർ ''ശൈഖുന ആരിഫലി'' അവർകൾ ഔദ്യോഗികതയുടെ ആയിരത്തൊന്നാചാര വെടിയും മുഴക്കി, സ്വഹീഹുൽ ബുഖാരിയുടെ ഗാർഡ് ഓഫ് ഓണറും കൊടുത്തതങ്ങ് ഏറ്റെടുത്തു... അല്ല പിന്നെ... അല്ലെങ്കിലും ചിലരിങ്ങനെയാണ്... സത് കർമങ്ങൾ ആളും പേരുമില്ലാതെ ,ശാപമോക്ഷമില്ലാതെ നരകം കാത്ത് കിടക്കുന്നത് ഏതെങ്കിലും വിശ്വാസികൾക്കിഷ്ടപ്പെടുമോ.....സുന്നികൾ ചെയ്യുമ്പോൾ ഖുർആനിൽ കാണണം...സഹീഹുൽ ബുഖാരിയുടെ നടുക്കഷ്ണത്തിൽ തന്നെ വലിയ ഹെഡിംഗിൽ കാണണം... വിമർശകർ ചെയ്യുമ്പോൾ എന്ത് പ്രമാണം... ഐ ടി യുഗം ആടിത്തിമിർക്കുമ്പോൾ കട്ടിളത്തടിക്കു പകരം കമ്പിയുടെ ഫില്ലറുകൾ സ്ഥാനം പിടിച്ചു എന്ന വ്യത്യാസം മാത്രം... ഏത് കമ്പനിയുടെ  കമ്പിവേണമെന്നതിൽ മാത്രമേ ചെറിയൊരഭിപ്രായ വ്യത്യാസമുള്ളു...മദ്ഹബുകൾക്കിടയിലുള്ള ചെറിയ ചെറിയ വ്യത്യാസങ്ങളിൽ വരവ് വെച്ചതങ്ങ് കണ്ണടക്കാം... ഇതിപ്പോൾ , വഹാബികളുടെ ഭാഷയിൽ-ഖബറാരാധ പോലെ, തനി ഇരുമ്പാരാധന...ഇനി ചിലപ്പോൾ സുന്നികൾ ചെയ്തതിനെ പുരോഗമനക്കാരന്നെതിർത്തത് തടിക്കട്ടിള ആയതു കൊണ്ടായിരിക്കുമോ... ഇതാണെങ്കിൽ കമ്പിയുടെ ഫില്ലർ വെക്കൽ കർമ്മവും... മരവും കട്ടിളയുമാണെങ്കിൽ ബിദ്അത്തും ഇരുമ്പും ഫില്ലറുമാണെങ്കിൽ സുന്നത്തുമെന്ന വിവേചനമുണ്ടോ ആവോ... പണ്ട് സുന്നികളെ എതിർത്തതിന്റെ കാരണം ഇത്തരം കർമങ്ങൾ നബിയോ അല്ലാഹുവോ പഠിപ്പിച്ചിട്ടില്ലെന്നതായിരുന്നു... ഇതിപ്പോൾ എത് നബി ആണാവോ പഠിപ്പിച്ചത്... അന്ന് കാണാത്ത പ്രമാണം വല്ലതും ഇവരിന്നു കണ്ടോ...കണ്ട ലക്ഷണമാണ്... അല്ലെങ്കിൽ ബിദ്അത്തുകൾ ചെയ്ത് നരത്തിൽ ചാടാനാരെങ്കിലും തയ്യാറാകുമോ...അവസാനമൊരു കൂട്ട ദുആയോടെ ശുഭ:പരിസമാപ്തിയും...നിസ്കാരശേഷം കൂട്ട  ദുആ ഇല്ലാത്തത് നബി തങ്ങൾ പഠിപ്പിക്കാത്തതു കൊണ്ടാണത്രെ.... അങ്ങിനെയെങ്കിലീ ദുആ നബി തങ്ങൾ പഠിപ്പിച്ചിട്ടു തന്നെയാണ്...പക്ഷേ എവിടെ... അതു കണ്ടു പിടിക്കാനിനി ഏതു മുങ്ങൽ വിദഗ്ദരെയാണോ ഏല്പിക്കേണ്ടത്...സുന്നികൾ ചെയ്തപ്പോൾ ഇതേ ദുആഇനെ എതിർത്തത് ബിദ്അത്തായതു കൊണ്ട്... ചിലപ്പോൾ ബിദ്അത്ത് പഴകി സുന്നത്തായതാണോ... ചിലതങ്ങിനെയാണല്ലോ... പഴകുമ്പോൾ ഗുണം കൂടുമെന്നാണല്ലോ... ഇനിയിപ്പോൾ നിസ്കാരശേഷമുള്ള കൂട്ടുപ്രാർത്ഥന- മിഹ്റാബ് ,പഴയ തടിയിൽ നിന്ന്  ഇരുമ്പിന്റെ ഫില്ലറിലേക്ക് രൂപം മാറിയ സ്ഥിതിക്ക്- നരകത്തിലേക്കുള്ള  ബിദ്അത്തിൽ നിന്ന് സ്വർഗത്തിലേക്കുള്ള സുന്നത്തിലേക്ക്‌ വഴിമാറുമോ ആവോ...ചിന്തിക്കുന്നവർക്കെന്തൊക്കെയോ ദൃഷ്ടാന്തങ്ങളുണ്ട്...!

N:B-ആരിഫലി സാറിനെ വ്യക്തിപരമായി ബഹുമാനിക്കുന്നു... അദ്ധേഹത്തെ വിമർശിക്കൽ പോസ്റ്റിന്റെ ലക്ഷ്യവുമല്ല... സുന്നത്ത് ജമാഅത്തിന്റെ വീക്ഷണത്തിൽ അദ്ധേഹം ചെയ്തത് പുണ്യകർമം തന്നെയാണ്... ഇത്തരം കർമങ്ങൾ ഇനിയും ചെയ്യാനദ്ധേഹത്തിനാകട്ടെ എന്നാശംസിക്കുന്നു..പക്ഷേ,സുന്നീ ആചാരങ്ങൾക്കെതിരെ നിരന്തരം പേനയുന്തിയ അതേ ആളിൽ നിന്ന് സമാനമായ ആചാരം കണ്ടപ്പോൾ സൂചിപ്പിച്ചെന്നു മാത്രം... ആദർശപരമായ ചർച്ചകൾ മാത്രം നടക്കട്ടെ...!

മഖ്ബറ പൊളിക്കൽ-മുജാഹിദ് പുസ്തകത്തിൽ!

വഹാബികൾ മഖ്ബറകൾ പൊളിക്കുകയും സ്വത്തുക്കൾ കൊള്ളയടിക്കുകയും മുസ്ലിംകളെ കൊലപ്പെടുത്തുകയും ചെയ്തത്, വഹ്ഹാബികളുടെ അറബി പുസ്തകത്തിൽ
عنوان المجد في تاريخ نجد ١-٢٥٧، ٢٥٨🖕







സ്വപ്നവും മുജാഹിദുകളും

സ്വപ്ന കഥകൾ അരങ്ങു തകർക്കുമ്പോൾ
മുജാഹിദ് നവോത്ഥാനം പിന്തിരിഞ്ഞോടുന്നു...!!!
1-നുബുവ്വത്തിന്റെ 46ലൊരംശമായ നല്ല നല്ല സ്വപ്നങ്ങൾ കാണുന്ന ഔലിയാക്കളാകാൻ അനുയായികളോടാഹ്വാനം ചെയ്യുന്ന ഹുസൈൻ_സലഫി...!
👇👇👇👁👁👁
https://youtu.be/dI7yykTDLxI

2-മരിച്ച ഭാര്യക്കു വേണ്ടി ,മരിച്ച ആളുടെ കൈവശം കഫൻ തുണി കൊടുത്തു വിട്ട കാര്യം പറഞ്ഞും മരിച്ച ഭാര്യക്ക് കഫൻ തുണി കുറഞ്ഞു പോയ കാര്യം സ്വപ്നത്തിൽ കണ്ടത് വിവരിച്ചും ,ലോകർക്ക് തൗഹീദിന്റെ '''ഖുറാഫത്തും ഖുബൂരിസവും''' പഠിപ്പിക്കുന്ന ----'''മുജാഹിദ് പ്രഭവ കേന്ദ്രമെന്ന് ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖമെന്ന- മുജാഹിദ് സെന്റർ കോഴിക്കോട് 2-ൽ നിന്ന് മുജാഹിദുകൾ പ്രസിദ്ധീകരിച്ച ബുക്കിൽ പരിചയപ്പെടുത്തിയ'''സാക്ഷാൽ ഇബ്നു അബ്ദുൽ_വഹാബ്...!
👇👇👇👁👁👁
https://youtu.be/hBo01evvB90

മരിച്ചവർ കേൾക്കുമെന്ന് മാത്രമല്ല കഫൻ തുണി വരെ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന അബ്ദുൽ വഹാബിന്റെ അടിപൊളി മുജാഹിദ് തൗഹീദ്... ഇതൊക്കെ വായിച്ചിട്ടൊരു മുജാഹിദും അങ്ങേ ലോകത്തേക്ക് പാർസൽ_സർവ്വീസ് തുടങ്ങാതിരുന്നാൽ മഹാഭാഗ്യം...!

3-രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി #സഈദ്_ഇബ്നു_ജോർജ്... അദ്ധേഹം കണ്ട സ്വപ്ന കഥ വിവരിക്കുന്നു... പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത്ഷായും വരെ ജോർജ് സാറിൽ നിന്ന് ഇസ്ലാം പഠിക്കുന്നത്രെ...!... ഏതായാലും നേരം പുലർന്നപ്പോൾ, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഫൈനൽ  റിസൽറ്റെത്തി...''' അവർക്കൊന്നും ശെരിയായ ഇസ്ലാം കിട്ടിയിട്ടില്ലത്രെ...!...''' ഈ നാട്ടിലെ ഏത് സാധാരണക്കാരനുമറിയുന്ന വസ്തുത ജോർജ് സാറിനറിയാൻ നുബുവ്വത്തിന്റെ 46ലൊരംശമെടുത്ത് പ്രയോഗിക്കേണ്ടി വന്നു. ഏതാണ്ട് 147 പ്രയോഗിക്കുംപോലെ...സാർ... നിങ്ങളുടെ നവോത്ഥാനമിപ്പോൾ നല്ല മൈലേജിലാണ് ഓടിക്കൊണ്ടിരിക്കുന്നത്...പോക്ക് പക്ഷേ, ഉഘാണ്ടയിലേക്കാണെന്നു മാത്രം...പോകുന്ന വഴിയിൽ വിശ്രമിക്കാനിറങ്ങുമ്പോളെങ്കിലും പോരോടുസ്താദിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനൊന്ന് ശ്രമിച്ചു നോക്ക്...നവോത്ഥാനം എത്ര ഡിഗ്രിയിലാണ് കറങ്ങിത്തിരിയുന്നതെന്ന് നമുക്കൊന്ന് കാണാം...!!!

1- ഹുസൈൻ സലഫി

*വഹാബീ ഔലിയാക്കളെത്തുന്നു-നുബുവ്വത്തിന്റെ 46ലൊന്നായ കറാമത്തുകളുമായി ...!*
👇👇👇👁👁👁
https://youtu.be/dI7yykTDLxI
🌷ദാ വരുന്നു വഹാബീ ഔലിയാക്കൾ...നുബുവ്വത്തിന്റെ 46ലൊരംശത്തിന്റെ കറാമത്തുമായി...കാലത്തിന്റെ പൾസറിഞ്ഞ മഹാ മാസ്മരികതയുമായി... വഹാബീ നവോത്ഥാനം സ്വപ്നത്തിന്റെ തേരിലേറി പറക്കാൻ ശ്രമിക്കുന്നത്- ''മുമ്പ് അന്തവിശ്വാസമെന്ന്, '''ആരൊക്കെയോ''' കൂക്കിവിളിച്ചിരുന്ന സ്വപ്നമെന്ന മഹാ ലോകത്തേക്ക്''... ഇത്രയും നാളും ഔലിയാക്കളെന്നു കേൾക്കുമ്പോൾ അന്ധവിശ്വാസത്തിന്റെ ആണി അടിച്ചവരും, സുന്നികളെ എതിർക്കാനായി 'അല്ലാഹുവിന്റെ ഔലിയാക്കളെന്ന' പുസ്തകവുമെഴുതിയവരുമായിരുന്നു വഹാബികൾ... കാലം മാറിയപ്പോൾ വഹാബികൾക്കും പൂതി കേറി- 'ഔലിയ ആകാൻ'... എന്താ ചെയ്യുക...!... ഓരോരുത്തരുടെ ആഗ്രഹങ്ങളേ... കുഞ്ഞീദ് മദനി പറഞ്ഞപോലുള്ള 'എല്ലാവരും ഔലിയാക്കളാണെന്ന' നിസാര ഔലിയപ്പട്ടം പോരാ... 'നുബുവ്വത്തിന്റെ നാല്പത്തി ആറിലൊരംശമായ-കാണുന്ന സ്വപ്നമെല്ലാം ഫലിക്കുന്ന,സ്വപ്നത്തിലൂടെ വിവരങ്ങൾ കിട്ടുന്ന സൂപ്പർ ഔലിയ തന്നെയാകണം'... ഒന്നുറങ്ങി എണീറ്റാൽ ചന്ദ്രനിലെ നാസ ആപ്പീസു പോലും കിനാവിൽ നേരിട്ട് കാണുന്ന, ശാസ്ത്രത്തെപ്പോലും കുനിച്ച് നിർത്തുന്ന ഹൈടെക് കറാമത്തുള്ള ഒന്നൊന്നര ഔലിയാക്കൾ...ചുട്ട കോഴിയെ പറപ്പിക്കുന്ന കടമറ്റത്ത് കത്തനാരൊക്കെ വഹാബികളുടെ മുമ്പിലിനി ചീള് കേസ്...!...സ്വപ്നങ്ങളിലൂടെ ലോകത്തിന്റെ സകല രഹസ്യങ്ങളും ഞൊടി ഇട അറിയുന്ന-നുബുവ്വത്തിന്റെ 46ലൊരംശത്തിലൂടെ കറങ്ങിത്തിരിയുന്ന-ആത്മീയതയുടെ അടിത്തറ തൊട്ടറിഞ്ഞ 90 ഡിഗ്രിയിലുള്ള  കളിയാണ്... ഓരോ വീട്ടിലും ഇത്തരം കഴിവുള്ള ഓരോ ഔലിയ എങ്കിലും വേണമെന്നതല്ല ലക്ഷ്യം...ഓരോ മുജാഹിദും അത്തരം കഴിവാർജിച്ചെടുക്കണമെന്നതാണ് പരമ ലക്ഷ്യം... സുന്നികൾക്ക് പല നാടുകൾക്കൊരു ഔലിയയെ കളിയാക്കിയിരുന്നവരിപ്പോൾ- ഒരു വീട്ടിൽ പല ഔലിയ എന്ന അടിപൊളി അഭ്യാസത്തിലേക്കാണ് ചുവട് വെക്കുന്നത്... വഹാബികളെല്ലാം ഇത്തരം കറാമത്തുകൾ കരസ്തമാക്കുന്നതു കൊണ്ട്, ഒരു വഹാബിക്ക് മറ്റൊരു വഹാബിയെ ആശ്രയിക്കേണ്ടി വരില്ല. അവിടെയും കുടുങ്ങുന്നത് പാവം സുന്നികൾ തന്നെ ... ഇത്തരം കറാമത്തില്ലാത്തതിനാൽ, സ്വപ്ന വിവരങ്ങളറിയാനും,വരും ദിവസ പ്രത്യേക സ്വപ്നദർശന വിവരങ്ങൾക്കുമായി പാവം സുന്നികൾ വഹാബീ വീടുകളിലേക്ക് ... എന്തിന് സംശയിക്കണം... നുബുവ്വത്തിന്റെ അംശമല്ലേ... അതും ഓരോ വഹാബിക്കും...സുന്നികൾ കൂടുതലും വഹാബികൾ -സുന്നികളെ അപേക്ഷിച്ച്   വിരലിലെണ്ണാവുന്നവരുമായതു കൊണ്ട് വഹാബീ വീടുകളിൽ തിരക്ക് സ്വാഭാവികം... ടോക്കൺ വേണോ ഫോൺ ബുക്കിംഗ് ഉണ്ടാകുമോ എന്നൊക്കെ അടുത്ത അപ്ഡേഡേഷനിലറിയാം... മടിക്കണ്ട വഹാബികളേ... സഹജീവികൾക്ക് ചെയ്യുന്ന ചെറിയൊരു ഉപകാരമായി കണ്ടാൽ മതി....

വഹാബികളുടെ ഓരോ വീട്ടിലും,നുബുവ്വത്തിന്റെ 46ലൊന്നുള്ള  പല ഔലിയാക്കൾക്കായി മിഷൻ 46/2020 ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു... നേതൃത്വവും ഉപദേശവും വഹാബീ ഔലിയാക്കളുടെ ഖുതുബ് ''ശൈഖ് ഹുസൈൻ സലഫി ഔലിയ'' തന്നെ ... സംശയിക്കണ്ട... മൂപ്പര് ഇത്തരം കറാമത്തുകളുടെ ഉസ്താദാണ്....''നിങ്ങൾ പ്രവർത്തിക്കാത്തതെന്തിന് പറയണമെന്ന'' ഖുർആൻ വാക്യമംഗീകരിക്കുന്ന ഹുസൈൻ സലഫി,നുബുവ്വത്തിന്റെ 46ലൊരംശം ലഭ്യമായ ഔലിയാക്കളുടെ നേതൃ പട്ടികയിലിടം പിടിക്കാതെ കുഞ്ഞാടുകളെ ഉപദേശിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്... മാത്രവുമല്ല-സുന്നികൾ മുഴുവനും നരകത്തിലായ സ്ഥിതിക്ക്, സ്വർഗത്തിലേക്കുള്ള ചുരുക്കം ചിലരിൽ പെട്ട ഇദ്ധേഹം ഖുർആനിനെതിര് പ്രവർത്തിക്കുമെന്നത് സ്വർഗ പ്രവേശന ആക്ടിന്റെ ലോജിക്കിനോടൊട്ടും യോജിക്കുന്നുമില്ല... ഹേ സുന്നികളേ... മണ്ണും ചാരി നിന്നവര് പെണ്ണും കൊണ്ട് പോയത് കണ്ടോ... നിങ്ങളിങ്ങനെ ഔലിയാക്കളും യാസീനോത്തുമായി നടന്നോളൂട്ടോ... കറാമത്ത് മുഴുവൻ 46ലൊന്നിന്റെ കൊട്ടയിൽ വാരിക്കൂട്ടുന്നത് വഹാബികളും... ഏതായാലും എല്ലാവഹാബികളും നുബുവ്വത്തിന്റെ 46ലൊന്നിന്റെ കറാമത്തുകളുമായി നാളെയുടെ ലോകം നിയന്ത്രിക്കുന്ന ആത്മീയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം...


വഹാബികളിൽ ഔലിയാക്കൾ വേണമെന്ന് ആഹ്വാനം ചെയ്ത ശൈഖ് ഹുസൈൻ സലഫി ഔലിയയുടെ വാക്കുകളിലൂടെ...


 🎤'''അല്ലാഹുവിനോട് അടുപ്പമുളള  അല്ലാഹുവിൻറ ഔലിയാക്കളായ ആളുകൾക്ക് ഈ ലോകത്ത് വെച്ച്തന്നെ സന്തോഷവാർത്ത കിട്ടികൊണ്ടിരിക്കും. അത് അവരുടെ സ്വപ്നങ്ങളാണ് .

മുഅമിൻ കാണുന്ന നല്ലനല്ല സ്വപ്നങ്ങൾ നുബുവ്വത്തിൻറ 46ൽ ഒരു അംശമാണെന്നും ചില റിപ്പോർട്ടിൽ കാണാം.
ഇത്തരം നല്ല സ്വപ്നം കാണാനുളള ( ഒരാൾ ഔലിയ ആകാനുളള) ഒരേയൊരു  മാർഗ്ഗം വാക്കിലും പ്രവർത്തിയിലുമെല്ലാം സത്യസന്ധത പാലിക്കലാണ്.
ഹറാം കാണാതെ കേൾക്കാതെ,സംസാരിക്കാതെ മുഴുവനും അല്ലാഹുവിൻറ മാർഗ്ഗത്തിലായി ജീവിതം നയിക്കുന്നവർ സത്യസന്ധരാണ്. അവരാണ് മുഅമിൻ.അവരാണ് ഔലിയാക്കൾ.അവർക്ക് സ്വപ്നത്തിലൂടെ (ഇൽഹാം)പല വിവരങ്ങളും കിട്ടും.അത്തരം ആളുകളാകാൻ നാം ശ്രമിക്കണമത്രെ...!!!'''🎤

🌷വഹാബികളേ..ഏതായാലും മൂന്നരക്കോടി  മലയാളികളും 46ലൊന്നിന്റെ പോരിഷയുള്ള മുജായിദ് ഔലിയാക്കളെ കാണാൻ കാത്തിരിക്കുന്നു... എത്രയും പെട്ടെന്ന് അണിയറയിൽ നിന്ന് അരങ്ങത്തേക്കെത്തുമല്ലോ... ഇത്തരം നവോത്ഥാനങ്ങളുമായി ഇനിയുമിനിയും സമുദായത്തിന് 'സേവനം' ചെയ്യാൻ നിങ്ങൾക്കാകട്ടെ എന്നാശംസിക്കുന്നു...

2-ഇബ്നു അബ്ദുൽ വഹാബ്


*സ്വപ്നത്തിന്റെ ഖുറാഫത്തും ഖുബൂരിസവുമായി അബ്ദുൽ വഹാബ് !*
👇👇👇👁👁👁
https://youtu.be/hBo01evvB90
🌷മരിച്ച ഭാര്യക്കു വേണ്ടി ,മരിച്ച ആളുടെ കൈവശം കഫൻ തുണി കൊടുത്തു വിട്ട കാര്യം പറഞ്ഞും മരിച്ച ഭാര്യക്ക് കഫൻ തുണി കുറഞ്ഞു പോയ കാര്യം സ്വപ്നത്തിൽ കണ്ടത് വിവരിച്ചും ,ലോകർക്ക് തൗഹീദിന്റെ '''ഖുറാഫത്തും ഖുബൂരിസവും''' പഠിപ്പിക്കുന്ന ----'''മുജാഹിദ് പ്രഭവ കേന്ദ്രമെന്ന് ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖമെന്ന- മുജാഹിദ് സെന്റർ കോഴിക്കോട് 2-ൽ നിന്ന് മുജാഹിദുകൾ പ്രസിദ്ധീകരിച്ച ബുക്കിൽ പരിചയപ്പെടുത്തിയ'''സാക്ഷാൽ ഇബ്നു അബ്ദുൽ_വഹാബ്...!

3-സഈദ് ഇബ്നു ജോർജ്




മുജാഹിദ് നവോത്ഥാനം പിന്തിരിഞ്ഞോടുന്നു

🔘🔘⚫⚫
*വഹാബി നവോഥാനം തിരിഞ്ഞോടുന്നു.*🏃‍♂
1⃣
   മൗലവിമാർ വരുന്നു
   ജിന്നിനെഅടിച്ചിറക്കാൻ!
▪▪▪▪▪▪▪▪
ജിന്ന് കൂടൽ, ജിന്നിറക്കൽ, ജിന്നിനോട് പോ എന്ന് പറഞ്ഞിട്ട് പോയില്ലേൽ അടിച്ചിറക്കൽ.... ഇതൊക്കെയായിരുന്നു മുജാഹിദ് പ്രസ്ഥാനം വരും മുമ്പ് കേരളത്തിലെ മുസ്ലിമീങ്ങളെ അവസ്ഥ.ഈ അന്ധവിശ്വാസങ്ങളെ നിർമ്മാർജ്ജനം ചെയ്ത് നവോഥാനം നടത്തിയവരാണ് ഞങ്ങൾ.

ഒരു പത്ത് കൊല്ലം മുമ്പ് വഹാബി ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു. എന്നാലിപ്പോൾ നവോഥാനം മലക്കം മറിഞ്ഞു. ഇപ്പറഞ്ഞതൊന്നും അന്ധവിശ്വാസമല്ല. ആയത്തും ഹദീസും ഇതെല്ലാം ശരിവെക്കുന്നുണ്ട്.
എന്ന് മാത്രമല്ല സാക്ഷാൽ ഇബ്നുതൈമിയ്യക്ക് തന്നെ ഇതായിരുന്നു പണി എന്ന് പറഞ്ഞ് ജിന്ന് ബാധയും ജിന്നിറക്കലും അടിക്കലും ശപിക്കലും ആക്ഷേപിക്കലും എങ്ങിനെയൊക്കെയാവണമെന്ന്എഴുതി പഠിപ്പിക്കുകയാണ് കേരള 'നവോഥാന' വഹാബി...


ഒരു സലഫി മൗലവി എഴുതുന്നു:

"ജിന്ന് മനുഷ്യ ശരീരത്തിൽ കയറുകയും അങ്ങനെ അവർക്ക് സ്വർഉം (അപസ്മാരം) അത് പോലുള്ള മറ്റ് പല രോഗങ്ങളും ഉണ്ടാക്കുകയും ചെയ്യും. അറിവ് കുറഞ്ഞവരും ശരിയായ ബുദ്ധിയും ബോധവും ഇല്ലാത്തവരുമല്ലാതെ അക്കാര്യത്തെ നിഷേധിക്കുകയില്ല. അല്ലാഹുവിന് വിധേയപ്പെട്ട് അവങ്കലേക്ക് അഭയം തേടി ചെല്ലലാണ് ഇതിനുള്ള ശറഇയ്യായ പരിഹാരം അവർക്കെതിരെ ശറഇയ്യായ മന്ത്രം കൊണ്ട് അല്ലാഹുവോട് സഹായം തേടലും അത് പതിവാക്കലും അതേപോലെ, പുറത്ത് പോകാൻ വിസമ്മതിക്കുന്ന അവസരത്തിൽ ജിന്നിനെ അടിക്കലും ശപിക്കലും ആക്ഷേപിക്കലുമൊക്കെ ശറഹ് അനുവദിച്ച മാർഗ്ഗങ്ങളാണ്...
വിശുദ്ധ ഖുർആൻ ഓതുകയും ശർഇൽ സ്ഥിരപ്പെട്ട മന്ത്രങ്ങൾ നടത്തുകയും പിന്നെ ആവശ്യമാകുന്ന പക്ഷം അവന് അടിയോ ഭീഷണിയോ നൽകുകയോ ചെയ്താൽ പിന്നെ മനുഷ്യ ശരീരത്തിൽ ഉറച്ച് നിൽക്കാൻ ജിന്നിന് കഴിയില്ല."

മന്ത്രവും മന്ത്രവാദവും
ബഷീർ സലഫി :144, 145

✍Aboohabeeb payyoli
🔹▪🔹▪🔹▪🔹▪




*ജിന്ന് ഇരിക്കുന്നത്*
*തലയോട്ടിയിൽ*
▪▪▪▪▪▪▪▪
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂2⃣

ചില പോക്കിരി ജിന്നുകൾ ഉണ്ട്.അവരങ്ങിനെ ഒറ്റടിക്കങ്ങിറങ്ങുകയില്ല, ഇറങ്ങിയാൽ തന്നെ ചിലപ്പോൾ വീണ്ടും തിരിച്ചുവരും. അവരെ എന്തു ചെയ്യണം? നമ്മുടെ നാട്ടിലെ മൗലവിമാരുടെ ചൂട് പിടിച്ച ചർച്ചയാണ്.

ഈ ചർച്ച പഴയ കാല മുസ്ല്യാക്കൾ നടത്തിയപ്പോൾ അത് ആത്മീയ ചൂഷണം/ തട്ടിപ്പ് /കീശ നിറക്കാൻ / തനി ഖുറാഫാത്ത്/അന്ധവിശ്വാസം ... ഹൊ, എന്തൊക്കയാ മൗലവിമാർ പറഞ്ഞിരുന്നത് !!

ഇപ്പോൾ, തിരിഞ്ഞോടുകയാണ് ഈ അന്ധവിശ്വാസങ്ങൾ വാരിപ്പുണരാൻ.

ഒരു മൗലവി എഴുതുന്നു:
"ധിക്കാരിയായ ഒരു ജിന്നിനെ പ്രയാസപ്പെടുത്തുന്നതിന്നായി ഖുസ്തുൽ ഹിന്ദ് (കൊട്ടം എന്ന പേരിൽ അറിയപ്പെടുന്ന ആയൂർവേദ ഔഷധം)ഉപയോഗിക്കാവുന്നതാണ്.
രോഗിയുടെ മൂക്കിൽ ഇത് ഒഴിക്കണം.മൂക്കിൽകൂടി ഇത് തലയോട്ടിയിൽ ജിന്ന് ഇരിക്കുന്നിടത്ത് എത്തുകയും അതിന് താങ്ങാൻ കഴിയാത്ത രീതിയിൽ പ്രയാസമുണ്ടാക്കുകയും ചെയ്യും. അവിടെ നിന്നും അത് പുറത്ത് ചാടുകയോ ചികിത്സകനോട് സംസാരിക്കാൻ നിർബന്ധിതനാവുകയും പോകാമെന്നും തിരിച്ച് വരില്ലെന്നും വാഗ്ദാനം ചെയ്യുകയും ചെയ്യും."

ജിന്ന് വീണ്ടും വന്നാലോ ?
മൗലവി തുടരുന്നു:
"സാധാരണ ജിന്ന് ഈ രീതിയിലാണ് പുറത്ത് പോകുന്നത്. എന്നാൽ പുറത്ത് വന്ന ജിന്ന് വീണ്ടും എന്തെങ്കിലും കാരണം മൂലം ഉള്ളിലേക്ക് തന്നെ പോയാൽ - ജിന്നിനെ അതിന് നിർബന്ധിക്കുന്ന ശക്തമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം.- താഴെ കൊടുക്കുന്ന സൂറതുകൾ രോഗി ശ്രവിക്കണം.
സൂറ: ഫാത്തിഹ,ബഖറ, ആലു ഇംറാൻ, തൗബ, യാസീൻ, സ്വാഫാത്ത്, ദുഖാൻ, ഖാഫ് ,റഹ് മാൻ, മുൽക്, ജിന്ന്, കാഫിറൂൻ, ഇഖ്ലാസ്, ഫലഖ്, നാസ്. "

ജിന്നുകളുണ്ടാക്കുന്ന
രോഗങ്ങളും പ്രതിവിധിയും
പേജ്: 131,134

✍ Aboohabeeb Payyoli
🔹🔹🔘🔘⏺⏺🔹🔹


◻▪◻▪◻
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂3⃣

ജിന്ന്, മനുഷ്യനിലൂടെ
സംസാരിക്കും.
➖➖▪➖➖➖➖➖➖➖➖
മനുഷ്യ ശരീരത്തിൽ കയറിയ ജിന്ന് ആ മനുഷ്യന് വശമില്ലാത്ത ഭാഷയിൽ അവന്റെ നാക്കിലൂടെ  സംസാരിക്കുമത്രെ!

മുജാഹിദ് പണ്ഡിതൻ ബഷീർ സലഫി എഴുതുന്നു:

"അഹ്മദ് ബ്നു ഹമ്പൽ (റ)ന്റെ മകൻ പറയുന്നു: ഞാനെന്റെ പിതാവിനോട് പറഞ്ഞു: തീർച്ചയായും സ്വർഅ' ബാധിതന്റെ ശരീരത്തിൽ ജിന്ന് പ്രവേശിക്കുകയില്ലെന്ന് ചിലയാളുകൾ പറയുന്നുണ്ടല്ലോ? അപ്പോൾ ഇമാം അഹ്മദ് പറഞ്ഞു: എന്റെ മകനേ, അവർ കളവാണ് പറയുന്നത്. അവനതാ ( ശൈത്വാൻ) ഇവന്റെ നാക്കിലൂടെ സംസാരിക്കുന്നു.
ഇമാം അഹ്മദിന്റെ വാക്യത്തെ പരാമർശിച്ച് കൊണ്ട് ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ പറഞ്ഞു: "അദ്ദേഹം പറഞ്ഞ കാര്യം വളരെ പ്രശസ്തമായ കാര്യമാണ്. പിശാചിന്റെ സ്വാധീനത്താലുള്ള സ്വർഅ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ബാധിച്ചവർ തനിക്ക് അർത്ഥമറിയാത്ത ഭാഷയിൽ സംസാരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളെ ആരെങ്കിലും നിഷേധിക്കുകയും ശർഹ് (ദീൻ ) അതിനെ കളവാക്കിയിട്ടുണ്ടെന്ന് വാദിക്കുകയും ചെയ്താൽ, അവൻ ശർഇ നെ (ദീനിനെ) കളവാക്കിയിരിക്കുന്നു.ഇതിനെ നിരാകരിക്കുന്ന ഒന്നും ശർ ഇൽ (ദീനിൽ) ഇല്ല തന്നെ. (മജ്മൂഉൽ ഫതാവ) "
 
              മന്ത്രവും മന്ത്രവാദവും
              പേ: 130,131
              ബഷീർ സലഫി

പണ്ടൊക്കെ മനുഷ്യനിൽ കയറിയ ജിന്ന് ആ മനുഷ്യനറിഞ്ഞുകൂടാത്ത ഭാഷയിൽ മനുഷ്യന്റെ നാവിലൂടെ സംസാരിക്കുമെന്നൊക്കെപ്പറഞ്ഞാൽ അത് അന്ധവിശ്വാസമാണന്നായിരുന്നു മൗലവിമാർ പഠിപ്പിച്ചിരുന്നത്. ഈ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കലായിരുന്നത്രെ വഹാബി നവേത്ഥാനം.

ഇനി വഹാബി നവോത്ഥാനം തിരിഞ്ഞോടുകയാണ്
1921 മുതൽ പറഞ്ഞ് പരത്തിയ അനിസ്ലാമിക
 ചിന്തകളെ തിരുത്താൻ.

✍🏻Aboohabeeb payyoIi
▫▫▫▫▫▪▫▫▫▫



🔵🔴⚪⚫
വഹാബി നവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂4⃣

പ്രേമിക്കുന്ന ജിന്നിനെ
ഉപദേശിക്കണം.
▪▪▪▪▪▪▪▪▪▪▪
ചില സ്ത്രീകളിൽ ജിന്ന് കൂടുന്നത് അവളെ
പ്രേമിച്ചാണത്രെ!
അത്തരം ജിന്നുകളെ എന്തു ചെയ്യണമെന്ന്
ആധുനിക വഹാബികൾ ചർച്ച ചെയ്യുന്നുണ്ട്.

ബഷീർ സലഫി എഴുതുന്നു:
''ശൈഖുൽ ഇസ്ലാം ( ഇബ്നുതൈമിയ്യ )
 മന്ത്രിക്കാനുപയോഗിച്ച ഒരു ആയത്തായിരുന്നു
സൂറ: മുഅ'മിനൂനിലെ 115 ആംസൂക്തം.
..... ആ ആയത്തുകൾ പിശാചിനെ ഇളക്കി വിടും. അവനെ അസ്വസ്ഥനാക്കുകയും വേദനിപ്പിക്കുകയും രോഗിയുടെ നാക്കിലൂടെ സംസാരിക്കാൻ അവനെ നിർബന്ധിതനാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ മനുഷ്യന് സർഉ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ഉണ്ടാക്കിയതിന്റെ കാരണം
അവനോട് ചോദിക്കപ്പെടണം. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവന് ഹഖ് വിശദീകരിക്കപ്പെടുകയും വേണം.
ഇക്കാര്യത്തെ സംബന്ധിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ പറയുന്നു: അവൻ മനുഷ്യന് സ്വർഉ ഉണ്ടാക്കിയതിന്റെ കാരണം വല്ല ശഹ് വതുമാണെങ്കിൽ (സ്ത്രീ അനുരാഗം) മനുഷ്യന് മനുഷ്യനോട് തന്നെ തോന്നുന്നത് പോലെ. അപ്പോൾ അവരോട് പറയേണ്ടതാകട്ടെ, അക്കാര്യം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഒരു നീചവൃത്തിയാണ് എന്നാണ്. മനുഷ്യർക്ക് തന്നെ അല്ലാഹു അത് നിഷിദ്ധമാക്കിയതാണ്  എന്ന് അവരെ ബോധ്യപ്പെടുത്തണം."

                മന്ത്രവും മന്ത്രവാദവും.
                പേ: 139,140
                ബഷീർ സലഫി

✍🏻 Aboohabeeb Payyoli
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജിന്ന് ഇരിക്കുന്നത് തലയോട്ടിയിലാണെന്ന് മുജാഹിദുകൾ

*ജിന്ന് ഇരിക്കുന്നത്*
*തലയോട്ടിയിൽ*
▪▪▪▪▪▪▪▪
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂

ചില പോക്കിരി ജിന്നുകൾ ഉണ്ട്.അവരങ്ങിനെ ഒറ്റടിക്കങ്ങിറങ്ങുകയില്ല, ഇറങ്ങിയാൽ തന്നെ ചിലപ്പോൾ വീണ്ടും തിരിച്ചുവരും. അവരെ എന്തു ചെയ്യണം? നമ്മുടെ നാട്ടിലെ മൗലവിമാരുടെ ചൂട് പിടിച്ച ചർച്ചയാണ്.

ഈ ചർച്ച പഴയ കാല മുസ്ല്യാക്കൾ നടത്തിയപ്പോൾ അത് ആത്മീയ ചൂഷണം/ തട്ടിപ്പ് /കീശ നിറക്കാൻ / തനി ഖുറാഫാത്ത്/അന്ധവിശ്വാസം ... ഹൊ, എന്തൊക്കയാ മൗലവിമാർ പറഞ്ഞിരുന്നത് !!

ഇപ്പോൾ, തിരിഞ്ഞോടുകയാണ് ഈ അന്ധവിശ്വാസങ്ങൾ വാരിപ്പുണരാൻ.

ഒരു മൗലവി എഴുതുന്നു:
"ധിക്കാരിയായ ഒരു ജിന്നിനെ പ്രയാസപ്പെടുത്തുന്നതിന്നായി ഖുസ്തുൽ ഹിന്ദ് (കൊട്ടം എന്ന പേരിൽ അറിയപ്പെടുന്ന ആയൂർവേദ ഔഷധം)ഉപയോഗിക്കാവുന്നതാണ്.
രോഗിയുടെ മൂക്കിൽ ഇത് ഒഴിക്കണം.മൂക്കിൽകൂടി ഇത് തലയോട്ടിയിൽ ജിന്ന് ഇരിക്കുന്നിടത്ത് എത്തുകയും അതിന് താങ്ങാൻ കഴിയാത്ത രീതിയിൽ പ്രയാസമുണ്ടാക്കുകയും ചെയ്യും. അവിടെ നിന്നും അത് പുറത്ത് ചാടുകയോ ചികിത്സകനോട് സംസാരിക്കാൻ നിർബന്ധിതനാവുകയും പോകാമെന്നും തിരിച്ച് വരില്ലെന്നും വാഗ്ദാനം ചെയ്യുകയും ചെയ്യും."

ജിന്ന് വീണ്ടും വന്നാലോ ?
മൗലവി തുടരുന്നു:
"സാധാരണ ജിന്ന് ഈ രീതിയിലാണ് പുറത്ത് പോകുന്നത്. എന്നാൽ പുറത്ത് വന്ന ജിന്ന് വീണ്ടും എന്തെങ്കിലും കാരണം മൂലം ഉള്ളിലേക്ക് തന്നെ പോയാൽ - ജിന്നിനെ അതിന് നിർബന്ധിക്കുന്ന ശക്തമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകാം.- താഴെ കൊടുക്കുന്ന സൂറതുകൾ രോഗി ശ്രവിക്കണം.
സൂറ: ഫാത്തിഹ,ബഖറ, ആലു ഇംറാൻ, തൗബ, യാസീൻ, സ്വാഫാത്ത്, ദുഖാൻ, ഖാഫ് ,റഹ് മാൻ, മുൽക്, ജിന്ന്, കാഫിറൂൻ, ഇഖ്ലാസ്, ഫലഖ്, നാസ്. "

ജിന്നുകളുണ്ടാക്കുന്ന
രോഗങ്ങളും പ്രതിവിധിയും
പേജ്: 131,134

✍ Aboohabeeb Payyoli
🔹🔹🔘🔘⏺⏺🔹🔹

ജിന്ന് മനുഷ്യനിലൂടെ സംസാരിക്കുമെന്ന് മുജാഹിദുകൾ

◻▪◻▪◻
വഹാബിനവോത്ഥാനം
തിരിഞ്ഞോടുന്നു.🏃‍♂

ജിന്ന്, മനുഷ്യനിലൂടെ
സംസാരിക്കും.
➖➖▪➖➖➖➖➖➖➖➖
മനുഷ്യ ശരീരത്തിൽ കയറിയ ജിന്ന് ആ മനുഷ്യന് വശമില്ലാത്ത ഭാഷയിൽ അവന്റെ നാക്കിലൂടെ  സംസാരിക്കുമത്രെ!

മുജാഹിദ് പണ്ഡിതൻ ബഷീർ സലഫി എഴുതുന്നു:

"അഹ്മദ് ബ്നു ഹമ്പൽ (റ)ന്റെ മകൻ പറയുന്നു: ഞാനെന്റെ പിതാവിനോട് പറഞ്ഞു: തീർച്ചയായും സ്വർഅ' ബാധിതന്റെ ശരീരത്തിൽ ജിന്ന് പ്രവേശിക്കുകയില്ലെന്ന് ചിലയാളുകൾ പറയുന്നുണ്ടല്ലോ? അപ്പോൾ ഇമാം അഹ്മദ് പറഞ്ഞു: എന്റെ മകനേ, അവർ കളവാണ് പറയുന്നത്. അവനതാ ( ശൈത്വാൻ) ഇവന്റെ നാക്കിലൂടെ സംസാരിക്കുന്നു.
ഇമാം അഹ്മദിന്റെ വാക്യത്തെ പരാമർശിച്ച് കൊണ്ട് ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ പറഞ്ഞു: "അദ്ദേഹം പറഞ്ഞ കാര്യം വളരെ പ്രശസ്തമായ കാര്യമാണ്. പിശാചിന്റെ സ്വാധീനത്താലുള്ള സ്വർഅ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ബാധിച്ചവർ തനിക്ക് അർത്ഥമറിയാത്ത ഭാഷയിൽ സംസാരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളെ ആരെങ്കിലും നിഷേധിക്കുകയും ശർഹ് (ദീൻ ) അതിനെ കളവാക്കിയിട്ടുണ്ടെന്ന് വാദിക്കുകയും ചെയ്താൽ, അവൻ ശർഇ നെ (ദീനിനെ) കളവാക്കിയിരിക്കുന്നു.ഇതിനെ നിരാകരിക്കുന്ന ഒന്നും ശർ ഇൽ (ദീനിൽ) ഇല്ല തന്നെ. (മജ്മൂഉൽ ഫതാവ) "
 
              മന്ത്രവും മന്ത്രവാദവും
              പേ: 130,131
              ബഷീർ സലഫി

പണ്ടൊക്കെ മനുഷ്യനിൽ കയറിയ ജിന്ന് ആ മനുഷ്യനറിഞ്ഞുകൂടാത്ത ഭാഷയിൽ മനുഷ്യന്റെ നാവിലൂടെ സംസാരിക്കുമെന്നൊക്കെപ്പറഞ്ഞാൽ അത് അന്ധവിശ്വാസമാണന്നായിരുന്നു മൗലവിമാർ പഠിപ്പിച്ചിരുന്നത്. ഈ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കലായിരുന്നത്രെ വഹാബി നവേത്ഥാനം.

ഇനി വഹാബി നവോത്ഥാനം തിരിഞ്ഞോടുകയാണ്
1921 മുതൽ പറഞ്ഞ് പരത്തിയ അനിസ്ലാമിക
 ചിന്തകളെ തിരുത്താൻ.

✍🏻Aboohabeeb payyoIi
▫▫▫▫▫▪▫▫▫▫

സ്ത്രീകളെ പ്രേമിക്കുന്ന ജിന്നിനെ ഉപദേശിക്കാൻ മുജാഹിദുകൾ വരുന്നു

🔵🔴⚪⚫
വഹാബി നവോത്ഥാനം
തിരിഞ്ഞോടുന്നു.

പ്രേമിക്കുന്ന ജിന്നിനെ
ഉപദേശിക്കണം.
▪▪▪▪▪▪▪▪▪▪▪
ചില സ്ത്രീകളിൽ ജിന്ന് കൂടുന്നത് അവളെ
പ്രേമിച്ചാണത്രെ!
അത്തരം ജിന്നുകളെ എന്തു ചെയ്യണമെന്ന്
ആധുനിക വഹാബികൾ ചർച്ച ചെയ്യുന്നുണ്ട്.

ബഷീർ സലഫി എഴുതുന്നു:
''ശൈഖുൽ ഇസ്ലാം ( ഇബ്നുതൈമിയ്യ )
 മന്ത്രിക്കാനുപയോഗിച്ച ഒരു ആയത്തായിരുന്നു
സൂറ: മുഅ'മിനൂനിലെ 115 ആംസൂക്തം.
..... ആ ആയത്തുകൾ പിശാചിനെ ഇളക്കി വിടും. അവനെ അസ്വസ്ഥനാക്കുകയും വേദനിപ്പിക്കുകയും രോഗിയുടെ നാക്കിലൂടെ സംസാരിക്കാൻ അവനെ നിർബന്ധിതനാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ മനുഷ്യന് സർഉ (അപസ്മാരം, മറിഞ്ഞ് വീഴൽ ) ഉണ്ടാക്കിയതിന്റെ കാരണം
അവനോട് ചോദിക്കപ്പെടണം. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവന് ഹഖ് വിശദീകരിക്കപ്പെടുകയും വേണം.
ഇക്കാര്യത്തെ സംബന്ധിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ പറയുന്നു: അവൻ മനുഷ്യന് സ്വർഉ ഉണ്ടാക്കിയതിന്റെ കാരണം വല്ല ശഹ് വതുമാണെങ്കിൽ (സ്ത്രീ അനുരാഗം) മനുഷ്യന് മനുഷ്യനോട് തന്നെ തോന്നുന്നത് പോലെ. അപ്പോൾ അവരോട് പറയേണ്ടതാകട്ടെ, അക്കാര്യം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഒരു നീചവൃത്തിയാണ് എന്നാണ്. മനുഷ്യർക്ക് തന്നെ അല്ലാഹു അത് നിഷിദ്ധമാക്കിയതാണ്  എന്ന് അവരെ ബോധ്യപ്പെടുത്തണം."

                മന്ത്രവും മന്ത്രവാദവും.
                പേ: 139,140
                ബഷീർ സലഫി

✍🏻 Aboohabeeb Payyoli
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

Tuesday, 14 August 2018

ഉള്ഹിയ്യത്ത്-അമുസ്ലിംകൾക്ക് നൽകാമെന്ന് ശാഫിഈ മദ്ഹബിലുണ്ടെന്ന് വഹാബികൾ !


➖➖➖➖➖➖➖➖➖
*വഹാബികളുടെ തട്ടിപ്പ്*

*കാഫിറിന്ന് ഉള്ഹിയ്യത്ത് മാംസം നല്‍കുന്നതില്‍ ശാഫിഹീ മദ്ഹബിന്റെ പേരില്‍ വഹാബികളുടെ തട്ടിപ്പ്*
   
     🔰🔰🔰🔰🔰🔰🔰

*⭕ചോദ്യം:*

*ഉളുഹിയ്യത്ത് മാംസം കാഫിറിന് നല്‍കാമോ❓*

*ഷാഫി മദ്ഹബില്‍ നല്‍കാമെന്നാണ് പ്രബലം എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണോ❓*

*✅ ഉത്തരം*👇:
-----
      *ഷാഫി മദ്ഹബിലെ പ്രബല ഗ്രന്ഥമായ തുഹ്ഫയില്‍ ഇബ്നു ഹജര്‍(റ) പറയുന്നു.
  ഉളുഹിയ്യത്ത് അറുത്തവന് പിന്നീട് ഇസ്ലാമില്‍ നിന്നും മുര്‍ത്തദദായി പോയിട്ടില്ലെങ്കില്‍ ആണ് അവനു മാംസം ഭക്ഷിക്കാന്‍ പറ്റൂ*

*കാരണം കാഫിറിന് ഉളുഹിയത്ത് മാംസത്തില്‍ നിന്നും ഭക്ഷിക്കല്‍ അനുവദനീയമല്ല.*

*അത് ലഭിച്ച ഫഖീറിനോ , ഹദിയ നല്കാപ്പെട്ടവനോ അതില്‍ നിന്നും  കാഫിറിന്ന് ഭക്ഷിപ്പിക്കാൻ പാടില്ല.
 അതിന്റെ കാരണം ഉളുഹിയ്യത്തിനുള്ള ലഷ്യം ( പെരുന്നാള്‍ ആഘോഷിക്കുന്ന) മുസ്ലിംഗള്‍ക്ക് സഹായം ചെയ്യുക എന്നതാണ്*.
*അതുകൊണ്ട് മറ്റൊരാള്‍ക്ക് സൗകര്യം ചെയ്യാന്‍ പാടില്ല.*
                                       _*( തുഹ്ഫത്തുല്‍ മുഹ്താജ.  9/ 364്)*_
ﺍﻟﺘﺤﻔﺔ :
‏( ﻭَﻟَﻪُ ‏) ﺃَﻱْ ﺍﻟْﻤُﻀَﺤِّﻲ ﻋَﻦْ ﻧَﻔْﺴِﻪِ ﻣَﺎ ﻟَﻢْ ﻳَﺮْﺗَﺪَّ ﺇﺫْ ﻟَﺎ ﻳَﺠُﻮﺯُ ﻟِﻜَﺎﻓِﺮٍ ﺍﻟْﺄَﻛْﻞُ ﻣِﻨْﻬَﺎ ﻣُﻄْﻠَﻘًﺎ ﻭَﻳُﺆْﺧَﺬُ ﻣِﻨْﻪُ ﺃَﻥَّ ﺍﻟْﻔَﻘِﻴﺮَ ﻭَﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﻟَﺎ ﻳُﻄْﻌِﻤُﻪُ ﻣِﻨْﻬَﺎ ﻭَﻳُﻮَﺟَّﻪُ ﺑِﺄَﻥَّ ﺍﻟْﻘَﺼْﺪَ ﻣِﻨْﻬَﺎ ﺇﺭْﻓَﺎﻕُ ﺍﻟْﻤُﺴْﻠِﻤِﻴﻦَ ﺑِﺄَﻛْﻠِﻬَﺎ ﻓَﻠَﻢْ ﻳَﺠُﺰْ ﻟَﻬُﻢْ ﺗَﻤْﻜِﻴﻦُ ﻏَﻴْﺮِﻫِﻢْ ﻣِﻨْﻪُ ‏( ﺍﻟْﺄَﻛْﻞِ ﻣِﻦْ ﺃُﺿْﺤِﻴَّﺔِ ﺗَﻄَﻮُّﻉٍ ‏) ...
ﺍﻟﺘﺤﻔﺔ ﺃﻳﻀﺎ :

*✳ തുഹ്ഫയില്‍9 /364 വീണ്ടും പറയുന്നു ,👇*

*ഉളുഹിയ്യത്തില്‍ നിന്നും ഒരു വസ്തുവും കാഫിറിന് നല്‍കരുത് എന്ന് ഷാഫി ഇമാം(റ)ന്‍റെ നസ്സ് (വ്യക്തമാക്കി പറയല്‍) ഉണ്ട്.
                           
തുഹ്ഫത്തുല്‍ മുഹ്താജ് 9/ 364
ﻟِﻠْﻔَﻘِﻴﺮِ ﺍﻟﺘَّﺼَﺮُّﻑُ ﻓِﻴﻪِ ﺑِﺒَﻴْﻊٍ ﻭَﻏَﻴْﺮِﻩِ ﺃَﻱْ ﻟِﻤُﺴْﻠِﻢٍ ﻛَﻤَﺎ ﻋُﻠِﻢَ ﻣِﻤَّﺎ ﻣَﺮَّ ﻭَﻳَﺄْﺗِﻲ ﻭَﻟَﻮْ ﺃَﻛَﻞَ ﺍﻟْﻜُﻞَّ ﺃَﻭْ ﺃَﻫْﺪَﺍﻩُ ﻏَﺮِﻡَ ﻗِﻴﻤَﺔَ ﻣَﺎ ﻳَﻠْﺰَﻡُ ﺍﻟﺘَّﺼَﺪُّﻕُ ﺑِﻪِ ﻭَﻟَﺎ ﻳُﺼْﺮَﻑُ ﺷَﻲْﺀٌ ﻣِﻨْﻬَﺎ ﻟِﻜَﺎﻓِﺮٍ ﻋَﻠَﻰ ﺍﻟﻨَّﺺِّ ﻭَﻟَﺎ ﻟِﻘِﻦٍّ ﺇﻟَّﺎ ﻟِﻤُﺒَﻌَّﺾٍ ﻓِﻲ ﻧَﻮْﺑَﺘِﻪِ ﻭَﻣُﻜَﺎﺗَﺐٍ ﺃَﻱْ ﻛِﺘَﺎﺑَﺔً ﺻَﺤِﻴﺤَﺔً ﻓِﻴﻤَﺎ ﻳَﻈْﻬَﺮ
                              ഇമാം ശര്‍വാനിയും ഇമാം ഇബ്നു ഖാസിം(റ)വിവരിക്കുന്നത് കാണുക*.👇
*ഷാഫി ഇമാം(റ) വ്യക്തമാക്കി പറഞ്ഞു എന്നതില്‍ നിന്നും മജ്മൂഇന്‍റെ*_*(ശറഹുല്‍ മുഹദ്ദബ് )*_ *വാക്കിനെ പണ്ഡിതന്മാര്‍ റദ്ദ് ചെയ്തിരിക്കുന്നു. ഒരു സംഘം
പണ്ഡിതന്മാര്‍ ഉദ്ധരിച്ച പോലെ  ശറഹുല്‍ മുഹദ്ദബില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്*.
*ഷാഫി ഇമാം(റ)ന്‍റെ വ്യക്തമായ അഭിപ്രായത്തിന്‍റെ തേട്ടം ഇസ്ലാമില്‍ നിന്നും പുറത്ത് പോയവര്‍ അതില്‍ നിന്നും ഭക്ഷിക്കല്‍ അനുവദനീയമല്ല. അത് കൊണ്ട് പല പണ്ഡിതന്മാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു
മുസ്ലിം അല്ലാത്തവര്‍ക്ക് ഉളുഹിയത്തിന്റെ മാംസം സദഖ ചെയ്യാനോ ഹദ്യ നല്‍കാനോ പാടില്ല*.
                                                       _*(ഇബ്നു ഖാസിം ശര്‍വാനി 9/ 364)*_
ﺣﻮﺍﺷﻲ ﺍﺑﻦ ﻗﺎﺳﻢ ﻋﻠﻰ ﺍﻟﺘﺤﻔﺔ :
‏( ﻗَﻮْﻟُﻪُ : ﺃَﻱْ ﻟِﻤُﺴْﻠِﻢٍ ‏) ﺃَﻱْ ﻓَﻠَﺎ ﻳَﺠُﻮﺯُ ﻧَﺤْﻮُ ﺑَﻴْﻌِﻪِ ﻟِﻜَﺎﻓِﺮٍ .
‏( ﻗَﻮْﻟُﻪُ : ﻭَﻟَﺎ ﻳُﺼْﺮَﻑُ ﺷَﻲْﺀٌ ﻣِﻨْﻬَﺎ ﻟِﻜَﺎﻓِﺮٍ ﻋَﻠَﻰ ﺍﻟﻨَّﺺِّ ‏) ﻗَﺎﻝَ ﻓِﻲ ﺷَﺮْﺡِ ﺍﻟْﻌُﺒَﺎﺏِ ﻛَﻤَﺎ ﻧَﻘَﻠَﻪُ ﺟَﻤْﻊٌ ﻣُﺘَﺄَﺧِّﺮُﻭﻥَ ﻭَﺭَﺩُّﻭﺍ ﺑِﻪِ ﻗَﻮْﻝَ ﺍﻟْﻤَﺠْﻤُﻮﻉِ ﻭَﻧَﻘَﻠَﻪُ ﺍﻟْﻘَﻤُﻮﻟِﻲُّ ﻋَﻦْ ﺑَﻌْﺾِ ﺍﻟْﺄَﺻْﺤَﺎﺏِ ﻭَﻫُﻮَ ﻭَﺟْﻪٌ ﻣَﺎﻝَ ﺇﻟَﻴْﻪِ ﺍﻟْﻤُﺤِﺐُّ ﺍﻟﻄَّﺒَﺮِﻱُّ ﺃَﻧَّﻪُ ﻳَﺠُﻮﺯُ ﺇﻃْﻌَﺎﻡُ ﻓُﻘَﺮَﺍﺀِ ﺍﻟﺬِّﻣِّﻴِّﻴﻦَ ﻣِﻦْ ﺃُﺿْﺤِﻴَّﺔِ ﺍﻟﺘَّﻄَﻮُّﻉِ ﺩُﻭﻥَ ﺍﻟْﻮَﺍﺟِﺒَﺔِ ﺃَﻱْ ﻛَﻤَﺎ ﻳَﺠُﻮﺯُ ﺇﻋْﻄَﺎﺀُ ﺻَﺪَﻗَﺔِ ﺍﻟﺘَّﻄَﻮُّﻉِ ﻟَﻪُ ﻭَﻗَﻀِﻴَّﺔُ ﺍﻟﻨَّﺺِّ ﺃَﻥَّ ﺍﻟْﻤُﻀَﺤِّﻲَ ﻟَﻮْ ﺍﺭْﺗَﺪَّ ﻟَﻢْ ﻳَﺠُﺰْ ﻟَﻪُ ﺍﻟْﺄَﻛْﻞُ ﻣِﻨْﻬَﺎ ﻭَﺑِﻪِ ﺟَﺰَﻡَ ﺑَﻌْﻀُﻬُﻢْ ﻭَﺃَﻧَّﻪُ ﻳَﻤْﺘَﻨِﻊُ ﺍﻟﺘَّﺼَﺪُّﻕُ ﻣِﻨْﻬَﺎ ﻋَﻠَﻰ ﻏَﻴْﺮِ ﺍﻟْﻤُﺴْﻠِﻢِ , ﻭَﺍﻟْﺈِﻫْﺪَﺍﺀُ ﺇﻟَﻴْﻪِ ﺍ ﻫـ .9 /364
*📖 ഇബ്നു ഖാസിം (റ) വീണ്ടും പറയുന്നു👇*
ഉളുഹിയ്യത്ത് മാംസം കാഫിറിനു വില്പന നടതലും അനുവദനീയമല്ല.
അത് വിവരിച്ച് ശര്‍വാനി പറയുന്നു, പണ്ഡിതന്മാരുടെ സംസാരത്തിന്റെ തേട്ടം കാഫിറിനു
തോല് പോലോത്തത് ഫഖീറ് വില്‍ക്കലും അനുവദിക്കുകയില്ല എന്നാണ് _*(ശര്‍വാനി) 9/364*_

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺸﺮﻭﺍﻧﻲ ﻋﻠﻰ ﺍﻟﺘﺤﻔﺔ :
ﻭَﻗَﻮْﻟُﻪُ : ﺃَﻱْ ﻟِﻤُﺴْﻠِﻢٍ ﺃَﻱْ ﻓَﻠَﺎ ﻳَﺠُﻮﺯُ ﻧَﺤْﻮُ ﺑَﻴْﻌِﻪِ ﻟِﻜَﺎﻓِﺮٍ ﺍ ﻫـ . ﺳﻢ ﺃَﻗُﻮﻝُ ﻭَﻗُﻮَّﺓُ ﻛَﻠَﺎﻣِﻬِﻢْ ﺗُﻔِﻴﺪُ ﺃَﻧَّﻪُ ﻟَﺎ ﻳَﺠُﻮﺯُ ﻟِﻠْﻔَﻘِﻴﺮِ ﻧَﺤْﻮُ ﺑَﻴْﻊِ ﻧَﺤْﻮِ ﺟِﻠْﺪِﻫَﺎ ﻟِﻠْﻜَﺎﻓِﺮِ ﺃَﻳْﻀًﺎ ﻓَﻠْﻴُﺮَﺍﺟَﻊْ  شرواني٩ /364
*📚 ഷാഫി മദ്ഹബിലെ ആധികാരിക ഫത്‌വയ്ക്ക് ഉപയോഗിക്കുന്ന മറ്റൊരു ഗ്രന്ഥമായ നിഹായയില്‍ പറയുന്നു*👇,
ഉളുഹിയ്യത്ത് അറുത്തവന്‍ ഇസ്ലാമില്‍ നിന്നും മുര്‍തദദായി പോയിട്ടിലെങ്കില്‍ മാത്രമാണ് മാംസം ഭക്ഷിക്കാന്‍ പറ്റുകയുള്ളു.
അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോയാല്‍ ഭക്ഷിക്കാന്‍ പാടില്ല.  അതില്‍ നിന്നും ഒരു കാഫിറിനും ഭക്ഷിപ്പിക്കാന്‍ പറ്റാത്തത് പോലെ തന്നെ.
ഉളുഹിയ്യത്ത് മാംസം ലഭിച്ച ഫഖീറും ഹദ്യ നല്കപ്പെട്ടവനും കാഫിറിനു നല്‍കാന്‍ പാടില്ല എന്ന് ഇതില്‍ നിന്നും പിടിക്കപ്പെടും.
കാരണം ഉളുഹിയ്യതിനാല്‍ ഉള്ള ഉദ്ദേശം ( പെരുന്നാള്‍ ആഘോഷിക്കുന്ന) മുസ്ലിംങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍ കൊണ്ട് സഹായം ചെയ്യലാണ്.
കാരണം ഈ ഉളുഹിയ്യത്ത് മുസ്ലിംങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ സല്‍ക്കാരമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ സൗകര്യം ചെയ്തു കൊടുക്കല്‍ അനുവദനീയമല്ല. *(നിഹായ).*
ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ :
‏( ﻭَﻟَﻪُ ‏) ﺃَﻱْ ﺍﻟْﻤُﻀَﺤِّﻲ ﻋَﻦْ ﻧَﻔْﺴِﻪِ ﺇﻥْ ﻟَﻢْ ﻳَﺮْﺗَﺪَّ ‏( ﺍﻟْﺄَﻛْﻞُ ﻣِﻦْ ﺃُﺿْﺤِﻴَّﺔِ ﺗَﻄَﻮُّﻉٍ ‏) ... ﻭَﺧَﺮَﺝَ ﺑِﻤَﺎ ﻣَﺮَّ ﻣَﺎ ﻟَﻮْ ﺿَﺤَّﻰ ﻋَﻦْ ﻏَﻴْﺮِﻩِ ﺃَﻭْ ﺍﺭْﺗَﺪَّ ﻓَﻠَﺎ ﻳَﺠُﻮﺯُ ﻟَﻪُ ﺍﻟْﺄَﻛْﻞُ ﻣِﻨْﻬَﺎ ﻛَﻤَﺎ ﻟَﺎ ﻳَﺠُﻮﺯُ ﺇﻃْﻌَﺎﻡُ ﻛَﺎﻓِﺮٍ ﻣِﻨْﻬَﺎ ﻣُﻄْﻠَﻘًﺎ , ﻭَﻳُﺆْﺧَﺬُ ﻣِﻦْ ﺫَﻟِﻚَ ﺍﻣْﺘِﻨَﺎﻉُ ﺇﻋْﻄَﺎﺀِ ﺍﻟْﻔَﻘِﻴﺮِ ﻭَﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﻣِﻨْﻬَﺎ ﺷَﻴْﺌًﺎ ﻟِﻠْﻜَﺎﻓِﺮِ , ﺇﺫْ ﺍﻟْﻘَﺼْﺪُ ﻣِﻨْﻬَﺎ ﺇﺭْﻓَﺎﻕُ ﺍﻟْﻤُﺴْﻠِﻤِﻴﻦَ ﺑِﺎﻟْﺄَﻛْﻞِ ﻟِﺄَﻧَّﻬَﺎ ﺿِﻴَﺎﻓَﺔُ ﺍﻟﻠَّﻪِ ﻟَﻬُﻢْ ﻓَﻠَﻢْ ﻳَﺠُﺰْ ﻟَﻬُﻢْ ﺗَﻤْﻜِﻴﻦُ ﻏَﻴْﺮِﻫِﻢْ ﻣِﻨْﻪُ ﻟَﻜِﻦْ ﻓِﻲ ﺍﻟْﻤَﺠْﻤُﻮﻉِ ﺃَﻥَّ ﻣُﻘْﺘَﻀَﻰ ﺍﻟْﻤَﺬْﻫَﺐِ ﺍﻟْﺠَﻮَﺍﺯ

*📖 ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്‍ മഹാനായ ഇമാം അലിയ്യുശിബ്രാമില്‍സി (റ) പറയുന്നു :-👇*
ഉളുഹിയ്യത്ത് മാംസം കാഫിറിനു നല്‍കല്‍ അനുവദനീയമല്ല എന്നതില്‍ നിന്നും ഹദ്യ നല്കപ്പെട്ടവനോ , ഫഖീറോ കാഫിറിനെ
സല്‍ക്കരിക്കലും അനുവദനീയം അല്ല എന്ന് വരുന്നതാണ്. പക്ഷെ ഒരു അവിശ്വാസി ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയും , അവന്‍റെ
ജീവന്‍ നില നില്‍ക്കാന്‍ ഉളുഹിയ്യതിന്‍റെ മാംസം അല്ലാതെ മറ്റൊന്നും ലഭിക്കാതെ ഇരുന്നാല്‍ അവന്‍റെ പ്രയസത്തിനെ തടയുന്ന അത്രമാത്രം നല്‍കാവുന്നതാണ്.
പക്ഷെ ആ അവിശ്വാസി അതിന്‍റെ പകരം മുസ്ലിം ദരിദ്രര്‍ക്ക് ആ മാംസത്തിനു പകരം നല്‍കുമെന്ന് ജാമ്യം നില്‍കേണ്ടതാണ്. വെറുതെ നല്‍കല്‍ അനുവദനീയമല്ല.
കാഫിറിനെ ഭക്ഷിപ്പിക്കല്‍ ഹറാം ആണ് എന്നത്  അവന്‍ വില്‍പന നടത്തികൊണ്ടാണെങ്കിലും വിധി ഇത് തന്നെ.
حاشية النهاية

ﺣﻮﺍﺷﻲ ﺍﻟﺸﺒﺮﺍﻣﻠﺴﻲ :
‏( ﻗَﻮْﻟُﻪُ : ﻛَﻤَﺎ ﻟَﺎ ﻳَﺠُﻮﺯُ ﺇﻃْﻌَﺎﻡُ ﻛَﺎﻓِﺮٍ ‏) ﺩَﺧَﻞَ ﻓِﻲ ﺍﻟْﺈِﻃْﻌَﺎﻡِ ﻣَﺎ ﻟَﻮْ ﺿَﻴَّﻒَ ﺍﻟْﻔَﻘِﻴﺮُ ﺃَﻭْ ﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﺍﻟْﻐَﻨِﻲُّ ﻛَﺎﻓِﺮًﺍ ﻓَﻠَﺎ ﻳَﺠُﻮﺯُ , ﻧَﻌَﻢْ ﻟَﻮْ ﺍﺿْﻄَﺮَّ ﺍﻟْﻜَﺎﻓِﺮُ ﻭَﻟَﻢْ ﻳَﺠِﺪْ ﻣَﺎ ﻳَﺪْﻓَﻊُ ﺿَﺮُﻭﺭَﺗَﻪُ ﺇﻟَّﺎ ﻟَﺤْﻢَ ﺍﻟْﺄُﺿْﺤِﻴَّﺔِ ﻓَﻴَﻨْﺒَﻐِﻲ ﺃَﻥْ ﻳَﺪْﻓَﻊَ ﻟَﻪُ ﻣِﻨْﻪُ ﻣَﺎ ﻳَﺪْﻓَﻊُ ﺿَﺮُﻭﺭَﺗَﻪُ ﻭَﻳَﻀْﻤَﻨُﻪُ ﺍﻟْﻜَﺎﻓِﺮُ ﺑِﺒَﺪَﻟِﻪِ ﻟِﻠْﻔُﻘَﺮَﺍﺀِ ﻭَﻟَﻮْ ﻛَﺎﻥَ ﺍﻟﺪَّﺍﻓِﻊُ ﻟَﻪُ ﻏَﻨِﻴًّﺎ ﻛَﻤَﺎ ﻟَﻮْ ﺃَﻛَﻞَ ﺍﻟْﻤُﻀْﻄَﺮُّ ﻃَﻌَﺎﻡَ ﻏَﻴْﺮِﻩِ ﻓَﺈِﻧَّﻪُ ﻳَﻀْﻤَﻨُﻪُ ﺑِﺎﻟْﺒَﺪَﻝِ , ﻭَﻟَﺎ ﺗَﻜُﻮﻥُ ﺍﻟﻀَّﺮُﻭﺭَﺓُ ﻣُﺒِﻴﺤَﺔً ﻟَﻪُ ﺇﻳَّﺎﻩُ ﻣَﺠَّﺎﻧًﺎ ‏( ﻗَﻮْﻟُﻪُ : ﻣُﻄْﻠَﻘًﺎ ‏) ﺃَﻱْ ﻓَﻘِﻴﺮًﺍ ﺃَﻭْ ﻏَﻨِﻴًّﺎ ﻣَﻨْﺪُﻭﺑَﺔٌ ﺃَﻭْ ﻭَﺍﺟِﺒَﺔٌ ‏( ﻗَﻮْﻟُﻪُ ﻭَﻳُﺆْﺧَﺬُ ﻣِﻦْ ﺫَﻟِﻚَ ‏) ﺃَﻱْ ﺣُﺮْﻣَﺔُ ﺍﻟْﺈِﻃْﻌَﺎﻡِ ‏( ﻗَﻮْﻟُﻪُ : ﻭَﺍﻟْﻤُﻬْﺪَﻯ ﺇﻟَﻴْﻪِ ﻣِﻨْﻬَﺎ ﺷَﻴْﺌًﺎ ﻟِﻠْﻜَﺎﻓِﺮِ ‏) ﺃَﻱْ ﻭَﻟَﻮْ ﺑِﺒَﻴْﻊٍ ﻛَﻤَﺎ ﻳَﺄْﺗِﻲ[ حاشية النهاية]
 *📒 ഷാഫി മദ്ഹബിലെ മറ്റൊരു പണ്ഡിതന്‍ ഇമാം ബുജൈരിമി(റ) പറയുന്നു.👇*
മുസ്ലിംങ്ങളില്‍ നിന്നുള്ള ഫഖീര്‍ മിസ്കീന്‍ എന്നിവര്‍ക്കാണ് ഉളുഹിയ്യത്ത് മാംസം നല്‍കേണ്ടത്.
മുസ്ലിംങ്ങള്‍ക്ക് എന്ന് പറഞ്ഞതില്‍ നിന്നും മറ്റുള്ളവര്‍ ഒഴിവായി , അപ്പോള്‍ അവര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല.
ഇത് ഇമാം ഷാഫി(റ) ബുവൈത്വിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്നും ദിമ്മിയ്യിനു ഫഖീറന്‍മാര്‍ ഭക്ഷിപ്പിക്കല്‍ അനുവദനീയം ആണെന്ന് മജ്മൂഉല്‍ *(ശറഹുല്‍ മുഹധബ്)* സംഭവിച്ചിട്ടുണ്ട്.
ഇമാം അദ'റഈ(റ) അതിനാൽ അത്ഭുതപ്പെട്ടിട്ടുണ്ട് ഇമാം അദ'റഈ(റ) അത്ഭുതകാരണം ഉളുഹിയ്യതിനാല്‍ ഉള്ള ഉദ്ദേശം (പെരുന്നാള്‍ ആഘോഷിക്കുന്ന )മുസ്ലിംങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍ കൊണ്ട് അവര്‍ക്ക് മയം ചെയ്യലാണ്.
കാരണം ഉളുഹിയ്യത് അല്ലാഹുവില്‍ നിന്നുള്ള വിരുന്നു സല്‍കാരമാണ്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കല്‍ അനുവദനീയമല്ല.
  بجيرمي

     

[9/2, 7:19 PM] محمد اسلم الثقافي الكاملي: ) ويطعم الفقراء والمساكين ( من المسلمين ، على سبيل التصدق من أضحية التطوع بعضها وجوبا ولو جزءا يسيرا من لحمها بحيث ينطلق عليه
[9/2, 7:20 PM] محمد اسلم الثقافي الكاملي: خرج بقيد المسلمين غيرهم فلا يجوز إطعامهم منها كما نص عليه في البويطي ووقع في المجموع جواز إطعام فقراء أهل الذمة من أضحية التطوع دون الواجبة وتعجب منه الأذرعي .
[9/2, 7:22 PM] محمد اسلم الثقافي الكاملي: قوله : ) وخصه ( أي المعطي وقوله : فلا يجوز إطعامهم وإنما جمع الضمير مع رجوعه للغير ، لأنهاكتسب الجمعية من المضاف إليه وقوله في البويطيفي كتابه : وهو الإمام يوسف أبو يعقوب البويطي نسبة إلى بويط قرية من صعيد مصر ا هـ أ ج .قوله : ) وتعجب منه الأذرعي إلخ ( أي مما وقع في المجموع أي لأن القصد منها إرفاق المسلمين بأكلها لأنها ضيافة من الله فلا يجوز تمكين غيرهم منها وكلام الشارح يقتضي أن الذي في المجموع وتعجب منه الأذرعي هو إطعام المضحي لفقراء أهل الذمة والذي في شرح م ر امتناع ذلك منه ، وأن ما في المجموع إنما هو في إعطاء الفقير أو المهدى له شيئا منها للكافر وعبارته : وخرج بالمضحي عن نفسه ما لو ضحى عن غيره فلا يجوز له الأكل)13/245(منها ، كما لا يجوز إطعام كافر منها مطلقا فقيرا أو غنيا مندوبة أو واجبة ويؤخذ من ذلك امتناع إطعام الفقير والمهدى إليه شيئا منها للكافر إذ القصد منها إرفاق المسلمين بأكلها ، لكن في المجموع أن مقتضى المذهب الجواز وفي ع ش على م ر .دخل في الإطعام ما لو ضيف الفقير أو المهدى إليه الغني كافرا فلا يجوز نعم لو اضطر الكافر ولم يوجد ما يدفع ضرورته إلا لحم الأضحية فينبغي أن يدفع له منه ما يدفع ضرورته ويضمنه الكافر ببدله للفقراء ولو كان الدافع له غنيا كما لو أكل المضطر طعام غيره فإنه يضمنه بالبدل ولا تكون الضرورة مبيحة له إياه مجانا .ا هـ .
[9/2, 7:24 PM] محمد اسلم الثقافي الكاملي: الكتاب : حاشية البجيرمي على الخطيبمصدر الكتاب : موقع الإسلام


*ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതന്മാരായ ധാരാളം മഹത്തുക്കളും ഇമാം ഷാഫി (റ) തന്നെയും കാഫിറിനു ഉളുഹിയത്തിന്‍റെ മാംസമോ തോലോ നല്‍കാന്‍ പാടില്ല
എന്ന് ഇത്ര വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇതെല്ലാം മറച്ച് വെച്ച് കൊണ്ട് മദ്ഹബിന്‍റെ പേരില്‍ ചിലര്‍ പകിട കളിക്കുകയാണ്*.

*മുന്‍ഗാമികളായ പണ്ഡിതന്മാരുടെ ഉദ്ധരണിയില്‍ കാഫിറിനു നല്‍കുന്നതിനെ സംബന്ധിച്ച് ഞാന്‍ ഒന്നും കണ്ടിട്ടില്ല എന്ന് പറഞ്ഞതിന് ശേഷം ഇമാം നവവി)റ)
നല്‍കാം എന്നാണു മദ്ഹബിന്‍റെ തേട്ടം എന്ന് പറഞ്ഞ ഉദ്ധരണിയാണ് മദ്ഹബിന്‍റെ മറ്റു ഇമാമുമാര്‍ പ്രഞ്ഞതിനെതിരെ ഇവര്‍ ഉദ്ധരിക്കുന്നത്*.


*ഇമാം ഷാഫിഇ(റ)  ബുവൈതിയില്‍ ഉളുഹിയ്യത് മാംസം കാഫിറിനു നല്‍കരുത് എന്ന് പറഞ്ഞത് ഇമാം നവവി(റ) കണ്ടിട്ടില്ല എന്ന് മനസിലാക്കാവുന്നതാണ്.
അതുകൊണ്ടാണ് മുന്‍ഗാമികളുടെ കലാമില്‍ അതിനെ പറ്റി ഞാന്‍ ഒന്നും കണ്ടിട്ടില്ല എന്ന് ഇമാം നവവി(റ) ശറഹു മുഹധബില്‍ പറഞ്ഞത്.*
ഇമാം ഷാഫി (റ) തന്നെ ബുവൈത്വിയില്‍ നല്‍കാന്‍ പാടില്ല എന്ന് പറഞ്ഞത് കൊണ്ട് ഇമാം നവവി അത് കാണാതെ നല്‍കാമെന്ന് പറഞ്ഞതിനെ ഷാഫിഈ  മദ്ഹബിലെ
മറ്റു പണ്ഡിതന്മാര്‍ ഖണ്ഡിച്ചിരിക്കുന്നു എന്ന് ഇമാമുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്. അത് മുന്‍പ് പറഞ്ഞിട്ടുണ്ട്
*( ശര്‍വാനി നോക്കുക)*.

*✳ ഇവിടെ ഒരു ചോദ്യമുണ്ട്, ഒരു കാര്യം ഹറാം ആവണമെങ്കില്‍ വ്യക്തമായി ഖുര്‍ആനിലും ഹദീസിലും പറയേണ്ടതല്ലേ❓*.

*✅ ഉത്തരം* :- അത് ഇമാം ഷാഫിഈ (റ)വിനും മറ്റു പണ്ഡിതന്മാര്‍ക്കും അറിയാത്തത് കൊണ്ടല്ല വഹാബി അവര്‍ ഹറാം ആണെന്ന് പറഞ്ഞത്.
ഒരു കാര്യം ഹറാം, ഹലാല്‍, സുന്നത്ത് , നിര്‍ബന്ധം , കറാഹത്ത് എന്ന അഞ്ചു ഹുക്മ് പറയാന്‍ ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പറയണം എന്നത് ദീനിന്‍റെ തെളിവുകളെയും പ്രമാണത്തെയും പറ്റിയുള്ള
അജ്ഞതയില്‍ നിന്നും ഉണ്ടായതാണ്.
ഈ അഞ്ചു ഹുക്മുകള്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും വ്യക്തമായി പറഞ്ഞതില്‍ നിന്നും തെളിയുന്നത് പോലെ ഖിയാസ് കൊണ്ടും തെളിയുന്നതാണ്.
ഇസ്ലാമിന്‍റെ പ്രമാണം ഖുര്‍ആന്‍ , ഹദീസ്, ഇജ്മാഅ' ഖിയാസ് എന്നി നാലാണ് എന്ന വിവരമേങ്കിലും വാഹബിക്ക് ഉണ്ടാവല്‍ നല്ലതാണ്.
എല്ലാ വിധികളും ഖുറാനിലും ഹദീസിലും വ്യക്തമയി രേഖപ്പെടുത്തിയിട്ടില്ല. അത് കൊണ്ടാണ് ഖുറാനിനും ഹദീസിനും പുറമേ ഖിയാസും പ്രമാണമായത്
എന്ന് മനസിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുന്നതാണ്.
ഈ വിഷയം ഇമാം നവവി(റ) , ഇമാം റാസി(റ), ശൈഖുല്‍ ഇസ്ലാം ഇബ്നു ഹജര്‍ തുടങ്ങി സര്‍വ്വ പണ്ഡിതന്മാരും അംഗീകരിച്ചതാണ്.
ഉളുഹിയ്യത്ത് മാംസം കാഫിറിനു നല്‍കുന്നതില്‍ എന്താണ് വിധി എന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പറയാത്തത് കൊണ്ട്, ഗവേഷകരായ
പണ്ഡിതന്മാര്‍ ഖിയാസ് കൊണ്ട് വിധി പറയുകയാണ്‌ ചെയ്തത്. അതില്‍ അബൂഹനീഫ (റ) പോലെയുള്ള ചില ഇമാമുമാർ ഉളുഹിയ്യതിനെ സ്വദഖയോട് ഖിയാസ് ആകി കാഫിറിനു
നല്‍കാമെന്നു പറഞ്ഞു.
ഷാഫി ഇമാം(റ) അത് പെരുന്നാള്‍ ആഘോഷിക്കുന്ന മുസ്ലിംങ്ങളുടെ വീട്ടില്‍ മാംസം എത്തിക്കലാണ് അതിന്‍റെ ഉദ്ദേശം എന്ന് മനസിലാക്കി
അതിനെ സകാത്ത് പോലെയുള്ള ഇബാദത്തിനോട് ഖിയാസാക്കി തുലനം ചെയ്തു കാഫിറിനു നല്‍കരുത് എന്നും പറഞ്ഞു.
ഗവേഷകരായ പണ്ഡിതന്മാര്‍ ഗവേഷണം ചെയ്‌താല്‍ രണ്ടു പേരുടെയും ഗവേഷണത്തില്‍ നിന്നും ഇമാമുമാരുടെ  ഏത്  അഭിപ്രായവും
സ്വീകരിക്കാം എന്നതില്‍ ഖുറാനും ഹദീസും ഇജ്മാഉം ഖിയാസും പണ്ഡിതന്മാരുടെ വാക്കുകളും ധാരാളം ഉദ്ധരിക്കാന്‍ കഴിയുന്നതാണ്.

ഉളുഹിയ്യത് മാംസം കാഫിറിനു നല്‍കല്‍ അനുവദനീയം ആണെന്ന് പറയുകയും , അത് പാടില്ല എന്ന് പറയുന്നവരെ ശക്തമായി എതിര്‍ക്കുകയും
ചെയ്യുന്ന വാഹബികളോട് നമ്മുക്ക് ചോദിക്കാന്‍ ഉള്ളത് , അത് നിങ്ങള്‍ കാഫിറിനു നല്‍കുവിന്‍ എന്ന് പറയുന്ന ഒരു ആയത്തോ , ഹദീസോ ഉദ്ധരിക്കാന്‍ ഇവര്‍ക്ക് സധിക്കുമോ❓

അല്ലെങ്കില്‍ എല്ലാ വര്‍ഷവും നബി(സ) മുസ്ലിംങ്ങള്‍ക്ക് പെരുന്നാളിന് അവരുടെ വീട്ടില്‍ മാംസം എത്തിക്കുന്നതിന്‍റെ ഭാഗമായി നല്‍കപ്പെടുന്ന വലിയ പുണ്യകരമായ ആരാധനയായ ഉളുഹിയ്യത്
ഏതെങ്കിലും ഒരു വര്‍ഷം ഒരു അമുസ്ലിമിന് നല്‍കിയിട്ടുണ്ടോ❓
അത് ഉണ്ടെങ്കില്‍ തെളിയിക്കാന്‍ എല്ലാ വാഹാബിയെയും വെല്ലു വിളിക്കുന്നു.

*❇ ഇമാം കുര്‍ദി (റ) രേഖപ്പെടുത്തുന്നു : ഷാഫി മദ്ഹബ് അവലംബം ഷെയ്ഖ്‌ ഇബ്നു ഹജര്‍ (റ) , ഇമാം റംലി(റ) എന്നിവര്‍ തുഹ്ഫ, നിഹായ എന്നി ഗ്രന്ഥങ്ങള്ളില്‍ ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അവര്‍ രണ്ടു പേരും വ്യത്യസ്ത വീക്ഷണം പുലര്‍ത്തുമ്പോള്‍ അര്‍ഹതയുള്ള മുഫ്തിക്ക് രണ്ടില്‍ ഏതും അവലംബിക്കാവുന്നതാണ്  അവ രണ്ടിനും എതിരായ അഭിപ്രായങ്ങള്‍ ഒരിക്കലും അവലംബിക്കവുന്നതല്ല*.
_*(ഫവാഇദുല്‍ മദനിയ്യ   144).*_

*✳ ഉളുഹിയ്യത്ത് മാംസം അവിശ്വാസികള്‍ക്ക്‌ നല്‍കാന്‍ പാടില്ല എന്നതില്‍ ഷാഫി മദ്ഹബിലെ  ഫൈനല്‍ തീരുമാനങ്ങളായ ഇബ്നു ഹജര്‍ തങ്ങളും ഇമാം റംലി ഒത്തു സമ്മതിച്ച വിഷയമാണ്
എന്ന് നേരത്തെ അവരുടെ ഉദ്ധരണിയില്‍ നിന്നും മനസിലാക്കാവുന്നതാണ്*.


*📚 അല്‍ഉമമ് , ജംലാഅ' തുടങ്ങിയ ഇമാം ഷാഫി(റ)യുടെ കിതാബുകാളോ , നവവി (റ), റാഫിഈ (റ) എന്നിവരുടെ കിതാബുകളോ
ഇന്ന് നമുക്ക് അവലംബം ആക്കാവുന്നതല്ല എന്ന് ഇപ്പോള്‍ വ്യക്തമായി. തുഹ്ഫയും നിഹായയുമാണ് ഷാഫി മദ്ഹബ് മനസിലാക്കാന്‍ ഇന്നത്തെ പ്രധാന അവലംബം.
മുകളില്‍ പറഞ്ഞ പ്രഗല്‍ഭരുടെ ഗ്രന്ഥങ്ങള്‍ക്ക് ഉള്ള പോരായ്മ അല്ല , നമ്മുടെ പോരായ്മയാണ് ഇതിനു കാരണം.*

*ഷാഫി മദ്ഹബിലെ ഗ്രന്ഥങ്ങള്‍ തന്നെ സുന്നികള്‍ക്ക് എതിരാണ് എന്ന വിമര്‍ശക വാദം ഇവിടെ തകരുകയാണ്. അങ്ങനെ പറയുന്നവര്‍ ഷാഫി മദ്ഹബിലെ അവലംബ കൃതികളായ തുഹ്ഫ, നിഹായ, എന്നിവയില്‍
 നിന്നും സുന്നികള്‍ക്ക് എതിരായ ഇബാറത്തുകള്‍ തെളിയിക്കേണ്ടിയിരിക്കുന്നുഫിഖ്ഹ് മുഴുവന്‍ തള്ളി മുജ്തഹിദു ചമയുന്ന വഹാബികള്‍ സുന്നികള്‍ക്ക് എതിരെ ഫിഖ്ഹ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം*.

*ഫിഖ്ഹ് അടിസ്ഥാനമാക്കി വിഷയം സമര്‍ത്തിക്കുമ്പോള്‍ നേരത്തെ വിശദീകരിച്ച കാരണങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കണമത്.
യഥൊരു  ഉസൂലുമില്ലാ   തെ ഫിഖ്ഹ് ഉപയോഗിക്കുന്നബ്നവര്‍  പ്രതികരണം അര്‍ഹിക്കുന്നില്ല*

*✳അയൽവാസികളായോ ബന്ധക്കാരായോ അമുസ്ലിമീങ്ങള്‍  അടുത്തുള്ളവർ  വേണമെങ്കിൽ  വേറെ ഇറച്ചി സംഘടിപ്പിച്ചോ അറുത്തോ അവർക്ക് കൊടുക്കാവുന്നതാണ്. അവർക്ക് ഉള്ഹിയ്യത്തിന്റെ ഇറച്ചി കൊടുക്കാന്‍ പാടില്ല*

🌴🌴🌴🌴🌴🌴🌴

_* അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

  🔹🔹🔹🔹🔹🔹🔹

ഉള്ഹിയ്യത്ത്-അറിയേണ്ടതെല്ലാം

ഉളുഹിയ്യത്ത്; സംശയ നിവാരണം



ഉള്ഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ?

നിയ്യത്തുകള്‍ കൊണ്ടാണ് ഏതൊരുകാര്യവും പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉളുഹിയ്യത്തിനെ കരുതലും അനിവാര്യമാണ്. അറുക്കുമ്പോഴോ നിശ്ചിത മൃഗത്തെ ഉളുഹിയ്യത്തിന് നിര്‍ണ്ണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്. അറവ് ഏല്‍പ്പിച്ച യാളെ നിയ്യത്ത് ഏല്‍പ്പിക്കല്‍ കൊണ്ടും വിരോധമില്ല.
 تحفة9/360
اسني المطالب1/538

 എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

 “സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.

ആർക്കാണ് ഉള്ഹിയ്യത്ത് സുന്നത്ത്?

പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.

എപ്പോൾ അറുക്കണം?

ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൽ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്‌അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്.

എന്തിനെയാണ് അറുക്കേണ്ടത്?

അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ.

تحفة9/348

ഉള്ഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏവ?

 എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.

تحفة9/351
ഉള്ഹിയ്യത്തിൽ ശെയറാകാമോ?
മാട് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽ ആടിന്റെ കാര്യത്തിൽ ഇത് പറ്റില്ല.

തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.

വിതരണം എങ്ങനെ?

ഉള്ഹിയ്യത്തിൽ നിന്ന് അല്‌പം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ. പക്ഷെ ബറക്കത്തിനു വേണ്ടി അല്‌പം മാത്രം എടുത്ത് ബാക്കി മുഴുവൻ ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണ് നൽകേണ്ടത്. ബലിയറുക്കുന്നവനെടുക്കുന്ന ഈ അല്പം കരളിൽ നിന്നാകുന്നതാണ് കൂടുതൽ ഉത്തമം.

നേർച്ചയായ ഉള്ഹിയ്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിൻ റ്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകാ‍ൻ അയാൾ ബാധ്യസ്ഥനായിരിക്കും.

ബലിമൃഗത്തിന്റെ തോൽ എന്ത് ചെയ്യണം?

സുന്നത്തായ ഉള്ഹിയ്യത്തിൻ റ്റെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
തോൽ ദാനം ചെയ്യുകയാണ് വേണ്ടത്.
ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.

ഉള്ഹിയ്യത്തിന്റെ സുന്നത്തുകൾ എന്തെല്ലാം?

ഉള്‌ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.
ബലിയറുക്കാനുദ്ദേശിക്കുന്നവർ , ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.
തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൽ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക് നേരെ തിരിക്കലും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.

ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ?
ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.

ബലി മൃഗം ഏത് നിറമായിരിക്കണം?

ബലി മൃഗത്തിന്റെ നിറത്തിൻ റ്റെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.

ഉള്ഹിയ്യത്ത് അമുസ്ലിമിന് നൽകാമോ?

ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സക്കാത്തല്ലാത്ത ദാ‍ന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല. അവർക്ക് നൽകണമെങ്കിൽ ഉള്ഹിയ്യത്തിന്റെല്ലാത്ത ഇറച്ചി സംഘടിപ്പിച്ച്
ആ വിഷയം പരിഹരിക്കേണ്ടതാണ്.
വിതരണം എവിടെയായിരിക്കണം?

ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.

ഉടമക്ക് ഭക്ഷിക്കാമോ?

സുന്നത്തായ ഉളുഹിയ്യത്തിൻ റ്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്.

ധനികർക്ക് നൽകാമോ?

 സുന്നത്തായ ബലി മാംസം ധനികര്‍ക്ക് നല്‍കല്‍കൊണ്ടും വിരോധമില്ല. പക്ഷേ  അവരിത് വില്‍പനനടത്താന്‍ പാടില്ലെന്ന്മാത്രം. എന്നാല്‍ ഫഖീര്‍, മിസ്‌കീന്‍ പോലെയുള്ളവര്‍ക്ക് ഇതില്‍ വിനിമയം നടത്താവുന്നതാണ്.

നിർബന്ധ ഉള്ഹിയത്തിൽ നിന്ന് ഉടമക്ക് ഭക്ഷിക്കാമോ?

 നിര്‍ബന്ധമായ ഉളുഹിയ്യത്തില്‍നിന്ന് അറുത്തയാളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. സമ്പന്നര്‍ക്കിടയില്‍ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തേമതിയാകൂ. നേര്‍ച്ചയാക്കല്‍ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കല്‍ കൊണ്ടുമാണ് ഉളുഹിയ്യത്ത് നിര്‍ബന്ധമായി മാറുന്നത്. ഒരാള്‍ തന്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എന്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാല്‍ നിര്‍ബന്ധ ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതില്‍ നിന്നും ഒരംശം പോലും അയാള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകള്‍ക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.

ഉള്ഹിയ്യത് വാങ്ങിയ നിർധനർക്ക് മാംസം അമുസ്ലിമന് കൊടുക്കാമോ?
മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു കാരണവശാലും ഉളുഹിയ്യത്തിന്റെ ഇറച്ചി ഭക്ഷിക്കരുത്. അതിന് നമ്മള്‍ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)

അവർക്ക് നൽകണമെങ്കിൽ ഉള്ഹിയ്യത്തിന്റെല്ലാത്ത ഇറച്ചി സംഘടിപ്പിച്ച്
ആ വിഷയം പരിഹരിക്കേണ്ടതാണ്.

 ശ്രദ്ധിക്കുക...

🐄പണം ചിലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. അത് ഒരു ഇബാദത്താണ്. ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. ഇല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ...

🐂ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്.

🐐മൃഗത്തെ കുറിച്ച് പറയുമ്പോൾ 'ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ്' എന്ന് തന്നെ പറയുക. മറിച്ച്, 'ഇതെന്റെ ഉള്ഹിയ്യത്താണ്' എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും. പിന്നെ അത് മുഴുവനും ഫഖീർ, മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും.

🐏മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ, മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്.

🐑അറുക്കുന്നതിന്ന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക.

🐪അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ട് പോവുക.

🐫കഴുത്ത് ഖിബ്'ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക.

🐃അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. പരിക്കേറ്റാൽ ആ മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല.

🐂ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ, അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും നിയ്യത്ത് വെക്കുക. അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ വകാലത്താക്കുക.

🐄സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വകാലത്താക്കുക.

🐐അറുക്കുമ്പോൾ
*بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدْ*
എന്ന് ചൊല്ലുക.

🐏അറുക്കുന്നതിന് തൊട്ട് മുമ്പും അറുത്തതിന്റെ തൊട്ട് ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക.

🐏തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം
*اَللّهُمَّ هَذِهِ مِنْكَ، وَإِلَيْكَ، فَتَقَبَّلْ مِنِّي*
എന്ന് ചൊല്ലുക.

🐑പൂർണമായി ജീവൻ വേർപെടുന്നതിന്റെ മുമ്പ് മൃഗത്തെ ഇളക്കുകയോ, അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽ പൊളിക്കുകയോ ചെയ്യരുത്.

🐪മൃഗത്തെ പിടയാൻ അനുവദിക്കുക. കെട്ട് അഴിക്കുക. പിടിച്ച് വെക്കരുത്.

🐫സമൂഹ ഉള്ഹിയ്യത്താകുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിനും ഇന്ന മൃഗം എന്ന് നിർബന്ധമായും നിശ്ചയിക്കുക.

🐃ഉള്ഹിയ്യത്ത് പ്രത്യേക ഇബാദത്തായതിനാൽ അമുസ്ലിംകൾക്ക് നൽകാൻ ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക.

🐂അറവോടു കൂടി ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തന്നെയും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്.

🐄ഉള്ഹിയ്യത്ത് അറുത്തവർ അതിന്റെ തോൽ വിൽക്കുന്നതിനെ ഇമാമുമാർ വൻദോഷത്തിൽ എണ്ണിയിട്ടുണ്ട്.

_🐐'തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല'_ എന്ന ഹദീസും ശ്രദ്ധിക്കേണ്ടതാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയൊന്നും അറവ് കൂലിയായി നൽകാനും പാടില്ല.

ഉള്ഹിയ്യത്ത്; സൂക്ഷ്മത പാലിക്കണം

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയും ചെയ്യുക(വി.ഖു)

ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് നിയമമായത്. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു
ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും കഴിച്ച് ഒരു ബലി മൃഗത്തെ സ്വന്തമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരാള്‍ക്കും ഇത് സുന്നത്താണ്
ഒരു വീട്ടില്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് സുന്നത്ത് കിഫായാണ് ഉള്ഹിയ്യത്ത്.ഒരാള്‍ നിര്‍വ്വഹിച്ചാല്‍ മറ്റുള്ളവര്‍ക്കുകൂടി മതിയാകും. സുന്നത്ത് കിഫായ എന്നതിന്‍റെ വിവക്ഷ ഒരാള്‍ ചെയ്താല്‍ വീട്ടിലെ മറ്റുള്ളവരുടെ ബാധ്യത ഒഴിവാകുമെന്നതാണ്. നിര്‍വ്വഹിച്ച ആള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍ സുന്നത്ത് ഐനുമാണ്.
ആട്, മാട്, ഒട്ടകം ഇവയാണ് ബലി മൃഗങ്ങള്‍. മാട് വര്‍ഗ്ഗത്തില്‍ പശു, കാള, പോത്ത്, എരുമ എന്നിവ ഉള്‍പ്പെടും. ആടില്‍ കോലാടും നെയ്യാടും. ഒന്ന് മാത്രമാകുമ്പോള്‍ ഏറ്റവും സ്രേഷ്ഠമായത് ഒരു ഒട്ടകമാണ്. മാട് വര്‍ഗ്ഗം കോലാട,് നെയ്യാട്, ഒട്ടകത്തിന്‍റെ ഏഴില്‍ ഒന്ന്, മാട് വര്‍ഗ്ഗത്തിന്‍റെ ഏഴില്‍ ഒന്ന് ഇങ്ങനെയാണ് സ്രേഷ്ഠതാ ക്രമം. ഒരു ഒട്ടകത്തേക്കാള്‍ ഏഴ് ആടുകളെ അറുക്കലിനാണ് സ്രേഷ്ഠതയുള്ളത്.
എണ്ണം കൂടുന്നതിനേക്കാള്‍ സ്രേഷ്ഠത കല്‍പ്പിക്കപ്പെടുന്നത് വില കൂടുന്നതിനാണ്. നിറവ്യത്യാസമനുസരിച്ചും സ്രേഷ്ഠതയുണ്ട്. വെളുപ്പ്, മഞ്ഞ, ഇളം വെള്ള, വെള്ളയും കറുപ്പുമുള്ളത്, കറുപ്പ്, ചുവപ്പ് ഇതാണ് സ്രേഷഠതാ ക്രമം. നിറത്തേക്കാള്‍ പരിഗണന തടി കൂടുകയെന്നതും ആണ്‍ മൃഗമാവുകയെന്നതിനുമാണ്. അപ്പോള്‍ ഏറ്റവും ഉത്തമം വെളുത്ത തടിച്ചു കൊഴുത്ത കൊമ്പുള്ള ആണ്‍ മൃഗമാണെന്നു മനസ്സിലാക്കാം.
ഒട്ടകത്തിന് അഞ്ച് വയസ്സും പശുവര്‍ഗ്ഗത്തിനും കോലാടിനും രണ്ട് വയസ്സും പൂര്‍ത്തിയാവണം. നെയ്യാടിന് ഒരു വയസ്സ് തികയുകയോ അതിനു മുമ്പാണെങ്കില്‍ പല്ല് കൊഴിയുകയോ ചെയ്യണം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്നവ കോലാടുകളാണ്.
മാംസം ചുരുക്കുന്ന വിധത്തില്‍ ന്യൂനതയുള്ളത്, ചൊറിയുള്ളത്, നല്ലനിലയില്‍ മുടന്തുള്ളത്, മെലിഞ്ഞ് മജ്ജ നശിച്ചത്, കാഴ്ച നഷ്ടപ്പെട്ടത്, മാംസം ദുഷിപ്പിക്കും വിധം രോഗമുള്ളത്, അകിട്, നാവ്, ചെവി, വാല്‍ എന്നിവ മുഴുവനും ഭാഗികമായോ മുറിക്കപ്പെട്ടത്, ഗര്‍ഭമുള്ളത്, പല്ല് മുഴുവനും നഷ്ടപ്പെട്ടത് ഇവയൊന്നും ഉള്ഹിയ്യത്തിന് മതിയാകില്ല.
കൊമ്പില്ലാതിരിക്കല്‍, മണി ഉടക്കപ്പെടല്‍ എന്നിവ ന്യൂനതയല്ല. കൊമ്പ് പൊട്ടിയത് മാംസത്തെ ബാധിക്കുമെങ്കില്‍ ന്യൂനതയായി ഗണിക്കപ്പെടും.
ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നയാള്‍ ദുല്‍ഹിജ്ജ ഒന്നു മുതല്‍ ബലികര്‍മ്മം നിര്‍വ്വഹിക്കും വരെ ദേഹത്തു നിന്ന് മുടി, നഖം ഉള്‍പ്പടെ ഒന്നും നീക്കാതിരിക്കല്‍ സുന്നത്തുണ്ട്. നീക്കല്‍ കറാഹത്തുമാണ്. വെള്ളിയാഴ്ച നഖം പോലുള്ളത് നീക്കല്‍ സുന്നത്തുണ്ടെങ്കിലും ഉള്ഹിയ്യകത്തുകാരന് സുന്നത്തില്ല. മൃഗത്തെ അറവ് നടത്തുകയാണെങ്കില്‍ ആദ്യ മൃഗത്തെ അറുക്കലോടു കൂടിയും ഇല്ലെങ്കില്‍ ഉള്ഹിയ്യത്തിന്‍റെ സമയം കഴിയല്‍ കൊണ്ടും കറാഹത്ത് നീങ്ങും. പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ച ശേഷം ചുരുങ്ങിയ തോതില്‍ രണ്ടു റകഅത്ത് നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കുന്ന സമയം കഴിഞ്ഞാല്‍ ബലി കര്‍മ്മത്തിന് സമയമായി. അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതോടുകൂടിയാണ് സമയം കഴിയുക. ഏത് അറവും വല്ല നډയ്ക്കും വേണ്ടിയല്ലെങ്കില്‍ രാത്രി കറാഹത്താകുന്നു. സമയം കഴിഞ്ഞാല്‍ സുന്നത്തായ ഉള്ഹിയ്യത്ത് ഖളാഅ് വീട്ടല്‍ ഇല്ല. ആ വര്‍ഷം അവന് ഉള്ഹിയ്യത്ത് നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ സമയം കഴിഞ്ഞാലും ആ വര്‍ഷം തന്നെ ഖളാഅ് വീട്ടാം.
മറ്റുള്ള സുന്നത്തു കര്‍മ്മങ്ങള്‍ പോലെത്തന്നെ ഉള്ഹിയ്യത്ത് എന്ന കര്‍മ്മവും നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമായിത്തീരും. ‘ഉള്ഹിയ്യത്ത് അറവ് ഞാന്‍ നേര്‍ച്ചയാക്കി’, ‘അല്ലാഹുവിന് വേണ്ടി ഉള്ഹിയ്യത്ത് അറുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു’ തുടങ്ങിയ പദങ്ങള്‍ പറഞ്ഞാലാണ് നേര്‍ച്ചയാകുന്നത്. ഒരു നിശ്ചിത മൃഗത്തെ ലക്ഷ്യമാക്കി ഇതിനെ ഞാന്‍ ഉള്ഹിയ്യത്താക്കി എന്നോ, ഇത് എന്‍റെ ഉള്ഹിയ്യത്ത് മൃഗമാണെന്നോ പറഞ്ഞാലും നിര്‍ബന്ധമായി മാറി.
പ്രത്യേക മൃഗത്തെ നിര്‍ണ്ണയിക്കാതെ അല്ലാഹുവിന് വേണ്ടി ഞാന്‍ ബലിയറവ് നേര്‍ച്ചയാക്കി തുടങ്ങിയ പദങ്ങള്‍ കൊണ്ട് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അറവ് സമയത്ത് നിബന്ധനയൊത്ത ഒരു മൃഗത്തെ അറുത്ത് നേര്‍ച്ച വീട്ടാം. ഒരു മൃഗത്തെ നിര്‍ണ്ണയിച്ചുകൊണ്ട് ഇതിനെ നേര്‍ച്ചായിക്കി എന്ന് പറഞ്ഞാല്‍ ആ മൃഗം ബലിമൃഗത്തിന്‍റെ ഇനത്തില്‍ പെട്ടതാണെങ്കില്‍ ആ വര്‍ഷത്തെ അറവു സമയത്ത് തന്നെ നേര്‍ച്ച വീട്ടേണ്ടതാണ്. ആ മൃഗത്തിന് വയസ്സു തികഞ്ഞിട്ടില്ലെങ്കിലും എന്തു ന്യൂനതകള്‍ ഉണ്ടെങ്കിലും നേര്‍ച്ച വീട്ടണം. നിര്‍ബന്ധ ഉള്ഹിയ്യത്തിന്‍റെ എല്ലാ നിയമങ്ങളും പാലിക്കണം. അതേ അവസരം നിബന്ധനയൊത്ത മൃഗമല്ലെങ്കില്‍ ഉള്ഹിയ്യത്തിന്‍റെ പുണ്യം അതിന് ലഭിക്കുകയുമില്ല.


സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് ഭക്ഷിക്കാം. ധനികര്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യാം. ധനികര്‍ക്ക് ബലിമാംസത്തില്‍ ഉടമാവകാശം വരാത്തതുകൊണ്ട് അവര്‍ക്ക് അത് മറ്റൊരാള്‍ക്ക് വില്‍ക്കല്‍ അനുവദനീയമല്ല. ഭക്ഷണമായി നല്‍കാം. ദരിദ്രര്‍ക്ക് ലഭിക്കുന്ന സുന്നത്ത്നിര്‍ബന്ധ ബലിമാംസത്തിലും തുകല്‍ തുടങ്ങിയവയിലും അവര്‍ക്ക് ഉടമസ്ഥതയുണ്ട്. അതിനാല്‍ അവര്‍ക്ക് അവ മുസ്ലിംകള്‍ക്ക് വില്‍പന നടത്താം.
സുന്നത്തായ ഉള്ഹിയ്യത്ത് വേവിക്കാത്ത നിലയില്‍ നാട്ടിലെ ദരിദ്രരില്‍ ആര്‍ക്കെങ്കിലും അല്‍പം ധര്‍മ്മം ചെയ്താല്‍ ബാക്കി സ്വന്തമായി എടുക്കാവുന്നതാണ്. ഏറ്റവും സ്രേഷ്ഠമായ രീതി ബര്‍കത്തിന് വേണ്ടി അല്‍പം എടുത്ത് ബാക്കി മുഴുവന്‍ വിതരണം ചെയ്യലാണ്. എടുക്കുന്നത് കരളിന്‍റെ ഭാഗമാകലും ഉത്തമമാണ്. മൂന്നായി ഭാഗിച്ച് ഒരു ഭാഗം ധര്‍മ്മമായും ഒരു ഭാഗം ധനികര്‍ക്ക് ഹദ്യയായും ഒരു ഭാഗം സ്വന്തമായെടുക്കുകയും ചെയ്യണമെന്ന അഭിപ്രായവുമുണ്ട്. ഈ രീതിയാണ് ഇന്ന് പല ഭാഗത്തും നടന്നുവരുന്നത്.
ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെയോ മാടുവര്‍ഗത്തില്‍പ്പെട്ടതിനെയോ അറുക്കുമ്പോള്‍ ഏഴുപേര്‍ക്കും അവരുടെ പൂര്‍ണ്ണ ഉള്ഹിയ്യത്ത് വീടപ്പെടും. ഏഴിലൊരു ഷെയര്‍ കൂടുന്നതിലും ഉത്തമം ഒരു ആടിനെ അറുക്കലാണെന്ന് പണ്ഡിതډാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴിലൊന്ന് ഉള്ഹിയ്യത്ത് ആക്കുന്നവര്‍ വരും വര്‍ഷങ്ങളില്‍ ബാക്കിയുള്ള ആറു ഭാഗം പൂര്‍ത്തിയാക്കണമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല.
ഉള്ഹിയ്യത്ത് മൃഗത്തെ സ്വന്തം കൈകൊണ്ട് തന്നെ അറവ് നടത്തല്‍ സുന്നത്താണ്. അറ്റൊരാളെ പകരമാക്കുകയും ചെയ്യാം. സ്ത്രീകള്‍ക്ക് മറ്റൊരാളെ ഏല്‍പ്പിക്കലാണ് സുന്നത്ത്. അറവ് നടത്തുന്ന സമയം ഉള്ഹിയ്യത്തിനെ കരുതല്‍ നിര്‍ബന്ധമാണ്. അറവ് മറ്റൊളെ ഏല്‍പ്പിക്കുന്ന രൂപത്തില്‍ ബലിമൃഗത്തെ അറവുകാരനെ ഏല്‍പ്പിക്കുമ്പോഴോ അയാള്‍ അറവ് നടത്തുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. ഏഴുപേര്‍ക്ക് അവരില്‍പെട്ട ഒരാളെയോ അന്യനെയോ അറവ് ഏല്‍പ്പിക്കാം. മേല്‍പറഞ്ഞതു പോലെ എല്ലാവരും നിയ്യത്ത് ചെയ്യേണ്ടതാണ്.
ഏഴിലൊന്നില്‍ കുറഞ്ഞതില്‍ പങ്കുചേര്‍ന്നാല്‍ ഉള്ഹിയ്യത്ത് ലഭിക്കില്ല. മൃഗത്തിന്‍റെ തുകയുടെ ഏഴിലൊന്ന് ഒരാള്‍ നല്‍കിയാലേ ഉള്ഹിയ്യത്ത് ആവുകയുള്ളൂ. ഒരു ഷെയറിന് അയ്യായിരം രൂപ എന്ന് പരസ്യം ചെയ്ത് ആ കിട്ടിയ സംഖ്യക്ക് വ്യത്യസ്ത വിലയുള്ള മൃഗങ്ങളെ വാങ്ങി ആരെല്ലാമോ അറവ് നടത്തുന്ന രീതി ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മത്തില്‍പ്പെടില്ല.
ശരിയായ രീതി നോക്കാം. വിലയുടെ ഏഴിലൊരു വീതം ഓരോരുത്തരും ചെലവഴിച്ച് ഒരു ബലിമൃഗത്തെ വാങ്ങുന്നു. ഏഴുപേരും അവരില്‍ ഒരാളെയോ അന്യനെയോ അറവ് ഏല്‍പ്പിക്കുന്നു. അറവ് സമയത്തോ, ഏല്‍പ്പിക്കുമ്പോഴോ ഉള്ഹിയ്യത്തിനെ കരുതുന്നു. അറുത്ത ശേഷം ഏഴു ഭാഗമാക്കി ഓരോരുത്തരും തന്‍റെ വിഹിതത്തില്‍ നിന്ന് അല്‍പ്പമെടുത്ത് നാട്ടിലെ ദരിദ്രര്‍ക്ക് ധര്‍മ്മം ചെയ്യുന്നു. സ്വന്തമായെടുക്കുന്ന ഭാഗവും അതില്‍ നിന്നെടുത്ത ശേഷം തനിച്ചോ കൂട്ടിക്കുഴച്ചോ വിതരണം ചെയ്യുന്നു.
സാധാരണ നിലയില്‍ അറുത്ത മാംസവും മറ്റു സുന്നത്തായ ദാനധര്‍മ്മങ്ങളും അമുസ്ലിമിന്ന് നല്‍കാമെങ്കിലും ഉള്ഹിയ്യത്ത് മാംസത്തില്‍ നിന്ന് വേവിക്കാതെയോ വേവിച്ചോ അവര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. ദരിദ്രന് ലഭിച്ചത് വില്‍പ്പനയായും നല്‍കിക്കൂടാ.
മുസ്ലിം സമൂഹത്തിനുള്ള അല്ലാഹുവിന്‍റെ ആതിഥ്യമാണ് ഉള്ഹിയ്യത്ത്. നേര്‍ച്ചകൊണ്ടോ മറ്റോ നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്‍റെ മാംസവും തോല്‍ ഉള്‍പ്പെടെ മുഴുവനും നാട്ടിലെ ഫഖീര്‍ മിസ്കീന്‍മാര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറുത്തയാള്‍ക്കോ ആശ്രിതര്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല, ഹറാമാണ്. സുന്നത്തായ ഉള്ഹിയ്യത്തിന്‍റെ തോലും കൊമ്പും ധര്‍മ്മം ചെയ്യലാണ് ഉത്തമം. സ്വന്തമായി എടുക്കുകയും ചെയ്യാം. ഉള്ഹിയ്യത്തിന്‍റെ മറ്റു ഭാഗങ്ങളെപ്പോലെത്തന്നെ തോലും വില്‍ക്കല്‍ ഹറാമാണ്. വാടകയ്ക്ക് കൊടുക്കലും ഹറാമാണ്. കമ്മിറ്റിക്കോ സ്ഥാപനത്തിനോ നല്‍കല്‍ ശറഈ വിരുദ്ധമാണ്. അറുത്തയാള്‍ക്ക് കൂലിയായി നല്‍കാനും പാടില്ല. ആരെങ്കിലും തന്‍റെ ഉള്ഹിയ്യത്തിന്‍റെ തോല്‍ വിറ്റാല്‍ അവന് ഉള്ഹിയ്യത്ത് ഇല്ല എന്ന് ഹദീസിലുണ്ട്.
അവലംബം: മിന്‍ഹാജ്, തുഹ്ഫത്തുല്‍ മുഹ്താജ്, ബുശ്റല്‍ കരീം






ഉള്ഹിയ്യത്ത് മാംസവും കുമാരേട്ടന്റെ കഥയും
🔹🔹🔹🔹🔹🔹🔹🔹🔹
ബലിപെരുന്നാ‍ാളിനോടനുബന്ധിച്ച് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ച് അറുക്കപ്പെടുന്ന ബലിമൃഗത്തെക്കുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.
എന്നാൽ ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിങ്ങൾക്ക് കൊടുക്കുവാൻ പാടില്ലെന്നുള്ള നിയമം ശാഫിഈ മദ്ഹബിലുണ്ട്. അതു കൊണ്ട് ഞമ്മുടെ അയൽവാസികളായ അമുസ്ലിംങ്ങൾക്ക് സാധാരണ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ പുറത്ത് നിന്ന് വാങ്ങി അവർക്ക് കൊടുക്കാറാണ് ഉള്ളത്. അമുസ്ലീംങ്ങൾക്ക് ഒന്നും കൊടുക്കരുത് എന്നൊന്നും ആരും പറയുന്നുമില്ല. കുമാരേട്ടന്റ പേരിൽ ആരോ എഴുതിയകഥയല്ല നമുക്ക് തെളിവ്.ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫയിൽ ഇബ്നു ഹജർ(റ) പറയുന്നു:
സുന്നത്തായ ഉളുഹിയ്യത്തിന്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്. സുന്നത്തായ ബലി മാംസം ധനികര്‍ക്ക് നല്‍കല്‍കൊണ്ടും വിരോധമില്ല. പക്ഷേ അവരിത് വില്‍പനനടത്താന്‍ പാടില്ലെന്ന്മാത്രം. എന്നാല്‍ ഫഖീര്‍, മിസ്‌കീന്‍ പോലെയുള്ളവര്‍ക്ക് ഇതില്‍ വിനിമയം നടത്താവുന്നതാണ്.
എന്നാല്‍ നിര്‍ബന്ധമായ ഉളുഹിയ്യത്തില്‍നിന്ന് അറുത്തയാളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. സമ്പന്നര്‍ക്കിടയില്‍ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തേമതിയാകൂ. നേര്‍ച്ചയാക്കല്‍ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കല്‍ കൊണ്ടുമാണ് ഉളുഹിയ്യത്ത് നിര്‍ബന്ധമായി മാറുന്നത്. ഒരാള്‍ തന്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എന്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാല്‍ നിര്‍ബന്ധ ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതില്‍ നിന്നും ഒരംശം പോലും അയാള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകള്‍ക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.
ബലിമാംസം അന്യമതസ്ഥര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. അത് അയല്‍വാസിയാണെങ്കിലും അല്ലെങ്കിലും ശരി. മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു കാരണവശാലും ഉളുഹിയ്യത്തിന്റെ ഇറച്ചി ഭക്ഷിച്ചുപോവരുത്. അതിന് നമ്മള്‍ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)
: ولا
يصرف شيئ منها لكافرعلي النص ( تحفة9/364) ഉള്ഹിയ്യതിന്റെ മാംസമോ തോലോ കാഫിറിനു നൽകാ൯ പാടില്ല (തുഹ്ഫ9/364)
ഇതാണ് നമ്മുടെ മദ്ഹബിലെ ബലപ്പെട്ട അഭിപ്രായം. ഈ വിഷയം നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു.
പല കഥകളും പലരും പടച്ചു വിട്ടു കൊണ്ടിരിക്കുന്ന കാലമാണ്. പണ്ഡിതന്മാർ പറഞ്ഞത് നാംസ്വീകരിക്കുക. അതോടൊപ്പം - ഇസ്ലാമിലെ ,പ്രാമാണിക പണ്ഡിതരെ വർഗീയ വാദികളും അന്യമത വിരോധികളുമായി ചിത്രീകരിച്ച് - വെടക്കാക്കി തനിക്കാക്കാനുള്ള വഹാബീ ശ്രമങ്ങൾ എല്ലാ വരും കരുതി ഇരിക്കുക .നേർച്ചയാക്കിയ ഉളുഹിയ്യത്തിൽ നിന്ന് ,നേർച്ചയാക്കിയവനോ, അവൻ ചിലവിന് കൊടുക്കേണ്ടവരോ ,സമ്പന്നനോ-ഭക്ഷിക്കരുതെന്ന് പറഞ്ഞത് അവരോടുള്ള വിരോധം കൊണ്ടല്ലെന്ന് ഏത് കുട്ടിക്കും മനസിലാക്കാവുന്നതാണ്.
കേരളത്തിൽ ഇത്രയും കാലം അമുസ്ലിംങ്ങളുമായി കൂട്ടുകൂടി ,സൗഹൃദത്തോടെ ജീവിച്ചവരാണ് സുന്നികളായ നാം. അമുസ്ലിംകൾക്ക് ഈ ഇറച്ചി തന്നെ ഭക്ഷിക്കണമെന്ന് ഒരു പിടി വാശിയുമില്ല. മറ്റ് ഇറച്ചികൾ സംഘടിപ്പിച്ച്, സാമ്പത്തികമായി സഹായിക്കേണ്ടവരാണെങ്കിൽ - അത്തരത്തിൽ സഹായിച്ച്, നാം സാഹോദര്യം നിലനിർത്തുക.ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് അല്ലാഹു,.നമ്മുടെ ഈമാനിനെ ഉറപ്പിച്ച് നിറുത്തി മുസ്ലിമായി മരിപ്പിക്കട്ടെ! ആമീൻ....




നിയ്യത്ത്
ആരാധനകള്‍ സാധുവാകാന്‍ നിയ്യത്ത് (ഹൃദയത്തില്‍ ഉദ്ദേശ്യമുണ്ടാകല്‍) നിര്‍ബന്ധമാണ്. നാവുകൊണ്ട് മൊഴിയല്‍ സുന്നത്തും. ഉള്ഹിയ്യത്തിനും ഇത് ബാധകമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു/സുന്നത്തായ മൃഗബലി ഞാന്‍ നടത്തുന്നു തുടങ്ങിയതാണ് നിയ്യത്തിന്റെ രൂപം.
അറവും വിതരണവും മറ്റൊരാളെ ഏല്‍പിക്കുന്നതുപോലെ നിയ്യത്തും ഏല്‍പിക്കാം. ഭ്രാന്തന്‍, അവിശ്വാസി, ബോധക്ഷയമുള്ളവന്‍, വിവേകമില്ലാത്ത കുട്ടി എന്നിവരെ നിയ്യത്ത് ഏല്‍പിക്കാന്‍ പാടില്ല. അറവ് ഒരാളെ ഏല്‍പിച്ചതുകൊണ്ട് അവന്‍ നിയ്യത്ത് ഏറ്റെടുത്തവനാകുന്നില്ല. ഏല്‍പിച്ചവന്‍ നിയ്യത്ത് ചെയ്തു; അറവ് ഏറ്റെടുത്തവന്‍ ഉള്ഹിയ്യത്താണെന്നറിയാതെ അറുത്താലും സാധുവാകും. ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുവേണ്ടി അവന്റെ അനുമതി പ്രകാരവും മരിച്ചുപോയ ഒരാള്‍ക്കുവേണ്ടി അവന്റെ വസ്വിയ്യത്തു പ്രകാരവും മറ്റൊരാള്‍ക്ക് ഉള്ഹിയ്യത്ത് അറുക്കാം.
പരിഗണിക്കപ്പെടുന്ന മൃഗങ്ങള്‍
നെയ്യാട്, കോലാട്, ഒട്ടകം, മാടുകള്‍ (മൂരി, പശു, എരുമ, പോത്ത്) എന്നിവയാണ് ഉള്ഹിയ്യത്തിന് അംഗീകരിക്കപ്പെട്ട മൃഗങ്ങള്‍. നെയ്യാട് ഒരു വയസ്സ് പൂര്‍ത്തിയായിരിക്കുകയോ, ആറു മാസം തികഞ്ഞ് മുമ്പല്ലുകളില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞിരിക്കുകയോ വേണം. ഒട്ടകത്തിന് അഞ്ചു വയസ്സും കോലാടിനും മാടുകള്‍ക്കും രണ്ടു വയസ്സും പൂര്‍ത്തിയായിരിക്കണം. (നമ്മുടെ നാട്ടിലുള്ളവ കോലാടുകളാണ്) ഇവകളില്‍ ആണും പെണ്ണും നപുംസകവും ഉണ്ടായിരിക്കും. അതെല്ലാം ഉള്ഹിയ്യത്തിന് പര്യാപ്തമാണ്. ആണ്, നപുംസകം, പെണ്ണ് എന്നീ ക്രമത്തിലാണ് ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത്. പക്ഷെ, ഇണചേരല്‍ അധികമായ ആണിനേക്കാള്‍ പ്രസവിക്കാത്ത പെണ്ണിനാണ് ശ്രേഷ്ഠത.
നിബന്ധനകള്‍
ഒട്ടകം, മാട്, നെയ്യാട്, കോലാട് എന്നീ ക്രമത്തിലാണ് മൃഗങ്ങള്‍ക്ക് ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത്. ഏഴ് ആടുകളെ അറുക്കുന്നത് ഒട്ടകത്തെയോ മാടിനെയോ അറുക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ഏഴില്‍ കുറവാണെങ്കില്‍ ഒട്ടകത്തിനും മാടിനുമാണ് ശ്രേഷ്ഠത. ഒരു മൃഗത്തില്‍ ആടിന്റെ തോതനുസരിച്ച് പങ്കുചേരുന്നതിനേക്കാള്‍ ആടിനെ അറുക്കലാണ് പുണ്യം. എണ്ണത്തിനേക്കാള്‍ വണ്ണത്തിനാണു പ്രാധാന്യം. തടിച്ചു കൊഴുത്ത ഒരു മൃഗത്തിന്റെ വിലക്ക് അതിന്റെ ഗുണങ്ങളില്ലാത്ത രണ്ടെണ്ണം കിട്ടുമെങ്കില്‍ ഒന്നാണ് ഉത്തമം. വെള്ള, മഞ്ഞ, മങ്ങിയ വെള്ള, നീല, ചുവപ്പ്, വെള്ളയോട് കറുപ്പോ ചുവപ്പോ കലര്‍ന്നത്, കറുപ്പ്, വെള്ളയിലേക്ക് കൂടുതല്‍ അടുത്തത് എന്നീ ക്രമത്തിലാണ് അടിസ്ഥാനമാക്കിയുള്ള ശ്രേഷ്ഠത. പക്ഷെ, ശ്രേഷ്ഠമായ നിറമുള്ളത് തടി കുറഞ്ഞതാണെങ്കില്‍ നിറത്തില്‍ ശ്രേഷ്ഠത കുറഞ്ഞ തടിച്ച മൃഗത്തിന് മുന്‍ഗണന നല്‍കണം.

പ്രായത്തിലും വളര്‍ച്ചയിലും മാംസത്തിന്റെ ഗുണമേന്മയിലും മൃഗങ്ങള്‍ അന്യൂനമായിരിക്കണം. ഭക്ഷ്യയോഗ്യമായ ഘടകങ്ങള്‍ക്ക് കുറവു വരുത്തുന്ന ന്യൂനതകള്‍ ഉണ്ടാവരുത്. മാംസത്തിന്റെ ഗുണനിലവാരം കുറക്കുന്നതോ ക്ഷയിപ്പിക്കുന്നതോ ആയ രോഗം, ചിരങ്ങ്, ചൊറി, മുറിവ്, ചൊള്ള, സ്പഷ്ടമായ മുടന്ത്, കാഴ്ചയില്ലായ്മ, കണ്ണ് നഷ്ടപ്പെടല്‍, അമിതമായി മെലിഞ്ഞ് മജ്ജയും പുഷ്ടിയും കുറയുക, ചെവി, നാക്ക്, വാല്, അകിട് എന്നിവ പൂര്‍ണമായോ ഭാഗികമായോ മുറിഞ്ഞുപോകുക, ഒരവയവം ഇല്ലാതിരിക്കുകയോ നഷ്ടമാകുകയോ, പൊട്ടുകയോ തളരുകയോ അതില്‍നിന്ന് ഒരു ഭാഗം നഷ്ടപ്പെടുകയോ ചെയ്യുക, ഗര്‍ഭം ധരിക്കുക, തീറ്റയെ പ്രതികൂലമായി ബാധിക്കുന്നവിധം പൂര്‍ണമായോ ഭാഗികമായോ പല്ല് പൊട്ടുകയോ കൊഴിയുകയോ ചെയ്യുക എന്നീ ന്യൂനതകളുള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റുകയില്ല.
ചെവി പറ്റെ തളര്‍ന്നതും ചെവിയില്ലാത്തതും പറ്റില്ല. പല്ല് വരാതിരിക്കുക, തീറ്റയെ പ്രതികൂലമായി ബാധിക്കാത്തവിധം പല്ല് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുക, വാലും അകിടും സൃഷ്ടിപ്പില്‍ തന്നെ ഇല്ലാതിരിക്കുക, വലിയ ഒരവയവത്തില്‍ നിന്ന് അല്‍പം മാത്രം നഷ്ടമാകുക, മാംസത്തെ ബാധിക്കാത്ത വിധം കൊമ്പു പൊട്ടുക (രക്തം ഒലിച്ചാലും ശരി), കൊമ്പില്ലാതിരിക്കുക, ലിംഗം ഇല്ലാതിരിക്കുകയോ മുറിക്കപ്പെടുകയോ ചെയ്യുക, കണ്ണില്‍ നിന്ന് വെള്ളം ഒലിക്കുക, രാത്രി മാത്രം കണ്ണ് കാണാതിരിക്കുക, കഷ്ണം നഷ്ടപ്പെടാത്തവിധം ചെവിയില്‍ തുളയോ പിളര്‍പ്പോ ഉണ്ടാകുക, നേരിയ തോതില്‍ ചെവി കുഴയുക, വരിയുടക്കുക, കൂടുതല്‍ പ്രസവിക്കുക, ഇണചേരല്‍ അധികമാകുക, പ്രസവം കഴിഞ്ഞ് കാലം ദീര്‍ഘിക്കാതിരിക്കുക തുടങ്ങിയ ന്യൂനതകള്‍ ഉള്ഹിയ്യത്തിന് തടസ്സമല്ല.
💥 ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം) ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്.

✅ നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) 

ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

❓ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു.

🌺 ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367)

🌺 ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

💥 സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

🌺 ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

💥 പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

🌺 ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.

🍇ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.

✅ ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്.  ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.

❓ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.

✅ 21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല.  തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്.  അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.
⚜ പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.

ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം.

അനസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉള്ഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി. 7. 68. 454)
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ബലിമൃഗത്തെ അറുത്തിരുന്നത് നമസ്കാരസ്ഥലത്തുവെച്ചായിരുന്നു. (ബുഖാരി. 7. 68. 459)
അനസ്(റ) പറയുന്നു: നബി(സ) രണ്ട് വെളുത്ത് തടിച്ചയാടുകളെ ഉള്ഹിയ്യത്തറുക്കുകയുണ്ടായി. ഞാനും അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7. 68. 460)

അനസ്(റ) നിവേദനം: ബിസ്മിയും തക്ബീറും ചൊല്ലി നബി(സ) തന്റെ കൈ കൊണ്ട് ഉളുഹിയ്യത്തറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 68. 465)

സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)


അബൂഉബൈദ്(റ) നിവേദനം: ശേഷം അലി(റ)യിന്റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക് മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി(സ) ഉളുഹിയ്യത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട് വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 68. 478)

ഉള്ഹിയ്യത്ത് മാംസം അമുസ്ലിമിനു നൽകാമോ?

ഉള്ഹിയ്യതിന്‍റെ ഒരംശവും വേവിച്ചോ അല്ലാതെയോ കറിയായോ തനിച്ചോ അമുസ്ലിമിന് നല്‍കാന്‍ പാടില്ല"
-തുഹ്ഫ(9-364).

⬅التحفة:


( وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ مَا لَمْ يَرْتَدَّ إذْ لَا يَجُوزُ لِكَافِرٍ الْأَكْلُ مِنْهَا مُطْلَقًا وَيُؤْخَذُ مِنْهُ أَنَّ الْفَقِيرَ وَالْمُهْدَى إلَيْهِ لَا يُطْعِمُهُ مِنْهَا وَيُوَجَّهُ بِأَنَّ الْقَصْدَ مِنْهَا إرْفَاقُ الْمُسْلِمِينَ بِأَكْلِهَا فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ ( الْأَكْلِ مِنْ أُضْحِيَّةِ تَطَوُّعٍ ) ...



⬅التحفة أيضا:


وَلِلْفَقِيرِ التَّصَرُّفُ فِيهِ بِبَيْعٍ وَغَيْرِهِ أَيْ لِمُسْلِمٍ كَمَا عُلِمَ مِمَّا مَرَّ وَيَأْتِي وَلَوْ أَكَلَ الْكُلَّ أَوْ أَهْدَاهُ غَرِمَ قِيمَةَ مَا يَلْزَمُ التَّصَدُّقُ بِهِ وَلَا يُصْرَفُ شَيْءٌ مِنْهَا لِكَافِرٍ عَلَى النَّصِّ وَلَا لِقِنٍّ إلَّا لِمُبَعَّضٍ فِي نَوْبَتِهِ وَمُكَاتَبٍ أَيْ كِتَابَةً صَحِيحَةً فِيمَا يَظْهَرُ

حواشي ابن قاسم على التحفة:


( قَوْلُهُ : أَيْ لِمُسْلِمٍ ) أَيْ فَلَا يَجُوزُ نَحْوُ بَيْعِهِ لِكَافِرٍ .

( قَوْلُهُ : وَلَا يُصْرَفُ شَيْءٌ مِنْهَا لِكَافِرٍ عَلَى النَّصِّ ) قَالَ فِي شَرْحِ الْعُبَابِ كَمَا نَقَلَهُ جَمْعٌ مُتَأَخِّرُونَ وَرَدُّوا بِهِ قَوْلَ الْمَجْمُوعِ وَنَقَلَهُ الْقَمُولِيُّ عَنْ بَعْضِ الْأَصْحَابِ وَهُوَ وَجْهٌ مَالَ إلَيْهِ الْمُحِبُّ الطَّبَرِيُّ أَنَّهُ يَجُوزُ إطْعَامُ فُقَرَاءِ الذِّمِّيِّينَ مِنْ أُضْحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ أَيْ كَمَا يَجُوزُ إعْطَاءُ صَدَقَةِ التَّطَوُّعِ لَهُ وَقَضِيَّةُ النَّصِّ أَنَّ الْمُضَحِّيَ لَوْ ارْتَدَّ لَمْ يَجُزْ لَهُ الْأَكْلُ مِنْهَا وَبِهِ جَزَمَ بَعْضُهُمْ وَأَنَّهُ يَمْتَنِعُ التَّصَدُّقُ مِنْهَا عَلَى غَيْرِ الْمُسْلِمِ , وَالْإِهْدَاءُ إلَيْهِ ا هـ . وَعِبَارَةُ الْمَجْمُوعِ بَعْدَ أَنْ حُكِيَ عَنْ ابْنِ الْمُنْذِرِ أَنَّهُمْ اخْتَلَفُوا فِي إطْعَامِ فُقَرَاءِ أَهْلِ الذِّمَّةِ فَرَخَّصَ فِيهِ الْحَسَنُ الْبَصْرِيُّ وَأَبُو حَنِيفَةَ وَأَبُو ثَوْرٍ وَقَالَ مَالِكٌ غَيْرُهُمْ أَحَبُّ إلَيْنَا وَكَرِهَ مَالِكٌ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةَ أَوْ شَيْئًا مِنْ لَحْمِهَا وَكَرِهَهُ اللَّيْثُ قَالَ فَإِنْ طُبِخَ لَحْمُهَا فَلَا بَأْسَ بِأَكْلِ الذِّمِّيِّ مَعَ الْمُسْلِمِينَ مِنْهُ مَا نَصُّهُ هَذَا كَلَامُ ابْنِ الْمُنْذِر وَلَمْ أَرَ لِأَصْحَابِنَا كَلَامًا فِيهِ وَمُقْتَضَى الْمَذْهَبِ أَنَّهُ يَجُوزُ إطْعَامُهُمْ مِنْ ضَحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ ا هـ .

وفي حواشي الشرواني على التحفة:

وَقَوْلُهُ : أَيْ لِمُسْلِمٍ أَيْ فَلَا يَجُوزُ نَحْوُ بَيْعِهِ لِكَافِرٍ ا هـ . سم أَقُولُ وَقُوَّةُ كَلَامِهِمْ تُفِيدُ أَنَّهُ لَا يَجُوزُ لِلْفَقِيرِ نَحْوُ بَيْعِ نَحْوِ جِلْدِهَا لِلْكَافِرِ أَيْضًا فَلْيُرَاجَعْ ...



⬅نهاية المحتاج:


( وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ إنْ لَمْ يَرْتَدَّ ( الْأَكْلُ مِنْ أُضْحِيَّةِ تَطَوُّعٍ ) ... وَخَرَجَ بِمَا مَرَّ مَا لَوْ ضَحَّى عَنْ غَيْرِهِ أَوْ ارْتَدَّ فَلَا يَجُوزُ لَهُ الْأَكْلُ مِنْهَا كَمَا لَا يَجُوزُ إطْعَامُ كَافِرٍ مِنْهَا مُطْلَقًا , وَيُؤْخَذُ مِنْ ذَلِكَ امْتِنَاعُ إعْطَاءِ الْفَقِيرِ وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ , إذْ الْقَصْدُ مِنْهَا إرْفَاقُ الْمُسْلِمِينَ بِالْأَكْلِ لِأَنَّهَا ضِيَافَةُ اللَّهِ لَهُمْ فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ لَكِنْ فِي الْمَجْمُوعِ أَنَّ مُقْتَضَى الْمَذْهَبِ الْجَوَازُ ...



⬅حواشي الشبراملسي:

( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ وَيَضْمَنُهُ الْكَافِرُ بِبَدَلِهِ لِلْفُقَرَاءِ وَلَوْ كَانَ الدَّافِعُ لَهُ غَنِيًّا كَمَا لَوْ أَكَلَ الْمُضْطَرُّ طَعَامَ غَيْرِهِ فَإِنَّهُ يَضْمَنُهُ بِالْبَدَلِ , وَلَا تَكُونُ الضَّرُورَةُ مُبِيحَةً لَهُ إيَّاهُ مَجَّانًا ( قَوْلُهُ : مُطْلَقًا ) أَيْ فَقِيرًا أَوْ غَنِيًّا مَنْدُوبَةٌ أَوْ وَاجِبَةٌ ( قَوْلُهُ وَيُؤْخَذُ مِنْ ذَلِكَ ) أَيْ حُرْمَةُ الْإِطْعَامِ ( قَوْلُهُ : وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ ) أَيْ وَلَوْ بِبَيْعٍ كَمَا يَأْتِي


➡അല്ലാഹു മുസ്ലിംകൾക്ക് പ്രത്യേകമായി നൽകുന്ന വിരുന്നാണ് ഉൾഹിയ്യത്ത്. അത് മറ്റുള്ളവർക്ക് കൊടുത്താൽ അതിന്റ്റെ മഹത്വത്തിനു കളങ്കം വരുത്തലാവും.

➡ശാഫി മദ്ഹബും ലോകത്തെ ഭൂരിഭാഗം പണ്ഡിതരും കാഫിരീങ്ങൾക്ക് ഉള്ഹിയ്യത്തിൽ നിന്ന് കൊടുക്കാൻ പറ്റില്ല എന്ന് ഫത്വ നൽകിയിട്ടുണ്ട്.


➡തന്റ്റെ അയൽവാസികളായോ ബന്ധക്കാരായോ കാഫിരീങ്ങൾ ഉള്ളവർ വേണമെങ്കിൽ  വേറെ ഇറച്ചി സംഘടിപ്പിച്ചോ അറുത്തോ അവർക്ക് കൊടുക്കാവുന്നതാണ്. അവർക്ക് ഉള്ഹിയത്തെന്നോ അല്ലാത്തതെന്നോ ഉള്ള വിത്യാസമില്ലല്ലോ..


ബലിയറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മനുഷ്യന്റെ മുഖ്യാഹാരങ്ങളില്‍ ഒന്നാണ് മാംസം. കന്നുകാലികള്‍, പക്ഷികളില്‍ പെട്ട കോഴി, താറാവ് തുടങ്ങിയവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഉള്ഹിയ്യത്തിന് നിബന്ധനയൊത്ത കന്നുകാലികള്‍ തന്നെ വേണം. പക്ഷികള്‍ മതിയാകില്ല. നിയമവിധേയമായി അറുക്കപ്പെട്ടത് മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ. അറുക്കാതെ ജീവന്‍ നഷ്ടപ്പെട്ടത് ശവമാണ്. ഇത് രോഗം വന്നോ, പ്രായാധിക്യം കാരണമോ ചത്തത് മാത്രമല്ല, കഴുത്ത് കുരുങ്ങി ചത്തതും അടിയേറ്റു ജീവന്‍ നഷ്ടപ്പെട്ടതും മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് വീണു ചത്തതും മറ്റു മൃഗങ്ങള്‍ കുത്തിക്കൊന്നതുമെല്ലാം ശവങ്ങളാണ്. എന്നാല്‍, പരുക്കേറ്റ മൃഗങ്ങളെ അറുത്താല്‍ ഭക്ഷിക്കാവുന്നതാണ്. (മാഇദ-3)
ആവശ്യമില്ലാതെ ഒരു ജീവിയെ അറുത്തോ അല്ലാതെയോ കൊല്ലുന്നതും വേദനിപ്പിക്കുന്നതും നിഷിദ്ധമാണ്. മൃഗങ്ങളുടെ മുഖത്ത് പച്ചകുത്തുന്നതും ആവശ്യത്തിന് ആഹാരം കൊടുക്കാതെ അമിതഭാരം വഹിപ്പിക്കുന്നതും ജോലി ചെയ്യിപ്പിക്കുന്നതുമെല്ലാം നബി(സ) നിരോധിച്ചതായി കാണാം. അറവ് നടത്തുമ്പോള്‍ പോലും മൃഗങ്ങള്‍ക്ക് പ്രയാസം കുറക്കണം. നബി തങ്ങള്‍ പറഞ്ഞു: ‘നിങ്ങള്‍ അറവ് നടത്തുമ്പോള്‍ നല്ല രീതിയില്‍ അറുക്കുക. കത്തിയുടെ വായ്ത്തല നന്നായി മൂര്‍ച്ചവരുത്തുക മൃഗത്തിന് ആശ്വാസം നല്‍കുക. (മുസ്‌ലിം)
നാല് ഘടകങ്ങള്‍ ചേരുമ്പോഴാണ് അറവ് സംഭവിക്കുക. അറുക്കുന്നയാള്‍, അറുക്കപ്പെടുന്ന ജീവി, അറവിന്റെ ആയുധം, അറവ് എന്നിവയാണവ. ഇതില്‍ അറുക്കുന്നയാള്‍ മുസ്‌ലിമായിരിക്കുക എന്നത് ഒരു പ്രധാന നിബന്ധനയാണ്. ഉദ്ദേശ്യപൂര്‍വം അറുത്തതുമായിരിക്കണം. അറുക്കുന്ന സ്ഥലമായ കഴുത്തില്‍ കത്തി വീണു മുറിഞ്ഞുപോയത് അറുത്തതായി പരിഗണിക്കപ്പെടുകയില്ല. അറുക്കപ്പെടുന്ന ജീവി ഭക്ഷ്യയോഗ്യമായിരിക്കണം. നായ, പന്നി പോലെയുള്ളതും അറുക്കുന്ന സമയത്ത് സ്വയേഷ്ടപ്രകാരം ശരീരം ചലിപ്പിക്കാന്‍ കഴിയുന്ന, ജീവന്‍ ഇല്ലാത്തതുമാവരുത്. അറവ് നടത്താനുപയോഗിക്കുന്ന ആയുധം പല്ല്, നഖം, എല്ല് എന്നിവയല്ലാത്തതും മൂര്‍ച്ചയുള്ളതുമായിരിക്കണം. ആയുധത്തിന്റെ ഭാരം കൊണ്ട് ജീവന്‍ പോയാല്‍ പോരാ.
പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അറവാണ്. അറുക്കപ്പെടുന്നതിന്റെ ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിഞ്ഞിരിക്കണം. ഇത് കത്തിയെടുക്കാതെ തുടര്‍ച്ചയായി മുറിക്കുകയും വേണം. പല കോഴിക്കടകളിലും ശ്രദ്ധിച്ചാല്‍ ശരിയായ വിധത്തിലല്ല അറവ് നടത്തുന്നത് എന്ന് ബോധ്യമാകും. പലരും കഴുത്ത് പിടിച്ച് പിരടിയില്‍ ഒന്ന് വാര്‍ന്ന് ചോരയൊലിപ്പിക്കും. ഇനി കഴുത്തില്‍ അറുക്കുന്നവവരും അന്നനാളവും ശ്വാസ നാളവും പൂര്‍ണമായും മുറിയാന്‍ മാത്രം അറുക്കാതെ ഒന്ന് ചോരയൊലിപ്പിച്ചിടുന്നതാണ് കാണാറുള്ളത്. ഇത് ശവമാണ്. ഇങ്ങനെ അറവ് നടത്തുന്നവര്‍ മറ്റുള്ളവരെ ശവം തീറ്റിച്ച കുറ്റക്കാരാകും.
ഇനി പറയുന്ന മര്യാദകള്‍ പാലിച്ചുകൊണ്ടായിരിക്കണം അറവ് നടത്തേണ്ടത്. ബുദ്ധിയുള്ള മുസ്‌ലിമായ പുരുഷന്‍ അറുക്കുക, അറുക്കപ്പെടുന്നതിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടുന്നതും മറ്റൊരു മൃഗത്തെ അറുക്കുന്നതും ഒഴിവാക്കുക, അറുക്കുന്നതിന് മുമ്പ് വെള്ളം കൊടുക്കുക, ഒട്ടകത്തെ നിര്‍ത്തിയും ആടും മാടുമാണെങ്കില്‍ ഇടതു ഭാഗത്തിന്റെ മേല്‍ ഖിബ്‌ലക്ക് അഭിമുഖമായി ചെരിച്ചു കിടത്തിയും അറുക്കുക, അറുക്കുന്നയാള്‍ ബിസ്മിയും സ്വലാത്തും ചൊല്ലുക, ഉള്ഹിയ്യത്താണെങ്കില്‍ ബിസ്മിക്ക് മുമ്പും ശേഷവും മൂന്ന് വീതം തക്ബീര്‍ ചൊല്ലുകയും ശേഷം ‘അല്ലാഹുമ്മ ഹാദാ മിന്‍ക, വ ഇലൈക, ഫതഖബ്ബല്‍ മിന്നീ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക.
അന്നനാളവും ശ്വാസനാളവും മുറിക്കുന്നതിനു പുറമെ കണ്ഡനാഡികളും മുറിക്കുക. എന്നാല്‍ തല വേര്‍പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വഴിയില്‍ വെച്ചും പൊതുസ്ഥലത്ത് വെച്ചും അറുക്കുന്നതും രാത്രിയില്‍ അറുക്കുന്നതും ഒഴിവാക്കണം. പിടയാന്‍ അനുവദിക്കുന്നതിന് വേണ്ടി കൈകാലുകള്‍ കെട്ടിയിടുന്നുണ്ടെങ്കില്‍ അത് അഴിച്ചിടണം. ജീവ് പോകുന്നതിന് മുമ്പ് അതിനെ നീക്കിയിടുന്നതും തോല് പൊളിക്കുന്നതും പാടില്ലാത്തതാണ്. പിരടിയില്‍ നിന്നും കഴുത്തിന്റെ ഇരു പാര്‍ശ്വങ്ങളില്‍ നിന്നും അറവ് തുടങ്ങല്‍ ഹറാമാണ്. കുട്ടികള്‍ ജനിച്ചതില്‍ സന്തോഷിച്ച് നടത്തുന്ന അറവാണ് അഖീഖ. ഉളുഹിയ്യത്ത് പോലെത്തന്നെയാണ് ഇതിന്റെ മൃഗവും മാംസവിതരണവുമെല്ലാം. മറ്റു ദാനധര്‍മങ്ങള്‍ ഏത് മതക്കാര്‍ക്കും കൊടുക്കാമെങ്കിലും സകാത്തും ഉള്ഹിയ്യത്ത്, അഖീഖ എന്നിവയുടെ മാംസവും മുസ്‌ലിംകള്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ.